ക്യാമ്പസിലെ ചെഗുവേര: ഭാഗം 20

campasilechekuvera

രചന: മിഖായേൽ

ഹർഷൻ ഒരു പുഞ്ചിരിയോടെ പറഞ്ഞ് മുഴുവിപ്പിച്ചതും പെട്ടെന്ന് ഒരു announcement ചുറ്റിലും ഉയർന്നു കേട്ടു. Dear students..... 2013-14 വർഷത്തെ കോളേജ് ഇലക്ഷന്റെ ഭാഗമായുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചിരിക്കുകയാണ്....ഇതുവരെയും പിൻവലിക്കത്ത നാമനിർദ്ദേശ പത്രികകൾ അസാധുവായി കണക്കാക്കിയിരിക്കുന്ന വിവരം എല്ലാവരേയും അറിയിച്ചു കൊള്ളുന്നു... ഒപ്പം മത്സരിക്കാൻ qualified ആയിട്ടുള്ള Candidates ന്റെ പേര് വിവരം നോട്ടീസ് ബോർഡിൽ ചേർക്കുന്നതായിരിക്കും.... ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കുന്ന candidates ന്റെ പേര് വിവരം ചേർക്കുന്നു... അനിരുദ്ധ് അയ്യപ്പൻ...2nd year Economics... ആര്യൻ നന്ദകുമാർ...2nd year Physics.... അത് കേട്ടതും സഖാവ് ഹർഷന്റെ മുഖത്ത് നോക്കി പകയോടെ ഒന്ന് പുഞ്ചിരിച്ചു... വീണ്ടും അതേ announcement ചുറ്റിലും മുഴങ്ങ്വായിരുന്നു......ഹർഷന്റെ മുഖം ചെയർമാൻ സ്ഥാനാർത്ഥീടെ പേര് കേൾക്കും തോറും ഓടിക്കറുക്ക്വായിരുന്നു........ നീ എന്താ പറഞ്ഞേ സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഇല്ലാതെ മത്സരിക്കാൻ പോക്വാന്നോ...!!!അത് മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയായിപ്പോയല്ലോ ഹർഷാ....

നീ എന്നെ കാണിച്ച ആ കൊടിയുണ്ടല്ലോ...അത് അധികനാൾ ഈ ക്യാമ്പസിൽ പാറിപറക്കില്ല... വരാൻ പോകുന്ന 28ആം തീയതി...അന്നു വരെയേ ആ കൊടിയ്ക്ക് ഈ കോളേജിൽ സ്ഥാനമുള്ളൂ... ഇലക്ഷൻ കഴിഞ്ഞാൽ ഞാൻ തന്നെ പിഴുതെറിയും അതീ മണ്ണിൽ നിന്നും...അതിനെ എട്ടായി ഓടിച്ചു മടക്കി ഈ ദേവഘോഷ് വരും നിന്റെ മുന്നിലേക്ക്...... നിന്റെ മുഖത്തെ ഈ ധൈര്യം ഇതുപോലെ അവശേഷിക്കുന്നുണ്ടെങ്കിൽ അന്ന് നമ്മള് തമ്മിലൊന്ന് കാണും...അന്ന് ഈ ഘോഷ് തരുന്നുണ്ട് ഈ പറഞ്ഞതിന് എല്ലാറ്റിനുമുള്ള മറുപടി...ആ നിമിഷത്തിന് വേണ്ടി നീ കാത്തിരുന്നോ ഹർഷാ ...😠😠😠😠 നിന്റെ മുഖത്തെ ഈ ധൈര്യം ഇതുപോലെ അവശേഷിക്കുന്നുണ്ടെങ്കിൽ അന്ന് നമ്മള് തമ്മിലൊന്ന് കാണും...അന്ന് ഈ ഘോഷ് തരുന്നുണ്ട് ഈ പറഞ്ഞതിന് എല്ലാറ്റിനുമുള്ള മറുപടി...ആ നിമിഷത്തിന് വേണ്ടി നീ കാത്തിരുന്നോ ഹർഷാ ...😠😠😠😠 സഖാവ് അത്രയും പറഞ്ഞ് ഞങ്ങളേം കൂട്ടി ഹിസ്റ്ററി ക്ലാസിലേക്ക് നടന്നു... അവിടെ ഞങ്ങളേം കാത്ത് ബാക്കി എല്ലാവരും ഉണ്ടായിരുന്നു... ജിഷ്ണു ചേട്ടൻ കൈയ്യിൽ ഒരുപാട് റിബണുകൾ മാല പോലെ കെട്ടി വച്ചിട്ടുണ്ടായിരുന്നു...

