🔥 ചെകുത്താൻ 🔥 : ഭാഗം 36

chekuthan aami

രചന: ആമി

“ താൻ ഇങ്ങനെ താഴേക്ക് നോക്കി നിന്നാ എങ്ങനെയാ എന്നെ കാണുക ... മുഖത്ത് നോക്ക് ,, എന്നിട്ട് ഇഷ്ടായോന്ന് പറ ” ഞാൻ ആൾടെ മുഖത്തേക്ക് നോക്കാത്തതു കൊണ്ട് അയാൾ പറഞ്ഞു ഞാൻ പക്ഷേ അയാളെ നോക്കിയില്ല “ ഒന്ന് നോക്കെടോ ” ആള് പിന്നെയും പറയുന്നത് കേട്ടപ്പോ എനിക്ക് ഈ മാരേജിന് താൽപര്യമില്ല എന്ന് പറയാൻ വേണ്ടി ഞാൻ തലയുയർത്തി അയാളെ നോക്കി ..... ( തുടരും ) ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ആളെ കണ്ടതും എന്റെ രണ്ട് കണ്ണും ഇപ്പോ പുറത്തേക്ക് വരും എന്ന അവസ്ഥയിലായി 😵😵 ഞാൻ കണ്ണ് രണ്ടും ഒന്ന് തിരുമ്മി നോക്കി ,,,, അതെ ആള് തന്നെ .... “ എന്താടീ പോത്തേ ഇങ്ങനെ തുറിച്ച് നോക്കണെ നോക്കണെ ,,, ഇത് ഞാൻ തന്നെയാ ,, റിനീഷ് മുഹമ്മദ് ” “ ദുഷ്ടാാാാാ 😬😬 ” ഞാൻ ഇക്കാന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിച്ച് ഇക്കാന്റെ തല താഴ്ത്തി കഴുത്തിൽ പിടിച്ച് ഞെക്കി ... അത്രക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു എനിക്ക് 😬 “ ടീ വിട് വിട് ,,, എന്നെ കൊല്ലുവോ നീയ് ” ഇക്ക എന്റെ കെെ പിടിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു “ ഒരു വാക്ക് പറയാൻ പാടില്ലാരുന്നോ 😕 ” ഞാൻ ചിണുങ്ങിക്കൊണ്ട് ചോദിച്ചു “ പറഞ്ഞിട്ട് വന്നാ നിന്റെ ഈ മുഖം കാണാൻ പറ്റില്ലല്ലോ 😁

” ഇക്ക ചിരിച്ചു കൊണ്ട് പറഞ്ഞു “ മ്മ് ” ഞാനൊന്ന് ഇരുത്തി മൂളി ഇക്ക എന്റെ തലയിൽ നിന്നൂർന്ന് വീണ് കഴുത്തിൽ കിടന്ന ഷോൾ പിടിച്ച് തലയിലേക്ക് എടുത്തിട്ട് തന്നിട്ട് രണ്ട് കെെ കൊണ്ടും എന്റെ അരയിലൂടെ ചുറ്റിപ്പിടിച്ച് എന്നെത്തന്നെ നോക്കി നിന്നു ... “ അല്ലാ ,,,, ഇക്ക അന്ന് പറഞ്ഞ ഒരു വർഷം കഴിയാൻ ഇനിയും പത്ത് പതിനൊന്ന് മാസം കൂടിയുണ്ടല്ലോ ” പെട്ടെന്നെന്തോ ഓർത്ത പോലെ ഞാൻ ചോദിച്ചു “ കാത്തിരിക്കാൻ പറ്റണില്ല ” ഇക്ക എന്റെ കണ്ണിൽ നോക്കി പറഞ്ഞു ഞാൻ ചിരിച്ചു കൊണ്ട് ഇക്കാന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി “ അപ്പോ എങ്ങനെയാ ,, ഞാൻ താഴേക്ക് ചെല്ലട്ടേ ” ഇക്ക ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു ഞാൻ തലയാട്ടി കാണിച്ചു ... ഇക്ക താഴേക്ക് പോയി ,, ഞാൻ റൂമിൽ തന്നെ ഇരുന്നു കുറച്ച് കഴിഞ്ഞ് അവരുടെ കാർ ഗേറ്റ് കടന്ന് പോകുന്നത് ഞാൻ ബാൽക്കണിയിൽ നിന്ന് കണ്ടു ... ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഞാൻ താഴേക്ക് പോയി .. ഉമ്മിയും അബ്ബിയും കാര്യമായ ചർച്ചയിലാണ് ,,, ഇക്കാനെ ഇഷ്ടപ്പെട്ടു എന്ന് തോന്നണു 😌😉

