ക്യാമ്പസിലെ ചെഗുവേര: ഭാഗം 4

campasilechekuvera

രചന: മിഖായേൽ

കൂട്ടത്തിലൊരുത്തൻ വളരെ ഭയപ്പാടോടെ ടീം ലീഡറിന്റെ മുഖത്തേക്ക് നോക്കി.... സൂരജേ...ഘോഷണ്ണൻ....!!!!വിട്ടാലോ...!!! 😲😲😲😲 അവന്മാര് അതും പറഞ്ഞ് ആകെയൊന്ന് പരുങ്ങിക്കളിച്ചു.... എന്താടാ ഇവിടെ....????😡 വണ്ടിയിലിരുന്ന് തന്നെ കലിപ്പ് മോഡിൽ അവന്മാരോടങ്ങനെ ചോദിച്ചതും ടീം ലീഡർ ഒന്നുമില്ലാന്ന് ചുമല് കൂച്ചിപ്പറഞ്ഞ് പതിയെ തടിതപ്പാൻ തുടങ്ങി...അതു കണ്ടപ്പോ എനിക്ക് ശരിയ്ക്കും ചിരിയാ വന്നത്....🤭🤭 കാരണം അത്രേം നേരം എന്നെ കിടുകിടാ വിറപ്പിച്ചു നിന്ന സീനിയേഴ്സ് പെട്ടെന്ന് ജൂനിയേഴ്സായി മാറി....ഞാനതു കണ്ട് വായപൊത്തി ഒന്നു ചിരിച്ച് നിന്നതും ടീം ലീഡർ എന്നെ ഇരുത്തി ഒന്ന് നോക്കി....ആ നോട്ടം കണ്ടതും ആ കലിപ്പൻ മുഖം അവന്മാരിൽ നിന്നും എന്റെ മുഖത്തേക്ക് പാഞ്ഞു...എന്റെ മുഖത്ത് അപ്പോഴും ചെറിയ തോതിൽ ഒരു പുഞ്ചിരി തത്തിക്കളിയ്ക്കുന്നുണ്ടായിരുന്നു.... എന്താടീ നിന്ന് ചിരിയ്ക്കുന്നേ... നിനക്ക് ക്ലാസില്ലേ....??? വളരെ ഗൗരവമേറിയ സ്വരത്തിൽ ആ വായിൽ നിന്നും അത്രയും കേട്ടതും എന്റെ ചിരി അറബിക്കടലും നീന്തിക്കടന്ന് പോയി... പെട്ടെന്നൊന്ന് ഞെട്ടിപ്പിടഞ്ഞ് തലയാട്ടി നിന്നു...

ന്മ്മ്മ്...എന്നിട്ടാണോ ഇവിടെ നിന്ന് ചുറ്റിത്തിരിയുന്നേ....വേഗം ക്ലാസിൽ പോകാൻ നോക്ക്....😡😡 അത്...ഞാനല്ല...ഈ ചേട്ടന്മാരാ എന്നെ ഇവിടെ പിടിച്ചു നിർത്തിയേ.... അത് കേട്ടതും ആ ചേട്ടൻ എന്റെ മുഖത്ത് നിന്നും നോട്ടം മാറ്റി മുന്നില് നിന്ന ടീംസിനെ ആകെത്തുക ഒന്ന് നോക്കി... നിന്നോടൊക്കെ പറഞ്ഞിട്ടില്ലേടാ ഇവിടെ റാഗിംഗ് പാടില്ലാന്ന്...😠😠😠 അയ്യോ...ഘോഷണ്ണാ...😁😁😁 ഇത് റാഗിംഗ് ഒന്നുമല്ല...just ഒന്നു പരിചയപ്പെട്ടതാ...അറിഞ്ഞിരിക്കാല്ലോന്ന് കരുതി...ന്ത്യേ...അറിഞ്ഞിരിക്കാൻ ഇവളാരാ ഇന്ത്യൻ പ്രസിഡന്റോ...???ദേ ഇമ്മാതിരി വേലേം ഇറക്കിക്കോണ്ട് ഇനീം എന്റെ മുന്നില് കണ്ടാ അടിച്ച് കരണം പൊകയ്ക്കും ഞാൻ...പറഞ്ഞില്ലാന്ന് വേണ്ട...!!!അവന്മാരടെ ഒരു പരിചയപ്പെടീൽ......ഈ കോളേജിൽ ഒരു ആന്റീ റാഗിംഗ് സ്കോഡ് പ്രവർത്തിക്കുന്ന കാര്യം നിനക്കൊക്കെ അറിയാല്ലോ.... അറിയാം ഘോഷണ്ണാ....!!! കൂട്ടത്തിലെ ഒരുത്തൻ അല്പം ദയനീയ ഭാവത്തിൽ തലചൊറിഞ്ഞ് നിന്നു...

