ക്യാമ്പസിലെ ചെഗുവേര: ഭാഗം 5

campasilechekuvera

രചന: മിഖായേൽ

ഫസ്റ്റ് ഹവർ ദീപൻ സാറിന്റേതായിരുന്നു.... ancient Malayalam literature നെക്കുറിച്ച് പറഞ്ഞ് സാറ് ഐശ്വര്യമായി ക്ലാസ് സ്റ്റാർട്ട് ചെയ്തു....മലയാളം എനിക്ക് പണ്ട് മുതലേ ഫേവറൈറ്റ് ആയതുകൊണ്ട് ഞാനതിന് കാര്യമായി ശ്രദ്ധ കൊടുത്തിരുന്നു... പെട്ടന്നാ എന്റെ നോട്ടം വരാന്തയിലേക്ക് പാളി വീണത്....മുറ്റത്തൊരു മൈനാന്ന് പറയും പോലെ അവിടെ നിൽക്കുന്നു നമ്മുടെ കലിപ്പൻ....with friends... പിന്നെ സത്യം പറഞ്ഞാൽ ജാവ പഠിച്ച ഞാൻ മാവ ആയീന്ന് വേണേൽ പറയാം....😜😜😜എന്റെ ശ്രദ്ധ അതിരുകടന്നതും ഉമ്മച്ചിക്കുട്ടി കൈയ്യിനിട്ട് ഒരു തട്ടുതന്നൊന്ന് കണ്ണുരുട്ടി.... പിന്നെ അധികം ലുക്കോളജിയ്ക്ക് പോവാതെ ഞാനല്പം നല്ല കുട്ടിയായിരുന്നു.....ആ നല്ലകുട്ടീ പരിവേഷം അവസാനിപ്പിച്ചത് ദീപൻ സാറിന്റെ ക്ലാസ് കഴിഞ്ഞപ്പോഴായിരുന്നു.... ശരിയ്ക്കും എനിക്ക് എന്നെ തന്നെ മനസിലാകുന്നില്ലായിരുന്നു...ഇത്രേം നാളും ഓരോന്നും എന്റെ പിറകേ നടന്നു...ഇപ്പോ ഞാനെന്തിനാ ആ ജാഡേടെ ഹോൾസെയിൽ ഡീലറിന്റെ പിറകേ നടക്കുന്നേ....(ആത്മ) ഒരു ഘോഷണ്ണൻ...😏😏😏 ആദ്യമായിട്ട് കണ്ട എന്നെ വിളിച്ച കേട്ടില്ലേ..നീയെന്ന്...നിനക്കിന്ന് ക്ലാസില്ലേന്ന്....😏😏😏😏(ആത്മ)

എല്ലാം മനസില് വിചാരിച്ചിരുന്നപ്പോഴാ ഒരുകൂട്ടം സ്റ്റുഡന്റ്സ് ക്ലാസിലേക്ക് വന്നു കയറിയത്... അപ്പോഴേക്കും ദീപൻ സാറ് ക്ലാസ് വിട്ടു പോയിരുന്നു....വന്നവരെല്ലാം ഞങ്ങളിരുന്ന ഓരോ ബഞ്ചുകളിലുമായി സീറ്റ് കണ്ടെത്തി ഇരുന്നു.... ഞങ്ങളെല്ലാം അത് കണ്ട് ഒരു ഞെട്ടലോടെ കണ്ണും മിഴിച്ച് ഇരുന്നു പോയി... കൂട്ടത്തിലെ ഏറ്റവും മെലിഞ്ഞ ഒരു പയ്യൻ ലെക്ച്വർ ബോർഡിലേക്ക് കൈചേർത്ത് ചെന്നു നിന്നു.... ഞങ്ങളെല്ലാവരും അതെല്ലാം സസൂക്ഷ്മം വീക്ഷിച്ചിരുന്നു...അപ്പോഴാ ഒരുത്തൻ ഒരു പാൽപുഞ്ചിരിയോടെ ഞങ്ങടെ ബഞ്ചിൽ എനിക്കടുത്തായ് വന്നിരുന്നത്...ആ കിണി കണ്ടതും ഞാൻ നെറ്റിചുളിച്ച് അവനെയൊന്ന് നോക്കി മുഖം തിരിച്ചിരുന്നു.... Dear friendss... ശരിയ്ക്കും friendss അല്ല...എന്റെ കുഞ്ഞനുജന്മാരേ അനുജത്തിമാരേ.....!!!! ലെക്ച്വർ ബോർഡില് കൈ ചേർത്ത് നിന്ന ആ ചേട്ടൻ അങ്ങനെ പറഞ്ഞതും എല്ലാവരും ഒന്ന് ശ്വാസം നീട്ടിയെടുത്ത് ആശ്വാസത്തോടെ ഇരുന്നു..."ഞങ്ങളിവിടുത്തെ സ്റ്റുഡന്റ് പാർട്ടീടെ പ്രവർത്തകരാണ്...

