ക്യാമ്പസിലെ ചെഗുവേര: ഭാഗം 2

campasilechekuvera

രചന: മിഖായേൽ

ഞങ്ങള് ഇവിടുത്തെ students union ന്റെ ഭാരവാഹികളാണ്....എന്ത് പ്രോബ്ലം ഉണ്ടായാലും ഞങ്ങളെ അറിയിക്കാം.... എന്നെ കണ്ടില്ലെങ്കിലും ഇവരിൽ ആരോടായാലും പറയാം...ഞങ്ങളുണ്ടാവും എല്ലാ ഹെൽപ്പിനും... ഞാൻ ദേവഘോഷ്......!!!! ബാക്കിയെല്ലാം ഈ ക്യാമ്പസിനറിയാം....വഴിയേ പറഞ്ഞു തരും....!!!!എല്ലാം....!!!! ആ ചേട്ടൻ അതും പറഞ്ഞ് മുണ്ടിന്റെ കരപിടിച്ച് ഗൗരവത്തോടെ തന്നെ നീണ്ട വരാന്തയിലൂടെ നടന്നകന്നു... പിറകെ ബാക്കി പരിവാരങ്ങളെല്ലാവരും ഉണ്ടായിരുന്നു... പക്ഷേ എല്ലാവരും അല്പം ഭയഭക്തി ബഹുമാനത്തോടെയാ കൂടെ നടന്നത്... നല്ല പയ്യൻ...എന്ത് നല്ല ഇടപെടീൽ.... കോളേജ് നേതാവായാൽ ഇങ്ങനെ വേണം...!!! അച്ഛന്റെ വാക്കുകൾക്ക് കാതോർത്തെങ്കിലും എന്റെ നോട്ടം നീണ്ടത് കാണാമറയത്തേക്ക് നടന്നകന്ന ആ ചേട്ടനിലേക്ക് തന്നെ ആയിരുന്നു... നീലൂ...എന്താ നോക്കി നിക്കണേ...പോവണ്ടേ നമുക്ക്...!!! അച്ഛൻ എന്നെയൊന്നുലച്ചതും ഞാൻ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്നു... ആഹാ..!!!

പോകാച്ഛാ... എല്ലാം ശരിയായ കാര്യം ഞാൻ അമ്മയോടൊന്ന് വിളിച്ചു പറയട്ടേ... അച്ഛന്റെ കൈയ്യീന്ന് മൊബൈലും വാങ്ങി അമ്മയ്ക്ക് കോള് ചെയ്ത് വരാന്തയിലൂടെ നടന്നതും അച്ഛനും എന്റെ പിറകേ കൂടി...റിംഗ് ചെയ്തു തുടങ്ങിയതും ഞാൻ വരാന്തയുടെ ഒരു കോണിലായി നിന്നു... അമ്മയോട് അഡ്മിഷന്റെ കാര്യവും കോളേജിനെപ്പറ്റിയും എല്ലാം പറഞ്ഞ് നിന്നപ്പോഴാ വരാന്തയ്ക്കപ്പുറം പടർന്നു പന്തലിച്ചു നിന്ന മാഞ്ചോട്ടിനരികെ കുറേപ്പേർക്കൊപ്പം സംസാരിച്ചു നിന്ന ആ കലിപ്പൻ മുഖം വീണ്ടും കാണുന്നത്... അപ്പൊഴാ ആളെ ആകെത്തുക ശരിയ്ക്കൊന്ന് കാണുന്നത് എന്നു വേണം പറയാൻ... എന്റെ നോട്ടം ഒരുമാത്ര പാളിവീണത് ആ കൈതണ്ടയിൽ പച്ചകുത്തിയിരുന്ന ബൊളീവിയൻ വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയുടെ ചിത്രത്തിലേക്കായിരുന്നു... ഞാൻ അമ്മയോട് ഒരുവിധം കാര്യങ്ങളെല്ലാം പറഞ്ഞ് മൊബൈൽ അച്ഛന്റെ കൈയ്യിലേക്ക് ഏൽപ്പിച്ച് അവരെല്ലാം സംസാരിച്ചു നിൽക്കുന്നതിലേക്ക് ശ്രദ്ധിച്ചു നിന്നു...

