🔥 ചെകുത്താൻ 🔥 : ഭാഗം 35

chekuthan aami

രചന: ആമി

എങ്ങോട്ടാടാ അവനെയും കൊണ്ട് ” ബാക്കിൽ നിന്ന് അരവിന്ദ് ഏട്ടൻ വിളിച്ച് ചോദിച്ചു ഞാൻ തിരിഞ്ഞ് നിന്ന് ഏട്ടനെ നോക്കി ഒന്ന് സെെറ്റടിച്ചു കാണിച്ചു ... എന്നിട്ട് നേരെ പുറത്തേക്കിറങ്ങി .... ( തുടരും ) ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ കാറിൽ കയറി ആരൂട്ടനെ എന്റെ മടിയിലിരുത്തി ഞാൻ ഓഫീസ് ലക്ഷ്യമാക്കി നീങ്ങി .... നിങ്ങളിപ്പോ വിചാരിക്കുന്നുണ്ടാകും എന്തിനാണ് ഈ ചെകുത്താൻ ആരൂട്ടനെയും കൊണ്ട് പോകുന്നതെന്ന് ... ഇല്ലേ ?! വിചാരിച്ചില്ലേ 😂 ആഹ് ,,, അതാണ് ഈ ചെകുത്താൻ 💪😎 നിങ്ങള് മനസ്സിൽ കാണുന്നത് ഞാൻ മാനത്ത് കാണും 😉✌✌ വേറൊന്നും അല്ല ,,, ഈ ഗേൾസിന് പൊതുവേ ചെറിയ ബേബീസിനെ ഭയങ്കര ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട് ,, അപ്പോ അത് സത്യമാണോ എന്നറിയാൻ വേണ്ടി കൊണ്ടോകാണ് 😝 ഏത് ,,, അതന്നെ 😉😉 ഓഫീസിലെത്തി കാർ പാർക്ക് ചെയ്ത് ഞാൻ ആരൂട്ടനെയും എടുത്ത് ഓഫീസിലേക്ക് നടന്നു .... എല്ലാ സ്റ്റാഫ്സും എന്നെയും ആരൂട്ടനെയും മാറി മാറി നോക്കുന്നുണ്ട് ... “ ഹേയ് ,,,, ആരോഹ് ... ” ആരുടെയോ ശബ്ദം കേട്ട് ഞാനും ആരൂട്ടനും ഒരുമിച്ച് തിരിഞ്ഞു നോക്കി ,,, ആ പുതിയ ഫോട്ടോഗ്രാഫർ ആണ് 😬

അവൻ അരവിന്ദ് ഏട്ടന്റെ കമ്പനിയിലായിരുന്നല്ലോ ,, അപ്പോ ആരൂട്ടനെ കണ്ടിട്ടുണ്ടാകും അവനെ കണ്ടതും ആരൂട്ടൻ അവന്റെ കൊച്ചരിപ്പല്ല് കാട്ടി മോണ വിടർത്തി ചിരിക്കാൻ തുടങ്ങി 😘 അപ്പോ തന്നെ ആ പയ്യൻ വന്ന് ആരൂട്ടന് നേരെ കെെ നീട്ടി . ഞാൻ വിചാരിച്ചത് ആരൂട്ടൻ അവന്റെ കയ്യിൽ പോകുംന്നാണ് . പക്ഷേ അവനെന്റെ മേലെ അള്ളിപ്പിടിച്ചിരുന്നു . ഞാനവനെ ഇറുകെ പിടിച്ചു കൊണ്ട് എന്റെ ക്യാബിനിലേക്ക് നടന്നു ... അപ്പോൾ ബാക്കിൽ നിന്ന് അത് അരവിന്ദ് ഏട്ടന്റെ മകനാണെന്നൊക്കെ ആ ഫോട്ടോഗ്രാഫർ പയ്യൻ എല്ലാവർക്കുമായി വിശദീകരിച്ച് കൊടുക്കുന്നത് കേൾക്കാമായിരുന്നു . ഞാനൊന്ന് പുഞ്ചിരിച്ചു കൊണ്ട് ക്യാബിനിലേക്ക് കയറി ... ക്യാബിനിലെത്തി ഞാൻ ആരൂട്ടനെ എന്റെ ചെയറിൽ ഇരുത്തി സെൽഫി എടുത്ത് അത് അപ്പോ തന്നെ സ്റ്റാറ്റസ് വച്ചു ... പിന്നെ അവനെ കളിപ്പിച്ചിരുന്നു .... അവൻ ക്യാബിനിൽ മുഴുവൻ ഓടിനടക്കുന്നതിനിടയിലാണ് ആരോ വന്ന് ഡോർ തുറന്നത് ,,, നോക്കിയപ്പോ ആ നീർക്കോലി ആണ് ... 😘 അവള് ഡോർ തുറന്നതും കണ്ടത് ആരൂട്ടനെയാണ് . അവനെ കണ്ടതും അവളോടി വന്ന് അവനെ പൊക്കിയെടുത്തു ...