ഞാൻ ചെന്ന് അവരിരിക്കുന്ന സെറ്റിയുടെ ഓപ്പോസിറ്റുള്ള ചെയറിൽ ഇരുന്നു “ ആഹ് ,, ഇഷു വന്നല്ലോ ” എന്നെ കണ്ടതും ഉമ്മി പറഞ്ഞു . അപ്പോ തന്നെ അബ്ബി തലയുയർത്തി എന്നെ നോക്കി “ നിനക്കിഷ്ടായോ ചെക്കനെ ” അബ്ബി എന്നോട് ചോദിച്ചു എനിക്കെന്താ പറയേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല ... എന്തായാലും ചാടിക്കയറി ഇഷ്ടപ്പെട്ടു എന്ന് പറയണ്ട 😇 “ നിങ്ങളെന്താണെന്ന് വച്ചാ തീരുമാനിച്ചോ ” അതും പറഞ്ഞ് ഞാൻ ടീപ്പോയിൽ ഇരുന്ന ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിച്ചു കൊണ്ടിരുന്നു “ എന്തായാലും മറ്റന്നാള് അമി വരും ,,, എന്നിട്ട് ഒന്ന് അന്വേഷിച്ചിട്ട് ആലോചിക്കാം ” എന്നും പറഞ്ഞ് അബ്ബി എഴുന്നേറ്റ് റൂമിലേക്ക് പോയി ,, പുറകെ തന്നെ ഉമ്മിയും പോയി .... വെള്ളം കുടിച്ച് കഴിഞ്ഞ് ഗ്ലാസ് ടീപ്പോയിൽ വച്ചിട്ട് ഞാൻ മുകളിലേക്ക് കയറിപ്പോയി റൂമിലെത്തി ഡോർ ലോക്ക് ചെയ്ത് ഞാൻ ബെഡിൽ കയറി നിന്ന് തുള്ളിച്ചാടി 💃💃💃✌ ഓഹ് ,,,, മക്കളേ ,,,, നമ്മള് സ്നേഹിക്കണ ആളെ തന്നെ കല്യാണം കഴിക്കാൻ പറ്റുമ്പോഴുള്ള ആ ഒരു ഫീലുണ്ടല്ലോ ,,

അത് എത്ര പറഞ്ഞാലും മനസ്സിലാവൂല ,,, അത് അനുഭവിച്ച് തന്നെ അറിയണം 😌😌💃 ഇപ്പോ ഞാൻ എത്ര ഹാപ്പിയാണെന്ന് പറയാൻ പോലും കഴിയില്ല .... ഈ ലോകം തന്നെ നമ്മുടെ സ്വന്തമാകുമ്പോ നമുക്കൊരു സന്തോഷം ഉണ്ടാകില്ലേ ,, അതിനപ്പുറം ഹാപ്പിയാണ് ഞാനിപ്പോ .... 😍😍 ഇനി അമി വന്നിട്ട് ഇക്കാന്റെ നാട്ടില് പോയി അന്വേഷിച്ചിട്ട് ആലോചിക്കാമെന്നല്ലേ അബ്ബി പറഞ്ഞത് ,,,, അത് കൂടി കഴിഞ്ഞാ പിന്നെ റിനീഷിക്ക എന്റെ മാത്രം 💓💓😌 ഇക്കാനെ കുറിച്ച് അന്വേഷിക്കുന്നതിനെ കുറിച്ചോർത്ത് എനിക്ക് ഒരു ടെൻഷനും ഇല്ല ,, ബികോസ് ഇക്കാന്റെ നാട്ടില് എല്ലാവർക്കും അവരെ വല്യ കാര്യാണ് 😍 അങ്ങനെ ഞാൻ ഇക്കാന്റേത് മാത്രമായി മാറുന്ന ആ ദിനവും ഓർത്ത് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ റിനു ] ഒരു വർഷം കഴിഞ്ഞ് വന്ന് അവളുടെ വീട്ടിൽ സംസാരിക്കാം എന്നാണ് ഞാൻ കരുതിയിരുന്നത് . പക്ഷേ അവള് ഖത്തറില് വന്ന് പോയതിന് ശേഷം എന്തോ അവളെ ഒരുപാട് മിസ്സ് ചെയ്തു ...

