🔥 ചെകുത്താൻ 🔥 : ഭാഗം 33

chekuthan aami

രചന: ആമി

പിന്നെ ഞങ്ങള് മൂന്ന് പേരും കൂടി ഫുഡ് ഒക്കെ ടേബിളിൽ കൊണ്ടുവച്ച് കഴിക്കാൻ ഇരുന്നു ... അപ്പോഴാണ് കോളിംഗ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത് ... ഞാനും നദീമും ഇഷുവും പരസ്പരം മുഖത്തോട് മുഖം നോക്കി .... ഞാൻ എഴുന്നേറ്റ് ഡോർ തുറക്കാൻ പോയി .... ( തുടരും ) ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ഡോർ ഓപ്പണാക്കിയതും മുന്നില് ഇളിച്ചോണ്ട് നിക്കാണ് മനു .... മൻസൂറിനെ ഞങ്ങള് വിളിക്കുന്നതാണ് മനൂന്ന് “ ഇന്ന് കുറച്ച് നേരത്തെ ആണല്ലോ ” ഞാൻ തിരിഞ്ഞ് ക്ലോക്കിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു അവനൊന്ന് ഇളിച്ച് കാണിച്ചു കൊണ്ട് അകത്തേക്ക് തള്ളിക്കയറി ഞാൻ ഡോറടച്ച് തിരിഞ്ഞപ്പോ അവൻ അവിടെ സ്റ്റക്കായി നിക്കാണ് ഞാനവന്റെ അടുത്ത് ചെന്ന് അവനെ ഒന്ന് തൊട്ടുനോക്കി ,,, അനക്കമില്ല 😱😱 “ തട്ടിപ്പോയോടേയ് ” നദീം ചോദിച്ചു “ പോടാ അലവലാതീ .... ” എന്നും പറഞ്ഞ് അവൻ പോയി നേരെ ഇഷുവിന്റെ അടുത്ത് കിടന്ന ചെയറിൽ ഇരുന്നു “ ബെെ ദ് ബെെ ആം മൻസൂർ ,, മൻസൂർ അലി .... യുവർ സ്വീറ്റ് നെയിം പ്ലീസ് ... ” ഇഷുവിന്റെ നേരെ കെെ നീട്ടിക്കൊണ്ട് ഒറ്റ ശ്വാസത്തിൽ അവൻ അത്രയും പറഞ്ഞ് നിർത്തി

“ ആം ഇഷാന ,, ഇഷാന റിനീഷ് ” അവളെന്റെ നേരെ നോക്കിക്കൊണ്ട് പറഞ്ഞു ... ഞാനൊന്ന് ചിരിച്ച് കാണിച്ചു “ ഇഷാന റിനീഷ് ,,,, നെെസ് നെയിം 😍😍😍 ,,,, ഏഹ് ,,, റിനീഷോ 😱😳 ” അവനൊന്ന് ഞെട്ടിക്കൊണ്ട് ചോദിച്ചു “ യെസ് മാൻ ” ഞാൻ ഇഷുവിന്റെ ബാക്കിലൂടെ ചെന്ന് അവളുടെ കഴുത്തിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു “ അടിപൊളി !! ” എന്നും പറഞ്ഞ് മനു എഴുന്നേറ്റു “ എടാ ,, നീ കഴിക്കണില്ലേ ” നദീം ചോദിച്ചു “ വോ വേണ്ട ,,, വയറ് നിറഞ്ഞൂ ” എന്നും പറഞ്ഞ് അവൻ റൂമിലേക്ക് പോയി അത് കണ്ട് ഞങ്ങള് മൂന്നും പൊരിഞ്ഞ ചിരിയായിരുന്നു 😂😂 “ ഇക്കോയ് ... ” കഴിച്ച് കഴിഞ്ഞ് ബാൽക്കണിയിലിരിക്കുമ്പോഴാണ് അവൾടെ വിളി “ എന്താടീ ... ” “ ഞാൻ മോന്റെ കൂടെ കിടന്നോട്ടേ ” അവള് ചിണുങ്ങിക്കൊണ്ട് ചോദിക്കുന്നത് കേട്ടപ്പോ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനാ തോന്നിയെ ,, പിന്നെ കണ്ട്രോള് ചെയ്ത് നിന്നു 😌 “ അതിനെന്താ കിടന്നോ ” “ എന്നാ ഞാൻ പോയി കടുവേടെ അടുത്ത് പറഞ്ഞിട്ട് വരട്ടേ ” “ ആഹ് ” അവള് ചിരിച്ചോണ്ട് തുള്ളിച്ചാടി പുറത്തേക്ക് പോയി .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഇവിടെ എത്തിയ ശേഷം ആ നീർക്കോലിയെ ഒന്ന് കാണാൻ പോലും കിട്ടിയിട്ടില്ല ,,

