🔥 ചെകുത്താൻ 🔥 : ഭാഗം 40

chekuthan aami

രചന: ആമി

രാത്രി ഞാൻ ബാൽക്കണിയിലും അവള് റൂമിലുമാണ് കിടന്നത് . രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ റൂമിലെങ്ങും ആ നീർക്കോലിയെ കാണാനില്ല . ബാത്റൂമിൽ നോക്കിയപ്പോൾ അവിടെയും ഇല്ല . ബാൽക്കണിയിലേക്ക് ഞാനോ കുട്ടനോ ഇല്ലാതെ കടക്കാൻ കഴിയില്ലാത്തതു കൊണ്ട് അവിടെ ഉണ്ടാകാനും വഴിയില്ല ... പിന്നെ ഇവളിതെവിടെപ്പോയി എന്ന് കരുതി ഞാൻ റൂമിനു പുറത്തേക്കിറങ്ങി ഇനി അവളെങ്ങാനും ഇവിടുന്ന് ഓടിപ്പോയിട്ടുണ്ടാകുമോ എന്ന ഭീതി എന്നിലുയർന്നതും ഞാൻ നടത്തത്തിന്റെ സ്പീഡ് കൂട്ടി താഴേക്കിറങ്ങി . താഴെ എത്തിയപ്പോഴാണ് ശരിക്കൊന്ന് ശ്വാസം വീണത് ,,, അവള് ഹോളിലിരുന്ന് അഹാനയോടും കുട്ടനോടും സംസാരിച്ചു കൊണ്ടിരിക്കാണ് . ഞാൻ അവരെ ലക്ഷ്യം വച്ച് നടന്നു ... എന്നെ കണ്ടതും അവളുടെ മുഖത്ത് ഒരുതരം പുച്ഛവും അതോടൊപ്പം ദേഷ്യവും വിരിയുന്നത് ഞാൻ കണ്ടു . ഞാനതൊന്നും മെെന്റ് ചെയ്യാതെ ഒന്ന് കോട്ടിച്ചിരിച്ചു കൊണ്ട് കുട്ടന്റെ അടുത്ത് ചെന്നിരുന്നു .

പക്ഷേ ആ നീർക്കോലി അവിടുന്ന് എഴുന്നേറ്റ് പോയി 😬 ഞാനൊന്ന് ചിരിച്ചു കൊണ്ട് കുട്ടനോടും അഹാനയോടും സംസാരിച്ചിരുന്നു “ നിങ്ങളിന്ന് തൊട്ട് ഓഫീസിൽ വരില്ലേ ” പെട്ടെന്ന് ഓർത്തപ്പോൾ ഞാനവരോട് രണ്ട് പേരോടുമായി ചോദിച്ചു “ ആഹ് ടാ ,,, ഉണ്ട് ” കുട്ടൻ പറഞ്ഞു “ എന്നാ വേഗം പോയി ഫ്രഷായി പോരേ ” എന്ന് പറഞ്ഞ് ഞാൻ മുകളിലേക്ക് പോയി ... റൂമിലെത്തി ടവ്വൽ എടുത്ത് ബാത്റൂമിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് കബോഡിനടുത്തുള്ള ചെറിയ ടേബിളിൽ ഒരു പേപ്പർ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെടുന്നത് . ഇതെന്താണാവോ ഇത് എന്ന് കരുതി ഞാൻ അതെടുത്ത് നിവർത്തി നോക്കി .. അതിലെഴുതിയിരിക്കുന്ന ഓരോ വാക്കും കണ്ടതും എനിക്ക് അടിമുടി തരിച്ചു കയറി “ ഇഷാനാാാാാാ ..... 😡😡 ” അതിലെഴുതിയിരിക്കുന്ന മുഴുവൻ വായിച്ചു കഴിഞ്ഞ് ഞാൻ ആ പേപ്പർ കയ്യിൽ ചുരുട്ടിപ്പിടിച്ച് അലറി ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] ആഹ് ,,,,,, കടുവയുടെ വിളി വന്നല്ലോ ... കിച്ചണിൽ നിന്ന് മുകളിലേക്ക് കയറി നേരെ റൂമിലെത്തിയപ്പോൾ ഒരു പേപ്പർ കയ്യിൽ ചുരുട്ടിപ്പിടിച്ച് കട്ടക്കലിപ്പോടെ നിൽക്കുകയാണ് നിങ്ങളുടെ നായകൻ 😏

