ക്യാമ്പസിലെ ചെഗുവേര: ഭാഗം 6

campasilechekuvera

രചന: മിഖായേൽ

മുഷ്ടി ചുരുട്ടി ഉയർത്തിവച്ച കൈകൾ അപ്പോഴും ഒരു വിറയലോടെ ചലിക്കുന്നുണ്ടായിരുന്നു.... ഞാനതും കണ്ട് അന്തം വിട്ടിരുന്ന് പോയി.... ഒരു നോട്ടം പോലും തരാതെ സഖാവ് ഡയസ് വിട്ടിറങ്ങിയതും അതിന് മുമ്പ് വന്ന പാർട്ടിക്കാരേപ്പോലെ ഒരു ചേട്ടൻ ഞങ്ങൾക്ക് ലഡ്ഡു വിതരണം ചെയ്തു....ആ ലഡ്ഡു കൈയ്യിൽ വാങ്ങുമ്പോഴും എന്റെ നോട്ടം പുറത്തേക്ക് നടന്നകന്ന സഖാവിലേക്ക് തന്നെ നീണ്ടു... ശ്രദ്ധ പൂർണമായും പുറത്തേക്ക് നല്കിയിരിക്കുമ്പോഴാ മറ്റൊരു ചേട്ടൻ ലെക്ച്വർ ബോർഡിന് മുന്നിലായി വന്നു നിന്ന് സംസാരിക്കാൻ തുടങ്ങിയത്... സഖാവിന്റെ ഘനഗംഭീരമായ ശബ്ദത്തിന് മുന്നിൽ അത് ഒന്നുമല്ലായിരുന്നു.. എങ്കിലും ഞങ്ങളെല്ലാവരും അതും കേട്ടിരുന്നു.... പ്രീയ വിദ്യാർത്ഥി വിദ്യാർത്ഥിനി സുഹൃത്തുക്കളേ... ഞാൻ അഭിജിത്ത്.... അധികം പരിചിതമല്ലാത്ത മുഖമാണെന്റേതെന്നെനിക്കറിയാം... ഞാൻ സെക്കന്റിയർ ബോട്ടണിയിലാണ്.... ഞാനിപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ അറിയിക്കാനാണ് എത്തിയിരിക്കുന്നത്....

ഈ ക്യാമ്പസിൽ സ്റ്റുഡന്റ്സ് യൂണിയന്റെ ഭാഗമായി ഒരു ആന്റീ റാഗിംഗ് സ്കോഡ് പ്രവർത്തിക്കുന്നുണ്ട്... അതിന്റെ സെക്രട്ടറി സ്ഥാനം അലങ്കരിക്കുന്നത് ഞാനാണ്.... പ്രസിഡന്റ് അമൽ ജിത്തും... പെൺകുട്ടികളെ റെപ്രസന്റ് ചെയ്യുന്നത് 3rd B.Comലെ വന്ദനയുമാണ്.... നിങ്ങൾക്ക് ഏതു തരത്തിലുള്ള റാഗിംഗ് പ്രോബ്ലംസുണ്ടായാലും ആ കാര്യം അപ്പോൾ നിങ്ങൾക്ക് ഞങ്ങളെ അറിയിക്കാം... അതിന് വേണ്ടി ഞങ്ങളുടെ ഡീറ്റെയ്ൽസ് അടങ്ങിയ ഒരു നോട്ടീസും ഒപ്പം നിങ്ങൾ നേരിടുന്ന മറ്റ് പ്രശ്നങ്ങൾ ഞങ്ങളെ അറിയിക്കാനുള്ള ഒരു സർവ്വേ ഫോം കൂടി ഇപ്പോൾ നല്കും...അതിൽ നിങ്ങൾക്ക് നേരിടുന്ന പ്രശ്നങ്ങൾ സൂചിപ്പിക്കാം...അതിന് ശക്തമായ ഇടപെടീൽ ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാകും... ആ ചേട്ടൻ അത് പറഞ്ഞ് നിർത്തും മുമ്പ് മറ്റൊരു ചേട്ടൻ കുറേ നോട്ടീസുകൾ ഞങ്ങളുടെ ഓരോരുത്തരുടേയും കൈയ്യിലേക്ക് തന്നു...അതിൽ എല്ലാവരുടേയും പേരും അഡ്രസ്സും ക്ലാസും, മൊബൈൽ നമ്പറും എഴുതിയിരുന്നു....

