🔥 ചെകുത്താൻ 🔥 : ഭാഗം 30

chekuthan aami

രചന: ആമി

ഞാൻ ഫ്രഷായി ഇറങ്ങിയപ്പോൾ കുട്ടനെ റൂമിലെങ്ങും കണ്ടില്ല .. ബാൽക്കണിയിലുണ്ടാകുമെന്ന് കരുതി അവിടെ നോക്കി ,,, അവിടെയും ഇല്ല എന്നാ ചെലപ്പോ താഴെ ഉണ്ടാകും എന്ന് കരുതി പുറത്തേക്കിറങ്ങിയപ്പോഴാണ് അഹാനയുടെ റൂമിനു ഫ്രണ്ടിലായി ...... ( തുടരും ) ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ അഹാനയുടെ റൂമിന് ഫ്രണ്ടിലായി ഒരു ആൾക്കൂട്ടം കണ്ടത് .... അച്ഛൻ ,, അമ്മ ,, അരവിന്ദ് ഏട്ടൻ ,, ഏട്ടത്തിയമ്മ ,, തുടങ്ങി എല്ലാവരും ഉണ്ട് . അച്ഛന്റെ സൗണ്ട് ആണെങ്കി ഉയർന്ന് കേൾക്കുന്നുണ്ട് ഇതെന്താപ്പോ സംഭവം എന്ന് കരുതി ഞാൻ അങ്ങോട്ട് നടന്നു ... “ നിന്നെക്കുറിച്ച് ഞങ്ങളാരും ഇങ്ങനെയല്ല വിചാരിച്ചിരുന്നത് ശ്രീക്കുട്ടാ ” അരവിന്ദ് ഏട്ടന്റെ ശബ്ദം എന്റെ ചെവിയിലേക്ക് തുളഞ്ഞു കയറി ഞാൻ വേഗം നടന്ന് ചെന്ന് പുറത്ത് നിന്ന് അകത്തേക്ക് നോക്കി ,,,, അകത്ത് അഹാനയും കുട്ടനും 🤦‍♂🤦‍♂🙆‍♂🙇 “ മതി ,,, ഇനി അതും ഇതും പറഞ്ഞ് നിക്കണ്ട ,,, എന്തായാലും ഓരോരുത്തരുടെ തനികൊണം കണ്ടല്ലോ ” അച്ഛനാണ് “ അച്ഛാാ ” ഞാൻ അലറി . കുട്ടനെ ആരെന്ത് പറയുന്നതും എനിക്ക് സഹിക്കില്ല . ബികോസ് ,,, ഹീ ഈസ് മെെൻ 😘 എന്റെ ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി “ നീ ഒന്നും പറയണ്ട ആദീ ,,,, നിനക്ക് ആയിരം നാവായിരുന്നല്ലോ ഇവനെക്കുറിച്ച് പറയുമ്പോ .... എന്നിട്ടിപ്പോ എന്തായി ,,,, അവനെന്താ ചെയ്ത് വച്ചിരിക്കുന്നതെന്ന് നോക്ക് ”

“ ഞാനും കൂടി അറിഞ്ഞിട്ടാ ഇതൊക്കെ ” ഞാൻ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ പറഞ്ഞു . അത് കേട്ടതും എല്ലാവരും ഞെട്ടി “ എന്ത് തോന്നിവാസാ ആദീ ഈ പറയുന്നെ ” ഏട്ടനാണ് “ ഞാനെന്ത് തോന്നിവാസാ പറഞ്ഞെ 😬 അഹാന എന്റെ പെങ്ങളാണെങ്കി അവളുടെ കഴുത്തില് കുട്ടന്റെ കെെ കൊണ്ടുള്ള താലിയേ വീഴൂ 😡 ” “ ഓഹോ ,,,, അത് നീ മാത്രം അങ്ങ് തീരുമാനിച്ചാ മതിയോ 😡 ” അച്ഛൻ കലിപ്പിലാണ് “ മതി ” ഞാനും വിട്ടുകൊടുത്തില്ല “ ഇനി എന്ത് കാണാൻ നിക്കുവാ നീ ,,,, ഇറങ്ങിപ്പോ ഈ വീട്ടീന്ന് .... ” അച്ഛൻ കുട്ടനു നേരെ ചീറിക്കൊണ്ട് പറഞ്ഞു “ അച്ഛനെന്തൊക്കെയാ ഈ വിളിച്ച് പറയുന്നെ 😬 ” “ ഞാനൊന്ന് പറഞ്ഞ് തീർക്കട്ടേ ,,, അതിനിടയിൽ നീ അഭിപ്രായം പറയണ്ട ” ഞാൻ ചുണ്ട് കോട്ടിക്കൊണ്ട് കുട്ടന്റെ നേരെ നോക്കി ,,,, പാവം തല താഴ്ത്തി പിടിച്ച് നിക്കാണ് 😇😬 “ അപ്പോ ഞാൻ പറയുന്നത് ശ്രീക്കുട്ടന് മനസ്സിലാകുന്നുണ്ടല്ലോ അല്ലേ ,,, ഇപ്പോ ഈ നിമിഷം ഇവിടുന്ന് ഇറങ്ങിക്കോളണം ,,,,.... എന്നിട്ട് ആദർശിന്റെ മാരേജിന്റെ അന്ന് വന്നാ മതി ,,, അന്ന് തന്നെ ഈവനിംഗ് നിങ്ങളുടെയും കല്യാണം നടത്താം ” കലിപ്പിൽ തുടങ്ങി അവസാനം അച്ഛൻ ചിരിച്ചോണ്ട് പറഞ്ഞത് കേട്ട് ഞാനാകെ വണ്ടറടിച്ചു നിന്നു ....

