🔥 ചെകുത്താൻ 🔥 : ഭാഗം 39

chekuthan aami

രചന: ആമി

ഓടി നേരെ ചെന്ന് എന്തിലോ തട്ടി നിന്നു ... ഞാൻ പതിയെ തലയുയർത്തി നോക്കി ... അവിടെ നിൽക്കുന്നവരെ കണ്ടതും ഈ ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിലെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു ... ഞാൻ തല കുനിച്ച് താഴെ നോക്കി നിന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ “ ശ്രീജിത് സാറും അഹാനയും ” ഞാൻ മനസ്സിൽ പറഞ്ഞു “ സോറി ,,,, വീട് മാറിപ്പോയി ” എന്നും പറഞ്ഞ് തിരിച്ച് പോകുന്ന ആ മൊതലിനെ കണ്ടതും ഞാൻ വായ പൊളിച്ച് അന്തം വിട്ട് നിന്നു “ ഏട്ടാ ,,, ഇത് നമ്മുടെ വീട് തന്നെയാ 😬 ” അഹാന പല്ലിറുമ്മിക്കൊണ്ട് ശ്രീജിത് സാറിന്റെ കയ്യിൽ കയറി പിടിച്ചു കൊണ്ട് പറഞ്ഞു . അപ്പോ തന്നെ സാർ തിരിഞ്ഞ് നിന്ന് വീട്ടിലേക്ക് ഒന്ന് നോക്കിയിട്ട് ശരിയാണല്ലോ എന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് നടന്നു വന്നു ... ഞാൻ വേണോ വേണ്ടയോ എന്ന രീതിയിൽ ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് അവരെത്തന്നെ നോക്കി നിന്നു “ നീ എന്താ ഇവിടെ ,,,, ആദീനെ കാണാൻ വന്നതാണോ ” ശ്രീജിത് സാർ അകത്തേക്ക് നോട്ടം തിരിച്ചു കൊണ്ട് ചോദിച്ചു ഞാനാണെങ്കി എന്ത് പറയുമെന്നറിയാതെ ബബ്ബബ്ബ അടിച്ച് നിക്കാണ് .. പെട്ടെന്നാണ് ശ്രീജിത് സാർ എന്തോ കണ്ട പോലെ കണ്ണ് വിടർത്തി നോക്കി എന്റെ അടുത്തേക്ക് കൂടുതൽ നടന്ന് വന്നത് ...

ഞാൻ സാറിനെ തന്നെ നോക്കി നിന്നു സാർ എന്നിൽ നിന്ന് ഒരിഞ്ച് വ്യത്യാസത്തിലെത്തിയപ്പോൾ നിന്നു .. എന്നിട്ട് വലതു കെെ എന്റെ നേരെ നീട്ടി . ഞാൻ നെറ്റി ചുളിച്ച് സാറിനെ നോക്കി നിന്നപ്പോൾ സാറിന്റെ കെെ എന്റെ കഴുത്തിൽ കിടന്നിരുന്ന ആ കടുവ കെട്ടിയ താലിയിൽ പതിഞ്ഞിരുന്നു ... ഞാനാകെ വിയർക്കാൻ തുടങ്ങി ... “ ഇത് ... ഇത് ആര് കെട്ടിയ താലിയാ ” സാർ ഒരു പരവേശത്തോടു കൂടി ആ താലി കയ്യിലെടുത്തു കൊണ്ട് ചോദിച്ചു . അഹാനയും എന്നെത്തന്നെ നോക്കി നിക്കുന്നുണ്ട് “ അ ... അത് .. ഞാൻ ... ഇവിടെ ... ” എന്ത് പറയും എന്റെ പടച്ചോനേ 😬😬 എന്റെ ഒരു വിധി നോക്കണേ 😭😭 “ നീയെന്താ ഇങ്ങനെ വിക്കി വിക്കി നിക്കണെ ,,,,, അങ്ങോട്ട് പറഞ്ഞു കൊടുക്ക് പെണ്ണേ ,,, ഈ താലിയുടെ അവകാശി മംഗലത്തു വീട്ടിൽ ആദവ് കൃഷ്ണ ആണെന്ന് ” ബാക്കിൽ നിന്ന് അങ്ങനെ ഒന്ന് കേട്ടതും ഞങ്ങള് മൂന്ന് പേരും ഞെട്ടിത്തിരിഞ്ഞ് ബാക്കിലേക്ക് നോക്കി ,,,,, കാറിൽ ചാരി കെെ രണ്ടും മാറിൽ കെട്ടി നല്ല സ്റ്റെെലിൽ നിക്കാണ് ആ കോട്ടിട്ട കടുവ 😬😬👊

✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ശ്രീ ] എന്റെ ഈശോയേ ,,,,,, ഞാനിതെന്നതൊക്കെയാ ഈ കേൾക്കുന്നെ 😇😇 ആദി കെട്ടിയ താലിയാണ് ഇഷാനയുടെ കഴുത്തിൽ കിടക്കുന്നതെന്നോ 😱😳😳 ഞാൻ വിശ്വാസം വരാത്ത രീതിയിൽ ഇഷാനയുടെ കഴുത്തിലേക്കും ആദിയുടെ മുഖത്തേക്കും മാറി മാറി നോക്കി ... ആദി അതെ എന്നുള്ള അർത്ഥത്തിൽ തലയാട്ടി കാണിച്ചു ഞാൻ വേഗം അവന്റെ അടുത്തേക്ക് നടന്ന് ചെന്നു . അവൻ കോട്ട് ശരിയാക്കിക്കൊണ്ട് നേരെ നിന്നു . “ ഡാ പന്നീ ,,,, ഇതൊക്കെ എപ്പോ സംഭവിച്ചതാ 😬 ” ഞാനവന്റെ കോളറിൽ കുത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു ആ &....മറുപടിയൊന്നും പറയാതെ ഇളിച്ചോണ്ട് നിക്കാണ് 😬😬😡 “ എടാ ......***** നിന്റെ വായിലെന്താ പഴം കുത്തിക്കയറ്റി വച്ചേക്കാണോ 😬 ഒന്ന് പറഞ്ഞ് തൊലക്ക് ഇതെങ്ങനെയാ സംഭ ... ” എന്നെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ അവനെന്റെ തല പിടിച്ച് ചെരിച്ച് എന്റെ ചുണ്ടുകൾ കീഴടക്കി 😬😬

ഈ ......വെറുതെ ആ പെണ്ണിന്റെ മുന്നിൽ എന്റെ വില കളയുവൊള്ളു 😡😡😠 കുറേ നേരത്തിന് ശേഷമാണ് അവനെന്റെ ചുണ്ടുകളെ മോചിപ്പിച്ചത് 😬😬 “ ഡാ ........അവളവിടെ നിക്കുന്നത് നീ കണ്ടില്ലേ ” ഞാൻ ചുണ്ട് തുടച്ചു കൊണ്ട് ചോദിച്ചു “ അതിനിപ്പോ എന്താ ,,,,, എന്റെ ലെെഫിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണിത് . അപ്പോ അത് ആഘോഷിച്ചില്ലെങ്കി പിന്നെങ്ങനെയാ മാൻ ” അവനെന്റെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു “ എന്റെ ചുണ്ടിൽ ഉമ്മ വച്ചാണോടാ .....നിന്റെ ആഘോഷം 😡 ” ഞാനവന്റെ കെെ തട്ടിമാറ്റി “ പിന്നല്ലാതെ 😉 ” എന്നും പറഞ്ഞ് ഒന്ന് സെെറ്റടിച്ചു കാണിച്ചു കൊണ്ട് ആ ചെകുത്താൻ അകത്തേക്ക് കയറിപ്പോയി ... പുറകെ തന്നെ ഞങ്ങള് മൂന്ന് പേരും ... അകത്തെത്തി അഹാന നേരെ കിച്ചണിലേക്ക് പോയി ,,,, പിന്നെ വല്യമ്മയും അവളും കൂടി സ്നേഹപ്രകടനമായിരുന്നു . ഒരു നാല് ദിവസം വീട്ടിൽ നിന്ന് മാറി നിന്നതൊള്ളൂ ,,, അപ്പോഴേക്കും എന്താ ഇത്ര പ്രകടനം 😬😏 ഞാൻ അവരെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് അഹാനയുടെ റൂമിലേക്ക് പോയി .. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

