ക്യാമ്പസിലെ ചെഗുവേര: ഭാഗം 28

campasilechekuvera

രചന: മിഖായേൽ

ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷംസഖാവ് പുറത്തേക്കിറങ്ങി വന്നു... അകത്തുണ്ടായിരുന്ന മുതിർന്ന സഖാക്കളോട് സ്ഥിതിഗതികളെല്ലാം ചർച്ച ചെയ്തിട്ടായിരുന്നു സഖാവിന്റെ വരവ്... അപ്പോഴേക്കും ആ മുഖത്തെ ദേഷ്യത്തിനും ഗൗരവത്തിനും അല്പം അയവ് വന്നിട്ടുണ്ടായിരുന്നു..സഖാവിനെ കണ്ടപാടെ ഞാൻ ചെയറിൽ നിന്നും എഴുന്നേറ്റു...സഖാവിനൊപ്പം മുരളി സഖാവും മറ്റൊരു സഖാവും കൂടിയുണ്ടായിരുന്നു... അവര് പരസ്പരം എന്തൊക്കെയോ സംസാരിച്ചായിരുന്നു പുറത്തേക്കിറങ്ങി വന്നത്... അവന്മാര് കേസിന് പോവാൻ ചാൻസില്ല.. ഉണ്ടായാൽ തന്നെ അത് എങ്ങനെ വേണംന്ന് എനിക്കറിയാം..എന്തായാലും ഇത്രേം നാളായുള്ള നിന്റെ കഠിന പ്രയത്നത്തിന്റെ ഫലമാ കോളേജിലെ വലിയ ഭൂരിപക്ഷത്തിന് കാരണം.. ദേവേട്ടന്റെ കൂടെയുണ്ടായിരുന്ന സഖാവ് ആൾടെ തോളിൽ തട്ടിക്കൊണ്ട് അത്രയും പറഞ്ഞതും ദേവേട്ടൻ അതിന് മറുപടിയെന്നോണം ഒന്ന് പുഞ്ചിരിച്ചു... അപ്പോ ശരി ഘോഷേ..ഇനി എന്താ പ്രോഗ്രാം... ഇന്നിവിടെ ആണോ..അതോ..?? ഇല്ല സഖാവേ...ഇന്ന് വീട്ടിലേക്ക് പോണം..ഒരു മാസമായി കോളേജിലെ തിരക്ക് കാരണം വീട്ടിലേക്ക് ഒന്നു കയറീട്ടില്ല...

ഇനീം പോയില്ലെങ്കിൽ അമ്മ നേരെ ഇങ്ങോട്ട് വരും...😀😀 ആ അറസ്റ്റിൽ നിന്നും രക്ഷപെടാൻ കഴിയില്ല.. അതുകൊണ്ട് ഇന്ന് പോയി ഒന്ന് മുഖം കാണിക്കണം.. പിന്നെ ദേ ഇത് നമ്മുടെ കോളേജിലെ ആർട്സ് ക്ലബ്ബിന് നിന്ന കുട്ടിയാ..ഇവളെ വീട്ടില് കൊണ്ടാക്കണം...!!! ന്മ്മ്മ്...ശരി... ആ സഖാവ് അത്രയും പറഞ്ഞ് പുറത്തേക്ക് നടന്നു... പോകും മുമ്പ് എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചായിരുന്നു സഖാവ് ഇറങ്ങിയത്... വാ...പോകാം… സഖാവിന്റെ വാക്കുകേട്ട് ഞാൻ ആ മുഖത്തേക്ക് നോക്കി സമ്മതം മൂളി... കുളിയൊക്കെ കഴിഞ്ഞ് തേച്ച് വടിവൊത്ത ഷർട്ടും മുണ്ടുമൊക്കെ ധരിച്ചായിരുന്നു സഖാവിന്റെ നില്പ്...ഷർട്ടിന്റെ സ്ലീവ് ഒന്നുകൂടി മടക്കിവച്ച് സഖാവ് പുറത്തേക്ക് നടന്നു... ഞാൻ പിന്നാലെയും... സഖാവ് ബുള്ളറ്റിലേക്ക് കയറി അത് just ഒന്ന് വളച്ചെടുത്ത് സ്റ്റാർട്ടാക്കിയതും ഞാൻ മുറ്റത്ത് നിന്നൊന്ന് പരുങ്ങി കളിച്ചു... എന്താ...നീ വരുന്നില്ലേ...??? സഖാവ് എനിക്കായ് waiting ലായിരുന്നു...വണ്ടീല് കയറിയിരുന്ന് കുറേനേരം കഴിഞ്ഞിട്ടും ഞാൻ കയറാത്തതുകൊണ്ടുള്ള ചോദ്യമിയിരുന്നു.....