അതേ അവസ്ഥയാണ് അഹാനയുടേയും കുട്ടന്റേയും . ബാക്കി എല്ലാവരും ഞങ്ങളെ നോക്കി ചിരിച്ച് നിൽക്കുന്നുണ്ട് ഞാൻ ഓടിച്ചെന്ന് കുട്ടനെ കെട്ടിപ്പിടിച്ച് അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു “ എടാ നീ ഇനിയെങ്കിലും അവനെ ഉമ്മ വക്കണതൊന്ന് നിർത്തെടാ ,,,, അവൻ കല്യാണം കഴിക്കാൻ പോകാണ് ” ഏട്ടൻ പറഞ്ഞു 😬 അത് കേട്ട് എല്ലാവരും നിന്ന് ചിരിക്കുന്നുണ്ട് . എനിക്ക് ദേഷ്യമാണ് വന്നത് . അതുകൊണ്ട് തന്നെ ഞാൻ ഒന്നൂടെ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു “ ഓഹ് ,,,, ഇവനോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ” അച്ഛൻ പറഞ്ഞു ഞാൻ അവനിൽ നിന്ന് വിട്ടുമാറിക്കൊണ്ട് എല്ലാവരെയും ഒന്ന് തുറിച്ച് നോക്കി “ നീ ഇങ്ങനെ തുറിച്ച് നോക്കണ്ട ,,,, ഈ കാര്യം ഞങ്ങളോട് പറയാതിരുന്നതിന് പണിഷ്മെന്റാണെന്ന് കൂട്ടിയാ മതി ” ഏട്ടത്തിയമ്മ പറഞ്ഞു ഞാൻ ഏട്ടത്തിയമ്മക്ക് ഒന്നിളിച്ചു കാണിച്ചു കൊടുത്തിട്ട് കുട്ടനെയും കൂട്ടി താഴേക്കിറങ്ങി ,,,, പുറകെപ്പുറകെ ബാക്കിയുള്ളവരും ഓരോരുത്തരായി വന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ]

ഓഹ് ,,,,!!! ഇപ്പളാ എന്റെ ശ്വാസം ഒന്ന് നേരെ വീണത് 😇😊 വല്യച്ഛൻ ദേഷ്യത്തിൽ ഓരോന്നൊക്കെ പറയുന്നത് കേട്ട് എന്റെ കണ്ണ് നിറഞ്ഞ് വന്നതാണ് . കാരണം ഞാനവരെ ചതിച്ചു ,, വിശ്വസിച്ച് വീട്ടിൽ കയറ്റിയിട്ട് പാല് തന്ന കെെക്ക് തന്നെ കൊത്തിയല്ലോ ,, അങ്ങനെ തുടങ്ങി ഒരു ലോഡ് ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടു ഞാൻ എന്തായാലും സമാധാനമായി 😇😉😌 ‘ എന്നാലും ഇവരെങ്ങനെയാണോന്തോ ഈ കാര്യം അറിഞ്ഞത് ’ “ നിങ്ങളെങ്ങനെയാ ഈ കാര്യം അറിഞ്ഞെ ” ഞാൻ അതാലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ആദി അത് ചോദിച്ചത് “ ഇന്നലെ ഡ്രസ്സ് എടുക്കാൻ പോയപ്പോ രണ്ടും ഒരേ കളർ ഡ്രസ്സ് എടുത്തത് കണ്ടപ്പഴേ എനിക്ക് ഡൗട്ടടിച്ചതാണ് . ഞാനത് ചേട്ടനോട് പറഞ്ഞു . പിന്നെ ഞങ്ങള് ഇന്നലെ മുഴുവൻ രണ്ടിനെയും വാച്ച് ചെയ്തു ,,, അപ്പോ മനസ്സിലായി രണ്ടും കട്ടപ്രേമത്തിലാണെന്ന് .... നിനക്ക് ആ കാര്യം അറിയാമെന്നും ഞങ്ങക്ക് മനസ്സിലായി ” ആദിയെ നോക്കി ഏട്ടത്തിയമ്മ പറഞ്ഞു നിർത്തി “ അഹാനയെ കുട്ടന് കൊടുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുള്ളൂ ,,,അച്ഛനോടും അമ്മയോടും ഈ കാര്യം പറഞ്ഞപ്പോ അവർക്ക് ഞങ്ങളേക്കാളും സന്തോഷമായി .