ഞങ്ങൾ ക്ലാസിനോട് അടുത്തതും ഓരോ റിബണും ഞങ്ങൾക്ക് ഓരോരുത്തർക്കായി വീതിച്ചു തന്നു.. candidates എല്ലാവരും ഇതണിഞ്ഞ് വേണം ഇനിയുള്ള ക്യാമ്പെയ്ൻ അറ്റന്റ് ചെയ്യാൻ.. ഇനിയുള്ള ക്ലാസുകളിൽ നിങ്ങൾ candidates നെ പരിചയപ്പെടുത്താൻ പോക്വാണ്...ദിനു ആയിരിക്കും ഓരോരുത്തരേയും students ന് മുന്നിൽ പരിചയപ്പെടുത്തുന്നത്...അവൻ just ഒരു intro തരുമെന്നേയുള്ളൂ... ഇക്കൂട്ടത്തിൽ ആര്യൻ...നീയാണ് students നോട് ഈ പാനലിനെപ്പറ്റി മുഴുവനായും സംസാരിക്കേണ്ടത്...ഓരോ വാക്കും മനസിൽ ആയിരം തവണ ചിന്തിച്ചിട്ട് വേണം പറയാൻ...മറ്റ് പാർട്ടിയേയോ അവരുടെ പാനലിനേയോപറ്റി ഒരു വാക്ക് പോലും സംസാരിക്കരുത്...അത് നിങ്ങളെ ബാധിയ്ക്കുന്ന issue ഏ അല്ല...നീ full concentrate ചെയ്യേണ്ടത് നമ്മുടെ പാനലിനെപ്പറ്റി മാത്രമാണ്...നിന്റെ ഓരോ വാക്കിലൂടെയും നമ്മുടെ പാർട്ടിയോടുള്ള വിശ്വാസവും, ഇഷ്ടവും students ഇടയിൽ ഊട്ടിയുറപ്പിയ്ക്കും വിധമായിരിക്കണം....ആദർശങ്ങളും,രോഷവും ഒന്നും വേണ്ട... പുഞ്ചിരിയോടെ മാത്രമേ നീ എല്ലാവർക്കും മുന്നിൽ നിൽക്കാൻ പാടുള്ളൂ... മനസിലായോ....!!!

ആര്യൻ ചേട്ടൻ അത് കേട്ട് തലയാട്ടി സമ്മതം മൂളി.. പിന്നെ ബാക്കിയുള്ള candidates നിങ്ങൾ നിങ്ങൾക്ക് യോജിച്ച ഭാഷയിൽ എല്ലാവർക്കും മനസിലാകും വിധം സംസാരിച്ചാൽ മതി...അതും വളരെ കുറച്ച് കാര്യങ്ങൾ... പക്ഷേ ആ കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളുടെ ഓരോരുത്തരുടെയും മുഖം നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന students ന്റെയുള്ളിൽ ആഴത്തിൽ പതിയണം....!!! ഞങ്ങളെല്ലാവരും സഖാവിന്റെ വാക്കിന് കാതോർത്തു നിന്നു.....എല്ലാ നിർദ്ദേശങ്ങളും പറഞ്ഞ് തന്ന ശേഷം സഖാവ് മറ്റുള്ള ക്യാമ്പെയ്ൻ സ്കോഡുകളെ അടുത്ത് വിളിപ്പിച്ചു.... ദിനു Candidates നൊപ്പം പോകണം...അജയ് നീ ജനറൽ ക്യാമ്പെയ്ൻ അറ്റന്റ് ചെയ്യണം...(കോളേജ് രാഷ്ട്രീയം മാത്രമാണ് സംസാരിക്കേണ്ടത്..) പിന്നെ രാകേഷ് നീ രാഷ്ട്രീയ ക്യാമ്പെയ്ൻ....(രാഷ്ട്രീയ ക്യാമ്പെയ്നിൽ നമ്മുടെ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ മുഖങ്ങളെപ്പറ്റി വിദ്യാർത്ഥികളോട് സംസാരിക്കാം...) ചിന്തു വനിത സ്കോഡ്....നമ്മുടെ ക്യാമ്പസിലെ രാഷ്ട്രീയ സ്ഥിതി ഗതികൾ മാത്രം മതി...മറ്റൊന്നും സംസാരിക്കേണ്ട..... (പെൺകുട്ടികൾ ക്യാമ്പെയ്ൻ അറ്റന്റ് ചെയ്യുന്നതാണ് വനിത സ്കോഡ്)...

