ക്യാമ്പസിലെ ചെഗുവേര: ഭാഗം 40

campasilechekuvera

രചന: മിഖായേൽ

എന്റെ മിഷൻ start ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ അവൾടെ complete details എനിക്ക് കിട്ടി...ആള് 1st year B.Com ലായിരുന്നു...ക്ലാസിലെ മിണ്ടാപ്പൂച്ച എന്നായിരുന്നു പൊതുവേ അവളെ കുറിച്ചുള്ള എല്ലാവരുടേയും അഭിപ്രായം...അത് കേൾക്കും തോറും എന്റെ ഉള്ളിലെ ദേഷ്യം കൂടി കൂടി വന്നു.... ആ ദേഷ്യത്തിൽ തന്നെ ആയിരുന്നു അന്ന് കോളേജ് വിട്ടിറങ്ങിയത്... എന്തൊക്കെയോ ആലോചിച്ച് നടന്നതു കൊണ്ട് റോഡ് ക്രോസ് ചെയ്തപ്പോ ഒരു സൈഡിലൂടെ വന്ന ബൈക്ക് ഞാൻ ശ്രദ്ധിച്ചില്ല.... എന്റെ ആ അശ്രദ്ധ കൊണ്ട് വണ്ടി നേരെ വന്ന് ഒറ്റയിടിയായിരുന്നു.... ഒരുനിമിഷം ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിയാതെ ഞാൻ നിലത്തേക്ക് ഒറ്റ വീഴ്ചയായിരുന്നു.... ഒരുനിമിഷം ചുറ്റും എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ ഞാൻ നിലത്തേക്ക് വീണു...അതിനിടയിൽ ആരൊക്കെയോ ചുറ്റും കൂടിയിട്ടുണ്ടെന്ന് പാതി മയക്കത്തിൽ ഞാനറിയുന്നുണ്ടായിരുന്നു.... പിന്നെ കണ്ണു തുറക്കുമ്പോ ഞാൻ ആശുപത്രി ബെഡിലായിരുന്നു....

ബെഡിന് അരികലായി ഡ്രിപ്പ് കുത്തിയിട്ടിരിക്കുന്നതും കണ്ടായിരുന്നു കണ്ണ് തുറന്നത്.... ചുറ്റും ഒന്ന് കണ്ണോടിച്ചപ്പൊഴാ എന്റെ മുഖത്തേക്ക് ദേഷ്യത്തോടെ ലുക്ക് വിട്ടിരുന്ന ദേവേട്ടന്റെ മുഖം കണ്ടത്...ആ മുഖത്തെ ദേഷ്യവും രൗദ്ര ഭാവവും കണ്ടതും കിടന്ന കിടപ്പിൽ തന്നെ അടിമുടി ഞാനൊന്ന് വിറച്ചു പോയി.... പിന്നെ അല്പം ദയനീയ ഭാവം മുഖത്ത് ഫിറ്റ് ചെയ്ത് സഖാവിന്റെ മുഖത്തേക്ക് നോക്കി ഒരവിഞ്ഞ ചിരി പാസാക്കി.... ദേവേട്ടനെന്താ ഇവിടെ....???😁😁 അത് കേട്ടതും സഖാവിന്റെ മുഖം ആകെയൊന്ന് ചുവന്നു...ചെയറിൽ നിന്നും എഴുന്നേറ്റ് നേരെ എനിക്കടുത്തേക്ക് ഒരു വരവായിരുന്നു...ഞാനതു കണ്ട് ബെഡിലേക്ക് ഒന്നുകൂടിയൊന്ന് ചുരുണ്ട് കൂടാൻ ശ്രമിച്ചു... പക്ഷേ കാലിലും ശരീരമാസകലവും അസഹനീയമായ ഒരുതരം വേദനയായിരുന്നു....നീ എവിടെ നോക്കീട്ടാടീ നടക്കുന്നേ...

