🔥 ചെകുത്താൻ 🔥 : ഭാഗം 41

chekuthan aami

രചന: ആമി

രാവിലെ തന്നെ എഴുന്നേറ്റ് ഫ്രഷായി താഴേക്ക് പോയി കിച്ചണിൽ ചെന്നിരുന്ന് അമ്മയോട് സംസാരിച്ചിരുന്നു . അമ്മ എന്റെ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ ചോദിച്ചു . സത്യം പറഞ്ഞാ ഞാനൊരു മുസ്ലിമാണെന്ന് അമ്മ അപ്പോഴാണ് മനസ്സിലാക്കിയത് .. ആ ഒരു ചെറിയ വേദന അമ്മയുടെ മുഖത്ത് ഞാൻ കണ്ടു ... പക്ഷേ എന്റെ സമ്മതത്തോടു കൂടിയല്ല ഈ വിവാഹം നടന്നതെന്നോ കടുവ എന്നെ ബലമായി പിടിച്ചോണ്ട് വന്ന് കല്യാണം കഴിച്ചതാണെന്നോ ഒന്നും ഞാൻ അമ്മയോട് പറയാൻ നിന്നില്ല ... വെറുതെ എന്തിനാ എല്ലാവരെയും വിഷമിപ്പിക്കുന്നെ “ മറ്റന്നാള് ആദിയുടെ ചേട്ടന്മാര് വരും . അന്ന് ഫങ്ഷൻ വക്കാമെന്നാ ആദിയുടെ അച്ഛൻ പറയുന്നെ . മോൾടെ വീട്ടില് .... ” “ പറയണ്ട ,, അവരാരും വരില്ല ” അമ്മയെ പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു . അമ്മ പിന്നെ ഒന്നും പറഞ്ഞില്ല . ഞാൻ പോയി റെഡിയായി വരാമെന്ന് പറഞ്ഞ് റൂമിലേക്ക് നടന്നു ... പാട്ടും പാടി മുകളിലെത്തി നേരെ റൂമിലേക്ക് വച്ചുപിടിച്ചു റൂമിന്റെ ഫ്രണ്ടിലെത്തി ഡോർ തുറക്കാൻ വേണ്ടി ഹാന്റിലിൽ പിടിച്ച് അങ്ങോട്ട് തള്ളിയതും അവിടുന്നാരോ ഡോർ തുറന്നു ... ഞാൻ ദേ പോകുന്നു ,,,, ഭൂമിയിലോട്ട് ... 😇😬

ഞാൻ പേടിച്ച് കണ്ണുകൾ ഇറുകെയടച്ച് വീഴാൻ റെഡിയായി നിന്നു പക്ഷേ താഴെ എത്തിയില്ല ,,,, ആരോ താങ്ങിപ്പിടിച്ചിട്ടുണ്ട് ... കണ്ണ് തുറന്ന് നോക്കിയത് തന്നെ എന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന മറ്റ് രണ്ട് കണ്ണുകളിലേക്കാണ് . ആ കണ്ണുകളുടെ ഉടമ കടുവയാണെന്ന് മനസ്സിലാക്കാൻ അധികം നേരമൊന്നും വേണ്ടിവന്നില്ല ... ഞാൻ കടുവയുടെ കഴുത്തിലൂടെ കയ്യിട്ടാണ് കിടക്കുന്നത് . കടുവയാണെങ്കില് എന്റെ അരക്കെട്ടിലൂടെ കയ്യിട്ട് പിടിച്ച് എന്നെത്തന്നെ ഇമചിമ്മാതെ നോക്കി നിൽക്കാണ് ഞാൻ പെട്ടെന്ന് തന്നെ എന്റെ കെെ എടുത്ത് കടുവയുടെ കെെ വിടുവിച്ച് കടുവയിൽ നിന്ന് അകന്ന് നിന്നു .... കടുവ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി .. ഞാൻ അകത്ത് കയറി ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് താഴേക്ക് വന്നു താഴെ എത്തുമ്പോൾ കടുവ ഒരു ചെയറിൽ ഇരുന്ന് ഫോണിൽ കളിക്കുകയാണ് . ഞാൻ പിന്നെ കടുവയെ മെെന്റ് ചെയ്യാതെ കിച്ചണിലേക്ക് ചെന്ന് ഫുഡ് ഒക്കെ ടേബിളിൽ എടുത്തു വക്കാൻ അമ്മയെയും ബിന്ദു ചേച്ചിയേയും ഹെൽപ്പ് ചെയ്തു എല്ലാം റെഡിയായി കഴിഞ്ഞപ്പോൾ അച്ഛൻ വന്നു . ഞങ്ങൾ നാല് പേരും ഒരുമിച്ചിരുന്ന് കഴിക്കാൻ തുടങ്ങി . പെട്ടെന്ന് എനിക്കെന്റെ വീട് ഓർമ്മ വന്നു ..