പിന്നെ യുവൻ നീ മറ്റുള്ള പാർട്ടിയുടെ പല ക്ലാസുകളിലായുള്ള ക്യാമ്പെയ്നുകൾ വളരെ വ്യക്തമായി കേൾക്കണം... എന്നിട്ട് അതിന് വേണം counter ക്യാമ്പെയ്ൻ എടുക്കേണ്ടത്.......അതും അവന്മാര് ക്യാമ്പെയ്ൻ കഴിഞ്ഞ് ഇറുങ്ങുന്ന ഞൊടിയിടയ്ക്കുള്ളിൽ തന്നെ counter എടുത്തിരിക്കണം..... counter ൽ അല്പം നർമ്മം കലർത്താം... students ന് ഇഷ്ടമാകും വിധം....!!! സഖാവ് എല്ലാവർക്കും വേണ്ട മുന്നറിയിപ്പുകൾ നല്കി നിന്നു....ആ മുഖത്ത് അപ്പോ തികഞ്ഞ ഗൗരവം മാത്രമായിരുന്നു....ഒരു ഉത്തമനായ നേതാവിന്റെ നേതൃപാടവം സഖാവിൽ തെളിഞ്ഞു നിന്നിരുന്നു.....ഞാനതെല്ലാം ശ്രദ്ധയോടെ കണ്ടു നിന്നതും അത്യാവശ്യം നീളമുള്ള ഒരു വടിയിൽ കൊരുത്തു കെട്ടിയ തൂവെള്ള കൊടി സഖാവ് എന്റെ കൈയ്യിലേക്ക് എടുത്ത് തന്നു....ആവേശമൊട്ടും ചോരാതെ ഞാനാ കൊടിയിലേക്കും അത് എനിക്ക് മുന്നിലേക്ക് നീട്ടി നിന്ന സഖാവിലേക്കും നോട്ടം പായിച്ചു.... ദാ...പിടിയ്ക്ക്...!!! സഖാവ് എനിക്ക് മുന്നിലേക്ക് ആ കൊടി നീട്ടി പിടിച്ചു...

ആ മുഖത്തേക്ക് നോക്കി തന്നെ ഞാനാ ശുഭ്ര പതാക കൈനീട്ടി വാങ്ങി...അത് വാങ്ങി നിന്നതും സഖാവ് തന്നെ ബാക്കിയുള്ള എല്ലാവർക്കും തൂവെള്ളക്കൊടി പകർന്നു നല്കി......എല്ലാവരുടേയും കഴുത്തിൽ ആ ചുവന്ന റിബണുകൾ അണിയിച്ചു കൊടുത്തു... എനിക്കും ബാക്കിയുള്ള രണ്ട് lady rep candidates നും ആ റിബണുകൾ കൈയ്യിലേക്ക് നല്കിയതായിരുന്നു....ഞങ്ങളും അത് കഴുത്തിലേക്ക് അണിഞ്ഞതും വളരെ നീളമുള്ള ഒരു കൊടി സഖാവ് തന്നെ ആര്യൻ ചേട്ടന്റെ കൈയ്യിലേക്ക് പകർന്നു നല്കി.... അത് ആര്യൻ ചേട്ടൻ ഏറ്റുവാങ്ങിയ ക്ഷണനേരത്തിനുള്ളിൽ സഖാവിന്റെ അലർച്ചയോടെയുള്ള മുദ്രാവാക്യം അവിടമാകെ പ്രകമ്പനം സൃഷ്ടിച്ച് മുഴങ്ങാൻ തുടങ്ങി.... 💪 സ്വാതന്ത്ര്യം.... ജനാധിപത്യം....!! ജനാധിപത്യം....സോഷ്യലിസം....!! സോഷ്യലിസം.... സിന്ദാബാദ്.....!!!! ഇൻക്വിലാബ് സിന്ദാബാദ്......!!!!💪 ആ ശബ്ദം അവിടമാകെ അലയടിച്ചു കൊണ്ടേയിരുന്നു... ഞങ്ങളെല്ലാവരും സഖാവിന് പിന്നിലായി അണിനിരന്ന് പ്രകടനമായി ഓരോ ക്ലാസിനും മുന്നിലൂടെ കടന്നു പോയി.....

