🔥 ചെകുത്താൻ 🔥 : ഭാഗം 37

chekuthan aami

രചന: ആമി

മക്കളേ ,,,, നിങ്ങള് വല്ലതും അറിഞ്ഞോ ,,,,, എന്റെ മാരേജ് ഫിക്സ് ചെയ്തു ,,,, അതും എന്റെ റിനീഷിക്കായും ആയീട്ട് 💃💃💃💃💃 ഓഹ് ഗയ്സ് ,,, ആം സോ സോ സോ സോ ഹാപ്പീീീീ 💃💃😍😍✌ ആറ് മാസം കഴിഞ്ഞാൽ ഞാൻ പിന്നെ റിനീഷിക്കാന്റെ മാത്രം 💃💃✌ ഇന്നത്തോടു കൂടി എന്റെ പകുതി ടെൻഷൻ കുറഞ്ഞു . ഇനി ജൂൺ ടൊന്റി ഫിഫ്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ✌✌ റിനീഷ് മുഹമ്മദ് എന്ന പേര് കൊത്തിയ മഹർ എന്റെ കഴുത്തിൽ വീഴുന്ന ആ സുദിനവും സ്വപ്നം കണ്ട് പതിയെ മയക്കത്തിലേക്ക് വീണു ... രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോകാൻ വല്ലാത്തൊരു ആവേശമായിരുന്നു . ഒരാഴ്ച പോകാതിരുന്നതല്ലേ ... 😇 ഓഫീസിലെത്തി പാർക്കിംങ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്ത് ഓഫീസിലെ മെയിൻ ഡോറിനടുത്തെത്തിയതും വല്ലാത്തൊരു പരവേശമായിരുന്നു ... പതിയെ വലതു കാൽ വച്ച് തന്നെ അകത്തേക്ക് കയറി . എല്ലാവരും എന്നെ നോക്കി പുഞ്ചിരിച്ച് കാണിച്ചു ,, ഞാൻ തിരിച്ചും .. നടന്ന് സെക്കന്റ് ഫ്ലോറിലെത്തി ക്യാബിൻ ലക്ഷ്യമാക്കി നടന്നു .. ക്യാബിനു ഫ്രണ്ടിലെത്തിയതും ഒന്ന് സ്റ്റക്കായി നിന്ന് കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടിട്ട് ഡോർ തുറന്ന് അകത്തേക്ക് കയറി ..

അകത്ത് കയറിയ ഞാൻ കണ്ടത് ക്യാബിന്റെ അകത്ത് വളരെ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കടുവയെയാണ് .. ഈ കടുവക്കിതെന്തു പറ്റി എന്ന് കരുതി ഞാൻ ഡോർ ക്ലോസ് ചെയ്ത് തിരിഞ്ഞു .. അപ്പോ കടുവ എന്നെത്തന്നെ നോക്കി നിൽക്കുന്നതാണ് ഞാൻ കണ്ടത് . എന്നെ കണ്ടതും ആള് ഒന്ന് കൂളായി ചെയറിൽ കയറിയിരുന്നു .. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഓഹ് ,,,,!! ഇപ്പളാണ് ഒരു ആശ്വാസമായത് ,, അവള് വന്നല്ലോ ... 😌 ഈ നീർക്കോലിയെ കാണാതെ ഈ ഒരാഴ്ച ഞാനെങ്ങനെയാ ജീവിച്ചതെന്ന് എനിക്ക് പോലും അറിയില്ല 😇 ഇപ്പോ അവളെ കണ്ടപ്പോഴാണ് എന്റെ ശ്വാസം നേരെ വീണതെന്ന് തന്നെ പറയാം .. അവള് ക്യാബിനിൽ കയറി ലാപ് ഓണാക്കി ഓരോന്നൊക്കെ നോക്കിക്കൊണ്ടിരുന്നു . ഞാൻ അപ്പോ തന്നെ എന്റെ ടേബിളിൽ ഫിറ്റ് ചെയ്തിരിക്കുന്ന ആ ബട്ടണിൽ പ്രസ്സ് ചെയ്തു . അതിന്റെ സൗണ്ട് കേട്ടതും ആ നീർക്കോലി ചാടിപ്പിടഞ്ഞെഴുന്നേറ്റ് എന്റെ ക്യാബിനിലേക്ക് വന്നു അവള് വന്ന് എന്റെ മുന്നിൽ വളരെ വിനയകുലീനയായി നിന്നു . “ പുതിയ കുറച്ച് മോഡൽസ് ജോയിൻ ചെയ്യുന്നുണ്ട് ഇന്ന് ,, റാംപ് വാക്ക് സെക്ഷനിലുണ്ടാകും .