[[ ഇതേ സമയം വേറൊരിടത്ത് ]] “ അമീ ,,, ഇഷു ഇതുവരെ വീട്ടിലെത്തിയിട്ടില്ല ” സുബെെദയുടെ വിങ്ങിപ്പൊട്ടിയ ശബ്ദം കേട്ട് അമീറിന്റെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി “ ഞാൻ നോക്കീട്ട് വിളിക്കാം ” എന്ന് പറഞ്ഞ് അവൻ കോൾ കട്ട് ചെയ്ത് ഫോൺ കയ്യിലിട്ട് കറക്കിക്കൊണ്ടിരുന്നു ... പെട്ടെന്നെന്തോ ഓർത്ത പോലെ അവൻ വേഗം ഫോൺ എടുത്ത് ഇഷുവിനെ വിളിച്ചു ... അവളുടെ ഫോൺ ബെല്ലടിക്കുന്നുണ്ട് എന്നല്ലാതെ ആരും അറ്റൻഡ് ചെയ്യുന്നില്ല .. രണ്ട് മൂന്ന് പ്രാവശ്യം വിളിച്ചിട്ടും ഇത് തന്നെ അവസ്ഥ . പിന്നെ മുന്നും പിന്നും ആലോചിക്കാതെ ജീപ്പുമെടുത്ത് ഒരു പായലായിരുന്നു ,,,,, YUNEIK MODELLING COMPANYയിലേക്ക് ... പോലീസ് വാഹനത്തിന്റെ സെെറൺ ശബ്ദം ഉയർത്തിക്കൊണ്ട് ഇരുപത് മിനിറ്റിനുള്ളിൽ അമിയുടെ ജീപ്പ് YUNEIK മുറ്റത്ത് വന്നു നിന്നു ഓഫീസിൽ നിന്ന് എല്ലാവരും തന്നെ പോയിരുന്നു . ഏതാനും കുറച്ച് സ്റ്റാഫുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ ... അവൻ നേരെ റിസപ്ഷനിൽ ചെന്ന് അവിടെ നിൽക്കുന്ന പെൺകുട്ടിയോട് ഇഷുവിനെ കുറിച്ച് അന്വേഷിച്ചു . ഉച്ചക്ക് ശേഷം ആദവ് സാറിന്റെ കൂടെ എങ്ങോട്ടോ പോകുന്നത് കണ്ടു ,,

പിന്നെ തിരിച്ചു വന്നിട്ടില്ല എന്നും അവൾ മറുപടി പറഞ്ഞു അമീർ ആദിയുടെ പേഴ്സണൽ നമ്പർ ആ പെൺകുട്ടിയുടെ കയ്യിൽ നിന്ന് വാങ്ങി അവനെ വിളിച്ചു ... ആദ്യ റിംങിൽ തന്നെ കോൾ അറ്റൻഡ് ആയി .. “ ഹലോ ” മറുപുറത്ത് നിന്ന് ആദിയുടെ ഘനഗംഭീരമായ സൗണ്ട് അവൻ കേട്ടു “ ആം അമീർ ,, അമീർ അലി ഫെെസൽ ,, റൂറൽ എസ്.പി ഓഫ് ആലുവ ” അമി ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു “ യാ ,,, ടെൽ മീ ,,, വാട്സ് ദ മാറ്റർ ” “ വെയർ ഈസ് ഇഷാന ??! ” “ ഓഹ് ,,, അവളെ തേടി വന്ന വിളിയാണോ ,, ഇത് ഞാൻ കുറച്ചൂടെ നേരത്തെ പ്രതീക്ഷിച്ചിരുന്നു ,,,, എന്തേ ലേറ്റായെ ” ആദി ഒരുതരം പുച്ഛത്തോടെ ചോദിച്ചു “ വെയർ ഈസ് ഇഷാന ” ഈ പ്രാവശ്യം അമിയുടെ സൗണ്ട് വളരെയധികം ഉയർന്നിരുന്നു “ അവളെന്റെ അടുത്ത് തന്നെയുണ്ട് ,, വളരെ സേഫായിട്ട് ” ആദി പറഞ്ഞു “ അവളെന്റെ സിസ്റ്ററാണ് . ഐ വാണ്ട് ഹെർ ബാക്ക് ” അമി വളരെ സൗമ്യമായി പറഞ്ഞു “ അതൊക്കെ പണ്ട് ... നൗ ,, ഷീ ഈസ് മെെ വെെഫ് ,, മിസ്സിസ് ആദവ് കൃഷ്ണ ”