അപ്പോഴേക്കും കോളേജ് മുഴുവനും സ്റ്റുഡന്റ്സ് യൂണിയന്റെ candidates നെ മനസിലാക്കിയിരുന്നു....ആ പ്രകടനം അവസാനിച്ചത് നടുമുറ്റത്തെ തളത്തിലായിരുന്നു... പ്രകടനത്തിന്റെ ക്ഷീണം തീർക്കും മുമ്പേ സഖാവ് ഞങ്ങളെ എല്ലാവരെയും പല ക്ലാസുകളിലായി പറഞ്ഞയച്ചു....ഒരു candidate ആയതിന് ശേഷം ആദ്യമായി കയറിയ ക്ലാസ് പൊളിറ്റിക്സിലേക്ക് തന്നെയായിരുന്നു.... ക്ലാസിലേക്ക് കാലെടുത്ത് വച്ചപ്പോഴേ ഉള്ളിൽ നിന്നും ഒരു നിറഞ്ഞ കൈയ്യടിയായിരുന്നു ഞങ്ങളെ വരവേറ്റത്....അതിൽ നിന്നു തന്നെ ആ ക്യാമ്പസിന്റെ മനസ് ഞങ്ങൾക്ക് മനസിലാക്കാമായിരുന്നു........ ചുവന്ന ഹാരങ്ങളണിഞ്ഞ് കൈയ്യിൽ തൂവെള്ള കൊടികളുമായി ഞങ്ങൾ ആര്യൻ ചേട്ടനൊപ്പോ അണിനിരന്നു....ക്ലാസിലെ ലെക്ച്വർ ബോർഡിന് സമീപം ഞങ്ങൾ നിരനിരയായി നിന്നതും അത് കാണാനായി മറ്റ് പാർട്ടിയിലെ നേതാക്കൾ കൂടി ക്ലാസിന് മുന്നിലും വാതിൽക്കലുമായി തടിച്ചു കൂടി..... ദിനു ചേട്ടൻ ഞങ്ങളെ ഓരോരുത്തരേയും students ന് മുന്നിൽ പരിചയപ്പെടുത്തി....

വളരെ പക്വമായ ഭാഷയിലായിരുന്നു ചേട്ടന്റെ സംസാരം... സഖാവിന്റെ strict order അനുസരിച്ചായിരുന്നു അതെല്ലാം....ദിനു ചേട്ടന്റെ intro കഴിഞ്ഞ് ക്യാമ്പസിനെപ്പറ്റിയും പാനലിനെപറ്റിയും വിശദമായി സംസാരിച്ചത് ആര്യൻ ചേട്ടൻ തന്നെയായിരുന്നു.... ഞങ്ങളെല്ലാവരും ഒരു പുഞ്ചിരിയോടെ അതിന് കാതോർത്തു നിന്നു..... അങ്ങനെ ആ കുറഞ്ഞ സമയത്തിനുള്ളിൽ ഒരുവിധം എല്ലാ ക്ലാസുകളിലും ഞങ്ങൾ കയറിയിറങ്ങി....അതോട് കൂടി ഒട്ടുമിക്ക എല്ലാ students നും ഞങ്ങടെ മുഖങ്ങൾ പരിചിതമായി തുടങ്ങി....ക്യാമ്പെയ്നുകളെല്ലാം ലഞ്ച് ബ്രേക്കിന് പിരിഞ്ഞതും ഞാനും സംഗീതയും യൂണിറ്റ് കമ്മിറ്റി റൂമിൽ നിന്ന് താളം ചവിട്ടി തുടങ്ങി...കാരണം food കഴിയ്ക്കാൻ ഒരു ക്ലാസില്ല അത് തന്നെ...!!! ഞങ്ങള് നിന്ന് പരുങ്ങി കഴിയ്ക്കുന്നത് കണ്ട് സഖാവും, ആര്യൻ ചേട്ടനും ജിഷ്ണു ചേട്ടനും ഞങ്ങൾക്ക് അടുത്തേക്ക് വന്നു....!!! എന്താ ഫുഡ് കൊണ്ടു വന്നിട്ടില്ലേ നീലാംബരി... സഖാവിന്റെ ആ ചോദ്യം കേട്ട് ഞാൻ മുഖമുയർത്തി നോക്കി... ഉണ്ട്...

