🔥 ചെകുത്താൻ 🔥 : ഭാഗം 34

chekuthan aami

രചന: ആമി

ഇന്നും ഇക്കാന്റെ നെഞ്ചിൽ കിടന്നാണ് ഉറങ്ങിയത് ... എന്തോ വല്ലാത്തൊരു സേഫ്റ്റി തോന്നാണ് ആ നെഞ്ചിൽ കിടക്കുമ്പോൾ ..... 😌 രാവിലെ എഴുന്നേറ്റ് അവര് ഓഫീസിലേക്ക് പോയപ്പോ ഞാൻ റൂമിലേക്ക് പോയി .. റൂമിലെത്തി ഫ്രഷായി നിന്നപ്പോഴേക്കും കടുവയും റെഡിയായി വന്നു ... ഇന്നലെ ഞാൻ കഴിച്ചു എന്ന് പറഞ്ഞത് കൊണ്ടാണോ എന്തോ ഇന്ന് ഫുഡ് വേണോന്ന് ചോദിച്ചില്ല 😂 ഇന്നലത്തെ പോലെ തന്നെ ഹോട്ടലിനു മുൻപിൽ ഞങ്ങളെയും കാത്ത് കാർ ഉണ്ടായിരുന്നു ... അതിൽ കയറി ഇന്നലെ മീറ്റിംഗ് നടന്ന ഹോളിലേക്ക് തന്നെയാണ് ഇന്നും പോയത് ... 😬 ഓഹ് ,,, ആ ബോറൻ പരിപാടി ഇനിയും സഹിക്കണോലോ റബ്ബേ 😬 എന്നൊക്കെ കരുതി അകത്തേക്ക് കയറിയ ഞങ്ങളെ കാത്ത് വേറൊന്നായിരുന്നു ഉണ്ടായിരുന്നത് ..... 😍 വിവിധ മോഡൽസിന്റെ സ്റ്റിൽസും റാംപ് വാക്ക്സും 😇😍 കടുവ അതൊന്നും മെെന്റ് ചെയ്യാതെ ഒരു കോർണറിൽ പോയിരുന്ന് ഫോണിൽ കളിക്കാൻ തുടങ്ങി എനിക്ക് പിന്നെ ഈ വക കാര്യങ്ങളിലൊക്കെ വല്ലാത്ത ക്രേസ് ആയതു കൊണ്ട് ഞാൻ ആ ഹോള് ഫുൾ ചുറ്റിക്കറങ്ങി എല്ലാം കണ്ടു .... നല്ല ഭംഗിയുണ്ട് ഓരോന്നും കാണാൻ .... ✌👌

വിവിധ രാജ്യക്കാരുടെ ഡ്രസ്സിംഗ് ,, പുതിയ പുതിയ കുറേ മോഡൽസ് ,, ഡ്രസ്സുകൾ ,, ഓർണമെന്റ്സ് ,, അങ്ങനെ തുടങ്ങി നല്ല അടിപൊളി ഒരു എക്സിബിഷൻ പോലെ .....🔥 രണ്ട് മണിക്കൂർ ചുറ്റിക്കറങ്ങിക്കഴിഞ്ഞാണ് അത് കണ്ട് തീർന്നത് 😇 ഇത് ഇത്രയും വലിയ ഹോളായിരുന്നെന്ന് ഇന്നലെ മനസ്സിലായതേ ഇല്ല 😇😉 എല്ലാം കണ്ടു കഴിഞ്ഞ് ഞാൻ കടുവയുടെ അടുത്തേക്ക് ചെന്നു “ കഴിഞ്ഞോ ” എന്നെ കണ്ടതും കടുവ ചോദിച്ചു ഞാൻ തലയാട്ടി കാണിച്ചു കൊടുത്തു “ എന്നാ പോയാലോ ” “ മ്മ് ” ഞാൻ മൂളാൻ നോക്കിയിരുന്ന പോലെ കടുവ പുറത്തേക്ക് നടന്നു ,,,, ഞാനും പുറകെ നടന്നു .... തിരിച്ച് ഹോട്ടൽ റൂമിലെത്തി കടുവ കടുവയുടെ റൂമിലേക്കും പോയി ,, ഞാനെന്റെ റൂമിലേക്കും പോയി .... ഞാൻ ചെന്ന് നേരെ ബെഡിലേക്ക് കിടന്നു .... കിടന്ന പാടെ ഉറങ്ങിപ്പോയി .. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] എക്സിബിഷൻ ആയിരുന്നു ഇന്നത്തെ മെയിൻ .. ഞാനും കുട്ടനും വരുമ്പോ സാധാരണ ഈ ദിവസം കറങ്ങാൻ പോകാറാണ് പതിവ് .. പക്ഷേ ഇന്ന് ആ നീർക്കോലി ഉള്ളതു കൊണ്ടാണ് പോയത് ... അവൾക്ക് അതൊക്കെ ഒരുപാട് ഇഷ്ടമായെന്ന് അവളുടെ മുഖത്ത്ന്ന് തന്നെ വായിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു ...