അത് കണ്ട് ചിരിയ്ക്കാൻ തോന്നിയെങ്കിലും ആ സമയം ഞാനല്പം സംയമനം പാലിച്ചു.... എല്ലാം അറിഞ്ഞ് വച്ചോണ്ടാ നിന്റെയൊക്കെ കലാപരിപാടി...!!! അതും പറഞ്ഞ് ആള് ഇരുകൈകളും നെഞ്ചിന് മീതെ കെട്ടി വച്ച് വണ്ടിയിൽ തന്നെ ഇരുന്നു.... ഇനി ആവർത്തിക്കില്ല....!!!ഞങ്ങള് പൊയ്ക്കോട്ടേ..!! ന്മ്മ്മ്....ഇനി മേലിൽ ഇങ്ങനെയൊന്ന് ഉണ്ടാവരുത്...ഡാ സൂരജേ... നിന്നോടും കൂടിയാ...അതല്ല ചെറ്റത്തരം ഇനീം തുടരാനാണ് പ്ലാനെങ്കി അന്നത്തെ പോലെ നമ്മളൊന്നു കാണേണ്ടി വരും.... അത് കേട്ടതും ടീം ലീഡർ ഒരു ഭയപ്പാടോടെ ഉമനീരിറക്കി തിരിഞ്ഞു നടന്നു....അവന്മാരെ നോക്കി വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കാൻ ഭാവിച്ചതും വീണ്ടും ശ്രദ്ധ എന്നിലേക്കായി... നീ ഇതുവരെ പോയില്ലേ...!!! ആ ചോദ്യം കേട്ട് ഞാനവിടെ നിന്ന് ആകെയൊന്ന് പരുങ്ങിക്കളിച്ചു... ഫസ്റ്റിയർ ആണോ....??? ഞാനതിന് അതേന്ന് മൂളി... ന്മ്മ്മ്.. എങ്കില് നിന്ന് ചുറ്റിത്തിരിയാതെ വേഗം ക്ലാസിൽ പോകാൻ നോക്ക്...!!!