ഇക്കണക്കിന് പോയാ ഒന്നും നടക്കില്ല 😬😬 രാത്രി ഫുഡ് കഴിക്കാനും അവളെ കണ്ടില്ല . ഞാൻ പിന്നെ അത് മെെന്റ് ചെയ്യാതെ എനിക്ക് വേണ്ട ഫുഡ് ഓർഡർ ചെയ്ത് കഴിച്ചു ... കിടക്കാൻ വേണ്ടി ബെഡ് റെഡിയാക്കിക്കൊണ്ടിരുന്നപ്പോഴാണ് കോളിംഗ് ബെൽ അടിക്കുന്ന സൗണ്ട് കേട്ടത് ... ഞാൻ പോയി ഡോർ തുറന്ന് നോക്കി ,,, ആ നീർക്കോലിയാണ് 😍😍 എന്നെ കണ്ടതും അവളൊന്ന് ചിരിച്ച് കാണിച്ചു “ എന്താടീ ” ഞാൻ കുറച്ച് ഗൗരവത്തിൽ തന്നെ ചോദിച്ചു “ സാർ ,, എന്റെ കസിൻസ് ഉണ്ട് താഴെ ഫ്ലോറിൽ .. അപ്പോ ഞാൻ അവരുടെ കൂടെയാട്ടോ കിടക്കണെ ” അത് കേട്ട് എനിക്കാകെ എരിഞ്ഞ് കയറി വന്നതാണ് . പിന്നെ ഒന്നും പറഞ്ഞില്ല 😬 “ മോണിംഗ് ഷാർപ്പ് നയൺ തേട്ടിക്ക് റെഡിയായിരിക്കണം ” ഞാൻ കടുപ്പിച്ച് പറഞ്ഞു “ ഓ.കെ സാർ ” എന്നും പറഞ്ഞ് അവള് തുള്ളിച്ചാടിക്കൊണ്ട് പോയി 😬😬 ഓഹ് എന്റെ ദേവിയേ !! ഇത്രയും നല്ലൊരു ചാൻസ് കിട്ടിയിട്ടും ... 😬😬 ഞാൻ ഡോർ വലിച്ചടച്ച് ബെഡിൽ കയറി കിടന്നു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] കടുവ സമ്മതിക്കുംന്ന് സ്വപ്നത്തില് പോലും കരുതിയതല്ല 😍😌 ഞാൻ തുള്ളിച്ചാടി റിനീഷിക്കാന്റെ റൂമിൽ വന്നു .. റിനീഷിക്ക അപ്പഴും ബാൽക്കണിയിൽ തന്നെ ഇരിക്കായിരുന്നു . ഞാൻ ചെന്ന് ഇക്കാനെ ബാക്കിലൂടെ കെട്ടിപ്പിടിച്ചു ... ഇക്ക എന്റെ കയ്യിനു മേൽ ഇക്കാന്റെ കെെകൾ വച്ചു “

കിടന്നാലോ എന്നാ ” കുറച്ച് കഴിഞ്ഞപ്പോ ഇക്ക ചോദിച്ചു “ ആഹ് ” ഞങ്ങള് രണ്ട് പേരും അവിടുന്ന് എഴുന്നേറ്റ് റൂമിലേക്ക് പോയി ... രണ്ട് റൂം ഉണ്ട് ,, ഒന്നില് അവന്മാര് കിടന്നു ,, മറ്റേതില് ഞങ്ങളും 😌 റൂമൊക്കെ നല്ല നീറ്റായി വച്ചിട്ടുണ്ട് ... ഞാൻ പോയി ബാത്റൂമിൽ കയറി മുഖം ഒക്കെ ഒന്ന് കഴുകി പുറത്തേക്കിറങ്ങി ... ഇക്ക അപ്പോഴേക്കും കിടന്നിരുന്നു ഞാൻ ചെന്ന് ഇക്കാന്റെ അടുത്ത് പറ്റിച്ചേർന്ന് കിടന്നു .... ഇക്ക ഒരു കെെ കൊണ്ട് എന്നെ ചേർത്ത് പിടിച്ചു “ ഇക്കോയ് ... ” ഞാൻ തല പൊന്തിച്ച് വിളിച്ചു “ മ്മ് ” ഇക്ക ഒന്ന് മൂളി “ ഈ ഷർട്ടൂരാമോ ” “ എന്തിന് 😱 ” “ ഊര് ” “ എന്തിനാടി പെണ്ണേ ” “ പ്ലീസ് ഇക്കാ ,,, ഊര് ” ഞാൻ ഒരുപാട് നിർബന്ധിച്ചപ്പോ ഇക്ക എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഷർട്ടൂരി ... ഞാൻ വേഗം തന്നെ ഇക്കാന്റെ നഗ്നമായ നെഞ്ചിൽ എന്റെ തല വച്ച് കിടന്നു .... 😌 ഇക്ക രണ്ട് കെെ കൊണ്ടും എന്നെ ചുറ്റിപ്പിടിച്ചു 😍 “ ഇഷൂ ... ” കുറച്ച് കഴിഞ്ഞ് ഇക്ക വിളിച്ചു “ എന്തേ ഇക്കാ ” “ എനിക്കൊരുമ്മ തരുവോ ” “ വേണോ ” “ ആഹ് വേണം ” ഞാൻ തല പൊന്തിച്ച് കുറച്ചൂടെ മേലേക്ക് കയറി ഇക്കാന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു “ ഒരണ്ണം കൂടെ ”