പിന്നെ ഒന്നും നോക്കിയില്ല ,,, നേരെ നാട്ടിലേക്ക് പോന്നു .. വീട്ടിലെത്തി അവളുടെ കാര്യം അവതരിപ്പിച്ചപ്പോ ആദ്യമൊന്നും ഉമ്മി സമ്മതിച്ചില്ല .. ഉപ്പച്ചിയും റിസുവും പകുതി സമ്മതത്തിലാണ് ... പിന്നെ ഉമ്മിയെ കുറേ നിർബന്ധിച്ചാണ് കൊണ്ടുവന്നത് . അവള് ഓഫീസ് വിട്ട് വരുന്ന ടെെമിലാണ് ഞങ്ങള് അവളുടെ വീട്ടിലെത്തിയത് ... ബാക്കിയൊക്കെ നിങ്ങളും കണ്ടതല്ലേ .. 😇 ഇവിടുന്ന് ഒട്ടും സമ്മതമില്ലാതെ വന്ന ഉമ്മി അവളെ കണ്ടതും ഫ്ലാറ്റായി 😉 എത്രയും പെട്ടെന്ന് കല്യാണം നടത്തണമെന്നാണ് തിരിച്ച് പോന്നപ്പോ ഉമ്മി പറഞ്ഞത് 😌 ഇനി എന്തായാലും ഒരു മാസം ഞാൻ ഇവിടെയുണ്ട് ,, അവളുടെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനമാക്കിയിട്ടേ ഞാൻ ഇനി തിരിച്ച് പോകുന്നുള്ളൂ ... 😉 തിരിച്ച് വീട്ടിലെത്തിയപ്പോൾ നല്ല ലേറ്റായിരുന്നു . പിന്നെ ആരെയും മെെന്റ് ചെയ്യാതെ റൂമിലേക്ക് ചെന്ന് ബെഡിലേക്ക് മറിഞ്ഞു .. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ]

ഓഫീസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ അരവിന്ദ് ഏട്ടനും ഏട്ടത്തിയമ്മയും ആരൂട്ടനും പോകാനായി ഇറങ്ങുകയായിരുന്നു . എന്നെ കണ്ടതും ആരൂട്ടൻ “ പാപ്പീ ... ” എന്ന് വിളിച്ച് എന്റെ കയ്യിലേക്ക് ചാടി വന്നു . ഞാനവനെ എടുത്ത് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു ... അവൻ തിരിച്ച് എന്റെ ചുണ്ടിൽ ഉമ്മ വച്ചു .. കുറച്ച് സമയത്തിനു ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് അവര് പോയി ... ഞാൻ അകത്തേക്ക് കയറി റൂമിലെത്തി നേരെ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി .. തല തുവർത്തിക്കൊണ്ട് ബാൽക്കണിയിലേക്ക് നടക്കുമ്പോഴാണ് ആരോ ഡോറിൽ തട്ടുന്നത് കേട്ടത് ,, പിന്നെ തിരിഞ്ഞ് ഡോറിനടുത്ത് ചെന്ന് ഡോർ ഓപ്പണാക്കി ... മുന്നിൽ ഏട്ടത്തി 😬 ഞാൻ അവരെ മെെന്റ് ചെയ്യാതെ അകത്തേക്ക് തന്നെ നടന്നു .. “ ആദീ ... ” അവര് വിളിച്ചു “ യെസ് ,, ടെൽ ” ഞാൻ വളരെ ഒഫീഷ്യലായി തന്നെയാണ് സംസാരിച്ചത് “ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് ” ഇതുവരെ എന്നോട് ഇത്രയും ധെെര്യത്തോടെ ആരും സംസാരിച്ചിട്ടില്ല 😬😬 ആഹ് ,,, ഏട്ടത്തി സംസാരിക്കാതിരുന്നാലേ അത്ഭുതമുള്ളൂ ,, ആ പോലീസ്കാരന്റെയല്ലേ പെങ്ങള് 😏😬