അതും പറഞ്ഞ് മുമ്പ് കണ്ടിട്ടു കൂടിയില്ലാത്ത ഭാവത്തിൽ അയാള് വണ്ടിയെടുത്ത് ഒരു പോക്കായിരുന്നു...എന്റച്ഛന്റെ കൈയ്യീന്ന് പൈസ വാങ്ങിച്ചപ്പോ എന്തൊരു ചിരിയായിരുന്നു മുഖത്ത്... എന്നിട്ട് ചോദിച്ച ചോദ്യമാ ഫസ്റ്റ് ഇയർ ആണോന്ന്......😏😏😏😏 ഞാൻ ഓരോന്നും ചിന്തിച്ച് ക്ലാസിലേക്ക് നടന്നു... വാതിൽക്കൽ എത്തിയതും എന്നേം കാത്ത് ക്ലാസിന് മുന്നില് തന്നെ ഗൗതം നിൽപ്പുണ്ടായിരുന്നു....ഞാനവനെ നോക്കി ഒന്നു ചിരിച്ച് അകത്തേക്ക് നടന്നു... ഡീ...എന്തായെടീ...അവന്മാര് വല്ലതും പറഞ്ഞോ നിന്നെ....!!!! അയ്യടാ...എന്തൊരൊ ക്ലാസ്മേറ്റാഡാ നീ...ഇപ്പൊഴാ അന്വേഷിച്ചു വരുന്നേ...!!!കഷ്ടം തന്നെ....!!!! അവര് just പരിചയപ്പെട്ടു കഴിയുമ്പോ വിടുംന്ന് കരുതി കുറേ നേരം ഞാനവിടെ കാത്തുനിന്നിരുന്നു... അപ്പോഴേക്കും വേറൊരു ഗ്യാങ് എന്നെ പൊക്കി....!!! ന്മ്മ്മ്...നീ അധികം ടെൻഷനാവണ്ട...അവന്മാര് വല്യ ശല്യത്തിനൊന്നും വന്നില്ല...അതിനു മുന്നേ ഒരു സീനിയർ ചേട്ടൻ വന്ന് രക്ഷപ്പെടുത്തി… ഏത് സീനിയർ ചേട്ടൻ...???🤔🤔

എനിക്ക് വലിയ പരിചയമൊന്നുമില്ല....പേര് ദേവഘോഷ് എന്നാണെന്നറിയാം....!!! ദേവ...ദേവഘോഷോ....ഘോഷണ്ണൻ എന്തു പറഞ്ഞു അവന്മാരോട്.... വല്ല അടിയോ മറ്റോ ഉണ്ടായോ...??? അവന്റെ മുഖത്തെ expression കണ്ടതും എനിക്ക് ഒടുക്കത്തെ curiosity ആയി.... ഇല്ലെടാ..അടിയൊന്നുമുണ്ടായില്ല.... വെറുതെ ഒന്നു പേടിപ്പിച്ച് വിട്ടു.... അല്ല..നിനക്കറിയ്വോ ദേവഘോഷിനെ....??? അറിയ്വോന്നോ....??ഈ കോളേജിൽ അങ്ങേരെ അറിയാത്ത ആരെങ്കിലും ഉണ്ടോ...😏 എനിക്കറിയത്തില്ല... അതുകൊണ്ടല്ലേ നിന്നോട് ചോദിച്ചേ....ആരാ ഈ ഘോഷണ്ണൻ....???😏😏😏 എടീ അത്..അതൊരു ഒന്നൊന്നര കലിപ്പൻ സഖാവാ...🔥വിപ്ലവ സൂര്യൻ എന്നൊക്കെ പറയില്ലേ...ഏതാണ്ട് അതുപോലൊക്കെ തന്നെയാ...ഈ ക്യാമ്പസിന്റെ ഓരോ ചുവരിനും മനപ്പാഠമാ ഘോഷണ്ണന്റെ മുദ്രാവാക്യം...ഓരോ കോണിനും പരിചിതമാ ആ മുഖം.... ഞാൻ ഒരത്ഭുതത്തോടെ അവന്റെ വാക്കുകൾക്ക് കാതോർത്തു.... ശരിയ്ക്കും അവൻ പറഞ്ഞതെല്ലാം നസ്രിയ പറയും പോലെ അടിവയറ്റില് മഞ്ഞു വീണ ഫീലോടെയായിരുന്നു ഞാൻ കേട്ടു നിന്നത്....

