ക്യാമ്പസിലെ ചെഗുവേര: ഭാഗം 30

campasilechekuvera

രചന: മിഖായേൽ

പെട്ടെന്നാ സത്യപ്രതിജ്ഞ കഴിഞ്ഞിറങ്ങുമ്പോ സഖാവ് വാതിൽക്കൽ ഒറ്റയ്ക്ക് നില്ക്കുന്നത്കണ്ടത്... ഞാൻ തിടുക്കപ്പെട്ട് അവിടേക്ക് നടന്നതും സഖാവ് മൊബൈൽ ചെവിയോട് ചേർത്ത് വച്ച് പുറത്തെ തൂണിന് മറവിലേക്ക് ചെന്നു നിന്നു....ആ പരിസരത്തെവിടെയും ആരുമില്ലാത്തതു കൊണ്ട് ഞാൻ പതിയെ സഖാവിന് തൊട്ടടുത്തേക്ക് ചെന്നു നിന്നു... പെട്ടന്നായിരുന്നു അത് സംഭവിച്ചത്...മറ്റൊന്നുമല്ല..സഖാവിന് അഭിമുഖമായി ഒരു പെണ്ണ് നില്പുണ്ടായിരുന്നു...അവൾടെ മുഖം കണ്ടപ്പോ സഖാവ് മൊബൈൽ ചെവിയിൽ നിന്നും മെല്ലെ മാറ്റി വച്ചു...അവള് സഖാവിനോട് എന്തൊക്കെയോ സംസാരിക്കാൻ വേണ്ടിയുള്ള waiting ലായിരുന്നു.... ഞാനതു കണ്ട് അല്പം പിന്നിലേക്ക് മറഞ്ഞു നിന്ന് അവരുടെ സംസാരത്തിന് കാതോർത്തു... ന്മ്മ്മ്...എന്താ അക്ഷര...??നീ എന്താ ഇവിടെ..?? എനിക്ക്... എനിക്ക് സഖാവിനോടൊന്ന് സംസാരിക്കണം... അല്പം സീരിയസാ... സഖാവ് അതുകേട്ട് കോള് കട്ട് ചെയ്ത് പോക്കറ്റിലേക്ക് തിരുകി...

ഞാൻ...ഞാനൊരുപാട് ആലോചിച്ചു...ഇത് പറയണോ വേണ്ടയോന്ന്.. പക്ഷേ... പറയാതിരിക്കാൻ മനസനുവദിക്കുന്നില്ല...!!സഖാവേ... എനിക്ക്... ഞാൻ.... അവള് അത്രയും പറഞ്ഞതും ദേവേട്ടൻ കൈ ഉയർത്തി പറയാൻ വന്ന കാര്യത്തെ തടുത്തു... വേണ്ട...പറയണ്ട...നീ എന്താ പറയാൻ പോകുന്നതെന്ന് നിന്നേക്കാൾ വ്യക്തമായി എനിക്കറിയാം... നിനക്ക് എന്നെ ഈ ക്യാമ്പസിൽ വച്ച് കണ്ടുള്ള പരിചയമേയുള്ളൂ....അതും നീ ഇപ്പോ first year ആയിട്ടേയുള്ളൂ....ഈ പ്രായത്തിന്റെ ഓരോ തോന്നലുകൾ മാത്രമാ ഇതൊക്കെ... അല്ല സഖാവേ...അങ്ങനെയല്ല..!! ഞാൻ പറഞ്ഞില്ലേ... ഞാൻ ഒരുപാട് ആലോചിച്ചുറപ്പിച്ചിട്ടാ...!!! മതി...ഇനി ഒന്നും പറയണ്ട... എന്നെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് നീ ഇപ്പോ എന്റെ മുന്നിൽ ഇങ്ങനെയൊക്കെ പറയുന്നതെന്ന് സാധാരണ ഗതിയിൽ ചിന്തിച്ചാൽ മനസിലാകും....കാരണം പ്രായം കൊണ്ടും അനുഭവങ്ങൾ കൊണ്ടും നിന്നേക്കാൾ നാലഞ്ച് വയസ് മൂത്തതാണ് ഞാൻ...

