ക്യാമ്പസിലെ ചെഗുവേര: ഭാഗം 26

campasilechekuvera

രചന: മിഖായേൽ

സഖാവ് അത്രയും പറഞ്ഞ് മൊബൈൽ എനിക്ക് നേരെ നീട്ടി വച്ചു... അത്യാവശ്യം വലിപ്പമുള്ളൊരു സ്മാർട്ട് ഫോൺ ആയിരുന്നു...ഞാനത് കണ്ടപാടെ സഖാവിന് സമ്മതം മൂളി ഡസ്കിൽ നിന്നും മൊബൈൽ കൈയ്യിലെടുത്ത് വച്ചു.... ആരെങ്കിലും വിളിച്ചാൽ അറ്റന്റ് ചെയ്യണ്ട...!! ന്മ്മ്മ്..ശരി....!!! പിന്നെ ദേ ഇത് കൂടി കൈയ്യിൽ വച്ചോ ഞാൻ വാങ്ങിക്കോളാം...അഥവാ എന്നെ കണ്ടില്ലെങ്കിൽ പാർട്ടി ഓഫീസിലോ അല്ലെങ്കിൽ ജിഷ്ണൂന്റെ കൈയ്യിലോ കൊടുത്തിരുന്നാൽ മതി..!!! ന്മ്മ്മ്..ശരി.... ഞാനെല്ലാറ്റിനും സമ്മതം മൂളി രണ്ടാമതായി തന്ന വാച്ചും കുറച്ചു ക്യാഷും കൂടി കൈയ്യില് വാങ്ങി ഇരുന്നു... അപ്പോഴേക്കും സഖാവ് കഴിപ്പ് നിർത്തി എഴുന്നേറ്റിരുന്നു.... മതിയാക്കിയോ...?? ന്മ്മ്മ്..മതി...നീ കഴിയ്ക്ക്...!! സഖാവ് അതും പറഞ്ഞ് നടന്നതും ഞാൻ സഖാവ് പോകുന്ന വഴിയേ ആകാംഷയോടെ ലുക്ക് വിട്ടിരുന്നു...ക്ലാസിന്റെ വാതിൽപ്പടി കടന്നതും ഞാനെന്റെ complete concentration ഉം മൊബൈലിലേക്ക് വിട്ടു...ഇടത് കൈ കൊണ്ട് തിടുക്കപ്പെട്ട് ഞാനാ മൊബൈൽ ഓൺ ആക്കി scroll ചെയ്തു നോക്കി....അപ്പൊഴാ സ്ക്രീൻ locked ആണെന്ന് മനസിലായത്.. ഡിസ്പ്ലേയിൽ കണ്ടത് ഇ.എം.എസ്സിന്റെ ഒരു pic ഉം....

പിന്നെ unlock ചെയ്യാൻ എന്റെ വഴിയ്ക്ക് കുറേ പരിശ്രമിച്ചു നോക്കി....ഒന്നും വിജയം കണ്ടില്ല...അവിടേം തോൽക്കാൻ തയ്യാറാവാതെ ഞാൻ വീണ്ടും ഒരു വട്ടം കൂടി try ചെയ്തു നോക്കി... അത് finger print lock ആണ്...എന്റെ വിരലടയാളം വേണം അത് unlock ചെയ്യണമെങ്കിൽ...!!! ജനലരികിൽ ഇരുന്നത് കൊണ്ട് സഖാവിന് എന്റെ ചെയ്തികൾ പുറത്ത് നിന്ന് വളരെ വിശദമായി തന്നെ കാണാൻ കഴിയുന്നുണ്ടായിരുന്നു....ഞാനാകെ ചമ്മി നാണംകെട്ട അവസ്ഥയിലുമായി എന്നു വേണം പറയാൻ.....സഖാവ് ഉള്ളിലൊന്ന് ചിരിയ്ക്കും പോലെ എന്നെ ഒന്ന് നോക്കി അധികം ക്രോസ് വിസ്താരം നടത്താൻ നിൽക്കാതെ പുറത്തേക്ക് നടന്നു.... ആ നാണക്കേട് കാരണം ഉള്ളിലുള്ള വിശപ്പ് പോലും കെട്ടുപോയ അവസ്ഥയായിരുന്നു.... പിന്നെ ചോറ് അധികം കുഴച്ചിരിയ്ക്കാതെ കഴിപ്പ് മതിയാക്കി ഞാൻ എഴുന്നേറ്റ് കൈകഴുകാനായി നടന്നു...... കൈകഴുകി വന്ന് ബാഗും തൂക്കി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വോട്ട് കൗണ്ട് ചെയ്യാൻ തുടങ്ങിയിരുന്നു....

