ക്യാമ്പസിലെ ചെഗുവേര: ഭാഗം 8

campasilechekuvera

രചന: മിഖായേൽ

ഞാൻ പാടിക്കഴിഞ്ഞ് മൈക് താഴ്ത്തിയതും ക്ലാസിൽ നിറഞ്ഞ കൈയ്യടി ഉയർന്നു കേട്ടു....അതിനെ ഏറ്റുവാങ്ങിയ സന്തോഷത്തിൽ ഒന്ന് പുഞ്ചിരിച്ച് തിരിഞ്ഞതും കോള് ചെയ്യുന്നതിനിടയിലും ഗൗരവം വിട്ടുമാറാത്ത മുഖത്തോടെ എന്നിലേക്ക് നോട്ടം പായിച്ച് നിന്ന സഖാവിലേക്കായിരുന്നു എന്റെ ശ്രദ്ധ പോയത്..... ആ മുഖത്ത് വിരിഞ്ഞ ഗൗരവം കണ്ടപ്പോ ശരിയ്ക്കും എന്റെ പാട്ട് ഇഷ്ടപ്പെട്ടിട്ടാണോ അതോ ഇഷ്ടപ്പെടാത്തതു കൊണ്ടാണോ നോട്ടമിട്ടേന്ന് മനസിലായില്ല.... ഞാൻ മൈക് തിരികെ വൈഷ്ണവി ചേച്ചീടെ കൈയ്യിൽ തന്നെ കൊടുത്ത് സീറ്റിലേക്ക് വന്നിരിക്കുമ്പോഴും എല്ലാവരും എന്നെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയായിരുന്നു....അവിടേം except that ബൂർഷ്വാ...!!!😡😡 ചിരിയോടെ ഒരു നോട്ടം പോലും അങ്ങേർടെ ഭാഗത്ത് നിന്നും ഉണ്ടായില്ല..എല്ലാവരും അഭിനന്ദിയ്ക്കുമ്പോഴും ഞാൻ അല്പം നിരാശയോടെയായിരുന്നു അതെല്ലാം ഏറ്റുവാങ്ങിയത്...അപ്പോഴും എന്റെ ഇടയ്ക്കിടേയുള്ള നോട്ടം ആ മാന്യവ്യക്തിയിലേക്ക് തന്നെ നീണ്ടു....

അതിനെ പാടെ അവഗണിച്ച് ആ മൊബൈലും ചെവിയിലേക്ക് ചേർത്ത് പിടിച്ച് ആരോടോ സംസാരിച്ച് സഖാവ് വരാന്തയിലൂടെ നടന്നകന്നു..... പിന്നെ ക്ലാസിലും ഡിപ്പാർട്ട്മെന്റിലും അടക്കം ഞാനും സംഗീതയുമങ്ങ് ഫേമസായി... അന്നത്തെ welcome ത്തിന്റെ ഫസ്റ്റ് പ്രൈസ് എനിക്കും സെക്കന്റ് പ്രൈസ് അവൾക്കുമായിരുന്നു...എല്ലാവരുടേയും അഭിനന്ദനങ്ങൾ വേറെയും... അങ്ങനെ ക്ലാസില് വന്നു കേറി മാസം ഒന്ന് കഴിഞ്ഞതും ഞങ്ങള് ഡിപ്പാർട്ട്മെന്റിലെ കലാപ്രതിഭകളായി മാറി...😎 ക്ലാസും തമാശകളും കളിചിരികളുമായി ദിവസങ്ങൾ വീണ്ടും കടന്നു പോയി...ക്ലാസിൽ എല്ലാവരും അല്ലറചില്ലറ ഗ്രൂപ്പുകളും കൂട്ടുകെട്ടുകളുമൊക്കെ strong ആക്കി തുടങ്ങി...ഞാനും സംഗീതയും അൻസിയും, ഗൗതമും ബാക്കി ആറ് പേരും അടങ്ങുന്ന മെയിൻ ഗ്രൂപ്പിലേക്ക് ആദിത്ത് എന്ന ഒരുത്തൻ കൂടി പുതുതായി മെമ്പർഷിപ്പ് എടുത്തു.... Welcome ത്തിന് ശേഷം ആൾക്ക് ചെറിയ തോതിൽ എന്നോട് എന്തോ ഒരിത് തോന്നിയിട്ടാണ് കക്ഷി നേരെ വന്ന് മെമ്പർഷിപ്പ് എടുത്തതെന്ന ശ്രുതി സംഗീതേടെ വായിൽ നിന്ന് മുഴങ്ങിയതും ഞാനതിനെ അടപടലേ reject ചെയ്തു....

