ക്യാമ്പസിലെ ചെഗുവേര: ഭാഗം 34

campasilechekuvera

രചന: മിഖായേൽ

ഞാനും നമ്മുടെ ഡിപ്പാർട്ട്മെന്റും തമ്മിൽ അത്ര നല്ല ടേംസിലല്ല... പ്രധാനമായും ഗിരിജ ടീച്ചർ...!!! അവർക്ക് ഞാൻ ശരിയ്ക്കും ഹറാമാണ്...😁😁😁 ഞാൻ വന്നാൽ ചെകുത്താൻ കുരിശ് കണ്ട പോലെയാ അവരുടെ നില്പ്... അതുകൊണ്ട് ദേവേട്ടൻ ക്രിസ്മസ് പ്രോഗ്രാമിൽ നിന്ന് വിട്ടു നിലയ്ക്ക്വാണോ... വിട്ടു നില്ക്കാനോ...ഞാനോ...!!! അതിന് അവിടെ പ്രോഗ്രാം execute ചെയ്യുന്നതല്ലേയുള്ളൂ.....ഞാനവിടേക്ക് വരും...!! ഇതിപ്പോ കഴിയും.... അല്ല...നീ ടെക്സ്റ്റ് എടുത്തോ..??? ന്മ്മ്മ്... എടുത്തു... ഒരെണ്ണം renew ചെയ്യാനുണ്ടായിരുന്നു...അത് കഴിഞ്ഞു... പിന്നെ ഒരെണ്ണം...... ഒരെണ്ണം...??? സഖാവ് എന്നെ സംശയഭാവത്തിലൊന്ന് നോക്കി... ഒപ്പം നെഞ്ചിന് മീതെ കൈ കെട്ടി ഒരു ഇരുപ്പും.... ദേവേട്ടൻ മാധവിക്കുട്ടീടെ നോവലുകൾ വായിച്ചിട്ടുണ്ടോ...???ഇഷ്ടാണോ ആ എഴുത്ത്...??? ന്മ്മ്മ്... ചിലതൊക്കെ...പെണ്ണെഴുത്തല്ലേ... feminine nature ആണ് കൂടുതൽ... എങ്കിലും ഇഷ്ടമാണ്...!!!എന്തേ...??? ഏയ്... എനിക്ക് ഇഷ്ടമുള്ള ഒരു നോവലുണ്ട്...അത് ദേവേട്ടൻ ഒന്ന് വായിച്ച് നോക്ക്വോ... ഞാനതും പറഞ്ഞ് കൈയ്യിൽ കരുതിയ ടെക്സ്റ്റ് സഖാവിന് മുന്നിലേക്ക് നീട്ടി വച്ചു.... നീർമാതളം പൂത്തകാലമോ...??? നീലാംബരി...

നമ്മള് ഒരു കടൽത്തീരത്ത് പോയാൽ അവിടുത്തെ പൂഴിയിൽ ചവിട്ടാതെ തിരയെ തൊടാൻ പറ്റ്വോ...??? സഖാവ് ഒന്ന് നിവർന്നിരുന്ന് താടിയ്ക്ക് മുഷ്ടി താങ്ങി എന്റെ മുഖത്തേക്ക് തന്നെ ലുക്ക് വിട്ടു ചോദിച്ചു.... എനിക്ക് ആ പറഞ്ഞതിന്റെ പൊരുൾ ശരിയ്ക്കും അങ്ങോട്ട് വ്യക്തമായില്ല...!!!ഞാനാ ആശ്ചര്യത്തോടെ സഖാവിന്റെ മുഖത്തേക്ക് നോക്കി.... മനസിലായില്ലേ...??? മാധവിക്കുട്ടി എന്ന് കേട്ടാൽ തന്നെ ഒട്ടുമിക്ക എല്ലാ വായനക്കാരുടേയും മനസിലേക്ക് ഓടിയെത്തുന്ന നോവലാണിത്...അത്വായിക്കാതെ അവരുടേതായ മറ്റ് രചനകൾ വായിച്ചിട്ടുണ്ടാവില്ല.... ഞാനിത് മുമ്പെപ്പൊഴോ വായിച്ചിട്ടുള്ളതാ... ദേവേട്ടൻ ഒരുപാട് വർഷങ്ങൾക്കു മുമ്പാവില്ലേ വായിച്ചിട്ടുണ്ടാവുക.... ഇപ്പോ ഒരു തവണ കൂടി ഒന്ന് വായിച്ചു നോക്കൂ...വായനയുടെ പുതിയ ഒരനുഭവം കിട്ടിയാലോ..... അതുകേട്ട് ദേവേട്ടൻ പുരികമുയർത്തി എന്നെയൊന്ന് നോക്കി ടേബിളിൽ നിന്നും ആ ടെക്സ്റ്റ് എടുത്ത് മറിച്ചു നോക്കി.... ഈ ടെക്സ്റ്റ് ഒരു തവണ ഞാൻ വായിച്ചിട്ടുണ്ട്...അതിലും വ്യത്യസ്തമായി വർഷങ്ങൾക്കിപ്പുറം ഇതിൽ ഒളിഞ്ഞിരിക്കുന്നതെന്താണെന്ന് ഞാൻ വായിച്ച് കണ്ടുപിടിയ്ക്കാം...!!!