ഇത് നിന്റെ പ്രായത്തിലുള്ള മിക്ക പെൺകുട്ടികളിലും തോന്നുന്ന ഒരു teenage infatuation മാത്രമാണ്... എന്തൊക്കെയോ മനസിൽ ചിന്തിച്ചു കൂട്ടി അതിനെ ഊതിവീർപ്പിക്കാൻ നോക്കും.. ഒടുക്കം ഒന്നുമില്ലാന്ന് അറിയുമ്പോൾ അതോർത്ത് വിഷമിയ്ക്കും..ഇവിടേം അത് തന്നെയാ നടന്നത്... അല്ല... സഖാവേ... അങ്ങനെ അല്ല...!!! മോളേ നീ ചെറിയ കുട്ടിയാ... പ്ലസ്ടു കഴിഞ്ഞ് ഒരു ക്യാമ്പിലേക്ക് കാലെടുത്ത് വച്ചിട്ടേയുള്ളൂ... അപ്പോ ഈ ക്യാമ്പസിൽ വന്നിട്ട് ആദ്യമായി നിന്നെ വരവേറ്റ മുഖം എന്റേതായിരുന്നു...ആ ഒരൊറ്റ reason ൽ നിന്നും ഉണ്ടായ ഇഷ്ടം...!!അത് മാത്രമാണിത്...നിന്നേക്കാൾ മുതിർന്ന ഒരാണിനോട് തോന്നിയ വെറും infatuation...ഇതിനെ real love എന്നൊന്നും പറയാൻ പറ്റില്ല...ഇപ്പോ അക്ഷര ഇവിടെ വന്നിരിക്കുന്നത് പഠിക്കാനല്ലേ...അതിന് preference കൊടുക്ക്...അത് കഴിഞ്ഞ്.മനസിന് ആവോളം പക്വതയായി എന്ന് തോന്നുന്ന time ൽ ഉചിതമായ ഒരാളെ കണ്ടെത്താൻ ശ്രമിയ്ക്ക്.. സഖാവ് പറഞ്ഞതെല്ലാം കേട്ടപ്പോ ശരിയ്ക്കും അത് എനിക്കുള്ള മറുപടി പോലെയായിരുന്നു തോന്നിയത്...

കാരണം അക്ഷരയ്ക്ക് മുമ്പ് അതേ കാര്യം തന്നെ സഖാവിനെ അറിയിക്കാൻ വ്യഗ്രത കാട്ടിയത് ഞാനായിരുന്നു... ഒറ്റ നിമിഷം കൊണ്ട് അത്രയും വാക്കുകൾ നെഞ്ചിലേക്ക് തറഞ്ഞ് കേറുകയായിരുന്നു.... പിന്നെ നേരാംവണ്ണം ക്ലാസ് അറ്റന്റ് ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ... കോളേജും, സ്റ്റുഡന്റ്സും എല്ലാം പഴയ ശാന്തമായ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുമ്പോഴും ഇളകി മറിയുന്ന ഒരു കടലായ് മാറുകയായിരുന്നു എന്റെ മനസ്...ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ... നേരത്തെ ആണെങ്കിൽ വോട്ട് ചോദിക്കലും ക്യാമ്പെയ്നും ഒക്കെയായി ഏത് സമയം സഖാവിനൊപ്പം ആയിരുന്നു... പിന്നെ പിന്നെ സഖാവിനെ നേരെ ചൊവ്വേ ഒന്ന് കാണാൻ പോലും കഴിയാതായി...മാഞ്ചുവട്ടിലും വരാന്തയിലുമൊക്കെയായി ഇടയ്ക്കൊക്കെ ഒന്ന് കണ്ടാലായി....അതും നേരിട്ട് കണ്ടാൽ ഒരു പുഞ്ചിരി മാത്രം....

