ക്യാമ്പസിലെ ചെഗുവേര: ഭാഗം 17

campasilechekuvera

രചന: മിഖായേൽ

 🎶ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ പാടുവതും രാഗം നീ തേടുവതും രാഗമായ് ദേവനുമനുരാഗിയാം അമ്പലപ്രാവേ...🎶 അവസാനത്തെ വരി പാടി ജനൽപ്പാളിക്കിടയിലൂടെ പുറത്തേക്ക് നോട്ടമിട്ടതും എന്റെ പാട്ട് കേട്ട് നിന്ന സഖാവിലേക്കായിരുന്നു ആ നോട്ടം ചെന്നു നിന്നത്....!!!! ആ മുഖത്ത് ചെറിയൊരു പുഞ്ചിരി മിന്നിമറയുന്നത് കണ്ട് ഞാൻ ബാക്കി കൂടി പാടി.... 🎶ഈ പ്രദക്ഷിണവീഥികൾ ഇടറിവിണ്ട പാതകൾ എന്നും ഹൃദയസംഗമത്തിൻ ശീവേലികൾ തൊഴുതു..... കണ്ണുകളാലർച്ചന മൗനങ്ങളാൽ കീർത്തനം എല്ലാമെല്ലാമറിയുന്നീ ഗോപുരവാതിൽ....🎶 (ഒന്നാം രാഗം പാടി)... പാട്ട് പാടി തീരും വരെ എന്റെ കണ്ണുകൾ ഇടയ്ക്കിടേ സഖാവ് നിന്ന ഭാഗത്തേക്ക് പാളി വീണുകൊണ്ടിരുന്നു.... പക്ഷേ പഴയതുപോലെയുള്ള ഗൗരവം തീരെ ഇല്ലാതെയായിരുന്നു ചെഗുവേരേടെ ആ നില്പ്....കലാസ്കോഡിന്റെ ആദ്യ പ്രകടനം കഴിഞ്ഞതും എല്ലാവരുടേയും ഭാഗത്ത് നിന്നും നിറഞ്ഞ കൈയ്യടി ഉയർന്നു കേട്ടു....ആ കൈയ്യടിയിൽ നിന്നും എന്റെ പാട്ട് ഒരുവിധം എല്ലാവർക്കും ഇഷ്ടപ്പെട്ടൂന്ന് ബോധ്യമായി....

ഡയസിൽ നിന്നും ഇറങ്ങി വാതിൽക്കലേക്ക് നടന്നപ്പോഴേക്കും സഖാവ് ജനലിനടുത്ത് നിന്നും നടന്നകന്നിരുന്നു.... പാട്ട് മുഴുവനും കേട്ടിട്ടും ഒരു നല്ല വാക്ക് പോലും പറയാതെ പോയതിലുള്ള ദേഷ്യവും സങ്കടവുമെല്ലാം ഒരുപോലെ തോന്നിയിരുന്നു.... പക്ഷേ ആ വിഷമമൊന്നും കലാസ്കോഡിൽ കാണിക്കാതെ വീണ്ടും പല ക്ലാസുകളിലായി ഞാനും ഗ്രൂപ്പും കൂടി പാട്ട് പാടി തകർത്തു....അന്ന് വൈകുന്നേരമാകും മുമ്പേ എന്റെ പാട്ടുകളും ശബ്ദവും ക്യാമ്പസാകെ പരിചിതമായി തുടങ്ങി.... എല്ലാ ക്ലാസുകളിൽ നിന്നും അഭിനന്ദന പ്രവാഹങ്ങൾ കൊണ്ട് മൂടുകയായിരുന്നു...അവിടെയും except that ബൂർഷ്വാ.....😠😠 പക്ഷേ പ്രതീക്ഷിക്കാതെ എത്തിയ ഒരു കമന്റായിരുന്നു സ്റ്റെഫിന്റേത്... ഇലക്ഷൻ നോട്ടിഫിക്കേഷൻ വന്ന് ആകെ തിരക്കായതിന് ശേഷം അവനെ കാണ്ടത് അപ്പോഴായിരുന്നു... നീ ക്യാമ്പസാകെ അങ്ങ് ഫേമസ് ആയല്ലോ നീലു… വോട്ടിന് നില്ക്കുന്നുണ്ടോ നീ....!!! അവന്റെ ആ ചോദ്യത്തിൽ അല്പം നീരസം കലർന്നിരുന്നു...ഞാനതു കേട്ട് വലിയ ഭാവ വ്യത്യാസങ്ങളൊന്നുമില്ലാതെ നിന്നു.... അറിയാൻ വഴിയില്ല...!! നോമിനേഷൻ കൊടുത്തു...നാളെ അറിയാം എന്താകുംന്ന്...

