ക്യാമ്പസിലെ ചെഗുവേര: ഭാഗം 32

campasilechekuvera

രചന: മിഖായേൽ

*പ്രേമമായിരുന്നു എന്നിൽ സഖാവെ... പേടിയായിരുന്നെന്നും പറഞ്ഞിടാൻ... വരും ജന്മമുണ്ടെക്കിൽ ഈ പൂമരം... നിന്റെ ചങ്കിലെ പെണ്ണായി പിറന്നിടാം... * അത്രയും പാടി മുഴുവിച്ച് കണ്ണ് തുറന്നു നോക്കിയപ്പോൾ ഓഡിറ്റോറിയത്തിന് ഒത്ത നടുവിലായി സ്റ്റുഡന്റ്സിനൊപ്പം നിൽക്കുന്ന സഖാവിന്റെ മുഖത്തേക്കായിരുന്നു എന്റെ ആദ്യ നോട്ടം പാഞ്ഞത്.... സഖാവ് എന്റെ കവിത മുഴുവനും കേട്ട് നെഞ്ചിന് മീതെ കൈ കെട്ടി വച്ച് ഒരു പുഞ്ചിരിയോടെ നിൽക്ക്വായിരുന്നു...ആൾക്കൂട്ടത്തിനിടയിൽ വേറിട്ടു നിന്ന ആ മുഖം വീണ്ടും വീണ്ടും ഞാൻ നോക്കി കാണുകയായിരുന്നു.... ആദ്യം കരുതിയത് സ്വപ്നമാകുമെന്നായിരുന്നു.... പിന്നെ ചുറ്റിലും ഉയർന്നു കേട്ട കൈയ്യടി ശബ്ദങ്ങളായിരുന്നു അത് യാഥാർത്ഥ്യമാണെന്ന് എന്നെ ഓർമ്മപ്പെടുത്തിയത്..... എല്ലാവരുടേയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി വേദി വിട്ടിറങ്ങുമ്പോ സഖാവിനെ ആ ഓഡിറ്റോറിയത്തിന്റെ പരിസരത്ത് എവിടെയും കണ്ടിരുന്നില്ല.... ഇതെന്ത് ജിന്നാണോ ആവോ.....🤔🤔(ആത്മ)

എന്തൊക്കെയോ ചിന്തിച്ച് വേദിയ്ക്ക് പിന്നിലേക്ക് നടന്നതും അവിടെ എന്നേം കാത്തെന്ന പോലെ സ്റ്റെഫിൻ നില്പുണ്ടായിരുന്നു... ഞാൻ എന്നത്തേയും പോലെ അവനുനേരെ ചിരിച്ചു കാണിച്ചു നടന്നു ചെന്നു.... നിന്നെ എത്ര നാളായി നീലു ഇങ്ങനെയൊന്ന് അടുത്ത് കണ്ടിട്ട്...??? ആദ്യം തന്നെ ഇലക്ഷന് ജയിച്ചതിനുള്ള congratss..... അവൻ എന്റെ കൈ ബലമായി പിടിച്ച് ഷെയ്ക്ക് ഹാന്റ് തന്നു....അത് വിടാൻ കൂട്ടാക്കാതെ ഒന്നു കൂടി ഒന്ന് ഉലച്ചു പിടിച്ചു... പിന്നെ ഇത് ദേ നീ ഇപ്പോ പാടിയ പാട്ടിന്.... എനിക്ക് ഒരുപാട് ഒരുപാടിഷ്ടമായി...!!ഓരോ വരിയ്ക്കും എന്ത് ഫീലായിരുന്നു...!! അഭിനന്ദനമെല്ലാം അറിയിച്ച് അവൻ കൈമെല്ലെ അയച്ചതും ഞാനവനെ തന്നെ ഒന്ന് നോക്കി നിന്നു... ന്മ്മ്മ്...എന്താ നീ ഇങ്ങനെ നോക്കാനായിട്ട്...??? നീ എന്തിനാ നോമിനേഷൻ withdraw ചെയ്തത്..!! വോട്ടിന് നില്ക്കാൻ തീരുമാനിച്ചതല്ലേ നീ...പിന്നെ എന്തിനാ അത് വേണ്ടാന്ന് വച്ചത്... ആര് പറഞ്ഞു നിന്നോട് ഇതെല്ലാം...??? അവൻ എനിക്ക് മുഖം തരാൻ കൂട്ടാക്കാതെ തിരിഞ്ഞു നിന്നു...അപ്പോഴും ഓഡിറ്റോറിയത്തിൽ programs തകർക്കുന്നുണ്ടായിരുന്നു.... പാട്ടും ബഹളവും ഉച്ചത്തിൽ മുഴങ്ങി കേട്ടു കൊണ്ടിരുന്നു.... അതൊക്കെ ഞാനറിഞ്ഞു..

