ക്യാമ്പസിലെ ചെഗുവേര: ഭാഗം 22

campasilechekuvera

രചന: മിഖായേൽ

എല്ലാവരും ക്ലാസിൽ നിന്നും ഇറങ്ങിയതും ഞാനും അവർക്കൊപ്പം സഖാവിനടുത്തേക്ക് നടന്നു....പിന്നെയുള്ള സമയമത്രയും സഖാവിനെ ഒന്നൊറ്റയ്ക്ക് സംസാരിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്ന പ്രാർത്ഥന മാത്രമായിരുന്നു എന്റെ മനസിൽ.... പക്ഷേ അതിന് പറ്റിയ ഒരവസരവും കിട്ടീല്ലാന്ന് മാത്രമല്ല പിന്നെയുള്ള സമയമത്രയും സഖാവ് ആകെ തിരക്കിലുമായിരുന്നു.. വൈകുന്നേരം ഇലക്ഷൻ മീറ്റിംഗ് ഉണ്ടെന്ന് പറയാൻ മാത്രമാണ് പിന്നെ സഖാവിനെ കണ്ടത്.... കോളേജിലെ വോട്ട് പിടുത്തവും ക്യാമ്പെയ്നും എല്ലാം അവസാനിച്ചിറങ്ങുമ്പോ സമയം ഒരുപാടായിരുന്നു... പാർട്ടിക്കാരും സെക്യൂരിറ്റിയും മാത്രമായി കോളേജിൽ.... സഖാവ് പറഞ്ഞതനുസരിച്ച് ഞാനും സംഗീതയും കൂടി കോളേജിനടുത്തുള്ള യൂണിറ്റ് കമ്മിറ്റി ഓഫീസിലേക്ക് ചെന്നിരുന്നു.... അവിടെ ഒട്ടുമിക്ക എല്ലാ പ്രവർത്തകരുമുണ്ടായിരുന്നു..... ഞാൻ വെറുതെ ഒരു മാഗസീൻ എടുത്ത് മറിച്ചു നോക്കി ഇരുന്നപ്പോഴേക്കും സഖാവ് റൂമിലേക്ക് കയറി വന്നു....

അപ്പോഴേക്കും എല്ലാവരും ഓരോ സീറ്റുകളിലായി ഇടംപിടിച്ച് അനുസരണയോടെയിരുന്നു....അതുവരെയും മൊബൈലിൽ കളിച്ചോണ്ടിരുന്ന ചില വിരുതന്മാർ 'ഘോഷണ്ണൻ വന്നു' എന്നടക്കം പറഞ്ഞ് മൊബൈലൊക്കെ പോക്കറ്റിലേക്ക് തിരുകി.. സഖാവ് നേരെ നടന്ന് ഞങ്ങൾക്ക് മുന്നിലായുള്ള ചെയറ് വലിച്ചിട്ട് ഞങ്ങൾക്ക് അഭിമുഖമായി ഇരുന്നു...പോക്കറ്റിൽ ഇരുന്ന മൊബൈൽ എടുത്ത് ഡസ്കിന് പുറത്തേക്ക് വച്ച് ഡസ്കിലിരുന്ന നോട്ട് പാഡിൽ എന്തൊക്കെയോ കാര്യമായി കുറിച്ച് വയ്ക്കാൻ തുടങ്ങി... അപ്പോഴേക്കും അഭി ചേട്ടൻ എഴുന്നേറ്റ് നിന്ന് ഇലക്ഷനെപ്പറ്റി സംസാരിച്ചു തുടങ്ങിയിരുന്നു.... സഖാവ് അതിന് ചെവികൊടുത്തു കൊണ്ട് തന്നെ എഴുത്ത് continue ചെയ്തു....അഭി ചേട്ടൻ ഒരുവിധം ആകെത്തുക ഒരവലോകനം നടത്തിയതും സഖാവ് പേനയുടെ cap അടച്ചു വച്ച് അത് പോക്കറ്റിലേക്ക് തിരുകി എഴുന്നേറ്റ് നിന്നു.... സഖാക്കളേ....!!! വലിയ ആമുഖങ്ങളൊന്നുമില്ലാതെ പറയാം..