അവരുടെ ഫുൾ ഡീറ്റയിൽസ് ഉച്ചക്ക് മുൻപ് എനിക്ക് മെയിൽ ചെയ്തിരിക്കണം ” ഞാൻ അവളുടെ കണ്ണിൽ നോക്കി തന്നെ പറഞ്ഞു അവള് ഓ.കെ പറഞ്ഞു കൊണ്ട് അപ്പോ തന്നെ പുറത്തേക്ക് പോയി .. ഞാൻ പതിയെ ചെയറിലേക്ക് ചാരിക്കിടന്ന് ഫോണിൽ സി.സി.ടി.വി ഫൂട്ടേജ് എടുത്ത് അവള് പോകുന്ന സ്ഥലങ്ങളിലെ വിഷ്വൽസ് നോക്കിക്കൊണ്ടിരുന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] ഇന്നും കൂടി ഓഫീസിൽ ലീവാണ് .. നാളെ മുതല് പോയിത്തുടങ്ങണം . അഹാനയും നാളെ മുതല് വരുന്നുണ്ട് . ആദിയുടെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനമാക്കണം ,, അവനൊറ്റക്ക് എന്തായാലും അവളോട് പറയുമെന്നെനിക്ക് തോന്നുന്നില്ല . നാളെ ചെന്നിട്ട് ഇഷാനയോട് ചെറുതായിട്ടൊന്ന് സൂചിപ്പിച്ചു നോക്കാം ... അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് ഒരു സിഗരറ്റ് വലിച്ച് ബാൽക്കണിയിൽ നിക്കുമ്പോഴാണ് ബാക്കിൽ നിന്ന് ആരോ വന്ന് കെട്ടിപ്പിടിച്ചത് . അത് അഹാനയാണെന്നറിയാൻ തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല 😇 ഞാൻ സിഗരറ്റ് ആഷ്ട്രേയിൽ കുത്തി വച്ചിട്ട് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് എന്റെ മുന്നിലേക്ക് നിർത്തി . അപ്പോ തന്നെ അവള് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു കൊണ്ട് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി

“ എന്തേ ” ഞാൻ അവളുടെ തലമുടിയിലൂടെ കെെവിരലുകളോടിച്ചു കൊണ്ട് ചോദിച്ചു “ ഞാനൊരു കാര്യം ചോദിച്ചാ സമ്മതിക്കോ ” അവള് തലയുയർത്താതെ തന്നെ കൊഞ്ചിക്കൊണ്ട് ചോദിച്ചു “ നീ ചോദിക്ക് ,,,, എന്നിട്ട് ആലോചിക്കാ ” “ അത്ണ്ട്ല്ലോ ... ” “ ആഹ് ചോദിക്ക് പെണ്ണേ .. ” “ നമ്മക്കിന്ന് വീട്ടില് വരെ പോയാലോ ” അവള് മടിച്ച് മടിച്ചാണ് ചോദിച്ചത് ഞാൻ അവളിൽ നിന്ന് കെെ മാറ്റി അവളെ എന്നിൽ നിന്നടർത്തി മാറ്റി “ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ അങ്ങോട്ട് പോയില്ലല്ലോ ,,, പ്ലീസ് ഏട്ടാ .. ” അവള് കണ്ണ് നിറച്ച് ചിണുങ്ങിക്കൊണ്ട് ചോദിച്ചു “ ഡീ പോത്തേ ,, അതിന് കൊണ്ടുപോകൂലാന്ന് ഞാൻ പറഞ്ഞില്ലല്ലോ ” ഞാനൊന്ന് ചിരിച്ചു കൊണ്ട് അവളെ വലിച്ച് എന്നോട് ചേർത്ത് നിർത്തിക്കൊണ്ട് ചോദിച്ചു അവള് ചുണ്ട് കൂർപ്പിച്ച് എന്നെ നോക്കി . ഞാനൊന്ന് സെെറ്റടിച്ച് കാണിച്ചു കൊടുത്തു “ എപ്പഴാ പോണെ ” അവളെന്റെ ഷർട്ടിന്റെ ബട്ടൺസിൽ പിടിച്ചു കൊണ്ട് ചോദിച്ചു “ ഈവനിംഗ് ആവട്ടെ ,, അപ്പോഴേക്കും ആദി വരുമല്ലോ ” “ ആഹ് ... അപ്പോ ഈവനിംഗ് പോകാം ” അവളുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം കണ്ടു ഞാൻ 😇 പിന്നെയും കുറേ നേരം അവിടെ നിന്ന് അവളോട് സംസാരിച്ച് കൊണ്ടിരുന്നു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ]

ഓഹ് ,,, ഈ കടുവയെ കൊണ്ട് വലാത്ത ശല്യമായല്ലോ 😬😬 വന്ന് കയറിയ അന്ന് തന്നെ പണി തന്ന് 😡 ഒന്നും അല്ലെങ്കിലും ഞാൻ ഒരാഴ്ച കഴിഞ്ഞ് വരുന്നതാണെന്ന് ഒന്നോർക്കാൻ പാടില്ലേ 😬😬 പിന്നെ പറഞ്ഞ പണി ചെയ്യാതിരിക്കാൻ പറ്റൂലല്ലോ 😬 എന്ന് കരുതി നേരെ റാംപ് വാക്ക് സെക്ഷനിലേക്ക് നടന്നു .. അവിടെ എത്തിയപ്പോഴുണ്ട് ഒരു ജാഥക്കുള്ള അത്രയും പെണ്ണ്ങ്ങളുണ്ട് ... ഇതാണോ ആ കള്ളക്കടുവ കുറച്ച് മോഡൽസ് എന്ന് പറഞ്ഞത് 😬 മനസ്സില് കടുവയെ നന്നായി തന്നെ തെറി വിളിച്ചു കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് ചെന്നു . ഓരോരുത്തരുടെയായി പേരും ഡീറ്റയിൽസും ചോദിച്ചെഴുതാൻ തുടങ്ങി .. ഏകദേശം ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആകാറായപ്പോഴാണ് എല്ലാവരുടെയും ഡീറ്റയിൽസ് കളക്ട് ചെയ്ത് കഴിഞ്ഞത് 😬 ഇനി ഇത് ലാപില് ഫീഡ് ചെയ്ത് കഴിഞ്ഞ് ആ കടുവക്ക് മെയിൽ ചെയ്യുമ്പോഴേക്കും കടുവ പറഞ്ഞ ടെെം കഴിയും 😬 ഇന്ന് അങ്ങേരെന്നെ കൊല്ലും 😕😕 ഓരോന്നൊക്കെ ആലോചിച്ച് വേഗം തന്നെ നടന്ന് ക്യാബിനിലേക്ക് ചെന്നു . ഞാൻ അകത്തേക്ക് കയറുമ്പോൾ കടുവ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്നു “ കഴിഞ്ഞോ ” എന്നെ കണ്ടതും കടുവ ചോദിച്ചു “ ഒരു ടെൺ മിനിറ്റ്സ് സാർ ”