എന്തായാലും അവള് ഹാപ്പിയല്ലേ ,, അത് മതി 😉 തിരിച്ച് റൂമിലെത്തി ഞാൻ ഫോൺ എടുത്ത് കുട്ടനെ വിളിച്ചു ... “ എന്തായി ,,, പറഞ്ഞോ ” അവൻ കോൾ അറ്റൻഡ് ചെയ്തതും ഹലോ പോലും പറയാതെ ചാടിക്കയറി ചോദിച്ചു “ ഇല്ല ” ഞാൻ തെല്ലൊരു നിരാശയോടു കൂടി പറഞ്ഞു “ പിന്നെന്തിനാടാ.....നീ അവൾടെ കൂടെ അവിടെ നിക്കുന്നെ 😬 ” ചെക്കൻ കലിപ്പായി “ എടാ അതല്ല .... ” എന്ന് തുടങ്ങി ഞാനെല്ലാ കാര്യങ്ങളും അവനോട് പറഞ്ഞു ,, അവള് കസിൻസിന്റെ കൂടെയാ കിടക്കുന്നതെന്ന് വരെ “ എന്നാ പോട്ടേ ,,, നമുക്ക് ഇവിടെ വന്നിട്ട് സെറ്റാക്കാ ” അവൻ വലിയ ആവേശത്തോടു കൂടി പറഞ്ഞു ഞാൻ തിരിച്ചൊന്നും പറയാതെ കോൾ കട്ട് ചെയ്ത് ഫോൺ ടേബിളിൽ വച്ച് ബെഡിലേക്ക് കിടന്നു ... കുറേ കഴിഞ്ഞാണ് കണ്ണ് തുറന്നത് ... ഉറങ്ങിപ്പോയി എന്ന് അപ്പോഴാണ് മനസ്സിലായത് ഞാൻ വേഗം തന്നെ എഴുന്നേറ്റ് അവളുടെ റൂമിന്റെ ഡോർ പതിയെ തുറന്ന് നോക്കി ,, അവളെ അവിടെയെങ്ങും കണ്ടില്ല ... കസിൻസിന്റെ അടുത്തേക്ക് പോയായിരിക്കും 😇😬 ഞാൻ ബാൽക്കണിയിൽ വന്നിരുന്ന് സിഗരറ്റ് കത്തിച്ച് ചുണ്ടോടടുപ്പിച്ച് വലിച്ച് പുക വിടാൻ തുടങ്ങി ... നാളെ രാവിലെ എട്ട് മണിക്കുള്ള ഫ്ലെെറ്റിന് ഞങ്ങളീ നഗരം വിടും .. 😇😕 ഞാൻ ചെയറിൽ ചാരി കണ്ണടച്ചിരുന്നു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ]

ഞാൻ കിടന്ന് ഉറങ്ങിപ്പോയിരുന്നു .. പിന്നെ റിനീഷിക്ക വിളിച്ച് വരുന്നില്ലേന്ന് ചോദിച്ചപ്പോഴാണ് ബോധം വന്നത് . വേഗം തന്നെ എഴുന്നേറ്റ് ഫ്രഷായി ഇക്കാന്റെ റൂമിലേക്ക് ചെന്നു നദീമിക്ക കിച്ചണിൽ ഓരോ പണിയിലാണ് ഞാനും ഇക്കായും ബാൽക്കണിയിൽ വന്നിരുന്നു .... ഇക്കാന്റെ കയ്യിൽ എന്റെ കെെ കോർത്ത് പിടിച്ച് ഇക്കാനോട് ചേർന്ന് ഞാനിരുന്നു “ നാളെ ഞാൻ പോകൂട്ടാ ” ഞങ്ങൾക്കിടയിലെ മൗനം ഭേദിച്ചു കൊണ്ട് ഞാൻ പറഞ്ഞു “ മ്മ് ” ഇക്ക ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല ... ആ രാത്രി വെളുക്കുന്നത് വരെ ഞങ്ങൾ ആ ഇരുപ്പ് തുടർന്നു .... രാവിലെയായപ്പോൾ തന്നെ ഞാൻ റൂമിലേക്ക് പോന്നു ... എട്ട് മണിക്കാണ് ഫ്ലെെറ്റ് ഇക്കാനോട് ഒരുപാട് യാത്ര പറയാനൊന്നും നിന്നില്ല ... കൃത്യം എട്ട് മണിക്ക് ഞങ്ങൾ ഖത്തർ നഗരത്തോട് വിടപറഞ്ഞു .... ആറ് മണിക്കൂർ യാത്രക്ക് ശേഷം ഫ്ലെെറ്റ് കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ടിൽ ലാന്റ് ചെയ്തു എല്ലാം ക്ലിയർ ചെയ്ത് പുറത്തെത്തിയ ഞങ്ങളെ കാത്ത് പുറത്ത് ശ്രീജിത് സാർ ഉണ്ടായിരുന്നു ... എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കിയിട്ട് അവര് പോയി ... ഞാൻ റൂമിൽ ചെന്ന് നേരെ ബെഡിലേക്ക് മറിഞ്ഞു ...,,, യാത്രാക്ഷീണം അപ്പാടെ മാറ്റാൻ .. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ]