അത് വേണ്ടിയിരുന്നില്ല...നീ എന്തിനാ വോട്ടിനൊക്കെ നില്ക്കുന്നേ...!!! വെറുതെ പണി വാങ്ങാൻ...കാര്യം സ്റ്റുഡന്റ്സ് യൂണിയന്റെ പാനലിൽ നിന്നാ പുഷ്പം പോലെ ജയിക്കുംന്നുള്ളത് പകൽ പോലെ വ്യക്തമാ... എങ്കിലും നീ ഈ രാഷ്ട്രീയത്തിലൊക്കെ ഇടപെടുന്നത് എനിക്ക് തീരെ ഇഷ്ടമായില്ല....!!! അത് കേട്ടതും എന്റെ നെറ്റിയൊന്ന് ചുളിഞ്ഞു തുടങ്ങി.... ഞാനറിഞ്ഞു നീ ആ ഘോഷണ്ണൻ പറഞ്ഞത് കേട്ടിട്ടാ നോമിനേഷൻ കൊടുത്തതെന്ന്...!! അയാള് നിന്നെ ഭീഷണിപ്പെടുത്തീട്ടാ...???അതാകാനേ വഴിയുള്ളൂ....😠😠 ഞാൻ നോമിനേഷൻ കൊടുത്തതിന് നീ എന്തിനാ സ്റ്റെഫിനേ ഇതിനും മാത്രം രോഷാകുലനാവുന്നേ... ഞാൻ നോമിനേഷൻ കൊടുത്തതിന് എനിക്കോ എന്റെ വീട്ടുകാർക്കോ യാതൊരു problem ഉം ഇല്ല.. അതിന്റെ പേരിൽ ആവശ്യമില്ലാതെ ദേവേട്ടനെ ഒന്നും പറയണ്ട....അതെനിക്കിഷ്ടമല്ല...!!!! ഞാനത്രയും പറഞ്ഞതും അവന്റെ മുഖം വിളറി വെളുത്തു..പറഞ്ഞത് അബദ്ധമായിപ്പോയോ എന്ന ഉത്കണ്ഠയായിരുന്നു അവന്റെ മുഖത്ത്....!!!

നീലു... ഞാൻ നിനക്ക് ദേഷ്യാവാൻ പറഞ്ഞതല്ല..എനിക്കെന്തോ ഈ രാഷ്ടീയ പ്രവർത്തനം അത്ര ഇഷ്ടമല്ല... അതുകൊണ്ട് പറഞ്ഞൂന്നേയുള്ളൂ... അതിന്റെ പേരിൽ നീ വോട്ടിനു നിൽക്ക്വാണേ വോട്ട് തരാതെയൊന്നും ഇരിക്കില്ല...നീ എന്റെ best friend അല്ലേ...!!! അവന്റെ ഭാഗത്ത് നിന്നും പെട്ടെന്ന് അങ്ങനെയൊരു മാറ്റമുണ്ടായപ്പോ എന്റെ ദേഷ്യം മെല്ലെ കുറഞ്ഞു തുടങ്ങി.... അതൊക്കെ പോട്ടേ...നീ എന്തിനാ ഈ തലമുടി ഏത് നേരവും ഇങ്ങനെ അഴിച്ചിട്ട് നടക്കുന്നേ...നീയാര് കള്ളിയങ്കാട്ട് നീലിയോ.... അതിന് ഞാനെന്റെ തലമുടി കെട്ടിയിട്ടിരിക്ക്യല്ലേ... നിന്റെ കണ്ണിന് കുഴപ്പമൊന്നുമില്ലല്ലോ ല്ലേ.... പിന്നെ..ഇങ്ങനെയാണോ കെട്ടിയിടുന്നേ...എടീ പെൺപിള്ളേര് തലമുടി ചീകിയൊതുക്കി മെടഞ്ഞിട്ട് നടക്കുന്നതാ ഭംഗി...!!! ഹോ...നമ്മക്കത്ര ഭംഗിയൊന്നും വേണ്ടായേ...!! ഞാനിപ്പോ ഇങ്ങനെ അയച്ചിട്ടേ കെട്ടുന്നുള്ളൂ..നീ നിന്റെ ജോലി നോക്ക് സ്റ്റെഫിനേ... ഞാനൊരു കളിയായി പറഞ്ഞ് അവനടുത്ത് നിന്നും എഴുന്നേറ്റ് നടന്നതും അവൻ നിലത്ത് ഒരു മൂലയ്ക്കായി കിടന്ന പ്ലാസ്റ്റിക് റോപ്പ് എടുത്ത് എനിക്ക് നേരെ വന്നു.... ഡീ...കെട്ടിവെയ്ക്കെടീ... മര്യാദയ്ക്ക് കെട്ടി വച്ചോ... ഇല്ലെങ്കി ഞാനിപ്പോ ദേ ഈ കയറിട്ട് കെട്ടി വയ്ക്കും...!!