അപ്പോഴാണ് രാവിലെ ശ്രീക്കുട്ടൻ അവളുടെ റൂമിലേക്ക് പോകുന്നത് കണ്ടത് ... ഞങ്ങളോട് ഒന്നും പറയാതിരുന്നതല്ലേ ,, ഒരു ചെറിയ പണി തന്നാലോ എന്ന് കരുതി ഓൺ ദ് സ്പോട്ടിൽ ഞങ്ങളെല്ലാവരും കൂടി തട്ടിക്കൂട്ടിയ ഒരു നാടകമായിരുന്നു പിന്നെ കണ്ടത് ” ഏട്ടൻ ഇളിച്ചോണ്ട് പറഞ്ഞു ഞാൻ പുള്ളിക്കാരനെ നോക്കി പല്ലിറുമ്മി 😬 ദുഷ്ടൻ 😬 എന്നിട്ടിരുന്ന് അപ്പം കുത്തിക്കേറ്റാണ് 😡 “ നിങ്ങളിന്ന് മുതല് ലീവല്ലേ ” വല്യമ്മ എന്നോടും ആദിയോടുമായി ചോദിച്ചു “ ഏയ് ,,, ഞാൻ ഒരു ദിവസം പോലും ലീവാക്കണില്ല ” ആദി ചാടിക്കയറി പറഞ്ഞു കള്ളപ്പന്നി ,,, അവനാ ഇഷാനയെ കാണാനാണ് 😬 “ ഞാൻ ഇന്ന് തൊട്ട് ലീവാണ് ട്ടാ ... ” ഞാനെന്റെ നിലപാട് വ്യക്തമാക്കി “ ആഹ് നീ ലീവെടുത്തോ ,,, അഹാനയും ലീവെടുത്തോ ,, ഇനി കല്യാണമൊക്കെ കഴിഞ്ഞിട്ട് പോയാമതി ” അരവിന്ദ് ഏട്ടൻ പറഞ്ഞു . ഞാൻ ഏട്ടനെ നോക്കി ഒന്നിളിച്ചു കാണിച്ചു കൊടുത്തു “ എന്നാ നിങ്ങ സംസാരിച്ചിരി ,,, ഞാൻ ഓഫീസിലേക്ക് ചെല്ലട്ടേ ” എന്നും പറഞ്ഞ് ആദി എഴുന്നേറ്റ് കെെ കഴുകി പുറത്തേക്കിറങ്ങിപ്പോയി ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ]

ഹോ ഏതായാലും ഇപ്പഴാ സമാധാനമായത് 😇 ഏട്ടന്റെയും അനിയത്തിയുടെയും മാരേജായിട്ട് ഞാനെന്താ ലീവെടുക്കാത്തതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ അല്ലേ .... 😉😌 ഓഫീസിലെത്തി ക്യാബിനിലേക്ക് നടക്കുന്തോറും എന്തിനെന്നില്ലാതെ ഹാർട്ട് കിടന്ന് ഇടിക്കുന്നുണ്ട് 💓 ക്യാബിന്റെ ഫ്രണ്ടിലെത്തി ഒന്ന് കണ്ണടച്ച് പിടിച്ച് ശ്വാസം എടുത്ത് വലിച്ച് വിട്ട് കണ്ണ് തുറന്ന് ഡോർ തുറന്ന് അകത്തേക്ക് കയറി ... ആ നീർക്കോലി അവളുടെ ക്യാബിനിൽ ഇരുന്ന് ഫോണിൽ കളിക്കുന്നുണ്ട് ഞാൻ ചെന്ന് എന്റെ ചെയറിൽ ഇരുന്ന് ഫോണിൽ സി.സി.ടി.വി ഫൂട്ടേജ് ഓണാക്കി അവളുടെ ക്യാബിനിലെ വിഷ്വൽസ് എടുത്ത് അത് നോക്കിയിരുന്നു ,,,,, അവളുടെ ആ ഉണ്ടക്കണ്ണും ചെറിയ മൂക്കും ചെറിയ നനവോടു കൂടിയ ചുവന്ന ചുണ്ടും കഴുത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പുതുള്ളികളും എന്തിന് കയ്യുടെ ചലനം പോലും എന്നെ മത്തുപിടിപ്പിച്ചു ..... 😌 ഒരു പെണ്ണിനെ കണ്ട് ആദ്യമായി എന്റെ ചുണ്ട് തുടിച്ചു ,,, ദേവൂട്ടിയോട് പോലും തോന്നിയിട്ടില്ല ഇത്രയും ഫീലീംഗ്സ് ...,,, അതൊരുപക്ഷേ അവളെന്റേതാണെന്ന പൂർണ്ണ ബോധം ഉണ്ടായിരുന്നത് കൊണ്ടാകാം 😇 ഞാൻ ഫോൺ ഓഫാക്കി ടേബിളിൽ വച്ച് കണ്ണടച്ചിരുന്നു ...