..നീ കാര്യം പറ...നീ എന്താ വോട്ടിന് നില്ക്കാതിരുന്നത്... അത്... എനിക്ക് താൽപര്യമില്ലായിരുന്നു നീലു...അതാ ഞാൻ.. ഇത് തന്നെയാണോ ശരിയ്ക്കുമുള്ള reason...അതോ മറ്റെന്തെങ്കിലും ആണോ...??? വേറെ എന്താ...വേറെ ഒന്നുമില്ല...!!! അതൊക്കെ പോട്ടെ...ഇത് നിന്നോട് പറഞ്ഞത് ഘോഷ്...ഘോഷ് സഖാവാണോ...??? പെട്ടെന്ന് എന്ത് മറുപടി പറയണംന്ന് എനിക്കറിയില്ലായിരുന്നു...ഞാനവന് മുന്നിൽ മൗനമായി തന്നെ നിന്നു.... നീലു...ഞാനൊന്ന് ചോദിച്ചോട്ടെ... ചോദിയ്ക്കുന്നത് തെറ്റാണെങ്കിൽ നീ എന്നോട് ക്ഷമിക്കണം... എനിക്ക് തോന്നിയ ഒരു പൊട്ടത്തരമായി കരുതിയാൽ മതി...അതല്ല ഞാൻ ചോദിയ്ക്കുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടെങ്കിൽ നീ എന്നോട് മറച്ചു വയ്ക്കാനും ശ്രമിക്കരുത്... നീ എന്താ ഇത്രേം build-up തന്നൊക്കെ ചോദിയ്ക്കുന്നേ...അത്ര സീരിയസായ കാര്യമാണോ... അതേ..അത്ര സീരിയസായ കാര്യമാ... അവനതും പറഞ്ഞ് എനിക്ക് മുന്നിൽ നിന്നും രണ്ടടി മുന്നോട്ട് നടന്നു...ഞാനവന്റെ ചോദ്യത്തിന് വേണ്ടി കാതോർത്തു നിൽക്ക്വായിരുന്നു... നിനക്ക്....

നീ ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ടോ....!!! അതെന്താ സ്റ്റെഫിനേ അങ്ങനെയൊരു ചോദ്യം..??? ചോദ്യം ശരിയ്ക്കും ഇങ്ങനെയല്ല വേണ്ടത്... അധികം വളച്ച് കെട്ടാതെ ചോദിച്ചാൽ നീ ഘോഷ് സഖാവിനെ പ്രണയിക്കുന്നുണ്ടോ....????ഞാനവന് മുന്നിൽ എന്ത് മറുപടി പറയണംന്നറിയാതെ ഒന്ന് പതറി....എന്റെ മൗനം പോലും അവന് ഉത്തരം കണ്ടെത്താനുള്ള മാർഗ്ഗങ്ങളായിരുന്നിരിക്കണം.... അതുകൊണ്ടാവും ഏറെനേരം കഴിഞ്ഞും മറുപടി ഒന്നും കിട്ടാതായപ്പോ അവനെന്റെ മുഖത്ത് നോക്കി നിർവ്വികാരതയോടെ ഒന്ന് പുഞ്ചിരിച്ച് നിന്നു....ആ പുഞ്ചിരിയിൽ തെളിഞ്ഞത് ഒരിക്കലും സന്തോഷമായിരുന്നില്ല എന്ന് അവന്റെ കണ്ണുകളും മുഖവും ഒരുപോലെ എനിക്ക് പറഞ്ഞു തന്നുകൊണ്ടിരുന്നു..... അപ്പോ നിനക്ക് ഇഷ്ടമാണ് ല്ലേ...!!!! സ്റ്റെഫിനേ.... നിന്നോട് എന്ത് മറുപടി പറയണംന്ന് എനിക്ക് ഇപ്പോ അറിയില്ല...കാരണം മാനത്തെ അമ്പിളി മാമന് വേണ്ടി വാശി പിടിയ്ക്കുന്ന ഒരു കുട്ടിയെ പോലെയാ എനിക്ക് എന്നെ തന്നെ തോന്നുന്നത്....ദേവേട്ടൻ...ദേവേട്ടൻ എനിക്ക് കൈയ്യെത്തി പിടിയ്ക്കാവുന്നതിലും ഒരുപാട് ഉയരത്തിൽ നിൽക്ക്വാ... എന്നോട് ശരിയ്ക്ക് മിണ്ടാറില്ല...അടുത്തിടപഴകാറില്ല.... പിന്നെ അന്ന് ഇലക്ഷന് വേണ്ടി എന്നോട് സൗഹൃദം കാണിച്ചു എന്ന് മാത്രം..