അവനതുമായി എനിക്ക് പിറകെ വന്നതും ഞാൻ ഒരൂക്കോടെ വരാന്തയിലൂടെ ഓടി...അവന് കൈയ്യെത്തിപ്പിടിയ്ക്കാവുന്നതിലും ഒരുപാടകലം ചെന്നതും ഞാനൊരു ചിരിയോടെ അവനെ തിരിഞ്ഞൊന്ന് നോക്കി... ഡീ...കെട്ടി വയ്ക്കെടീ...!!! അവനൊരു കുസൃതിയോടെ അത് തന്നെ പറഞ്ഞ് നിൽക്ക്വായിരുന്നു.... ഒഞ്ഞുപോയേടാ...!!! ഞാനവന്റെ വാക്കിനെ അടപടലേ പുച്ഛിച്ച് വരാന്തയിലൂടെ നടന്നകന്നു...എന്നേം കാത്ത് ക്ലാസിന് മുന്നിൽ തന്നെ സംഗീതയുണ്ടായിരുന്നു...ക്ലാസിലെ സ്ഥിതി ഗതികളറിയാൻ ഞാനവളെ ഏർപ്പാടാക്കി നിർത്തിയിട്ടായിരുന്നു ഒന്ന് റെസ്റ്റ് എടുത്തത്.... എന്നെ കണ്ടതും ആ മുഖത്ത് നവരസങ്ങളോരാന്നായി മിന്നിമറയാൻ തുടങ്ങി... അത് കണ്ടപ്പോഴേ ക്ലാസിലെ കാര്യങ്ങൾ അത്ര സുഖമുള്ളതല്ല എന്ന് മനസിലായി.... ഞാൻ ക്ലാസിനോട് അടുത്തതും HOD ഗിരിജാകുമാരി ടീച്ചറിന്റെ പുറത്തേക്കുള്ള entry യും ഒരുമിച്ചായിരുന്നു....ടീച്ചറിന്റെ മുഖത്തെ രൗദ്ര ഭാവം കണ്ടതും ഞാൻ സംഗീതേടെ കൈയ്യും പിടിച്ച് ഹിസ്റ്ററി ക്ലാസിലേക്ക് ഒരോട്ടമായിരുന്നു....