കുറേപ്പേർ കൗണ്ടിംഗ് ഏജന്റായി ക്ലാസ് റൂമിൽ തന്നെയായിരുന്നു... ഉള്ളിൽ നടക്കുന്നതൊന്നും പുറത്തേക്ക് അറിയാൻ കഴിയാത്ത അവസ്ഥയും.... ഞാൻ ടെൻഷനടിച്ച് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ട് ഒടുക്കം ആര്യൻ ചേട്ടൻ തന്നെ വന്ന് സമാധാനിപ്പിച്ചു...പോലീസ് ജീപ്പും പരിവാരങ്ങളും കോളേജ് ഗേറ്റിന് വലയം തീർത്ത് നിൽപ്പുണ്ടായിരുന്നു....ഓരോ ശ്വാസ നിശ്വാസങ്ങളും നിശബ്ദതയിൽ അലിഞ്ഞു ചേരുകയായിരുന്നു.... ചുറ്റും പ്രകൃതി തീർക്കുന്ന ശബ്ദ വ്യതിയാനങ്ങൾ മാത്രം....!!! അവിടെയുണ്ടായിരുന്ന നിശബ്ദത തന്നെയായിരുന്നു എന്നെ ഏറ്റവും കൂടുതൽ ടെൻഷനാക്കിയതും.... സമയം ഏതാണ്ട് മൂന്നര കടന്നതും ചുറ്റും നിന്ന ചേട്ടന്മാരും ചേച്ചിമാരും കൂടി കൊടികളും ബാനറുകളും നിവർത്തിയെടുക്കാൻ തുടങ്ങി...ഇടതു വശം മാറി മിടിയ്ക്കുന്ന ഹൃദയം പോലെ ആ ക്യാമ്പസ് ഒന്നടങ്കം ഒരു പാർട്ടിയ്ക്ക് വേണ്ടി മാത്രമേ തുടിയ്ക്കൂ എന്ന് അവർക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു....

അതുകൊണ്ട് തന്നെ ഓരോ ചുണ്ടിലും പുഞ്ചിരി മൊട്ടിട്ടിരുന്നു.... ഞാൻ ആകാംക്ഷയോടെ വോട്ടെണ്ണൽ റൂമിലേക്ക് കണ്ണും നട്ട് നിന്നു.... പെട്ടെന്ന് റൂമിനകത്ത് നിന്നും ചെറിയ ശബ്ദങ്ങളും അലർച്ചകളും കേട്ടു...അത് കേട്ട് എല്ലാവരും ഒരുപോലെ റൂമിലേക്ക് നോട്ടം പായിച്ച് നിന്നു..... ഇലക്ഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബീന ടീച്ചറും ചിത്ര ടീച്ചറും റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ട് എല്ലാവരും അവർക്കടുത്തേക്ക് പാഞ്ഞു.... ചിത്ര ടീച്ചറേ...എങ്ങനെയുണ്ട്...??? ഇതൊക്കെ ചോദിക്കാനുണ്ടോ...എല്ലാ സീറ്റിലും നിങ്ങടെ പാർട്ടി തന്നെയാടോ...ചെയർമാനും വൈസുമൊക്കെ തൂത്ത് വാരി... ഞങ്ങള് പോട്ടേ...പോട്ടേ.. വിട്ടേക്ക് മക്കളേ... അവിടെ തുടങ്ങീട്ടുണ്ട്... ചിത്ര ടീച്ചറും ബീന ടീച്ചറും അതും പറഞ്ഞ് എല്ലാവരേയും വകഞ്ഞ് മാറ്റി കോളേജിന് പുറത്തേക്ക് നടന്നു.... പെട്ടെന്നാണ് ഒരു അനൗൺസ്മെന്റ് ക്യാമ്പസാകെ മുഴങ്ങി കേട്ടത്.... Dear students...2013-14 വർഷത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും സ്റ്റുഡന്റ്സ് ഫെഡറേഷൻ തിരഞ്ഞെടുത്തിരിക്കുന്നതായി അറിയിക്കുന്നു...