പെട്ടെന്നാ കൂട്ടുകാരനോട് കാര്യം പറഞ്ഞു നിന്ന ആ ചേട്ടന്റെ നോട്ടം യാദൃശ്ചികമായി എന്റെ മുഖത്തേക്ക് തിരിഞ്ഞത്....ആ ഒരു നോട്ടം...ശരിയ്ക്ക് പറഞ്ഞാ ഞാൻ അടിമുടി വിറച്ചു പോയി... പിന്നെ ഒരുനിമിഷം പോലും അവിടേക്ക് കണ്ണ് വിടാതെ ഞാൻ മുഖം വെട്ടിത്തിരിച്ചെടുത്ത് അച്ഛനടുത്തേക്ക് ചെന്നു നിന്നു... അപ്പോഴേക്കും അച്ഛൻ കോള് കട്ട് ചെയ്തിരുന്നു... "അമ്മയോട് എല്ലാം പറഞ്ഞു..അമ്മ നല്ല സന്തോഷത്തിലാണെങ്കിലും ഇവിടേക്ക് വരാൻ കഴിയാത്തതിന്റെ ചെറിയൊരു വിഷമമുണ്ട്..... ഇനി പിന്നീടൊരിക്കലാകാം ല്ലേ..." ന്മ്മ്മ്..അതേ അച്ഛാ.. ഇനിയും ഒരുപാട് അവസരങ്ങളുണ്ടല്ലോ...!!! മോൾക്ക് ശരിയ്ക്കും ഇഷ്ടായോ കോളേജൊക്കെ..!!അതോ... ഇഷ്ടായി അച്ഛാ...നല്ല കോളേജാ... അടുത്ത ആഴ്ച മുതൽ ക്ലാസ് തുടങ്ങ്വല്ലോ... അപ്പോ പുതിയ ക്ലാസും ഫ്രണ്ട്സിനേം ടീച്ചേഴ്സിനേയുമൊക്കെ പരിചയപ്പെടുകേം ചെയ്യാം...!!! ന്മ്മ്മ്...അത് ശരിയാ... ഇവിടെ മോൾക്ക് ഏറ്റവും മനോഹരമായ ഒരു സമ്മാനമുണ്ട്...!!! അച്ഛൻ പറഞ്ഞതു കേട്ട് അല്പം സംശയ ഭാവത്തോടെ ഞാനച്ഛന്റെ മുഖത്തേക്ക് നോക്കി...

ഇവിടുത്തെ ലൈബ്രറി...വളരെ useful ആണ്... അതിന് വേണ്ടി മോള് കൂടുതൽ സമയം കണ്ടെത്താൻ ശ്രമിക്കണം... പിന്നെ കണ്ടിട്ട് നല്ല അന്തരീക്ഷം ആണെന്ന് തോന്നുന്നു... അച്ഛൻ അതും പറഞ്ഞ് ചുറ്റും ഒന്ന് കണ്ണോടിച്ചു... വലിയ അടിയും ബഹളവും ഒന്നുമില്ല...നല്ല students ഉം ആണെന്ന് തോന്നുന്നു... നേരത്തെ കണ്ടില്ലേ ഒരു പയ്യനെ..വല്ല റാഗിംഗോ മറ്റോ ഉണ്ടായാൽ ആ പയ്യനോട് പറഞ്ഞാൽ മതി മോള്... ഞാനതിന് ഒരു പുഞ്ചിരിയോടെ തലയാട്ടി അച്ഛനൊപ്പം നടന്നു... പോകും വഴി ആ മുഖം ഒരുപാട് തിരഞ്ഞെങ്കിലും അവിടെയെങ്ങും ആളെ കണ്ടെത്താൻ കഴിഞ്ഞില്ല...അതായിരുന്നു ഞങ്ങടെ first meet....❤️ ഈ love in first sight എന്നൊക്കെ പറയില്ലേ... ഏതാണ്ട് അതുപോലൊക്കെ തന്നെ... പിന്നെ ക്ലാസ് തുടങ്ങും വരെ അച്ഛന്റെ മനസിലെ നല്ല പയ്യനായിരുന്നു ആ unromantic സഖാവ്....😠

അതൊക്കെ കേൾക്കും തോറും എന്റെയുള്ളിലും ചെറിയ തോതിൽ എവിടെയൊക്കെയോ ആ ജിന്ന് കേറി തുടങ്ങീന്ന് വേണം പറയാൻ.... ഈ first impression is the best impression എന്നാണല്ലോ...!!! അങ്ങനെ ഒരാഴ്ച വളരെ പെട്ടെന്ന് തന്നെ കടന്നു പോയി ആ ദിവസം വന്നെത്തി.... എസ്സ് എൻ കോളേജിലെ എന്റെ first day... അഡ്മിഷൻ ദിവസം അച്ഛൻ കൂടെ വന്നോണ്ട് ആദ്യ ദിവസം അമ്മയാ എനിക്കൊപ്പം കോളേജിലേക്ക് വന്നത്... ഡാർക്ക് പീച്ച് കളറിന്റെ ഒരു umbrella ഫാഷൻ ഗൗണായിരുന്നു എന്റെ വേഷം...അമ്മേടെ സ്പെഷ്യൽ സെലക്ഷനായിരുന്നു...തലമുടി അയച്ചു കെട്ടി വിടർത്തിയിട്ടതായിരുന്നു....അതിന് മാച്ചാവുന്ന ബാക്കി accessories കൂടി ആയതും ഞാനൊരു കൊച്ചു സുന്ദരിയായീന്നു വേണേൽ പറയാം...😌😌 (പിന്നെ ആത്മപ്രശംസ എനിക്ക് തീരെ ഇഷ്ടമല്ലാത്ത കൂട്ടത്തിലായോണ്ട് അധികം ആ വഴിയ്ക്ക് പോകുന്നില്ല...) തോളിൽ തൂക്കിയിരുന്ന ബാഗിൽ പിടിമുറുക്കി ഞാൻ പതിയെ കോളേജ് ഗേറ്റ് കടന്ന് അമ്മയ്ക്കൊപ്പം മുന്നിലേക്ക് നടന്നു... നവാഗതർക്ക് സ്വാഗതം എന്നെഴുതിയ ഒരു വലിയ ഫ്ലെക്സ് കവാടത്തിന്റെ രണ്ട് തൂണിലുമായി വലിച്ചു കെട്ടിയിരുന്നു...