സാധാരണ പരിചയമില്ലാത്ത ആരെങ്കിലും എടുത്താല് കരഞ്ഞ് അലമ്പാക്കാറുള്ള അവനിപ്പോ ആ നീർക്കോലി എടുത്തപ്പോ ഒരക്ഷരം മിണ്ടാതെ അവളുടെ നേരെ നോക്കിയിരിക്കാണ് 😍 “ പേരെന്താ ” അവള് കൊഞ്ചലോടെ ചോദിച്ചു അവനൊന്നും പറയാതെ എന്നെ തിരിഞ്ഞ് നോക്കി .. അപ്പോ അവളും നോക്കി ,,, അപ്പോഴാണ് അവളെന്നെ കണ്ടത് ... അപ്പോ തന്നെ അവളുടെ മുഖത്ത് ഒരു അവിഞ്ഞ ചിരി പ്രത്യക്ഷപ്പെട്ടു . അത് കണ്ട് ഞാൻ ചിരിക്കാതിരിക്കാൻ കുറച്ച് പാട് പെട്ടു 😂 “ ഇവന്റെ പേരെന്താ ” അവള് കുറച്ച് മടിച്ചാണെങ്കിലും എന്നോട് ചോദിച്ചു “ പേര് പറഞ്ഞ് കൊടുത്തേ ” ഞാൻ അവരുടെ അടുത്ത് ചെന്ന് ആരൂട്ടനോട് പറഞ്ഞു “ ആരോഹ് ” അവൻ വളരെ കൃത്യമായിത്തന്നെ അവന്റെ പേര് പറഞ്ഞു ... “ ഞാനിവനെ എന്റെ ക്യാബിനിൽ കൊണ്ടോയ്ക്കോട്ടേ ” അവള് പിന്നെയും മടിച്ച് മടിച്ച് ചോദിച്ചു “ മ്മ് ” ഞാനൊന്ന് മൂളിയിട്ട് എന്റെ ചെയറിൽ വന്നിരുന്നു ... അവള് ആരൂട്ടനെയും കൊണ്ട് അവളുടെ ക്യാബിനിൽ ചെന്നിരുന്ന് അവനെ കളിപ്പിക്കലും സെൽഫി എടുക്കലും ഒക്കെയാണ് .... ഞാനതൊക്കെ ഇമ ചിമ്മാതെ നോക്കിയിരുന്നു 😌 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ]

കാലത്ത് വന്ന് ക്യാബിന്റെ ഡോർ തുറന്നതും അവിടെയാകെ ഓടിനടക്കുന്ന ഒരു ചെറിയ പയ്യനിലാണ് എന്റെ നോട്ടം ചെന്നെത്തിയത് . എനിക്കാണെങ്കി ചെറിയ ബേബി ബോയ്സിനെ ഭയങ്കര ഇഷ്ടാണ് 😘 ഞാനപ്പോ തന്നെ ഓടിച്ചെന്ന് അവനെ കയ്യിലെടുത്തു . പേര് ചോദിച്ചപ്പോ അവനൊന്നും പറയാതെ എങ്ങോട്ടോ നോക്കി ,,,, അങ്ങോട്ട് ഞാനും നോട്ടം തിരിച്ചു ,, അപ്പോഴാണ് ഞാൻ ആ കടുവയെ കണ്ടത് 😇😳 നെെസായിട്ട് ചിരിച്ച് കാണിച്ചിട്ട് കടുവയുടെ പെർമിഷനും വാങ്ങി അവനെ ഞാനെന്റെ ക്യാബിനിലേക്ക് കൊണ്ടുപോയി ... ക്യാബിനിൽ ചെന്ന് ഞങ്ങള് രണ്ട് പേരും ഭയങ്കര കളിയും സെൽഫി എടുക്കലും ഒക്കെയായിരുന്നു 😍 വെെകുന്നേരം വരെ അവനെന്റെ കൂടെത്തന്നെ ആയിരുന്നു 😘 വെെകുന്നേരം ആയതും കടുവ എന്റെ ക്യാബിനിലേക്ക് കയറി വന്നു . കടുവയെ കണ്ടതും അവൻ എന്നെ എവിടെയും കണ്ട് പരിചയമില്ലാത്തത് പോലെ കടുവയുടെ അടുത്തേക്ക് പോയി 😬 .. കടുവ അവനെയും എടുത്തു കൊണ്ട് പുറത്തേക്ക് നടന്നു .... ഞാനും എന്റെ ബാഗ് എടുത്ത് പുറത്തേക്ക് പോയി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ]

തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴിക്ക് ആരൂട്ടനെയും കൊണ്ട് ഞാൻ ലുലുവിൽ കയറി ഒന്ന് കറങ്ങിയിട്ടാണ് വീട്ടിലെത്തിയത് ... കാർ പാർക്ക് ചെയ്ത് തിരിഞ്ഞതും എന്നെത്തന്നെ നോക്കി നിൽക്കുന്ന നാല് കണ്ണുകളാണ് കണ്ടത് ,,,, അരവിന്ദ് ഏട്ടനും ഏട്ടത്തിയമ്മയും 😇 ഞാൻ അവർക്ക് രണ്ട് പേർക്കും നന്നായി ഒന്നിളിച്ചു കാണിച്ചിട്ട് അകത്തേക്ക് നടന്നു .... “ നീ ഒന്നവിടെ നിന്നേ ” പെട്ട് 😵😬 അരവിന്ദ് ഏട്ടൻ ബാക്കിന്ന് വിളിച്ച് 😬 ഞാൻ മുഖത്ത് നല്ല അടിപൊളിയൊരു ചിരി പാസാക്കിക്കൊണ്ട് തിരിഞ്ഞു “ നീ ഇവനേം കൊണ്ട് ഓഫീസിലേക്കാണോ പോയെ 😬 ” ഏട്ടൻ ഗൗരവത്തിലാണ് ☹ “ ആം ” “ ആബി വിളിച്ച് നീ ഓഫീസിലെത്തി എന്നറിഞ്ഞപ്പോഴാ സമാധാനമായത് ... എങ്ങോട്ടാണെന്ന് പോലും പറയാതെ പോയതല്ലേ ” എന്നും പറഞ്ഞ് ഏട്ടൻ എന്റെ അടുത്ത് വന്ന് എന്റെ ചെവി പിടിച്ച് തിരിച്ചു .. “ ആഹ് ,,,, ഏട്ടാ വിട് ,, വിട് ... വേദനാവണ് 😭 ” ഞാൻ ഒരു കെെ കൊണ്ട് ഏട്ടന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു അപ്പോ തന്നെ ഏട്ടത്തിയമ്മ വന്ന് ആരൂട്ടനെ എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു “ ഏട്ടനും അനിയനും കൂടെ എന്താന്ന് വച്ചാ ആയിക്കോ ,, ഒക്കെ കഴിഞ്ഞിട്ട് വന്നാ മതി 😝 ”

എന്നും പറഞ്ഞ് ചിരിച്ചോണ്ട് ഏട്ടത്തിയമ്മ അകത്തേക്ക് കയറിപ്പോയി ഞാൻ ചുണ്ട് ചുളുക്കി ഏട്ടനെ നോക്കി ... ഏട്ടൻ എന്റെ ചെവിയിൽ നിന്ന് പിടുത്തം വിട്ടിട്ട് എന്നെ ഒന്ന് കെട്ടിപ്പിടിച്ചിട്ട് അകത്തേക്ക് പോയി ... പുറകെ ഞാനും പോയി .. റൂമിലെത്തി ഡ്രസ്സ് ചെയ്ഞ്ച് ചെയ്യുക പോലും ചെയ്യാതെ ഞാൻ നേരെ ബെഡിലേക്ക് കിടന്നു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] കടുവ പോയിക്കഴിഞ്ഞ് പുറകെ തന്നെ ഞാനും പുറത്തേക്ക് ഇറങ്ങി .. അമി ഇല്ലാത്തതു കൊണ്ട് തന്നെ ഇന്നും ഞാൻ വണ്ടി എടുത്തിരുന്നു . പിന്നെ ആരെയും നോക്കി നിക്കാതെ നേരെ വീട്ടിലേക്ക് വിട്ടു .... വീട്ടിലെത്തി പോർച്ചിൽ വണ്ടി പാർക്ക് ചെയ്ത് മുറ്റത്തേക്ക് നോക്കിയതും ഞാനാകെ ഞെട്ടി 😱😱 ഒരു ജാഥക്കുള്ള ആളുകളുടെ ചെരുപ്പുകളുണ്ട് 😱 ഇതെന്താപ്പോ സംഭവം എന്ന് കരുതി അകത്തേക്ക് കയറിയതും പുറത്തേക്ക് ഇറങ്ങി വന്ന ആരോ ആയി കൂട്ടിയിടിച്ചു ... “ ഇതാരാ ഇത് 😬😬 നോക്കി നടക്കാൻ പാടില്ലേ 😡 ” എന്നും പറഞ്ഞ് നെറ്റി ഉഴിഞ്ഞു കൊണ്ട് ഇടിച്ച ആളെ നോക്കിയതും എന്റെ കണ്ണ് രണ്ടും തള്ളിവന്നു .... ഒരു അഡാറ് മൊഞ്ചൻ 😵😍 ഏതാണാവോ ഇവൻ ,, ഇത് വരെ ഇങ്ങനെ ഒരു മൊതലിനെ കണ്ടിട്ടേ ഇല്ലല്ലോ .... 🤔