“ ആഹ് പറഞ്ഞോ ” ഞാൻ വല്യ താല്പര്യമില്ലാത്ത പോലെ പറഞ്ഞു “ എനിക്കറിയില്ല ,, നിനക്കെന്നോട് ഇത്രയും ദേഷ്യം എന്തിനാണെന്ന് ... മാരേജ് കഴിഞ്ഞ് നീ ഖത്തറിൽ നിന്ന് തിരിച്ചെത്തിയ അന്ന് മുതല് ഞാൻ ശ്രദ്ധിക്കണതാണ് ... നിനക്കെന്താ എന്നോടിത്ര ദേഷ്യം ,,, അപർണ്ണ ചേച്ചിയെ പോലെ തന്നെ ഞാനും നിന്റെ ഏട്ടത്തിയമ്മയല്ലേ ” അവര് കുറച്ച് ഗൗരവത്തിൽ സംസാരിച്ച് തുടങ്ങി അവസാനം ദയനീയതയിൽ അവസാനിപ്പിച്ചു “ എനിക്കൊന്ന് ഡ്രസ്സ് ചെയ്ഞ്ച് ചെയ്യണമായിരുന്നു .. ” ഞാൻ ഏട്ടത്തിയെ തിരിഞ്ഞു നോക്കാതെ തന്നെ പറഞ്ഞു രണ്ട് സെക്കന്റിന് ശേഷം ഡോർ ക്ലോസ് ചെയ്യുന്ന സൗണ്ട് കേട്ട് ഞാൻ പോയി ഡോർ ലോക്ക് ചെയ്ത് ബാൽക്കണിയിലെ ഊഞ്ഞാലിൽ ചെന്നിരുന്നു ... എന്തെന്നറിയില്ല , മനസ്സാകെ അസ്വസ്ഥമാണ് ... ഞാൻ സിഗരറ്റ് പാക്കിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് ലിറ്റ് ചെയ്ത് ചുണ്ടോടടുപ്പിച്ച് വലിക്കാൻ തുടങ്ങി ... ഒരണ്ണത്തിൽ നിർത്താമെന്ന് കരുതിയ വലി നിന്നത് രണ്ട് പാക്കറ്റ് സിഗരറ്റ് കഴിഞ്ഞപ്പോഴാണ് കുറച്ച് കഴിഞ്ഞപ്പോ ആദർശ് ഏട്ടന്റെ കാർ പുറത്തേക്ക് പോകുന്നത് കണ്ടു ,, ഏട്ടത്തിയും ഉണ്ടായിരുന്നു .. അപ്പോ മുംബെെക്ക് പോകന്നതിന് മുൻപായി എന്നോട് സംസാരിക്കാൻ വന്നതാണല്ലേ ഏട്ടത്തി 😇

പിന്നെ വേറൊന്നും ആലോചിച്ച് നിക്കാതെ ആ രണ്ട് പാക്കറ്റ് സിഗരറ്റ് വലിച്ച ശേഷം ഞാൻ കണ്ണടച്ച് ഊഞ്ഞാലിൽ ചാരിക്കിടന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] രാവിലെ കണ്ണ് തുറന്നത് തന്നെ ഒരു പ്രത്യേക പുഞ്ചിരിയോടു കൂടിയായിരുന്നു 😌 ഇനി റിനീഷിക്ക എന്റേത് മാത്രമാകാൻ ദിവസങ്ങൾ മാത്രം ... അതൊക്കെ ഓർക്കുമ്പോൾ ശരീരം മൊത്തത്തിൽ കുളിര് കോരുവാ ,,, ഹോ .... 😇😌 പതിവു പോലെ റെഡിയായി ഓഫീസിൽ പോയി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] രാവിലെ എഴുന്നേറ്റപ്പോഴാണ് രാത്രി ബാൽക്കണിയിൽ തന്നെ ഇരുന്ന് ഉറങ്ങിപ്പോയി എന്ന് മനസ്സിലായത് .. ഇപ്പോ ഇത് സ്ഥിരമായിരിക്കാണ് ,, ബാൽക്കണിയിൽ ഇരുന്നുറങ്ങുന്നത് 😬😬 പിന്നെ റെഡിയായി ഓഫീസിലേക്ക് പോയി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [[ രണ്ട് ദിവസങ്ങൾക്ക് ശേഷം ]] ഡൽഹിയിൽ ഒഫിഷ്യൽ ട്രിപ്പിന് പോയ അമി നാട്ടിൽ തിരിച്ചെത്തി ..