. അതിനപ്പുറം ദേവേട്ടന് എന്റെ പേര് പോലും കൃത്യമായി ഓർമ്മയുണ്ടോന്ന് കൂടി അറിയില്ല....!!! പക്ഷേ എന്തൊക്കെ കാട്ടി അകന്ന് നില്ക്കുമ്പോഴും ആ മുഖം എന്റെ മനസിൽ ദിവസങ്ങൾ കഴിയും തോറും ആഴത്തിലങ്ങ് പതിഞ്ഞ് പോക്വാ.... ഇത് ദേവേട്ടന് മുന്നിൽ ചിലപ്പോൾ teenage infatuation ആയിരിക്കാം... പക്ഷേ എനിക്കറിയില്ല എന്റെ ഉള്ളിൽ തോന്നിയ ഈ ഇഷ്ടത്തിനെ എന്ത് പേരിട്ടു വിളിക്കണമെന്ന്...!! ഞാനെത്രയും പറഞ്ഞു നിർത്തും വരെയും എന്റെ ഓരോ വാക്കിനും കാതോർത്ത് അല്പം നിരാശയോടെ നിൽക്ക്വായിരുന്നു അവൻ... നീ ഈ പറഞ്ഞത് ഒരിക്കലും ഒരു teenage infatuation ആയി തള്ളിക്കളയാൻ എനിക്ക് തോന്നുന്നില്ല....ഘോഷ് സഖാവിനെ ഒളിഞ്ഞും തെളിഞ്ഞും പ്രണിയിക്കുന്ന ഒരുപാട് മനസുകൾ ഈ ക്യാമ്പസിലുണ്ട്....അവരുടെയെല്ലാം ആരാധനാ പുരുഷനാണ് സഖാവ്....ഈ ക്യാമ്പസിൽ അങ്ങേർക്കുള്ളത്ര ആരാധകർ മറ്റാർക്കും ഉണ്ടാവില്ല....!!!ഞങ്ങൾ ആൺകുട്ടികൾക്കിടയിൽ പോലും അത് ചിലപ്പോഴൊക്കെ അസൂയയ്ക്കും ദേഷ്യത്തിനും വഴിവയ്ക്കുന്നുണ്ട് എന്നതാണ് സത്യം...!! അപ്പോ നിനക്ക് അങ്ങനെ ഒരിഷ്ടം തോന്നിയതിൽ ഒരിക്കലും ഞാൻ നിന്നെ കുറ്റം പറയില്ല...!!!