“ നോോ .... ” അമി അലറി “ സാർ എത്ര അലറിയിട്ടും കാര്യമില്ല .... വിശ്വാസം വരുന്നില്ലെങ്കി അവള് തന്നെ പറയും .. പക്ഷേ ഇപ്പോ ഞാൻ വീട്ടിലില്ല ,,, ഞാൻ വീട്ടിലെത്തിയിട്ട് സാറിനെ വിളിക്കാം ” എന്ന് പറഞ്ഞ് അമിക്ക് ഒന്നും പറയാൻ അവസരം കൊടുക്കാതെ ആദി കോൾ കട്ട് ചെയ്തു “ F**** ” അമി അവിടെ കിടന്നിരുന്ന ചെയറിൽ ആഞ്ഞുചവിട്ടിക്കൊണ്ട് പുറത്തേക്ക് കടന്ന് ജീപ്പെടുത്ത് സ്റ്റേഷനിലേക്ക് കത്തിച്ചുവിട്ടു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] എല്ലാവരും വീടിനകത്ത് കയറിക്കഴിഞ്ഞ് അഹാന അമ്മയുടെ അടുത്തേക്ക് പോയി ,, ശ്രീജിത് സാർ മുകളിലേക്ക് പോയി ,, കടുവയും മുകളിലേക്ക് പോയി .. ഞാൻ എന്ത് ചെയ്യുമെന്നറിയാതെ താഴെ തന്നെ നിന്നു ... “ ഇഷാന ... മുകളിലേക്ക് വാ ” മുകളിൽ നിന്ന് കടുവയുടെ ഗാംഭീര്യമേറിയ സൗണ്ട് കേട്ടതും ഒരു നിമിഷം ചിന്തിച്ച് നിന്ന ശേഷം ഞാൻ മുകളിലേക്ക് കയറി ... മുകളിലെങ്ങും കടുവയെ കണ്ടില്ല .. അപ്പോ തന്നെ മനസ്സിലായി ,, ആള് റൂമിലുണ്ടാകുമെന്ന് . പിന്നെ നേരെ റൂമിലേക്ക് വച്ചുപിടിച്ചു . റൂമിന്റെ ഡോർ ഓപ്പണായിരുന്നു . ഞാൻ പതിയെ അകത്തേക്ക് തലയിട്ടു നോക്കിയപ്പോൾ കടുവ ഫോൺ കയ്യിലിട്ട് കറക്കിക്കൊണ്ട് സോഫയിലിരിക്കുകയാണ് .

ഞാൻ വന്നെന്നറിയിക്കാനായി ഞാൻ തൊണ്ടയനക്കി സൗണ്ട് ഉണ്ടാക്കി . അത് കേട്ടതും കടുവ എന്നിലേക്ക് നോട്ടം തിരിച്ച് എന്നെ കെെ കൊണ്ട് മാടിവിളിച്ചു . ഞാൻ മടിച്ച് മടിച്ച് ചെന്ന് കടുവയുടെ മുന്നിൽ നിന്നു ഞാൻ ചെന്ന് നിന്നതും കടുവ സോഫയിൽ നിന്നെഴുന്നേറ്റ് എനിക്കഭിമുഖമായി നിന്നു . ഞാൻ എന്താണെന്നറിയാതെ കടുവയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . കടുവ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് തന്നെ കുനിഞ്ഞ് സോഫയിൽ നിന്ന് ഒരു പേപ്പർ കയ്യിലെടുത്ത് എന്റെ മുന്നിലായി പിടിച്ചു .. ഒറ്റനോട്ടത്തിൽ തന്നെ അതെന്ത് പേപ്പറാണെന്ന് എനിക്ക് മനസ്സിലായി ,,,, അന്ന് കമ്പനിയിൽ ജോയിൻ ചെയ്യാൻ വന്ന അന്ന് കടുവ എന്നെക്കൊണ്ട് സെെൻ ചെയ്യിച്ച പേപ്പർ ... ഇപ്പോ ഇതിന്റേ ആവശ്യം എന്താണെന്നറിയാതെ ഞാൻ ആ പേപ്പറിലേക്കും കടുവയുടെ മുഖത്തേക്കും മാറി മാറി നോക്കി “ ഈ പേപ്പറും ഇതിലെഴുതിയിരിക്കുന്ന കാര്യങ്ങളും നല്ല വ്യക്തമായി തന്നെ ഓർമ്മയുണ്ടല്ലോ അല്ലേ ” കടുവ ഒരു കെെ കൊണ്ട് താടി തടവിക്കൊണ്ട് ചോദിച്ചു ഞാൻ യെസ് എന്ന അർത്ഥത്തിൽ തലയാട്ടി കാണിച്ചു “ യാ ,, ഗുഡ് .. അപ്പോ നമുക്ക് കാര്യത്തിലേക്ക് കടക്കാം ”

