ക്യാമ്പസിലെ ചെഗുവേര: ഭാഗം 33

campasilechekuvera

രചന: മിഖായേൽ

സഖാവ് കോള് കട്ട് ചെയ്ത് വച്ച സമയം നോക്കി ഞാനത് ചോദിയ്ക്കാൻ തന്നെ തീരുമാനിച്ചു... അതേ....ദേവേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാരാ....??? എന്റെ ചോദ്യം കേട്ട് ജിഷ്ണു ചേട്ടനായിരുന്നു ആദ്യം തലപൊക്കിയത്... നീലു എന്താ ഇവനെ വിളിച്ചേ...???ദേവേട്ടനോ...!!! ഇവന് അങ്ങനേം ഒരു പേരുണ്ടോ...??? ഞാനങ്ങനെയാ വിളിയ്ക്കുന്നേ....!!! ഓ... അപ്പോ ഓരോരുത്തർക്കും വിളിക്കാൻ ഫാകത്തിനാണോ ഘോഷേ നീ പേരിട്ടിരിക്കുന്നേ....!!!! ഡാ....ഡാ...ജിഷ്ണുവേ....അധി...കം ഊതല്ലേ....!!! ഇവള് ആദ്യം മുതലേ ഇങ്ങനെയൊക്കെയാ വിളിച്ചത്.... ആദ്യം വേണ്ടാന്ന് പറഞ്ഞ് നോക്കി...പിന്നേം അത് തന്നെ... അതുകൊണ്ട് അങ്ങനെ എന്തെങ്കിലും ആയിക്കോട്ടേന്ന് വിചാരിച്ചു....!!! അല്ല...നീയെന്താ ചോദിച്ചേ... ഇഷ്ടപ്പെട്ട politician ആരാണെന്നോ...??? ന്മ്മ്മ്...!!! അത് നിനക്ക് അന്നെന്റെ മൊബൈൽ കണ്ടപ്പോ മനസിലായില്ലേ...ആരാണെന്ന്...!!! അങ്ങനെയല്ല.. ഇപ്പോഴുള്ളതിൽ ആരാണെന്ന്...!! അങ്ങനെ പണ്ടെന്നും ഇപ്പോഴെന്നും പറഞ്ഞ് ഇഷ്ടത്തിനെ വേർതിരിക്കാൻ പറ്റുമോ...???

പണ്ടായാലും ഇപ്പോഴായാലും വ്യക്തിയല്ലല്ലോ അവരെല്ലാം പകർന്നു തന്ന ആശയമല്ലേ വലുത്... വ്യക്തിയെ അല്ല....എനിക്കെന്റെ പ്രസ്ഥാനത്തിനെയാണ് ഇഷ്ടം...❤️ആശയങ്ങളെയാണ് ഇഷ്ടം....❤️❤️ അതൊക്കെ ശരിയാണ്.. പക്ഷേ എനിക്ക് ഇപ്പോഴുള്ളതിൽ പിണറായി സഖാവിനെ വലിയ ഇഷ്ടമാ....സഖാവിനും അതുപോലെ പിണറായി സഖാവിനെ തന്നെയാണോ ഇഷ്ടം....!!!! അതാ ഞാൻ ഉദ്ദേശിച്ചത്...... ആശയവും വ്യക്തിയും ആണെങ്കിൽ ഒരു പൊടിയ്ക്ക് ഇഷ്ടക്കൂടുതൽ വി.എസ്സിനെ തന്നെയാണ്....❤️ എന്തോ ഒരു പ്രത്യേക ഇഷ്ടമുണ്ട് സഖാവിനോട്.... പക്ഷേ പാർട്ടിയ്ക്ക് ചേരാത്ത നടപടിയെടുത്താൽ എതിർപ്പും തോന്നും.... സഖാവിന്റെ ആ മറുപടി കേട്ടപ്പോ ചെറിയൊരു വിഷമം തോന്നി...സ്റ്റെഫിൻ പറഞ്ഞതെല്ലാം വെറുതെ ആണെന്ന് പോലും തോന്നി തുടങ്ങി...കാരണം പരസ്പരം ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അവരുടെ ഇഷ്ടങ്ങൾ പോലും ഒന്നായിരിക്കും എന്നല്ലേ...എന്നിട്ടിവിടെ അങ്ങനെയുണ്ടായില്ലല്ലോ... സഖാവ് ഏറ്റവും ഇഷ്ടപ്പെടുന്ന രാഷ്ട്രീയത്തിൽ പോലും ഞങ്ങൾക്ക് രണ്ട് ഇഷ്ടങ്ങളായി പോയില്ലേ..!!! ഞാനെല്ലാമോർത്ത് നീട്ടിയൊരു ശ്വാസമെടുത്ത് കഴിപ്പില് concentrate ചെയ്തു....