ഞാൻ തിടുക്കപ്പെട്ട് നോക്കിയത് അതിൽ ദേവഘോഷ് എന്ന പേരുണ്ടോ എന്നായിരുന്നു...എന്നാൽ പ്രതീക്ഷകളെ കാറ്റിൽ പറത്തി ആ പേര് മാത്രം അതിൽ ഉണ്ടായിരുന്നില്ല.... ഒരു നിരാശ കലർന്ന ഭാവത്തിൽ ഞാൻ സർവ്വേ ഫോം ഫില്ല് ചെയ്യാൻ തുടങ്ങി... എല്ലാവരും നേരിട്ട പ്രശ്നം ബസിലെ ST നിരോധനവും,ബസ് നിർത്താതെയുള്ള പോക്കുമായിരുന്നു....അത് കണ്ട് ഞാനും അതൊക്കെ തന്നെ എഴുതി കൊടുത്തു.... തുടക്കത്തിൽ പേരും അഡ്രസ്സും മൊബൈൽ നമ്പറും ഫില്ല് ചെയ്യേണ്ട സ്ഥലം ഞാൻ vacant ആയി ഇട്ടായിരുന്നു തിരികെ ഏൽപ്പിച്ചത്.... പക്ഷേ നോട്ടീസ് തിരികെ വാങ്ങാൻ വന്ന ചേട്ടൻ മാന്യമായ പെരുമാറ്റത്തോടെ ആ portion ഫില്ല് ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു.. പിന്നെ അധികം അമാന്തിക്കാതെ ഞാനും ഫോം ഫില്ല് ചെയ്ത് തിരികെ ഏൽപ്പിച്ചു..... പിന്നീടുള്ള ദിവസങ്ങൾ ശരവേഗത്തിൽ ആയിരുന്നു കടന്നു പോയത്...ഓരോ ദിവസവും ക്ലാസിൽ നടക്കുന്ന കാര്യങ്ങൾ ഞാനമ്മയോടും അച്ഛനോടും പറയുന്നത് പതിവാക്കി....

അതിനിടയിൽ 'ദേവഘോഷ്' അവർ കേൾക്കുന്ന സ്ഥിരം പേരായി മാറി....പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് വീട്ടിൽ വെറുപ്പിക്കൽസ് ആയതോടെ ഞാൻ സംഗീതയിലേക്ക് കളം മാറ്റി ചവിട്ടി....എല്ലാം കൂടി കേട്ടപ്പോൾ കോളേജിലേക്ക് എത്രയും പെട്ടെന്ന് അഡ്മിഷൻ കിട്ടാൻ വേണ്ടി പെണ്ണ് ദേവിയ്ക്കൊരു ചുറ്റുവിളക്ക് തന്നെ നേർന്നു.... അതിന്റെയൊക്കെ ഫലം കൊണ്ടാവും ആഴ്ച മൂന്ന് കഴിഞ്ഞതും സ്പോട്ട് അഡ്മിഷനിൽ അവൾക്കും അവിടെ അഡ്മിഷൻ തരായി.... പിന്നെ ഞാൻ ശരിയ്ക്കും happy ആയി എന്നു വേണം പറയാൻ.... കോളേജ് ആകെമൊത്തം പരിചയമായെങ്കിലും അപ്പോഴും മനസിലാകാത്തൊരു ചോദ്യ ചിഹ്നമായി ആ ചെഗുവേര മാറിയിരുന്നു.... കോളേജിന്റെ ഓരോ കോണിലും വച്ച് സ്ഥിരം കാണുമെങ്കിലും ചെറിയൊരു പുഞ്ചിരി പോലും അയാൾടെ ഭാഗത്ത് നിന്നും ഉണ്ടായില്ല... എപ്പോഴും കൂട്ടുകാർക്കൊപ്പം അതല്ലെങ്കിൽ മാഞ്ചോട്ടില് പാർക്ക് ചെയ്തിട്ടുള്ള ബുള്ളറ്റിന് മുകളിൽ....