ആ ഓട്ടം ഒരു കിതപ്പോടെ ഹിസ്റ്ററി ക്ലാസിന് മുന്നിൽചെന്നു നിന്നതും ക്ലാസിൽ നിന്നും സഖാവാന്റേയും ജിഷ്ണു ചേട്ടന്റെയും സംസാരം ഉയർന്നു കേട്ടു... സംഗീതേടെ വായ പൊത്തി പിടിച്ച് ജനൽപ്പാളിയ്ക്ക് സമീപം മറഞ്ഞു നിന്ന് ഞാനാ സംഭാഷണത്തിന് കാതോർത്തു.... ഇരുവരുടേയും സംസാരത്തിൽ ഉടനീളം പാർട്ടി കാര്യങ്ങൾ നിറഞ്ഞു നിന്നു... പക്ഷേ നമ്മുടെ ചെഗുവേരേടെ ശബ്ദത്തിൽ പതിവിലും വിപരീതമായ ചിരി കലർന്നിരുന്നു...ഓരോ candidates നേയുംപറ്റിയുള്ള വിശദമായ വിലയിരുത്തലിലായിരുന്നു രണ്ടാളും.... പെട്ടെന്നാ ജിഷ്ണു ചേട്ടന്റെ മൊബൈൽ റിംഗ് ചെയ്തത്...!!! ജിഷ്ണു ചേട്ടൻ ഫോൺ അറ്റൻഡ് ചെയ്യാൻ തുടങ്ങുമ്പോ നോട്ടം ചെറിയ തോതിൽ ജനൽപ്പാളിയ്ക്കരികിലേക്ക് നീണ്ടു.... അത് കാണേണ്ട താമസം ഞാൻ ആമയെപ്പോലെ തലവലിച്ചു നിന്നു..അപ്പോഴും അവിടെ നിന്നും സ്കൂട്ടാവാൻ മനസനുവദിച്ചില്ലാന്ന് സാരം.... ആരാടാ...പ്രിയയാണോ...??? സഖാവിന്റെ ശബ്ദം ഉയർന്നു കേട്ടു... ന്മ്മ്മ്..അതേ...

ക്യാന്റീനിൽ ഉണ്ടാവും...അതാ ഇപ്പോ ഇങ്ങനെ ഒരു വിളി...!!! എന്താ പോവാനുള്ള ടൈം ആയോ...???ഉള്ളിലൊരു ചിരിയൊതുക്കിയുള്ള സാഖാവിന്റെ ആ ചോദ്യം കേട്ടതും ഞാൻ അവിടെ നിന്ന് തുടരെ തുടരെ ഞെട്ടുകയായിരുന്നു.... അപ്പോ കൂട്ടുകാരന്റെ കൂടെയുള്ളപ്പോ ആവശ്യത്തിലും അധികം ചിരിക്കാനറിയാം...(ആത്മ) എന്റെ curiosity കാരണം മുട്ടൻ പണികൾ ഏറ്റുവാങ്ങി നിൽക്ക്വായിരുന്നു സംഗീത...ഇടയ്ക്കിടെ എന്റെ കൈ പിടിച്ച് മാറ്റാനൊക്കെ നോക്കിയെങ്കിലും ഞാൻ പിടി വിടാൻ കൂട്ടാക്കിയില്ല... ഡാ...നീ വരുന്നോ...!!! നമുക്ക് ഓരോ lime കുടിച്ചേച്ചും പോരാം... ജിഷ്ണു ചേട്ടൻ അതും പറഞ്ഞ് കൊളില് concentrate ചെയ്തു...കാര്യം ഏതാണ്ട് പുള്ളി പറഞ്ഞ അതേ കാര്യങ്ങൾ തന്നെയായിരുന്നു... ജിഷ്ണു ചേട്ടന്റെ ക്യാമുകി ചേച്ചി പുള്ളിയ്ക്ക് വേണ്ടി ക്യാന്റീനിൽ waiting ലായിരുന്നു... അവിടേക്ക് ചെല്ലാനായുള്ള call ആയിരുന്നു അത്... അത്യാവശ്യ കാര്യം പറഞ്ഞ് കഴിഞ്ഞതും ജിഷ്ണു ചേട്ടൻ കോള് കട്ട് ചെയ്ത് ഡസ്കിൽ നിന്നും എഴുന്നേറ്റ് ക്ലാസിന് പുറത്തേക്ക് നടക്കാൻ ഭാവിച്ചു...