ഞാൻ അതുൽ കൃഷ്ണ... നിങ്ങൾക്കെന്നെ അതുലേട്ടാന്ന് വിളിയ്ക്കാം..കാരണം ഞാൻ എന്നും ഒരു സഹോദരനേപ്പോലെ നിങ്ങൾക്കൊപ്പമുണ്ടാകും.... ഇപ്പോൾ ഞങ്ങൾ വന്നത് ഞങ്ങടെ പ്രീയങ്കരരായ ഞങ്ങടെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും മധുരം നല്കി ഈ ക്യാമ്പിലേക്ക് സ്വീകരിക്കാനാണ്... അത് കേട്ടതും ഞങ്ങളുടെ എല്ലാവരുടെയും മുഖം തെളിഞ്ഞു.... പിന്നെ അവരുടെ പാർട്ടിയെ കുറിച്ച് ഒരു നെടുനീളൻ പ്രസംഗം തന്നെ നടന്നു...ഞങ്ങളതിനെല്ലാം കാതോർത്തിരിക്കുമ്പോഴാ ഒരു ചേട്ടൻ വലിയൊരു ബോക്സിൽ കരുതിയിരുന്ന ലഡ്ഡു ഞങ്ങൾക്ക് ഓരോത്തർക്കും വിതരണം ചെയ്തത്... പിന്നെ പ്രസംഗം ശ്രദ്ധിക്കാനൊന്നും തോന്നീല്ല... ഞങ്ങളെല്ലാവരും ലഡ്ഡുവിലേക്ക് മുഴുവൻ concentration ഉം കൊടുത്തു....അത് കഴിച്ചു കഴിഞ്ഞതും പ്രസംഗം ഏതാണ്ട് അവസാനമെത്തിയിരുന്നു...വളരെ ആവേശത്തോടെ പ്രസംഗം അവസാനിപ്പിച്ച് അവരുടെ party ടെ പേരെഴുതിയ ഒരു നോട്ടീസും തന്ന് എല്ലാവരും ഒരുപോലെ ക്ലാസ് വിട്ടിറങ്ങി....