റോഡ് ക്രോസ് ചെയ്യുമ്പോ വണ്ടി വരുന്നുണ്ടോന്ന് നോക്കീട്ട് വേണ്ടേ ക്രോസ് ചെയ്യേണ്ടത്...😡 ആ മുഖം കണ്ട് ഞാനൊന്ന് വിറച്ചു...ആ പേടി മുഴുവനും എന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു... പക്ഷേ വേദനയുടെ കാഠിന്യം കാരണം എനിക്ക് ശരിയ്ക്കൊന്ന് സംസാരിക്കാൻ പോലും കഴിഞ്ഞില്ല... സഖാവിന്റെ ആ ദേഷ്യം കണ്ടതും എന്റെ കണ്ണ് അനിയന്ത്രിതമായി നിറഞ്ഞൊഴുകി തുടങ്ങിയിരുന്നു.....കണ്ണീര് തുടയ്ക്കാനായി കൈ ഉയർത്തിയപ്പോഴാ കൈയ്യിലെ മുറിവിന്റെ കെട്ട് പോലും ശ്രദ്ധയിൽപെട്ടത്....ഞാനത് വച്ച് വളരെ കഷ്ടപ്പെട്ട് കണ്ണീര് തുടച്ചതും സഖാവ് അല്പമൊന്ന് ശാന്തനായി നിന്നു...ഞാനപ്പോഴും ഏങ്ങലടിച്ച് കരയുകയായിരുന്നു.... നീലാംബരീ...നീ കരയാനല്ല പറഞ്ഞത്...!!! റോഡ് ക്രോസ് ചെയ്യുമ്പോ സൂക്ഷിക്കണ്ടേ... ഇതിപ്പോ ചെറിയൊരു ആക്സിഡന്റായതു കൊണ്ട് രക്ഷപ്പെട്ടു...

ഒരുപക്ഷേ നിന്റെ അശ്രദ്ധ കൊണ്ട് എന്തെങ്കിലും വലിയ അപകടം പറ്റിയിരുന്നെങ്കിലോ....?? ഞാനതു കേട്ട് കണ്ണീര് തുടച്ച് സഖാവിന്റെ മുഖത്തേക്ക് നോക്കി... അപ്പോ ആ മുഖം തികച്ചും ശാന്തമായിരുന്നു..... കൈയ്യിലൊരു മുറിവുണ്ട്... പിന്നെ വലതു കാലിന്റെ ലിഗമെന്റിന് ചെറിയൊരു പൊട്ടലും... അതിന് രണ്ട് മാസമെങ്കിലും റെസ്റ്റെടുക്കണംന്നാ ഡോക്ടർ പറഞ്ഞത്...!!! ആക്സിഡന്റ് ഉണ്ടായപ്പോ ഞാൻ ഗേറ്റിനടുത്ത് നിൽപ്പുണ്ടായിരുന്നു....പിന്നെ നേരെ ഇവിടേക്ക് കൊണ്ടു വന്നു....ഈ ഡ്രിപ്പ് തീരുമ്പോ വീട്ടിൽ പോകാം... വീട്ടിൽ അറിയുമ്പോ പേടിച്ചാലോന്ന് കരുതി പറഞ്ഞിട്ടില്ല.... ഡ്രിപ്പ് തീരാറായില്ലേ... ഞാൻ തന്നെ വീട്ടിൽ കൊണ്ടാക്കാം.... എന്നിട്ട് എല്ലാം നേരിട്ട് പറയാം....!!!എന്താ അത് പോരേ.... ഞാനതു കേട്ട് തലയാട്ടി ഇരുന്നു... പിന്നെ ഡ്രിപ്പ് തീരും വരെ സഖാവ് തന്നെയായിരുന്നു എനിക്ക് കൂട്ടായി അവിടെ ഉണ്ടായിരുന്നത്....