പക്ഷേ കഴിയ്ക്കാൻ ഒരു സ്ഥലമില്ല... ഇവിടെ കൊടികളും തോരണങ്ങളുമൊക്കെയല്ലേ....!!! അതിന് ഇവിടെയിരുന്ന് ഫുഡ് കഴിയ്ക്കണംന്ന് ആര് പറഞ്ഞു....!!! ഇതുവരെയും ഇവിടുത്തെ ക്യാന്റീനിൽ കയറീട്ടില്ലല്ലോ....വാ....!!! സഖാവതും പറഞ്ഞ് അവർക്കൊപ്പം നടന്നു...അത് കണ്ട് പിന്നെ അധികം അമാന്തിച്ച് നില്ക്കാതെ ഞാനും സംഗീതയും അവർക്ക് പിന്നാലെ കൂടി.. വളരെ വിശാലമായൊരു ക്യാന്റീൻ ആയിരുന്നു...കയറി ചെല്ലുന്ന വാതിൽക്കൽ തന്നെ പല തരം മിഠായിക്കുപ്പികളും, ചില്ലലമാര നിറയെ പലഹാരങ്ങളും കൊണ്ട് നിറഞ്ഞിരുന്നു... ക്യാന്റീൻ എന്ന് കേട്ടിട്ടുണ്ടെന്നല്ലാതെ ആദ്യമായിട്ടായിരുന്നു അങ്ങനെയൊന്നിൽ കയറുന്നത്...കാഴ്ച ബംഗ്ലാവിൽ കയറും പോലെ ചുറ്റും ലുക്ക് വിട്ടായിരുന്നു ഞാനും അവളും നടന്നത്.... ഉസ്താദ് ഹോട്ടലിലെ കരീംക്കയും ഫൈസിയും ഒരു സൈഡ് അടങ്കലെടുത്തപ്പോ മറുസൈഡ് പഞ്ചാബി ഹൗസിലെ രമണനും സംഘവും കൈയ്യടക്കി....പല ഡയലോഗും വായിച്ച് ഞാൻ ചിരിയോടെ മുന്നോട്ട് നടന്നു....

ഒഴിഞ്ഞു കിടന്ന ഒരു ടേബിളിനരികിലായി രണ്ട് ചെയർ വലിച്ചിട്ട് ഞാനും സംഗീതയും അതിലേക്കിരുന്നു......പൊതിച്ചോറ് ബാഗിൽ നിന്നും എടുത്ത് ടേബിളിലേക്ക് വച്ച് സഖാവൊക്കെ ഇരുന്ന ഭാഗത്തേക്ക് നോക്കി.... അവിടെ ആകെ ചിരിയും ബഹളവും സംസാരവുമൊക്കെയായിരുന്നു.... എല്ലാവരും ആ ഡസ്കിനെ ചുറ്റിപ്പറ്റിയിരിക്ക്യായിരുന്നു.... സഖാവ് ആത്മാർത്ഥമായി ചിരിയ്ക്കുന്നത് ഞാനൊരു കൗതുകത്തോടെ നോക്കിയിരുന്നു.... പെട്ടെന്നാ ആൾടെ മുഖം എന്റെ നേർക്ക് വീണത്...മുഖം തിരിച്ച് മാറ്റും മുമ്പേ സഖാവ് എന്നെ കൈയ്യാട്ടി അവിടേക്ക് വിളിച്ചു... ഞാനത് കണ്ട് ചുറ്റും തിരിഞ്ഞൊന്ന് നോക്കി... എന്നെത്തന്നെ ആയിരുന്നോ എന്ന് ഉറപ്പു വരുത്താൻ തന്നെ.... അത് കണ്ട് സഖാവൊരു ചിരിയടക്കിപ്പിടിച്ച് വീണ്ടും എനിക്ക് നേരെ കൈയ്യാട്ടി കാണിച്ചു.... പിന്നെ അധികം അമാന്തിച്ച് നില്ക്കാതെ ഞാനും സംഗീതയും കൂടി സഖാവിന്റെ ടീമിലേക്ക് ജോയിന്റ് ചെയ്തു.... അവിടെ അധികം പരിചിതമല്ലാത്ത മുഖം ഋതു ചേച്ചി മാത്രമായിരുന്നു....