എന്തായാലും നീ പറഞ്ഞതല്ലേ.. നിരാശപ്പെടുത്തുന്നില്ല....!!! അതുകേട്ടപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു തോന്നിയത്...ഞാനാ സന്തോഷത്തോടെ തന്നെ ലൈബ്രറി വിട്ടിറങ്ങി പുറത്തേക്ക് നടന്നു..... അതുകേട്ടപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു തോന്നിയത്...ഞാനാ സന്തോഷത്തോടെ തന്നെ ലൈബ്രറി വിട്ടിറങ്ങി പുറത്തേക്ക് നടന്നു..... തിരികെ ക്ലാസില് വന്ന് കയറിയപ്പോ എല്ലാവരും ചേർന്ന് ക്രിസ്മസ് ട്രീ ഗംഭീരമായി ഒരുക്കിയിരുന്നു...ഞാനും സംഗീതേം പിന്നെ നേരെ പോയി പുൽക്കൂട് നിർമാണ കമ്മിറ്റിയിൽ ജോയിന്റ് ചെയ്തു....അത് പകുതിയാക്കി നിൽക്കുമ്പോഴായിരുന്നു ദയാൽ ചേട്ടനും വൈഷ്ണവി ചേച്ചിയും കൂടി ക്ലാസിലേക്ക് വന്നത്... അവർക്കൊപ്പം ഒരുവിധപ്പെട്ട എല്ലാ സീനിയേഴ്സുമുണ്ടായിരുന്നു..... പക്ഷേ സഖാവ് മാത്രം ഉണ്ടായിരുന്നില്ല....ചെറിയൊരു നിരാശയോടെ ഞാൻ ബെഞ്ചിലേക്ക് ഇരിക്കാൻ തുടങ്ങിയതും സഖാവിന്റെ വരവ് ജനൽപ്പാളിക്കിടയിലൂടെ എന്റെ ശ്രദ്ധയിൽപെട്ടു....

സഖാവിനെ കണ്ട മാത്രയിൽ തന്നെ എന്റെ മനസ് നിറഞ്ഞു...ആ മുഖത്തേക്ക് നോട്ടം പായിച്ച് തന്നെ കിട്ടിയ സീറ്റിലേക്ക് ഞാനിരുന്നു... എല്ലാവരും അവരവരൂടേതായ ഇരുപ്പിടം കണ്ടെത്തിയതും ദയാൽ ചേട്ടൻ തന്നെ കാര്യം അവതരിപ്പിച്ചു.... എല്ലാവരും ഇവിടേക്കൊന്ന് ശ്രദ്ധിക്കണേ....!!! ഈ ക്രിസ്മസ് സെലിബ്രേഷന്റെ ഭാഗമായി നമ്മുടെ ഡിപ്പാർട്ട്മെന്റിൽ ചില പ്രോഗ്രാംസ് നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്....അതിൽ ഏറ്റവും important ആയ ഒരു കാര്യം പറയാനാണ് ഞങ്ങള് വന്നിരിക്കുന്നത്....എന്താണെന്നല്ലേ...നമ്മളിന്ന് ഇവിടെ വച്ച് നമ്മുടെ ക്രിസ്മസ് friend നെ തിരഞ്ഞെടുക്കാൻ പോക്വാണ്... അവര് പറയുന്നതൊക്കെയും വാതിൽക്കൽ നിന്നു തന്നെ വീക്ഷിക്ക്വായിരുന്നു സഖാവ്... ക്രിസ്മസ് Friend നെ തിരഞ്ഞെടുക്കാൻ വേണ്ട ലോട്ടുകൾ ഓരോന്നും ബൗളിലാക്കി നിന്നായിരുന്നു ഇരുവരുടെയും സംസാരം... പ്രോഗ്രാമിന്റെ എല്ലാ നിർദ്ദേശങ്ങളും പറഞ്ഞ ശേഷം വൈഷ്ണവി ചേച്ചി തന്നെ ബൗള് ഓരോരുത്തരുടേയും മുന്നിലേക്ക് നീട്ടി കാണിച്ചു....