അങ്ങനെ ദിവസങ്ങൾ കടന്നുപോയി...സംഗീഥയുമൊത്തുള്ള ക്ലാസിന് പോക്ക് പതിവായി തുടങ്ങി... സരയൂ ബസിലെ പഴയ പ്ലേസ് ഞങ്ങളങ്ങ് കൈയ്യടക്കി.... കോളേജിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സഖാവിനെ അവൾക്ക് കാണിച്ചു കൊടുക്കുന്നത് പതിവായി....അങ്ങനെയെങ്കിലും കാലമാടൻ ഒന്ന് മൈൻഡ് ചെയ്യുമല്ലോന്ന് കരുതി.. എവിടെ....??? ജ്യോതിയും വന്നില്ല തീയും വന്നില്ലാന്ന് പറയും പോലെയായി.... അങ്ങനെ ക്ലാസ് തുടങ്ങി കൃത്യം ഒരുമാസം കഴിഞ്ഞു... അപ്പോഴേക്കും അഡ്മിഷൻ ഏകദേശം പൂർത്തിയായിരുന്നു.... എല്ലാവരോടും ആവശ്യത്തിലും അധികം പരിചയവുമായി എന്നു പറയാം..... ഒരുവിധം എല്ലാ പാർട്ടിക്കാരും ഞങ്ങളെ പരിചയപ്പെടാൻ എത്തിയെങ്കിലും ഞങ്ങടെ real seniors ഞങ്ങളെ പരിചയപ്പെടാനായി അതുവരെ എത്തീട്ടില്ലല്ലോന്ന ശ്രുതി പരക്കെ മുഴങ്ങിയപ്പോഴാ ഒരുകൂട്ടം students ക്ലാസിലേക്ക് വന്നു കയറിയത്.... ലഞ്ച് ടൈം കഴിഞ്ഞുള്ള കത്തിയടി ടൈംമിന് ഭംഗം വരുത്തിയായിരുന്നു അവരുടെ entry....ലഞ്ച് ബോക്സൊക്കെ ബാഗിലേക്ക് തള്ളിക്കയറ്റി വച്ച് എല്ലാവരും അവരവരുടെ സ്ഥാനങ്ങളിൽ ഇരുപ്പുറപ്പിച്ചു...

സംഗീത വന്നതോടെ അൻസീടെ സ്ഥാനം എന്റെ റൈറ്റ് സൈഡിലായി.... ക്ലാസിലേക്ക് കയറി വന്ന എല്ലാ മുഖങ്ങളും പരിചിതമായിരുന്നു...കാരണം അവർ ഞങ്ങടെ യഥാർത്ഥ സീനിയേഴ്സ് തന്നെയായിരുന്നു....മലയാളം ഡിപ്പാർട്ട്മെന്റ് തന്നെ..... വൈഷ്ണവി ചേച്ചിയായിരുന്നു പെൺകുട്ടികളുടെ ടീം ലീഡർ..ദയാൽ ചേട്ടനാണ് ക്ലാസ് റെപ്പ്.... അതൊക്കെ ഏകദേശം ധാരണയുണ്ടായിരുന്നു... അതുകൊണ്ട് തന്നെ സ്റ്റുഡന്റ്സിനെ പ്രതിനിധീകരിച്ച് അവര് രണ്ടുപേരും തന്നെയാണ് സംസാരിച്ചു തുടങ്ങിയത്.... അവർ സംസാരിച്ചു നില്ക്കുമ്പോൾ തന്നെ ദീപൻ സാറും ചിത്ര ടീച്ചറും വിജു കുമാർ സാറും ക്ലാസിലേക്ക് വന്നിരുന്നു.... എല്ലാവരുടേയും ഉദ്ദേശം എന്താണെന്ന് മനസിലാകാതെ ഞങ്ങളെല്ലാവരും അന്തംവിട്ടിരുന്ന് പോയി.... Dear friends..... ഞങ്ങളിന്ന് നിങ്ങളെ ജൂനിയേഴ്സിനെ നന്നായി പരിചയപ്പെടാനും നിങ്ങളുടെ ഉള്ളിലെ സർഗ്ഗവാസനകളെ തിരിച്ചറിയാനുമാണ് എത്തിയിരിക്കുന്നത്..... അതൊക്കെ കേട്ടപ്പോ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.... നിങ്ങൾക്ക് ചിലപ്പോ ഇത് സീനിയേഴ്സിന്റെ റാഗിംഗ് ആണെന്നു തോന്നാം...ബട്ട് ഇത് അങ്ങനെയല്ല...കാരണം നമ്മുടെ കോളേജിൽ ഒരു റാഗിംഗ് പ്രവണത കാട്ടാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല...