“ നിനക്കിവനെ മനസ്സിലായില്ലേ ഇഷൂ ” ഞാനോരോന്ന് ഓർത്ത് നിന്നപ്പോഴാണ് ബാക്കിന്ന് ഒരു സൗണ്ട് കേട്ടത് ഞാൻ തല ചെരിച്ച് നോക്കിയപ്പോ ബാക്കിൽ മാമി 😍😍 ഉമ്മീടെ ബ്രദറിന്റെ വെെഫ് “ മാമീ ... ” എന്നും വിളിച്ച് ഞാൻ മാമിയുടെ അടുത്തേക്ക് ചെന്നു .. “ ഇഷൂ ,, നിനക്കിവനെ മനസ്സിലായില്ലേ ” മാമി ആ മൊഞ്ചനെ ചൂണ്ടിക്കാണിച്ചു കൊണ്ട് ചോദിച്ചു ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തോൾ പൊന്തിച്ചു കാണിച്ചു കൊടുത്തു “ മോളേ ,, ഇത് റെെസു ആണ് ” മാമി പറയുന്നത് കേട്ടതും ഞാൻ വാ പൊളിച്ച് അയാളെ നോക്കി .... പുള്ളി എന്നെത്തന്നെ നോക്കി നിക്കാണ് .. ഞാൻ ചെറുതായിട്ടൊന്ന് ചിരിച്ചു കൊടുത്തു “ എന്നാലും നിനക്കെന്നെ മനസ്സിലായില്ലല്ലോടീ കാന്താരീ 😕 ” റെെസുക്കാക്ക കുറച്ച് സെന്റിയൊക്കെ ചേർത്ത് പറഞ്ഞു “ ദേ ,, ഇക്കാക്കായാണെന്നൊന്നും ഞാൻ നോക്കൂലാട്ടാ ,,, ചവിട്ടി അപ്പുറത്തെ പറമ്പിലേക്കിടും .... 😡 കൊല്ലം പതിനഞ്ചായി ഇവിടുന്ന് പോയിട്ട് 😬😬 എന്നിട്ടിപ്പോ മനസ്സിലായില്ലാന്നും പറഞ്ഞ് സെന്റിയാവണ് .. അല്ലാ ,, ഇപ്പോ എന്തിനാ വന്നേ ,, ഞങ്ങ ചത്തോന്നറിയാനാണാ ”

ഞാൻ ഒറ്റശ്വാസത്തിൽ അത്രയും ചോദിച്ചിട്ട് നോക്കിയപ്പോ ഇക്കാക്ക ചിരിച്ചോണ്ട് എന്നെത്തന്നെ നോക്കി നിക്കാണ് 😬 അല്ലാ ,,, നിങ്ങളെന്താ ഇങ്ങനെ അന്തം വിട്ട് നിക്കണെ ,,, ഓഹ് , ഇതാരാണ് ഈ പുതിയ അവതാരം എന്ന് വിചാരിച്ച് നിക്കാലേ ... ഞാൻ പറഞ്ഞു തരാം .... എന്റെ ഉമ്മിക്ക് രണ്ട് ജേഷ്ടത്തിമാരും ഒരു ബ്രദറുമാണ് ഉള്ളത് .. ബ്രദർ എന്ന് പറയുമ്പോ എന്റെ മാമ ... പേര് റഷീദ് ,, പുള്ളീടെ വെെഫ് സഫിയ മാമി ,, അവർക്ക് രണ്ട് മക്കളുണ്ട് ,,, രണ്ട് ആൺമക്കൾ , മൂത്ത ഇക്കാക്ക റംസൽ റഷീദ് , റംസുക്കാക്ക , ആള് മാരീഡാണ് ,, അങ്ങ് സൗദിയിൽ സെറ്റിൽഡാണ് .... ഇളയ മകനാണ് ഇപ്പോ ഇവിടെ നിക്കുന്ന ഈ അവതാരം ,, മിസ്റ്റർ റെെസിൽ റഷീദ് , റെെസുക്കാക്ക , ആള് അങ്ങ് ഷാർജയിൽ ഒരു ഇസ്ലാമിക് ബാങ്കിൽ അക്കൗണ്ടന്റാണ് അബ്ബീടെ ഫാമിലിയിൽ ഞാൻ ഏറ്റവും കമ്പനി അമിയുമായിട്ടാണെങ്കില് ഉമ്മീടെ ഫാമിലിയിൽ ഞാൻ ഏറ്റവും കമ്പനി ഈ റെെസുക്കാക്കായോടായിരുന്നു ... പതിനഞ്ച് വർഷം മുൻപ് , അതായത് എനിക്ക് അഞ്ച് വയസ്സുള്ളപ്പോ ഗൾഫിന് പോയതാണ് ഈ മൊതല് 😬😬 അന്ന് ഇക്കാക്കാക്ക് പത്ത് വയസ്സ് ആയിരുന്നു . പിന്നെ പഠിപ്പും എല്ലാം അവിടെത്തന്നെ ആയിരുന്നു ... എല്ലാ വിവരങ്ങളും മാമി പറഞ്ഞറിയാറുണ്ട് ,, ബട്ട് ഇത്രയും മൊഞ്ചനായി എന്ന് മാത്രം മാമി പറഞ്ഞില്ല 😝 പഠിപ്പൊക്കെ കഴിഞ്ഞ് ജോബായിട്ട് ഇപ്പോ ത്രീ ഇയേഴ്സ് ആയി ..