എത്ര ലേറ്റായാലും രാത്രി ഞങ്ങള് മൂന്ന് പേരും ഒരുമിച്ചിരുന്നേ ഫുഡ് കഴിക്കൂ ,, അബ്ബിക്ക് അത് നിർമന്ധമാണ് . ഇക്കഴിഞ്ഞ രണ്ട് ദിവസമായിട്ട് അവര് വല്ലതും കഴിച്ചിട്ടുണ്ടാകുമോ എന്തോ എന്നാലോചിച്ചപ്പോൾ എന്റെ ചങ്കിൽ എന്തോ ഒന്ന് കൊളുത്തിവലിക്കുന്ന പോലെ തോന്നി . പിന്നെ ഫുഡ് കഴിക്കാൻ തോന്നിയില്ല . കുറച്ച് നേരം പ്ലേറ്റിൽ ചിക്കിച്ചികഞ്ഞിരുന്നിട്ട് ഞാൻ എഴുന്നേറ്റ് പോയി കെെ കഴുകി പുറത്ത് കടുവയെ വെയിറ്റ് ചെയ്ത് നിന്നു കുറച്ച് നേരത്തിന് ശേഷം കടുവ പുറത്തേക്ക് വന്നു . കടുവ ലോക്ക് തുറന്നതും ഞാൻ ബാക്സീറ്റിൽ ചാടിക്കയറി ഇരുന്നു . അത് കണ്ട് കടുവ കണ്ണുരുട്ടുന്നുണ്ട് . പക്ഷേ ഞാനതൊന്നും മെെന്റ് ചെയ്യാൻ പോയില്ല 😏 ഓഫീസിലെത്തി എന്നത്തേതും പോലെ തന്നെ ..... കടുവ ഇന്ന് എന്നെ വെറുതെ ഇരിക്കാൻ സമ്മതിച്ചിട്ടില്ല . എപ്പോഴും എന്തെങ്കിലും ഒക്കെ പണി തന്നുകൊണ്ടിരുന്നു . ഉച്ചക്ക് ലഞ്ച് ബ്രേക്ക് ആയപ്പോ ഫുഡ് കഴിക്കാൻ വേണ്ടി ചെയറിൽ നിന്നെഴുന്നേറ്റ് തിരിഞ്ഞതും എന്റെ തൊട്ടുബാക്കിൽ നിൽക്കുന്ന കടുവയുടെ ദേഹത്ത് തട്ടി . ഞാൻ തലയുയർത്തി നോക്കിയപ്പോൾ കടുവ വശ്യമായി എന്നെ നോക്കിക്കൊണ്ട് നിക്കാണ് .