അത് എന്ത് പേപ്പറാണെന്ന് എനിക്ക് നല്ല ഉത്തമബോധ്യമുള്ളതു കൊണ്ട് തന്നെ ഞാൻ അകത്തേക്ക് കയറാതെ പതിയെ അകത്തേക്ക് തലയിട്ടു നോക്കി എന്താ എന്ന് ചോദിച്ചു “ ഇതെന്താ ഇത് ” എന്റെ സൗണ്ട് കേട്ടതും ആ പേപ്പർ കയ്യിൽ ഉയർത്തിപ്പിടിച്ചു കൊണ്ട് ഗാംഭീര്യമേറിയ ശബ്ദത്തോടു കൂടി കടുവ ചോദിച്ചു “ അതെന്താണെന്ന് ഞാനെങ്ങനെ അറിയാനാ ... സാറിന്റെ കയ്യിലല്ലേ അതിരിക്കുന്നെ .. വായിച്ച് നോക്കിയാ മതിയല്ലോ ” ഞാനൊരു പുച്ഛമനോഭാവത്തോടു കൂടി പറഞ്ഞിട്ട് തല തിരിച്ച് നിന്നു പെട്ടെന്നാണ് എന്റെ കയ്യിൽ എന്തോ മുറുകുന്നത് ഞാനറിഞ്ഞത് . തല വെട്ടിച്ച് നോക്കിയപ്പോൾ ആ കടുവ എന്റെ കയ്യിൽ മുറുക്കി പിടിച്ചിരിക്കുകയാണ് . കെെ വേദനിച്ചട്ട് പാടില്ല . വിടെടോ ,,, എടോ വിടാൻ എന്നൊക്കെ പറഞ്ഞ് ഞാൻ കുറേ അലറി നോക്കി ,,,,, പക്ഷേ എവിടുന്ന് ... ആരോട് പറയാൻ ആര് കേൾക്കാൻ 😬😬 കടുവ എന്റെ കെെ പിടിച്ച് ബാക്കിലേക്കാക്കി തിരിച്ച് വച്ചു . വേദന കൊണ്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി . പക്ഷേ അത് കണ്ടിട്ടൊന്നും ആ കടുവ പിടുത്തം വിട്ടില്ല ... ഞാൻ കണ്ണുകൾ ഇറുകെയടച്ച് തല ചെരിച്ച് നിന്നു . കടുവ പിടുത്തം ഒന്നുകൂടി മുറുക്കി .

എന്റെ കണ്ണുകൾ തുറന്ന് വിടർന്ന് വന്നു . ദേഷ്യവും സങ്കടവും ഒക്കെ വന്നു . പക്ഷേ ഞാനൊരക്ഷരം പോലും മിണ്ടിയില്ല . അങ്ങനെ ആ നിൽപ്പ് നിന്നപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന ഒരു ഗ്ലാസ് വെള്ളം എന്റെ കണ്ണിൽപ്പെട്ടത് ... ഞാൻ പിന്നെ രണ്ടാമതൊന്ന് ആലോചിച്ച് നിന്നില്ല ,,,, ആ ഗ്ലാസ് കയ്യിലെടുത്ത് അതിലുള്ള വെള്ളം കടുവയുടെ മുഖത്തേക്ക് ആഞ്ഞൊഴിച്ചു ....... എന്റെ കയ്യിലുള്ള കടുവയുടെ പിടുത്തം ഒന്നയഞ്ഞതും ഞാൻ കെെ വിടുവിച്ച് ഓടി സ്റ്റെയറിന്റെ അടുത്ത് ചെന്ന് നിന്നു . കടുവ ടേബിളിൽ കെെ ആഞ്ഞടിക്കുന്ന ശബ്ദം ഞാൻ കേട്ടു . ഞാനൊന്ന് കോട്ടിച്ചിരിച്ചു കൊണ്ട് താഴേക്ക് പോയി ... താഴെ എത്തുന്നതിന് മുൻപ് തന്നെ ആരോ എന്നെ കയ്യിൽ കോരിയെടുക്കുന്നത് പോലെ തോന്നി ... ഞാൻ ഞെട്ടി താഴേക്ക് നോക്കി ,,,,, തോന്നിയതല്ല 😳 ആരോ എന്നെ പൊക്കിയെടുത്തിട്ടുണ്ട് 😱😱 ഞാൻ തല ചെരിച്ച് നോക്കിയപ്പോ കടുവ 😱😱😵😵 വിത് കട്ടക്കലിപ്പ് 😳 നീ തീർന്ന് ഇഷൂ തീർന്ന് ...