ഞാൻ വളരെ ആകാംക്ഷയോടെയായിരുന്നു ലോട്ടെടുത്തത്...കാരണം ഡിപ്പാർട്ട്മെന്റിലെ എല്ലാവരുടേയും പേരുകൾ ലോട്ടിൽ ഉൾപ്പെടുത്തിയതു കൊണ്ട് ചിലപ്പോ സഖാവിന്റെ പേരെങ്ങാനും എന്റെ കൈയ്യിൽ കിട്ടിയാലോ....??? ആ പ്രതീക്ഷയിൽ തന്നെ ഞാൻ ലോട്ട് തുറന്നു നോക്കി.... പക്ഷേ എന്റെ പ്രതീക്ഷകളെ പാടെ തെറ്റിച്ചു കൊണ്ട് പൗർണമീടെ പേരായിരുന്നു അതിൽ കണ്ടത്...ആകെ സാഡ് മോഡ് ഓണായി എന്നു പറയാം...ആ നിരാശയോടെ തന്നെ ഞാൻ സഖാവിന്റെ മുഖത്തേക്കൊന്ന് നോക്കി.... അപ്പോഴേക്കും സഖാവിന്റെ മുന്നിലേക്ക് വൈഷ്ണവി ചേച്ചി ബൗളുമായി നടന്നടുത്തിരുന്നു...കൈമുട്ട് കട്ടിളയിൽ ചേർത്ത് വച്ച് വാതിൽപ്പടിയിൽ നിൽക്ക്വായിരുന്നു ആള്... വൈഷ്ണവി ചേച്ചി ബൗള് നീട്ടിയതും സഖാവ് ബൗളിലേക്ക് ഒന്ന് നോക്കിയ ശേഷം അതിലേക്ക് കൈയ്യിട്ട് ലോട്ടുകൾ ഒന്ന് shuffle ചെയ്തു.... എന്നിട്ട് ഒരു പുഞ്ചിരി മുഖത്ത് ഫിറ്റ് ചെയ്ത് തന്നെ ഒരു ലോട്ട് കൈയ്യിലെടുത്ത് വച്ചു.... സഖാവ് അത് തുറന്നു നോക്കും വരെ എന്റെ നോട്ടം ആകാംഷയോടെ സഖാവിലേക്ക് തന്നെ നീണ്ടു.... പക്ഷേ അവിടേം എന്റെ പ്രതീക്ഷകളെ പാടെ തെറ്റിച്ചു കൊണ്ട് സഖാവ് ആ ലോട്ട് തുറന്നു പോലും നോക്കാതെ പോക്കറ്റിലേക്ക് തിരുകി അവിടെ നിന്നും നടന്നകന്നു.....