ഞാൻ അടർന്നു മാറിയപ്പോൾ ഇക്ക പറഞ്ഞു ഞാനൊന്ന് ചിരിച്ചു കൊണ്ട് ഇക്കാന്റെ ചുണ്ടിൽ തന്നെ അടുപ്പിച്ച് അഞ്ചാറ് ഉമ്മ കൊടുത്തു 😌 “ രാവിലെ വരെ വേണം ” ഞാൻ മാറിയപ്പോൾ ഇക്ക പിന്നെയും പറഞ്ഞു “ വേണോ ” “ ആഹ് വേണം ” ഞാൻ ഇക്കാന്റെ മേലെ നിന്ന് എഴുന്നേറ്റ് ബെഡിലിരുന്നു “ എന്തേടീ എഴുന്നേറ്റെ ” ഇക്ക ചോദിച്ചു “ മോനെഴുന്നേക്ക് ” ഞാൻ പറഞ്ഞപ്പോ തന്നെ ഇക്കായും എഴുന്നേറ്റിരുന്നു ഞാൻ ഇക്കാന്റെ മടിയിൽ കയറി ഇക്കാക്ക് അഭിമുഖമായി ഇരുന്നു ... എന്റെ രണ്ട് കാലുകളും ഇക്കാനെ ചുറ്റിവച്ചു ... പതിയെ എന്റെ മുഖം ഇക്കാന്റെ മുഖത്തോട് അടുപ്പിച്ചു ... 😌 എന്റെ ചുണ്ട് ഇക്കാന്റെ ചുണ്ടിൽ സ്പർശിക്കുന്നതിന് മുന്നേ തന്നെ ഇക്ക എന്റെ അധരങ്ങളെ പൂർണ്ണമായും ഇക്കാന്റേതാക്കി മാറ്റി 😌 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ റിനു ] ഓഹ് ,,,, എത്രയും പെട്ടെന്ന് തന്നെ ഇവളെ കല്യാണം കഴിച്ച് കൂടെ കൂട്ടണം ..... 😌 അവളുടെ ഓരോ കിസ്സും എന്റെ നെഞ്ചിൽ തന്നെയാണ് തറക്കണത് ... ഈ പിശാശാണെങ്കി ചുണ്ടിലും നെഞ്ചിലും അല്ലാതെ വേറെ എവിടെയും കിസ്സ് ചെയ്യൂല .... 😬 എത്ര നേരം ആ ചുംബനം നീണ്ടുവെന്നറിയില്ല .... അവളുടെ ചുണ്ടുകൾ എന്റെ മുഖത്ത് മുഴുവനായും ഓടിനടന്നു .... 😌 തിരിച്ചും രാവിലെ വരെ ,,, ഒന്ന് കണ്ണടക്കുക പോലും ചെയ്യാതെ ഞങ്ങളാ ഇരുത്തം ഇരുന്നു ....