എന്നിട്ട് ഇപ്പോഴാ ഇങ്ങോട്ടേക്കൊന്ന് എഴുന്നള്ളാൻ തോന്നിയത് ദുഷ്ടന് 😬😬 എന്നിട്ട് നിന്ന് ചിരിക്കണ കണ്ടില്ലേ കള്ളദജ്ജാല് 😡😬 “ എന്നാ നിങ്ങള് സംസാരിച്ച് നിക്ക് ... ഞാൻ അകത്തുണ്ടാകും ” എന്നും പറഞ്ഞ് മാമി അകത്തേക്ക് കയറിപ്പോയി മാമി അകത്തെത്തി എന്ന് മനസ്സിലായതും ഞാൻ എന്റെ ബാഗ് ഊരി സിറ്റ്ഔട്ടിൽ ഇട്ടിരിക്കുന്ന ചെയറിൽ വച്ചിട്ട് റെെസുക്കാക്കാന്റെ അടുത്തേക്ക് നടന്ന് ചെന്നു . ഇക്കാക്ക എന്നെ നോക്കി ഒരുമാതിരി കളിയാക്കുന്ന പോലെ ഇളിച്ച് കാണിക്കാണ് 😬 ഞാൻ നേരെ ചെന്ന് കെെ പൊന്തിച്ച് ഇക്കാക്കാന്റെ നെഞ്ചിന് നോക്കി നല്ല തല്ല് കൊടുക്കാൻ തുടങ്ങി ... നെഞ്ചിലേ എത്തുവോളൂ ,, കാരണം ഇക്കാക്കാക്ക് നല്ല ഹെെറ്റ് ഉണ്ട് ,, ഏകദേശം റിനീഷിക്കാന്റെ അത്ര ഒക്കെ ഹെെറ്റുണ്ട് “ ദുഷ്ടാ ,,,,, എന്നെ ഒന്ന് വിളിക്കാൻ പോലും തോന്നീലല്ലോ ,, അന്നട്ട് വന്നേക്കണത് കണ്ടില്ലേ ,, പൊക്കോ ,,, എനിക്ക് കാണണ്ട 😭😬 ” ഞാൻ ഇക്കാക്കാനെ തല്ലിക്കൊണ്ട് പറഞ്ഞു .. അതിനിടയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ... കുറച്ച് നേരം ഇക്കാക്ക തല്ല് കൊണ്ട്നിന്നു .. അത് കഴിഞ്ഞ് എന്റെ കെെ പിടിച്ച് വച്ച് എന്നെ ഇക്കാക്കാന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി .

ഞാൻ ഇക്കാക്കാന്റെ നെഞ്ചിൽ തല പൂഴ്ത്തി വച്ച് കരഞ്ഞു ... “ അയ്യേ ,,,,, ഇത്രക്കൊള്ളോ എന്റെ ഷാന ” ഇക്കാക്ക എന്റെ തല പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു . ഇക്കാക്ക എന്നെ ഷാന എന്നാണ് വിളിക്കുന്നെ . ഇക്കാക്ക മാത്രേ അങ്ങനെ വിളിക്കാറുള്ളൂ ... ഞാൻ തലയുയർത്തി കണ്ണ് നിറച്ച് ഇക്കാക്കാനെ തന്നെ നോക്കി നിന്നു .. ഇക്കാക്ക ചിരിച്ചു കൊണ്ട് എന്റെ കണ്ണുനീര് തുടച്ച് തന്നു .. “ പോ ,, എനിക്ക് മോനെ കാണണ്ട ” ഞാൻ തല വെട്ടിച്ചു കൊണ്ട് പറഞ്ഞു “ നീ എന്നെ കാണണ്ട ,, ഞാൻ നിന്നെ കണ്ടോളാം 😉 ” ഇക്കാക്ക ഒന്ന് കണ്ണിറുക്കിക്കാണിച്ചു കൊണ്ട് പറഞ്ഞു ഞാനൊന്ന് തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല 😕 “ നീ പോയി ഒന്ന് ഫഷായിട്ട് വാ ,, എന്നിട്ട് നമുക്ക് സംസാരിക്കാം ” ഇക്കാക്ക എന്റെ മേലുള്ള പിടുത്തം ഒന്നയച്ചു കൊണ്ട് പറഞ്ഞു “ അങ്ങനെ ഇപ്പോ സംസാരിക്കണ്ട 😏 ” ഞാൻ ചുണ്ട് കോട്ടിക്കൊണ്ട് ഇക്കാക്കാന്റെ കെെ വിടുവിച്ച് ബാഗും എടുത്ത് അകത്തേക്ക് കയറിപ്പോയി “ എടീ കാന്താരീ ,, നിന്നെ ഞാൻ എടുത്തോളാട്ടാ ... ” അകത്തേക്ക് നടക്കുന്നതിനിടയിൽ ഇക്കാക്ക പുറത്ത്ന്ന് വിളിച്ചു പറയുന്നത് ഞാൻ കേട്ടു .. ഞാനതൊന്നും മെെന്റ് ചെയ്യാതെ അകത്തേക്ക് പോയി ...