എന്ന് പറഞ്ഞ് കടുവ എന്നെ അടിമുടിയൊന്ന് നോക്കി ... ഞാൻ തല താഴ്ത്തി നിന്നു “ കുറച്ച് മുമ്പ് എനിക്കൊരു കോൾ വന്നിരുന്നു ,, ഫ്രം റൂറൽ എസ്.പി ഓഫ് ആലുവ ” കടുവ അത് പറഞ്ഞു നിർത്തിയതും എന്റെ മനസ്സിലേക്ക് അമിയുടെ മുഖം ഓടിവന്നു “ ആള് പറയുന്നത് നീ അവന്റെ പെങ്ങളാണെന്നാ .. പക്ഷേ ഇപ്പോ നീ എന്റെ ഭാര്യയാണെന്ന് പറഞ്ഞിട്ട് അവനത് വിശ്വസിക്കാനൊരു മടി . സോ നീ തന്നെ പറ നിന്റെ ആങ്ങളയോട് ” എന്ന് പറഞ്ഞ് കടുവ അമിക്ക് കോൾ ചെയ്ത് ഫോൺ എന്റെ നേർക്ക് നീട്ടി “ ടെൺ ക്രോർസ് ... നിന്റെ ഇഷ്ടപ്രകാരമാണ് നീ എന്റെ കൂടെ വന്നതെന്ന് അവനോട് പറഞ്ഞില്ലെങ്കി ഈ കരാർ പ്രകാരം ടെൺ ക്രോർസ് നീ എനിക്ക് കോമ്പൻസേഷൻ നൽകണം .. സോ നന്നായി ആലോചിച്ചിട്ട് മാത്രം സംസാരിക്കുക ” എന്ന് പറഞ്ഞ് ആ മുദ്രപ്പത്രം പൊക്കിക്കാണിച്ചിട്ട് കടുവ ബാൽക്കണിയിലേക്ക് നടന്നു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി .. ഇപ്പോ ഞാൻ അമിയോട് സത്യങ്ങളെല്ലാം പറഞ്ഞാ ഈ കടുവക്ക് പത്ത് കോടി രൂപ കൊടുക്കേണ്ടി വരും .. വീടും അബ്ബിയുടെ കാറും ഉമ്മിയുടെയും എന്റെയും ഗോൾഡ്സും ഒക്കെ വിറ്റാലും പത്ത് കോടി കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല ..