അഞ്ച് മണിക്ക് അലാറം അടിച്ചപ്പോൾ അവളൊന്ന് ഞെട്ടി എന്നെ നോക്കി ,, ഞാൻ പുരികം പൊന്തിച്ച് എന്തേ എന്ന് ചോദിച്ചു ,, അവള് കണ്ണടച്ച് ചുമലു കൂച്ചി ഒന്നുമില്ല എന്ന് പറഞ്ഞു “ ഇക്കോയ് ... ” അവളെന്നിലുള്ള പിടുത്തം ഒന്നുകൂടി മുറുക്കിക്കൊണ്ട് വിളിച്ചു “ എന്താടീ ” “ മോനില്ലാണ്ട് പറ്റണില്ല ഇക്കാ ” അവള് കൊഞ്ചിക്കൊണ്ട് പറഞ്ഞു “ കുറച്ച് മാസങ്ങള് കൂടിയല്ലേ ഉള്ളൂ ,,, ഒന്ന് ക്ഷമിക്ക് .. അത് കഴിഞ്ഞാ പിന്നെ എന്റെ കൂടെ തന്നെയല്ലേ ” ഞാനവളെ സമാധാനിപ്പിക്കാനെന്ന വണ്ണം പറഞ്ഞു അവള് തലയുയർത്തി എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു ..... ഒരുപാട് നേരം .......... ദീർഘനേരത്തെ ചുംബനത്തിന് ശേഷം അവളെന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നു ... ഞാനവളെ എന്നിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചു നേരം വെളുത്ത് തുടങ്ങിയപ്പോൾ ഞങ്ങൾ എഴുന്നേറ്റ് പുറത്തേക്കിറങ്ങി ഹോളിലെ ടേബിളിൽ ഞങ്ങൾക്കുള്ള കോഫി റെഡിയായിരുന്നു .... ആ കോഫി എടുത്ത് സോഫയിൽ വന്നിരുന്ന് കുടിക്കാൻ തുടങ്ങി ... “ ആഹ് ,, എഴുന്നേറ്റോ ” കിച്ചണിൽ നിന്ന് പുറത്തേക്ക് വന്ന നദീം ഞങ്ങളെ കണ്ട് ചോദിച്ചു ഞങ്ങൾ അവന് നേരം ഒന്ന് ചിരിച്ച് കാണിച്ചു കൊടുത്തു “ മനു എന്തേ ” ഞാൻ കോഫി കുടിച്ചു കൊണ്ട് ചോദിച്ചു “ രാവിലെ തന്നെ പോയിട്ടുണ്ട് ,, ജോഗിങിനാണെന്നും പറഞ്ഞ് ” അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു അത് കേട്ട് ഞാനും ഇഷുവും ചിരിച്ചു 😂

എട്ട് മണിയായപ്പോൾ ഞങ്ങൾ രണ്ട് പേരും ഓഫീസിലേക്ക് ഇറങ്ങി ,, അവള് അവളുടെ റൂമിലേക്കും പോയി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] ഇക്കായും നദീമിക്കായും ഓഫീസിലേക്ക് പോയപ്പോഴാണ് ഞാൻ റൂമിലേക്ക് വന്നത് . ഡോർ തുറന്ന് നോക്കിയപ്പോ ഓപ്പണായി ,, അപ്പോ ഇങ്ങേര് ഇന്നലെ ഡോർ ലോക്ക് ചെയ്യാതെയാണോ പടച്ചോനേ കിടന്നെ 😇 ഞാൻ നേരെ ഹോളിൽ ചെന്ന് എന്റെ ലഗേജ് എടുത്ത് ഒരു റൂമിലേക്ക് കയറി ... അവിടെയതാ ,, വാഴ വെട്ടിയിട്ട പോലെ ആ കടുവ കിടക്കണു 😬 പിന്നെ ശബ്ദമൊന്നും ഉണ്ടാക്കാതെ നേരെ അടുത്ത റൂമിൽ ചെന്ന് ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി ... ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഹോളിലെത്തിയപ്പോൾ കടുവയും റെഡിയായി എത്തിയിരുന്നു കടുവ ഫോൺ എടുത്ത് ആരെയോ വിളിക്കുകയാണ് . എന്നെ കണ്ടതും ഫോൺ ചെവിയിൽ നിന്ന് മാറ്റി “ കഴിക്കാൻ എന്താ വേണ്ടേ ” എന്ന് ചോദിച്ചു “ ഞാൻ കഴിച്ചു ” അത് കേട്ടതും അങ്ങേര് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഡോർ വലിച്ചടച്ച് പുറത്തേക്കിറങ്ങിപ്പോയി 😇 ഞാൻ പിന്നെ അതൊന്നും മെെന്റ് ചെയ്യാൻ നിക്കാതെ പൗഡർ ഒക്കെ ഇട്ട് ഷോൾ എടുത്തിട്ട് റെഡിയായി ഹോളിൽ വന്നിരുന്ന് ഫോണിൽ കളിക്കാൻ തുടങ്ങി ...

ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോ ആ കടുവ കയറി വന്നു . എന്റെ നേരെ പോലും നോക്കാതെ റൂമിലേക്ക് കയറിപ്പോയി ... കുറച്ച് കഴിഞ്ഞ് എന്തൊക്കെയോ ഫയൽസ് ഒക്കെ എടുത്തു കൊണ്ട് പുറത്തേക്ക് വന്നു ... “ ലെറ്റ്സ് ഗോ ” എന്റെ മുഖത്തേക്ക് നോക്കാതെ തന്നെ അതും പറഞ്ഞ് കടുവ മുൻപിൽ നടന്നു ,, ഞാൻ പുറകെയും പുറത്ത് ഇറങ്ങി ഞാൻ റൂം ലോക്ക് ചെയ്ത് കീ കയ്യിലെടുത്ത് കടുവയുടെ പുറകെ നടന്നു ... ലിഫ്റ്റിൽ കയറി നേരെ താഴേക്ക് ... താഴെ എത്തി റിസപ്ഷനിൽ കീ കൊടുത്ത് പുറത്തെത്തിയപ്പോൾ ഞങ്ങൾക്ക് വേണ്ടി ഒരു കാർ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു ... അതിൽ കയറി നേരെ എങ്ങോട്ടോ ..... 😂 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഈ നീർക്കോലിയെയും എഴുന്നള്ളിച്ച് കൊണ്ടു വന്നത് വെറുതെയാണല്ലോ ദെെവമേ 😬😬 കോൺഫറൺസ് നടക്കുന്ന ഹോളിലെത്തി ഞാൻ ആ നീർക്കോലിയെ മെെന്റ് ചെയ്യാതെ അകത്തേക്ക് കടന്നു ... അവളും പുറകെ തന്നെ വരുന്നുണ്ട് മിക്കവാറും എല്ലാവരും തന്നെ എത്തിയിട്ടുണ്ട് ... എല്ലാവരും പരിചയക്കാരായതിനാൽ എന്റടുത്തേക്ക് വന്ന് എല്ലാവരും സംസാരിച്ചു .. എല്ലാവർക്കും ചോദിക്കാനുണ്ടായിരുന്നത് രണ്ടേ രണ്ട് കാര്യങ്ങൾ ,,

ഒന്ന് കുട്ടൻ എവിടെ ,, രണ്ട് കൂടെ ഉള്ളതാരാ .... 😇 മറുപടി പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു 😂😬 കോൺഫറൺസ് തുടങ്ങിയതും ആ നീർക്കോലി ഏറ്റവും ബാക്കിലെ റോയിൽ പോയിരുന്നു . എനിക്ക് പിന്നെ ഫസ്റ്റ് റോയിൽ തന്നെ ഒരു സീറ്റ് പെർമനന്റ് ആയതു കൊണ്ട് ഞാൻ അവിടെത്തന്നെ ഇരുന്നു ... എല്ലാ പ്രാവശ്യവും നടക്കുന്ന പോലെ തന്നെ 😇 ആകെ ബോറടിച്ച് എങ്ങനെയൊക്കെയോ ഈവനിംഗ് ആക്കിയെടുത്തു ... അവിടുന്നിറങ്ങി നേരെ ഹോട്ടലിലേക്ക് .... അവള് മറ്റേ റൂമിലേക്ക് പോയി .. ഞാൻ എന്റെ റൂമിലേക്കും പോയി ഫ്രഷായി .. ഫ്രഷായി ഹോളിലെത്തി ഫോൺ വിളിച്ച് ഫുഡിന് ഓർഡർ ചെയ്തു ... അവൾക്കും കൂടി ചെയ്തു പത്ത് മിനിറ്റിനകം തന്നെ ഫുഡ് വന്നു .. രണ്ട് ഷെയ്ഖും രണ്ട് ബർഗറുമായിരുന്നു ഓർഡർ ചെയ്തത് . അവളും വന്ന് ഞങ്ങള് രണ്ട് പേരും ഒരുമിച്ചാണ് കഴിച്ചത് . അതിനിടയിൽ അവളൊന്നും സംസാരിച്ചില്ല ,, ഞാനും ... ഒരു ആറ് മണിയൊക്കെ ആയപ്പോൾ അവള് കസിൻസിന്റെ അടുത്തേക്ക് പോകാണെന്ന് പറഞ്ഞ് പോയി 😬😬 ഞാൻ ബാൽക്കണിയിൽ ചെന്ന് ഖത്തർ നഗരത്തിന്റെ വശ്യമനോഹാരിതയിലേക്ക് കണ്ണും നട്ടിരുന്നു 😇 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ]