അകത്തെത്തിയപ്പോൾ മാമായും റംസുക്കാക്കാമും വെെഫും ബേബിയും ഉണ്ട് ... ഞാൻ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു കാണിച്ചു “ അല്ലാഹ് ,,, ഇവളങ്ങ് വല്യ പെണ്ണായല്ലോ 😇 ” എന്നെ കണ്ടതും റംസുക്കാക്ക ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് നിന്ന് പറഞ്ഞു “ ഓഹ് ,,, പിന്നേ ... നിങ്ങ ചേട്ടനും അനിയനും ഗൾഫിന് പോയി എന്നും പറഞ്ഞ് എനിക്ക് വലുതാവണ്ടേ 😏 ” ഞാൻ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു “ ഓഹ് ,, വായാടിത്തരത്തിന് മാത്രം ഒരു കുറവും ഇല്ലാലേ ” ഇക്കാക്ക ചിരിച്ചു കൊണ്ട് ചോദിച്ചു .. അതിന് മറുപടിയായി ഞാനൊന്ന് പുച്ഛിച്ച് കാണിച്ചു ,,, ഹല്ല പിന്നെ 😎 “ ഞാൻ ഫ്രഷായിട്ട് വരാം ” എന്നും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറിപ്പോയി .. മുകളിലെത്തി വേഗം തന്നെ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങിയപ്പോൾ ബെഡിലിരുന്ന് ഫോണിൽ നോക്കുന്ന റെെസുക്കാക്കാനെയാണ് കണ്ടത് ഞാൻ ഇക്കാക്കാനെ മെെന്റ് ചെയ്യാതെ ബാൽക്കണിയിലേക്ക് നടന്നു .. ബാൽക്കണിയിലെത്തി കെെവരിയിൽ ടവ്വൽ വിരിച്ചിട്ട് പുറത്തേക്ക് നോക്കി നിന്നപ്പോഴാണ് ബാക്കിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയത് .. തല ചെരിച്ച് നോക്കിയപ്പോ റെെസുക്കാക്ക ...

ഞാൻ ഇക്കാക്കാനെ നോക്കി ഒന്ന് ചിരിച്ച് കാണിച്ചു “ ഇനിയെന്നാ തിരിച്ച് പോകണെ ” ഞാൻ ഇക്കാക്കാക്ക് അഭിമുഖമായി നിന്നു കൊണ്ട് ചോദിച്ചു “ ഒരൂ മാസം ലീവുണ്ട് ... ” “ ഇന്ന് ഇവിടെ നിക്കുവോ ” “ ഏഹ് !!?? ” ഇക്കാക്ക നെറ്റി ചുളിച്ചു കൊണ്ട് എന്നെ നോക്കി “ പ്ലീസ് ” ഞാൻ കൊഞ്ചിക്കൊണ്ട് പറഞ്ഞു “ ഹ്മ് ... ശരി നിക്കാ ” “ ഇക്കാക്ക മുത്താണ് 😘 ” എന്നും പറഞ്ഞ് ഞാൻ എങ്ങിനിന്ന് ഇക്കാക്കാന്റെ കവിളിൽ ഒരുമ്മ കൊടുത്തു “ ഞാൻ താഴെ ഉണ്ടാകും ” അതും പറഞ്ഞ് ഇക്കാക്ക താഴേക്ക് പോയി .... ഒരു ഷോൾ എടുത്ത് കഴുത്തിലൂടെ ഇട്ട് ഞാനും താഴേക്ക് പോയി ... താഴെ എത്തിയപ്പോൾ അവര് പോകാൻ നിക്കായിരുന്നു ... എല്ലാവരോടും യാത്ര പറഞ്ഞ് അവര് പോയി ,, റെെസുക്കാക്ക ഒഴിച്ച് 😍 രാത്രി ഫുഡിംഗ് കഴിഞ്ഞ് ബാൽക്കണിയിൽ ഇരുന്ന് ഞങ്ങള് രണ്ട് പേരും ഒരുപാട് സംസാരിച്ചിരുന്നു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] രാത്രി ഫുഡ് കഴിച്ച് കഴിഞ്ഞ് ബാൽക്കണിയിൽ വന്നിരുന്ന് സിഗരറ്റ് എടുത്ത് ലിറ്റ് ചെയ്ത് ചുണ്ടോടടുപ്പിച്ച് വലിക്കാൻ തുടങ്ങി .. രണ്ട് സിഗരറ്റ് വലിച്ച് കഴിഞ്ഞ് ഫോൺ എടുത്ത് ഗ്യാലറിയിൽ അവളുടെ ഫോട്ടോ എടുത്ത് നോക്കിക്കൊണ്ടിരുന്നു 😌