കുറേനാള് ഇലക്ഷനും ബഹളവുമായി പുറത്ത് കറങ്ങി നടന്നതുകൊണ്ട് പിന്നെയുള്ള ദിവസങ്ങൾ ഒരു hour ക്ലാസിൽ കഴിച്ചു കൂട്ടുന്നത് തന്നെ ബോറായി തുടങ്ങി... അങ്ങനെയിരിക്കുമ്പോഴാ ക്ലാസിൽ ഇന്റേണൽ മാർക്ക് തരുന്നത്...ക്ലാസിൽ കുറേനാൾ കയറിയില്ലെങ്കിലും എല്ലാ സബ്ജെക്ടിനും അത്യാവശ്യം നല്ല മാർക്ക് വാങ്ങി ഞാൻ എല്ലാവരുടേയും പ്രീയങ്കരിയായി...അവിടേം എനിക്ക് ശത്രുവായി HOD ഗിരിജാ കുമാരി ടീച്ചർ അവതരിച്ചു....പുള്ളിക്കാരി അത്യാവശ്യമായി ഒരു PTA വിളിച്ചു ചേർത്തു....വലിയ ആളും ബഹളവും ഒന്നുമില്ലായിരുന്നു....ഞാനും അച്ഛനും ടീച്ചറും പിന്നെ പ്രിൻസിപ്പാളും മാത്രം...ഒരു ചെറിയ PTA...😜😜 വീട്ടിൽ നിന്നും കുറേ കാലുപിടിച്ചിട്ടൊക്കെയായിരുന്നു അച്ഛനെ കോളേജിലേക്ക് കൂട്ടിക്കൊണ്ടു വന്നത്... കോളേജിലേക്ക് കയറിയ പാടെ കണ്ടു കവാടത്തിന് മുന്നില് കൂട്ടുകാരോട് സംസാരിച്ചു നിന്ന സഖാവിനെ....ആ മുഖം അന്നൊരു ദിവസത്തേക്ക് കാണരുതേന്നുള്ള എന്റെ ആത്മാർത്ഥമായ പ്രാർത്ഥനയ്ക്ക് മുന്നിൽ ആണിയടിച്ചു കൊണ്ടായിരുന്നു സഖാവിന്റെ ആ നില്പ്....

അച്ഛനെ കണ്ടതും സഖാവ് ഞങ്ങൾക്കരികിലേക്ക് ഓടിയടുത്തു... എന്താ അങ്കിൾ...എന്താ ഇവിടെ...???PTA ഉണ്ടോ...?? ഒരുപാട് നാളുകൾക്കു ശേഷം സഖാവിന്റെ ശബ്ദമൊന്ന് കേട്ട സന്തോഷത്തിലായിരുന്നു ഞാൻ.... പക്ഷേ മറുപടി പറയാൻ നേരം ഞാനല്പം പിന്നിലേക്ക് മാറി നിന്നു... അത്...മോനേ...നിങ്ങടെ HOD ഒരു സ്പെഷ്യൽ PTA വിളിച്ചിരിക്ക്യാ...എന്തിനാണെന്ന് അറിയില്ല... ചിലപ്പോ ഇവള് രാഷ്ട്രീയത്തിന് ഇറങ്ങിയതുകൊണ്ടാവും...!!? എന്തായാലും ചെല്ലട്ടേ...അറിയാല്ലോ...!!! അതിന് രാഷ്ട്രീയത്തിന് ഇറങ്ങുന്നതൊക്കെ അവരവരുടെ ഇഷ്ടമല്ലേ അങ്കിൾ...അതിന് ചോദ്യം ചെയ്യേണ്ട കാര്യമെന്താ... പിന്നെ attendance shortage ആവാണ്ടിരിക്കാൻ ഇലക്ഷന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും attendance ഉം വാങ്ങി കൊടുത്തിട്ടുണ്ട്... എന്താണോ...ആവോ...!!! എന്തെങ്കിലും harsh ആയി സംസാരിച്ചാൽ പറയണേ അങ്കിൾ...ഞാനവിടേക്ക് വരാം... അവർക്ക് അല്ലെങ്കിലും politics എന്ന് കേട്ടാലേ അലർജ്ജിയാ...അതാവും....!!! ന്മ്മ്മ്... എന്തായാലും അന്വേഷിച്ചു നോക്കാം... അച്ഛൻ അത്രയും പറഞ്ഞ് എന്നേം കൂട്ടി നടന്നതും സഖാവിന്റെ നോട്ടം എന്റെ മുഖത്തേക്ക് വീണു...