ഓഹ് ,,, എന്തൊരു ബോറിംഗ് മീറ്റിംങ് ആയിരുന്നു 😬😬 ഇനി ഒരു ദിവസം കൂടി ഇത് സഹിക്കണമല്ലോ എന്നോർത്താണ് 😬 കടുവ ഓർഡർ ചെയ്ത ബർഗറും ഷെയ്ഖും കഴിച്ച് കഴിഞ്ഞ് റിനീഷിക്ക വരാറായപ്പോൾ ഞാൻ ഇക്കാന്റെ റൂമിലേക്ക് പോയി .. ഞാനവിടെ എത്തിയതും ഇക്കായും അവിടെ എത്തി . ഇക്ക എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു “ നദീമിക്ക എവിടെ ,, വന്നില്ലേ ” ഞാൻ ചുറ്റിനും നോക്കിക്കൊണ്ട് ചോദിച്ചു “ ഇല്ല ,, അവനിന്ന് എക്സ്ട്രാ വർക്ക് ഉണ്ട് ,, വരുമ്പോ ലേറ്റാകും ” ഇക്ക ഡോർ തുറന്ന് അകത്തേക്ക് കടന്നു കൊണ്ട് പറഞ്ഞു ,, ഞാനും അകത്തേക്ക് കയറിക്കഴിഞ്ഞ് ഇക്ക ഡോർ ലോക്ക് ചെയ്ത് ഫ്രഷാവാൻ പോയി .... ഞാൻ സോഫയിൽ ഇരുന്ന് ഫോണിൽ കളിക്കാൻ തുടങ്ങി “ ഇഷൂൂൂ ... ” കുറച്ച് കഴിഞ്ഞപ്പോ ഇക്കാന്റെ സൗണ്ട് കേട്ടു “ എന്താ ഇക്കാ ” ഞാൻ അവടിരുന്ന് തന്നെ വിളിച്ച് ചോദിച്ചു “ നീ ഇങ്ങോട്ടൊന്ന് വന്നേ ” ഇക്ക വിളിച്ചു പറഞ്ഞു ഞാൻ ഫോൺ സോഫയിൽ വച്ചിട്ട് എഴുന്നേറ്റ് റൂമിലേക്ക് ചെന്നു . റൂമിലെങ്ങും ഇക്കാനെ കണ്ടില്ല

“ ഇക്ക എവിടെയാ ” ഞാൻ വിളിച്ചു ചോദിച്ചു “ ഞാൻ ബാത്റൂമിലാ ” ഇക്ക പറഞ്ഞത് കേട്ട് ഞാൻ ബാത്റൂമിന്റെ ഫ്രണ്ടിൽ ചെന്ന് നിന്ന് ഡോറിൽ തട്ടി “ എടി ആ കബോഡില് ഒരു ബോഡിലോഷൻ ഇരിപ്പുണ്ട് ,, അതൊന്നെടുത്ത് തന്നേ ” “ ഒരു മിനിറ്റേ ” എന്നും പറഞ്ഞ് ഞാൻ കബോഡ് തുറന്ന് നോക്കി ,, അതിൽ ഇക്ക പറഞ്ഞ ലോഷൻ ഇരിപ്പുണ്ടായിരുന്നു . ഞാനതെടുത്ത് ചെന്ന് ബാത്റൂമിന്റെ ഡോറിൽ തട്ടി .. ഇക്ക ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഞാൻ ആ ലോഷന്റെ ബോട്ടിൽ അകത്തേക്ക് നീട്ടി .... ഇക്ക ഡോർ തുറന്ന് എന്റെ കയ്യിൽ പിടിച്ച് വലിച്ചു ... ഞാൻ നേരെ ബാത്റൂമിന്റെ അകത്ത് ,, അതും ഇക്കാന്റെ നെഞ്ചോടു ചേർന്ന് 😌 ഞാനെന്തെങ്കിലും പറയുന്നതിന് മുന്നേ തന്നെ ഇക്ക ഡോർ ലോക്ക് ചെയ്ത് എന്നെ വല്ലാത്തൊരു നോട്ടം നോക്കി ഞാൻ പുരികം പൊന്തിച്ച് എന്തേ എന്ന് ചോദിച്ചു ഇക്ക ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു ഞാനൊന്ന് ചിരിച്ചു കൊണ്ട് തല താഴ്ത്തി ഇക്ക എന്റെ അരയിലൂടെ കയ്യിട്ട് എന്നെ ഇക്കായിലേക്ക് ചേർത്ത് നിർത്തി ഞാൻ ലോഷന്റെ ബോട്ടിൽ ഇക്കാന്റെ നേരെ നീട്ടി . ഇക്ക അത് വാങ്ങിച്ച് വച്ചിട്ട് എന്റെ താടിയിൽ പിടിച്ച് എന്റെ തല പൊന്തിച്ചു പൊന്ന് മക്കളേ ,,,,