മനസ്സിൽ അതും പറഞ്ഞു കൊണ്ട് ഞാൻ കടുവയെ നോക്കി നെെസായിട്ടൊന്ന് ഇളിച്ച് കാണിച്ചു കൊടുത്തു .. ഏഹേ ,,, കടുവയുടെ മുഖത്ത് കലിപ്പ് മാത്രം ... 😱 കടുവ എന്നെയും കൊണ്ട് നേരെ മുകളിലേക്ക് നടന്നു . പടച്ചോനേ ,,, ഇങ്ങേരെന്നെ കൊല്ലാൻ കൊണ്ടുപോകുവാണോ ... 😭😭 റൂമിലെത്തി കടുവ എന്നെ നേരെ ബാത്റൂമിലേക്കാണ് കൊണ്ടുപോയത് . ബാത്റൂമിൽ കയറിയതും ആ കടുവ എന്നെ ബാത്ടബ്ബിലേക്ക് ഒരൊറ്റ ഇടലായിരുന്നു 😭😭😵😕 ആകെ നനഞ്ഞ് കുളിച്ച് മുഖത്തായ വെള്ളം കെെ കൊണ്ട് തുടച്ച് കളഞ്ഞ് ഞാൻ ആ ബാത്ടബ്ബിൽ എഴുന്നേറ്റിരുന്ന് കടുവയെ നോക്കി പല്ലിറുമ്മി 😬 “ എന്നോട് കളിക്കുമ്പോ സൂക്ഷിച്ചും കണ്ടും ഒക്കെ കളിക്കണം . കേട്ടോടീ നീർക്കോലീ ” എന്നും പറഞ്ഞ് കടുവ സ്ലോമോഷനിൽ തിരിഞ്ഞ് നടന്നു ഡോറിനടുത്തെത്തിയതും കടുവ തിരിഞ്ഞ് നിന്ന് എന്തോ മറന്ന പോലെ എന്നെ നോക്കി ഒന്ന് കോട്ടിച്ചിരിച്ചു “ അപ്പോഴേ ,, നീ എഴുതിവച്ച ആ റെസിഗ്നേഷൻ ലെറ്റർ ഞാൻ വേസ്റ്റ് ബിന്നിലേക്കിട്ടിട്ടുണ്ട് . സോ വേഗം കുളിച്ച് റെഡിയായി ഓഫീസിലേക്ക് വാട്ടോ മിസ് ഇഷാന അലി ഫെെസൽ ... ,,,

ഓഹ് സോറി ,,,, മിസ്സിസ്സ് ഇഷാന ആദവ് കൃഷ്ണ എന്നും പറഞ്ഞ് കടുവ പുറത്തേക്ക് കടന്ന് ഡോർ ചാരി . ഞാൻ ആ ബാത്ടബ്ബിലെ വെള്ളത്തിൽ ആഞ്ഞുതല്ലി 😬😬 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] അവൾടെ കോപ്പിലെ ഒരു റെസിഗ്നേഷൻ ലെറ്റർ 😬😬 അതിനെക്കുറിച്ച് ചോദിക്കാൻ വിളിച്ചപ്പോ അവൾടെ മറ്റേടത്തെ ഒരു ജാഡയും .. അതും പോരാഞ്ഞ് എന്റെ മുഖത്തേക്ക് വെള്ളം ഒഴിച്ചിരിക്കുന്നു . എന്ത് ധെെര്യം ഉണ്ടായിട്ടാ അവള് ഈ ആദവ് കൃഷ്ണയുടെ മുഖത്തേക്ക് വെള്ളം കോരിയൊഴിച്ചത് 😡 പിന്നെ ഒന്നും നോക്കിയില്ല ,,, പുറകെ ചെന്ന് അവളെ പൊക്കിയെടുത്ത് കൊണ്ടുപോയി ബാത്ടബ്ബിലേക്കിട്ടു .. 😁😝 ഞാൻ പിന്നെ അവിടെ നിക്കാതെ നേരെ ഗസ്റ്റ് റൂമിലേക്ക് ചെന്ന് അവിടുത്തെ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് ഹോളിലേക്ക് വന്നു . ഹോളിലെത്തിയപ്പോൾ ആ നീർക്കോലി ഒഴിച്ച് ബാക്കി എല്ലാവരും ഡെെനിംങ് ടേബിളിനു ചുറ്റും ഇരിക്കുന്നുണ്ട് . ഞാനും ചെന്ന് ഒരു ചെയർ വലിച്ചിട്ട് ഫോൺ ടേബിളിൽ വച്ച് ആ ചെയറിൽ കയറിയിരുന്നു “ മോളെവിടെടാ ആദീ ” അമ്മ ചോദിക്കുന്നത് കേട്ടിട്ടും കേട്ട ഭാവം നടിക്കാതെ ഞാൻ ഒരു പ്ലേറ്റ് എടുത്ത് വച്ച് അതിലേക്ക് അപ്പം ഇട്ടു കൊണ്ടിരുന്നു “ ദേ വരുന്നു അമ്മാ ”