ഞാൻ പെട്ടെന്ന് സഖാവിൽ നിന്നും മുഖം തിരിച്ച് അച്ഛന് പിറകെ വച്ചു പിടിച്ചു... HOD ടെ റൂമിൽ വച്ചായിരുന്നു മീറ്റിംഗ്...ഞങ്ങൾ ഡോറിൽ മുട്ടി വിളിച്ചതും അകത്തേക്ക് വരാനായി HOD അനുവാദം തന്നു....അച്ഛൻ സീറ്റിലേക്ക് ഇരുന്നതും ടീച്ചർ കണ്ണട ഒന്നുകൂടി കണ്ണിലേക്ക് ചേർത്ത് വച്ച് അച്ഛനെയും എന്നേം ഒന്ന് നോക്കി... നീലാംബരീടെ അച്ഛനാണല്ലേ...!!! ന്മ്മ്മ്..അതേ മേഡം...!!! ഞാൻ എന്തിനാണ് നിങ്ങളെ വിളിപ്പിച്ചതെന്ന് മനസിലായോ...??? ഇല്ല മേഡം...!!! നീലാംബരി ഈ ഡിപ്പാർട്ട്മെന്റിലെ മിടുക്കിയായ ഒരു കുട്ടിയായിരുന്നു... പക്ഷേ ഈ ഇടയായി നീലാംബരിയ്ക്ക് ക്ലാസിൽ കയറാനോ, പഠിത്തത്തിൽ ശ്രദ്ധിക്കാനോയുള്ള സമയമില്ല.... സർവ്വ നേരവും ഇയാൾക്ക് രാഷ്ട്രീയം കളിച്ച് നടക്കാനാ ഇഷ്ടം...!!! അതിന് വേണ്ടി ക്ലാസ് കട്ട് ചെയ്ത് പാർട്ടീടേം പാർട്ടിക്കാരുടേയും പിറകേ നടക്ക്വാ... നിങ്ങൾ അച്ഛനമ്മമാരൊക്കെ അറിഞ്ഞിട്ടാണോ ഈ കലാപരിപാടികൾ....??? അച്ഛൻ അതുകേട്ട് എനിക്ക് നേരെ മുഖം തിരിച്ചു നോക്കി....

ഞാൻ ഒന്നും മിണ്ടാതെ അച്ഛനേയും ടീച്ചറിനേയും മാറിമാറി നോക്കി ചെയറിന് പിന്നിലായി നിൽക്ക്വായിരുന്നു.... അച്ഛൻ അതുകേട്ട് എനിക്ക് നേരെ മുഖം തിരിച്ചു നോക്കി.... ഞാൻ ഒന്നും മിണ്ടാതെ അച്ഛനേയും ടീച്ചറിനേയും മാറിമാറി നോക്കി ചെയറിന് പിന്നിലായി നിൽക്ക്വായിരുന്നു.... മേഡം ചോദിച്ച ചോദ്യത്തിന് ഞാൻ ഉത്തരം നല്കാം... അതിന് മുമ്പ് ഞാനൊരു കാര്യം ചോദിക്കട്ടെ....ഇവൾടെ internal ഉം main exam ഉം കഴിഞ്ഞല്ലോ..main exam ന്റെ റിസൾട്ട് വന്നിട്ടില്ല... പക്ഷേ internal റിസൾട്ട് ക്ലാസിൽ പറഞ്ഞിരുന്നു... ആ റിസൾട്ടിൽ ഇവൾടെ പഠനത്തിൽ വല്ല പോരായ്മകളും ഉള്ളതായി മേഡത്തിന് തോന്നുന്നുണ്ടോ..... ടീച്ചർ അതുകേട്ട് എന്റെ exam റിസൾട്ട് എടുത്ത് പരിശോധിച്ചു... Exam ൽ വലിയ പോരായ്മകൾ ഉള്ളതായി തോന്നുന്നില്ല... പക്ഷേ ഈ ഡിപ്പാർട്ട്മെന്റിന് ചില നിബന്ധനകളുണ്ട്...വളരെ അച്ചടക്കത്തോടെയാണ് ഈ ഡിപ്പാർട്ട്മെന്റിലെ കുട്ടികൾ പഠിയ്ക്കുന്നത്...അതിനൊരു മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല...