എന്നും പറഞ്ഞ് ഞാൻ വേഗം എന്റെ ക്യാബിനിലേക്ക് കയറിപ്പോയി . വെറുതെ അവിടെ നിന്ന് ആ കടുവയുടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്തിനാ 😁😉 ക്യാബിനിലെത്തി വേഗം തന്നെ ലാപ് ഓണാക്കി ഡീറ്റയിൽസ് ഫീഡ് ചെയ്യാൻ തുടങ്ങി .. ലാപ് അത്യാവശ്യം നല്ല സ്പീഡിൽ യൂസ് ചെയ്യാനറിയാവുന്നത് കൊണ്ട് ഒരു ഫിഫ്റ്റീൻ മിനിറ്റ്സ് കൊണ്ട് എല്ലാം ടെെപ്പ് ചെയ്ത് കടുവക്ക് മെയിൽ ചെയ്തു .. ഓഹ് ,,,!! ഇപ്പോഴാ ഒന്ന് സമാധാനമായത് 😇😇 അങ്ങനെ അത് കഴിഞ്ഞ് ലാപ് ഓഫ് ചെയ്ത് ഫുഡ് കഴിക്കാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയപ്പോൾ കടുവ ക്യാബിനിലേക്ക് വരുന്നത് കണ്ടു .. “ സാർ ,, അത് മെയിൽ ചെയ്തിട്ടുണ്ട് ” കടുവ അടുത്തെത്തിയതും ഞാൻ പറഞ്ഞു .. എവടന്ന് ,, പുള്ളിക്കാരൻ ഒന്ന് മെെന്റ് പോലും ചെയ്യാതെ ക്യാബിനിലേക്ക് കയറിപ്പോയി 😬😬 കോട്ടിട്ട കടുവ 😡👊 ഞാൻ പിന്നെ അതാലോചിച്ച് നിക്കാതെ നേരെ ക്യാന്റീനിലേക്ക് വച്ചുപിടിച്ചു . ക്യാന്റീനിലെത്തി ഒരു ഊണിന് ഓർഡർ കൊടുത്ത് എന്റെ സ്ഥിരം പ്ലേസായ കോർണർ സീറ്റിൽ വെയിറ്റ് ചെയ്തിരുന്നു . അതിനിടയിൽ റിനീഷിക്ക വിളിച്ചു ,,, പിന്നെ ഫുഡ് കൊണ്ടുവരുന്ന വരെ ഇക്കാനോട് സംസാരിച്ചിരുന്നു .

ഫുഡ് കൊണ്ടുവന്നപ്പോ ഈവനിംഗ് ഇറങ്ങിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്ത് ഫുഡിൽ കോൺസൺട്രേറ്റ് ചെയ്തു 😋 ഫുഡ് കഴിച്ച് കഴിഞ്ഞ് അവിടെയും ഇവിടെയും തിരിഞ്ഞ് കളിക്കാൻ നിക്കാതെ നേരെ ക്യാബിനിലേക്ക് വന്നു . കടുവ ലാപിൽ എന്തോ കാര്യമായി ചെയ്തു കൊണ്ടിരിക്കുകയായിരുന്നു . അതുകൊണ്ട് തന്നെ ഞാൻ അങ്ങോട്ട് അധികം ശ്രദ്ധ കൊടുത്തില്ല 😁 കുറച്ച് സമയം വെറുതെ ഇരുന്ന് ബോറടിച്ചപ്പോ ഫോണെടുത്ത് തോണ്ടിക്കളിക്കാൻ തുടങ്ങി ... അപ്പോഴാണ് കടുവയുടെ ക്യാബിനിലേക്ക് ചെല്ലാനുള്ള സെെറൺ മുഴങ്ങിയത് . ഞാൻ വേഗം തന്നെ ഫോണും കയ്യിൽ പിടിച്ച് കടുവയുടെ ക്യാബിനിലേക്ക് ചെന്നു ... “ താഴെ ഇന്റർവ്യൂ ഹോളിന്റെ അപ്പുറത്തെ റൂമിൽ കുറച്ച് ഫയൽസ് വച്ചിട്ടുണ്ട് ,, അതൊന്ന് എടുത്തിട്ട് വാ ” ലാപിൽ നിന്ന് നോട്ടം തെറ്റിക്കാതെ തന്നെ കടുവ പറഞ്ഞു ഞാൻ അതെടുക്കാനായി പുറത്തേക്ക് ഇറങ്ങി . ഇന്റർവ്യൂ ഹോൾ ഗ്രൗണ്ട് ഫ്ലോറിലാണ് . ഞാൻ നേരെ താഴേക്കിറങ്ങി ഇന്റർവ്യൂ ഹോൾ ലക്ഷ്യമാക്കി നടന്നു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ അഹാന ]