പിന്നെ കണ്ണ് തുറക്കുന്നത് രാവിലെയാണ് .. ബാൽക്കണിയിൽ തന്നെ ഇരുന്ന് ഉറങ്ങിപ്പോയിരുന്നു എന്ന് അപ്പോഴാണ് മനസ്സിലായത് 😇 പതിവു പോലെ എഴുന്നേറ്റ് റെഡിയായി ഓഫീസിലേക്ക് പോയി .... ഞാൻ ചെല്ലുമ്പോ ആ നീർക്കോലി എത്തിയിരുന്നു ... പിന്നെ അവളെ നോക്കിയിരുന്ന് ടെെം കളഞ്ഞു 😌 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] രാത്രി റെെസുക്കാക്കാനോട് സംസാരിച്ചിരുന്ന് ഏറെ വെെകിയാണ് കിടന്നത് ... അതുകൊണ്ട് തന്നെ എഴുന്നേൽക്കാനും ഇത്തിരി ലേറ്റായി .. പക്ഷേ വേഗം തന്നെ റെഡിയായി ഓഫീസിലേക്ക് പോയി ... ഞാൻ ഓഫീസിലേക്ക് ഇറങ്ങിയപ്പോൾ തന്നെ ഇക്കാക്കായും വീട്ടിലേക്ക് പോകാനിറങ്ങിയിരുന്നു .. പതിവ് പോലെ ഒരു ദിവസം കൂടി കടന്നു പോയി ,,, കടുവ ഈയിടെയായി കുറച്ച് അയഞ്ഞിട്ടുണ്ട് ,, എനിക്ക് വർക്ക് തരുന്ന കാര്യത്തിലായാലും എന്നോട് സംസാരിക്കുന്ന കാര്യത്തിലായാലും 😇 ഈവനിംഗ് വീട്ടിലെത്തി വണ്ടി പാർക്ക് ചെയ്ത് തിരിഞ്ഞപ്പോ പുറത്ത് കുറച്ച് ചെരുപ്പുകൾ കിടക്കുന്നത് കണ്ടു ... ഇന്നിപ്പോ ഇതാരാണാവോ വന്നേക്കുന്നെ എന്നൊക്കെ കരുതി ഞാൻ അകത്തേക്ക് കയറി ...

കയറിച്ചെല്ലുമ്പോൾ തന്നെ കാണുന്ന സെറ്റിയിൽ അബ്ബി ഇരിക്കുന്നുണ്ട് ... അബ്ബിക്കഭിമുഖമായി വേറെ ആരൊക്കെയോ ഇരിക്കുന്നുണ്ട് ,,, അവരെ എനിക്ക് കാണാൻ കഴിഞ്ഞില്ല .... ഞാൻ അകത്തേക്ക് കയറിയപ്പോൾ തന്നെ ഉമ്മി വന്ന് എന്നെയും വലിച്ചോണ്ട് മുകളിലേക്ക് പോയി ... “ വേഗം ഫ്രഷായി വാ .... അവര് നിന്നെ പെണ്ണ് കാണാൻ വന്നതാ ” എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കാതെ ഉമ്മി അതും പറഞ്ഞ് താഴേക്ക് പോയി എനിക്കാണെങ്കി ആകെ ദേഷ്യം വരാണ് 😬 ഇത്ര പെട്ടെന്ന് എനിക്ക് മാരേജ് നോക്കിത്തുടങ്ങും എന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല 😬 താഴേക്ക് പോകാതിരുന്നാലോ എന്ന് വരെ ഞാൻ ചിന്തിച്ചു . പിന്നെ അവരുടെ മുന്നില് ഉമ്മിയും അബ്ബിയും നാണംകെടുമല്ലോ എന്ന് കരുതി മാത്രം ഞാൻ ഫ്രഷാവാൻ കയറി .. ഫ്രഷായി ഇറങ്ങിയപ്പോൾ ബെഡിൽ ഒരു ജോഡി ഡ്രസ്സ് ഇരിപ്പുണ്ടായിരുന്നു ... ഞാനന്ന് റിനീഷിക്കാക്ക് ഡ്രസ്സ് എടുത്തപ്പോ എനിക്കും ഒരെണ്ണം എടുത്തില്ലേ ,, ആ ഡ്രസ്സ് ആണ് .. ആകെക്കൂടെ അത് മാത്രമാണ എനിക്ക് ജീനും ടോപ്പും അല്ലാത്ത ഒരു ഡ്രസ്സ് ഉളളൂ .. അതുകൊണ്ട് തന്നെ ഉമ്മി മനപ്പൂർവ്വം ഇതെടുത്ത് വച്ചതായിരിക്കും 😬