പിന്നെയുള്ള ടൈം അത്രയും ക്രിസ്തുമസ് സെലിബ്രേഷന്റെ തിരക്കുകളിലേക്ക് ഞങ്ങളെല്ലാവരും ഒതുങ്ങിക്കൂടി.... ഒരുവിധപ്പെട്ട എല്ലാ ഒരുക്കങ്ങളും കഴിഞ്ഞാണ് അന്ന് ഞങ്ങളെല്ലാവരും കോളേജ് വിട്ടിറങ്ങിയത്.... പോകും മുമ്പ് കരോൾ ഗാനത്തിന്റെ അവസാനവട്ട പ്രാക്ടീസും കഴിഞ്ഞാണ് കോളേജ് വിട്ടത്....song ന്റെ മെയിൻ പോർഷൻ പാടുന്നത് ഞാനായിരുന്നു... ബാക്കി അഞ്ചു പേര് കോറസും... വീട്ടിൽ വന്ന് അമ്മയ്ക്കും അച്ഛനും സ്വസ്ഥത കൊടുക്കാതെ ഞാനാ പാട്ടും പാടി അവിടെയെല്ലാം നടക്ക്വായിരുന്നു... എല്ലാം കഴിഞ്ഞ് കിടക്കുമ്പോഴും മനസ് നിറയെ ക്രിസ്മസ് സെലിബ്രേഷന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു.... പിറ്റേന്ന് പതിവിലും നേരത്തെ തന്നെ ഞാൻ കോളേജിലേക്ക് പോകാനായി തയ്യാറായി... അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് സംഗീതേം കൂട്ടി ഞാൻ നേരത്തെ തന്നെ കോളേജിലേക്കുള്ള ബസ് പിടിച്ചു..... കോളേജിലേക്ക് കാലെടുത്ത് വച്ചപ്പോ തന്നെ ഞങ്ങളെ വരവേൽക്കാനായി സാന്താ നില്പുണ്ടായിരുന്നു.... കൈയ്യിൽ നിറയെ ബലൂണുകളും പിടിച്ചായിരുന്നു നില്പ്...

സാന്തയുടെ ക്രിസ്മസ് വിഷ് സ്വീകരിച്ച് ഞങ്ങള് മുന്നോട്ട് നടന്നു.... കോളേജ് നിറയെ പാട്ടും ബഹളവും അലയടിക്കുന്നുണ്ടായിരുന്നു.... ക്ലാസില് നിറയെ ബലൂണും തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരിക്ക്യായിരുന്നു..... ഡിപ്പാർട്ട്മെന്റ് വക കേക്കും മിഠായികളും ക്ലാസിൽ തന്നെ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു... ഒട്ടുമിക്ക ഡിപ്പാർട്ട്മെന്റുകളും ക്രിസ്തുമസ് സെലിബ്രേഷന്റെ ലഹരിയിലായിരുന്നു....അപ്പോഴായിരുന്നു മെയിൻ ഓഡിറ്റോറിയത്തില് നിന്ന് അനൗൺസ്മെന്റ് വന്നത്.... കരോൾ ഗാന മത്സരം സ്റ്റാർട്ട് ചെയ്യാനുള്ള അറിയിപ്പായിരുന്നു അത്.... അനൗൺസ്മെന്റ് കേട്ടതും ഞങ്ങള് കരോൾ ഗ്രൂപ്പുകാര് അവിടേക്ക് ചെന്നു.... ഒട്ടുമിക്ക അലമ്പ് ഗ്യാങുകൾ എല്ലാവരും ഓഡിറ്റോറിയത്തിൽ തന്നെയുണ്ടായിരുന്നു...ഓരോ ഗ്രൂപ്പിന്റേയും പാട്ട് ആസ്വദിച്ച് നില്ക്കുമ്പോഴും എന്റെ കണ്ണുകൾ തിരഞ്ഞത് സഖാവിനെ ആയിരുന്നു.... ഒടുവിൽ ഞങ്ങളുടെ ഊഴമായതും എല്ലാവരും ഒന്നിച്ച് സ്റ്റേജിലേക്ക് കയറി....മൈക്ക് adjust ചെയ്ത് ആദ്യം ഞാൻ തന്നെ പാടി തുടങ്ങി.... 🎶