“ ഒന്ന് സൂചിപ്പിക്കുവെങ്കിലും ചെയ്യായിരുന്നു അവളോട് ” കാറിന്റെ ഫ്രണ്ട് സീറ്റിൽ കണ്ണടച്ച് അവളെയും ഓർത്തിരിക്കുമ്പോഴാണ് കുട്ടന്റെ വക ഞാൻ കണ്ണ് തുറന്ന് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു . എന്നിട്ട് അതുപോലെ തന്നെ ചാരിക്കിടന്നു .... വീട്ടിലെത്തി കാർ നിർത്തിയതും ഞാൻ പുറത്തിറങ്ങി നേരെ റൂം ലക്ഷ്യമാക്കി നടന്നു ... ഹോളിലെത്തിയതും അവിടെ ഏട്ടത്തിയമ്മയും പുതിയ ഏട്ടത്തിയും കൂടിയിരുന്ന് സംസാരിക്കുന്നത് കണ്ടു . ഞാൻ പിന്നെ അവരെ മെെന്റ് ചെയ്യാതെ പോകാൻ നിന്നതും പാപ്പീ ... എന്നൊരു വിളി കേട്ടു ... ഞാൻ തല ചെരിച്ച് നോക്കിയപ്പോ ആരൂട്ടൻ 😘😘 ഞാൻ ചെന്ന് അവനെ എടുത്ത് സ്റ്റെയർ കയറാൻ തുടങ്ങി “ നീയെന്താടാ ഇവളോടൊന്ന് മിണ്ടുക പോലും ചെയ്യാതെ പോകുന്നെ ” ഏട്ടത്തിയമ്മ ചോദിച്ചു “ ഞാനൊന്ന് ഫ്രഷായിട്ട് വരാം ” എന്നും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറിപ്പോയി ... ആരൂട്ടനെയും കൊണ്ട് റൂമിലെത്തി ഞാൻ നേരെ ബെഡിലേക്ക് കിടന്നു .... അവനെന്റെ നെഞ്ചിൽ കയറി കിടന്നു .... പതിയെ എന്റെ കണ്ണുകൾ അടഞ്ഞു ... പിന്നെ എഴുന്നേറ്റത് കുറേ കഴിഞ്ഞാണ് ... ആരൂട്ടൻ അപ്പോഴും നല്ല ഉറക്കമാണ് ..

അവനെ എഴുന്നേൽപ്പിക്കാതെ ഞാൻ പോയി ഫ്രഷായി അവനെയും എടുത്ത് കൊണ്ട് താഴേക്ക് ചെന്നു ... “ ഏട്ടത്തിയമ്മാ .. ” ഞാൻ ഹോളിൽ നിന്ന് വിളിച്ചു എന്റെ സൗണ്ട് കേട്ടതും ഏട്ടത്തിയമ്മ കിച്ചണിൽ നിന്ന് വന്ന് എന്റെ കയ്യിൽ നിന്ന് ആരൂട്ടനെ വാങ്ങി ... ഞാൻ മുകളിലേക്ക് തന്നെ കയറാൻ തിരിഞ്ഞപ്പോഴാണ് ഏട്ടത്തിയമ്മ ബാക്കിന്ന് വിളിച്ചത് ... ഞാൻ എന്താണെന്നുള്ള അർത്ഥത്തിൽ തിരിഞ്ഞു .. ഏട്ടത്തിയമ്മയുടെ കൂടെ ഏട്ടത്തിയും നിക്കുന്നത് കണ്ടു ... എനിക്കെന്തോ അവരോട് സംസാരിക്കാനേ തോന്നിയില്ല ..... 😬 ആ പോലീസ്കാരൻ ആങ്ങളയുടെ എന്തെങ്കിലുമൊക്കെ കൊണം കയ്യിൽ ഉണ്ടാവാതിരിക്കില്ല 😬😬 ഞാൻ വല്യ മെെന്റ് ചെയ്യാതെ മുകളിലേക്ക് കയറിപ്പോയി ... ഇവനിതെന്ത് പറ്റി എന്നൊക്കെ ഏട്ടത്തിയമ്മ താഴെ നിന്ന് പറയുന്നുണ്ട് ... ഞാനതൊന്നും ചെവിക്കൊള്ളാൻ പോയില്ല 😏 മുകളിലെത്തി ഫോൺ എടുത്ത് ബാൽക്കണിയിൽ പോയിരുന്നു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] കുറച്ചായല്ലേ കണ്ടിട്ട് ,,,,, എന്ത് ചെയ്യാനാ ..,,, പ്രാരാബ്ധമായി മക്കളേ 😇😕😉 ആദിക്ക് ആ പെണ്ണിനെ ഇഷ്ടമാണെന്നറിഞ്ഞത് മുതല് എനിക്കെന്താ ചെയ്യണ്ടതെന്ന് പോലും ഒരു നിശ്ചയമില്ല ....