എല്ലാം കഴിഞ്ഞ് ഹോസ്പിറ്റൽ വിട്ടിറങ്ങാൻ നേരം ജിഷ്ണു ചേട്ടനും രണ്ട് മൂന്ന് സഖാക്കളും ഹോസ്പിറ്റലിലേക്ക് എത്തിയിരുന്നു....അവര് സംസാരിച്ചിരുന്നപ്പോഴേക്കും സഖാവ് പോയി ബില്ല് പേ ചെയ്ത് മരുന്നും വാങ്ങി വന്നു.... നടക്കാൻ നല്ല ബുദ്ധിമുട്ട് തോന്നിയതു കൊണ്ട് വീൽചെയറിലിരുത്തിയായിരുന്നു റിസപ്ഷൻ വരെ എത്തിച്ചത്.... ജിഷ്ണു ചേട്ടനും ടീമും ഓട്ടോ വിളിച്ച് വന്നപ്പോഴേക്കും ഞാൻ വീൽചെയറിൽ നിന്നും മെല്ലെ എഴുന്നേൽക്കാനായി ഒരു ശ്രമം നടത്തി നോക്കി.... അപ്പോഴേക്കും സഖാവിന്റെ ഒരു കലിപ്പൻ നോട്ടം എന്റെ മുഖത്തേക്ക് വീണിരുന്നു...അത് കണ്ടപാടെ എന്റെ ശ്രമം പാടെ ഉപേക്ഷിച്ച് ഞാൻ വീൽചെയറിലേക്ക് തന്നെ ഇരുന്നു....ഓട്ടോ ഹോസ്പിറ്റലിന് മുന്നിലേക്ക് വന്നു നിന്നതും സഖാവ് മുണ്ട് മടക്കി കുത്തിവച്ച ശേഷം ഇരുകൈയ്യാലെ എന്നെ കോരിയെടുത്തു... അവിടെ നടക്കുന്നത് എന്താണെന്ന് മനസിലാക്കും മുമ്പ് സഖാവ് എന്നെ ഓട്ടോയ്ക്ക് ഉള്ളിലേക്ക് കയറ്റിയിരുത്തിയിരുന്നു....

ഞാൻ അമ്പരന്ന് ആ മുഖത്തേക്ക് തന്നെ ലുക്ക് വിട്ടിരുന്നതും എനിക്കൊപ്പം ഓട്ടോയിലേക്ക് കയറിയ സഖാവ് വണ്ടി സ്റ്റാർട്ട് ചെയ്യാനായി ഡ്രൈവറോട് ആവശ്യപ്പെട്ടു.....അപ്പോഴും എന്റെ നോട്ടം സഖാവിന്റെ മുഖത്തേക്ക് തന്നെയായിരുന്നു..... ആ യാത്ര ചെന്നു നിന്നത് എന്റെ വീടിന്റെ മുന്നിലായിരുന്നു.... ഉമ്മറത്ത് അമ്മയും അച്ഛനും എന്നെ തിരക്കി നില്പുണ്ടായിരുന്നു....ഓട്ടോയിൽ നിന്നും ഇറങ്ങാൻ കഷ്ടപ്പെട്ട എന്നെ കണ്ടതും അച്ഛനും അമ്മയും ഞങ്ങൾക്കരികിലേക്ക് ഓടിയടുത്തു... അച്ഛനും അമ്മയും ചേർന്നായിരുന്നു പിന്നെ എന്നെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയത്..... സഖാവ് തന്നെ കാര്യം വിശദമായി വീട്ടിൽ അവതരിപ്പിച്ചു... എല്ലാം പറഞ്ഞു കഴിഞ്ഞ് പോകും മുമ്പ് സഖാവ് എന്റെ റൂമിലേക്ക് വന്നു.... സഖാവിനെ കണ്ടതും ഞാൻ ഇരുന്ന ഇരുപ്പിൽ നിന്നും അല്പമൊന്ന് ഉയർന്നിരുന്നു.... വേണ്ട... എഴുന്നേൽക്കണ്ട...!!!കിടന്നോ... ഞാനതു കേട്ട് ഭിത്തിയിലേക്ക് തല ചായ്ച്ചു വച്ചിരുന്നു... രണ്ട് ദിവസത്തേക്ക് നല്ല വേദനയുണ്ടാവും... നന്നായി റെസ്റ്റെടുക്കണം... മരുന്നും മുടക്കരുത്...!!