അമ്മയുടെ ചോദ്യത്തിന് മറുപടി അഹാന പറഞ്ഞപ്പോൾ ഞാനടക്കം എല്ലാവരും അഹാന നോക്കുന്നിടത്തേക്ക് നോക്കി ...,,, ഒരു ബ്ലഡ് കളർ ടോപ്പും പാന്റും വെെറ്റ് കളർ ഷാളും ഇട്ട് വരുന്ന അവള് എന്നത്തേതിലും സുന്ദരിയായിരുന്നു 😌❤ ഞാനെടുത്ത് കൊടുത്ത ഡ്രസ്സ് ആണത് . മനപ്പൂഃർവ്വമാണ് ഞാൻ അവളിടുന്ന പോലത്തെ ജീനും കുട്ടിടോപ്പും എടുക്കാതിരുന്നത് . എല്ലാം ഇതുപോലത്തെ ലെങ്തി ടോപ്പുകളും പാന്റ്സും ആണ് . അവള് നേരെ വന്ന് എന്നെ ഒന്ന് തുറിച്ച് നോക്കിയിട്ട് അഹാനയുടെ അടുത്തുള്ള ചെയർ വലിച്ചിട്ട് അതിലിരുന്നു 😬 “ മോൾടെ വീടെവിടെയാ ” അച്ഛൻ അവളോടായി ചോദിച്ചു . അച്ഛൻ ഇന്നലെ അവളെ കണ്ടിരുന്നില്ല .. ഇന്നാണ് കാണുന്നത് “ തോട്ടക്കാട്ടുകര ” “ മ്മ് ... മോൾടെ വീട്ടിലറിയോ മോളിവന്റെ കൂടെയാ വന്നിരിക്കുന്നതെന്ന് ” അച്ഛന്റെ അടുത്ത ചോദ്യം കേട്ടതും അവളുടെ തല താഴ്ന്നു “ അതൊക്കെ അറിയാം ” ഞാൻ പറഞ്ഞു “ ഹ്മ് ... ” അച്ഛനൊന്ന് അമർത്തി മൂളി “ എന്തായാലും ഇത്രയും ആയി ..

ഇനിയിപ്പോ നമ്മളായിട്ട് ഒന്നും കുറക്കണ്ട . രണ്ട് ദിവസം കഴിഞ്ഞ് ഒരു പാർട്ടി അറേഞ്ച് ചെയ്യാം ” അമ്മ അച്ഛനോടായി പറഞ്ഞു . അത് കേട്ടതും ആ നീർക്കോലി തല പൊന്തിച്ച് അമ്മയെ നോക്കി ... “ അത് ശരിയാ .. അരവിന്ദിനോടും ആദർശിനോടും ഒന്ന് സംസാരിക്കട്ടെ .,,, എന്നിട്ട് അവർക്ക് വരാൻ പറ്റുന്ന ഒരു ദിവസം നോക്കി അന്ന് പാർട്ടി വക്കാം ” അത്രയും പറഞ്ഞു കൊണ്ട് അച്ഛൻ ഫുഡിലേക്ക് കോൺസൺട്രേറ്റ് ചെയ്തു ... പിന്നെ ആ കാര്യത്തെ കുറിച്ച് ഒരു ചർച്ച നടന്നില്ല . എല്ലാവരും ഫുഡ് കഴിച്ച് എഴുന്നേറ്റു കുട്ടനും അഹാനയും കുട്ടന്റെ ബുള്ളറ്റിൽ വന്നോളാമെന്ന് പറഞ്ഞു . ഞാൻ എന്റെ കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു . അപ്പോഴേക്കും ആ നീർക്കോലി വന്ന് കാറിന്റെ ബാക്ഡോർ തുറന്നു . അത് കണ്ടതും എനിക്കാകെ എരിഞ്ഞുകയറി . ഞാൻ മിററിലൂടെ അവളെ കടുപ്പിച്ചൊന്ന് നോക്കി ... പക്ഷേ അവളതൊന്നും മെെന്റ് ചെയ്യാതെ പുറത്തേക്ക് നോക്കിയിരുന്നു . ഞാൻ പിന്നെ ഒന്നും പറയാൻ നിക്കാതെ നേരെ ഓഫീസിലേക്ക് വിട്ടു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ]