ഞാനെന്ത് ചെയ്യും പടച്ചോനേ ,,,, 😭 എന്തിനാ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ 😭😭😭 “ ഹലോ ” ഓരോന്നാലോചിച്ച് നിൽക്കുന്നതിനിടയിൽ അമിയുടെ സൗണ്ട് മറുപുറത്ത് കേട്ടു “ ഹ ... ഹ .. ഹലോ അമീ ” ഞാൻ എങ്ങനെയൊക്കെയോ പറഞ്ഞു “ ഇഷൂ .. ഇഷൂ .. നീ എവിടെയാ ... ആ ആദവ് പറഞ്ഞത് നീ ഇപ്പോ അവന്റെ വെെഫാണെന്ന് ,,,, അതില് വല്യ സത്യവും ഉണ്ടോ ഇഷൂ ” ഞാനാണെന്ന് മനസ്സിലായതും അവൻ ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി ഞാൻ എന്ത് പറയുമെന്നറിയാതെ കടുവയുടെ നേരെ നോട്ടമെറിഞ്ഞു . കടുവ ഒരു സിഗരറ്റ് കത്തിച്ച് ചുണ്ടോടടുപ്പിച്ച് വലിച്ച് പുക ഊതിവിടുകയാണ് . “ ഇഷൂ ,,,, നീ കേൾക്കുന്നില്ലേ .. പറ ഇഷൂ ,, സത്യമല്ലല്ലോ അത് ” അമിയുടെ സൗണ്ട് എന്റെ കാതിൽ പതിക്കുമ്പോൾ ഞാൻ നിന്നനിൽപ്പിൽ ഇല്ലാതിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു . എന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു 😭 ഞാൻ പതിയെ തല ചെരിച്ച് കടുവയെ നോക്കി ,,,, അപ്പോ കടുവ ആ എഗ്രിമെന്റ് പേപ്പർ ഉയർത്തി കാണിച്ചു തന്നു . അത് കണ്ടതോടു കൂടി എന്റെ സകലധെെര്യവും ഇല്ലാതായി . ഞാൻ പോലുമറിയാതെ “ സത്യമാണ് ” എന്ന് അമിയോട് പറഞ്ഞു ...

പിന്നെ അവൻ പറയുന്നതൊന്നും കേൾക്കാൻ നിൽക്കാതെ കോൾ കട്ട് ചെയ്ത് ഫോൺ സോഫയിലേക്കിട്ട് മുട്ടുകുത്തി താഴെ ഇരുന്ന് മുഖം പൊത്തിപ്പിടിച്ച് തേങ്ങിക്കരഞ്ഞു .. എനിക്കറിയാ എന്റെ അമി ഇപ്പോ സ്വയം ഇല്ലാതായിട്ടുണ്ടാകും . ഇനി ഇതറിയുമ്പോ എന്റെ അബ്ബിയും ഉമ്മിയും തകർന്നു പോകും 😭😭 അവരെല്ലാം എന്നെ ഒരു മോശം പെണ്ണായിട്ടല്ലേ കരുതൂ ,,,, സ്വന്തം അബ്ബിയേയും ഉമ്മിയേയും ചതിച്ച മോളായിട്ടല്ലേ അവരെന്നെ കാണൂ ... ഒരുത്തന് കല്യാണം പറഞ്ഞു വച്ചിട്ട് വേറൊരുത്തന്റെ കൂടെപ്പോയ പെണ്ണായിട്ടല്ലേ സമൂഹം ഇനി എന്നെ കാണൂ ... 😭 അതിനേക്കാളുപരി എന്റെ റിനീഷിക്ക ഈ കാര്യം അറിയുമ്പോൾ ...... പാവം ചങ്ക് പൊട്ടിപ്പോകും ഇക്കാന്റെ 😭 ഇത്രയും സ്നേഹം കൊടുത്ത് ഈ ലോകത്ത് ഒരു ഉമ്മയും ഉപ്പയും ഒരു മകളേയും വളർത്തിയിട്ടുണ്ടാകില്ല .. സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെയാ അമി എന്നെ നോക്കിയത് ,,,,, എന്നിട്ടും ഞാനവനെ ചതിച്ചെന്നും ഞാനൊരു വഞ്ചകിയാണെന്നും അവനിപ്പോ കരുതുന്നുണ്ടാകും 😭😭