അവൻ നേരെ വന്നത് ഇഷുവിന്റെ വീട്ടിലേക്കാണ് . ഷമീർ ഫെെസൽ അവനോട് ഇഷുവിന് വന്ന ആലോചനയെപ്പറ്റി , അതായത് , റിനുവിന്റെ പ്രൊപ്പോസലിനെക്കുറിച്ച് പറഞ്ഞു ... അന്വേഷിച്ചിട്ട് നല്ല ബന്ധമാണെങ്കിൽ നടത്താമെന്ന തീരുമാനത്തിന് ശേഷം അമി ആ വീട്ടിൽ നിന്നിറങ്ങി ... ഇഷുവിന്റെ മുഖത്ത് പൂർണ്ണചന്ദ്രൻ ഉദിച്ച പോലുള്ള തെളിച്ചമായിരുന്നു ,,, അതിലൂടെ അവൾക്ക് ഈ കല്യാണത്തിന് പൂർണ്ണ സമ്മതമാണെന്ന കാര്യം അമിക്കെന്ന പോലെ ഷമീർ ഫെെസലിനും സുബെെദ ഫെെസലിനും മനസ്സിലായി ... ഏതൊരു പെൺകുട്ടിക്കും പതിനെട്ട് വയസ്സ് പൂർത്തിയാകുന്നത് മുതൽ അവളുടെ മാതാപിതാക്കളുടെ നെഞ്ചിൽ ഒരുതരം തീയാണ് ,,, മകളെ നല്ലൊരുവന്റെ കെെ പിടിച്ചു കൊടുക്കുന്നതു വരെയുണ്ടാകും അത് . ഇവിടെ ഷമീറിന്റെയും സുബെെദയുടെയും കാര്യത്തിൽ അത് പകുതി കുറഞ്ഞ പോലെയാണ് ... കാരണം , അവർക്ക് രണ്ട് പേർക്കും ഒറ്റനോട്ടത്തിൽ തന്നെ റിനുവിനെ അത്രക്ക് ഇഷ്ടപ്പെട്ടിരുന്നു .. രണ്ട് ദിവസത്തിനുള്ളിൽ തന്നെ അമി അവന്റെ സ്ഥാനമുപയോഗിച്ച് പത്തനംതിട്ട കോന്നി പോലീസ് സ്റ്റേഷൻ മുഖേന റിനീഷിനെ കുറിച്ചും അവന്റെ ഫാമിലിയെ കുറിച്ചും അന്വേഷിച്ചു ,,, ,