ഞാൻ ഒരു സെെഡിലൂടെ കടന്നു പോകാമെന്ന് വിചാരിച്ച് നീങ്ങിയപ്പോഴേക്കും കടുവ എന്റെ അരയിലൂടെ രണ്ട് കയ്യും കോർത്ത് പിടിച്ച് എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു . ഞാൻ എന്റെ നോട്ടം തെറ്റിച്ച് ഒരു സെെഡിലേക്ക് നോക്കി നിന്നു കുറച്ച് സമയം അങ്ങനെ നിന്നതിനു ശേഷം കടുവ സ്വയം എന്നെ വിട്ടു മാറിയിട്ട് ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയി . ഇപ്പോ ഇവിടെ എന്താ സംഭവിച്ചെ എന്ന് ചിന്തിച്ച് കുറച്ച് നേരം ഞാൻ അങ്ങനെ തന്നെ അവിടെ നിന്നു .. പിന്നെ കുറച്ച് കഴിഞ്ഞ് ഞാൻ ക്യാന്റീനിലേക്ക് പോയി ... ഫുഡ് ഓർഡർ ചെയ്ത് ഫുഡിന് വേണ്ടി വെയിറ്റ് ചെയ്തിരിക്കുമ്പോഴാണ് എന്റെ ഓപ്പോസിറ്റ് ആരോ വന്നിരിക്കുന്നത് പോലെ തോന്നിയത് . ഞാൻ തല പൊന്തിച്ച് നോക്കി ,,, തോന്നിയതല്ല ... ആ കടുവ വന്നിരിക്കുന്നുണ്ട് . ഞാനങ്ങേരെ മെെന്റ് ചെയ്യാതെ അവിടെയും ഇവിടെയും ഒക്കെ നോക്കിയിരുന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] എന്തൊരു ജാഡയാണെന്ന് നോക്കിയേ ഈ നീർക്കോലിക്ക് 😬😬 ഈ ജാഡപ്പിശാശിനെ മാത്രേ കിട്ടിയോളൂ ദെെവമേ എനിക്ക് പ്രേമിക്കാൻ 😬😝 ക്യാന്റീനിൽ അവളുടെ ഓപ്പോസിറ്റ് ചെയറിൽ വന്നിരുന്നിട്ടും അവളെന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല നീർക്കോലി 😡 ഞാൻ രണ്ടും കൽപിച്ച് അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു .. “ ഡീ നീർക്കോലീ .. ”

ഞാൻ സൗണ്ട് കുറച്ച് വിളിച്ചു . ആ വിളി കേട്ടതും അവള് ഭദ്രകാളി ലുക്കില് തിരിഞ്ഞ് ഒരു നോട്ടം ... ഓഹ് ,, ദേവിയേ ,,,, ഞാൻ ഉരുകിപ്പോകാതിരുന്നത് ആരുടെയോ ഭാഗ്യം 😝😝 “ ഇങ്ങനെ തുറിച്ച് നോക്കല്ലേടീ ... ഐ ഫീൽ സംതിംങ് സംതിങ് 😌 ” ഞാൻ കുറച്ച് നാണമൊക്കെ ഫിറ്റ് ചെയ്ത് പറഞ്ഞതും അവള് പല്ലിറുമ്മിക്കൊണ്ട് എഴുന്നേറ്റ് അപ്പുറത്തെ ടേബിളിന്റെ അടുത്തേക്ക് നടന്നു . ഞാനാരാ മോൻ ,,,, ഞാൻ എന്റെ കാല് അവള് പോകുന്ന വഴിയിലേക്ക് നീട്ടിവച്ചു . അവള് എന്നെത്തന്നെ നോക്കി ദഹിപ്പിച്ചുകൊണ്ട് പോകുന്നത് കാരണം വേറൊന്നും നോക്കുന്നില്ല ... 😁 അവള് നടന്ന് എന്റെ കാലിനടുത്തെത്താറായാതും ഞാൻ ചുണ്ട് കൊണ്ട് കിസ്സ് ചെയ്യുന്ന പോലെ കാണിച്ചു . അതോടു കൂടി നീർക്കോലിക്ക് പ്രാന്തായി . അവള് ചവിട്ടിത്തുള്ളി കാലെടുത്ത് വച്ചതും ദേ കിടക്കണു മൂക്കും കുത്തി താഴെ 😝😂😂 അവള് കാണുന്നതിന് മുന്നേ തന്നെ ഞാനെന്റെ കാല് മര്യാദക്ക് ഒതുക്കിവച്ചിരുന്നു 😛 അവള് വീണ സൗണ്ട് കേട്ട് ക്യാന്റീനിലുള്ള എല്ലാവരുടെയും നോട്ടം ഇങ്ങോട്ടാണ് . ഞാൻ ഡീസന്റായി അവിടുന്ന് എഴുന്നേറ്റ് താഴെ ക്യാബിനിലേക്ക് പോന്നു ... ക്യാബിനിലെത്തി ഡോർ ക്ലോസ് ചെയ്ത് ഞാൻ പൊട്ടിപ്പൊട്ടിച്ചിരിച്ചു ....