അത് കേൾക്കേണ്ട താമസം ഞാൻ വണ്ടിയിലേക്ക് കയറിയിരുന്നു... നന്നായിട്ടിരുന്നോ...?? അത് കേട്ട് ഞാൻ ഒന്നുകൂടി സീറ്റിലേക്ക് കയറിയിരുന്ന് വണ്ടീടെ പിന്നിലെ ഹോൾഡിംഗ് സ്റ്റാന്റിലേക്ക് മുറുകെ പിടിച്ചിരുന്നു... ന്മ്മ്മ്... പോകാം..!! എന്റെ മറുപടി കേട്ടതും സഖാവ് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു... സ്പീഡ് അധികമില്ലാതെയായിരുന്നു വണ്ടി പോയത്...മഴ തോർന്നു നിന്നിരുന്നെങ്കിലും ചെറിയ കാറ്റും മഴക്കോളും ബാക്കി നില്പുണ്ടായിരുന്നു... എനിക്കാണെങ്കിൽ നല്ല വിശപ്പും.. ശരിയ്ക്കും ഒരു ചൂട് ചായ കുടിയ്ക്കാൻ മനസ് വല്ലാതെ കൊതിച്ചു നിന്നപ്പോഴാ സഖാവ് വണ്ടി ഒരു റെസ്റ്റോറന്റിന് മുന്നില് കൊണ്ടു നിർത്തിയത്... ഇറങ്ങ്....!!! സഖാവിന്റെ വാക്ക് കേട്ട് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റുമൊന്ന് നോക്കി... അപ്പോഴേക്കും വണ്ടി സ്റ്റാന്റിലിട്ട് സഖാവും ഇറങ്ങിയിരുന്നു... ഇതെന്താ ഇവിടെ...??? സാധാരണ എല്ലാവരും റെസ്റ്റോറന്റില് വരുന്നത് എന്തിനാ… എന്തെങ്കിലും കഴിയ്ക്കാനായിരിക്കുമല്ലോ...!!!

വാ നടക്ക്... പിന്നെ അവിടെ അധികം ആലോചിച്ച് നില്ക്കാതെ ഞാൻ സഖാവിന് പിന്നാലെ വച്ച് പിടിച്ചു...തിരക്കൊഴിഞ്ഞ ഒരു സാധാരണ റെസ്റ്റോറന്റ് ആയിരുന്നു ആത്....ചില ചെയറുകളിൽ മാത്രമേ ആളുകളുണ്ടായിരുന്നുള്ളൂ... ആളൊഴിഞ്ഞ ഒരു കോർണറിലെ മേശയ്ക്ക് ഇരുവശവുമുള്ള ചെയറുകളിലേക്ക് ഞങ്ങള് രണ്ടാളും ചെന്നിരുന്നു...അപ്പൊഴേക്കും വെയ്റ്റർ ഞങ്ങൾക്കരികിലേക്ക് വന്ന് നിന്നു.. എന്താ കഴിയ്ക്കാനായി...??? മസാലദോശയുണ്ടോ ചേട്ടാ... ഉണ്ടല്ലോ..!! മസാല ദോശ പോരെ... സഖാവ് എന്നോട് ചോദിച്ചതും ഞാനതിന് മറുപടിയെന്നോണം തലയാട്ടി... ചേട്ടാ രണ്ട് മസാലദോശ..!! പിന്നെ രണ്ട് ചായയും...ഒന്ന് strong മതി.. എല്ലാം തലയാട്ടി കേട്ട ശേഷം അധികം വൈകാതെ തന്നെ ഓഡറ് ചെയ്ത ഐറ്റംസ് ഓരോന്നും അയാൾ മേശപ്പുറത്തേക്ക് നിരത്തി വെച്ചു..നന്നായി മൊരിഞ്ഞ ദോശയും അതിനുള്ളിലായി വച്ചിരുന്ന മസാലയും സൈഡിൽ ചെറിയ ബൗളുകളിലായി വച്ചിരുന്ന ചട്നിയും സാമ്പാറും കണ്ടതും കൈ യാന്ത്രികമായി പാത്രത്തിലേക്ക് ചലിച്ചു...