ഇന്ന് വീട്ടിലേക്ക് പോകാമെന്ന് ശ്രീയേട്ടൻ പറഞ്ഞ സന്തോഷത്തിലാണ് ഞാൻ .... ഹോ !! കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ആയിട്ടും അങ്ങോട്ട് പോയിട്ടില്ല .. വല്ലാത്തൊരു സന്തോഷം തോന്നാണ് . ഇന്ന് വീട്ടിലേക്ക് പോകുന്നത് കൊണ്ട് നേരത്തെ തന്നെ എല്ലാം റെഡിയാക്കി വച്ചു . ഈവനിംഗ് ആണ് പോകുന്നതെങ്കിലും ഉച്ചക്ക് ഫുഡ് കഴിച്ച് കഴിഞ്ഞ് ഞാൻ എല്ലാം പാക്ക് ചെയ്ത് വച്ചു 😍 ഞാൻ എല്ലാം എടുത്ത് വച്ച് കഴിഞ്ഞപ്പോഴാണ് ശ്രീയേട്ടൻ റൂമിലേക്ക് വന്നത് . റൂമിലെത്തിയതും നേരെ ബെഡിലേക്ക് കിടന്നു ... ഇതെന്തു പറ്റിയോന്തോ ഏട്ടന് .... ഞാൻ വേഗം ബെഡിൽ കയറി ഏട്ടന്റെ അടുത്തിരുന്നു . ഏട്ടൻ മലർന്ന് കണ്ണിനു മുകളിൽ കെെ വച്ച് മറ്റേ കെെ നെഞ്ചിലും വച്ചാണ് കിടക്കുന്നത് . ഞാൻ നെഞ്ചിൽ വച്ചിരിക്കുന്ന കെെ എടുത്ത് മാറ്റി ഏട്ടന്റെ നെഞ്ചിൽ തല വച്ച് കിടന്നു .. ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു “ എന്താ ഏട്ടാ പറ്റിയെ ” ഞാൻ ഏട്ടന്റെ ഷർട്ടിൽ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു “ തലവേദന എടുക്കണ് ” ഏട്ടൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ഞാൻ വേഗം എഴുന്നേറ്റ് കബോഡ് തുറന്ന് ബാം എടുത്ത് കൊണ്ടു വന്ന് ഏട്ടന്റെ നെറ്റിയിൽ തേച്ചു കൊടുത്തു ... പതിയെ ഏട്ടൻ ഉറക്കത്തിലേക്ക് വീണു ... ഏട്ടൻ ശരിക്കും ഉറങ്ങിയെന്ന് മനസ്സിലായപ്പോൾ ഞാൻ എഴുന്നേറ്റ് പോയി ഡോർ ലോക്ക് ചെയ്ത് വന്ന് ഏട്ടന്റെ അടുത്ത് പറ്റിച്ചേർന്ന് കിടന്നു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ]