നമ്മുടെ ക്യാമ്പസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇലക്ഷൻ ചൂടിന്റെ പാരമ്യത്തിൽ എത്താൻ പോവുകയാണ്....നമ്മുടെ പാനൽ കൃത്യവും വ്യക്തവുമായി ഇപ്പോൾ ഓരോ വിദ്യാർത്ഥി മനസിനും സുപരിചിതമായിക്കഴിഞ്ഞു.....മുൻവിധിയോട് കൂടി കാര്യങ്ങളെ കാണാത്തതുകൊണ്ടും,ചെറിയൊരു ഉപേക്ഷ കുറ്റം കൊണ്ടും ഇലക്ഷന്റെ ആദ്യ പടിയിൽ നമുക്ക് ഒരബദ്ധം സംഭവിച്ചിരുന്നു....ഇപ്പോൾ അതെല്ലാം പരിഹരിച്ചു കൊണ്ട് വളരെ അടുക്കും ചിട്ടയുമുള്ള ഒരു പാനലിലാണ് നമ്മൾ മത്സരിക്കാൻ പോകുന്നത്.... ഓരോ candidates ഉം നിങ്ങളുടെ പരമാവധി വോട്ടുകൾ നേടിയെടുക്കണം...ജയിക്കുന്നതിലും ഉപരി ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടാനാണ് നമ്മൾ ശ്രമിക്കേണ്ടത്..അതിന് വേണ്ടി ഇനിയുള്ള ദിവസങ്ങളിൽ നിങ്ങൾ candidates ഉം നമ്മൾ പ്രവർത്തകരും എണ്ണയിട്ട ഒരു യന്ത്രം പോലെയായിരിക്കണം ഈ ക്യാമ്പസിൽ പ്രവർത്തിക്കേണ്ടത്....

നാളെ മുതൽ ക്യാമ്പസിൽ ഏറ്റവും ആദ്യം എത്തേണ്ടതും ഏറ്റവും അവസാനം ക്യാമ്പസ് വിട്ടു പുറത്തു പോകേണ്ടതും നമ്മൾ സഖാക്കളായിരിക്കണം....ഏത് വിദ്യാർത്ഥിയുടേയും പ്രശ്നങ്ങളിൽ രാഷ്ട്രീയ ഭേദമന്യേ ഇടപെടാനും അതിന് പരിഹാരം കാണാനും നമുക്ക് കഴിയണം...അത് ഇലക്ഷൻ വരെയുള്ള കാര്യമല്ല...അത് കഴിഞ്ഞാലും അങ്ങനെ തന്നെയായിരിക്കണം... സഖാവ് സംസാരിച്ച ഓരോ വരിയ്ക്കും സമ്മതം മൂളി തലയാട്ടി കേട്ടിരിക്ക്യായിരുന്നു ഞങ്ങൾ.... അക്കൂട്ടത്തിൽ പെൺകുട്ടികളായി ഞങ്ങൾ ആറ് പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ.....അതിൽ എന്നെ കൂടാതെയുള്ള രണ്ട് പേര് candidates ആയിരുന്നു... മീറ്റിംഗ് അവസാനിച്ചപ്പോ നേരം ഇരുട്ടി തുടങ്ങിയിരുന്നു..... പണ്ടത്തെപ്പോലെ സഖാവ് കൂട്ടിനുണ്ടാകുംന്ന ധൈര്യത്തില് നിന്നതും ഞങ്ങളെ ജിഷ്ണു ചേട്ടനെ ഏൽപ്പിച്ച് സഖാവ് ബുള്ളറ്റുമായി എവിടേക്കോ തിടുക്കപ്പെട്ട് പാഞ്ഞു..... കൂടെയുണ്ടായിരുന്ന ബാക്കി ചേച്ചിമാരെല്ലാം ഒരേ റൂട്ടായിരുന്നു...