ഇങ്ങര് ആകെ ഒരു ബാതടവ്വൽ മാത്രമാണ് ഉടുത്തിട്ടുള്ളൂ ,, വെറുതെ മനുഷ്യന്റെ കണ്ട്രോള് കളയാനായിട്ട് 😬😬😌 “ ഇഷൂൂ ” ഇക്ക പതിഞ്ഞ സ്വരത്തിൽ വിളിച്ചു “ മ്മ് ” ഞാനൊന്ന് മൂളി “ ഞാൻ നിന്റെ വീട്ടിൽ വന്ന് ചോദിച്ചിട്ട് കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലോ ” “ എന്റെ അബ്ബി എന്റെ ആഗ്രഹത്തിനൊന്നും എതിര് നിക്കൂല ” ഇക്ക എന്റെ തലയിൽ അമർത്തി ഉമ്മ വച്ചു ഞാനെന്റെ രണ്ട് കെെകൾ കൊണ്ടും ഇക്കാനെ ചുറ്റിവരിഞ്ഞു 😌 കുറേ നേരം ആ നിൽപ്പ് തുടർന്നു ..... എന്തോ ഇക്കായിൽ നിന്നടർന്നു മാറാൻ തോന്നുന്നേയില്ല 😌 “ ഇക്കോയ് .. ” ഞാൻ പതിയെ ഇക്കാനെ വിളിച്ചു “ എന്തേടീ ” “ എനിക്കൊരുമ്മ തരാമോ ” ഞാൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു “ അതിനെന്താ ,, തരാലോ ,,, എവിടെയാ വേണ്ടേ ” ഞാൻ തല പൊന്തിച്ച് എന്റെ ലിപിൽ തൊട്ട് കാണിച്ചു ഇക്ക ഒന്ന് ചിരിച്ചു കൊണ്ട് എന്നെ പൊക്കി ഇക്കാന്റെ കാലിനു മുകളിൽ കയറ്റി നിർത്തി . ഞാൻ പെരുവിരലൂന്നി പൊങ്ങിനിന്നു നിമിഷനേരം കൊണ്ട് ഇക്കാന്റെ അധരങ്ങൾ എന്റെ അധരങ്ങളിൽ ഒരു മഴയായി പെയ്തിറങ്ങി 😌 ഞാൻ ആകെ ചുണ്ടിൽ കിസ്സ് ചെയ്തിരിക്കുന്ന ഒരേ ഒരു ആണ് റിനീഷിക്ക ആയതു കൊണ്ടാണോ എന്തോ ,,

ഇക്കാന്റെ ചുണ്ടിൽ കിസ്സ് ചെയ്ത് കഴിഞ്ഞാ പിന്നെ ചുണ്ട് എടുത്ത് മാറ്റാൻ തോന്നുകയേ ഇല്ല 😌 ഇക്ക എന്റെ ചുണ്ടുകൾ പൂർണ്ണമായും ഇക്കാന്റേതാക്കി മാറ്റി 💋😌 വല്ലാത്തൊരു ആവേശത്തോടെ ഇക്ക എന്റെ ചുണ്ടുകൾ ചപ്പിവലിച്ചപ്പോൾ ഞാനും അതിനടിമപ്പെട്ടു പോയിരുന്നു 😌 ദീർഘനേരത്തെ ചുംബനത്തിനു ശേഷം ഇക്ക എന്നെ മോചിപ്പിച്ചു . ഞാൻ ചുണ്ട് തുടച്ച് ഇക്കാനെ നോക്കാതെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി .. പുറത്തെത്തിയപ്പോൾ എന്റെ ചുണ്ടിൽ ഒരു നേർത്ത പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു 😌 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ റിനു ] ഓഹ് എന്റെ പടച്ചോനേ ...!!!! എന്നാ ഒരു കിസ്സാ അവള് 😍😍😌 ആ ഹാങ്ഓവറിൽ നിന്ന് വിട്ടുമാറി ഫ്രഷായി പുറത്തേക്കിറങ്ങിയപ്പോൾ അവള് ഹോളിലെ സോഫയിൽ ഇരുന്ന് ഫോണിൽ നോക്കിയിരിക്കാണ് ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് കിച്ചണിലേക്ക് പോയി .. കിച്ചണിൽ ചെന്ന് രാത്രിത്തേക്ക് ഫുഡ് റെഡിയാക്കാൻ വേണ്ടി പാത്രങ്ങൾ എടുത്തു കൊണ്ടിരുന്നതിനിടയിൽ അവള് വന്ന് ബാക്കിലൂടെ കെട്ടിപ്പിടിച്ചു .. ഞാനൊന്ന് ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് വയറിൽ പിടിച്ച് അവളെ എടുത്ത് പൊക്കി സ്ലാബിൽ കയറ്റി ഇരുത്തി അവളൊന്ന് ചിരിച്ചു കൊണ്ട് എന്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു . ഞാൻ പുരികം പൊന്തിച്ച് എന്തേ എന്ന് ചോദിച്ചു .

