🔥 ചെകുത്താൻ 🔥 : ഭാഗം 29

chekuthan aami

രചന: ആമി

ആലുവ തോട്ടക്കാട്ടുകരയിൽ വച്ചാണ് സംഭവം . ഇന്നലെ രാത്രി ഏകദേശം ഒമ്പത് മണിയോടു കൂടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത് . ആക്സിഡന്റ് കണ്ടവരായിട്ട് ആരും തന്നെയില്ല . ഇടിച്ച വാഹനത്തെ കുറിച്ചോ ആളെ കുറിച്ചോ യാതൊരു വിധ സൂചനയും ലഭിച്ചിട്ടില്ല . അന്വേഷണം പുരോഗമിക്കുന്നു .... മരണപ്പെട്ടയാൾ ഈ നാട്ടുകാരനല്ല ,,, ഇയാളെ അറിയുന്നവരുണ്ടെങ്കിൽ ആലുവ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്ന് അറിയിക്കുന്നു ന്യൂസ് വായിച്ച് കഴിഞ്ഞ് ഞാൻ ആ മരണപ്പെട്ടയാളുടെ ഫോട്ടോ നോക്കി ,,,,,, “ അഭിജിത് ” ഞാൻ പോലുമറിയാതെ എന്റെ ചുണ്ടിൽ അവന്റെ പേര് വന്നു അവന്റെ ഫോട്ടോ കണ്ടതും എനിക്ക് കടുവയെ ഓർമ്മ വന്നു ഞാൻ വേഗം തന്നെ റൂമിൽ ചെന്ന് ഫോൺ എടുത്ത് കടുവ 😡 എന്ന് സേവ് ചെയ്ത് വച്ചിരിക്കുന്ന നമ്പർ ഡയൽ ചെയ്തു ... കുറച്ച് നേരം കഴിഞ്ഞാണ് കടുവ കോൾ അറ്റൻഡ് ചെയ്തത് “ ഹലോ ” മറുപുറത്ത് നിന്ന് കടുവയുടെ ഗാംഭീര്യമേറിയ സൗണ്ട് കേട്ടു “ സാർ ,,, ഞാൻ ഇഷാനയാണ് ” “ ആഹ് ടെൽ മീ ” ഇപ്പോഴും ഗൗരവത്തിനൊരു കുറവുമില്ല ,, ഇങ്ങേര് ഏത് നേരത്തും ഇങ്ങനെയാണോന്തോ 😬

“ സാർ ,,, ന്യൂസ്പേപ്പറില് ,,, അഭിജിത് .... ” എനിക്കൊന്നും പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല “ ആഹ് ,,, ഞാനും വായിച്ചെടോ ... കഷ്ടമല്ലേ ” “ മ്മ് ” ഞാനൊന്ന് മൂളുക മാത്രം ചെയ്തു “ വേറൊന്നും ഇല്ലല്ലോ ,,, വച്ചോട്ടേ ” “ ആഹ് ” കടുവ കോൾ കട്ട് ചെയ്ത് പോയിട്ടും എന്റെ ചിന്ത അത് തന്നെയായിരുന്നു ..... ആരായിരിക്കും അഭിജിതിനെ ... 🤔 ആഹ് ,,,, ആരായാലും എനിക്കെന്താ .... എന്തായാലും അവന് കിട്ടേണ്ടത് തന്നെയാണത് 😇😬 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ന്യൂസ് കണ്ടതും ആ നീർക്കോലി രാവിലെ തന്നെ എന്നെ വിളിച്ചു ,,,,,.... ഞാനാണോന്ന് ഡൗട്ട് ആയിട്ടുണ്ടാകും 😉 നിങ്ങക്കും ഡൗട്ടില്ലേ 😇 അതെ ,,, നിങ്ങളുടെയും അവളുടെയും ഒക്കെ ഡൗട്ട് ശരിയാണ് ,,,, ഞാൻ തന്നെയാ ആ &#%#ന്റെ മോനെ കൊന്നത് . അന്ന് കുട്ടനെ വണ്ടിയിടിപ്പിച്ച അന്ന് തന്നെ ഞാൻ അവനുള്ളത് ഓങ്ങിവച്ചിരുന്നതാണ് .. പക്ഷേ പിന്നെ അവനെ കയ്യിൽ കിട്ടീല ഇന്നലെ അവന്റെ ഒടുക്കത്തെ രാത്രിയായിരുന്നു ,,, അതല്ലേ ഇന്നലെ എനിക്കവളെ കാണാൻ പോകാൻ തോന്നിയതും അവനെ കണ്ടതും ഒക്കെ 😬 നീർക്കോലിയുടെ കോൾ കട്ട് ചെയ്ത് തിരിഞ്ഞതും നേരെ കുട്ടന്റെ മുഖത്തേക്ക് 😇 “ നീയൊന്നവിടെ നിന്നേ ” ഞാനവന് മുഖം കൊടുക്കാതെ പോകാൻ പോയപ്പോൾ അവൻ ബാക്കിൽ നിന്ന് വിളിച്ചു “ എന്താടാ ” ഞാൻ അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു “ നീയാണോ ”