താഴെ ഗ്രൗണ്ട് ഫ്ലോറിലെത്തി കടുവ പറഞ്ഞ ആ റൂമിലേക്ക് ചെന്നു .. അവിടെ ടേബിളിൽ തന്നെയായി മൂന്ന് ഫയലുകൾ ഇരിപ്പുണ്ടായിരുന്നു . ഇത് തന്നെയായിരിക്കും കടുവ പറഞ്ഞ ഫയൽസ് എന്ന് കരുതി ഞാൻ ആ മൂന്ന് ഫയലുകളും കയ്യിലെടുത്ത് പുറത്തേക്കിറങ്ങി . തിരിച്ച് ക്യാബിനിലേക്ക് നടന്ന് ഇന്റർവ്യൂ ഹോളിന് മുന്നിലെത്തിയതും ആരോ എന്റെ കയ്യിൽ പിടിച്ച് വലിച്ച് ഇന്റർവ്യൂ ഹോളിനകത്തേക്ക് കയറ്റി .. ആകെ പേടിച്ച് വിറച്ച് ഫയലിലുള്ള പിടുത്തം മുറുക്കിക്കൊണ്ട് നോക്കിയപ്പോ ആ ഫോട്ടോഗ്രഫർ പയ്യൻ 😬😬 “ മനുഷ്യനെ ഇപ്പോ പേടിപ്പിച്ച് കൊല്ലുവല്ലോ 😡 ” ഞാൻ അവനോട് കലിപ്പായി ചോദിച്ചു അവനൊന്ന് ഇളിച്ചു കാണിച്ചു കൊണ്ട് എന്റെ കയ്യിലെ പിടുത്തം വിട്ടു “ ഇഷാന , എനിക്ക് തന്നോടൊരു കാര്യം സംസാരിക്കാനുണ്ട് ” “ പറഞ്ഞോ ,, എന്താണ് ” ഞാൻ ചോദിച്ചു “ അത് ,, ഇഷാന ,, എനിക്ക് ... എനിക്ക് തന്നെ .... ഒരുപാട് ഇഷ്ടമായി .. എന്താന്ന് വച്ചാല് ,, എനിക്ക് നിന്നെ മാരേജ് ചെയ്താൽ കൊള്ളാമെന്നുണ്ട് ” കുറച്ച് കുറച്ച് വിക്കിയാണെങ്കിലും അവനത് മുഴുവൻ പറഞ്ഞൊപ്പിച്ചു പക്ഷേ അത് കേട്ടതും ഞാനാകെ ഞെട്ടിപ്പോയി ... ഞാനെന്ത് മറുപടി പറയുമെന്നറിയാതെ കുഴങ്ങി .. “

താനിപ്പോ മറുപടിയൊന്നും പറയണ്ട ,, നല്ലോണം ആലോചിച്ചിട്ട് ഒരു തീരുമാനം പറഞ്ഞാ മതി ,, ഞാൻ വെയിറ്റ് ചെയ്തോളാം ” ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞ് നിർത്തി അവൻ പോകാൻ തിരിഞ്ഞു ഇപ്പോ ഇവനോട് എന്റെ മാരേജ് ഫിക്സ് ചെയ്ത കാര്യം പറഞ്ഞില്ലെങ്കി പിന്നെ ഒരിക്കലും പറയാൻ പറ്റില്ല ,, അവനെന്നിൽ നിന്ന് ഒരു പോസിറ്റീവ് റിപ്ലേ പ്രതീക്ഷിച്ചിരിക്കും എന്ന ഒരു ചിന്ത എന്റെ ഉള്ളിൽ ഉടലെടുത്തതും അവനോട് ഇപ്പോ തന്നെ സംസാരിക്കാൻ ഞാൻ തീരുമാനിച്ചു “ ഹേയ് ... ” തിരിച്ച് നടന്ന് ഇന്റർവ്യൂ ഹോളിന്റെ ഡോറിനടുത്തെത്തിയ അവനെ ഞാൻ വിളിച്ചു അത് പ്രതീക്ഷിച്ചെന്ന പോൽ അവൻ തിരിഞ്ഞ് എന്റടുത്തേക്ക് നടന്ന് വന്ന് എനിക്കഭിമുഖമായി നിന്നു “ അത് ,,, ഞാൻ ... എനിക്ക് .. എന്റെ .... ” എങ്ങനെയൊക്കെയോ പറഞ്ഞ് പൂർത്തിയാക്കാൻ നിന്നപ്പോഴേക്കും ആരോ വന്ന് എന്റെ കയ്യിൽ ശക്തിയായി പിടിച്ചു . ഞാൻ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ കട്ടക്കലിപ്പിൽ എന്റെ കയ്യും പിടിച്ച് നിൽക്കുന്ന കടുവയെയാണ് കണ്ടത് ഇങ്ങേരിതിപ്പോ എവിടുന്ന് വന്നു എന്ന് ചിന്തിച്ച് നിന്നതും കടുവ എന്റെ കെെ പിടിച്ച് വലിച്ച് എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു .. “ ഇതെങ്ങോട്ടാ ??? എന്റെ കെെ വിട് ”

