ചെകുത്താൻ-2❣️: ഭാഗം 7

chekuthan-2

എഴുത്തുകാരി: പ്രണയാഗ്നി

"മ്മ്മ്... വരാൻ തോന്നുന്നില്ലെടാ അവിടേക്ക്... ഇവിടെ ആകുമ്പോൾ കുറച്ചൊക്കെ സമാധാനം ഉണ്ട്... അവിടെ വന്നാൽ ദുർഗ്ഗയുടെ ഓർമ്മകൾ അലട്ടി കൊണ്ടേ ഇരിക്കും..." ഫോണിലൂടെ രുദ്രൻ ഉണ്ണിയോട് പറഞ്ഞു... അവിടേക്ക് വരാൻ കുറെ ആയി ഉണ്ണി രുദ്രനെ നിർബന്ധിക്കുന്നു... "കുട്ടികളൊക്കെ എന്താക്കുന്നു....??" ദുർഗ്ഗയുടെ ഓർമ്മകൾ മനസ്സിലേക്ക് വന്നതും അതിനെ മാറ്റാനായി രുദ്രൻ വിഷയം മാറ്റി... "തുമ്പിയും കണ്ണനും സ്കൂളിൽ പോയേക്കുവാന്... അമ്പുടുവിന് പനി... അതോണ്ട് കിടക്കുവാ..." ഉണ്ണി പറഞ്ഞു... രുദ്രൻ ഒന്ന് നിശ്വസിച്ചു... അൽപ്പ നേരം അവനോടു വിശേഷങ്ങൾ എല്ലാം പറഞ്ഞു ഫോൺ വെച്ചു... മനസ്സിന് വല്ലായ്മ തോന്നിയതും റൂമിൽ കയറി ബെഡിലേക്ക് കിടന്നു... കണ്ണുകൾ അടച്ചു കൈ കണ്ണിനു മുകളിൽ വെച്ചു... ഉറക്ക് വരുന്നുണ്ടായിരുന്നു... അവൻ മെല്ലെ നിദ്രയിലേക്കാണ്ടു....

കതക് തുറന്ന് ദുർഗ്ഗ കോലായിലേക്ക് വന്നതും പുഞ്ചിരിയോടെ ദിവ അവളെ നോക്കി... തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചവൾ മെല്ലെ കാലുകൾ നീട്ടി വലിച്ചു വന്നു.... "മുത്തശ്ശീ...." തിരിഞ്ഞു നിന്ന് പരിസരം വീക്ഷിക്കുന്ന ജാനുവേട്ടത്തിയെ അവൻ തട്ടി വിളിച്ചു... അവരവനെ തിരിഞ്ഞു നോക്കി... "എന്താ...??" അവർ കണ്ണുകൾ മിഴിച്ചു... ദിവ സ്വയം നെറ്റിക്കടിച്ചു പോയി... "ഇതാണ് ഞാൻ പറഞ്ഞ അമ്മ..." ദിവ പറഞ്ഞു ദുർഗ്ഗയെ നോക്കിയ കൂടെ ജാനുവേട്ടത്തിയും അങ്ങോട്ട് നോക്കി... അവളെ കണ്ടതും കണ്ണുകൾ മിഴിഞ്ഞു... ദുർഗ്ഗയുടെ അവസ്ഥയും അത് തന്നെ... കണ്ണുകൾ വിശ്വാസം വരാതെ ദുർഗ്ഗയെ നോക്കുമ്പോൾ ദുർഗ്ഗ കരഞ്ഞു പോയിരുന്നു... ദിവ ഇരുവരെയും ഒന്നും മനസ്സിലാകാതെ നോക്കി.... "ഏട്ടത്തി..." അവളുടെ സ്വരം ഇടറി... ജാനുവേട്ടത്തി വല്ലാത്തൊരവസ്ഥയിൽ ആയിരുന്നു... തൊണ്ടയിൽ കുരുങ്ങി കിടക്കുന്ന വാക്കുകൾ അവർക്ക് പുറത്തേക്കെടുക്കാൻ ആയില്ല... കണ്ണുകൾ വിശ്വാസം വരാതെ അവളെ തന്നെ ഉറ്റു നോക്കി കൊണ്ടിരുന്നു....