ഇത്രയും ഒക്കെ അനുഭവിപ്പിക്കാതെ എന്നെ അങ്ങോട്ട് വിളിക്കായിരുന്നില്ലേ പടച്ചോനേ 😭😭😔😕 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ഇഷുവിന്റെ കോൾ വന്ന് കഴിഞ്ഞതും അമി ആകെ തകർന്ന അവസ്ഥയിലായി ... സ്വന്തം ജീവനേക്കാളേറെ സ്നേഹിച്ച് വളർത്തിയതാണ് അവരവളെ . അവളുടെ എന്താഗ്രഹവും പറഞ്ഞു തീരുന്നതിന് മുന്നേ തന്നെ സാധിച്ചു കൊടുത്തിരുന്ന അമിക്ക് ഇഷുവിന്റെ വായിൽ നിന്നു വീണ ആ ഒരു വാക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല ... നിൽക്കുന്ന നിൽപ്പിൽ താൻ ഉരുകിത്തീരുകയാണെന്ന് വരെ അവന് കരുതി .. കുറേ നേരം ആ നിൽപ്പ് തുടർന്നു . പെട്ടെന്ന് ബോധം വന്നപ്പോൾ അവൻ സ്റ്റേഷനു പുറത്തിറങ്ങി അവന്റെ ബുള്ളറ്റെടുത്ത് നേരെ ഇഷുവിന്റെ വീട്ടിലേക്ക് കുതിച്ചു .. ഇഷുവിനെ ഓർത്ത് ആവലാതിപ്പെട്ടിരുന്ന സുബെെദയുടെ കാതുകളിലേക്ക് അമിയുടെ ബുള്ളറ്റിന്റെ ശബ്ദം ഇരച്ചുകയറിയതും അവര് ഹോളിൽ നിന്ന് സിറ്റൗട്ടിലേക്ക് ഓടിയെത്തി ,,, പുറകെ തന്നെ ഷമീറും . അമി ഒറ്റക്കൊള്ളു എന്ന് കണ്ടതും അവരുടെ മുഖം ഇരുണ്ടു ... ബുള്ളറ്റ് പാർക്ക് ചെയ്ത് സിറ്റൗട്ടിലേക്ക് കയറിയ അമിയുടെ മുഖഭാവത്തിൽ നിന്നു തന്നെ അവർക്ക് രണ്ട് പേർക്കും എന്തോ ഒരു പന്തികേട് മണത്തു .

“ കുഞ്ഞ ,, ഇത്തിരി ചോറെടുക്ക് ” അവരെന്തെങ്കിലും ചോദിക്കുന്നതിന് മുൻപായി അമി പറഞ്ഞു അപ്പോ തന്നെ സുബെെദ കിച്ചണിലേക്ക് പോയി .. അമി നേരെ ചെന്ന് വാഷ്ബേസിനിലെ പെെപ്പ് തുറന്ന് കെെക്കുമ്പിളിൽ വെള്ളം നിറച്ച് മുഖത്തേക്ക് വീശിയൊഴിച്ചു . രണ്ട് മൂന്ന് പ്രാവശ്യം അത് തുടർന്നിട്ട് ടവ്വലിൽ തുടച്ച് അവൻ ഡെെനിംങ് ടേബിളിനടുത്ത് ഒരു ചെയറിൽ വന്നിരുന്നു ,, അടുത്ത് തന്നെയായി ഷമീറും . അയാൾക്ക് അവനോടെന്താ ചോദിക്കണ്ടതെന്നോ അവന് അയാളോട് എന്താ പറയണ്ടതെന്നോ അറിയില്ലായിരുന്നു . രണ്ട് പേരും താഴേക്ക് നോക്കിയിരുന്നു കുറച്ച് കഴിഞ്ഞപ്പോൾ തന്നെ സുബെെദ ഒരു പ്ലേറ്റിൽ കുറച്ച് ചോറും കറിയും എടുത്ത് കൊണ്ടു വന്ന് അമിയുടെ മുന്നിലായി വച്ചു . അമി തലയുയർത്തി പ്ലേറ്റിലേക്ക് നോക്കി ,,,, ചെമ്മീൻ ഉലർത്തിയതാണ് കറി ,,, ഇഷുവിന്റെ ഫേവറിറ്റ് കറി . അവന്റെ കണ്ണിൽ നനവ് പടർന്നു . അവൻ പ്ലേറ്റ് നീക്കിവച്ച് ചെയറിൽ നിന്നെഴുന്നേറ്റു ഇവനിതെന്തു പറ്റി എന്ന് കരുതി ഷമീറും എഴുന്നേറ്റു ..