പിന്നെ നീ പറഞ്ഞതു പോലെ സഖാവിനെ നീ ആത്മാർത്ഥമായി പ്രണയിക്കുന്നുണ്ടെങ്കിൽ അത് അധികം വൈകാതെ ഒരുനാൾ സഖാവ് തിരിച്ചറിയും.... അന്ന് നീ പറഞ്ഞത് പോലെ ഒരിഷ്ടം ഘോഷ് സഖാവിന് നിന്നോടും ഉണ്ടാകുമെന്ന് എന്റെ മനസ് പറയുന്നു.... ഇല്ല സ്റ്റെഫിനേ....അതുണ്ടാവാൻ ഒരു വഴിയുമില്ല... സഖാവ് എന്നെ എപ്പോഴും avoid ചെയ്യാൻ മാത്രമാ ശ്രമിക്കുന്നത്...!!! ഞാനും ഒരാൺകുട്ടിയല്ലേ നീലു...ഞങ്ങള് ആണുങ്ങളുടെ psychology നിനക്ക് ശരിയ്ക്കും അറിയില്ല..... ഞങ്ങൾക്ക് തലയ്ക്ക് നാല് പാടും കണ്ണുള്ളവരാ....ഏത് നോട്ടം എവിടുന്ന് വരുന്നുണ്ടെന്നും അതിന്റെ അർത്ഥം എന്താണെന്നും കൃത്യമായി മനസിലാക്കാൻ പാകത്തിന് ഒരു സ്കാനർ ദേ ഈ ബ്രെയിനിൽ വച്ചിട്ടുണ്ട്...!!! അതുകൊണ്ട് ഒരു പെണ്ണ് എന്ത് എപ്പോ എങ്ങനെ ചിന്തിക്കുംന്ന് ഈസിയായി മനസിലാക്കാൻ ഞങ്ങൾക്ക് കഴിയും... പിന്നെ നീ പറഞ്ഞത് പോലെ നിന്നെ avoid ചെയ്യാൻ ശ്രമിക്കുന്നത്..... ഇത്രയും വിദ്യാർത്ഥികൾ പഠിയ്ക്കുന്ന ഈ കോളേജിൽ എല്ലാവരോടും friendly ആയി മാത്രം ഇടപെടുന്ന സഖാവ് നിന്നോട് മാത്രം മിണ്ടുന്നില്ല..

മിണ്ടിയാൽ തന്നെ ദേഷ്യപ്പെടുന്നു എന്ന് പറയുമ്പോ തന്നെ എനിക്കെന്തോ ഒരു contradiction feel ചെയ്യുന്നു..... Anyway നിന്റെ ഉള്ളിലുള്ള ഇഷ്ടത്തെ തിരിച്ചറിയാൻ ഘോഷ് സഖാവിന് കഴിയട്ടേ...ഞാനും പ്രാർത്ഥിയ്ക്കാം....!!! ഒരിയ്ക്കലും ഇതൊരു നഷ്ടപ്രണയം ആകാതിരിക്കാനായ്....!!!! കാരണം ഉള്ളില് കൊണ്ടു നടന്ന മുഖം മറ്റാരെയോ ആഗ്രഹിക്കുന്നൂന്നറിഞ്ഞാൽ ഉണ്ടാവുന്ന വേദന....ആ feelings ഒന്ന് വേറെ തന്നെയാ നീലു... സ്റ്റെഫിന്റെ മുഖത്ത് നിരാശയും സങ്കടവും ഇടകലർന്ന് മിന്നിമറിയുന്നുണ്ടായിരുന്നു....ഞാനതിനെ അധികം കുത്തി നോവിക്കാൻ ശ്രമിക്കാതെ അവിടെ നിന്നും പതിയെ ഒഴിഞ്ഞു മാറി.....ഒന്ന് റെസ്റ്റെടുക്കാനായി ക്ലാസ് റൂമിലേക്ക് വന്നിരിക്കുമ്പോഴും കാതിൽ സ്റ്റെഫിന്റെ വാക്കുകൾ അലയടിയ്ക്കുന്നുണ്ടായിരുന്നു...അവൻ പറഞ്ഞതിൽ പകുതിയും ശരിയാണ്... പക്ഷേ സഖാവ് ചിലപ്പോൾ എന്നെയും അക്ഷരേടെ സ്ഥാനത്ത് തന്നെയാണ് കാണുന്നതെങ്കിലോ എന്ന ചിന്ത ഉള്ളിൽ വന്ന് നിറഞ്ഞതും ആകെയുള്ള സമാധാനം കൂടി പോയിക്കിട്ടി....