കുറച്ചു നേരം കഴിഞ്ഞതും സഖാവും ജിഷ്ണു ചേട്ടനും കൂടി കഴിപ്പ് നിർത്തി എഴുന്നേറ്റു...അവർ പോയി കഴിഞ്ഞ് എന്തൊക്കെയോ സംഗീതയോട് കത്തിയടിച്ച് ഞാനും കഴിച്ചെഴുന്നേറ്റു....!!!! പിന്നെയുള്ള ദിവസങ്ങൾ ശരിയ്ക്കും ശരവേഗത്തിലായിരുന്നു പോയത്... ഇലക്ഷൻ ടൈംമിൽ തന്നിരുന്ന ആനുകൂല്യങ്ങളൊന്നും പിന്നെ ഡിപ്പാർട്ട്മെന്റ് ഞങ്ങൾക്ക് അനുവദിച്ചു തന്നില്ല....!!!ഏതുനേരവും ക്ലാസും സെമിനാറുമായി ഞങ്ങളെ വധിയ്ക്ക്വായിരുന്നു....ഇടയ്ക്കൊക്കെ ക്ലാസ് കട്ട് ചെയ്ത് ആ വധത്തിൽ നിന്നും ഞങ്ങള് രക്ഷപ്പെട്ടു.... അങ്ങനെ first year ന്റെ പകുതി മുക്കാലും അടിച്ചു പൊളിച്ചു കൊണ്ട് ആ വർഷത്തെ അവസാന ആഘോഷത്തിലേക്ക് ഞങ്ങൾ കടന്നു.... എന്താണെന്നല്ലേ....ആ വർഷത്തെ ക്രിസ്മസ് സെലിബ്രേഷൻ തന്നെ....!!!! യൂണിയൻ ഇനാഗുറേഷൻ കഴിഞ്ഞ് ഒരുമാസം കഴിയും മുമ്പേ ക്രിസ്മസ് സെലിബ്രേഷൻ വന്നെത്തി..... യൂണിയന്റെ ആദ്യ പ്രോഗ്രാം ആയതുകൊണ്ട് അടിച്ചു പൊളിക്കാൻ തന്നെ ഞങ്ങള് തീരുമാനിച്ചു... അതിനായ് പ്രത്യേക ജനറൽ മീറ്റ് വിളിച്ചു ചേർത്തിരുന്നു....അധ്യാപകരുടേയും യൂണിയൻ ഭാരവാഹികളുടേയും തീരുമാന പ്രകാരം കരോൾ ഗാനം,പുൽക്കൂട്, ക്രിസ്മസ് ട്രീ, സാന്താ ക്ലോസ് എന്നീ വിഭാഗങ്ങളിൽ മത്സരം വച്ചു.....

ആകെമൊത്തം പാർട്ടി മോഡിലായിരുന്നു കോളേജ്....ഞങ്ങടെ ഡിപ്പാർട്ട്മെന്റിന്റെ മെയിൻ എതിരാളികൾ സ്റ്റെഫിന്റെ ഡിപ്പാർട്ട്മെന്റ് തന്നെയായിരുന്നു....കാരണം അവനൊരു യാഥാസ്ഥിതിക അച്ചായൻ ആയതുകൊണ്ട് മത്സരങ്ങൾക്കായി ഡിപ്പാർട്ട്മെന്റിനെ ഒരേ ടീംസ്പിരിറ്റിൽ കോഡിനേറ്റ് ചെയ്തു നിർത്താൻ അവനു കഴിഞ്ഞു...ഞങ്ങള് ഫുൾടൈം പ്രാക്ടീസും പുൽക്കൂട് നിർമ്മാണവുമായി ആകെ ബിസിയായി.....അതിനു വേണ്ടി സകല ഐറ്റംസും ക്ലാസിൽ എത്തിച്ചു തന്നത് third year ലെ നിതിൻ ചേട്ടനും വൈഷ്ണവി ചേച്ചിയുമായിരുന്നു.... എല്ലാം റെഡിയാക്കി നിൽക്കുമ്പോഴാ രാഗേന്ദു ലൈബ്രറിയില് കയറീട്ട് വന്നത്.....വന്നപാടെ അവള് എന്റടുത്തേക്കായിരുന്നു വന്നത്... നീലാംബരി...നീ ലൈബ്രറീല് ടെക്സ്റ്റ് വല്ലതും return ചെയ്യാനുണ്ടോ...??? ആ..രണ്ടെണ്ണമുണ്ട്...ഒരെണ്ണമേ complete ആയിട്ടുള്ളൂ... എങ്കില് അത് renew ചെയ്യാൻ നോക്ക്...ഇനി ക്രിസ്മസ് അവധി വരാൻ പോക്വല്ലേ...ഫൈനടിക്കാൻ ചാൻസുണ്ട്...!!! അത് ശരിയാ...ഞാനെങ്കില് ലൈബ്രറി വരെ പോയി വരാം..