പക്ഷേ ആദി അങ്ങനെയിങ്ങനെയൊന്നും അതിനെ വിട്ടു കളയാൻ ഉദ്ദേശമില്ലാതെ എന്റെ പിറകേ കൂടി.... അങ്ങനെയിരിക്കെ ഒരു ദിവസം ഫ്രീ ഹവർ കിട്ടിയതു കൊണ്ട് ടെക്സ്റ്റ് റെഫർ ചെയ്തു നോട്ട്സ് എഴുതുന്ന തിരക്കിലായിരുന്നു ഞാൻ.... എന്നത്തേയും പോലെ ആദി കറങ്ങിത്തിരിഞ്ഞ് എന്റടുത്തേക്ക് വന്നിരുന്നു... രാഖി ബന്ധൻ ആണെന്നും പറഞ്ഞ് ക്ലാസിലുള്ള എല്ലാവർക്കും നിർബന്ധിപ്പിച്ച് രാഖി കെട്ടിയ ശേഷമായിരുന്നു എന്റടുത്തേക്കുള്ള അവന്റെ വരവ്.....അവന് നേരെ ഒന്ന് പുഞ്ചിരിച്ച് കാണിച്ച് ഞാനെന്റെ ജോലിയില് തന്നെ concentrate ചെയ്തു.. സംഗീത ആ time ല് വേറെ ഏതോ ബഞ്ചിലിരുന്ന് കാത്തിയടിയ്ക്കുന്ന തിരക്കിലായിരുന്നു.... നീലാംബരി....നീ ശരിയ്ക്കും ഒരു പുസ്തകപ്പുഴു ആണല്ലോ...എന്തിനാ ഇങ്ങനെ ഏതു നേരവും നോട്ട്സും എഴുതുന്നേ... എന്നോട് എന്തെങ്കിലും സംസാരിച്ചിരിക്കെടീ.... പിന്നെ... നിന്നോട് സംസാരിക്കാനും വേണ്ടി എന്താ ഉള്ളത്...?? എനിക്കിവിടെ ഒരുകുന്നുണ്ട് എഴുതാനായിട്ട്...അപ്പോഴാ നിന്റെയൊരു സംസാരം...!!! ഹോ.. പിന്നെ..നിന്റെ ഒരു എഴുത്ത്.... ഇതൊന്ന് അടച്ച് വച്ചേ...

അവനതും പറഞ്ഞ് ഞാൻ എഴുതിക്കോണ്ടിരുന്ന ബുക്ക് അടച്ചു വച്ച് ഡെസ്കിൽ മുട്ടുകൈകുത്തി കൈത്തലം തലയിൽ താങ്ങി എന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.... നീ എന്ത് പണിയാ ആദീ കാണിച്ചേ...ഒന്നു പോയേ...!!! ഞാനതും പറഞ്ഞ് ബുക്ക് തുറക്കാൻ തുടങ്ങിയതും അവനാ ബുക്കിന് മേൽ കൈവെച്ച് അത് എന്നിൽ നിന്നും മറച്ചു വച്ചു.... ആദി...ദേ കളിയ്ക്കല്ലേ... ഞാനതും പറഞ്ഞ് അവന്റെ കൈയ്യീന്ന് ബുക്ക് വാങ്ങാൻ നോക്കിയതും അവനത് ഇരുകൈയ്യിലുമായിട്ട് മാറ്റി മാറ്റി കളിച്ചു.... പെട്ടെന്നാ ജനൽപ്പാളിയിലൂടെ എന്റെ നോട്ടം വരാന്തയിലേക്ക് പോയത്...വരാന്തയിലൂടെ മുണ്ടും മടക്കി കുത്തി കലിപ്പ് മോഡില് നടന്ന് ക്ലാസിനോടടുത്ത സഖാവിനെ കണ്ടതും എന്റെ നെഞ്ചൊന്നാളി..... പ്രത്യേകിച്ച് ക്ലാസിലേക്ക് ലുക്ക് വിടാതെയായിരുന്നു സഖാവ് നടന്നതെങ്കിലും ഇടയ്ക്കൊരു നോട്ടം ഞങ്ങടെ നേർക്ക് വീണിരുന്നു..... അത് കണ്ടതും എന്തോ എന്റെ ഉള്ളിലൂടെ ഒരു വിറയല് പടർന്നു കയറി... ഞാനാ പേടിയില് അവന്റെ കൈയ്യീന്ന് ബുക്ക് വാങ്ങി ബഞ്ചിൽ നിന്നും എഴുന്നേറ്റതും സഖാവ് കാറ്റ് പോലെ ക്ലാസിലേക്ക് വന്നു കയറിയതും ഒരുമിച്ചായിരുന്നു....