എല്ലാം തുറന്നു പറഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തും പറയാതിരുന്നാലുണ്ടാകുന്ന വീർപ്പുമുട്ടലും കാരണം മനസാകെ കലുഷിതമായി... എല്ലാറ്റിൽ നിന്നും എന്നെ പിന്തിരിപ്പിച്ചത് സഖാവിന്റെ പെരുമാറ്റം തന്നെയായിരുന്നു.... എന്നോട് പേരിന് വേണ്ടിയെങ്കിലും മിണ്ടിക്കോണ്ടിരിക്കുന്ന സഖാവ് എല്ലാം അറിഞ്ഞു കഴിഞ്ഞാൽ എന്നെ വെറുപ്പോടെ അകറ്റി നിർത്തുമോ എന്ന ഭയം മനസിനെ ആകെ മഥിച്ചു കൊണ്ടിരുന്നു..... പിന്നെ എല്ലാം വിധിയ്ക്ക് വിട്ട് ഞാൻ തിരികെ ഓഡിറ്റോറിയത്തിലേക്ക് വന്നു... അപ്പോഴേക്കും പ്രോഗ്രാം ഉച്ചയൂണിന് പിരിഞ്ഞിരുന്നു... സംഗീതേം കൂട്ടി ഞാൻ ഞങ്ങടെ ക്ലാസിലേക്ക് തന്നെ വന്നു... കഴിയ്ക്കാനുള്ള പൊതിയഴിച്ച് വച്ചതും വരാന്തയിലൂടെ നടന്ന് ക്ലാസിനോട് അടുത്ത സഖാവിന്റെയും ജിഷ്ണു ചേട്ടന്റേയും മുഖം ജനൽപ്പാളിയ്ക്കിടയിലൂടെ ഞാൻ കണ്ടു....ഞങ്ങടെ ക്ലാസിനെ ലക്ഷ്യം വച്ച് തന്നെയായിരുന്നു ആ വരവ്....അത് കണ്ടപ്പോഴേ പൊതി ഒന്നുകൂടി നിവർത്തി വച്ച് ഞാൻ സറഗീതയ്ക്ക് കണ്ണുകൊണ്ട് ആക്ഷനിട്ടു....ആ വരവ് ശ്രദ്ധിച്ച് അവളും പൊതിയിലെ കറികളെല്ലാം കെട്ടഴിച്ചു നിരത്തി വെച്ചു... ഞങ്ങടെ ക്ലാസിലേക്ക് കയറിയ ഇരുവരും നേരെ എനിക്കും സംഗീതയ്ക്കും opposite ആയുള്ള ബെഞ്ചിലേക്ക് വന്നിരുന്നു...

സഖാവ് എന്റെ പൊതിയിലേക്ക് കൈ വച്ചതും സഖാവിന്റെ മൊബൈൽ റിംഗ് ചെയ്തതും ഒന്നിച്ചായിരുന്നു... 🎶 കയ്യൂരുള്ളൊരു സമര സഖാവിന് വിയ്യൂരെന്നൊരു ഭയമില്ല....!!!! വയലാറുള്ളൊരു വിപ്ലവ മുഖത്തിന് വയ്യാവേലികളറിയില്ല....!!!🎶 അത് കേൾക്കേണ്ട താമസം സഖാവ് കോൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു... പിന്നെ ഫുൾ concentration മൊബൈലിൽ തന്നെയായിരുന്നു.... ഇടയ്ക്കിടെ പൊതിയിൽ നിന്നും ചോറെടുത്ത് കഴിക്ക്യേം ചെയ്യുന്നുണ്ടായിരുന്നു.... ജിഷ്ണു ചേട്ടൻ സംഗീതേടെ പൊതിയിലും പണി തുടങ്ങി.... ഞാൻ ഓരോ തവണ കുഴച്ചു വയ്ക്കുന്ന പോർഷനിൽ നിന്നും എന്റെ യാതൊരു അനുവാദവും കൂടാതെയായിരുന്നു സഖാവ് ഉരുളയുരുട്ടി എടുത്തത്.... തിരിച്ച് എതിർത്തൊന്ന് പറയാൻ പോലുമുള്ള ധൈര്യമില്ലാത്തോണ്ട് ഞാൻ ഒന്നിനും പോകാതെ കഴിപ്പ് തുടർന്നു.... പക്ഷേ സഖാവിന്റെ മൊബൈലിൽ കേട്ട റിംഗ് ടോൺ എനിക്ക് ഒരു പൊടിയ്ക്ക് ഇഷ്ടം തോന്നിയ വിപ്ലവഗാനമായിരുന്നു.....അത് കേട്ടപ്പോ മുതൽ സഖാവിന് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്നറിയാൻ ചെറിയൊരു കൗതുകം തോന്നി.....!!!......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story