അവർക്ക് കൂട്ടായി അഭി ചേട്ടനും കൂടി.... പിന്നെ പാതി മനസ്സോടെ ജിഷ്ണു ചേട്ടനൊപ്പം ഞങ്ങള് സ്റ്റാന്റിലേക്ക് നടന്നു.... നീലാംബരി.. നിന്റെ വീട്ടില് ഈ politics ലൊക്കെ ഇടപെടുന്നതിന് നല്ല സപ്പോർട്ട് ഉണ്ടല്ലേ...?? അങ്ങനെ അത്ര വലിയ സപ്പോർട്ട് ഒന്നുമില്ല...അച്ഛനും അമ്മയ്ക്കുമൊക്കെ ഇഷ്ടാ.. അത്രേയുള്ളൂ...എന്താ ജിഷ്ണു ചേട്ടാ അങ്ങനെ ചോദിച്ചേ... അല്ല നിന്നെ വോട്ടിന് നിർത്താൻ വേണ്ടി നിന്റെ അച്ഛനെ വിളിച്ച് അനുവാദം ചോദിച്ചപ്പോ അങ്കിള് ഒരെതിർപ്പും പറഞ്ഞില്ല...ഞങ്ങള് കുറേ കാര്യങ്ങൾ മനസിൽ കരുതി വച്ചിട്ടാ വിളിച്ചത്...സമ്മതം വാങ്ങാനായിട്ടേ... പക്ഷേ അങ്കിളിന് അതിന്റെയൊന്നും ഒരാവശ്യവും ഇല്ലായിരുന്നു....😁😁 അതാ ചോദിച്ചേ...!!! ഞാനതു കേട്ട് ആകെ ഞെട്ടിത്തരിച്ചു നിന്നു പോയി.... അച്ഛനെ വിളിച്ചിരുന്നോ... എന്നിട്ട് ഇക്കാര്യം അച്ഛൻ എന്നോട് പറഞ്ഞില്ലല്ലോ...ഒരു പ്രത്യേക സാഹചര്യത്തിൽ എനിക്ക് വോട്ടിന് നില്ക്കേണ്ടി വന്നച്ഛാന്ന് പറഞ്ഞ് കാലില് വീണപ്പോ പ്രത്യേകിച്ച് എതിർപ്പൊന്നും വന്നില്ലാന്നുള്ളത് നേരാ....എന്നാലും…

ഞാൻ പറയുന്നത് കേട്ട് ജിഷ്ണു ചേട്ടനും സംഗീതയും പൊട്ടി ചിരിക്ക്യായിരുന്നു... അല്ല...ആരാ വിളിച്ചേ...അതും എന്റച്ഛനെ തന്നെ...??? വേറെ ആര് വിളിയ്ക്കാൻ...ഘോഷ് തന്നെ..!!!! candidates ന്റെ കാര്യത്തിൽ തീരുമാനമായി ഇരുന്നപ്പോഴല്ലേ ആ ബോംബ് പൊട്ടിയത്... പിന്നെ വല്ലതും ചെയ്യാൻ കഴിയ്വോ...??? നിന്നോട് അഭിപ്രായം ചോദിച്ചു കഴിഞ്ഞ് അവൻ നിന്റെ അച്ഛനെ വിളിച്ച് കാര്യമെല്ലാം അവതരിപ്പിച്ചു...അപ്പോ അങ്കിളാ പറഞ്ഞേ.. നിനക്ക് പ്രത്യേകിച്ച് പേടിയൊന്നുമില്ലെങ്കിൽ നിർത്തിക്കോളാൻ.... ഹോ..അപ്പോ അത്രേം നടന്നിട്ടാ എന്റച്ഛൻ തന്നെ എന്റെ മുന്നിൽ ഭരത് ഗോപിയായി അഭിനയിച്ചത്... വീട്ടിലേക്ക് ചെല്ലട്ടേ ഞാൻ...കൊടുക്കുന്നുണ്ട്...!!! അയ്യോ..പ്രശ്നായോ.. ഞാൻ പറഞ്ഞൂന്ന് കരുതി കിട്ടിയ ചാൻസ് ഇല്ലാതാക്കല്ലേ നീ...!!! ഏയ്...അങ്ങനെയൊന്നുമില്ല...എന്റച്ഛൻ അല്ലെങ്കിലും അല്പം പുരോഗമന ചിന്താഗതിക്കാരനാ... പ്രത്യേകിച്ച് problem ഒന്നും ഉണ്ടാവില്ല... എന്തായാലും ജിഷ്ണു ചേട്ടൻ ആയതുകൊണ്ട് ഇപ്പോ ഇതെല്ലാം ഞാനറിഞ്ഞു...