അഡ്മിഷനെടുക്കാൻ വന്നപ്പോ കണ്ടതിലും തോരണങ്ങളും കൊടികളുമായിരുന്നു കോളേജ് നിറയെ...ഇരു വശങ്ങളിലും നിന്ന പൈൻ മരത്തിൽ നിറയെ ചുവപ്പും വെള്ളയും നിറത്തിലുള്ള ബലൂണുകളും...ഞാനതെല്ലാം നോക്കികണ്ട് പതിയെ നടന്നു... മെയിൻ വാതിലിന് മുന്നിൽ ഒരുകൂട്ടം students ഉണ്ടായിരുന്നു...അവരെല്ലാവരും ഞങ്ങളേം ഞങ്ങൾക്ക് മുന്നിലും പിറകിലുമായി നടന്നു വന്ന ബാക്കി നവാഗതരെം കാത്ത് നിൽക്ക്വായിരുന്നു.... ചെറിയൊരു സഭാകമ്പം എന്നെ അലട്ടിയിരുന്ന മെയിൻ problem ആയോണ്ട് അവർക്ക് മുഖം കൊടുക്കാതെ നമ്രശിരസ്കയായി ഞാൻ മെയിൻ വാതിലിനടുത്തേക്ക് നടന്നു.... അവരോരുത്തരും ഓരോ സ്റ്റുഡന്റ്സിനും അതത് ഡിപ്പാർട്ട്മെന്റിലേക്കുള്ള വഴി കാണിച്ചു തരാനായിനിൽക്ക്വായിരുന്നു....അമ്മ ചെന്നപാടെ അവരോട് കാര്യമായി മലയാളം ഡിപ്പാർട്ട്മെന്റ് അന്വേഷിക്കാൻ തുടങ്ങി.... മക്കളേ ഈ മലയാളം ഡിപ്പാർട്ട്മെന്റ് എവിടെയാ..?? Newcomer അല്ലേ ആന്റീ...

ഡിപ്പാർട്ട്മെന്റിൽ പോവണ്ട...ദേ ഇവിടുന്ന് റൈറ്റ് തിരിഞ്ഞാൽ മെയിൻ ആഡിറ്റോറിയം ആണ്... അവിടെ ഇവർക്ക് വേണ്ടി ചെറിയൊരു welcome section ഉണ്ടാവും...അത് കഴിഞ്ഞേ ഡിപ്പാർട്ട്മെന്റിലേക്ക് കൂട്ടിപ്പോകു... നിറഞ്ഞ പുഞ്ചിരി മുഖത്ത് വിരിയിച്ച് നിന്ന ആ ചേച്ചീടെ പറച്ചില് കേട്ടതും ഞാനും അമ്മയും ഒരുപോലെ നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ച് ആ ചേച്ചി പറഞ്ഞു തന്ന വഴിയേ നടന്നു.... പെട്ടെന്നായിരുന്നു അഡ്മിഷന് കണ്ട ആ കലിപ്പൻ മുഖം കാറ്റിന്റെ വേഗതയിൽ ഞങ്ങളെ പാസ് ചെയ്തു പോയത്.... അന്നത്തെ പോലെ പിറകെ രണ്ട് മൂന്ന് പരിവാരങ്ങളും ഉണ്ടായിരുന്നു... ഞാൻ പോയ പോക്കിൽ തന്നെയൊന്ന് stop ആയി.... അമ്മേയമ്മേ....ദേ..ആ പോയതാ അച്ഛൻ വീട്ടിൽ വന്ന് പറഞ്ഞ ചേട്ടൻ...ഞാൻ തിടുക്കപ്പെട്ട് പറഞ്ഞത് കേട്ട് അമ്മ എന്റെ നോട്ടം പോയ വഴിയേ നോക്കി നിന്നു... എവിടെ ഞാൻ കണ്ടില്ലല്ലോ...!!! അപ്പോഴേക്കും ആ ചേട്ടൻ വരാന്ത കഴിഞ്ഞ് ഭിത്തിയുടെ മറവിലേക്ക് കടന്നിരുന്നു... പോയി... ഞാൻ പറഞ്ഞപ്പോ നോക്കിക്കൂടായിരുന്നോ...