ചെയർമാൻ സ്ഥാനത്തേക്ക് ആര്യൻ..... ബാക്കി അനൗൺസ്മെന്റ് കേൾക്കാൻ പോലും അനുവദിക്കാതെ അവിടെ വലിയൊരു കൈയ്യടിയും ബഹളവും ഉയർന്നു കേട്ടു... ഒപ്പം ബാനറുകളും കൊടികളും ഉയർത്തി വച്ച് മുദ്രാവാക്യം വിളി ഉയരാൻ തുടങ്ങി...അപ്പോഴും എന്റെ കണ്ണുകൾ പരതിയത് സഖാവിന്റെ വരവിനെ മാത്രമായിരുന്നു... പുറത്ത് സന്തോഷപ്രകടനങ്ങൾ തുടങ്ങി വച്ചതും കൗണ്ടിംഗ് റൂമിൽ നിന്നും വലിയൊരലർച്ചയും ശബ്ദങ്ങളും ഉയർന്നു കേട്ടു.... എല്ലാവരും ഒരുപോലെ സഖാവിനായി wait ചെയ്ത് റൂമിലേക്ക് കണ്ണും നട്ട് നിന്നതും റൂമിൽ നിന്നും ഊക്കോടെ പുറത്തേക്ക് തള്ളി എറിയപ്പെട്ടത് ഹർഷനായിരുന്നു.... അപ്പോഴേക്കും ക്യാമ്പസിൽ പ്രിൻസിപ്പാൾ റൂമിൽ നിന്നുള്ള അനൗൺസ്മെന്റും പുറത്തെ പോലീസ് വണ്ടീടെ സൈറനും മുഴങ്ങി കേട്ടു.....

students എല്ലാവരും എത്രയും പെട്ടെന്ന് ക്യാമ്പസ് വിട്ടു പോകണം എന്നായിരുന്നു അനൗൺസ്മെന്റ്... അവ്യക്തമായ ആ അനൗൺസ്മെന്റ് തിരക്കിനും ബഹളത്തിനും ഇടയിൽ ഞാൻ മനസിലാക്കിയിരുന്നു....രാകേഷേട്ടൻ ഞങ്ങളെ കൂട്ടി പുറത്തേക്ക് പോകാൻ തിടുക്കം കൂട്ടിയപ്പോഴേ ഒരടി അകത്ത് നടക്കുന്നുണ്ടെന്ന് മനസിലായി.... മനസില്ലാമനസ്സോടെ ഞാൻ രാകേഷേട്ടനൊപ്പം മെയിൻ കവാടത്തിനടുത്തേക്ക് നടന്നതും പിന്നിൽ നിന്നും വലിയൊരു അലർച്ചയും ബഹളങ്ങളും മുഴങ്ങി കേട്ടു.... ഞാൻ പരിഭ്രാന്തിയോടെ തിരിഞ്ഞു നോക്കിയതും അതുവരെ എനിക്ക് പരിചിതമല്ലാത്ത സഖാവിന്റെ മറ്റൊരു മുഖമായിരുന്നു അവിടെ കണ്ടത്.... മുണ്ട് മുറുകെ മടക്കി കുത്തി മുടിയൊക്കെ ചിതറിയുലഞ്ഞ് കൈയ്യിൽ ഹോക്കി സ്റ്റിക്കുമായി ഹർഷന് നേരെ പാഞ്ഞടുത്ത സഖാവിന്റെ മുഖം കണ്ട് ഞാൻ അടിമുടി വിറച്ചു നിന്നുപോയി.... നീലൂ...വന്നേ... പെട്ടെന്ന് പുറത്തിറങ്ങ്...വേഗം... രാകേഷേട്ടൻ എന്റെ കൈയ്യിൽ ബലമായി പിടിച്ചു വലിച്ച് എന്നെ പുറത്തേക്ക് നടത്തിച്ചു...

പക്ഷേ എന്റെ കണ്ണുകൾ സഖാവിലേക്ക് തന്നെ ഒതുങ്ങി... ഹർഷനെ തലങ്ങും വിലങ്ങും പ്രഹരമേൽപ്പിച്ച് തളർത്തുകയായിരുന്നു ചെഗുവേര....തറയിൽ വീണു കിടന്ന അവന്റെ കോളറിൽ പിടുത്തമിട്ട് തൂക്കിയെടുത്ത് ഭിത്തിയോട് ചേർത്തതും അവന്റെ അനുയായികളായുള്ള ആറേഴെണ്ണം സഖാവിന്റെ കൈയ്യിലും കഴുത്തിലുമായി പിടിമുറുക്കി....പിന്നെയവിടൊരു ബലപ്രയോഗം തന്നെ നടക്ക്വായിരുന്നു.... സഖാവിന് മുന്നിൽ നിന്ന ഹർഷന് ഒരണുവിട പോലും മോചനം നല്കാതെ അവന്റെ തിരുനെറ്റിയിലേക്ക് സഖാവ് സ്വന്തം നെറ്റിയാൽ ആഞ്ഞിടിച്ചു....കൂടെ പിറകെ നിന്നവന്മാരെയെല്ലാം ശക്തിയോടെ കുടഞ്ഞെറിഞ്ഞു...അത്രയും ആയതും പോലീസും മുഴുവൻ force ഉം ക്യാമ്പിലേക്ക് ഓടിയടുത്തു...അത് കാണേണ്ട താമസം സഖാവിനൊപ്പം കൂടിയിരുന്ന കൂട്ടാളികൾക്കൊപ്പം ഞങ്ങടെ കൂടെ നിന്ന കുറേ ചേട്ടന്മാരും കൂടി പ്രതിരോധം തീർത്തു....പോലീസിന്റെ കൈയ്യിലെ ലാത്തിവടികളെപ്പോലും നിഷ്പ്രയാസം ചുഴറ്റി എറിഞ്ഞ് സഖാവ് ഹർഷനേയും ഗ്യാങ്ങിനേയും നിലം പറ്റിയ്ക്കുകയായിരുന്നു.... രാകേഷേട്ടൻ അപ്പോഴും എന്നെ പുറത്തേക്ക് കൂട്ടാനായി പാടുപെടുകയായിരുന്നു..