നിങ്ങടെ ആ ചങ്ങായി ആയിരുന്നേൽ...എന്റമ്മോ...😳 ആര് ഘോഷോ...???😀😀😀 പിന്നല്ലാതാരാ...??? ശരിയ്ക്കും അങ്ങേർക്ക് ഈ വാതുറന്ന് സംസാരിക്കുന്നതിന് വല്ല problem ഉം ഉണ്ടോ....???എന്തൊരു ജാഡയാ...??? സഖാക്കൾക്ക് ഇത്ര ജാഡ must ആണോ...അല്ല നമുക്കൊക്കെ ഇവിടെ വന്ന് നിങ്ങളെയൊക്കെ കണ്ടുള്ള പരിചയമേയുള്ളേ....!!!! അതോണ്ട് ചോദിച്ചതാ... ജിഷ്ണു ചേട്ടൻ അതുകേട്ട് പൊട്ടിപൊട്ടി ചിരിക്ക്യായിരുന്നു.... ഘോഷിന്....ജാഡ..ല്ലേ...!!!😀😀😀ഹത് കൊള്ളാം..... ഞാനവനോട് ചോദിയ്ക്കാം ട്ടോ എന്തിനാ ഇത്ര ജാഡയെന്ന്...??? അയ്യോ... അതൊന്നും വേണ്ടായേ... ഞാൻ പറഞ്ഞൂന്നേയുള്ളു...ഇനി ഇതും പറഞ്ഞ് അങ്ങോട്ട് ചെന്നിട്ട് വേണം അങ്ങേർടെ വായിലിരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കാൻ...!!! ശരിയ്ക്കും നിങ്ങടെ ഘോഷണ്ണന്റെ history എന്താ...???അവിടുന്നും ഇവിടുന്നുമൊക്കെ കുറച്ചു കാര്യങ്ങൾ എനിക്കറിയാംന്നേയുള്ളൂ... അല്ലാതെ ഒന്നും അറിയില്ല...!!! അയാൾക്ക് വീടും വീട്ടുകാരും ഒന്നുമില്ലേ...

അവനൊരു അനാഥ ബാലനാണ് മോളെ നീലാംബരി....അച്ഛനും അമ്മയും ആരാണെന്ന് പോലും അറിയാത്തൊരു orphan....ന്തേ... ജിഷ്ണു ചേട്ടന്റെ ആ വാക്കുകൾ കേട്ട് ഞാനാകെയൊന്ന് നടുങ്ങി... എല്ലാം ചിരിയോടെ കേട്ട് എനിക്കൊപ്പം നടന്ന സംഗീതേടെയും അവസ്ഥ ഏതാണ്ട് അതുപോലൊക്കെ തന്നെ... സത്യം... ശരിയ്ക്കും... ശരിയ്ക്കും orphan ആണോ...???പാവം...!!!☹️☹️😢😢 ഞാനല്പം സങ്കടത്തോടെ ചോദിച്ചതും ജിഷ്ണു ചേട്ടൻ വായ പൊത്തി ചിരിച്ചു.... എന്റെ പൊന്നു കുഞ്ഞേ...നീ ഇത് അവന്റെ മുന്നിലെങ്ങും പോയി പറഞ്ഞു കളയല്ലേ..അവൻ നിന്നേം കൊല്ലും ഇങ്ങനെ പറഞ്ഞ എന്നേം കൊല്ലും....😀😀😀 ഞാൻ ചുമ്മാ തമാശയ്ക്ക് പറഞ്ഞതാ....അവന് വീടും,വീട്ടുകാരുമൊക്കെയുള്ളതാ.... അതുകേട്ടതും എന്റെയുള്ളില് ജിഷ്ണു ചേട്ടനെ കൊല്ലാനുള്ള ദേഷ്യം തോന്നി.... ഞാനത് കടുപ്പിച്ചൊരു നോട്ടത്തിലൂടെ തീർത്തു.... ഞാൻ വെറുതെ ഒരു തമാശയ്ക്ക് പറഞ്ഞതല്ലേ നീലാംബരി...അവന്റെ വീട് ഇവിടെ നിന്നും കുറച്ചു ദൂരെയാ.....