ഞാനെല്ലാം തലയാട്ടി കേട്ടിരുന്നു... സഖാവിന്റെ മുഖത്ത് എന്തൊക്കെയോ ടെൻഷൻ ഉള്ളതുപോലെ ഫീൽ ചെയ്തിരുന്നു... പിന്നെ അധികം സംസാരിക്കാൻ അനുവദിക്കാതെ സഖാവ് എനിക്ക് യാത്ര പറഞ്ഞിറങ്ങി.... പിന്നെയുള്ള രണ്ട് മാസം ശരിയ്ക്കും ബോറായി തുടങ്ങി...റൂമിലും വീട്ടിലുമായി ഞാൻ ഒതുങ്ങിക്കൂടി... സഖാവിന്റെയും friends ന്റെയും ഇടയ്ക്കിടെയുള്ള ഫോൺവിളികളും മെസേജും ആയിരുന്നു ആകെ ആശ്വാസം.... വീട്ടിൽ ഒരു മാസം തികച്ചപ്പോഴേക്കും കോളേജിലെ അവസാന ആഘോഷമായ കോളേജ് ഡേയ്ക്ക് കൊടിയേറിയിരുന്നു...ആ ആക്സിഡന്റോടെ കോളേജിലെ വലിയൊരു ആഘോഷമായിരുന്നു എനിക്ക് മിസ്സായത്... പക്ഷേ അതിന്റെ ഫോട്ടോസും വീഡിയോസുമെല്ലാം സഖാവ് തന്നെ എനിക്ക് WhatsApp ചെയ്തു തന്നു.... അതൊക്കെ കണ്ട് തൃപ്തിപ്പെടുക മാത്രമേ എനിക്ക് വഴിയുണ്ടായിരുന്നുള്ളൂ....

രണ്ട് മാസം കഴിഞ്ഞതും ഞങ്ങടെ സീനിയേഴ്സിന്റെ farewell ഉം കഴിഞ്ഞിരുന്നു...അന്ന് വൈകുന്നേരം സഖാവ് വീട്ടിൽ വന്ന് ഒരുവിധം കാര്യങ്ങളെല്ലാം എന്നെ ബോധിപ്പിച്ചിട്ടായിരുന്നു പോയത്...പോകും മുമ്പ് ഒരു ഡയറിയും എന്നെ ഏൽപ്പിച്ചിരുന്നു... എനിക്ക് മനസിൽ തോന്നിയ എന്തും അതിൽ കുറിയ്ക്കാം എന്നൊരു വാക്ക് പറഞ്ഞിട്ടായിരുന്നു സഖാവ് യാത്ര പറഞ്ഞു പോയത്.... കൈയ്യിലെ മുറിവൊക്കെ ഉണങ്ങി തുടങ്ങിയതിനാൽ അതിൽ എന്തൊക്കെയോ എഴുതാനായി മനസ് വെമ്പൽ കൊണ്ടു...ഓരോ പേജും മെല്ലെ മറിച്ചു നോക്കുമ്പോ എല്ലാം പലരും സഖാവിനെ കുറിച്ചെഴുതിയ വർണനകളായിരുന്നു... അതെല്ലാം വായിച്ചപ്പോ ശരിയ്ക്കും എന്തെഴുതണംന്ന് സംശയമായി... പിന്നെ ഒരു പേജിൽ എന്റെ പേര് മാത്രം എഴുതി വച്ച് ഡയറിയടച്ച് വച്ചു....എന്നെ കാണാനായി വീട്ടിലെത്തിയ സഖാവിന്റെ കൈയ്യിലേക്ക് തിരികെ അതേൽപ്പിക്കുമ്പോ ഉള്ളിൽ എന്തൊക്കെയോ പറഞ്ഞു തീരാത്ത കാര്യങ്ങൾ അപ്പോഴും ബാക്കിയായിരുന്നു..... മുറിവുകളെല്ലാം ഭേദമായി കഴിഞ്ഞ് പിന്നെ കോളേജിൽ കയറിയത് എക്സാമിനായിരുന്നു..