ഇനിയും കുറച്ച് നേരം കൂടി അവളെ നോക്കിക്കൊണ്ടിരുന്നാ ചെലപ്പോ കയ്യീന്ന് പോകും ,, അതുകൊണ്ടാണ് കണ്ണടച്ചിരുന്നത് 😁😉 പെട്ടെന്നാണ് ഖത്തറിലെ കോൺഫറൺസിന്റെ കാര്യം ഓർമ്മ വന്നത് . ഞാൻ വേഗം ചെയറിൽ നിന്നെഴുന്നേറ്റ് അവളുടെ ക്യാബിനിലേക്ക് നടന്നു ഞാൻ ചെന്ന് ക്യാബിന്റെ ഡോർ തുറന്നതും അവള് ഫോണിൽ നിന്ന് നോട്ടം തെറ്റിച്ച് എഴുന്നേറ്റ് നിന്നു “ 17th ന് ഒരു കോൺഫറൺസ് ഉണ്ട് ,,, താനായിരിക്കണം എന്നെ അസിസ്റ്റ് ചെയ്യേണ്ടത് ” ഞാൻ തികച്ചും ഒഫിഷ്യലായി തന്നെ പറഞ്ഞു “ എത്ര ദിവസത്തെ ” “ ടു ഡേയ്സ് ,,,, 16th ന് ഈവനിംഗ് നമ്മള് പോകും ,, 19th മോണിംഗ് തിരിച്ച് വരും ” “ അപ്പോ എവിടെയാ ” “ ഖത്തർ ” “ ഖത്തറിലോ 😇🙌 ” അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് വല്ലാത്തൊരു എക്സെെറ്റ്മെന്റ് ഉണ്ടായിരുന്നു . പക്ഷേ അതെന്താണെന്നൊന്നും ഞാൻ ചോദിക്കാൻ നിന്നില്ല “ യെസ് ,,, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ ” “ ഏയ് ,,, നോ സാർ .. ഐ വിൽ കം ” “ ഓ.കെ ” എന്നും പറഞ്ഞ് ഞാനാ ക്യാബിൻ വിട്ടു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ]

മക്കളേ ,,,,,, ആ കടുവ വന്ന് പറഞ്ഞത് നിങ്ങളും കേട്ടില്ലേ 😍😍 എന്തോ കോൺഫറൺസ് ,, അതും ഖത്തറില് ✌✌ അല്ലാഹ് ,,,, സന്തോഷം കൊണ്ടെനിക്ക് എന്താ ചെയ്യേണ്ടതെന്നറിയില്ല ... അതിന്റെ കാരണം വേറൊന്നും അല്ല ,,, റിനീഷിക്ക ഖത്തറിലാണ് ❤ വേഗം തന്നെ ഇക്കാക്ക് വിളിച്ചു പറയാമെന്ന് കരുതി ഫോണെടുത്തു ,,, പിന്നെ വേണ്ടെന്ന് വിചാരിച്ച് വിളിച്ചില്ല ... ആൾക്കൊരു സർപ്രെെസ് ആവട്ടെ ,,, അവിടെ എത്തിയിട്ട് പറഞ്ഞാ മതി 😇 ആ കാര്യം പറഞ്ഞ് കഴിഞ്ഞ് കടുവ കടുവയുടെ പാട് നോക്കിപ്പോയി ,,, ഞാൻ ഫോണിലേക്കും തിരിഞ്ഞു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] രണ്ട് ദിവസം അതിന്റെ വഴിക്ക് കടന്നുപോയി ...... നാളെയാണ് അരവിന്ദ് ഏട്ടന്റെയും അഹാനയുടെയും മാരേജ് . അന്നത്തേതിന് ശേഷം കുട്ടൻ ഇങ്ങോട്ട് വന്നിട്ടില്ല വീട് പെയിന്റ് ചെയ്തു ,, പന്തൽ ഇട്ടു ,, എല്ലാവർക്കും ഡ്രസ്സ് എടുത്തു ,, വീട്ടിൽ റിലേറ്റീവ്സ് ഒക്കെ വന്നുതുടങ്ങി 😍 ആകെ തിരക്കായി ഇന്ന് ഞാൻ ലീവെടുത്ത് ഡ്രസ്സ് എടുക്കാൻ പോയി ,,,