.നീ ദേ ഈ ട്രീ ഒന്ന് decorate ചെയ്യ്വോ...!!! ന്മ്മ്മ്...ശരി പോയിട്ട് വാ... ഞാൻ നോക്കിക്കോളാം...!!! ബാഗിൽ നിന്നും ടെക്സ്റ്റെടുത്ത് സംഗീതേം കൂട്ടി ഞാൻ ലൈബ്രറിയ്ക്കരികിലേക്ക് നടന്നു... സ്റ്റെപ്പ് നടന്നു കയറുമ്പോ കൈയ്യിലിരുന്ന ടെക്സ്റ്റ് രണ്ടും കൈപ്പിടിയിൽ ചേർത്ത് പിടിച്ചിരുന്നു...ലൈബ്രറിയ്ക്ക് ഉള്ളിലേക്ക് കയറി ഒരു ടെക്സ്റ്റ് return ചെയ്ത് വെറുതെ ചുറ്റുമൊന്ന് കണ്ണോടിച്ചു നിൽക്കുമ്പോഴാ ഷെൽഫിന് മറവിലായി സഖാവിന്റെ മുഖം ഞാൻ കണ്ടത്...!!! പെട്ടെന്ന് ചുണ്ടില് ചെറിയൊരു പുഞ്ചിരിയൊക്കെ വിരിഞ്ഞു....കൈയ്യിൽ കരുതിയ ടെക്സ്റ്റ് renewal ചെയ്യ്ത് ഞാൻ ഷെൽഫിനരികിലേക്ക് നടന്നു... സംഗീത എനിക്ക് വേണ്ടി വാതിൽക്കൽ തന്നെ waiting ലായിരുന്നു...മലയാളം ടെക്സ്റ്റ് അടുക്കി വച്ചിരുന്ന ഷെൽഫിൽ വിരലുകൾ പരതുമ്പോഴും ഇടയ്ക്കിടെയുള്ള നോട്ടം നീണ്ടത് സഖാവിലേക്ക് മാത്രമായിരുന്നു... ചെറുപ്പം മുതലേയുള്ള എന്റെ ഫേവറൈറ്റ് എല്ലാം മാധവിക്കുട്ടീടെ എഴുത്തുകളായിരുന്നു... അതുകൊണ്ട് തന്നെ നീർമാതളം പൂത്തകാലവും,എന്റെ കഥയും,മാനസിയും, നഷ്ടപ്പെട്ട നീലാംബരിയുമെല്ലാം കൺമുന്നിലൂടെ മിന്നിമറഞ്ഞു കൊണ്ടിരുന്നു....!!!

ആ സെക്ഷനിൽ നിന്നും എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എന്ന പുസ്തകത്തിലേക്ക് കൈ നീണ്ടതും പെട്ടെന്ന് എന്തോ ഓർത്തെടുത്ത പോലെ ഞാൻ കൈ പിന്നിലേക്ക് ചലിപ്പിച്ചു....വീണ്ടും മാധവിക്കുട്ടിയുടെ നോവലുകളിലേക്ക് വിരലുകൾ ഇഴഞ്ഞു നീങ്ങി... അതിൽ നിന്നും ഒരുപാട് തവണ ആസ്വദിച്ചു വായിച്ചിരുന്ന നീർമാതളം പൂത്തകാലം തന്നെ കൈയ്യെത്തി എടുത്ത് അതിലെ പേജുകൾ ചെറുതായൊന്ന് മറിച്ചു നോക്കി....... ഒരുപാട് തവണ വായിച്ചിട്ടുള്ളത് കൊണ്ട് അതിലെ ഓരോ ഭാഗവും എനിക്ക് പരിചിതമായിരുന്നു എന്നു വേണം പറയാൻ...എന്റെ മനസിലുള്ള കാര്യങ്ങൾ ഒരിക്കലും സഖാവിനോട് നേരിട്ട് പറയാൻ എനിക്കാവില്ല എന്ന ഉത്തമ ബോധ്യം ഉള്ളതു കൊണ്ട് പിന്നെയുള്ള ഏക മാർഗ്ഗം ആ പുസ്തകം തന്നെയായിരുന്നു....സ്റ്റെഫിൻ പറഞ്ഞതു പോലെ ഞാൻ മനസിൽ കരുതിയ ഇഷ്ടത്തിന്റെ ചെറിയൊരു അംശമെങ്കിലും സഖാവിന് തിരിച്ചെന്നോട് ഉണ്ടോന്നറിയാനുള്ള ഏക മാർഗ്ഗം....!!! ഞാൻ തിടുക്കപ്പെട്ട് അതിലെ പേജുകൾ ഓരോന്നായി മറിച്ചു നോക്കി... ഒടുവിൽ എന്റെ കണ്ണുകൾ ആ വരികളിൽ തങ്ങി നിന്നു.. "പ്രകടമാക്കാത്ത സ്നേഹം നിരർത്ഥകമാണ്... പിശുക്കന്റെ ക്ലാവ് പിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും....