"മുത്തശ്ശീ..." ദിവ മെല്ലെ വിളിച്ചു... ജാനുവേട്ടത്തി ഒന്ന് ഞെട്ടി കൊണ്ട് അവളിൽ നിന്നും കണ്ണെടുത്തു അവനെ നോക്കി... അവരുടെ അമ്പരപ്പ് നിറഞ്ഞ മുഖത്തേക്ക് സംശയത്തോടെ നോക്കുന്ന ദിവയെ ജാനുവേട്ടത്തി കണ്ണിലെ പകപ്പോടെ നോക്കി... "ദുർഗ്ഗ....!!" ദിവയെ നോക്കിയാണ് ദുർഗ്ഗയെ ചൂണ്ടി ജാനുവേട്ടത്തി പറഞ്ഞത്... ദിവ ഒന്നും മനസ്സിലാകാതെ രണ്ടു പേരെയും നോക്കി.... ഒരു കരച്ചിലോടെ ദിവയുടെ നെഞ്ചിലേക്ക് വീണു അവർ.... "മുത്തശ്ശീ എന്ത് പറ്റി..???" ദിവ അവരെ നേരെ നിർത്തി ആ കണ്ണുകളിലേക്ക് നോക്കി.... ദുർഗ്ഗ തൂണിലേക്ക് ചാരി കണ്ണുകൾ അടച്ചു തേങ്ങി.... "നീ... നീ എങ്ങനെ...??" ജാനുവേട്ടത്തി ദുർഗ്ഗാക്കടുത്തേക്ക് വന്നു അവളുടെ കവിളിൽ കൈ വെച്ചു... ദുർഗ്ഗ ആ കൈ പിടിച്ചു പൊട്ടി കരഞ്ഞു... അവൾ നിലത്തേക്ക് ഊർന്നിരുന്നു പോയി.... കൂടെ ജാനുവേട്ടത്തിയും... "ആ റാം... അയാളാണ് ഏട്ടത്തി ഇതിനൊക്കെ കാരണം..." അവൾ അവരെ മുന്നോട്ടഞ്ഞു ഇറുക്കെ കെട്ടി പിടിച്ചു... അവർ അവളുടെ മുടിയിൽ തഴുകി ആശ്വസിപ്പിച്ചു...

ദിവ എല്ലാം നോക്കി നിന്നു... മനസ്സിൽ സംശയങ്ങളുടെ പെരു മഴ ആയിരുന്നു അവനിൽ... കാളിങ് ബെൽ മുഴങ്ങിയത് കേട്ടാണ് രുദ്രൻ കണ്ണുകൾ തുറന്നത്... പെട്ടെന്ന് ഉറങ്ങി പോയിരുന്നു... അവൻ കണ്ണുകൾ ഒന്നൂടെ ഇറുക്കെ അടച്ചു തുറന്നു... ബെഡിൽ നിന്നും എഴുന്നേറ്റ് മുണ്ട് മുറുക്കി ഉടുത്തു.... ഉമ്മറ വാതിൽ തുറന്നതും ജാനുവേട്ടത്തിയും ദിവയും നിൽപ്പുണ്ട്.... "വന്നോ... ആ ഭ്രാന്തിയെ കണ്ടോ..." അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു... അപ്പോഴാണ് ദിവയുടെ പിറകിൽ നിന്നും ദുർഗ്ഗ മെല്ലെ മുന്നിലേക്ക് വന്നത്... പെട്ടെന്നവൻ നോക്കി കണ്ണുകൾ പിൻവലിച്ചു.... പിന്നെ ഞെട്ടിയതും ഒന്നൂടെ നോക്കി... കണ്ണുകൾ ഇറുക്കെ അടച്ചു തുറന്നു.... മുന്നിൽ കാണുന്നത് സത്യമോ മിഥ്യയോ...?? അവന്റെ കണ്ണുകൾ തുറിച്ചു വന്നു.... ദുർഗ്ഗാ....!!! അവന്റെ മനസ്സ് മൊഴിഞ്ഞു.... കണ്ണുകൾ വിശ്വസിക്കാനാകാതെ അവളിൽ ഇഴഞ്ഞു നടന്നു.... ആകെ കോലം കേട്ട ഒരു രൂപം... ക്ഷീണം ബാധിച്ച കണ്ണുകൾ... അവൻ മെല്ലെ മുന്നോട്ടു നടന്നു വന്നു... കരഞ്ഞു നിൽക്കുന്ന ജാനുവേട്ടത്തിയെ നോക്കി....