.രാകേഷേട്ടന്റെ പ്രയത്നങ്ങളെ അവഗണിച്ച് കണ്ണിമ ചിമ്മാതെ ഞാൻ സഖാവിന്റെ മുഖത്തെ രൗദ്രഭാവത്തെ നോക്കി കണ്ടു....ഒരുവേള സഖാവിന്റെ ലക്ഷ്യം കൊടിമരത്തിൽ പാറിപ്പറന്നിരുന്ന ഹർഷന്റെ പാർട്ടീടെ കൊടിയിലേക്ക് പാഞ്ഞു... സഖാവ് ഉള്ളിൽ കത്തിയെരിഞ്ഞ ദേഷ്യത്തെ കണ്ണുകളിലേക്കാവാഹിച്ച് ആ കൊടിമരത്തെ ലക്ഷ്യമാക്കി പാഞ്ഞു....അപ്പൊഴേക്കും ആകാശം കാർമേഘങ്ങളാൽ മൂടിക്കെട്ടി ചുറ്റുപാടും ഇരുട്ട് പരന്നിരുന്നു തുടങ്ങിയിരുന്നു... ശക്തിയോടെ വീശിയടിച്ച കാറ്റിനെപ്പോലും പാടെ അവഗണിച്ച് സഖാവ് ആ കൊടിമരത്തിലെ പതാക അഴിച്ചെടുത്ത് വായിൽ കടിച്ചു പിടിച്ചു....അതേസമയം തന്നെ ജിഷ്ണു ചേട്ടൻ എറിഞ്ഞു കൊടുത്ത തൂവെള്ളക്കൊടി കൊടിമരത്തിലേക്ക് കെട്ടി ഉയർത്തി....ആ മുഹൂർത്തത്തിനെ ധന്യമാക്കും വിധം മഴത്തുള്ളികൾ പെരുമഴയായി പെയ്തിറങ്ങി...

ആ സമയം തന്നെ ഒരു പോലീസുകാരൻ സഖാവിന് പിന്നിൽ ലാത്തി വീശാൻ ലക്ഷ്യമാക്കി പാഞ്ഞടുത്തു....ലാത്തി ഓങ്ങിയ സമയം തന്നെ സഖാവിന്റെ ദൃഷ്ടി അയാളിലേക്ക് തിരിഞ്ഞു....നെറ്റിയിലേക്ക് വീണു കിടന്ന ഇടതൂർന്ന മുടിയിഴകൾ ഈറൻ വർഷിക്കുന്നുണ്ടായിരുന്നു.....അയാളുടെ കൈയ്യിലെ ലാത്തി വാങ്ങി മുട്ടുകാലിൽ വച്ചു തന്നെ അത് രണ്ടായി ഒടിച്ച് ദൂരെ എറിഞ്ഞതും അയാള് സഖാവിന് നേരെ കൈയ്യോങ്ങാൻ തുടങ്ങി....ആ കൈകളെ തടുത്തു നിന്ന കാഴ്ചയെ വിദൂരമാക്കും വിധം രാകേഷേട്ടൻ എന്നെ ഒരൂക്കോടെ പുറത്തേക്ക് വലിച്ചു നടന്നു... പുറത്തുണ്ടായിരുന്ന ജീപ്പിലേക്ക് കയറുമ്പോഴും എന്റെ മനസാകെ കലുഷിതമായിരുന്നു...ഒരു സമാധാനവും ഇല്ലാത്ത അവസ്ഥയായിരുന്നു.... ബാഗിൽ കരുതിയിരുന്ന സഖാവിന്റെ മൊബൈലിൽ കൈ ചേർക്കുമ്പോഴും കണ്ണുനീർ നിയന്ത്രണം വിട്ട് പെയ്തൊഴിയുകയായിരുന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story