ഏവർക്കും തൃപ്തികരമായ അന്വേഷണം .... എങ്കിലും അവർ അന്വേഷണം അവിടെ അവസാനിപ്പിച്ചില്ല ,,,, റെെസലിന്റെ പത്തനംതിട്ടയിലുള്ള ഫ്രണ്ട്സ് വഴിയും അന്വേഷിച്ചു .... എന്തു കൊണ്ടും പെർഫെക്ട് മാച്ചിംങ് . ഇത്രയും ദൂരത്തേക്ക് അവളെ കെട്ടിച്ചയക്കുന്നതിൽ കുടുംബത്തിലുള്ള ചിലർക്ക് എതിർപ്പുണ്ടായിരുന്നെങ്കിലും റിനുവിന്റെ സ്വഭാവഗുണവും അവരുടെ ഫാമിലിയുടെ സ്റ്റാറ്റസും എല്ലാം ആ എതിർപ്പുകളെ ഇല്ലാതാക്കി .. റിനീഷ് ഒരു മാസത്തേക്ക് മാത്രമേ നാട്ടിലുണ്ടാകൂ എന്നതു കൊണ്ട് അവൻ തിരികെ പോകുന്നതിന്റെ തലേ ദിവസം ഇഷുവിന്റെയും റിനുവിന്റെയും എൻഗേജ്മെന്റ് നടത്താൻ തീരുമാനിച്ചു .... അതായത് ,, ഇനി എൻഗേജ്മെന്റിന് കൂടിപ്പോയാൽ ഒരാഴ്ച കൂടി .. ഇഷു വളരെയധികം ഹാപ്പിയാണ് .. അതല്ലെങ്കിലും അങ്ങനെയാണല്ലോ ,,, അഞ്ച് വർഷത്തോളം മനസ്സിലിട്ട് കൊണ്ടുനടന്ന ആളെ തന്നെ കല്യാണം കഴിക്കാൻ പറ്റുക എന്ന് പറഞ്ഞാല് ,, അതും പാരന്റ്സിന്റെ സമ്മതത്തോടു കൂടെ ,,

അതിൽ കൂടുതൽ എന്ത് ഭാഗ്യമാണ് ഒരു പെണ്ണിനുണ്ടാകുക ......... ആ ഒരാഴ്ച ഇഷു ഓഫീസിൽ ലീവ് എഴുതിക്കൊടുത്തു . ആദി സമ്മതിക്കില്ല എന്നവൾക്ക് ഉറപ്പുണ്ടായിരുന്നതിനാൽ അവൾ ഷമീറിനെയും കൊണ്ട് ചെന്നാണ് ലീവ് എഴുതിക്കൊടുത്തത് . പക്ഷേ മാരേജാണെന്ന് പറഞ്ഞില്ല ,, തികച്ചും ഒരു മെഡിക്കൽ ലീവ് .... ഇഷുവിന്റെ ജീവിതത്തിൽ അവളേറ്റവും സന്തോഷിക്കുന്ന സമയമാണിപ്പോൾ ... ഇപ്പോ നികാഹ് നടത്താമെന്ന് റിനീഷ് പറഞ്ഞെങ്കിലും ഷമീറിനും സുബെെദക്കും അതിനോട് താല്പര്യമില്ലായിരുന്നു .. നികാഹും കല്യാണവും ഒരുമിച്ച് ആറ് മാസങ്ങൾക്ക് ശേഷം നടത്താമെന്ന് തീരുമാനമായി ... ആലുവയിലെ തന്നെ ഒരു മികച്ച ബൗട്ടിക് ആയ സൃഷ്ടിയിലാണ് ഇഷുവിന്റെ എൻഗേജ്മെന്റ് ഡ്രസ്സ് ഡിസെെൻ ചെയ്യാൻ കൊടുത്തത് .. തങ്ങളുടെ ഒരേ ഒരു മകളുടെ എൻഗേജ്മെന്റല്ലേ ,, അതിനൊരു കുറവും ഉണ്ടാകരുതെന്ന് ഷമീറിനും സുബെെദക്കും നിർബന്ധമുണ്ടായിരുന്നു . അമി ലീവെടുത്തില്ല എങ്കിൽപ്പോലും എന്താവശ്യത്തിനും ഏത് നേരത്തും അവൻ ഇഷുവിന്റെ വീട്ടിൽ എത്തിയിരുന്നു .. വീട്ടിലെ ആദ്യത്തെയും അവസാനത്തെയും പരിപാടിയായതിനാൽ ഷമീർ ഒന്നിനും ഒരു കുറവും വരുത്തിയില്ല ...