അതൊക്കെ പോട്ടെ നിനക്ക് ആളെ എങ്ങനെയാ ഇത്ര പരിചയം...??? അത്...എന്റെ ചേട്ടന്റെ കോളേജിൽ ആയിരുന്നു ഈ ഹീറോയുടെ ആദ്യത്തെ entry... അവിടെ main BA Sanskrit... കഷ്ടിച്ച് രണ്ടു വർഷം തികച്ചില്ല...അവിടുന്നായിരുന്നു സഖാവിന്റെ കലാ പ്രവർത്തനങ്ങളുടേയും കലാപ പ്രവർത്തനങ്ങളുടേയും തുടക്കം....കളക്ട്രേറ്റ് മാർച്ചില് ഗ്രനേഡ് പ്രയോഗിച്ച എസ്.ഐ സനൽകുമാറിനിട്ട് കൊടുത്ത ഒരു ഇടത് കൈ പ്രയോഗം കാരണം അയാള് നാല്പ്പത്തെട്ടു മണിക്കൂർ ഐ.സി.യുവില് റെസ്റ്റിംഗിലായിരുന്നു... പിന്നെ അതും കഴിഞ്ഞ് സഖാവ് ക്യാമ്പസിനെയങ്ങ് അടക്കി വാണതാ... ശരിയ്ക്കും പറഞ്ഞാ ഘോഷണ്ണൻ അവിടുന്ന് ഇറങ്ങിയപ്പോ ആ കോളേജിന്റെ സുവർണ്ണ കാലം അവസാനിച്ച പോലെയായിരുന്നെന്ന് എന്റെ ചേട്ടൻ എപ്പോഴും പറയുമായിരുന്നു... പിന്നെ പുള്ളി നേരെ ജോയിന്റ് ചെയ്തത് ഇവിടേക്കാ.... നമ്മുടെ ഡിപ്പാർട്ട്മെന്റിലാ... ഇവിടെ 3rd year...ക്ലാസിലൊന്നും കയറാറില്ല.... പക്ഷേ ടീച്ചേഴ്സിന്റെ എല്ലാം favourite student ആണ് കക്ഷി....

നിനക്ക് ഇത്രേം ഡീറ്റെയിൽ ആയി എങ്ങനെ അറിയാം...??? ഞാൻ പറഞ്ഞില്ലേടീ... ഇവിടെ അഡ്മിഷനെടുക്കാൻ വന്നപ്പോ ചേട്ടനും ഉണ്ടായിരുന്നു കൂടെ...ചേട്ടനെ കണ്ടപ്പോഴേ ആള് തിരിച്ചറിഞ്ഞു..ഒരാളെ കണ്ടാൽ അത്ര പെട്ടെന്നൊന്നും അയാളെ മറക്കില്ലാന്നുള്ളത് ഘോഷണ്ണന്റെയൊരു പ്രത്യേകത ആണെന്ന് ചേട്ടനന്ന് പറയുകേം ചെയ്തു... ആഹാ...!!!ന്നിട്ടാ എന്നോട് ചോദിച്ചേ... ഫസ്റ്റിയർ ആണോന്ന്...😏😏😏😏(ആത്മ) എന്തായാലും ഇനി ഇവിടെ ഒരു വർഷം ഉണ്ടല്ലോ... ശരിയ്ക്കറിയാം...ദേഷ്യം വന്നാൽ ഘോഷണ്ണന് ഭ്രാന്താണെന്നാ പറഞ്ഞു കേട്ടേ..അതാ അവന്മാരെ അടിച്ചോന്ന് ഞാൻ നിന്നോട് ചോദിച്ചേ.... ഞാനതിന് ഇല്ലാന്ന് തലയാട്ടിയെങ്കിലും മനസില് സഖാവിന്റെ മുഖം ആഴത്തിലങ്ങ് പതിയ്വായിരുന്നു.... അറിയാതെ ചുണ്ടിലൊരു ചിരി വിരിഞ്ഞതും ഗൗതം കാണാതെ അത് മറച്ച് ഞാൻ ക്ലാസിലേക്ക് നടന്നു....എന്നേം കാത്ത് അൻസി ബഞ്ചില് സ്ഥാനം പിടിച്ചിരിക്ക്യായിരുന്നു...സംഗീതയേപ്പോലെ എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം അവളോടായിട്ടില്ലാത്തോണ്ട് നടന്ന കാര്യങ്ങളൊക്കെ പറയാൻ നിൽക്കാതെ ഞാൻ ക്ലാസിലെ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തിരുന്നു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story