സഖാവിന്റെ മുഖത്തേക്ക് നോക്കിയതും ആള് കഴിച്ചോളാനായി ആംഗ്യം കാണിച്ചു... പിന്നെ അധികം അമാന്തിക്കാതെ ഞാൻ കഴിച്ചു തുടങ്ങി... പക്ഷേ കഴിയ്ക്കുന്നതിനിടയിൽ ഇടയ്ക്കിടെ കണ്ണ് സഖാവിലേക്ക് നീണ്ടു... സഖാവ് കഴിയ്ക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയായിരുന്നു....നന്നായി മൊരിഞ്ഞ ഉഴുന്നുവടയിലേക്ക് ചട്നി ഒഴിച്ച് അത് മുറിച്ചു വായിൽ വയ്ക്കുന്നത് കണ്ട് ഞാൻ കൊതിയോടെ നോക്കിയിരുന്നു പോയി... പിന്നെ അതേപടി ഞാനും അനുകരിച്ച് നോക്കി... അപ്പോഴേക്കും ചൂട് പാറുന്ന ചായ ടേബിളിൽ എത്തിയിരുന്നു..... എന്റെ മൊബൈൽ എവിടെ...??? കഴിപ്പിനിടയിൽ സഖാവ് മുഖമുയർത്തി അങ്ങനെ ചോദിച്ചതും ഞാൻ ഇടത് കൈ കൊണ്ട് ബാഗ് തുറന്ന് അതിൽ നിന്നും മൊബൈൽ പുറത്തേക്കെടുത്തു...സഖാവിന് മുന്നിലേക്കത് നീട്ടിയതും ദോശ മുറിച്ചു വായിൽ വച്ചുകൊണ്ട് തന്നെ ആളത് കൈയ്യെത്തി വാങ്ങി... ആരെങ്കിലും വിളിച്ചിരുന്നോ...??? ന്മ്മ്മ്.. ഇടയ്ക്കിടേ കോളുണ്ടായിരുന്നു...

പക്ഷേ ഞാൻ അറ്റന്റ് ചെയ്തില്ല... അത് കേട്ട് സഖാവ് മൊബൈൽ ഓൺ ചെയ്തു നോക്കി...കഴിയ്ക്കുന്നുണ്ടെങ്കിലും പിന്നെ concentration ഫോണിലേക്ക് തിരിഞ്ഞു... പിന്നെ ഞാനായി ഒരു disturbance ഉം പോവാതെ ഫുൾ concentration കഴിപ്പില് കൊടുത്തു... അങ്ങനെ വിശപ്പിന്റെ വിളി മാറ്റി കൈകഴുകി വന്നപ്പോഴേക്കും സഖാവ് ബില്ല്പേ ചെയ്ത് പുറത്ത് എനിക്ക് വേണ്ടി waiting ലായിരുന്നു... സഖാവിനെ അധികം നിർത്തി പോസ്റ്റാക്കാതെ ഞാൻ വണ്ടിയിലേക്ക് കയറിയിരുന്നു... ഞാൻ കയറിയതും നിമിഷനേരം കൊണ്ട് വണ്ടി സ്റ്റാർട്ടാക്കി മുന്നോട്ട് പാഞ്ഞു...ചുറ്റിലും വീശിയടിച്ച കാറ്റ് കാരണം ആകെ തണുത്ത് മരവിച്ചിരിക്ക്യായിരുന്നു ഞാൻ... കോളേജിൽ വച്ച് ചെറുതായ് നനയുകേം ചെയ്തതുകൊണ്ട് ആ തണുപ്പ് ശരിയ്ക്കും അസഹനീയമായി തോന്നി.. ഞാൻ ഷാള് കൊണ്ട് കൈയ്യൊക്കെ നന്നായി മറച്ചു വച്ചിരുന്നു...അത് മനസിലാക്കിയ പോലെ സഖാവ് വണ്ടീടെ സ്പീഡ് ചെറുതായി കുറച്ചു.... വോട്ടിന് നിന്നിട്ട് എങ്ങനെയുണ്ടായിരുന്നു...സന്തോഷമായോ..??? സഖാവിന്റെ ചോദ്യം കേട്ട് ഞാൻ അതേന്ന് മൂളി... ഒരു നല്ല അനുഭവമായിരുന്നില്ലേ...ആ ക്യാമ്പസ് എങ്ങനെയാണെന്ന് ശരിയ്ക്കും മനസിലായില്ലേ ഇപ്പോ...!!!