എല്ലാവരും ഇറങ്ങിപ്പോയിട്ടും എന്റടുത്ത് സ്ഥാനം പിടിച്ചിരുന്നവൻ അവിടെ തന്നെയിരുന്ന് കിണിക്ക്യായിരുന്നു.... ഞാനവനെ അല്പം തറപ്പിച്ചൊന്ന് നോക്കി മുഖം തിരിച്ചു.... എന്താ ഇയാൾടെ പേര്....???? ആ ചോദ്യം കേട്ട് ഞാൻ അവന് നേരെ നോക്കി എന്റെ പേര് പറഞ്ഞു....ആ മുഖത്തെ ചിരി കണ്ടപ്പോഴേ തോന്നി ആളൊരു ഗിരിരാജൻ കോഴിയാണെന്ന്....അമ്മാതിരി നോട്ടമായിരുന്നു... പെട്ടെന്നാ ക്ലാസിനെയാകെ വിറപ്പിച്ചു കൊണ്ട് ഒരുകൂട്ടം students ഉള്ളിലേക്ക് കടന്നു വന്നത്....ആദ്യം വന്നതിനെപ്പോലെ ആയിരുന്നില്ല ക്ലാസ് നിറയെ ഉള്ളത് പോരാത്തതിന് ക്ലാസിന് വെളിയിലും വരാന്തയിലുമായി ബാക്കി ആൾക്കാർ കൂടി നിരന്നു നിന്നു.... എന്റടുത്തിരുന്നവന്റെ ശല്യം സഹിയ്ക്ക വയ്യാതെ അല്പം ക്ഷമകെട്ടിരുന്നപ്പോഴാ ഞങ്ങടെ ഡസ്കിൽ ആഞ്ഞടിച്ച് സഖാവ് ക്ലാസിലേക്ക് കയറിയത്...ആ ശബ്ദം കേട്ടതും എന്റടുത്തിരുന്നവൻ ഒരു ഞെട്ടലോടെ ചാടിപ്പിടഞ്ഞെഴുന്നേറ്റ് ക്ലാസിന് പുറത്തേക്കോടി...

പക്ഷേ സഖാവ് അതൊന്നും മൈൻഡ് ചെയ്യാതെ ലെക്ച്വർ ബോർഡിനരികെ ചെന്നു നിന്നു.... പക്ഷേ മുഖത്തെ പതിവ് കലിപ്പ് മാറ്റി ഒരു പുഞ്ചിരിയോടെയാ ഞങ്ങൾക്ക് മുന്നില് നിന്നത്... പ്രീയപ്പെട്ട വിദ്യാർത്ഥി വിദ്യാർത്ഥിനി സുഹൃത്തുക്കളേ......😁😁 students union ക്യാമ്പെയ്നിന്റെ ഭാഗമായി നിങ്ങളെ കാണാനും തിരക്കേറിയ നഗരത്തിന് നടുവിലായി തലയെടുപ്പോടെ നിൽക്കുന്ന ഈ വശ്യസുന്ദരമായ ക്യാമ്പസിലേക്ക്....ഇനിയും മരിയ്ക്കാത്ത രക്തതാരകം🔥 സഖാവ്: ശ്രീകുമാറിന്റെ(രക്തസാക്ഷിയാണ്) മണ്ണിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്യാനുമാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നത്.... പുതിയ മുഖങ്ങൾ....ഓരോ ചുണ്ടിലും വിരിയുന്ന ഈ പുഞ്ചിരികൾ....ഇതിനെ വരും വർഷങ്ങളിലും നിലനിർത്താൻ നിങ്ങളിൽ ഒരാളായി ഞങ്ങളുണ്ടാവും....ഇത് കേവലം വാക്കുകളല്ല...എഴുതപ്പെട്ട നിബന്ധനകളുമല്ല... മറിച്ച് ഞങ്ങൾ നിങ്ങൾക്ക് നല്കുന്ന ഉറപ്പാണ്...!!! ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണിലാണ് നിങ്ങൾ ഓരോരുത്തരും എത്തപ്പെട്ടിരിക്കുന്നത്...