നേരെ വന്നു നിന്നത് എന്റേം ആദീടേം മുന്നിലും...കൂടെയുണ്ടായിരുന്ന ചേട്ടന്മാര് അല്പം കലിപ്പോടെയാ എന്നേം അവനേം നോക്കിയത്...ഞാനൊന്നും അറിയാത്ത മട്ടില് അവരെ മിഴിച്ച് നോക്കി നിന്നു.... ഘോഷേ...ഇവനാ പുതിയ party quota...അതും നമ്മുടെ ഡിപ്പാർട്ട്മെന്റിനെ അടിമുടി പരിഷ്കരിക്കാൻ എത്തിയിരിക്ക്വാ....!!!ദേ കണ്ടില്ലേ കൈയ്യിലൊരു ചരട്..... അതും പറഞ്ഞ് 2nd year ലെ അരുൺ ചേട്ടൻ ആദീടെ ഒരു കൈ സഖാവിന് നേരെ ഉയർത്തി കാണിച്ചു.... അതുകണ്ട് ശരിയ്ക്കും കലിപ്പോടെ വിറച്ച് നിൽക്ക്വായിരുന്നു ചെഗുവേര....സംഭവം എന്താണെന്ന് എനിക്ക് ശരിയ്ക്കും മനസിലായില്ലായിരുന്നു... അതുകൊണ്ട് എല്ലാരേം പോലെ ഞാനും കണ്ണ് മിഴിച്ച് അവരെ തന്നെ നോക്കി നിന്നു..... എന്താടാ ഇത്....???? ഇതിവിടെ പതിവില്ലാത്ത സംഗതിയാണെന്നറിയില്ലേ നിനക്ക്...അതും എന്റെ ഡിപ്പാർട്ട്മെന്റിൽ.... സഖാവിന്റെ ഗൗരവമേറിയ സ്വരവും കണ്ണുകളിലെ തീക്ഷ്ണതയും കണ്ടപ്പോഴേ ഞാൻ വെട്ടി വിയർക്കാൻ തുടങ്ങി..

.എല്ലാവരും ഞങ്ങളിൽ നിന്നും വിട്ടുമാറിയുള്ള ബഞ്ചുകളിലായതു കൊണ്ട് അവരുടെ എല്ലാം നോട്ടം ഞങ്ങളിലേക്ക് മാത്രം ഒതുങ്ങി..... അപ്പോഴും ആദി ഒരു കൂസലുമില്ലാതെ അവർക്ക് മുന്നിൽ നിൽക്ക്വായിരുന്നു... ചോദിച്ചതു കേട്ടില്ലേടാ... ഇവിടെ ഈ പതിവില്ലാന്ന് അറിയില്ലേ നിനക്ക്...???😡😡😡 സഖാവ് എസ്കലേറ്റ് കലിപ്പ് ഓൺ ചെയ്തതും അവനൊന്നു പതറി.... ഞാൻ... ഞാൻ ഈ കോളേജിലെ സ്റ്റുഡന്റാണ്.. എനിക്കും എന്റേതായ അവകാശങ്ങളുണ്ട്.... എനിക്ക് ഇത് കൈയ്യിൽ ധരിക്കാൻ ഇഷ്ടമാ... അതുകൊണ്ട് ധരിച്ചു....ആ അവകാശത്തെ ചോദ്യം ചെയ്യാൻ നിങ്ങളൊക്കെ ആരാ...??? പൊന്നുമോൻ അവകാശത്തിന്റെ കണക്ക് നിരത്താൻ വന്നതാണെങ്കി നിനക്ക് വഴി തെറ്റിപ്പോയല്ലോ....!!!! ഇവിടെ ഇങ്ങനത്തെ അവകാശങ്ങളൊന്നും വിലപ്പൊവില്ലല്ലോ മോനേ...നിന്റെ ഈ അവകാശങ്ങളൊക്കെ ആളും അനക്കവുമില്ലാത്ത വള്ളിപ്പടർപ്പിന് ചോട്ടിലും തിരക്കൊഴിഞ്ഞ മൈതാനങ്ങളിലും മതി....