“ ഇത് പിന്നെ ഞാനല്ലേ 😬 നീ രാവിലെ തന്നെ എന്താ പിച്ചും പേയും പറയണെ 😡 ” “ നീ ചൂടാവണ്ട ,,, ഞാൻ ചോദിക്കുന്നത് എന്തിനെക്കുറിച്ചാണെന്ന് നിനക്ക് നന്നായിട്ടറിയാം ” അവനെന്നെ അവനഭിമുഖമായി പിടിച്ച് തിരിച്ച് നിർത്തിക്കൊണ്ട് പറഞ്ഞു “ ഞാനല്ല ” ഞാൻ എവിടേക്കോ നോക്കിക്കൊണ്ട് പറഞ്ഞു “ ഉറപ്പാണല്ലോ ” “ വേണേ വിശ്വസിച്ചാ മതി ,,, ഞാൻ പോണ് ” എന്നും പറഞ്ഞ് ഞാൻ അവിടുന്ന് സ്കൂട്ടായി . അല്ലെങ്കി ചിലപ്പോ ചെക്കൻ എല്ലാം കണ്ടുപിടിക്കും .... അവനൊന്നും അറിഞ്ഞിട്ടില്ല ,, അവൻ ഉറങ്ങുവാരുന്നല്ലോ 😉 ഫ്രഷായി ഓഫീസിൽ പോകാൻ റെഡിയായി താഴെയെത്തിയപ്പോൾ മുറ്റത്ത് ഒരു കാർ വന്ന് നിക്കുന്ന സൗണ്ട് കേട്ടു . ഞാൻ പുറത്തെത്തി നോക്കിയപ്പോൾ അരവിന്ദ് ഏട്ടൻ വിത് ഏട്ടത്തിയമ്മ ആൻഡ് ആരൂട്ടൻ 😘 ഞാൻ ഓടിച്ചെന്ന് ഏട്ടത്തിയമ്മയുടെ കയ്യിൽ നിന്ന് ആരൂട്ടനെ വാങ്ങിച്ചു . അവൻ “ പാപ്പീ .. ” എന്നും വിളിച്ച് എന്റെ ചുണ്ടിൽ ഒരുമ്മ തന്നു “ നിന്റെ ആ ചീഞ്ഞ സംസ്കാരം അവനെ കൂടെ പഠിപ്പിക്കല്ലേട്ടാ ” ആ ഓഞ്ഞ സൗണ്ട് കേട്ടതേ എനിക്കാളെ മനസ്സിലായി ,,, കുട്ടനാണ് . ഞാനവനെ ഒന്ന് തുറുക്കനെ നോക്കിയിട്ട് ആരൂട്ടനെയും കൊണ്ട് അകത്തേക്ക് കയറി “ ഇന്നിനി ഓഫീസില് പോകണ്ട ,, നമുക്ക് ഷോപ്പിംഗിന് പോകാം ” ഏട്ടൻ പറഞ്ഞു എന്തേ ഇങ്ങനെ നോക്കണെ ,,,,, നാല് ദിവസം കഴിഞ്ഞാ ആദർശ് ഏട്ടന്റെ മാരേജാണ് . അതിന്റെ ഷോപ്പിംഗിന്റെ കാര്യവാ ഏട്ടൻ പറയുന്നെ .