അനുപമ സ്നേഹ ചൈതന്യമേ.... മണ്ണിൽ പ്രകാശിച്ച വിൺദീപമേ.... ഞങ്ങളിൽ നിൻ ദീപ്തി ചൊരിയേണമേ.... യേശുവേ.....സ്നേഹസ്വരൂപാ..... സ്നേഹമേ...ദിവ്യ സ്നേഹമേ....(കോറസ്) നിന്നെ സ്തുതിക്കുന്നു ഞങ്ങൾ.....🎶 അങ്ങനെ ഓഡിറ്റോറിയമാകെ ഒരു Divine vibe കൊടുത്ത് ഞങ്ങള് പാട്ട് പാടി അവസാനിപ്പിച്ചിറങ്ങി.... ചുറ്റും കേട്ട കൈയ്യടി ശബ്ദങ്ങളെ ഏറ്റുവാങ്ങി ഞങ്ങൾ ക്ലാസിലേക്ക് തന്നെ നടന്നു...അപ്പോഴും സഖാവിനെ അവിടെയെങ്ങും കണ്ടെത്താൻ എനിക്ക് സാധിച്ചില്ല....ഓഡിറ്റോറിയം കടന്ന് ക്ലാസിലേക്ക് നടക്കുമ്പോഴായിരുന്നു സഖാവിന്റെ ബുള്ളറ്റിന്റെ ശബ്ദം പിന്നിൽ നിന്നും മുഴങ്ങി കേട്ടത്...അത് കേൾക്കേണ്ട താമസം ഞാൻ നിന്ന നിൽപ്പിൽ തന്നെ തിരിഞ്ഞു നോക്കി.... ബുള്ളറ്റ് പാർക്ക് ചെയ്ത് മറ്റാരോടോ സംസാരിച്ചു നിന്ന കൂട്ടത്തിൽ സഖാവിന്റെ നോട്ടം ഒരുനിമിഷം എന്നിലേക്ക് വീണു.....തീരെ പ്രതീക്ഷിക്കാതെ സഖാവ് എനിക്ക് നേരെ കൈ ഉയർത്തി ഒരു ഹായ് കാണിച്ചു.... അത് എന്നെ തന്നെയാണോന്ന് കൃത്യമായി മനസിലാക്കാനായി ഞാൻ ചുറ്റുമൊന്ന് നോക്കി..

ആ ഹായ് എനിക്ക് തന്നെയായിരുന്നു....😁😁😁 അതിന്റെ സന്തോഷത്തിൽ നല്ലൊരു ടാറ്റയും കൊടുത്ത് ഞാൻ ക്ലാസിലേക്ക് നടന്നു...ആ Hi തന്നതിന്റെ hangover ലായിരുന്നു ഞാൻ.... ക്ലാസിലേക്ക് കയറിയ പാടെ പുൽക്കൂട് മത്സരത്തിന്റെയും സാന്തയുടേയും ട്രീയുടേയും valuation start ചെയ്തു.... ഞങ്ങളെല്ലാവരും അതൊക്കെ കണ്ട് നിൽക്ക്വായിരുന്നു...യൂണിയന്റെ ഒരുവിധപ്പെട്ട പ്രോഗ്രാംസ് കഴിഞ്ഞതും ഡിപ്പാർട്ട്മെന്റ് പ്രോഗ്രാം Start ചെയ്തു.... എല്ലാവരും ഞങ്ങളുടെ ക്ലാസിൽ തന്നെയുണ്ടായിരുന്നു..... പ്രോഗ്രാമിന്റെ starting announcement കഴിഞ്ഞതും ഓരോരുത്തരായി ക്ലാസിന്റെ സെന്റർ പോർഷനിൽ വന്ന് നിന്ന് അവരവർക്ക് കിട്ടിയ ക്രിസ്മസ് Friend നെ announce ചെയ്തു.... എന്റെ പേര് കിട്ടിയത് ഞങ്ങളുടെ ക്ലാസിലെ രേഷ്മയുടെ കൈയ്യിലായിരുന്നു....അവള് എനിക്കായ് വാങ്ങി വച്ച ഗിഫ്റ്റ് കൈയ്യിൽ ഏറ്റുവാങ്ങി ഞാനെന്റെ friend നെ announce ചെയ്തു...അത് പിന്നെ ഒരു ചെയിൻ പോലെ നീണ്ടു.... അപ്പോഴും ഞാൻ wait ചെയ്തത് സഖാവിന്റെ പേര് ആരുടെ കൈയ്യിലാണ് കിട്ടിയതെന്നായിരുന്നു.... അങ്ങനെയുള്ള waiting ന് ഇടയിലായിരുന്നു ക്ലാസിലേക്കുള്ള സഖാവിന്റെ entry....!!!എല്ലാവരുടേയും മുന്നിലൂടെ നടന്ന് സഖാവ് ദയാൽ ചേട്ടനിരുന്ന ബെഞ്ചിലേക്ക് ചെന്നിരുന്നു....