ഇനി കാണണ്ട...നടന്നേ അങ്ങോട്ട്... ഞാനമ്മേം ഉന്തി തള്ളി ആഡിറ്റോറിയത്തിനടുത്തേക്ക് നടന്നു.... അതിനകത്തേക്ക് കയറിയതും ഒരു സെറ്റ് ടീംസ് അവിടേം നിൽപ്പുണ്ടായിരുന്നു... ഞങ്ങൾക്ക് ഇരിക്കാനുള്ള സീറ്റെല്ലാം കാണിച്ചു തന്നതും അമ്മയ്ക്കരികിലായി ഞാനും ഒരു ചെയറ് വലിച്ചിട്ടിരുന്നു... നിമിഷ നേരം കൊണ്ട് ഹാളിൽ നിരത്തിയിട്ടിരുന്ന ചെയറുകളെല്ലാം students നേയും അവരുടെ parents നേയും കൊണ്ട് നിറഞ്ഞു.... പിന്നെ പ്രിൻസിപ്പാളിന്റെ ഒരു നെടുനീളൻ പ്രസംഗം തന്നെ നടന്നു.. കോളേജിനേയും അവിടുത്തെ peaceful അന്തരീക്ഷത്തിനേയുംപറ്റി വാതോരാതെ സംസാരിച്ചതും എനിക്കാകെ ഉറക്കം വന്നു തുടങ്ങി....ആകെ ബോറടിച്ചിരുന്നപ്പോഴാ പെട്ടെന്ന് peaceful അന്തരീക്ഷത്തിൽ ഒരു അലർച്ച കലർന്ന മുദ്രാവാക്യം ഉയർന്നു കേട്ടത്....!!! എല്ലാവരും അതുകേട്ട് ഒരുപോലെ ഞെട്ടിത്തിരിഞ്ഞു നോക്കിയതും ഡയസിലെ ലെക്ച്വർ ബോർഡിന് മുന്നിൽ നിന്ന് പ്രിൻസിപ്പൾ ലൈവായി പ്ലിംഗ് ആവുകയായിരുന്നു....😂😂

അതിന്റെ ക്ഷീണം തീർക്കാനായി സാറ് പോക്കറ്റിൽ നിന്നും ഒരു kerchief എടുത്ത് മുഖത്തെ വിയർപ്പ് ഒപ്പിയെടുത്തു...ആ ഒരൊറ്റ രംഗത്തോടെ കോളേജിന്റെ peaceful അന്തരീക്ഷത്തിനേപ്പറ്റി ഞങ്ങൾക്കും ഞങ്ങടെ parents നും ഏതാണ്ട് തീരുമാനമായി... പെട്ടെന്നാ പ്യൂൺ വന്ന് സാറിന്റെ ചെവിയിൽ എന്തോ പറഞ്ഞത്....അത് കേട്ടതും സാറിന്റെ മുഖം ഒരേസമയം കലിപ്പും parents നെ നോക്കിയുള്ള ചിരിയും ചെറിയൊരു ടെൻഷനും എല്ലാം ഇടകലർന്ന് മിന്നിമറയാൻ തുടങ്ങി... അപ്പോഴേക്കും ആ മുദ്രാവാക്യത്തിന്റെ സ്വരം ഹാളിനടുത്തേക്ക് ഉയർന്നു കേൾക്കാൻ തുടങ്ങി...ചുവരിന്റെ നാനാ കോണിലേക്കും പ്രതിധ്വനി തീർത്ത് അവ പ്രകമ്പനം സൃഷ്ടിച്ചു.... *ഉയരെ വെള്ളകൊടിപാറട്ടേ... ഉടലിൽ ചോരതിളയ്ക്കട്ടേ.... മണലിൽ ചോര ചാലൊഴുകട്ടേ... കൈയ്യാമങ്ങൾ പൊട്ടട്ടേ.......... ഇൻക്വിലാബ് സിന്ദാബാദ്....* നിശബ്ദത നിറഞ്ഞ ആ അന്തരീക്ഷത്തിൽ അലർച്ചയോടെ ഉയർന്നു പൊങ്ങിയ ആ സ്വരം ശരിയ്ക്കും ഞങളെ എല്ലാവരേയും ഒരുപോലെ ഉണർത്തിച്ചു... എല്ലാവരുടേയും നോട്ടം ഒരുപോലെ ഹാളിന്റെ വലിയ വാതിലിലേക്ക് നീണ്ടു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story