ഓഫീസിലെത്തി ഞാൻ ആദ്യം തന്നെ ചാടിയിറങ്ങി അകത്തേക്ക് പോയി . നേരെ ചെന്ന് പഞ്ച് ചെയ്ത് ഞാൻ ക്യാബിനിലേക്ക് പോയി ... ഞാൻ ക്യാബിനിലെത്തി ചെയറിൽ ചാരി കണ്ണടച്ചിരുന്നു .... ഉമ്മിയും അബ്ബിയും അമിയും റിനീഷിക്കായും എല്ലാവരും എന്റെ കൺമുന്നിൽ തെളിഞ്ഞുനിന്നു ... കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങിയതും ഒരു ചുടുനിശ്വാസം എന്റെ പിൻകഴുത്തിൽ പതിഞ്ഞു . ഞാൻ കണ്ണ് തുറന്ന് കണ്ണുനീർ തുടച്ച് തല തിരിച്ച് നോക്കി ,,, എന്റെ തൊട്ടുബാക്കിൽ ചെയറിൽ കെെ കുത്തി കടുവ നിൽക്കുന്നു . ഒരു നിമിഷം റിനീഷിക്കാനെ ഓർമ്മ വന്നതും ഞാൻ വേഗം ചെയറിൽ നിന്നെഴുന്നേറ്റ് കടുവയെ നോക്കാതെ പുറത്തേക്കിറങ്ങി ... നേരെ ക്യാന്റീനിലേക്ക് ചെന്ന് കുറച്ച് സമയം അവിടെ ഇരുന്നു . കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് തിരിഞ്ഞപ്പോൾ തൊട്ടുബാക്കിലായി ആ ഫോട്ടോഗ്രഫർ പയ്യൻ നിൽക്കുന്നത് കണ്ടു . ഞാൻ ദയനീയമായി അവനെ ഒന്ന് നോക്കിയിട്ട് അവനോടൊന്നും മിണ്ടാതെ അവനെ മറികടന്ന് താഴേക്ക് പോന്നു താഴെ ക്യാബിനിലെത്തി ഡോർ ചാരി ബാത്റൂമിലേക്ക് കയറി കെെക്കുമ്പിളിൽ വെള്ളം നിറച്ച് മുഖത്തേക്ക് ആഞ്ഞൊഴിച്ചു കൊണ്ടേയിരുന്നു . കുറേ സമയം അത് തുടർന്നു ....