ആരെയും കൂടെ കൊണ്ടുപോയില്ല ... ഒറ്റക്ക് പോയി എനിക്കിഷ്ടപ്പെട്ട രണ്ട് ജോഡി ഡ്രസ്സ് എടുത്ത് വന്നു .... 😉 ഇന്ന് രാത്രി ഞങ്ങള് ഫാമിലി മാത്രമുള്ള ചെറിയ ഒരു ഫങ്ഷനാണ് അറേഞ്ച് ചെയ്തിട്ടുളളൂ .,,,, നാളെ ഈവനിംഗ് റിസപ്ഷനായിട്ടാണ് ഫങ്ഷൻ ✌😎 രാവിലെ എഴുന്നേറ്റത് മുതൽ പിടിപ്പത് പണിയാണ് . കുട്ടൻ ഉണ്ടാരുന്നെങ്കി കുറച്ച് എങ്കിലും ഭാരം ഒഴിഞ്ഞേനെ . പക്ഷേ അവനെ കൊണ്ട് ആരും ഒരു പണിയും എടുപ്പിക്കുന്നില്ല 😬😕 ആദർശ് ഏട്ടൻ ഇന്നലെ നെെറ്റ് ലാന്റായി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] വല്യച്ഛൻ അത് പറഞ്ഞത് മുതല് ഞാൻ ഭയങ്കര എക്സെെറ്റ്മെന്റിലാണ് 😌😇 നാളെയാണ് മാരേജ് .... ഇന്നലെ പോയി ഡ്രസ്സ് ഒക്കെ എടുത്തു ഇന്ന് എല്ലാവരും കൂടി ആദിയുടെ വീട്ടിലേക്ക് പോന്നു ... രാത്രി പരിപാടി ഞങ്ങള് ഫാമിലി മാത്രമായി ചുരുക്കിയേക്കാണ് ... എല്ലാവരും വട്ടം ഇരുന്ന് കലപിലയാക്കിക്കൊണ്ടിരുന്നപ്പോഴാണ് ആദി എല്ലാവരുടെയും നടുക്ക് വന്ന് നിന്നത് . അപ്പോൾ തന്നെ എല്ലാവരുടെയും ശ്രദ്ധ അവനിലേക്ക് തിരിഞ്ഞു ,,,, എസ്പെഷ്യലി ഒരാളുടെ 😉 അതാരാണെന്ന് പിന്നെ പറഞ്ഞ് തരാട്ടാ 😉😌

“ ഫെെനലി ,,,, നമ്മുടെ ആദർശ് ഏട്ടനും അഹാനയും പിന്നെ എന്റെ സ്വന്തം കുട്ടനും വിവാഹിതരാകാൻ പോകാണ് ✌✌ അപ്പോ നമുക്ക് ഇതൊന്ന് എൻജോയ് ചെയ്യണ്ടേേേേ ” ആദി ഉറക്കെ ചോദിച്ചതും എല്ലാവരും കൂടി “ വേണംം ” എന്ന് പറഞ്ഞ് ഒച്ചയിട്ടു ... “ ഓ.കെ ,,, അപ്പോ നമുക്ക് ഫസ്റ്റ് തന്നെ ഒരു കപ്പിൾ ഡാൻസാകാം ” എന്നും പറഞ്ഞ് അവൻ എന്നെ ഒന്ന് നോക്കി അത് എനിക്കിട്ടൊള്ള പണിയാണെന്ന് മനസ്സിലാക്കാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല ,,, ഞാൻ നെെസായിട്ട് മുങ്ങാൻ നിന്നതും ആ ജന്തു വന്ന് എന്റെ കയ്യിൽ കയറി പിടിച്ചു ഞാൻ അവനെ നോക്കി ഒരു അവിഞ്ഞ ചിരി പാസാക്കി “ അപ്പോ ഗയ്സ് ,,,, നമ്മുടെ ഗ്രൂം ആൻഡ് ബ്രെെഡ് ,,,, ശ്രീജിത് പ്രഭാകർ ആൻഡ് അഹാന കൃഷ്ണ കമോൺൺൺ 🙌 ” അവൻ വിളിച്ചു പറഞ്ഞതും എല്ലാവരും കൂടി “ ശ്രീക്കുട്ടൻ .... അഹാന ” എന്ന് വിളിച്ചു കൂവിക്കൊണ്ടിരുന്നു ഞാനവനെ തുറുക്കനെ ഒന്ന് നോക്കി “ കമോൺ കുട്ടാ ... ” അവൻ പറഞ്ഞു ഞാനവനെ അടിമുടിയൊന്ന് നോക്കിക്കൊണ്ട് എല്ലാവർക്കും നടുവിലായി ചെന്ന് നിന്നു . അപ്പോഴേക്കും എവിടുന്നോ അവളും വന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ അഹാന ] ഞങ്ങള് രണ്ട് പേരും വന്ന് നിന്നതും ഒരു റൊമാന്റിക് സോങ് അവിടെയാകെ പരന്നു ...

🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 Dil Ko Gaya ..... 🎶🎶 Ho Gaya Kisi Ka ..... 🎶🎶 Ab Rasta Mil Gaya ..... 🎶🎶 Khushi Ka ..... 🎶🎶 Aankhon Mein Hai ..... 🎶🎶 Khwaab Sa Kisi Ka ..... 🎶🎶 Ab Rasta Mil Gaya ..... 🎶🎶 Khushi Ka ..... 🎶🎶 Rishta Naya Rabba Dil Chhu Raha Hai ..... 🎶🎶 Kheeche Mujhe Koi Dore Teri Ore ..... 🎶🎶 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 ആ സോങ് പ്ലേ ആയതും ശ്രീയേട്ടൻ ഓട്ടോമാറ്റിക്കായി എന്റെ കയ്യിൽ പിടിച്ച് വലിച്ച് ഏട്ടന്റെ അടുത്തേക്ക് നിർത്തി . എന്റെ ഒരു കെെ ഏട്ടന്റെ ഷോൾഡറിലെടുത്ത് വച്ചു ... ഏട്ടന്റെ ഒരു കെെ എന്റെ വയറിലൂടെ വട്ടം ചുറ്റിപ്പിടിച്ചു ,,, മറ്റേ കെെ എന്റെ മറ്റേ കയ്യിൽ കോർത്ത് പിടിച്ചു 😌 പതിയെ ആ സോങിനനുസരിച്ച് ഞങ്ങൾ സ്റ്റെപ്പ് വച്ചു .... ശ്രീയേട്ടൻ ഏട്ടന്റെ ആ കാന്തക്കണ്ണുകൾ വച്ച് എന്റെ കണ്ണിലേക്ക് തന്നെ നോക്കിനിന്നു ... ഞാൻ തിരിച്ചും നോക്കിനിന്നു ... കണ്ണും കണ്ണും തമ്മിലിടഞ്ഞപ്പോൾ ചുറ്റുമുള്ളവരെ മറന്നു ,,, ഏട്ടനിൽ മാത്രമായി ഒതുങ്ങിനിന്നു .... പതിയെ ഞങ്ങൾക്കിടയിലെ അകലം കുറയാൻ തുടങ്ങി ..... ഏട്ടന്റെ അധരങ്ങൾ എന്റെ അധരങ്ങളെ ലക്ഷ്യം വച്ച് വന്നു ..... എന്തും സമ്മതമെന്ന പോൽ പതിയെ എന്റെ കണ്ണുകൾ അടഞ്ഞു ...... 😌

ഏട്ടന്റെ ചുണ്ട് എന്റെ ചുണ്ടിൽ സ്പർശിച്ചതും വലിയ ശബ്ദം കേട്ടു ... ഞാനും ഏട്ടനും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കി ,,,,,, 😬😬 എല്ലാവരും കൂടി ഞങ്ങളെ ഇട്ട് വാരുവാണ് 😇😬😬 “ അതൊക്കെ നാളെ ,,,,,, അയ്യോ ശ്രീക്കുട്ടാ ജസ്റ്റ് മിസ് ,,,,,, നാളേക്കെന്തെങ്കിലും വേണ്ടേ ,,,, ” തുടങ്ങി ഒരു ലോഡ് കളിയാക്കൽസ് 😬 ഞാൻ വേഗം ഏട്ടന്റെ കെെ വിടുവിച്ച് റൂമിലേക്കോടി ..... റൂമിലെത്തി ഡോർ ക്ലോസ് ചെയ്യാൻ പോയതും ശ്രീയേട്ടൻ കയറിവന്നു ... ഏട്ടനും കയറിക്കഴിഞ്ഞ് ഞാൻ ഡോർ ലോക്ക് ചെയ്ത് ബെഡിലിരുന്നു ,,, ഏട്ടൻ എന്റെ അടുത്തായി വന്നിരുന്നു ഞാൻ ഏട്ടന്റെ മുഖത്തേക്കേ നോക്കിയില്ല ... കുറച്ച് സമയം അങ്ങനെ തന്നെ ഇരുന്നു ... പെട്ടെന്നാണ് ഏട്ടൻ എന്റെ തല പിടിച്ച് തിരിച്ച് എന്റെ ചുണ്ടുകൾ കീഴ്പ്പെടുത്തിയത് 💋 ഞാൻ കണ്ണും തള്ളി ഏട്ടനെ നോക്കി ,,, ഏട്ടൻ ഒന്ന് സെെറ്റടിച്ചു കാണിച്ചു ലിപ് ലോക്ക് ഫ്രഞ്ചിലേക്ക് വഴിമാറാൻ അധികം നേരമൊന്നും വേണ്ടി വന്നില്ല 😌 അധിക നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ,,, എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി ... ഞാൻ ഏട്ടനെ ഒരുകണക്കിന് തള്ളിമാറ്റി എന്നിട്ട് ശ്വാസം എടുത്ത് വലിച്ച് വിട്ടു “ എന്തേ ”