അവള് ചുമല് കൂച്ചി ഒന്നുമില്ല എന്ന് പറഞ്ഞു ഞാനവളെ അവിടെ ഇരുത്തി പണിയിലേക്ക് തിരിഞ്ഞു ... “ എന്താ ഉണ്ടാക്കണ്ടെ ഇന്ന് ” ഞാൻ തല ചെരിച്ച് അവളോട് ചോദിച്ചു “ ഇന്ന് പുറത്ത്ന്ന് കഴിച്ചാലോ ” അവള് ചിണുങ്ങിക്കൊണ്ട് ചോദിച്ചു “ വേണോ ” “ മ്മ് ” അവള് തലയാട്ടി കാണിച്ചു “ ഓ.കെ എന്നാ പുറത്ത്ന്ന് കഴിക്കാം ” ഞാൻ പാത്രങ്ങൾ എടുത്ത പോലെ തന്നെ തിരിച്ച് വച്ചിട്ട് അവളുടെ അടുത്ത് ചെന്ന് നിന്നു അവള് രണ്ട് കെെ കൊണ്ടും എന്നെ ചുറ്റിപ്പിടിച്ചിരുന്നു ... എന്റെ നെഞ്ചോട് ചേർന്ന് അവളിങ്ങനെ ഇരിക്കുമ്പോ എന്തോ ഒരു വല്ലാത്ത ഫീലാണ് 😌 കുറച്ച് നേരം അങ്ങനെ നിന്ന് കഴിഞ്ഞ് ഞാൻ പോയി റെഡിയായി വന്ന് ഞങ്ങള് രണ്ട് പേരും കൂടി പുറത്തേക്കിറങ്ങി ... പുറത്തെത്തി ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞപ്പോഴാണ് ബാക്കിൽ നദീമിനെ കണ്ടത് ,,, കയ്യിൽ എന്തോ കവർ ഒക്കെ ഉണ്ട് “ എങ്ങോട്ടാടാ ” അവൻ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു “ ഇന്ന് പുറത്ത്ന്ന് കഴിക്കാന്ന് കരുതി ,,,

അല്ല നീ എന്തേ ഇന്ന് നേരത്തെ വന്നെ ” “ വർക്ക് കഴിഞ്ഞു ,, അപ്പോ പോന്നു ... അതവടെ നിക്കട്ടെ ,,,, ഇനി ഇപ്പോ ഫുഡ് കഴിക്കാൻ പോകണ്ട ,, ഞാൻ കൊണ്ടുവന്നിട്ടുണ്ട് ” “ എന്നതാ ” “ അൽഫഹം ആൻഡ് മന്തി 😋 ” “ ഓ.കെ ,,, എന്നാ അകത്തേക്ക് തന്നെ പോകാം ” എന്നും പറഞ്ഞ് ഡോർ തുറന്ന് ഞങ്ങൾ അകത്തേക്ക് കയറി ... നദീം പോയി ഫ്രഷായി വന്ന് മൂന്ന് പ്ലേറ്റ് എടുത്ത് കൊണ്ടുവന്ന് ഫുഡ് വിളമ്പി ... ഞങ്ങളൊരുമിച്ചിരുന്ന് കഴിച്ചെഴുന്നേറ്റു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ആ നീർക്കോലിയെ ഒക്കെ എഴുന്നള്ളിച്ച് കൊണ്ടുവന്ന നേരമുണ്ടാരുന്നെങ്കില് 😬😬 ബാൽക്കണിയിലിരുന്ന് മൂന്ന് നാല് പാക്ക് സിഗരറ്റ് വലിച്ച് തീർത്തു ... എന്നിട്ടാണ് കിടക്കാൻ പോയത് ... കണ്ണടച്ചാലും തുറന്നാലും ഒക്കെ ആ നീർക്കോലിയുടെ മുഖമാണ് മുമ്പില് 😬😬 പിന്നെ ഫോൺ എടുത്ത് അവളുടെ പിക് നോക്കിക്കിടന്നു ,,,,, എപ്പഴോ ഉറക്കത്തിലേക്ക് വീണു .........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story