അതിനാണ് ഇവരിപ്പോ വന്നേക്കുന്നെ ... ആദർശ് ഏട്ടൻ ഫ്രെെഡേ നെെറ്റാണ് എത്തുവോളൂ 😌 “ ആഹ് പോകാം ” അഹാനയാണ് ഇവളിതിപ്പോ എവിടുന്ന് വന്നു 😎😬 “ ആദീ ,,,, ഓ.കെ അല്ലേ ” “ ആഹ് പോകാം ” ഞാനും സമ്മതിച്ചു ... “ എന്നാ ഞങ്ങളൊന്ന് ഫ്രഷായിട്ട് വരാം ” എന്നും പറഞ്ഞ് ഏട്ടൻ ആരൂട്ടനെ വാങ്ങിച്ച് റൂമിലേക്ക് പോയി ഞാനും കുട്ടനും അഹാനയും സോഫയിലിരുന്നു അഹാന കുട്ടന്റെ കയ്യിന്റെ ഇടയിലൂടെ കയ്യിട്ട് അവനോട് ചേർന്നിരിക്കാണ് . ഒരു നിമിഷം എനിക്കാ നീർക്കോലിയെ ഓർമ്മ വന്നു 😬😌 “ എടാ എനിക്കിന്ന് ഓഫീസില് പോയേ പറ്റൂ ” ഞാൻ സോഫയിൽ നിന്നെഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു “ അങ്ങനെ ഇപ്പോ നീ പോകണ്ട ” കുട്ടൻ അഹാനയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു “ പോടാ &@₹% എനിക്ക് പോണം ” “ അതെന്താ ഏട്ടനിന്ന് ഓഫീസീ പോണംന്ന് ഇത്ര നിർബന്ധം ” അഹാനയാണ് . ഈ കുരിപ്പിനോടൊക്കെ എന്ത് പറയാനാ 😬😬 “ ഞാൻ പോണേണ് ” എന്നും പറഞ്ഞ് ഞാൻ കാറിന്റെ കീ എടുത്ത് പുറത്തേക്ക് നടന്നു “ ആദീ ,,, നീ ഷോപ്പിംഗ് കഴിഞ്ഞിട്ട് അവിടുന്ന് പൊയ്ക്കോ ” കുട്ടൻ വിളിച്ച് പറയുന്നുണ്ട് 😬 ഞാൻ പിന്നെ അതൊന്നും മെെന്റ് ചെയ്യാതെ പുറത്തേക്കിറങ്ങി .