ഏട്ടൻ ഒരു കള്ളച്ചിരി പാസാക്കിക്കൊണ്ട് ചോദിച്ചു “ ശ്വാസം മുട്ടിപ്പോയി 😕 ” “ ഇനി എന്തോരം മുട്ടാൻ കിടക്കുന്നു 😁😉 ” ഏട്ടൻ സെെറ്റടിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു ഞാൻ ഏട്ടനെ ഒന്ന് തുറിച്ച് നോക്കി ഏട്ടൻ ഒന്ന് ഇളിച്ച് കാണിച്ചിട്ട് ഡോർ തുറന്ന് പുറത്തേക്ക് പോയി ഞാൻ ഏട്ടൻ പോകുന്നതും നോക്കിയിരുന്നു ... ഏട്ടൻ പോയിക്കഴിഞ്ഞതും എന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി വിരിഞ്ഞു ...... 😌 പിന്നെ ഞാനവിടെ നിന്നില്ല ,,, ഞാനും താഴേക്ക് പോയി ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] കുട്ടന്റെയും അഹാനയുടെയും ഡാൻസ് ,,,,, ഹോ ,,,, വാട്ട് എ ഫീൽ 😌😍 ഡാൻസ് കഴിഞ്ഞ് എല്ലാവരുടെയും വക കളിയാക്കല് കിട്ടിയപ്പോ രണ്ടും കൂടി മുകളിലേക്ക് കയറിപ്പോയി ,,, പിന്നെ കുറച്ച് കഴിഞ്ഞാണ് ഇറങ്ങി വന്നത് .... പിന്നെയും എല്ലാവരും കൂടി ഇരുന്ന് ആകെ കച്ചറയാക്കിക്കൊണ്ടിരുന്നപ്പോഴാണ് ആന്റിയുടെ വക പറച്ചില് ,,,, “ അടുത്തത് ആദിയുടെ ,,, ഇപ്പോ തുടങ്ങി പെണ്ണിനെ നോക്കിത്തുടങ്ങണം ,, എന്നാലേ അടുത്ത വർഷം നടത്താൻ പറ്റൂ ” അത് കേട്ട് എനിക്കാകെ ചൊറിഞ്ഞ് വന്നതാണ് . പിന്നെ കല്യാണവീടല്ലേ എന്ന് കരുതി ഒന്ന് ചിരിച്ചു വിട്ടു ഞാൻ ഫോൺ എടുത്ത് ആ നീർക്കോലിയുടെ ഡി.പി എടുത്ത് നോക്കി ,,,,