നീർക്കോലി മൂക്കും കുത്തി വീണ സംഭവം ആലോചിച്ച് ചിരിച്ച് ചിരിച്ച് വയറ് വരെ വേദനിക്കാൻ തുടങ്ങി ... വയറ് പൊത്തിപ്പിടിച്ച് ഒരുവിധത്തിൽ ചിരി കണ്ട്രോള് ചെയ്ത് തിരിഞ്ഞപ്പോൾ ഡോറിൽ ചാരി നിൽക്കാണ് സാക്ഷാൽ വടയക്ഷി അവളെ കണ്ടതും എനിക്ക് ഒന്നൂടെ ചിരി പൊട്ടി . ഞാൻ ചിരിച്ചു തുടങ്ങിയതും അവള് പാഞ്ഞുവന്ന് എന്റെ കോട്ടിൽ പിടിച്ച് വലിച്ച് എന്നെ താഴ്ത്തി കോട്ടിന്റെ കോളറിൽ ഇറുകെ പിടിച്ചു . നീർക്കോലി രണ്ടും കൽപ്പിച്ചാണെന്ന് മനസ്സിലായതും എന്റെ ചിരി താനെ നിന്നു 😇😛 “ എന്താടോ കടുവേ ,,,, തന്റെ ചിരി നിന്ന് പോയോ .... ചിരിക്കെടോ ,,, ഡോ ചിരിക്കാൻ ” അവള് നിന്ന് കലിതുള്ളുവാണ് . ഇതൊക്കെ കണ്ട് ചിരി ഇങ്ങെത്തി വന്നിട്ടും ഞാൻ കടിച്ച് പിടിച്ച് നിന്നു ... “ എന്താടോ കുന്തം വിഴുങ്ങിയ പോലെ നിക്കുന്നെ ,,,, ചിരിക്കെടോ ” അവള് പിന്നെയും കിടന്ന് തുള്ളുവാണ് . ഞാൻ പിന്നെ രണ്ടാമതൊന്ന് ചിന്തിക്കാതെ അവളുടെ കഴുത്തിന്റെ രണ്ട് സെെഡിലുമായി എന്റെ രണ്ട് കെെകളും വച്ച് അവളുടെ തല കുറച്ച് ഉയർത്തി അവളുടെ ആ ചുവന്ന് തുടുത്ത ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ ചേർത്ത് വച്ചു ..... 💋 എന്റെ ആ ഒരു നീക്കത്തിൽ നീർക്കോലി ഒന്ന് പതറി ,,,,