അതുകൊണ്ട് വീട്ടിൽ പോകുന്നത് തീരെ കുറവാ...മിക്കദിവസങ്ങളിലും പാർട്ടി ഓഫീസിലായിരിക്കും... പിന്നെ അവധി ദിവസങ്ങള് വരുമ്പോഴും,അവന്റെ അമ്മേടെ നിർബന്ധം കൂടുമ്പോഴുമാ വീട്ടില് പോകുന്നേ....!!! വീട്ടില് ആരൊക്കെയുണ്ട്...??? എന്റെയോ...??? പിന്നെ നിങ്ങടെ ആർക്ക് വേണം... ഞാൻ ചോദിച്ചത് നിങ്ങടെ സഖാവിന്റെ കാര്യമാ...!!! ഹാ..അവന്റെ വീട്ടിൽ...!!!അവന്റച്ഛൻ,അമ്മ,പിന്നെ സിസ്റ്റർ...!!!അല്ല നീ എന്താ അവന്റെ ജീവചരിത്രം എഴുതാൻ പോക്വാണോ... എല്ലാം ചോദിച്ചറിയാൻ...!!! എന്താ ജീവചരിത്രം എഴുതാൻ വേണ്ടി മാത്രമേ എല്ലാവരും എല്ലാവരുടേയും കാര്യങ്ങൾ അന്വേഷിക്കാറുള്ളോ..??? ഹോ...നമ്മള് ചുമ്മാ ചോദിച്ചൂന്നേയുള്ളേ...!! അല്ല നിന്റെ കൂട്ടുകാരി എന്താ മിണ്ടൂല്ലേ...??? ജിഷ്ണു ചേട്ടൻ അങ്ങനെ ചോദിച്ചതും സംഗീത ഒരവിഞ്ഞ ചിരി പാസാക്കി കാണിച്ചു... അങ്ങനെ ഓരോന്നും ചോദിച്ചും പറഞ്ഞും ഞങ്ങള് ബസ് സ്റ്റോപ്പിൽ വന്ന് നിന്നു...ആദ്യം കണ്ട ബസിൽ കയറി സ്റ്റാന്റിൽ എത്തി...

കുറേനേരം കാത്തുനിന്നിട്ടും ബസൊന്നും വന്നില്ല...അപ്പോഴായിരുന്നു ജിഷ്ണു ചേട്ടന്റെ മൊബൈലിൽ ഒരു കോള് വന്നത്.... ഹാ...ഘോഷേ...!!!ഇല്ലെടാ... ബസിന് waitingലാ.. സ്റ്റാന്റിൽ...!!! അത്രേം നേരവും പല ബസുകളിലേക്ക് ആകാംഷയോടെ നോട്ടമിട്ട് ആകെ മടുത്ത് നിന്നപ്പോഴായിരുന്നു ജിഷ്ണു ചേട്ടന്റെ ഘോഷേന്നുള്ള വിളി....അത് കേട്ടതും എന്റെ കണ്ണൊന്ന് വിടർന്നു.... സഖാവ് വന്നിരുന്നെങ്കിലെന്ന് മനസ് ആത്മാർത്ഥമായി ആഗ്രഹിച്ചിരിക്കുമ്പോഴാ സഖാവിന്റെ ബുള്ളറ്റ് ബസ്റ്റാന്റിന് മുന്നിലേക്ക് വന്നു നിന്നത്.... അപ്പൊഴേക്കും ഞാനാകെയൊന്ന് ഉണർന്നിരുന്നു....വണ്ടി പാർക്ക് ചെയ്തു കീ പോക്കറ്റിൽ തിരുകി സഖാവ് ഞങ്ങൾക്ക് മുന്നിലേക്ക് നടന്നടത്തു.... ഇതുവരെയും ഒരു വണ്ടി പോലും വന്നില്ലേ....??? ജിഷ്ണു ചേട്ടൻ അതുകേട്ട് ചുമൽ കൂച്ചി ഇല്ലാന്ന് മറുപടി പറഞ്ഞു....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story