എനിക്കാകെ എരിഞ്ഞ് കയറി വന്നു ..പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ ആ ഡ്രസ്സ് എടുത്തിട്ട് ഷോൾ വെറുതെ തലയിലൂടെ ഇട്ട് താഴേക്കിറങ്ങി ചെന്നു ... ഞാൻ താഴെ എത്തിയതും ഒരു ഇത്ത എന്റെ അടുത്ത് വന്ന് എന്നെ മൊത്തത്തിലൊന്ന് നോക്കി ,, എനിക്കാണെങ്കി ആകെ ചൊറിഞ്ഞ് വരാണ് 😬 പിന്നെ ക്ഷമിച്ച് നിന്നു ... 😇 “ ഞാൻ അവന്റെ ഉമ്മിയാണ് ” ആ ഇത്ത അത് പറഞ്ഞതും എന്റെ തലയിലുള്ള കിളികളൊക്കെ എങ്ങോട്ടെന്നില്ലാതെ പറന്നു പോയി ... കാരണം പുള്ളിക്കാരത്തി ഒരു ചെറുപ്പക്കാരിയാണ് ,,, പെണ്ണ് കെട്ടാറായ ഒരു മകനുണ്ട് എന്നൊന്നും പറയില്ല അവരെ കണ്ടാല് 😇 അത് കഴിഞ്ഞ് അവരെന്നെ കൊണ്ടു പോയി ബാക്കി വന്നവരുടെ മുന്നിൽ നിർത്തി ... ഞാൻ അവരെയൊന്നും നോക്കിയതേ ഇല്ല 😏 “ അവർക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കി സംസാരിച്ചോട്ടേ അല്ലേ ” അവിടുന്ന് വന്ന ഏതോ ഒരു കാർന്നോര്ടെ വകയാണ് ഇത് 😬 ഞാൻ പല്ല് കടിച്ച് പിടിച്ച് മുകളിലേക്ക് കയറിപ്പോയി ബാൽക്കണിയിൽ ചെന്ന് നിന്നു .... കുറച്ച് കഴിഞ്ഞപ്പോ ബാക്കിൽ ഒരു കാൽപെരുമാറ്റം കേട്ടു ... എന്നെ പെണ്ണ് കാണാൻ വന്ന ചെക്കനായിരിക്കുവോളൂ അത് എന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ഞാൻ തിരിഞ്ഞു നോക്കാനേ പോയില്ല ....

അയാൾ വന്ന് നിന്നിട്ടും ഞാൻ തിരിഞ്ഞു നോക്കാത്തതിനാലായിരിക്കും അയാൾ ഒന്ന് തൊണ്ടയനക്കി ... അയാളെ വെറുതെ അപമാനിക്കണ്ടല്ലോ എന്ന് കരുതി ഞാൻ തല തിരിച്ച് അയാൾക്കഭിമുഖമായി നിന്നു “ താൻ ഇങ്ങനെ താഴേക്ക് നോക്കി നിന്നാ എങ്ങനെയാ എന്നെ കാണുക ... മുഖത്ത് നോക്ക് ,, എന്നിട്ട് ഇഷ്ടായോന്ന് പറ ” ഞാൻ ആൾടെ മുഖത്തേക്ക് നോക്കാത്തതു കൊണ്ട് അയാൾ പറഞ്ഞു ഞാൻ പക്ഷേ അയാളെ നോക്കിയില്ല “ ഒന്ന് നോക്കെടോ ” ആള് പിന്നെയും പറയുന്നത് കേട്ടപ്പോ എനിക്ക് ഈ മാരേജിന് താൽപര്യമില്ല എന്ന് പറയാൻ വേണ്ടി ഞാൻ തലയുയർത്തി അയാളെ നോക്കി ..........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story