മനസ്സ് ഒന്ന് ശാന്തമായെന്ന് തോന്നിയപ്പോൾ ടവ്വലിൽ മുഖം തുടച്ച് പുറത്തിറങ്ങി ചെയറിൽ കയറിയിരുന്നു ഇന്ന് കടുവ എനിക്ക് ഒരു വർക്ക് പോലും തന്നില്ല .... വെെകുന്നേരം ആക്കിയെടുത്ത പാട് എനിക്കറിയാം . ശ്രീജിത് സാറും അഹാനയും സാറിന്റെ വീട്ടിലേക്കാണ് പോയത് . ഞാൻ കടുവയുടെ കൂടെ കടുവയുടെ വീട്ടിലേക്കും .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ തങ്ങളുടെ ഒരേ ഒരു മകളെക്കുറിച്ചുള്ള ആധിയിലാണ് ഷമീറും സുബെെദയും . കരഞ്ഞു തളർന്ന് തന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരിക്കുന്ന സുബെെദയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ ഷമീർ വിഷമിച്ചു അമി പറഞ്ഞതനുസരിച്ച് നോക്കുവാണെങ്കില് അവള് പോയിരിക്കുന്നത് ഒരു ഹിന്ദു പയ്യന്റെ കൂടെയാണ് . ഒരു മുസ്ലിമിന്റെ കൂടെയായിരുന്നെങ്കിൽ കൂടിയും സഹിക്കാമായിരുന്നു .. പക്ഷേ ഇതൊരു അന്യമതസ്ഥന്റെ കൂടെ പോയ അവളെ എങ്ങനെ വീട്ടിൽ കയറ്റും .. ഇനി ഇപ്പോ വീട്ടിൽ കയറ്റിയാൽ തന്നെ തങ്ങളുടെ കുടുംബത്തെ മുഴുവൻ മഹല്ലിൽ നിന്ന് പുറത്താക്കും എന്നുള്ളതു കൊണ്ട് തന്നെ ആ ഒരു റിസ്കെടുത്ത് അവളെ വീട്ടിൽ കയറ്റാൻ ഷമീറിന് ധെെര്യമുണ്ടായിരുന്നില്ല ..

ഇന്നലെ രാത്രിത്തേതിന് ശേഷം സുബെെദ കിച്ചണിൽ കയറിയിട്ടേയില്ല ... രാത്രി മുതൽ രണ്ട് പേരും പച്ചവെള്ളം പോലും കുടിക്കാതിരിക്കുന്നതാണ് . താഴത്തും തറയിലും വക്കാതെ പൊന്നുപോലെ വളർത്തി വലുതാക്കിയ മകൾ ഇപ്പോൾ എവിടെയായിരിക്കും , ഏതവസ്ഥയിലായിരിക്കും , അവനവളെ നോക്കുന്നുണ്ടോ , നേരത്തിന് വല്ലതും കഴിക്കുന്നുണ്ടോ , തുടങ്ങിയ ആധിയായിരുന്നു അവരുടെ രണ്ട് പേരുടെ ഉള്ളിലും നിറഞ്ഞു നിന്നിരുന്നത് വെെകുന്നേരം ആയപ്പോൾ അമി അവിടേക്ക് വന്നു . ഹോളിൽ തന്നെ ഇരിക്കുന്ന ഷമീറിനെയും സുബെെദയെയും കണ്ണിലുടക്കിയതും അവന്റെ ഉള്ളം ചുട്ടുപൊള്ളാൻ തുടങ്ങി ... അവൻ ചെന്ന് അവരുടെ രണ്ട് പേരുടെയും മുന്നിലായി താഴെ മുട്ടുകുത്തിയിരുന്നു .. അവര് രണ്ട് പേരും തലയുയർത്തി അവനെ നോക്കി ... “ റിനീഷിനോട് എന്ത് പറയും ” അവൻ അല്പം മടിച്ചാണെങ്കിലും അവന്റെ സംശയം ചോദിച്ചു “ നീ എന്താന്ന് വച്ചാ പറഞ്ഞോ .. അധികം വെെകിപ്പിക്കണ്ട ” ഇടറുന്ന ശബ്ദത്തോടു കൂടി ഷമീർ അത് പറഞ്ഞതും അമി എഴുന്നേറ്റ് സിറ്റൗട്ടിലേക്ക് നടന്നു ... സിറ്റൗട്ടിലെത്തി പോക്കറ്റിൽ നിന്ന് തന്റെ ഫോൺ എടുത്ത് Rineesh എന്ന കോൺടാക്ടിലേക്ക് വിളിക്കുമ്പോൾ എന്ത് പറയുമെന്നറിയാതെ അവനാകെ വിയർത്തിരുന്നു .