നീ വരുന്നോ ഘോഷേ...!! നീ ചെല്ല്... നിന്റെ lime ന് വേണ്ടിയുള്ള കാശേ അവൾടെ കൈയ്യിൽ ഉണ്ടാകൂ....!!! വെറുതെ എന്തിനാ പാവം അവളെ കഷ്ടത്തിലാക്കുന്നേ...നീയോ ചിലവിട്ട് അതിന് വല്ലതും വാങ്ങി കൊടുക്കുന്നില്ല...!!! ഹോ...നീ കിട്ടുന്ന വാക്കിനെല്ലാം എന്നെ ഊതാൻ നിന്നോണം....എടാ എന്റെ status കണ്ടിട്ടില്ലേ...Iam not working still Iam student...!!! ഒരുകാലത്ത് ഞാനൊരു ജോലിയൊക്കെ വാങ്ങിക്കട്ടേ...അപ്പോ ഞാൻ തന്നെ വേണ്ടേ അവൾക്ക് ചിലവിന് കൊടുക്കാൻ....!!! ജിഷ്ണു ചേട്ടൻ അതും പറഞ്ഞൊന്ന് ചിരിച്ചു... ഹോ.. അങ്ങനെ നടക്കട്ടെ....നടക്കട്ടേ....!!! നിനക്കിങ്ങനെ ചിരിയ്ക്കാം മോനേ...നീ ഫ്രീയല്ലേ...!!എന്നാ നേരാം വണ്ണം പറ്റിയ ഏതെങ്കിലും പെങ്കൊച്ചിനെ നോക്കിക്കൂടെ.. വെറുതെ ആ ഋതൂനെ പേരുദോഷം കേൾപ്പിക്കാൻ...!!ഇപ്പോ തന്നെ എത്ര first years വന്നു...അതില് ഏതെങ്കിലും ഒന്ന്...ആ B Com ലെ ഒരു പെങ്കൊച്ചുണ്ടല്ലോ....എന്താ അതിന്റെ പേര്............... .............

ആആആ...അക്ഷര...അതും നീയും തമ്മില് perfect മാച്ചാ...നീ പറയുന്ന ക്ലാരേടെ അതേ രൂപമല്ലേ....!!!അതിനാണേ നിന്നെ ചെറിയ നോട്ടമുണ്ട് താനും.. എന്റെ തിരുനെറ്റിയിൽ തറഞ്ഞ നല്ല ഒന്നാന്തരമൊരു ആണിയായിരുന്നു അത്...ഋതൂന്റെ കാര്യത്തിൽ ഏതാണ്ട് ഒന്നാശ്വസിച്ച് വന്നപ്പോഴാ ഒരു അച്ചര..... മ്മ്ഹ്ഹ്...😏😏 പിന്നെ പറഞ്ഞത് ചെഗുവേരയല്ലല്ലോന്ന ആശ്വാസത്തിൽ ഞാൻ വീണ്ടും ക്ലാസിലേക്ക് ലുക്ക് വിട്ടു.... പറയെടാ ഘോഷണ്ണാ...!!!നോക്കുന്നോ...!!! അത് കേട്ടതും സഖാവ് എന്നെ ഞെട്ടിച്ചോണ്ട് ഒരു പുഞ്ചിരി മുഖത്ത് ഫിറ്റ് ചെയ്തു...അതും കൂടി ആയതും എന്റെ ഹൃദയം പടപടാന്ന് മിടിയ്ക്കാൻ തുടങ്ങി...ആ പരിഭ്രമത്തോടെ തന്നെ ആ വായിൽ നിന്നും വരുന്ന ഡയലോഗിന് കാതോർത്തു... ആ കൊച്ച് ശരിയാവില്ലെടാ....അക്ഷരയ്ക്ക് മുട്ടോളം മുടിയില്ല...മുടീന്ന് പറഞ്ഞാ നമ്മടെ ക്ലാരേടെ മുടീടത്രേം വേണം....!!! ഹോ...നീയും നിന്റെ ഒരു ക്ലാരയും... ഇതിനെല്ലാം നിന്നെ പറഞ്ഞാപ്പോര...ആ ജയറാമുണ്ടല്ലോ അങ്ങേരെ പറയണം....😠😠