ബാക്കി എല്ലാവരുമായും സംസാരിച്ച് നല്ല പരിചയമുണ്ടായിരുന്നു.... അക്ഷര ചേച്ചിയും ആതിരയും മൃദുവും എടുത്ത് വച്ച ചോറ് പൊതികൾ ജിഷ്ണു ചേട്ടനും ഗ്യാങും നിമിഷ നേരം കൊണ്ട് അഴിച്ച് കഴിച്ചു തുടങ്ങി.... ഞാനും സംഗീതയും അഴിച്ചു വച്ച പൊതികളിൽ ഞൊടിയിടയ്ക്കുള്ളിൽ എവിടെ നിന്നൊക്കെയോ വന്ന കൈകൾ കൊണ്ട് മൂടി... കഷ്ടപ്പെട്ട് അത് ചുമന്നു കൊണ്ട് വന്ന ഞങ്ങൾക്ക് ഒരു ഉരുള കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു എന്നു വേണം പറയാൻ.... പക്ഷേ ആ ഒരു ഉരുളയ്ക്ക് ഉള്ളില് അലമുറയിട്ട വിശപ്പിനെ മാത്രമല്ല...മനസിനെ പോലും നിറയ്ക്കാനുള്ള ശക്തിയുണ്ടായിരുന്നു....അതുവരെയും കഴിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും സ്വാദേറിയ ഭക്ഷണമായിരുന്നു അത്....!! ക്യാമ്പസ് ലൈഫിൽ ഷെയർ ചെയ്തു കഴിയ്ക്കുന്ന ഫുഡിന്റെ സ്വാദ് അന്നാദ്യമായി ഞങ്ങൾ അറിയുകയായിരുന്നു....പല പൊതികളിൽ നിന്നും കൈയ്യിട്ടു വാരിയും പങ്കുവെച്ചും ഞങ്ങള് ഉച്ചഭക്ഷണം കഴിക്കാൻ തുടങ്ങി....

പക്ഷേ പരിഭവങ്ങളും പരാതികളും പുലമ്പിക്കൊണ്ട് ഋതു ചേച്ചി സഖാവിന് ഫുഡ് ഷെയറ് ചെയ്യുന്നത് കണ്ടപ്പോ എന്റെ ചങ്കൊന്ന് പിടഞ്ഞു...അവർ തമ്മിൽ ഒന്നുമില്ല എന്ന് ആയിരം തവണ ഉള്ളിൽ പറയുമ്പോഴും ഒരനാവശ്യ ഭയം എന്നെ അലട്ടിക്കൊണ്ടിരുന്നു...... എന്റെ ഫുഡ് ഒഴികെ ബാക്കി എല്ലാ ആഹാരത്തിൽ നിന്നും ഒരു പങ്ക് സഖാവെടുത്ത് കഴിച്ചു....എന്നെ മാത്രം അവഗണിയ്ക്കും മട്ടിലുള്ള സഖാവിന്റെ ആ പെരുമാറ്റം കണ്ടതും ഞാൻ കഴിപ്പ് നിർത്തി എഴുന്നേറ്റു..... പിന്നെ ആ മൊരടൻ നിന്ന വഴിയ്ക്കേ പോവാതെ ഞാൻ ക്യാമ്പെയ്നുകളിൽ ഒതുങ്ങിക്കൂടി...പല ക്ലാസുകളിൽ ചെല്ലുമ്പോഴും എല്ലാവരുടേയും നിർബന്ധത്തിന് വഴങ്ങി ഞാൻ പാട്ട് പാടാൻ തുടങ്ങി.... അങ്ങനെ കോളേജ് മുഴുവൻ ഞങ്ങടെ പാനലിനെ ആകെത്തുക അങ്ങ് നെഞ്ചിലേറ്റി തുടങ്ങീന്ന് പറയാം..... അങ്ങനെയിരിക്കുമ്പോഴാ മുസാഫിർ എന്ന എതിർ പാർട്ടി നേതാവിന്റെ ശബ്ദം ഹിസ്റ്ററി ക്ലാസിൽ മുഴങ്ങി കേട്ടത്....!!!! ഞങ്ങള് ജനൽപ്പാളിയ്ക്കരികിൽ നിന്ന് ആ ക്യാമ്പെയ്ൻ ശ്രദ്ധിച്ചു....