പെട്ടെന്നെന്തോ ഓർത്ത പോലെ ഞാൻ കടുവയോട് പറഞ്ഞു . പക്ഷേ അതിന് കടുവയുടെ മറുപടി ഒരു തുറിച്ചുനോട്ടമായിരുന്നു 😕😳 പിന്നെ ഞാനൊന്നും മിണ്ടാതെ കടുവയുടെ പുറകെ നടന്നു ... ഓഫീസിലുള്ള സകല സ്റ്റാഫ്സും ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കുന്നുണ്ട് 😬 ഇയാളിതെങ്ങോട്ടാണാവോ എന്നെയും കൊണ്ട് പോകുന്നെ 😬😬😡 കടുവ എന്നെയും വലിച്ചു കൊണ്ട് ഓഫീസിന്റെ പാർക്കിംങ് ഏരിയയിലെത്തി . ഒരു കാറിന്റെ അടുത്ത് ചെന്ന് എന്റെ കയ്യിൽ നിന്ന് പിടി വിടാതെ തന്നെ ആള് പോക്കറ്റിൽ നിന്ന് കീ എടുത്ത് ലോക്ക് തുറന്ന് ഫ്രണ്ട് ഡോർ ഓപ്പണാക്കി എന്നെ കയറ്റി ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടുതന്ന് ഡോർ അടച്ച് ഡ്രെെവിംഗ് സീറ്റിൽ കയറിയിരുന്ന് വളരെ സ്പീഡിൽ കാർ ഓടിച്ചുപോയി ... ഇതെങ്ങോട്ടാ പോകുന്നതെന്നോ , എന്തിനാ പോകുന്നതെന്നോ ഒന്നും അറിയില്ല ,, പക്ഷേ കടുവയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നിരിക്കുന്നുണ്ട് . അതിനും മാത്രം ഇപ്പോ എന്താ സംഭവിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാകുന്നതേ ഇല്ല 😬 കുറച്ച് സമയത്തിനു ശേഷം കടുവ ബ്രേക്ക് പിടിച്ച് കാർ നിർത്തി . ഞാൻ കടുവയുടെ മുഖത്തേക്ക് നോക്കിയെങ്കിലും എന്നെ മെെന്റ് ചെയ്യാതെ കടുവ ഡോർ തുറന്ന് പുറത്തിറങ്ങി കാർ ലോക്ക് ചെയ്ത് റോഡ് ക്രോസ് ചെയ്ത് നടന്നു പോയി ... കടുവ ഇതെങ്ങോട്ടാ പോകുന്നതെന്നറിയാനായി ഞാൻ കടുവയെ തന്നെ നോക്കിയിരുന്നു ..,,, ഒരു ഷോപ്പിലേക്കാണ് കടുവ കയറിപ്പോയത് ,,