അവളുടെ രണ്ട് കണ്ണുകളും വിടർന്ന് വന്നു . അവ രണ്ടും ഇപ്പോ പുറത്തേക്ക് ചാടുമെന്ന അവസ്ഥയിൽ നിക്കാണ് 😁 ആദ്യമായാണ് ഒരു പെണ്ണിന്റെ ചുണ്ടിൽ എന്റെ ചുണ്ടുകൾ പതിയുന്നത് . ആ ഒരു അവസ്ഥ ഞാൻ നന്നായി ആസ്വദിച്ചു കൊണ്ടിരുന്നപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ആ നീർക്കോലി എന്നെ പിടിച്ച് തള്ളിയത് 😬 പെട്ടെന്നുണ്ടായ ആക്രമണമായതിനാൽ ഞാനൊന്ന് വീഴാൻ പോയെങ്കിലും ടേബിളിൽ കെെ കുത്തി ബാലൻസ് ചെയ്ത് നിന്നു ... തിരിഞ്ഞ് അവളെ നോക്കിയപ്പോൾ അവള് ചവിട്ടിത്തുള്ളി അവളുടെ ക്യാബിനിലേക്ക് പോകുന്നതാണ് കണ്ടത് . ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് എന്റെ ചുണ്ട് തുടച്ച് ചെയറിൽ കയറി അവളെ നോക്കിയിരുന്നു .... അവള് നേരെ ബാത്റൂമിലേക്ക് കയറി പോകുന്നത് കണ്ടു .... ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് ഫോണിലേക്ക് നോട്ടം തിരിച്ചു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] ആ കോട്ടിട്ട കടുവ എന്ത് ധെെര്യമുണ്ടായിട്ടാ എന്നെ കയറി കിസ്സ് ചെയ്തത് 😬😬😬 തെണ്ടി പട്ടി ചെറ്റ 😬👊👊 കടുവയെ തള്ളിമാറ്റി ഞാൻ നേരെ ബാത്റൂമിൽ കയറി വാഷ്ബേസിനിലെ പെെപ്പ് തുറന്ന് വെള്ളം കയ്യിലെടുത്ത് ചുണ്ട് തുടച്ചു കൊണ്ടിരുന്നു ...

കുറേ നേരം അത് തുടർന്നെങ്കിലും എനിക്കൊരു തൃപ്തി വന്നില്ല ... 😬😬 പിന്നെ അങ്ങേരെ കുറേ തെറിയും വിളിച്ച് ഞാൻ ക്യാബിനിലെത്തിയപ്പോൾ കടുവ ഇരുന്ന് ഫോണിൽ കളിക്കാണ് . ഞാനവനെ മെെന്റ് ചെയ്യാതെ എന്റെ ക്യാബിനിലിരുന്ന് ലാപിൽ ഓരോന്ന് നോക്കിക്കൊണ്ടിരുന്നു അതിനിടയിൽ എപ്പോഴോ എന്റെ നോട്ടം ആ കടുവയിലേക്ക് തിരഞ്ഞതും കടുവ എന്നെ നോക്കിയതും ഒരുമിച്ചായിരുന്നു . ഞാൻ നോക്കുന്നുണ്ടെന്ന് മനസ്സിലായതും ആ കള്ളക്കടുവ എന്നെ നോക്കി ചുണ്ട് തുടച്ച് കാണിച്ചു 😬😬 പിശാശ് 👊 ഞാനപ്പോ തന്നെ തല തിരിച്ച് കളഞ്ഞു 😏 പിന്നെ ഈവനിംഗ് വരെ കടുവയുടെ മുഖത്തേക്കേ നോക്കിയില്ല 😬 വെെകുന്നേരം വീട്ടിലെത്തി ഫ്രഷായി നേരെ താഴേക്ക് പോയി ... കിച്ചണിലിരുന്ന് അമ്മയോട് ഓരോന്ന് സംസാരിച്ചിരുന്നു . “ നാളെ പാർട്ടിക്ക് വേണ്ട ഡ്രസ്സ് എടുക്കാൻ പോകാട്ടോ ” സംസാരത്തിനിടയിൽ അമ്മ പറഞ്ഞു . ഞാൻ മനസ്സില്ലാമനസ്സോടെ തലയാട്ടി സമ്മതിച്ചു രാത്രി അച്ഛൻ വന്ന ശേഷം എല്ലാവരും കൂടിയിരുന്നാണ് ഫുഡ് കഴിച്ചത് . കഴിച്ച് കഴിഞ്ഞ് ഞാൻ റൂമിലെത്തിയപ്പോൾ കടുവയെ റൂമിലെങ്ങും കണ്ടില്ല .