അപ്പോഴേക്കും സീനിയേഴ്സ് കോളേജ് വിട്ടിരുന്നു... സഖാവിന്റെ അസാന്നിധ്യം എന്നെ വല്ലാതെ വേട്ടയാടിയിരുന്ന ദിവസങ്ങളായിരുന്നു പിന്നീടുള്ളതെല്ലാം....ആ കോളേജിന്റെ ഓരോ കോണിലും നിറഞ്ഞു നിന്ന നിശബ്ദത ശരിയ്ക്കും എന്നെ വല്ലാതെ തളർത്തുകയായിരുന്നു.... സഖാവിന്റെ മുഖത്ത് തെളിയുന്ന ചിരി,മാഞ്ചോട്ടിലെ ശൂന്യമായ ഇരുപ്പിടം എല്ലാം എന്റെ ഉള്ളിലെ വിങ്ങലുകളുടെ ആക്കം കൂട്ടി... അപ്പോഴും ഇടയ്ക്കിടെയുള്ള സഖാവിന്റെ കോളേജ് സന്ദർശനങ്ങളിയിരുന്നു എന്റെ ഏക ആശ്വാസം...അതിൽ ഞാൻ ആവോളം സന്തോഷം കണ്ടെത്താൻ ശ്രമിച്ചു.... പിന്നെയുള്ള ക്ലാസുകൾ അറ്റന്റ് ചെയ്തത് ശരിയ്ക്കും യാന്ത്രികമായിരുന്നു എന്നുവേണം പറയാൻ.... അങ്ങനെയിരിക്കുമ്പോഴാ സെക്കന്റിയർ പകുതിയായപ്പോ സഖാവ് അവിടെ തന്നെ പി.ജി ചെയ്യാൻ തുടങ്ങിയത്....അത് ശരിയ്ക്കും എനിക്കൊരാശ്വാസമായിരുന്നു....ദിവസവും കാണുകയും സംസാരിക്ക്യേം ചെയ്തിരുന്നുവെങ്കിലും ഞങ്ങൾക്കിടയിൽ ശരിയ്ക്കും എന്തായിരുന്നു ഉണ്ടായിരുന്നത് എന്ന് ഇപ്പോഴും മനസിലാകുന്നില്ല...

ഒരു തവണ പോലും ആ മുഖത്തേക്ക് നോക്കി ഇഷ്ടമാണെന്ന് ഒരു വാക്ക് പറയാൻ എനിക്ക് കഴിഞ്ഞിട്ടില്ല... തിരിച്ചും അങ്ങനെയൊന്ന് പറഞ്ഞിട്ടില്ല... പക്ഷേ ഇപ്പോഴും ആ മുഖം മനസീന്ന് മായുന്നില്ല... കോളേജ് കഴിഞ്ഞിറങ്ങുമ്പോ ഒരു വാക്ക് കൂടി പറയാൻ കൂട്ടാക്കാതെയായിരുന്നു ഞാനന്ന് പടിയിറങ്ങിയത്....!! പക്ഷേ അപ്പോഴും എന്റെ മനസ് തുറന്നത് കൊളേജ് ക്യാമ്പസിൽ പടർന്നു പന്തലിച്ചു നിന്ന ഗുൽമോഹറിനോട് മാത്രമായിരുന്നു... ഞാൻ പാടി മുഴുവിച്ച കവിതയുടെ അവസാന വരികൾ ആ ഗുൽമോഹർ മരത്തിൽ കോറിയിട്ടിട്ടായിരുന്നു ഞാനന്ന് ആ ക്യാമ്പസിന്റെ പടിയിറങ്ങിയത്... ശരിയ്ക്കും സഖാവിന് എന്നെ ഇഷ്ടമായിരുന്നോ...അതോ മനപൂർവ്വം എന്നെ അവഗണിച്ചതായിരിക്കുമോ... ഇപ്പോഴും ആ ചോദ്യത്തിന് ഉത്തരമില്ല.... പക്ഷേ ദേവേട്ടനെ ഇഷ്ടപ്പെട്ടത് പോലെ മറ്റൊരു മുഖവും എന്റെ നെഞ്ചിലേക്ക് ഇത്രയേറെ ആഴത്തിൽ പതിഞ്ഞിട്ടില്ല എന്നു വേണം പറയാൻ.... നീലു...ഡീ... വാതിൽ തുറന്നേ... ഒരുകാര്യം പറയട്ടെ..!! ബെഡിൽ കിടക്കുമ്പോഴായിരുന്നു അമ്മേടെ നീലൂന്നുള്ള വിളി കേട്ടത്...