ജിഷ്ണു ചേട്ടൻ അതും പറഞ്ഞ് മുണ്ടിന്റെ കരപിടിച്ച് പുറത്തേക്ക് നടന്നു.....ഞാനത് കണ്ട് സംഗീതേം കൂട്ടി ജനൽപ്പാളി മറഞ്ഞ് നിന്നു.... ഇതേതാ ഈ ക്ലാര....ഇനി നാട്ടിലെങ്ങാനും ഉള്ള കാമുകി ആയിരിക്ക്വോ....അതോ ഇനി ഗിരിയേട്ടനെ തേച്ചിട്ട് പോയ ജൂലിച്ചേച്ചിയെപ്പോലെയാക്വോ.....(ആത്മ) തരംകിട്ടുമ്പോഴൊക്കെ വെറുതെ ഓംശാന്തി ഓശാന മാത്രം കണ്ടു നടന്നതിന് പകരം എപ്പോഴെങ്കിലും മനസ്സിനക്കരെ ഒന്ന് കാണേണ്ടതായിരുന്നു എന്ന് എന്നെ ഓർമ്മപ്പെടുത്തിയ സന്ദർഭമായിരുന്നു അത്..... ജിഷ്ണു ചേട്ടൻ പറഞ്ഞ അവസാന ഡയലോഗ് വീണ്ടും വീണ്ടും rewind അടിച്ചപ്പോഴാ കാര്യം യഥാർത്ഥത്തിൽ പിടികിട്ടിയത്...അതും തെളിച്ചു പറഞ്ഞാൽ സംഗീതേടെ കൂടി തല കുന്തിരിക്കമിട്ട് പുകച്ചതിന്റെ ഫലം....!!!! ആ ഒരാശ്വാസത്തിൽ ഞാനവളേം കൂട്ടി ക്ലാസിലേക്ക് കയറാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങടെ ക്ലാസിലെ ദേവി ആ വഴി വന്നു.....സംഗീതയെ ദീപൻ സാറ് അന്വേഷിക്കുന്നൂന്ന് പറഞ്ഞായിരുന്നു അവൾടെ വരവ്...

.ആദ്യമൊന്ന് പേടിച്ചെങ്കിലും വരാനിരിക്കുന്ന ഭവിഷ്യത്തുകളെ മുന്നിൽ കണ്ട് അവള് രണ്ടും കല്പിച്ച് ദേവീടെ കൂടെ ക്ലാസിലേക്ക് പോയി... അവിടെം എന്നെ പാടെ ഡിപ്പാർട്ട്മെന്റ് എഴുതി തള്ളിയ മട്ടിലായി എന്നു പറയാം... ദീപൻ സാറ് അവളെ മാത്രമല്ലേ അന്വേഷിച്ചുള്ളൂന്ന ആശ്വാസത്തില് ഞാൻ ക്ലാസിലേക്ക് കയറി.....ക്ലാസിൽ സഖാവ് മാത്രേ ഉണ്ടായിരുന്നുള്ളൂ..ആള് കാര്യമായി എന്തോ എഴുതി തകർക്കുന്ന തിരക്കിലായിരുന്നു...ഞാൻ സഖാവിനെ ഒന്ന് നോക്കിയ ശേഷം അവിടെ കണ്ട ബെഞ്ചിലേക്ക് ചെന്നിരുന്നു...ആള് എന്നെ mind ചെയ്യാതെ എഴുത്ത് തുടരുകയായിരുന്നു... പിന്നെ പതിയെ അത് നിർത്തി ഡയറി അടച്ച് വെച്ചു... കഴിഞ്ഞോ കലാസ്കോഡ്...??? സഖാവിന്റെ ആ ചോദ്യം കേട്ട് ഞാനാ മുഖത്തേക്ക് നോക്കി... ഇല്ല..കഴിഞ്ഞിട്ടില്ല...സിഞ്ചൂനെ ഏൽപ്പിച്ചു..കുറേ ക്ലാസിൽ കയറി പാടി...ഇപ്പോ ചെറിയൊരു throat pain അതാ ഞാൻ.... അത് സാരല്ല...വയ്യെങ്കിൽ പാടണ്ട...റെസ്റ്റെടുത്തിട്ട് മതി...ആരും അതിന്റെ പേരിൽ നിർബന്ധിക്കാൻ വരില്ല......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story