എവിടെയെങ്കിലും പോകട്ടെ ശവം എന്ന് കരുതി ഞാൻ കിടക്കാൻ വേണ്ടി ബെഡ്ഷീറ്റ് മര്യാദക്ക് വിരിച്ച് പില്ലോസ് വച്ച് കഴിഞ്ഞപ്പോൾ ബാത്റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു . തിരിഞ്ഞു നോക്കിയപ്പോൾ കടുവ ബാത്റൂമിൽ നിന്നിറങ്ങി വരുന്നതാണ് കണ്ടത് . ഞാനൊന്ന് പുച്ഛിച്ചു കൊണ്ട് തിരിയാൻ നിന്നതും ആ കള്ളക്കടുവ അങ്ങേരുടെ ചുണ്ട് തുടച്ച് കാണിച്ചു . ഞാൻ പല്ലിറുമ്മിക്കൊണ്ട് ലെെറ്റ് ഓഫ് ചെയ്ത് പുതപ്പെടുത്ത് തലവഴി മൂടിക്കിടന്നു കുറേ കഴിഞ്ഞിട്ടും കടുവയുടെ അനക്കമൊന്നും കാണാത്തത് കൊണ്ട് ഞാൻ പതിയെ പുതപ്പ് മാറ്റി നോക്കി ,,,,, കടുവയെ റൂമിലെങ്ങും കണ്ടില്ല ... ഞാൻ പതിയെ ബെഡിൽ എഴുന്നേറ്റിരുന്ന് ചുറ്റിനും നോക്കി ,,,,, അപ്പോഴാണ് ബാൽക്കണിയിൽ ഒരു നിഴൽ കണ്ടത് . കടുവ ബാൽക്കണിയിലുണ്ട് എന്ന് മനസ്സിലായതും ഞാൻ വേറൊന്നും ചിന്തിക്കാതെ ഉറക്കത്തിലേക്ക് വീണു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] രാവിലെ എഴുന്നേറ്റ് താഴെ എത്തിയപ്പോൾ ടേബിളിൽ നല്ല ആവിപാറുന്ന ചൂടുകോഫി ഇരിക്കുന്നുണ്ടായിരുന്നു . ഞാനൊന്ന് പുഞ്ചിരിച്ചു കൊണ്ട് ആ കോഫീമഗ് എടുത്ത് ചുണ്ടോടടുപ്പിച്ചതും “ ഡോോ ”

എന്നൊരു അലർച്ച കേട്ടു . ഞാൻ ഞെട്ടി കോഫീകപ്പ് ചുണ്ടിൽ നിന്ന് പിൻവലിച്ച് നോക്കിയപ്പോ കട്ടക്കലിപ്പിൽ നിക്കാണ് എന്റെ ശ്വീറ്റ് വെെഫി 😘 “ എന്താടീ നീർക്കോലീ നീ ഇങ്ങനെ കിടന്ന് അലറണെ ” ഞാൻ കുറച്ച് കലിപ്പിൽ അവളോട് ചോദിച്ചു “ അത് ഞാൻ കുടിച്ച് വച്ച കോഫിയാടോ കടുവേ 😬 ” എന്നെക്കാൾ കലിപ്പിൽ അവള് തിരിച്ച് പറഞ്ഞു “ ഓഹോ ,,,, വെറുതെയല്ല ഈ കോഫിക്ക് എന്നത്തേതിനേക്കാളും ടേസ്റ്റ് 😋 ” ഞാൻ ഒരു സിപ് കോഫി കുടിച്ച് നാവ് കൊണ്ട് ചുണ്ട് നുണഞ്ഞുകൊണ്ട് പറഞ്ഞു അത് കണ്ടതും അവള് കലിപ്പായി ചവിട്ടിത്തുള്ളി കിച്ചണിലേക്ക് പോയി 😂 ഞാൻ കോഫീമഗ് ചുണ്ടോടടുപ്പിച്ചു കൊണ്ട് പുറത്തേക്ക് നടന്നു ... “ നീ എന്താടാ ഇങ്ങനെ ഇരിക്കുന്നെ ,, വേഗം എഴുന്നേറ്റ് പോയി റെഡിയായിക്കേ ,,, ഡ്രസ്സെടുക്കാൻ പോകാനുള്ളതല്ലേ ” പുറത്തെ ഊഞ്ഞാലിൽ ഇരുന്ന് ഞാൻ ആ കോഫി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ബാക്കിൽ നിന്ന് അച്ഛന്റെ സൗണ്ട് കേട്ടത് “ ആഹ് അച്ഛാ ,,, ഞാൻ റെഡിയായി വരാം ” എന്ന് പറഞ്ഞ് ഞാൻ അകത്തേക്ക് നടന്നു . കോഫീമഗ് ടേബിളിൽ വച്ച് ഞാൻ റൂമിലേക്ക് ചെന്നു ... ഒരു ടവ്വൽ എടുത്ത് കഴുത്തിലൂടെ ഇട്ട് ഞാൻ ഫ്രഷാവാൻ വേണ്ടി ബാത്റൂമിലേക്ക് കയറി ....