മൂന്ന് റിംങ് ചെയ്തതും മറുതലക്കൽ കോൾ കട്ടായി ... അമി ഫോൺ കയ്യിൽ പിടിച്ച് കറക്കിക്കൊണ്ട് സിറ്റൗട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ... പെട്ടെന്ന് തന്നെ അവന്റെ ഫോൺ ബബെല്ലടിച്ചു .. റിനീഷാണ് . അവൻ കോൾ അറ്റൻഡ് ഫോൺ ചെവിയിലേക്ക് വച്ചു “ ഹലോ ” മറുപുറത്ത് നിന്ന് കേട്ട റിനീഷിന്റെ ശബ്ദം അവന്റെ ശരീരത്തിലുടനീളം ഒരു വിറയൽ കൊണ്ടുവന്നു അവൻ കണ്ണടച്ച് പിടിച്ച് ദീർഘമായി ഒരു ശ്വാസം എടുത്ത് വിട്ടിട്ട് ഹലോ പറഞ്ഞു “ ആരാ ” റിനീഷിന് അമിയുടെ നമ്പർ അറിയില്ല . അതുകൊണ്ട് തന്നെ അവൻ ചോദിച്ചു “ ഞാൻ അമീറാണ് ” “ ആഹ് അമി .. പറയെടാ .. എന്താണ് വിശേഷിച്ച് ” റിനീഷ് ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തി “ എടാ അതേ ... ” അമി എന്ത് പറയുമെന്നറിയാതെ വിഷമിച്ചു “ എന്താടാ ,,, പറയെടാ ” അവനെന്താ പറയാൻ പോകുന്നതെന്നറിയാതെ റിനു അവനോട് ചോദിച്ചു “ എടാ ,,, അത് ഇഷു .... ” അമി വാക്കുകൾ മുഴുവനാക്കാൻ ബുദ്ധിമുട്ടി

“ എന്താടാ ,, ഇഷൂനെന്താ പറ്റിയെ ” റിനുവിന്റെ ശബ്ദത്തിൽ വെപ്രാളം അലതല്ലി “ ഒന്നും പറ്റിയില്ല ... അവള് .. ” “ ടെൻഷനാക്കാതെ ഒന്ന് പറ അമി ” “ അവള് ഒരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയെടാ ” ഇടറുന്ന ശബ്ദത്തോടു കൂടി അമി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു അമിയുടെ ശബ്ദം കാതിൽ പതിഞ്ഞതും റിനീഷിന് ഷോക്കേറ്റ പോലെയായി . ഒരു നിമിഷത്തേക്ക് അവൻ സ്തംഭിച്ചു പോയി ... ശരീരം മുഴുവൻ മരവിക്കുന്നത് പോലെ തോന്നി അവന് “ ഇല്ലെടാ ,,, അങ്ങനെ ഒന്നും ഉണ്ടാവില്ല ... ഞാനൊന്നവളെ വിളിച്ചു നോക്കട്ടെ ” റിനീഷ് കേട്ടത് വിശ്വസിക്കാനാകാതെ കോൾ കട്ട് ചെയ്യാനൊരുങ്ങി “ അവളെ വിളിക്കണ്ട ,, അവളുടെ ഫോൺ ഓഫാണ് ” പെട്ടെന്ന് അമിയുടെ ശബ്ദം അവന്റെ കാതിൽ തുളഞ്ഞുകയറിയതും അവനൊരു നിമിഷം നിശബ്ദത പാലിച്ചു .

എന്നിട്ട് അമിയോട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്തു കോൾ കട്ട് ചെയ്തിട്ടും റിനുവിന്റെ മരവിപ്പ് മാറിയിരുന്നില്ല . അവൻ കണ്ണടച്ച് ചെയറിൽ ചാരിയിരുന്നു . അവളുടെ കൊഞ്ചലും ചിരിയും എല്ലാം അവന്റെ കൺമുന്നിൽ തെളിഞ്ഞുനിന്നു ഒരുപാട് ഇഷ്ടമായിരുന്നില്ലേ പെണ്ണേ നിന്നെ എനിക്ക് ... എന്നിട്ടും എന്തിനാ നീ എന്നെ ചതിച്ചെ ... 😭 ഇഷുവിന്റെ ഓർമ്മകളോടൊപ്പം റിനുവിന്റെ കണ്ണുകളിൽ കണ്ണുനീരും സ്ഥാനം പിടിച്ചിരുന്നു ... ഇഷുവിന്റെ അവസ്ഥ എന്തെന്നോ അവൾക്ക് അങ്ങനെ ചെയ്യേണ്ടി വന്ന സാഹചര്യം എന്തെന്നോ ഒരിക്കൽപോലും ആലോചിക്കുകയോ അന്വേഷിക്കുകയോ ചെയ്യാതെ അവൾ ജീവനുതുല്യം സ്നേഹിച്ചവരെല്ലാവരും അവളെ കുറ്റപ്പെടുത്താൻ തുടങ്ങി ...............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story