അതും ഒരു ലേഡീസ് ഷോപ്പ് 😇 ഇതെന്തിനാ ഇപ്പോ അങ്ങേര് ലേഡീസ് ഷോപ്പിലേക്ക് കയറിയതെന്ന് ആലോചിച്ചിരുന്നപ്പോഴേക്കും കടുവ ഇറങ്ങി വന്ന് കാറിൽ കയറിയിരുന്നിരുന്നു .... പിന്നെയും കടുവയുടെ കാർ മുന്നിലേക്ക് കുതിച്ചു കൊണ്ടിരുന്നു ... ആലുവ എത്താറായതും എന്റെ മനസ്സിൽ ചെറിയൊരു ആശ്വാസം തോന്നി ,,,, അതൊരുപക്ഷേ ജനിച്ചു വളർന്ന നാട് കാണാൻ പോകുന്നതു കൊണ്ടാകാം 😇 പക്ഷേ എന്റെ സകല പ്രതീക്ഷയും തെറ്റിച്ചു കൊണ്ട് കടുവ തായിക്കാട്ടുകര എത്തിയപ്പോൾ ലെഫ്റ്റ് എടുത്ത് ഒരു പോക്കറ്റ് റോഡിലേക്ക് കയറി . ഞാനിന്നു വരെ വന്നിട്ടു പോലുമില്ലാത്ത ആ വഴിയൊക്കെ കണ്ടപ്പോ എന്റെ നെഞ്ചിൽ കൂടി എന്തോ ഒന്ന് മിന്നിമറയുന്നത് പോലെ തോന്നി . എങ്കിലും മാക്സിമം ധെെര്യം സംഭരിച്ചിരുന്നു ... പോയിപ്പോയി അവസാനം ഒരു കാടിനു മുന്നിലായി കടുവ കാർ നിർത്തി . ഞാൻ തല ചെരിച്ച് നോക്കിയപ്പോ കടുവ ഡോർ തുറന്ന് പുറത്തിറങ്ങി .. എന്നിട്ട് വന്ന് ഞാനിരുന്ന സെെഡിലെ ഡോർ തുറന്ന് പിടിച്ചു .. ഒന്ന് ആലോചിച്ച ശേഷം ഞാൻ പുറത്തിറങ്ങി . ഞാൻ ഇറങ്ങിക്കഴിഞ്ഞ് കടുവ ഡോർ അടച്ച് കാർ ലോക്ക് ചെയ്ത് എന്റെ കയ്യിൽ പിടിച്ച് എന്നെയും കൊണ്ട് ആ കാടിനടുത്തേക്ക് നടന്നു ..

എനിക്കാണെങ്കി പേടിച്ചിട്ട് കയ്യും കാലും വിറക്കാണ് ,, പക്ഷേ കടുവ ഒന്നും ചെയ്യില്ല എന്നൊരു വിശ്വാസമുള്ളതു കൊണ്ട് ഞാൻ ആ പേടി പുറത്ത് കാണിക്കാതെ കടുവയുടെ ഒപ്പം നടന്നു .. ഒരു പത്ത് മിനിറ്റ് നടന്ന് കഴിഞ്ഞ് കടുവ നടത്തം നിർത്തി . എന്താണെന്നറിയാനായി ഞാൻ തല പൊന്തിച്ച് നോക്കി ,,,, ഒരു ചെറിയ അമ്പലം ... ഇതെന്തിനാ കടുവ ഇപ്പോ എന്നെ ഇവിടെ കൊണ്ടുവന്നത് എന്ന ചോദ്യം എന്റെ ശരീരത്തിന്റെ ഓരോ കോണുകളിലും പ്രതിധ്വനിച്ച് കേട്ടുകൊണ്ടിരുന്നു ... അതാലോചിച്ച് നിന്നപ്പോഴാണ് കടുവ എന്നെ വലിച്ച് കടുവയുടെ മുന്നിലേക്ക് നിർത്തിയത് . ഞാൻ കടുവയെയും ആ അമ്പലത്തെയും മാറി മാറി നോക്കി .... ഒരുവേള എന്റെ നോട്ടം അമ്പലത്തിൽ തറഞ്ഞപ്പോൾ എന്റെ കഴുത്തിലൂടെ എന്തോ ഒന്ന് അരിക്കുന്നതു പോലെ തോന്നി ... ഞാൻ വേഗം കഴുത്തിൽ തൊട്ടുനോക്കി ,,,, ഒരു ചരടിൽ എനിക്ക് പിടുത്തം കിട്ടി .... ഞാൻ വേഗം അത് കയ്യിലെടുത്ത് പൊക്കിപ്പിടിച്ച് തല താഴ്ത്തി നോക്കി ,,,,,,,,,,,,,,,, “ താലി 😳😳😱😱😱 ” ...........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story