കാറിൽ കയറിക്കഴിഞ്ഞപ്പോഴാണ് എനിക്ക് സ്വബോധം വന്നത് . വേഗം തന്നെ ഞാൻ ഡോർ തുറന്ന് കാറിൽ നിന്നിറങ്ങി ആ നീർക്കോലിയെ എനിക്കിഷ്ടമാണെങ്കിൽ പോലും ഒരിക്കലും എന്റെ ഫാമിലിയെ അവൾക്ക് വേണ്ടി ഞാൻ മാറ്റിനിർത്തില്ല ഞാൻ വേഗം അകത്തേക്ക് തന്നെ കയറി . ഞാൻ തിരിച്ച് വരുന്നത് കണ്ട് അവര് രണ്ടും കണ്ണും മിഴിച്ചിരിക്കുന്നുണ്ട് . ഞാൻ അവരെ മെെന്റ് ചെയ്യാതെ ചെയറിൽ ഇരുന്ന് ഫോണിൽ തോണ്ടിക്കൊണ്ടിരുന്നു കുറച്ച് കഴിഞ്ഞപ്പോ ഏട്ടനും ഏട്ടത്തിയമ്മയും റെഡിയായി വന്നു . എന്നെ കണ്ടതും ആരൂട്ടൻ എന്റെ കയ്യിലേക്ക് ചാടി വന്നു 😘😘 ഏട്ടനും ഏട്ടത്തിയമ്മയും ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങ്ങള് നേരെ ലുലുവിലേക്ക് വിട്ടു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ അഹാന ] ലുലു മാളിലെത്തി ഇറങ്ങി ആദ്യം പോയത് എനിക്കും ഏട്ടത്തിയമ്മക്കും എടുക്കാനാണ് ഞങ്ങളെ രണ്ട് പേരെയും പറഞ്ഞു വിട്ടിട്ട് ഏട്ടന്മാര് രണ്ട് പേരും ശ്രീയേട്ടനും പുറത്ത് നിന്നു . പിന്നെ ഞാൻ വാശി പിടിച്ച് ശ്രീയേട്ടനെ എന്റെ കൂടെ കൂട്ടി ,,, ഏട്ടത്തിയമ്മ അരവിന്ദ് ഏട്ടനെയും കൂട്ടി .... ആദിയേട്ടൻ പിന്നെ അതൊന്നും മെെന്റ് ചെയ്യാതെ ആരൂട്ടനെ കളിപ്പിച്ചു കൊണ്ട് പുറത്ത് തന്നെ നിന്നു ഏട്ടത്തിയമ്മ ഒരു ബ്ലാക്ക് കളർ സാരിയാണ് എടുത്തത് . ഞാനൊരു പീച്ച് കളർ സാരിയും അത് കഴിഞ്ഞ് മെൻസ് വെയറിൽ ചെന്നു .....

ശ്രീയേട്ടന് പീച്ച് കളർ ഷർട്ടും ക്രീം കളർ പാന്റ്സും എടുത്തു ,,, അരവിന്ദ് ഏട്ടന് ബ്ലാക്ക് കളർ ഷർട്ടും ക്രീം കളർ പാന്റ്സും എടുത്തു .... ആരൂട്ടന് ബ്ലാക്ക് ഷർട്ടും വെെറ്റിൽ ബ്ലാക്ക് കളർ കര വരുന്ന ചെറിയ മുണ്ടും എടുത്തു 😍 ആദിയേട്ടൻ ഒന്നും എടുത്തില്ല ,,,, പിന്നെ വന്ന് എടുത്തോളാമെന്ന് പറഞ്ഞു 😬 പിന്നെ അവിടുന്ന് തന്നെ ഫുഡും കഴിച്ച് വീട്ടിലെത്തിയപ്പോ ഉച്ചയായിരുന്നു .... ഡ്രസ്സ് അമ്മക്ക് കാണിച്ചു കൊടുത്തിട്ട് എല്ലാവരും സ്വന്തം റൂമുകളിലേക്ക് പോയി ,,,, ആരൂട്ടൻ ആദിയേട്ടന്റെ കൂടെയാണ് പോയത് 😉😘 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] അഭിജിത് മരിച്ചു എന്ന ആ ഷോക്കിൽ നിന്ന് വിട്ടുമാറി പതിവു പോലെ ഓഫീസിലേക്ക് പോയി . ഇന്ന് വണ്ടി എടുത്തു .... ഒന്നാമത്തേ അമിയും ഇല്ലാത്തതല്ലേ 😇 ഓഫീസിലെത്തി സെെൻ ചെയ്ത് തിരിഞ്ഞപ്പോഴാണ് ഒരു സ്റ്റാഫ് വന്ന് എന്റെ നേർക്ക് എന്തോ നീട്ടിയത് . ഞാനത് വാങ്ങിച്ച് നോക്കിയപ്പോ ഐ.ഡി കാർഡ് ..... ജോയിൻ ചെയ്തിട്ട് ഇത്രയും ഡേയ്സ് ആയിട്ടും ഇന്നാണ് ഈ പറഞ്ഞ സാധനം കിട്ടുന്നത് ഞാൻ അത് കയ്യിൽ ഉയർത്തിപ്പിടിച്ച് അതിലേക്ക് നോക്കി ,,,,, അത് കണ്ടതും എനിക്കാകെ എരിഞ്ഞ് കയറി വന്നു 😡 ഞാൻ ആ സ്റ്റാഫിനെ ഒന്ന് നോക്കി 😬