പാട്ടൊക്കെ പാടി കുളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ആരോ ഡോറിൽ തട്ടുന്നത് കേട്ടത് “ ആരാ ” ഞാൻ പെെപ്പ് അടച്ചിട്ട് അകത്ത് നിന്ന് വിളിച്ചു ചോദിച്ചു “ എടോ താനെത്ര ടെെമായി അകത്ത് കയറിയിട്ട് .. ഇങ്ങോട്ടെറങ്ങിക്കേ ,, എനിക്കും ഫ്രഷാവണം ” പുറത്ത് നിന്ന് നീർക്കോലിയുടെ ശബ്ദം കേട്ടു “ അതിന് ഞാനെന്തിനാ പുറത്തേക്ക് വരുന്നേ ... നീ അകത്തേക്ക് കയറിക്കോ ,, നമ്മക്ക് ഒരുമിച്ച് ഫ്രഷാവാന്നേ ” ഞാനൊന്ന് ഇളിച്ചു കൊണ്ട് പറഞ്ഞു “ ഛീ പോടാ ,,, നാണമില്ലാത്തവനേ ” എന്നും പറഞ്ഞ് അവള് ഡോറിന് ആഞ്ഞൊരു തട്ട് തട്ടി ... പിന്നെ അനക്കമൊന്നും കേട്ടില്ല ,, പോയെന്ന് തോന്നുന്നു 😝😁 കുറച്ച് കഴിഞ്ഞ് ഞാൻ ഇറങ്ങിയപ്പോൾ ആ നീർക്കോലി മിററിന്റെ സെെഡില് നിന്ന് തല തുവർത്തുവാണ് ... ഓഹ് ,,,, അവളുടെ നനഞ്ഞ മുടിയും വെള്ളത്തുള്ളികളോട് കൂടിയ അവളുടെ പിൻകഴുത്തും എല്ലാം എന്നെ ഒരുപോലെ മത്തുപിടിപ്പിച്ചു .... പ്ലീസ് ഗീവ് മീ കണ്ട്രോൾ ദെെവമേ 😇 അവളെ കൂടുതൽ നോക്കി വെള്ളമിറക്കാൻ നിൽക്കാതെ ഡ്രസ്സും എടുത്ത് ഗസ്റ്റ് റൂമിലേക്ക് പോയി .. അല്ലെങ്കി ഇപ്പോ അവിടെ എന്തെങ്കിലുമൊക്കെ നടന്നേനേ 😝😝

ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് താഴെ എത്തിയപ്പോൾ ആ നീർക്കോലിയും എത്തിയിരുന്നു . ഫുഡ് കഴിച്ച് കഴിഞ്ഞ് ഞങ്ങള് ഡ്രസ്സ് എടുക്കാൻ വേണ്ടി പോയി . കുട്ടനും അഹാനയും ഷോപ്പിലേക്ക് വന്നോളാമെന്ന് പറഞ്ഞിട്ടുണ്ട് ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് അച്ഛനും അമ്മയും ഞാനും കടുവയും കൂടി ഡ്രസ്സ് എടുക്കാൻ വേണ്ടി പോയി ... മെയിനായിട്ട് ഡ്രസ്സ് എടുക്കലല്ല എന്റെ ഉദ്ദേശ്യം ,,, എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപ്പെടുക മാത്രമാണ് ... ഞാൻ വീട്ടിലെത്തി സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞാൽ എന്റെ അബ്ബിയും ഉമ്മിയും വിശ്വസിക്കുമെന്ന് നൂറ് ശതമാനത്തിലധികം എനിക്ക് ഉറപ്പുണ്ട് .,, സോ എനിക്ക് പോയേ പറ്റൂ ... ഷോപ്പിലെത്തി കാർ പാർക്ക് ചെയ്ത് എൻട്രൻസിലെത്തിയതും അവിടെ ശ്രീജിത് സാറും അഹാനയും നിൽക്കുന്നത് കണ്ടു . ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി ... ഞങ്ങൾ നേരെ പോയത് കടുവക്ക് ഡ്രസ്സ് എടുക്കാനാണ് . മെൻസ് സെക്ഷനിൽ ചെന്ന് കുറേ സമയത്തെ തിരച്ചിലിനൊടുവിൽ ഒരു ബ്ലാക്ക് കളർ പാന്റ്സും വെെറ്റ് കളർ ഷർട്ടും എടുത്തു ... കൂടെ ശ്രീജിത് സാറിനും എടുത്തു ... അത് കഴിഞ്ഞ് എനിക്കുള്ള ഡ്രസ്സ് എടുക്കാൻ പോയി ..

ഒരുപാട് ഡ്രസ്സുകൾ നോക്കി ,,,, അമ്മക്ക് ഇഷ്ടാവുമ്പോ അഹാനക്ക് ഇഷ്ടാവില്ല ,, അഹാനക്ക് ഇഷ്ടാവുമ്പോ അമ്മക്ക് ഇഷ്ടാവില്ല ,, ഇനി അവർക്ക് രണ്ട് പേർക്കും ഇഷ്ടാവുമ്പോ അച്ഛന് ഇഷ്ടാവില്ല .. അങ്ങനെ അവര് നോക്കിക്കൊണ്ടിരുന്നു ... ഞാൻ പിന്നെ അതൊന്നും മെെന്റ് ചെയ്യാൻ നിന്നില്ല ,, എനിക്ക് എങ്ങനെയും ഇവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു ഇവരുടെ ഡ്രസ്സ് സെലക്ഷൻ ചെയ്യല് കണ്ട് കടുവ പല്ലിറുമ്മിക്കൊണ്ട് ഒരു ചെയറിൽ ഇരിക്കുന്നുണ്ട് .. ശ്രീജിത് സാർ ഇവരുടെ കൂടെ സെലക്ട് ചെയ്യാൻ കൂടിയിട്ടുണ്ട് . “ അമ്മാ ,,, ദാ ഇത് മതി ” എല്ലാവരും കാര്യമായി സെലക്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് കടുവ ഒരു ഡ്രസ്സ് ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞത് . അപ്പോ തന്നെ അഹാന അതെടുത്ത് നിവർത്തി പിടിച്ചു ,,,,, ഒരു ഡാർക്ക് ഗ്രീൻ കളറിലുള്ള സ്ലീവ്ലെസ്സ് സിംപിൾ ഗൗൺ 💚 അത് കണ്ടതും എല്ലാവർക്കും അത് ഇഷ്ടായി . പിന്നെ ഒന്നും ആലോചിക്കാതെ അത് സെലക്ട് ചെയ്തു ... അത് കഴിഞ്ഞ് അമ്മക്കും അഹാനക്കും ഡ്രസ്സ് സെലക്ട് ചെയ്യാനായി അവരെല്ലാവരും സാരി സെക്ഷനിലേക്ക് നീങ്ങി . ഇതുതന്നെ രക്ഷപ്പെടാനുള്ള അവസരമെന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കാതെ വേഗം നടന്ന് ആളുകൾക്കിടയിൽ മറഞ്ഞു ..............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story