അവര് കാര്യമായി എന്തൊക്കെയോ സംസാരിച്ചിരുന്നപ്പോഴാ ശ്രുതീടെ വായീന്ന് ആ പേര് മുഴങ്ങി കേട്ടത്.... എന്റെ friend ദേവഘോഷ്..... അതും എന്റെ ക്ലാസിൽ എനിക്ക് തീരെ ഇഷ്ടമേ അല്ലാത്ത ശ്രുതീടെ വായീന്ന് തന്നെ....!!! ഉള്ളില് ഉരുണ്ടു കൂടിയ ദേഷ്യത്തെ അടക്കിപ്പിടിച്ച് ഞാനത് കേട്ടിരുന്നു...ആ സമയം തന്നെ സംഗീതേടെ വക അർത്ഥം വച്ചുള്ളൊരു തട്ട് എന്റെ കൈയ്യിലേക്ക് കിട്ടിയിരുന്നു.... സഖാവ് അപ്പോഴേക്കും സംസാരം നിർത്തി മുഖമുയർത്തി ശ്രുതിയെ ഒന്നു നോക്കി.... അപ്പോഴേക്കും അവൾടെ മുഖത്ത് പഞ്ചാമൃതം കുടിച്ച സന്തോഷവും... പിന്നെ അനൗൺസ്മെന്റ് ഒന്ന് പൊലിപ്പിക്കാനായി സഖാവിനെ ആകെയൊന്ന് പൊക്കി.... സഖാവ് അതെല്ലാം കേട്ടിരിക്ക്യായിരുന്നു.... പിന്നെ എല്ലാറ്റിനും അവസാനം അവള് കൈയ്യിൽ കരുതിയ ഗിഫ്റ്റ് എടുത്തതും കൈയ്യിലിരുന്ന മൊബൈൽ പോക്കറ്റിലേക്ക് തിരുകി മുണ്ടിന്റെ കര ഒന്ന് കുടഞ്ഞിട്ട് സഖാവ് എഴുന്നേറ്റ് അവൾക്കരികിലേക്ക് നടന്നു.... വലിയ എന്തോ ബഹുമതി നല്കുന്ന മട്ടിലായിരുന്നു അവളാ ഗിഫ്റ്റ് സഖാവിന്റെ കൈയ്യിലേക്ക് കൊടുത്തത്... അക്കൂട്ടത്തിൽ ഏറ്റവും വലുതായി തോന്നിയ ഒരു ഗിഫ്റ്റായിരുന്നു അത്.... സഖാവിന്റെ മുഖത്തെ ആ പുഞ്ചിരി കാണും തോറും എന്റെ ഉള്ളിലെ ദേഷ്യം നുരഞ്ഞു പൊന്തി..ആ കലിപ്പിൽ തന്നെ ഞാൻ മുഖം തിരിച്ചിരുന്നതും സഖാവിന്റെ ശബ്ദം അവിടെ മുഴങ്ങി കേട്ടു....

എനിക്കും ഒരു friend നെ കിട്ടിയിട്ടുണ്ട്...ആ friend നായി ഒരു ഗിഫ്റ്റും കരുതിയിട്ടുണ്ട്.... പക്ഷേ ഇത് ഒരു ക്രിസ്മസ് friend മാത്രമല്ല....ഓർമ്മകളിൽ എന്നും സൂക്ഷിയ്ക്കാനുള്ള ഒരു സൗഹൃദമാവട്ടേ...!!! എല്ലാവർക്കും വേണ്ടി എന്റെ friend ന്റെ പേര് ഞാൻ അനൗൺസ് ചെയ്യ്വാണ്..... എന്റെ friend....മറ്റാരുമല്ല..... നീലാംബരി..... അതു കേട്ട് സഖാവിന്റെ പുഞ്ചിരി നിറഞ്ഞ മുഖത്തേക്ക് ഞാനറിയാതെ നോക്കി ഇരുന്നു പോയി...അത്രയും excited ആയിരുന്നു ഞാനപ്പോ.... പിന്നെ സ്വപ്നത്തിൽ നിന്നെന്നോണം ഞെട്ടിയുണർന്ന് ഞാൻ സഖാവിനടുത്തേക്ക് നടന്നു..... one minute.... സഖാവ് അതും പറഞ്ഞ് സഖാവിരുന്ന ബഞ്ചിൽ വച്ചിരുന്ന ഗിഫ്റ്റ് ബോക്സ് എടുത്ത് വന്നു.... എന്റെ കാത്തിരിപ്പിന് വിരാമമിട്ട് സഖാവ് കൈയ്യിൽ കരുതിയ ഗിഫ്റ്റ് ആള് എന്റെ കൈയ്യിലേക്ക് ഏൽപ്പിച്ചു.... വളരെ precious ആയ ഗിഫ്റ്റാണ്... തുറന്നു നോക്കിയിട്ട് അഭിപ്രായം പറയണം... കേട്ടോ... ഞാനത് ഒരമൂല്യ നിധി പോലെ തന്നെ മനസിൽ കരുതി ഇരുകൈയ്യും നീട്ടി വാങ്ങി തിരികെ ബെഞ്ചിലേക്ക് ചെന്നിരുന്നു....പൊതിയഴിച്ച് ആ ഗിഫ്റ്റ് കാണാനുള്ള ആകാംഷയായിരുന്നു അപ്പോ മനസ് നിറയെ.... എല്ലാവരും ഗിഫ്റ്റ് തുറന്നു നോക്കാൻ തുടങ്ങിയതും വളരെ തിടുക്കപ്പെട്ട് ഞാനും എന്റെ ഗിഫ്റ്റിന്റെ പൊതിയഴിച്ചെടുത്തു....