ഇത് ചെറിയൊരു കുസൃതി...കാലാകാലങ്ങളായി ഈ ഡിപ്പാർട്ട്മെന്റിൽ നടത്തി വരാറുള്ള ചെറിയൊരു ചടങ്ങായി കണ്ടാൽ മതി നിങ്ങളിതിനെ... കാരണം ഞങ്ങളീ ചടങ്ങിന് ഒരു ഓമന പേരിട്ടിട്ടുണ്ട് എന്താന്നല്ലേ.... അത്രയും പറഞ്ഞ് വൈഷ്ണവി ചേച്ചി എല്ലാവരോടും ഒന്നിച്ചു പറയാനായി ആക്ഷനിട്ടു... 📢 WELCOME.......📢 വളരെ ഉച്ചത്തിൽ അവരെല്ലാവരും ചേർന്ന് അങ്ങനെ പറഞ്ഞതും ഞങ്ങളെല്ലാവരും ഒരുപോലെ ഞെട്ടി പരസ്പരം നോക്കി... ഹേയ് guys...പേടിയ്ക്കാനൊന്നുമില്ല...നിങ്ങളെ ബുദ്ധിമുട്ടിച്ച് ഞങ്ങളൊന്നും നിങ്ങളെക്കൊണ്ട് ചെയ്യിക്കില്ല...just for a fun... മറ്റൊരു പ്രോബ്ലവും ഉണ്ടാവില്ല...അതല്ലേ നമ്മുടെ ഡിപ്പാർട്ട്മെന്റ് ടീച്ചേഴ്സ് പോലും ഫുൾ സപ്പോർട്ടോടെ ഇവിടെ ഇരിക്കുന്നത്... ഇതിവിടെ അനുവദിച്ചിരിക്കുന്ന ഒരു ചടങ്ങാണ്... അതുകൊണ്ട് ഞങ്ങൾ കുറേ ലോട്ടിടും അതിൽ നിന്നും ഒരെണ്ണം എടുത്ത് അതിൽ പറഞ്ഞിരിക്കുന്ന കാര്യം just ഒന്നു ചെയ്യുക... ബുദ്ധിമുട്ടുള്ളവർക്ക് വേറെ ടാസ്ക് തരാം...ഓക്കെ... ദയാൽ ചേട്ടൻ ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞു നിർത്തിയെങ്കിലും ഞങ്ങളുടെ എല്ലാം മനസിലുണ്ടായ പേടിയ്ക്ക് ഒരു മാറ്റവും വന്നില്ല... ആഹാ... അപ്പോ ഈ ക്ലാസൊക്കെ ആദ്യമൊന്ന് അറേഞ്ച് ചെയ്യണ്ടേ....!!!! അതും പറഞ്ഞ് അവര് തന്നെ ഡസ്കും ബഞ്ചുമെല്ലാം ക്ലാസിന് വട്ടമായി നിരത്തിയിട്ടു... സീനിയേഴ്സ് ഒരു സൈഡിലും ഞങ്ങൾ ജൂനിയേഴ്സ് മറു സൈഡിലുമായി.......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story