.ഇത് നിങ്ങൾ ഇത്രയും നാളും പഠിച്ചു നടന്ന സ്കൂളല്ല...കലാലയമാണ്.....💓💓 കലകളുടെ ആലയം... ഇവിടെ കലയുണ്ട്,സൗഹൃദമുണ്ട്,പ്രണയമുണ്ട്, വിപ്ലവമുണ്ട്... അതിന്റെ ഓരോ അണുവിനേയും ആസ്വദിക്കാൻ നിങ്ങൾക്കായ് അനുവദിച്ചു കിട്ടിയ മൂന്ന് വർഷങ്ങളാണിത്....നാലും കൂട്ടി ചുവന്ന് ചുവപ്പിച്ച് എന്നു പറയും പോലെ അതിനെ ആസ്വദിയ്ക്കാൻ ശ്രമിക്കുക... ബിരുദം കഴിഞ്ഞിറങ്ങുമ്പോൾ കൈയ്യിലേന്തിയ excellent academic record നപ്പുറം വിലമതിയ്ക്കാനാവാത്ത ഒരു കലാലയം നിങ്ങൾക്ക് മുന്നിലേക്ക് ഞങ്ങൾ സമ്മാനിക്കാം... അതിൽ അതിർവരമ്പുകളില്ലാത്ത സൗഹൃദങ്ങളുണ്ട്, മരഞ്ചോട്ടിൽ ഒളിപ്പിച്ച് വയ്ക്കുന്ന പ്രണയങ്ങളുണ്ട്,സോറ പറഞ്ഞിരിക്കുന്ന ഫ്രീ hours ഉണ്ട്,പഠിപ്പിന് മുൻതൂക്കം നല്കുന്ന കോർ ക്ലാസുകളുണ്ട്, എല്ലാം മടുക്കുമ്പോ ക്യാന്റീനിൽ അഭയം തേടുന്ന class cutting ഉണ്ട്....എല്ലാറ്റിനും ഈ മൂന്നു വർഷങ്ങൾക്കപ്പുറം മനസിൽ കോറിയിടാൻ വർണങ്ങൾ വിരിയിച്ച ഓർമ്മകളുടെ മനോഹിര്യതയുണ്ടാകും....

വിദ്യാഭ്യാസ ജീവിതത്തിലെ പഠനത്തിനും, കലകൾക്കും, സൗഹൃദത്തിനും പ്രണയത്തിനുമപ്പുറം രാഷ്ട്രീയം സംസാരിക്കാൻ നിങ്ങൾക്കൊരു മനസ്സുണ്ടെങ്കിൽ നിങ്ങൾക്കായി ഒരിടം ഞങ്ങളൊരുക്കാം... അവിടെ നമുക്ക് കുറച്ച് രാഷ്ട്രീയം സംസാരിക്കാം... കാലത്തിനെ മാറ്റി മറിച്ച കാറൽ മാർക്സിന്റേയും,വ്ലാഡിമർ ലെനിന്റേയും യുവത്വത്തിന്റെ വിപ്ലവ നക്ഷത്രം ഏണസ്റ്റോ ചെഗുവേരയുടേയും വരികളെ നമുക്ക് ഏറ്റു ചൊല്ലാം....അയഞ്ഞു താഴാതെ ആ കൊടിമരത്തിലെ ശുഭ്ര പതാകയെ നമുക്ക് ഒന്നുകൂടി ഉയർത്തി കെട്ടാം.... കാലത്തിന്റെ കണക്കിൽ നമുക്ക് പറയാം ഞാനും ആ ക്യാമ്പസിൽ ഒരു കാലം പഠിച്ചിരുന്നുവെന്ന്...അതിനുവേണ്ടി ഒരടയാളമെങ്കിലും...ഒരു ചെറിയ അടയാളമെങ്കിലും ബാക്കി വച്ചിരുന്നുവെന്ന്.... ഇനിവരും പുലരിയും സൂര്യോദയങ്ങളും ഇനിയെന്റെ ഉണ്ണികൾക്ക് അന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായി നിൻ മുന്നിൽ വന്ന് വസന്തം തീർത്തിടും.... ഈ വരികളെ ഓർമ്മിപ്പിച്ചു കൊണ്ട് എന്നെ കേട്ട എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് വിടവാങ്ങുന്നു.... നിങ്ങളുടെ സ്വന്തം ദേവഘോഷ്......വിപ്ലവ അഭിവാദ്യങ്ങൾ..... മുഷ്ടി ചുരുട്ടി ഉയർത്തിവച്ച കൈകൾ അപ്പോഴും ഒരു വിറയലോടെ ചലിക്കുന്നുണ്ടായിരുന്നു.... ഞാനതും കണ്ട് അന്തം വിട്ടിരുന്ന് പോയി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story