ന്മ്മ്മ്...മനസിലായി...അന്ന് വോട്ടിന് നിന്നില്ലായിരുന്നെങ്കി വലിയ നഷ്ടമായിപ്പോയേനെ....!!! ന്മ്മ്മ്... ഇനിയിപ്പോ ക്യാമ്പസിൽ ഏത് സമയവും നല്ല active ആയിരിക്കണം...!! എല്ലാവരുടേയും പ്രശ്നങ്ങളിൽ പരമാവധി ഇടപെടാൻ ശ്രമിക്കണം... ന്മ്മ്മ്... വീട്ടിൽ.. വീട്ടിൽ ആരൊക്കെയുണ്ട്...?? ആരുടെ...എന്റെയോ..??? ന്മ്മ്മ്... നീ എന്തിനാ എന്റെ കാര്യങ്ങളൊക്കെ അറിയുന്നേ... ഞാൻ അതിനും വേണ്ടി വലിയ ആളൊന്നുമല്ലല്ലോ...!! ആ ക്യാമ്പസിലെ വലിയ ആളല്ലേ..അറിഞ്ഞിരിക്കാല്ലോ..!!! ഹോ... അങ്ങനെ..എന്തായാലും നീ ചോദിച്ചതല്ലേ...!! പറഞ്ഞേക്കാം... വീട്ടില് അച്ഛനും,അമ്മയും ഒരു സിസ്റ്ററുമുണ്ട്...!! അച്ഛൻ പഴയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു... പഠിയ്ക്കുന്ന time ലേ... ഇപ്പോ പ്രവർത്തനം ഒന്നുമില്ല... അനുഭാവിയാണെന്നേയുള്ളൂ... അതുകൊണ്ട് ഞാൻ പാർട്ടിയില് പ്രവർത്തിയ്ക്കുന്നതു കൊണ്ട് വലിയ എതിർപ്പില്ല... അമ്മയ്ക്ക് ചെറിയൊരു പേടിയുണ്ട്... അതുകൊണ്ട് ഇടയ്ക്കിടേ warning മായി വരും...ഞാനത് അധികവും mind ചെയ്യാറില്ല എന്നുള്ളതാണ് സത്യം...!!! സഖാവ് വളരെ കാര്യമായി ഒരു പുഞ്ചിരി കലർത്തിയായിരുന്നു അത്രയും പറഞ്ഞത്.... നീലാംബരി...നീ ശരിയ്ക്കും നന്നായി പാട്ട് പാടിയിരുന്നൂട്ടോ...