അവള് പിക് മാറ്റിയിട്ടുണ്ട് ,,, നോക്കിയപ്പോ അവളുടെ ആ കുഞ്ഞുമുഖമാണ് 😍😍 എന്തോ വല്ലാത്ത ഒരു ഇഷ്ടം തോന്നാണ് ഈ കുരുട്ടിനോട് 😌 ആ പിക് സേവാക്കി അത് നോക്കിയിരുന്നപ്പോഴാണ് ആരോ അടുത്ത് വന്നിരിക്കുന്ന പോലെ തോന്നിയത് . തല ചെരിച്ച് നോക്കിയപ്പോ അനന്യ 😬 ,,,, അമ്മായീന്റെ മോളാണ് ,, അച്ഛന്റെ പെങ്ങളുടെ മോള് ..... എനിക്കാണെങ്കി ഈ പെണ്ണിനെ കാണുന്നതേ കലിയാണ് .. കാരണം വേറൊന്നും അല്ല ,, അവൾക്കെന്നോട് മുടിഞ്ഞ പ്രേമമാണ് 😬 എന്റെ ദേവൂട്ടി മരിച്ചപ്പോ അത് സന്തോഷിച്ച് ആഘോഷമാക്കിയ ഒരേ ഒരാൾ ഈ &@%#& ആണ് 😡 ഞാൻ ഫോൺ പോക്കറ്റിലേക്കിട്ട് എഴുന്നേൽക്കാൻ പോയതും അവളെന്റെ കയ്യിൽ പിടിച്ച് എന്നോട് ചേർന്നിരുന്നു 😬 ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കി “ ആദിയേട്ടൻ നാളെ എന്ത് കളർ ഡ്രസ്സാ ഇടുന്നേ ” അവള് കൊഞ്ചിക്കൊണ്ട് ചോദിച്ചു എനിക്കാണെങ്കി അവളെ പിടിച്ച് ചൊമരുമ്മേ കേറ്റാനുള്ള ദേഷ്യം ഉണ്ട് ,, പിന്നെ കണ്ട്രോള് ചെയ്ത് നിക്കാണ് 😬 “ അത് നാളെ കണ്ടാ മതി 😎 ” എന്നും പറഞ്ഞ് അവളുടെ കെെ എടുത്ത് മാറ്റി ഞാനവിടുന്ന് എഴുന്നേറ്റു “ ആദീ ... ” മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് ആരോ വിളിച്ചത് ,,,

തല ചെരിച്ച് നോക്കിയപ്പോ കുഞ്ഞമ്മ ,,, അച്ഛന്റെ അനിയന്റെ വെെഫ് “ എന്താ കുഞ്ഞമ്മേ ” ഞാൻ തിരിഞ്ഞു നിന്ന് ചോദിച്ചു “ നമുക്ക് അനുവിനെ നോക്കിയാലോ നിനക്ക് വേണ്ടി ” അത് കേട്ടതും എനിക്ക് എവിടുന്നൊക്കെയാ ദേഷ്യം വന്നതെന്ന് എനിക്ക് പോലും അറിയില്ല . ഇനി അവിടെ നിന്നാ എന്തെങ്കിലും ഒക്കെ വിളിച്ച് പറയുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഞാൻ മുകളിലേക്ക് കയറിപ്പോയി .... കുഞ്ഞമ്മ അനു എന്ന് പറഞ്ഞത് ആ പിശാശ് അനന്യയെ തന്നെയാണ് . അവളെ എല്ലാവരും വിളിക്കുന്നതാണ് അനു എന്ന് 😬 ഞാൻ റൂമിലെത്തി ഡോർ ലോക്ക് ചെയ്ത് ബെഡിൽ മലർന്ന് കിടന്നു .... പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അവളുടെ പിക് എടുത്ത് അതും നോക്കിക്കിടന്നു ....... 😌 ഡോറിൽ ആരോ തട്ടുന്നത് കേട്ടാണ് കണ്ണ് തുറന്നത് .... ഉറങ്ങിപ്പോയി എന്ന് അപ്പോഴാണ് മനസ്സിലായത് . ഫോൺ പോക്കറ്റിലേക്കിട്ട് പോയി ഡോർ തുറന്നു ,,,,

കുട്ടനാണ് 😍 അവൻ അകത്ത് കയറി ഡോർ ലോക്ക് ചെയ്ത് എന്നെ കെട്ടിപ്പിടിച്ചു .... ഞാൻ തിരിച്ചും കെട്ടിപ്പിടിച്ചു കുറച്ച് സമയം അങ്ങനെ നിന്നതിനു ശേഷം അവനിൽ നിന്ന് വിട്ടുമാറി ഞാൻ ബെഡിൽ ചെന്നിരുന്നു ,, അവനും അടുത്തായി തന്നെ ഇരുന്നു “ എടാ ,,, എനിക്ക് ടെൻഷൻ ആവണെടാ ” അവനെന്റെ കയ്യിനു മേൽ കെെ വച്ചു കൊണ്ട് പറഞ്ഞു “ എന്തിന് ” ഞാൻ നെറ്റി ചുളിച്ച് അവനെ നോക്കിക്കൊണ്ട് ചോദിച്ചു “ അറിയില്ല ,,,, എന്തോ ” അവൻ പറയാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട് ..... പാവം ചെക്കൻ ,,, കല്യാണം കഴിക്കാൻ പോകുന്നതിന്റെയാണ് 😂 കുറേ നേരം ആ ഇരുപ്പ് ഇരുന്നിട്ട് പിന്നെ നേരെ ബെഡിലേക്ക് മറിഞ്ഞു .... അവനെയും കെട്ടിപ്പിടിച്ച് കിടന്നു .... ഇനി ഇങ്ങനെ ഒരു കിടത്തം ഉണ്ടാകില്ല എന്ന പൂർണ്ണബോധത്തോടെ 😕😔..തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story