ഇവിടെ വേണ്ട... ഇത് സ്ഥലം വേറെയാ... അവകാശ പത്രിക നിരത്തി വച്ചാൽ അതിനെ എട്ടായി മടക്കി കൈയ്യിൽ തരും ഈ ഘോഷ്...!!! അതുകൊണ്ട് മോനതങ്ങ് അഴിച്ചു കളഞ്ഞേ....!!! അത് കേട്ടതും അല്പം പേടി തോന്നിയെങ്കിലും ആദി അത് അഴിയ്ക്കാൻ കൂട്ടാക്കാതെ നിന്നു.... എന്താടാ നിന്നോട് ഈ ഭാഷയില് പറഞ്ഞാ പോരേ... മര്യാദയ്ക്ക് അഴിയ്ക്കെടാ....!!!😡😡😡 പിന്നീട് ക്ലാസ് മുഴുവനും മുഴങ്ങി കേട്ട ഒരലർച്ചയായിരുന്നു...അത് കേട്ടതും എല്ലാവരും ഒരുപോലെ കിടുങ്ങിവിറച്ചു....അതും കൂടി ആയതും ആദി വലിയ ബലം പിടുത്തത്തിനൊന്നും പോകാതെ കൈയ്യിലെ ചരട് അഴിച്ചു മാറ്റി ഡസ്കിലേക്ക് വച്ചു... അത് കാണേണ്ട താമസം സഖാവിന്റെ തൊട്ടു പിന്നിൽ നിന്ന ചേട്ടൻ അതെടുത്ത് ജനലിലൂടെ പുറത്തേക്കൊരേറായിരുന്നു.... അപ്പോ ഇവിടുത്തെ പതിവുകൾ ഏതാണ്ട് നിനക്ക് മനസിലായല്ലോ....ചുവപ്പിന്റെ മണ്ണാ ഇത്... ഇവിടെ നീ ഉദ്ദേശിക്കുന്ന കൊടി ഉയരില്ല...ഉയർത്താൻ അനുവദിക്കില്ല...😠😠😠

ഇവിടുത്തെ സൗഹൃദത്തിനും സാഹോദര്യത്തിനും നീ എല്ലാവരുടേയും കൈയ്യിൽ ചേർത്ത് കെട്ടി കൊടുത്ത ഈ നാലിഴ നൂലിന്റെ ആവശ്യമില്ല...!!! മനസിൽ തട്ടിയുള്ള ഒരൊറ്റ വിളി മതി... ആൺപെൺ വ്യത്യാസമില്ലാത്ത ഒരേയൊരു വിളി... സഖാവ്....🔥 ആ വിളിയിൽ എല്ലാവരും തുല്യരാണ്....നിന്നേയും എന്നേയും വേർതിരിക്കാത്ത ഒരേയൊരു നാമം സഖാവ്.....!!!! അതിൽ കരുതലുണ്ട്, സ്നേഹമുണ്ട്, വിശ്വാസമുണ്ട്...അതിനീ വർണ നൂലിന്റെ ബന്ധനം ആവശ്യമില്ല ആദിത്ത് മോഹൻ.....!!! മോൻ പഠിച്ച അഭ്യാസങ്ങൾക്ക് വീറും വാശിയും പോര...ആദ്യം നീയൊന്ന് പയറ്റി തെളിഞ്ഞ് വാ... അപ്പോ നമുക്ക് ഏറ്റുമുട്ടാം...അതുവരെ നീ ഇവിടുത്തെ മലയാളം മാത്രം പഠിച്ചാ മതി... കൈയ്യില് കരുതിയ കുറുവടി എടുക്കാനുള്ള സമയമാകുമ്പോ ചേട്ടന്മാര് പറയാം....

അതും പറഞ്ഞ് അവന്റെ നെഞ്ചില് ചെറുതായൊന്ന് തട്ടി സഖാവ് തിരിഞ്ഞു നടന്നു... പെട്ടെന്ന് എന്തോ ഓർത്തെടുത്ത മട്ടില് തിരികെ വന്നു... ആദിത്തിന് ഈ ക്യാമ്പസ് അറിയില്ല...ഞങ്ങളേം.. അതുകൊണ്ടാണ് അവന്റെ ഭാഗത്ത് നിന്നും പക്വതയില്ലാത്ത ഈ പ്രവർത്തിയുണ്ടായത്... അതിന്റെ പേരിൽ അവൻ കെട്ടിത്തന്ന ബന്ധനം ഇനി ആരും സൂക്ഷിക്കണമെന്നില്ല.... അതിവിടെ പതിവില്ല.... എല്ലാവരും അതങ്ങ് അഴിച്ചു മാറ്റിയേക്ക്.... അത് കേട്ടതും എല്ലാവരും ഒരുപോലെ കൈയ്യിലെ ചരടിൽ നോട്ടമിട്ട് തിടുക്കപ്പെട്ട് അതഴിയ്ക്കാൻ തുടങ്ങി... ഞാൻ മാത്രം എന്ത് ചെയ്യണം എന്നറിയാതെ ആകെയൊന്ന് പരുങ്ങി നിൽക്ക്വായിരുന്നു....കാരണം ആ ക്ലാസിൽ എന്റെ കൈയ്യിൽ മാത്രം അതില്ലായിരുന്നേ.... ക്ലാസ് വിട്ടു പോകാൻ ഭാവിച്ച സഖാവ് പെട്ടെന്ന് എന്റെ മുന്നിലേക്ക് വന്നു നിന്നു... എന്താടീ നിനക്കിവൻ കെട്ടി തന്നില്ലേ....???? 😡😡😡...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story