അപ്പോഴത്തെ ഒരു എക്സെെറ്റ്മെന്റിലാണ് ഖത്തറിലേക്ക് അവളെ കൂടെ കൂട്ടിക്കോളാൻ പറഞ്ഞത് ,, അവന് അവളോടൊന്ന് സംസാരിക്കാൻ ഒരവസരം കിട്ടുമല്ലോ എന്ന് കരുതി 😇 പക്ഷേ എന്നിട്ടെന്തായി 😬 അവളേതോ കസിൻസിന്റെ കൂടെ പോയി ,,,,, ഇവനവിടെ വാ പൊളിച്ചിരുന്നു 😬😬 വേറെ ആരായിരുന്നാലും ഈ മൂന്ന് ദിവസം അവളെ അത്രയും അടുത്ത് കിട്ടിയപ്പോ എന്തെങ്കിലും ഒന്ന് സൂചിപ്പിക്കുവെങ്കിലും ചെയ്തേനെ ... അതിന് ഈ ചെകുത്താന് ലോകത്തില്ലാത്ത ഈഗോയും വാശിയും അല്ലേ 😬😬😡 അവനെ വീട്ടിലാക്കി ഞാൻ നേരെ എന്റെ വീട്ടിലേക്ക് പോന്നു ... ഇപ്പോ നേരത്തത്തെ പോലെ ഒന്നും അല്ല ,,,, സമയത്തിനും കാലത്തിനും വീട്ടിൽ കയറിയില്ലെങ്കി അമ്മ പത്തലെടുക്കും 😬😇 വീട്ടിലെത്തി നേരെ റൂമിലേക്ക് ചെന്നു .... അഹാന ബെഡിൽ കമഴ്ന്ന് കിടക്കുന്നുണ്ട് ... ഞാൻ ചെന്ന് അവളുടെ അടുത്തിരുന്ന് തലയിൽ തലോടി ,, അവളെഴുന്നേറ്റില്ല . സാധാരണ ഞാൻ വീട്ടിൽ വന്നാ പിന്നെ എന്റെ പുറകീന്ന് മാറാതെ നടക്കുന്ന പെണ്ണാണ് ,,, ഇന്നെന്തു പറ്റി ... “ എന്താടീ ,, എന്താ പറ്റിയെ ,,, അമ്മ വഴക്ക് പറഞ്ഞോ ” ഞാൻ ചോദിച്ചു “ ആഹ് ഇനി എന്റെ നെഞ്ചത്തോട്ടിട് 😬 അവൾക്ക് പാടില്ല ,, അതാ കിടക്കണെ ” അമ്മയുടെ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി ,,, ഡോറിൽ ചാരി നിക്കാണ് പുള്ളിക്കാരത്തി . ഞാൻ നെെസായിട്ടൊന്ന് ഇളിച്ച് കാണിച്ചു .

അമ്മ ഒന്ന് ചിരിച്ചു കൊണ്ട് പോയി ഞാൻ പോയി ഡോർ ലോക്ക് ചെയ്ത് വന്ന് അവളുടെ അടുത്ത് ചെന്നിരുന്നു . “ മോളേ ,,, ദേ നോക്കിയേ ,, ഇങ്ങനെ കിടക്കണത് കാണാൻ ഒരു രസം ഇല്ലാട്ടാ .. എഴുന്നേറ്റേ ” ഞാനവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു “ പറ്റണില്ല ശ്രീയേട്ടാാ ” അവള് തലയുയർത്താതെ തന്നെ ദയനീയമായി പറഞ്ഞു “ ഹോസ്പിറ്റലീ പോണോ ” “ വേണ്ട ,, ഏട്ടനിവിടെ കിടക്ക് ” അവള് ചിണുങ്ങിക്കൊണ്ട് പറഞ്ഞു ഞാനൊന്ന് ചിരിച്ചു കൊണ്ട് അവളുടെ അടുത്തായി കിടന്നു . അപ്പോ തന്നെ അവള് എന്നിലേക്ക് ഒട്ടിക്കിടന്നു . ഞാൻ രണ്ട് കെെ കൊണ്ടും അവളെ ചേർത്ത് പിടിച്ചു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] ഒരു ദീർഘമായ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റത് സന്ധ്യയായപ്പോഴാണ് 😇 നേരെ ബാത്റൂമിൽ കയറി ഫ്രഷായി താഴെ പോയി ഫുഡ് എടുത്ത് കഴിച്ച് ബാൽക്കണിയിൽ വന്നിരുന്നു ... വെറുതെ ഫോണിൽ കുത്തിക്കൊണ്ടിരുന്നപ്പോഴാണ് ഫോൺ ബെല്ലടിച്ചത് ,, നോക്കിയപ്പോ റിനീഷിക്ക 😍😘

“ ആഹ് ഇക്കാ പറയ് ” ഞാൻ കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു “ എപ്പഴാ എത്തിയെ ” “ മൂന്ന് മണിയായി ” “ ആഹ് ,, എന്തെടുക്കാർന്ന് ” “ ഉറങ്ങി എഴുന്നേറ്റതേ ഉള്ളൂ ” “ ആഹാ .. ശരി എന്നാ ,, ഞാൻ നെെറ്റ് വിളിക്കാ ” എന്നും പറഞ്ഞ് ഇക്ക കോൾ കട്ട് ചെയ്തു ... പിന്നെയും കുറച്ച് സമയം കൂടി അവിടെ ഇരുന്ന് ഫോണിൽ നോക്കിക്കൊണ്ടിരുന്നു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ അഹാന ] ഏട്ടൻ എന്റെ അടുത്തേക്ക് ചേർന്ന് കിടന്നപ്പോ കിട്ടിയ ഒരു ആശ്വാസം ...!! ഹോ ,, സ്വർഗത്തിലെത്തിയ പോലെ തോന്നി 😇 വീട്ടിലാണെങ്കി ഈ ദിവസം ആദിയേട്ടന്റെ നെഞ്ചിലായിരിക്കും ... അതോർത്തപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു ... ഏട്ടനോട് ചേർന്ന് കിടന്ന് ഉറങ്ങിപ്പോയി .. കുറേ കഴിഞ്ഞാണ് പിന്നെ എഴുന്നേറ്റത് . അപ്പോഴും ഏട്ടൻ എന്നെ ചേർത്ത് പിടിച്ചിരുന്നു . ഞാൻ ഒന്ന് പുഞ്ചിരിച്ച് തലയുയർത്തി ഏട്ടന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു ... ഏട്ടനൊന്ന് നെറ്റി ചുളിച്ചു കൊണ്ട് കണ്ണ് തുറന്നു ... ഞാൻ ഏട്ടനെ തന്നെ നോക്കിക്കിടക്കുന്നത് കണ്ടതും ഏട്ടനൊന്ന് ചിരിച്ചു “ കുറഞ്ഞോ ” ഏട്ടനൊരു കെെ എടുത്ത് എന്റെ വയറിൽ ചേർത്ത് വച്ചു കൊണ്ട് ചോദിച്ചു