അത് ഇഷുവിനും വളരെയധികം സന്തോഷമായി .. എല്ലാ ദിവസവും രാത്രിയെന്നില്ല പകലെന്നില്ലാതെ റിനീഷ് അവളെ വിളിച്ചു സംസാരിച്ചു കൊണ്ടിരുന്നു ... താൻ സ്നേഹിക്കുന്ന പുരുഷന്റെ കൂടെ തന്നെയുള്ള തന്റെ എൻഗേജ്മെന്റ് സ്വപ്നം കണ്ട് വളരെ സന്തോഷത്തിലായിരുന്നു ഇഷുവെങ്കില് ആദിയുടെ അവസ്ഥ നേരെ മറിച്ചായിരുന്നു .. ഒരാഴ്ച പോയിട്ട് ഒരു ദിവസം പോലും ഇഷുവിനെ കാണാതിരിക്കാൻ അവനാകുമായിരുന്നില്ല .. ഒരു മെഡിക്കൽ ലീവ് എഴുതിക്കൊടുത്ത് പോയതാണവൾ . ശരിക്കും അവൾക്കെന്താണ് സംഭവിച്ചതെന്ന് പോലും അറിയാൻ വയ്യാതെ ആദി ആകെ അസ്വസ്ഥനായിരുന്നു ... രാത്രിയിൽ ശരിക്കൊന്ന് ഉറങ്ങാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല അവന് .. ആ ഒരാഴ്ച കൊണ്ട് അവൻ വലിച്ചു തീർത്ത സിഗരറ്റ് പാക്കിന് എണ്ണമില്ല .. ദിവസങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു ........ ഇന്നാണ് ആ ദിവസം ,,,, ഇഷു റിനുവിന് സ്വന്തമെന്ന് വാക്കാലെ പറഞ്ഞുറപ്പിക്കുന്ന ദിനം .... പിസ്താ പച്ച കളർ പ്രിൻസസ് ഗൗണിട്ട് മുടി അഴിച്ചിട്ട് പിസ്താ പച്ച കളർ തന്നെ ഷോൾ രണ്ട് കെെയിലുമായി ഇട്ട് സ്റ്റെയർ ഇറങ്ങി വന്ന ഇഷു റിനീഷിന്റെ വീട്ടുകാർക്ക് ഒരത്ഭുതമായിരുന്നു . അവൾ റിനീഷിനെ ഒരുനോക്ക് കാണുവാൻ കൊതിച്ചു ...

അവളുടെ കണ്ണുകൾ ആ ആൾക്കൂട്ടത്തിനിടയിൽ റിനീഷിനെ മാത്രം തിരഞ്ഞു ... അവൾ അവനെയാണ് തിരയുന്നതെന്ന് മനസ്സിലാക്കിയ റിസു അവളുടെ കാതിൽ പതിയെ പറഞ്ഞു ,, ഇക്കാക്ക വന്നിട്ടില്ല ഇങ്ങനെ നോക്കണ്ട എന്ന് ... ആ ഒരൊറ്റ വാക്കിന് അവളുടെ മുഖത്തെ പുഞ്ചിരി മായ്ച്ചുകളയുവാനുള്ള ശക്തിയുണ്ടായിരുന്നെങ്കിൽ കൂടി അവളൊരു പുഞ്ചിരിയെ കൂട്ടുപിടിച്ച് അതിനെ തടഞ്ഞു .. കാർന്നോന്മാര് പരസ്പരം സംസാരിച്ച് ഒരു തീരുമാനത്തിലെത്തി ,,,,, ആറുമാസം കഴിഞ്ഞാൽ , അതായത് , ജൂൺ മാസം ഇരുപത്തി അഞ്ചാം തീയതി കല്യാണം നടത്താമെന്ന് .... അതിന് ശേഷം റിനീഷിന്റെ ഉമ്മി വന്ന് ഒരു തടവള ഇഷുവിന്റെ വലതു കയ്യിൽ അണിയിച്ചു കൊടുത്തു ... ആ വള ഇട്ടു തരുന്നത് റിനുവായിരുന്നെങ്കിലെന്ന് അവൾ മനസ്സ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചിരുന്നു .. അതേ സമയം , ഇതുവരെ അവളെ കാണാൻ പറ്റാത്തതിന്റെ സങ്കടവും ദേഷ്യവും അതിലുപരി നാളെ മുതൽ അവള് ഓഫീസിൽ വരുമെന്ന എക്സെെറ്റ്മെന്റും ആദി സിഗരറ്റ് വലിച്ചു തീർക്കുകയായിരുന്നു .............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story