അമി പുറത്തേക്ക് നടന്നു ,, പുറകെ ഷമീറും സുബെെദയും അമി ഒന്നും മിണ്ടാതെ ബുള്ളറ്റിൽ കയറിയിരുന്ന് ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു . മകളെക്കുറിച്ചുള്ള എന്തെങ്കിലും അറിവ് കിട്ടുമെന്ന പോൽ വളരെ നിസ്സഹായതയോടു കൂടി തന്നെ നോക്കി നിൽക്കുന്ന ആ കണ്ണുകളെ കണ്ടില്ലെന്ന് നടിക്കാൻ അവനായില്ല .. അവൻ ധെെര്യം സംഭരിച്ച് എല്ലാം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു “ കൊച്ചാ ... കുഞ്ഞാ ... ഇനി ഇഷൂനെ വെയിറ്റ് ചെയ്യണ്ട ,, അവളിനി ഇങ്ങോട്ട് വരില്ല ” അവൻ അവരെ നോക്കാതെ തന്നെ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു “ അതെന്താടാ ,,, അവൾക്കെന്താ പറ്റിയെ ” വെപ്രാളത്തോടു കൂടി തന്റെ അരികിലേക്ക് വന്ന ഷമീറിനോടും സുബെെദയോടും അവനെല്ലാ കാര്യങ്ങളും പറഞ്ഞു . എല്ലാം കേട്ടുകഴിഞ്ഞതും സുബെെദയിൽ നിന്നും ഒരു തേങ്ങലുയർന്നു . പതിയെ അത് കുറഞ്ഞ് വന്ന് സുബെെദ ഒരു തൂവൽ കണക്കെ താഴേക്ക് നിലംപതിച്ചു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ]

ആ പോലീസ്കാരനെ വിളിച്ചു കഴിഞ്ഞതിന് ശേഷം അവളുടെ കണ്ണീര് തോർന്നിട്ടില്ല . നിലത്ത് മുട്ടു കുത്തിയിരുന്ന് മുഖം പൊത്തിപ്പിടിച്ചിരുന്ന് കരയുന്നത് കാണുമ്പോ എന്റെ ചങ്കിൽ നിന്ന് ചോര വരുന്നത് പോലെ തോന്നാ ... 😬😕 പക്ഷേ അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഞാൻ അർഹനല്ല എന്ന ഉത്തമബോധ്യമുള്ളതു കൊണ്ട് തന്നെ ഞാൻ അവളുടെ അടുത്തേക്കേ പോയില്ല . അവളുടെ കരച്ചിൽ കാണാനുള്ള ശക്തിയില്ലാത്തതു കൊണ്ട് ഞാൻ ബാൽക്കണിയിൽ ചെന്നിരുന്നു ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരിക്കുമ്പോഴും എന്റെ മനസ്സിൽ വല്ലാത്ത ഒരു കുറ്റബോധമായിരുന്നു . അവളോട് ഞാൻ ചെയ്തത് തെറ്റായിപ്പോയോ എന്നൊരു തോന്നൽ 😇😕 ഒരിക്കലും അവളെ കരയിക്കില്ല എന്ന് ഞാൻ കരുതിയിരുന്നു . പക്ഷേ എന്റെ കൂടെ വന്നതിനു ശേഷം അവളുടെ കണ്ണിൽ നിന്ന് കണ്ണീര് തോർന്നിട്ടില്ല ...

അവളുടെ ഇഷ്ടം പോലെ ജീവിക്കാൻ അനുവദിച്ചാൽ മതിയായിരുന്നു ... വെറുതെ അവളുടെ സന്തോഷം ഇല്ലാതാക്കി ... പക്ഷേ മറുഭാഗം ചിന്തിച്ചാൽ അവളെന്നും എന്റെ കൂടെ വേണമെന്ന് കരുതിയതു കൊണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തത് ... എന്റെ ദേവൂട്ടിക്ക് ശേഷം ഞാനീ ലോകത്ത് ആരേയും ഇത്രമാത്രം സ്നേഹിച്ചിട്ടില്ല ... അവളില്ലാതെ എനിക്ക് പറ്റില്ല ... സോ ഞാനവളോട് ചെയ്തത് ഒരിക്കലും ഒരു തെറ്റല്ല .... ഏറെ ടെൻഷനോടു കൂടി ബാൽക്കണിയിലിരുന്ന് ആദി സിഗരറ്റ് വലിച്ചു കൊണ്ടിരുന്നപ്പോൾ അകത്ത് റൂമിൽ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അമർത്തി തുടച്ച് ഒരു പുതിയ തീരുമാനമെടുക്കുകയായിരുന്നു ഇഷു ............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story