ഞാൻ തലയാട്ടി കാണിച്ചു ഏട്ടനൊന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ നെറ്റിയിൽ ഒരുമ്മ തന്നു “ എഴുന്നേറ്റ് വാ ,,, എന്തെങ്കിലും കഴിക്കാം ” ഏട്ടൻ ബെഡിൽ എഴുന്നേറ്റിരുന്ന് കൊണ്ട് പറഞ്ഞു “ ആദിയേട്ടൻ എപ്പഴാ എത്തിയെ ” ഞാനും എഴുന്നേറ്റിരുന്ന് കൊണ്ട് ചോദിച്ചു “ മൂന്ന് കഴിഞ്ഞു ” “ മ്മ് ” ഏട്ടൻ എന്റെ കയ്യിൽ പിടിച്ച് ഞങ്ങൾ രണ്ട് പേരും കൂടി താഴേക്ക് ചെന്നു ... ഡെെനിംഗ് ടേബിളിൽ തന്നെ ഫുഡ് എടുത്ത് വച്ചിരുന്നു . അപ്പോഴാണ് ഞാൻ ടെെം നോക്കുന്നത് ,, എട്ടര 😱😳 അപ്പോ ഞാൻ ഇത്രയും നേരം കിടന്നുറങ്ങിയോ 😱😱😇 ചെറിയമ്മ ആയത് ഭാഗ്യം ,,, വേറെ ആരെങ്കിലും ആയിരുന്നെങ്കി എന്നെ ഇപ്പോ അരിഞ്ഞേനെ 😇😂 ഞാനും ഏട്ടനും ചെന്നിരുന്നതും ചെറിയമ്മ കിച്ചണിൽ നിന്ന് പുറത്തേക്ക് വന്നു “ കുറഞ്ഞോ മോളേ ” ചെറിയമ്മ അടുത്ത് വന്ന് എന്റെ തലയിൽ തലോടിക്കൊണ്ട് ചോദിച്ചു “ ആഹ് ചെറിയമ്മേ ,, കുറവുണ്ട് ” ഞാൻ ചെറിയമ്മയുടെ കെെ പിടിച്ച് ചെറിയമ്മയെ എന്റെ അടുത്തുള്ള ചെയറിൽ ഇരുത്തിക്കൊണ്ട് പറഞ്ഞു “ പ്രിയാ ,,,, വന്നേ ഫുഡ് കഴിക്കാം ” ചെറിയമ്മ മുകളിലേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് ഞങ്ങൾക്ക് ഫുഡ് വിളമ്പി ഞങ്ങളുടേത് വിളമ്പിക്കഴിഞ്ഞപ്പോഴേക്കും പ്രിയ താഴെ എത്തിയിരുന്നു ... ചെറിയമ്മ അവൾക്കും വിളമ്പിക്കൊടുത്തു “ അച്ഛനെവിടെ അമ്മാ ” കഴിച്ച് തുടങ്ങിയതും എന്തോ ഓർത്തെന്ന പോലെ കെെ പിൻവലിച്ച് ഏട്ടൻ ചോദിച്ചു