“ സോറി മാഡം ,,,, ആദവ് സാറാണ് ഡീറ്റയിൽസ് തന്നത് ” എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് അവള് പോയി 😬 എടോ കള്ളക്കടുവേ 😬😬 നിങ്ങക്ക് പ്രാന്താണോ 😡😡 എന്താ കാര്യംന്നാണോ നിങ്ങളിപ്പോ ചിന്തിക്കണെ ,,,,, ആ കോട്ടിട്ട കടുവ എന്റെ നെയിമിന്റെ സ്ഥാനത്ത് നീർക്കോലി എന്നാണ് ഡീറ്റയിൽസ് കൊടുത്തേക്കുന്നെ 😬😬 ഇവരാണെങ്കി അത് തന്നെ ടെെപ്പ് ചെയ്തും വച്ചു 😡 ഞാൻ ചവിട്ടിത്തുള്ളി അകത്തേക്ക് പോയത് തന്നെ ആ കടുവയെ രണ്ട് ചീത്ത വിളിക്കാനാണ് . പക്ഷേ ക്യാബിനിൽ ആളെ കണ്ടില്ല കുഴപ്പോല്ല വരുവല്ലോ എന്ന് കരുതി ഞാൻ കടുവയെയും വെയിറ്റ് ചെയ്തിരുന്നു ആ വെയിറ്റ് ചെയ്യല് വെറുതെയായെന്ന് പറഞ്ഞാ മതിയല്ലോ 😬 ആ കള്ളക്കടുവ ഇന്ന് വന്നില്ല 😡 ഈവനിംഗ് ഒരുപാട് ലേറ്റാകുന്നതിന് മുൻപ് ഞാൻ വീട്ടിലേക്ക് പോന്നു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] എന്നാലും ഈ ആദിയെന്താണാവോ ഡ്രസ്സ് എടുക്കാതിരുന്നെ . ആ &@%# എടുക്കും എന്ന് കരുതിയാണ് ഞാൻ എടുത്തത് . ഷോപ്പിംഗിന് പോകാമെന്ന് അരവിന്ദ് ഏട്ടൻ പറഞ്ഞപ്പോ മുതല് അഹാന പറയണതാണ് ഒരേ കളർ ഡ്രസ്സ് എടുക്കാമെന്ന് . ഞാൻ പറഞ്ഞതാണ് അതൊന്നും വേണ്ട ,, ആൾക്കാര് അതുമിതുമൊക്കെ പറയുംന്ന് . പിന്നെ കുറേ നേരം മോന്തേം വീർപ്പിച്ച് പിണങ്ങിയിരുന്നു . അതുകൊണ്ടാണ് ഞാൻ അവൾടെ ഡ്രസ്സിന്റെ അതേ കളർ തന്നെ എടുത്തത് 😇