അത്രയും വരികൾ വായിച്ചു നോക്കിയ ശേഷം കൈയ്യിൽ കരുതിയ പേന കൊണ്ട് ഞാനാ വരികൾക്ക് അടിവരയിട്ടു വച്ചു.... അതിനു ശേഷം എന്റെ നോട്ടം നേരെ പോയത് ഷെൽഫിന്റെ മറുവശത്ത് കാര്യമായ വായനയിൽ മുഴുകിയിരുന്ന സഖാവിലേക്കായിരുന്നു....ഏതോ വലിയൊരു പുസ്തകം വായിക്കുന്ന തിരക്കിലായിരുന്നു ആള്... അതുകൊണ്ട് തന്നെ complete concentration ഉം ആ ടെക്സ്റ്റിൽ തന്നെ... പുസ്തകത്തിന്റെ പുറംചട്ട കണ്ടിട്ട് ഏതോ വിപ്ലവ വീര്യമുള്ള എഴുത്താണെന്നായിരുന്നു എനിക്ക് തോന്നിയത്....തലയെത്തി അതിന്റെ പേര് വായിച്ചെടുക്കാൻ നോക്കിയെങ്കിലും നടന്നില്ല... ജനൽപ്പാളിയ്ക്കരികിലായ് വായനയിൽ മുഴുകിയിരുന്ന സഖാവിനെ ഞാൻ ഒരുനിമിഷം ഒന്ന് നോക്കി നിന്നു...നെറ്റിയിലേക്ക് വീണു കിടന്ന മുടിയിഴകൾ കാറ്റിന്റെ താളത്തിൽ അലകൾ തീർക്കുന്നുണ്ടായിരുന്നു.... അധിക സമയം ആ നില്പ് തുടരാതെ ഞാൻ സഖാവിനടുത്തേക്ക് നടന്നു...കൈയ്യിൽ കരുതിയ രണ്ട് ബുക്ക്സും ഒന്നുകൂടി മുറുകെ പിടിച്ച് സഖാവിനടുത്തേക്ക് നടന്നടുക്കുമ്പോ എന്റെ കാൽപ്പെരുമാറ്റം മാത്രമേ അവിടെ കേൾക്കുന്നുണ്ടായിരുന്നുള്ളൂ....അവിടമാകെ അത്രയും നിശബ്ദതയായിരുന്നു.....!!!

ഓരോ അടിവച്ച് സഖാവിലേക്ക് നീങ്ങുമ്പോഴും ആ മുഖത്ത് കാര്യമായ ഭാവമാറ്റങ്ങൾ ഒന്നും ഉണ്ടായില്ല...!!എന്റെ സാമിപ്യം അടുത്തറിഞ്ഞതും സഖാവ് ടെക്സ്റ്റിൽ നിന്നും മുഖമുയർത്തി എന്റെ മുഖത്തേക്കൊന്ന് നോക്കി.... എന്താ നീലാംബരി.....!!!ഒന്നും മിണ്ടാതെ വന്ന് നിന്നത്....!!! അത്... ഞാൻ...ഞാനൊരു ടെക്സ്റ്റെടുക്കാൻ വന്നതാ...അപ്പോ ദേവേട്ടൻ ഇവിടെ ഇരിയ്ക്കുന്നത് കണ്ടു... ന്മ്മ്മ്...ഒരു ടെക്സ്റ്റ് തീരാനുണ്ടായിരുന്നു..കുറേ നാളിന് മുമ്പേ തുടങ്ങിയതാ... ഇടയ്ക്ക് ഇലക്ഷനും കാര്യങ്ങളുമായി ആകെ തിരക്കായിരുന്നില്ലേ..ഇപ്പൊഴാ ഒന്ന് ഫ്രീയായത്...!!! അപ്പോ കരുതി ഇതങ്ങ് തീർത്തേക്കാംന്ന്...!!! സഖാവ് അത്രയും പറഞ്ഞ് ടെക്സ്റ്റ് നേരെ ടേബിളിലേക്ക് വച്ച് ചെയറിലേക്ക് അല്പം ചാഞ്ഞിരുന്നു.... ദേവേട്ടൻ ക്രിസ്തുമസ് പ്രോഗ്രാമിന് ഒന്നിനും പങ്ക് ചേരാറില്ലേ...എല്ലാവരും അവിടെ ഉണ്ടല്ലോ...!!!.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story