“ അച്ഛനിന്ന് വരൂലാന്ന് വിളിച്ച് പറഞ്ഞിട്ടുണ്ട് ,, ഇനി നാളെ ഈവനിംഗ് ആണ് വരോളൂ ” അമ്മ പ്ലേറ്റിലേക്ക് ചോറ് വിളമ്പിക്കൊണ്ട് പറഞ്ഞു പിന്നെ ആരും അധികമൊന്നും സംസാരിക്കാതെ ഫുഡ് കഴിച്ച് കിടക്കാൻ പോയി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] രാത്രി ഫുഡ് കഴിക്കാൻ ചെന്നിരുന്നപ്പോഴും ഏട്ടത്തിയെ കണ്ടു ,,, പക്ഷേ ഞാൻ വല്യ മെെന്റ് കൊടുത്തില്ല ... ഫോണിൽ നോക്കിക്കൊണ്ട് തന്നെ ഫുഡ് കഴിച്ചു കൊണ്ടിരുന്നു .. “ ആദീ ... ” ആദർശ് ഏട്ടന്റെ ശബ്ദം കേട്ട് ഞാൻ ഫോണിൽ നിന്ന് തലയുയർത്തി നോക്കി “ ഫോൺ അവിടെ വച്ചിട്ട് വേഗം കഴിച്ചെഴുന്നേറ്റേ ” ഏട്ടൻ കുറച്ച് ഗൗരവത്തിൽ പറഞ്ഞു ഞാൻ ഫോൺ ടേബിളിൽ വച്ച് ഫുഡ് കഴിക്കാൻ തുടങ്ങി ... ഏട്ടന്മാര് ഇവിടെ ഉണ്ടെങ്കി ഇതാണ് പാട് ,,, ഫുഡ് കഴിക്കുമ്പോ ഫോൺ തൊടാൻ പാടില്ല 😬😬 ഞാൻ ആരെയും നോക്കാതെ കഴിച്ച് കഴിഞ്ഞ് ഫോണും എടുത്ത് കെെ കഴുകി മുകളിലേക്ക് പോന്നു .... ഞാൻ നേരെ ബാൽക്കണിയിൽ ചെന്നിരുന്ന് ഒരു സിഗരറ്റ് എടുത്ത് വലിക്കാൻ തുടങ്ങി .... കുട്ടൻ ഇല്ലാഞ്ഞിട്ട് ഒരു സുഖോമില്ല 😬😬 ആ തെമ്മാടിയെ കാണാൻ തോന്നണ് 😌😬 പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല ,,,,,

ബാൽക്കണി വഴി താഴേക്കിറങ്ങി കാറെടുത്ത് നേരെ കുട്ടന്റെ വീട് ലക്ഷ്യം വച്ച് കുതിച്ചു .... അര മണിക്കൂർ യാത്രയുണ്ട് കുട്ടന്റെ വീട്ടിലേക്ക് ... അല്ലാത്തപ്പോ വീട്ടിൽ നിന്ന് ഇറങ്ങി അപ്പോ തന്നെ എത്തുന്നതാണ് .. ഇന്നെത്ര സ്പീഡിന് പോയിട്ടും അവിടെ എത്താത്ത പോലെ 😬 കുറച്ച് കഴിഞ്ഞ് അവന്റെ വീടിന്റെ മുന്നിലെത്തി കാർ നിർത്തി ഇറങ്ങി ഗേറ്റ് തള്ളിത്തുറന്ന് കാറിൽ കയറി അകത്തേക്ക് കയറി ..... കാർ പോർച്ചിൽ നിർത്തി ചെന്ന് നേരെ കോളിംങ് ബെല്ലിന്റെ സ്വിച്ചിൽ വിരലമർത്തി ..... കുറച്ച് സമയം കഴിഞ്ഞിട്ടും ആരെയും കാണാത്തത് കൊണ്ട് വീണ്ടും കോളിംങ് ബെൽ അടിക്കാൻ പോയതും ഡോർ തുറക്കുന്ന സൗണ്ട് കേട്ടു .... പ്രതീക്ഷിച്ച പോലെ തന്നെ കുട്ടനാണ് ഡോർ തുറന്നത് .... അവനെ കണ്ട മാത്രയിൽ തന്നെ ഞാനവനെ ചേർത്ത് പിടിച്ച് അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു .. “ ഇതിനാണോ ഇപ്പോ ഈ രാത്രിക്ക് രാത്രി ഇങ്ങോട്ടെഴുന്നള്ളിയേ .... ” അവനെന്നെ അടർത്തി മാറ്റിക്കൊണ്ട് ഒരിത്തിരി കലിപ്പിൽ ചോദിച്ചു ഞാൻ ചുണ്ട് കൂർപ്പിച്ച് തലയാട്ടി കാണിച്ചു കൊടുത്തു .... അവനെന്നെ രൂക്ഷമായി ഒന്ന് നോക്കി ...

“ എന്താടാ നോക്കിപ്പേടിപ്പിക്കണെ 😎 ” ഞാൻ കലിപ്പായി ചോദിച്ചു “ ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാ ,,,, നീ എന്നെ ഇങ്ങനെ ഉമ്മ വക്കണത് വായനക്കാർക്ക് പോലും ഇഷ്ടപ്പെടുന്നില്ല .. പിന്നെയാണെനിക്ക് 😬😬 അപ്പോ ഞാൻ പറഞ്ഞു വരുന്നതേ , ഇനി എനിക്ക് നിന്റെ ഉമ്മ വാങ്ങിക്കാൻ സൗകര്യമില്ല ... പോയി നിന്റെ ... ” അവനെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാനവന്റെ തല പിടിച്ച് ചെരിച്ച് എന്റെ ചുണ്ടുകൾ കൊണ്ട് അവന്റെ ചുണ്ടിനെ ബന്ധിച്ചു ..... “ ഈ &#%₹& ഒരു കാലത്തും നേരെയാവൂല ” കുറേ നേരം കഴിഞ്ഞ് ഞാനവനിൽ നിന്ന് അടർന്നു മാറിയപ്പോൾ അവൻ ചുണ്ട് തുടച്ച് കൊണ്ട് പറയുന്നത് കേട്ടതും എനിക്ക് ചിരി ഇങ്ങെത്തി വന്നു ... ഞാൻ പൊട്ടിച്ചിരിച്ചു ... അവനെന്നെ നോക്കി പേടിപ്പിക്കാണ് 😏 ഞാനവനെ നോക്കി നല്ല അന്തസ്സായി ഒന്ന് പുച്ഛിച്ചു കാണിച്ചിട്ട് പുറത്തേക്ക് നടന്നു ... “ അല്ലാ ,,,, നീ അവളെ കാണണില്ലേ ” കുട്ടൻ വിളിച്ച് ചോദിച്ചു സത്യം പറഞ്ഞാ ആ കാര്യം ഞാൻ ഒാർത്തത് തന്നെ അപ്പോഴാണ് 😝🙊 “ ആഹ് വേണം ” ഞാൻ തിരിച്ച് അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു “ മ്മ് ... ” അവനൊന്ന് ഇരുത്തി മൂളിയിട്ട് ഡോർ ക്ലോസ് ചെയ്തു ... ഞങ്ങൾ രണ്ട് പേരും കൂടി മുകളിലേക്ക് സ്റ്റെയർ കയറി ... ഞാനവന്റെ കഴുത്തിൽ കൂടി കയ്യിട്ട് പിടിച്ചു ... “ ആദീ ... ” അവൻ വളരെ മയത്തിൽ വിളിച്ചു ഞാൻ തല തിരിച്ച് എന്താ എന്ന അർത്ഥത്തിൽ അവനെ നോക്കി “ ഇഷാനയുടെ കാര്യത്തില് എന്താ നിന്റെ നിലപാട് ”