വീട്ടിലെത്തി നേരെ റൂമിലേക്ക് പോയി .... ഞാൻ ബെഡിലേക്ക് കിടന്നു ,,,, ആദി തറയിലിരുന്ന് ആരൂട്ടനെ കളിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട് ആരൂട്ടൻ ആണെങ്കി ആദിയെ കിട്ടിക്കഴിഞ്ഞാ പിന്നെ ആരെയും വേണ്ട ... പാപ്പീ ... എന്നും വിളിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞോണ്ടിരിക്കും . പക്ഷേ അതൊന്നും ആദിയുൾപ്പെടെ ആർക്കും മനസ്സിലാകാറില്ല എന്ന് മാത്രം 😂 “ ടാ ആദീ ” ഞാൻ തല പൊന്തിച്ച് അവനെ വിളിച്ചു “ എന്താടാ ” “ നീയെന്തേ ഇന്ന് ഡ്രസ്സ് എടുക്കാതിരുന്നെ ” അതിന് മറുപടിയായി അവനൊന്ന് സെെറ്റടിച്ചു കാണിച്ച് തന്നു “ ടാ കോപ്പേ ,,, കാര്യം പറ ” ഞാൻ കലിപ്പായി “ ഞാൻ ഫ്രെെഡേ എടുത്തോളാം ” അതും പറഞ്ഞ് അവൻ ആരൂട്ടനിലേക്ക് ശ്രദ്ധ തിരിച്ചു ഞാൻ ബെഡിൽ മലർന്ന് കിടന്നു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] കുറേ നേരം ആരൂട്ടനെയും കളിപ്പിച്ചിരുന്നു . അവസാനം അവനെന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നുറങ്ങി ... ഞാനും പതിയെ കണ്ണുകൾ അടച്ചു ..... അരവിന്ദ് ഏട്ടൻ വന്ന് വിളിച്ചപ്പോഴാണ് പിന്നെ കണ്ണ് തുറന്നത് . അപ്പോഴും ആരൂട്ടൻ എന്റെ നെഞ്ചിൽ കിടന്ന് നല്ല ഉറക്കമാണ് . ഞാനവന്റെ തലയിൽ ഒരുമ്മ കൊടുത്തു 😘

“ പോയി ഫുഡ് കഴിച്ച് വന്ന് കിടക്ക് ” എന്നും പറഞ്ഞ് ഏട്ടൻ ആരൂട്ടനെ എടുത്തോണ്ട് പോയി ഞാൻ എഴുന്നേറ്റ് കുട്ടനെയും എഴുന്നേൽപ്പിച്ച് ഫുഡ് കഴിക്കാൻ പോയി ഫുഡ് കഴിക്കാൻ ഇരുന്നപ്പോ ചർച്ച ഫുൾ കല്യാണമായിരുന്നു . നാളെ പന്തലിടാൻ ആള് വരും . ഞങ്ങൾക്ക് ഒരുപാട് സ്ഥലമുള്ളത് കൊണ്ട് തന്നെ ഓഡിറ്റോറിയത്തിന്റെ ആവശ്യമില്ല . ഫുഡ് കഴിച്ച് കഴിഞ്ഞ് നേരെ ചെന്ന് ബെഡിലേക്ക് മറിഞ്ഞു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] രാവിലെ കണ്ണ് തുറന്ന് നോക്കിയത് തന്നെ ആദിയുടെ നേരെയാണ് .. അവനെ തട്ടിവിളിച്ചിട്ട് എഴുന്നേൽക്കാൻ പോയതും അവനെന്റെ കയ്യിൽ പിടിച്ച് ഒരൊറ്റ വലി .... ഞാൻ നേരെ അവന്റെ മുകളില് . ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കി ... അവൻ കണ്ണടച്ച് തന്നെ കിടക്കാണ് . ഞാൻ എഴുന്നേൽക്കാൻ പോയതും ആ %@&@ എന്നെ പിടിച്ച് വച്ച് എന്റെ ചുണ്ടിൽ അമർത്തി ഉമ്മ വച്ചു 😬 ഈ %#%@@& പല്ല് പോലും തേക്കാതെ 😡😡😡 ഞാനവനെ തള്ളിമാറ്റി എഴുന്നേറ്റു ... അപ്പോ തന്നെ അവൻ കണ്ണ് തുറന്ന് എന്റെ നേരെ നോക്കി ഒന്നിളിച്ച് കാണിച്ചിട്ട് ബെഡിൽ എഴുന്നേറ്റിരുന്നു “ പോടാ &#₹% ” എന്നും പറഞ്ഞ് ചുണ്ട് തുടച്ച് ഞാൻ ബാത്റൂമിലേക്ക് കയറി ഫ്രഷായി ഇറങ്ങിയപ്പോഴും ആ തെണ്ടി ആ ഇരിപ്പ് ഇരിക്കുന്നുണ്ട് ഞാൻ ടവ്വൽ അവന്റെ മേലേക്ക് എറിഞ്ഞു കൊടുത്തു . അവനത് ക്യാച്ച് പിടിച്ചിട്ട് എന്നെ നോക്കി സെെറ്റടിച്ച് കാണിച്ചിട്ട് ബാത്റൂമിലേക്ക് കയറി ഞാൻ നേരെ അഹാനയുടെ റൂമിലേക്ക് പോയി .... 😌 ഡോർ ലോക്ക് അല്ലായിരുന്നു .