നല്ല ശബ്ദമാ നിന്റെ.. അതുകൊണ്ട് പാട്ട് കേട്ടിരിക്കാൻ തന്നെ ഒരു സുഖമുണ്ട്... ഞാനതു കേട്ട് അടിമുടി ഞെട്ടിത്തരിച്ചിരുന്ന് പോയി.... ഇത്രയും... ഇത്രയും നാളും പറഞ്ഞില്ലല്ലോ ഇതൊന്നും...!!! എന്താ ഇപ്പോ പറഞ്ഞത് തെറ്റായിപ്പോയോ..!! ഇല്ല.. അങ്ങനെയല്ല... ഇത്രയും നാളും പറഞ്ഞിരുന്നില്ലല്ലോ.. പിന്നെ എന്താ ഇപ്പോ പറഞ്ഞത്...?? ഇത്രയും നാളും പറയാൻ തോന്നീല്ല... ഇപ്പോ തോന്നി... പറഞ്ഞു...അത്ര തന്നെ...!!! ഞാനതിന് ചെറുതായൊന്ന് മൂളി കൊടുത്തു... ജിഷ്ണൂനോട് വേറെ എന്തൊക്കെയാ നീ പറഞ്ഞത്...??? ഞാൻ മിണ്ടില്ലെന്നോ മറ്റോ പറഞ്ഞൂന്ന് കേട്ടു..... അത് ജിഷ്ണു ചേട്ടൻ വെറുതെ പറഞ്ഞതാവും... ജിഷ്ണു അങ്ങനെ വെറുതെ പറയുന്ന കൂട്ടത്തിലല്ല..അതെനിക്കറിയാം... പിന്നെ ഞാൻ മിണ്ടാത്തത്...നീ മാത്രമാകും ആ ക്യാമ്പസിൽ എന്നെക്കുറിച്ച് ഇങ്ങനെയൊരഭിപ്രായം ആദ്യമായും അവസാനമായും പറയുന്നത്.... ഞാൻ അങ്ങനെ ദേഷ്യപ്പെട്ട് പറഞ്ഞതല്ല... വെറുതെ ഒരു കളിയ്ക്ക് പറഞ്ഞതാ...

ഞാൻ നോക്കുമ്പോൾ മുഴുവൻ ദേവേട്ടൻ ആ ഋതു ചേച്ചിയോട് മാത്രമേ നന്നായി മിണ്ടുന്നത് കണ്ടിട്ടുള്ളൂ... ചിലപ്പോഴൊക്കെ മറ്റ് പെൺകുട്ടികളോടും മിണ്ടാറുണ്ട്... പക്ഷേ എന്നോട് മാത്രം ദേഷ്യപ്പെട്ടേ മിണ്ടീട്ടുള്ളൂ... അത്കൊണ്ടാ ഞാൻ... ഋതു... അവളോട് മിണ്ടുന്നതിന് ഒരു പ്രത്യേക കാരണമുണ്ട്... പാർട്ടിയ്ക്ക് വേണ്ടി രക്തസാക്ഷിത്വം വരിച്ച സുരേന്ദ്രൻ സഖാവിന്റെ മോളാ അവള്.... അവൾക്ക് എന്റെ മനസിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഞാൻ കല്പിച്ചിട്ടുണ്ട്...അത് നീ ഉദ്ദേശിച്ച പോലെ ഒന്നല്ലാന്ന് മാത്രം...!!! അതുകേട്ടപ്പോ എനിക്ക് ചെറിയൊരു കുറ്റബോധം തോന്നി.... ഞാൻ പിന്നെ സഖാവ് ചോദിച്ച ചോദ്യങ്ങൾക്ക് മാത്രം ഉത്തരം നല്കിയിരുന്നു... അങ്ങനെ അല്ലറചില്ലറ ചോദ്യങ്ങൾ ചോദിച്ചും പറഞ്ഞും ഞങ്ങള് എന്റെ വീടിന്റെ മുന്നിലേക്ക് വന്നു നിന്നു... വാതിൽക്കൽ തന്നെ അച്ഛൻ നില്പുണ്ടായിരുന്നു....വണ്ടി മുറ്റത്തേക്ക് ചെന്നു നിന്നതും ഞാൻ ചെറിയൊരു പേടിയോടെ വണ്ടിയിൽ നിന്നും ഇറങ്ങി നിന്നു.. ബുള്ളറ്റിന്റെ ശബ്ദം കേട്ടെന്ന പോലെ അമ്മയും ഉമ്മറത്തേക്ക് വന്നു നിന്നു............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story