ചുവന്ന വർണപ്പൊതിയെ നീക്കിയെടുത്തതും അതിൽ ഭദ്രമായി വച്ചിരുന്ന പുസ്തകം എന്റെ ദൃഷ്ടിയിൽ പതിഞ്ഞു.... ഒരു സങ്കീർത്തനം പോലെ...... പെരുമ്പടവം ശ്രീധരൻ.... ഞാനാ പുറംചട്ടയിലേക്ക് മെല്ലെയൊന്ന് വിരലോടിച്ചു... തിടുക്കപ്പെട്ട് ഞാൻ ആദ്യ പേജ് തുറന്നെടുത്തു....അതിൽ സഖാവിന്റെ തന്നെ കൈപ്പടയിൽ തീർത്ത കുറച്ചു വരികൾ ഉണ്ടായിരുന്നു....ഞാനത് മെല്ലെ വായിച്ചെടുത്തു.... *ഓരോ പുസ്തകങ്ങളും ഓരോ അനുഭവങ്ങളാണ്...... ഓരോ വായനയും ഓരോ അനുഭൂതികളും..... ഒാരോ വരിയിലും ഓരോ സന്ദേശങ്ങളുണ്ടാവും.... ഓരോ വാക്കുകളും ചിലപ്പോൾ അത് പറയാതെ പറയുന്നുണ്ടാവും.....* ദേവഘോഘ്.......!!!!! ആ വരികളിൽ മെല്ലെ കൈചേർക്കുമ്പോൾ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു.....ഞാനതേ തിടുക്കത്തിൽ തന്നെ ഓരോ പേജും മറിച്ചു നോക്കി...... അതിനിടയിൽ ഒരു പേജിൽ കുറേ വരികൾക്ക് താഴെ ചുവന്ന മഷിയാൽ അടയാളം വച്ചിരിക്കുന്നത് കണ്ട് എന്റെ ശ്രദ്ധ ആ പേജിൽ എത്തി നിന്നു.... അടിവരയിട്ടിരുന്ന വരികളെ ഞാൻ ഒന്നു വായിച്ചെടുത്തു.... * കുറേ നാൾ മുമ്പാണ്.....ഞാനെന്റെ- ഹൃദയം പൂട്ടി അതിന്റെ താക്കോൽ എവിടെയോ വലിച്ചെറിഞ്ഞു.... ഇപ്പോൾ ഓർക്കുന്നില്ല അതെവിടെയാണെന്ന്.. എവിടെയെങ്കിലും കിടന്ന് നിനക്ക് കിട്ടിയോ അത്....??? എന്റെ ഹൃദയത്തിന്റെ താക്കോലും കൊണ്ടാണോ നീ വന്നിരിക്കുന്നത്.....???* അത്രയും വരികളെ വായിച്ചെടുത്തപ്പോ നെഞ്ചിൽ ഒരു കടൽ സന്തോഷമായിരുന്നു അലയടിച്ചുയർന്നത്.....😀😀😀... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story