ഞാൻ ഡോർ തുറന്ന് അകത്ത് കയറിയപ്പോൾ പെണ്ണ് കിടന്ന് നല്ല ഉറക്കമാണ് 😍 ഞാൻ ഡോർ ലോക്ക് ചെയ്ത് പിന്നെ രണ്ടാമതൊന്ന് ചിന്തിക്കാതെ അവളുടെ അടുത്ത് കയറി അവളെയും കെട്ടിപ്പിടിച്ച് കിടന്നു .... വേറൊരാളുടെ സാമീപ്യം അറിഞ്ഞതു കൊണ്ടാണെന്ന് തോന്നുന്നു ,, പെണ്ണ് കണ്ണ് തുറന്ന് നോക്കി .. എന്നെ കണ്ടതും ഒന്ന് ചിരിച്ചിട്ട് തലക്കിട്ടൊരു കൊട്ട് കൊടുത്ത് പിന്നെയും കണ്ണടച്ച് കിടന്നു .... സ്വപ്നമാണെന്ന് വിചാരിച്ചിരിക്കാണ് ട്ടാ അവള് .... 😂 ഞാൻ പതിയെ അവളുടെ അടുത്തേക്ക് നീങ്ങിക്കിടന്ന് അവളുടെ ആ ചെഞ്ചുണ്ടിൽ എന്റെ ചുണ്ട് ചേർത്ത് വച്ചു 💋 . എന്റെ ചുണ്ടിന്റെ സ്പർശനം അറിഞ്ഞതും അവള് ഞെട്ടി കണ്ണ് തുറന്നു . ഞാനൊന്ന് സെെറ്റടിച്ച് കാണിച്ചു കൊണ്ട് അവളുടെ അധരങ്ങൾ പൂർണ്ണമായും എന്റേതാക്കി മാറ്റി ...... 😌😉 ഏറെ നേരത്തിന് ശേഷം ഞാനവളിൽ നിന്ന് വിട്ടുമാറി ...

“ ഞാൻ ബ്രഷ് ചെയ്തിട്ടുണ്ടായിരുന്നില്ല 😕 ” അവള് ചിണുങ്ങിക്കൊണ്ട് പറഞ്ഞു “ അതിനെന്താ .... ഞാൻ ബ്രഷ് ചെയ്തതാണല്ലോ 😉 ” ഞാനൊന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു അവളെന്റെ നെഞ്ചിന് നോക്കി ഒരു കുത്ത് തന്നു “ ആഹ് ..... ” ഞാൻ വേദന കൊണ്ട് എരിവ് വലിച്ചു അപ്പോ തന്നെ അവള് സോറി പറഞ്ഞ് എന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു .... ഞാനവളെ വട്ടം ചുറ്റിപ്പിടിച്ച് അവളുടെ തലമുടിയിലൂടെ എന്റെ വിരലുകളോടിച്ചു കൊണ്ടിരുന്നു ആ കിടപ്പിൽ അങ്ങനെ ലയിച്ച് പോയപ്പോഴാണ് ആരോ ഡോറിൽ തട്ടുന്നത് കേട്ടത് 😳 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഞാൻ ഫ്രഷായി ഇറങ്ങിയപ്പോൾ കുട്ടനെ റൂമിലെങ്ങും കണ്ടില്ല .. ബാൽക്കണിയിലുണ്ടാകുമെന്ന് കരുതി അവിടെ നോക്കി ,,, അവിടെയും ഇല്ല എന്നാ ചെലപ്പോ താഴെ ഉണ്ടാകും എന്ന് കരുതി പുറത്തേക്കിറങ്ങിയപ്പോഴാണ് അഹാനയുടെ റൂമിനു ഫ്രണ്ടിലായി ..തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story