“ എന്ത് നിലപാട് ..... ഐ ലവ് ഹെർ .. അതിൽ കൂടുതലൊന്നും എനിക്കിപ്പോ അറിയില്ല ” ഞാനവനെ നോക്കാതെ തന്നെ പറഞ്ഞു അതിന് മറുപടിയായി അവനെന്തോ പറയാൻ വന്നതും ഞങ്ങൾ അവരുടെ റൂമിന് ഫ്രണ്ടിലെത്തിയിരുന്നു ... ഞാൻ റൂമിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി .. കുട്ടൻ ലെെറ്റ് ഓണാക്കി ... അവള് കിടന്നുറങ്ങാണ് ... തലയണയുടെ മുകളിലാണ് കിടത്തം . അത് കണ്ടതും ഞാനവനെ ഒന്ന് തുറിച്ച് നോക്കി “ നീ എന്നെ നോക്കി പേടിപ്പിക്കുവൊന്നും വേണ്ട ,,, അവൾക്ക് വയ്യാഞ്ഞിട്ടാണ് ” എന്റെ നോട്ടം മനസ്സിലാക്കിയെന്ന പോലെ ചുണ്ട് കോട്ടിക്കൊണ്ട് അവൻ പറഞ്ഞു ഞാനൊന്ന് ചിരിച്ചു കൊണ്ട് ബെഡിൽ ഇരുന്ന് അവളുടെ തലയിൽ തലോടി ... അപ്പോ തന്നെ അവള് “ ആദിയേട്ടൻ ” എന്നും പറഞ്ഞ് എന്റെ കയ്യിൽ പിടിച്ച് കെെ അവളുടെ തലയുടെ അടിയിലായി വച്ചു കൊണ്ട് കിടന്നു .. കുറച്ച് സമയം കൂടി അങ്ങനെ ഇരുന്നു ... അവള് നന്നായി ഉറങ്ങി എന്ന് മനസ്സിലായപ്പോൾ ഞാനെന്റെ കെെ എടുത്ത് അവളെ പുതപ്പിച്ച് കൊടുത്ത് പുറത്തേക്കിറങ്ങി ,,, പുറകെ തന്നെ കുട്ടനും വന്നു ... താഴെ എത്തി ഡോർ തുറന്ന് ഞാനവനെ ഒന്ന് നോക്കി .. അവൻ പുരികം പൊന്തിച്ച് എന്താ എന്ന് ചോദിച്ചു ... ഞാനൊന്ന് ചിരിച്ചു കൊണ്ട് അവന്റെ അടുത്ത് ചെന്ന് അവന്റെ ടീഷർട്ടിൽ പിടിച്ച് വലിച്ചു ... കൃത്യം എന്റെ ചുണ്ടിൽ അവന്റെ ചുണ്ട് പതിഞ്ഞു .....