ഓർമ്മകളെ ആകെയൊന്ന് പൊടിതട്ടി എടുത്ത ശേഷം ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് പോയി വാതിൽ തുറന്നു.... വല്യച്ഛൻ ഇപ്പോ വിളിച്ചിരുന്നു...നിന്റെ അഭിപ്രായം എന്താണെന്നറിയാൻ...??? ഞാൻ പറഞ്ഞു നിനക്ക് എതിർപ്പൊന്നുമില്ലാന്ന്...അവര് നാളെ വന്ന് പെണ്ണ് കണ്ട് പോകും... ഞാനത് മനസില്ലാ മനസോടെ ഒന്ന് കേട്ട് നിന്നു... പിന്നെയുള്ള സമയമത്രയും വീട്ടിൽ ആരോടും മനസു തുറന്നൊന്ന് സംസാരിക്കാൻ പോലും തോന്നീല്ല.... എല്ലാം ഓർത്ത് മുറിയിൽ തന്നെ ചടഞ്ഞ് കൂടി... ആകെയുള്ള ആശ്വാസം സംഗീതയായിരുന്നു...അവളെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞ് ഒരു സമാധാനം കണ്ടെത്താൻ ശ്രമിച്ചു.... പിന്നെ എല്ലാം വരും പോലെ നടക്കട്ടേ എന്നു കരുതി നേരത്തെ തന്നെ കിടന്നു...മനസിനെ മഥിച്ചു കൊണ്ടിരുന്ന ചിന്തകൾ കാരണം നേരെ ചൊവ്വേ ഒന്നുറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു...

പിന്നെ നേരം വെളുക്കാറായപ്പോഴാണ് ഒന്ന് മയക്കം പിടിച്ചത്... കറക്റ്റ് ടൈമിൽ തന്നെ അമ്മേടെ വക അലാറം മുഴങ്ങി... തിടുക്കപ്പെട്ട് ചാടി എഴുന്നേറ്റ് നേരെ പോയി ഒരു കുളിയും പാസാക്കി വന്നപ്പോഴേക്കും അമ്മ എനിക്കിടാനുള്ള ഡ്രസ്സൊക്കെ സെലക്ട് ചെയ്ത് വച്ചു.... പിന്നെ ആർക്കും വിരോധം വേണ്ട എന്ന മട്ടിൽ അമ്മ പറയും പോലെയെല്ലാം ഒരുങ്ങി റെഡിയായി... അപ്പോഴേക്കും വല്യച്ഛനും വല്യമ്മയും സംഗീതയുമെല്ലാം വീട്ടിലേക്ക് എത്തിയിരുന്നു... സംഗീത നേരെ എന്റെ റൂമിലേക്ക് വന്ന് കൗണ്ടറുകൾ start ചെയ്തപ്പോഴേക്കും മുറ്റത്ത് ഒരു കാറ് വന്നു നിന്ന. ശബ്ദം കേട്ടു.... ചെക്കനേം കൂട്ടരേം കാണാനായി എന്നേക്കാളും തിടുക്കം കാണിച്ചത് സംഗീതയായിരുന്നു.... മുറ്റത്ത് വണ്ടിയുടെ ശബ്ദം കേട്ടതും അവള് ഓടിപ്പാഞ്ഞ് ജനൽപ്പാളിയ്ക്കരികിലേക്ക് ചെന്നു നിന്നു.....ഞാനതൊന്നും mind ആക്കാതെ റൂമിൽ തന്നെ നിൽക്ക്വായിരുന്നു.... പെട്ടെന്നാ സംഗീതേടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നിമറയുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്... പിന്നെ അവൾടെ ഒരലർച്ചയായിരുന്നു.... നീലൂ....ഡീ...ഇങ്ങ് വന്നേ...ദേ... ചെക്കൻ... ചെക്കൻ ആരാണെന്ന് നോക്കിയേ... നിന്റെ ചെഗുവേര....🔥😲😲😲 അവൾടെ ആ ഒരൊറ്റ പറച്ചില് കേട്ടതും ഇടിവെട്ടേറ്റ പോലെ നിന്നു പോയി ഞാൻ...!!!....... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story