ഈ ഡിപ്പാർട്ട്മെന്റിൽ പഠിക്കുന്ന എന്റെ മോള് അവൾക്ക് താൽപര്യം എന്നു തോന്നിയ രാഷ്ട്രീയ പ്രവർത്തനം തിരഞ്ഞെടുത്തതിൽ ഒരു parent എന്ന നിലയ്ക്ക് എനിക്ക് തെറ്റുപറയാൻ തോന്നുന്നില്ല...കാരണം ഒരു ക്യാമ്പസിൽ നിന്നും പഠിച്ചിറങ്ങുന്നവർ ഒരിക്കലും ടീച്ചേഴ്സും,ഗവൺമെന്റ് എംബ്ലോയീസും മാത്രമാവാൻ വിധിയ്ക്കപ്പെട്ടവരല്ലല്ലോ...!!!ഈ നാട്ടിലെ മന്ത്രിമാരും MLA മാരും എല്ലാം ഇതുപോലെയുള്ള ക്യാമ്പസുകളിലെ product അല്ലേ....ഈ ക്യാമ്പസിന് തന്നെ പറയാനില്ലേ വളരെ അടിത്തറയുള്ള ഒരു രാഷ്ട്രീയ പാരമ്പര്യം... അങ്ങനെയുള്ള ഒരു ചരിത്രമുറങ്ങുന്ന ഈ ക്യാമ്പസിൽ പഠിയ്ക്കുന്ന എന്റെ മോള് ഇവിടുത്തെ രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിയ്ക്കുന്നത് ഒരു പോരായ്മയല്ല മേഡം...

അതിന്റെ പേരിൽ അവൾ പഠനത്തിൽ പിറകോട്ട് പോകുന്നുണ്ടെങ്കിൽ അതൊരു പോരായ്മയാണ്... പക്ഷേ ഇവിടെ അങ്ങനെയൊരു കേസും ഉണ്ടായിട്ടില്ല... പിന്നെ മേഡം നേരത്തെ പറഞ്ഞത്... രാഷ്ട്രീയം കളിച്ചൂന്ന്...!!! രാഷ്ട്രീയം ഒരിയ്ക്കലും കളിയ്ക്കാനുള്ളതല്ല മേഡം..അത് ഒരു കടമയാണ്... രാഷ്ട്രത്തിനെ സംബന്ധിച്ച ബോധം..അത് ചിലർ പ്രത്യക്ഷത്തിൽ പ്രകടിപ്പിയ്ക്കും ചിലർ ഉള്ളിൽ കൊണ്ടു നടക്കും... ഇവിടെ ഇതുവരെയും രാഷ്ടീയ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളൊരു കോളേജല്ല... അതുകൊണ്ട് തന്നെ എന്റെ മോള് രാഷ്ട്രീയത്തിൽ ഇടപെടുന്നതിൽ ഒരു തെറ്റും തോന്നുന്നില്ല.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story