കുറച്ച് നേരത്തെ ചുംബനം കഴിഞ്ഞ് ഞാനവനിൽ നിന്ന് മാറി അവനെ നോക്കി ഒന്ന് സെെറ്റടിച്ചു കാണിച്ചിട്ട് പുറത്തേക്കിറങ്ങി കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് തിരിച്ചു ... പറഞ്ഞാ മനസ്സിലാവൂല ,,, അത്രക്ക് മിസ്സിംങ് ആണ് ആ തെമ്മാടിയെ 😬😬 ഇതൊക്കെ കണ്ട് ഞാനൊരു ഗേ ആണെന്നൊന്നും നിങ്ങ വിചാരിക്കല്ലേട്ടാ ... 😝😂 ആ തെമ്മാടിയെയും അവന്റെ ചുണ്ടും അത്രക്ക് ഇഷ്ടാണ് എനിക്ക് 😉😍😘 തിരിച്ച് പതിയെയാണ് ഡ്രെെവ് ചെയ്തത് ..... വീട്ടിലെത്തി ഇറങ്ങിയ വഴി തന്നെ അകത്തേക്കും കയറി ബെഡിലേക്ക് ഒരൊറ്റ മറിയലായിരുന്നു .... പിന്നെ കണ്ണ് തുറന്നത് രാവിലെയാണ് ..... എഴുന്നേറ്റ് ഫ്രഷായി ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് നേരെ താഴേക്ക് വിട്ടു ... ആരൂട്ടൻ ഹോളിലിരുന്ന് കളിക്കുന്നുണ്ട് .. അത് കണ്ടതും എന്റെ ബുദ്ധിയിൽ ചെറിയൊരു ഐഡിയ ഉദിച്ചു ....,,,,, “ ഏട്ടത്തിയമ്മാാാ .... ” ഞാൻ ഹോളിൽ നിന്ന് ഉറക്കെ വിളിച്ചു “ എന്നതാടാ കിടന്ന് തൊണ്ട പൊട്ടിക്കുന്നെ 😬 ” ഏട്ടത്തിയമ്മ കലിപ്പായിക്കൊണ്ട് കിച്ചണിൽ നിന്ന് ഇറങ്ങിവന്നു 😝 “ ആരൂട്ടനെ വേഗം കുളിപ്പിച്ച് റെഡിയാക്ക് .... ” ഞാൻ ആരൂട്ടനെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞ് ഏട്ടത്തിയമ്മയെ നോക്കി ,,, പുള്ളിക്കാരി കിളിപാറി നിക്കാണ് 😂

“ എന്റെ പൊന്ന് ഏട്ടത്തിയമ്മാ ,,,, ഇങ്ങനെ അന്തം വിട്ട് നിക്കാതെ വേഗം ചെല്ല് ,,,, ഫാസ്റ്റ് .... ” എന്നും പറഞ്ഞ് ഞാൻ ആരൂട്ടനെ എടുത്ത് ഏട്ടത്തിയമ്മയുടെ കയ്യിൽ കൊടുത്തിട്ട് ടേബിളിൽ വന്നിരുന്നു ... ഏട്ടത്തിയമ്മ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ആരൂട്ടനെയും കൊണ്ട് മുകളിലേക്ക് കയറിപ്പോയി 😂 ഫോണിൽ നോക്കിക്കൊണ്ടിരുന്നപ്പോഴാണ് ആരോ ടേബിളിൽ പ്ലേറ്റ് എടുത്ത് വക്കുന്ന സൗണ്ട് കേട്ടത് .. തല പൊന്തിച്ച് നോക്കിയപ്പോ ഏട്ടത്തി 😬 “ അമ്മാാാാാാാ .... ” ആള് എന്റെ പ്ലേറ്റിലേക്ക് അപ്പം എടുത്തിടാൻ തുടങ്ങിയതും ഞാൻ അലറി വിളിച്ചു “ എന്നതാടാ ചെക്കാ ” അമ്മ കിച്ചണിൽ നിന്ന് വിളിച്ച് ചോദിച്ചു “ ഇവിടെ ഇത്തിരി ഫുഡ് വിളമ്പിത്തരാൻ പോലും ആരുമില്ലേ 😡 ” ഞാൻ കലിപ്പിൽ ചോദിച്ചു എന്റെ ശബ്ദം ഉയർന്നതും അമ്മ കിച്ചണിൽ നിന്ന് പുറത്തേക്ക് വന്നു ... നേരെ നോക്കിയത് ഏട്ടത്തിയുടെ നേരെയും “ ഇവളിവിടെ നിക്കുവല്ലേ ,,, പറഞ്ഞാ പോരെ ,, പിന്നെ നീയെന്തിനാ കിടന്ന് ചാടുന്നെ ”

അമ്മ എന്റെ നേരെ നോക്കിക്കൊണ്ട് ചോദിച്ചു “ അമ്മക്ക് പറ്റുമെങ്കി എടുത്ത് താ ,,, അല്ലെങ്കി എനിക്ക് വേണ്ട ” എന്നും പറഞ്ഞ് ഞാൻ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ ഒരുങ്ങി “ ഓഹ് ,,, ഇനി അതും പറഞ്ഞ് കഴിക്കാതെ പോകണ്ട ,,, കഴിച്ചിട്ട് പോ ” എന്നും പറഞ്ഞ് അമ്മ വന്ന് അപ്പവും കറിയും ഇട്ട് തന്നു .... ഞാൻ അത് കഴിച്ച് കഴിഞ്ഞ് കെെ കഴുകി തിരിഞ്ഞതും ആരൂട്ടൻ സുന്ദരനായി വന്നിരുന്നു 😘😘 ഞാനവനു നേരെ കെെ നീട്ടാൻ നോക്കിയിരുന്ന പോലെ അവനെന്റെ കയ്യിലേക്ക് ചാടിവന്നു ... ഞാനവനെയും കൊണ്ട് പുറത്തേക്ക് നടന്നു ... “ എങ്ങോട്ടാടാ അവനെയും കൊണ്ട് ” ബാക്കിൽ നിന്ന് അരവിന്ദ് ഏട്ടൻ വിളിച്ച് ചോദിച്ചു ഞാൻ തിരിഞ്ഞ് നിന്ന് ഏട്ടനെ നോക്കി ഒന്ന് സെെറ്റടിച്ചു കാണിച്ചു ... എന്നിട്ട് നേരെ പുറത്തേക്കിറങ്ങി .........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story