എന്റെ പ്രീയപ്പെട്ട വിദ്യാർത്ഥികളേ.... ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ ഒരവകാശ വാദം ഉന്നയിക്കാൻ തന്നെയാണ് എത്തിയിരിക്കുന്നത്... ഇവിടെ അടക്കി വാഴുന്ന ഫെഡറേഷന്റെ വാദങ്ങളെ തച്ചുടയ്ക്കാൻ ശക്തിയുണ്ട് എന്റെ വാക്കുകൾക്ക്.....എന്താണെന്നല്ലേ....!!!! ഞങ്ങടെ പാർട്ടി 1957 ൽ ഇവിടെ രൂപീകരിക്കപ്പെടുമ്പോൾ ഗർഭാവസ്ഥയിലുള്ള ഒരു ഭ്രൂണം പോലും ആയിരുന്നില്ല ഈ ഫെഡറേഷൻ പാർട്ടി... പിന്നെ എന്ത് ചരിത്രമാണ് അവർക്ക് നിങ്ങളുടെ മുന്നിൽ നിര്ത്താനുള്ളത്... പിന്നെ നിരത്താം....എന്താന്നല്ലേ... ഒരുപാട് ചോര ചീന്തിയ കഥകൾ.... അതുകൊണ്ടല്ലേ അവർ രക്ത വർണമായ ചുവപ്പിനെ ഇഷ്ടപ്പെടുന്നത്...ചുവപ്പെന്നാൽ പ്രണയമല്ല,വിപ്ലവമല്ല... മറിച്ച് അക്രമം മാത്രമാണ്... ഞങ്ങൾക്ക് ആ ചുവപ്പിനോട് വെറുപ്പാണ്...ഞങ്ങളുടെ പ്രണയം തെളിഞ്ഞ ആകാശത്തിന് വർണം പകരുന്ന നീലയോടാണ്...

ആ ആകാശനീലിമയിൽ തെളിഞ്ഞു നിൽക്കുന്ന ദീപശിഖാനാളത്തിനെയാണ്... നമുക്ക് ആ പതാകയെ വാനോളമുയർത്താം...ഈ ക്യാമ്പസിന്റെ രാഷ്ട്രീയ ചരിത്രത്തെ ഈ ഒരു വർഷം നമുക്ക് തിരുത്തിക്കുറിയ്ക്കാം..... അതിന് വേണ്ടി നിങ്ങളുടെ ഓരോ വോട്ടും ഞങ്ങളുടെ ഓരോ candidates നും നല്കുക.... അവന്റെ തീപ്പൊരി പ്രസംഗം അവിടെ വലിയ മാറ്റങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിലും അവന്റെ അലർച്ച നിറഞ്ഞ ശബ്ദം അവിടമാകെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.....ഞങ്ങളത് കേട്ടുകൊണ്ട് നിന്നപ്പോഴാണ് സഖാവ് അവിടേക്ക് വന്നത്... എന്താ എല്ലാവരും ഇവിടെ... പെട്ടെന്ന് ബാക്കിയുള്ള ക്ലാസുകള് കവർ ചെയ്യാൻ നോക്ക്...!! ദിനു ചേട്ടനും അഭിച്ചേട്ടനും അവിടെ നിന്ന് ആകെയൊന്ന് പരുങ്ങി...അത് കണ്ടതും സഖാവിന്റെ നോട്ടം അവരിലേക്ക് വീണു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story