"ഏട്ടത്തി..." ദുർഗ്ഗയെ കണ്ടു ഞെട്ടലോടെ രുദ്രൻ ജാനുവേട്ടത്തിയെ വിളിച്ചു... അവർ മുഖം ഉയർത്തി അവനെ നോക്കി... അവന്റെ നോട്ടം കണ്ടു തലയാട്ടി... അതവളാണെന്ന അർത്ഥത്തിൽ... രുദ്രന്റെ കണ്ണുകൾ മിഴിഞ്ഞു... മരിച്ചു പോയതല്ലേ തന്റെ പാതി.... ഇനി വരാതെ തന്നേം മോനേം തനിച്ചാക്കി പോയതല്ലേ.... അവന്റെ തല പെരുത്തു.... ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ.....  ആകെ നിശബ്ദതത... ഹാളിൽ ഒന്നും മിണ്ടാതെ രുദ്രനും ദുർഗ്ഗയും ജാനുവേട്ടത്തിയും ദിവയും നിൽക്കുന്നു... അവരുടെ ശ്വാസ നിശ്വാസങ്ങൾ മാത്രം ഉയർന്നു കേട്ടു.... "സത്യത്തിൽ അന്ന് എന്താണ് സംഭവിച്ചത്...?? ഹോസ്പിറ്റലിൽ...??" നിശബ്ദതതയെ കീറി മുറിച്ചു കൊണ്ട് രുദ്രന്റെ ചോദ്യം ദുർഗ്ഗക്ക് നേരെ വന്നു... അവൾ തല പൊക്കി അവനെ നോക്കി... പിന്നെ ഒന്നും മിണ്ടാതെ തല താഴ്ത്തി... "പറയ്..." അവൻ ആവർത്തിച്ചു.... അവന് നടന്നതറിയാൻ തോന്നി... "എനിക്കറിയില്ല...." അവൾ മെല്ലെ തേങ്ങി... "പിന്നെ എങ്ങനെ നീ...." അവൻ പാതിയിൽ നിർത്തി....

മുഷ്ട്ടി ചുരുട്ടി ശക്തിയിൽ തൂണിൽ ഇടിച്ചു... ദേഷ്യം ഇരച്ചു കയറുന്നുണ്ടായിരുന്നു... "എനിക്ക് ഒന്നേ അറിയൂ... എല്ലാത്തിനും പിന്നിൽ ആ റാം ആണ്... അയാൾ ആണ് എന്നെ ഇത്രയും കാലം ഉപദ്രവിച്ചത്.... ഒരു മുറിയിൽ... അതും വായു പോലും അതികം കടക്കാത്ത മുറിയിൽ.... അവിടെ വെച്ച് ഉപദ്രവിച്ച ശേഷമാണ് ഇവിടേക്ക് കൊണ്ടു വന്നത്... അതും അതിനേക്കാൾ വലിയ നരകം...." അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി... രുദ്രന്റെ ഹൃദയം പൊള്ളി... ആരോ കാരിരുമ്പു കൊണ്ട് കുത്തി മുറിവേൽപ്പിക്കുന്ന പോലെ.... രുദ്രൻ അവളുടെ അടുത്തേക്ക് ചെന്നു... അവളുടെ മുഖം കയ്യിലെടുത്തു.... ആ നിറഞ്ഞ കണ്ണുകളിലേക്ക് അരുതെന്ന ഭാവത്തിൽ നോക്കി.... സ്നേഹം നിറഞ്ഞു നിൽക്കുന്ന രുദ്രന്റെ കണ്ണിലേക്കു ഇത്രയും കാലം അടക്കി വെച്ച സ്നേഹത്തോടെ അവളും നോക്കി.... "അച്ഛാ......!!!"

തലയിലെ പെരുപ്പ് കൂടിയതും ദിവ ശബ്‌ദം ഉയർത്തി വിളിച്ചു... മൂന്ന് പേരും അവനെ നോക്കി.... ഒന്നും മനസ്സിലാക്കാതെ ഭ്രാന്ത് പിടിച്ചു നിൽക്കുന്ന ദിവയെ കണ്ടതും രുദ്രൻ ദുർഗ്ഗയെ നോക്കി... "നമ്മുടെ മോൻ..." അത് കേട്ടതും ചുണ്ടിൽ വിരിഞ്ഞ സന്തോഷത്തോടെ ദുർഗ്ഗ അവനെ നോക്കി.... മെല്ലെ അവനടുത്തേക്ക് നടന്നു.... അവന്റെ മുന്നിൽ ചെന്ന് നിന്ന് ആ മുഖമാകെ കണ്ണോടിച്ചു.... പിന്നെ മുത്തങ്ങൾ കൊണ്ട് മൂടി.... "മോനെ...." അമ്മയുടെ സ്നേഹത്തോടെയുള്ള ആ വിളി അവന്റെ ഉള്ളം തൊട്ടുണർത്തി.... തന്റെ അമ്മ....!!! അവനിലെ സന്തോഷം കണ്ണുകളിൽ നീർ മുത്തുകളായി ഉരുണ്ടു കൂടി.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story