🔥 ചെകുത്താൻ 🔥 : ഭാഗം 42

chekuthan aami

രചന: ആമി

അമ്മക്കും അഹാനക്കും ഡ്രസ്സ് സെലക്ട് ചെയ്യാനായി അവരെല്ലാവരും സാരി സെക്ഷനിലേക്ക് നീങ്ങി . ഇതുതന്നെ രക്ഷപ്പെടാനുള്ള അവസരമെന്ന് കരുതി ഞാൻ തിരിഞ്ഞു നോക്കാതെ വേഗം നടന്ന് ആളുകൾക്കിടയിൽ മറഞ്ഞു .... ( തുടരും ) ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ ആരും എന്നെ ശ്രദ്ധിക്കുന്നില്ല എന്ന ഉറപ്പിന്മേൽ ഞാൻ ആ ഷോപ്പിൽ നിന്ന് പുറത്തേക്കിറങ്ങി . ഷോപ്പിന്റെ നേരെ ഓപ്പോസിറ്റ് തന്നെ ബസ്സ് സ്റ്റാൻഡാണ് . സോ അവിടെ എത്തിപ്പെട്ടാൽ പിന്നെ ഒന്നും പേടിക്കാനില്ല ,,, എന്റെ വീട്ടിലേക്ക് പോകാനുള്ള ബസ്സ് പെട്ടെന്ന് തന്നെ കിട്ടും .. ഞാൻ രണ്ടും കൽപ്പിച്ച് റോഡ് ക്രോസ് ചെയ്യാൻ നിന്നതും ആരോ എന്റെ കയ്യിൽ പിടിച്ച് വലിച്ചതും ഒരുമിച്ചായിരുന്നു . പെട്ടെന്നുണ്ടായ ആക്രമണമായതിനാൽ ഞാൻ ഞെട്ടി തല തിരിച്ച് നോക്കി ,,,, കടുവയുടെ കെെപ്പിടിയിൽ ഒതുങ്ങി നിൽക്കുകയാണ് ഞാൻ 😬😬 ഞാൻ പല്ലിറുമ്മി കടുവയെ നോക്കിയപ്പോൾ അങ്ങേര് എന്നെ നോക്കി പുച്ഛിച്ച് ചിരിക്കാണ് 😬

എന്നോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാതെ കടുവ എന്റെ കയ്യിൽ പിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടുപോയി . പിന്നെ തിരിച്ച് കാറിൽ കയറുന്നത് വരെ കടുവ എന്റെ കയ്യിലെ പിടുത്തം വിട്ടിരുന്നില്ല എന്ന് വേണം പറയാൻ 😡 വീട്ടിലെത്തി ഞാൻ കടുവയെ മെെന്റ് ചെയ്യാതെ റൂമിലേക്ക് കയറിപ്പോയി ..... ഷോൾ ബെഡിൽ ഊരിവച്ച് കബോഡിൽ നിന്ന് ഒരു ഡ്രസ്സ് എടുത്ത് ഞാൻ ബാത്റൂമിലേക്ക് കയറി .... ബാത്റൂമിൽ നിൽക്കുമ്പോഴും എന്റെ മനസ്സിൽ ഒരേ ഒരു കാര്യം മാത്രേ ഉണ്ടായിരുന്നുള്ളൂ ,,, എന്റെ വീട് ,, അബ്ബി ,, ഉമ്മി ,, അമി ,, റിനീഷിക്ക 😔😔 നാളെ മാരേജ് പാർട്ടി കഴിഞ്ഞാൽ പിന്നെ ഇനി എനിക്ക് ഒരിക്കലും ഇവിടുന്ന് രക്ഷപ്പെടാൻ പറ്റില്ല .. സോ ഇന്ന് രാത്രി തന്നെ എന്ത് റിസ്കെടുത്തിട്ടായാലും ഇവിടുന്ന് രക്ഷപ്പെട്ടേ പറ്റൂ .... അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് തല തുവർത്തിക്കൊണ്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ എവിടെയോ പോയി തട്ടി ,,, തലയുയർത്തി നോക്കിയപ്പോൾ കടുവ “ എവിടെ നോക്കിയാടീ നീർക്കോലീ നീ നടക്കണെ 😡

” കടുവ ചാടിക്കടിക്കാൻ തുടങ്ങിയതും ഞാനത് മെെന്റ് ചെയ്യാതെ ടവ്വൽ ഹാങ്കറിൽ വിരിച്ചിട്ട് താഴേക്ക് പോയി ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] അവളുടെ വായേന്ന് എന്തെങ്കിലും കേൾക്കാമെന്ന് കരുതിയാ ഞാൻ വെറുതെ അവളോട് തട്ടിക്കയറിയത് . പക്ഷേ അവളൊന്നും മിണ്ടാതെ പോയിക്കളഞ്ഞു ... ☹ എന്ത് പറ്റിയോന്തോ .. ആഹ് എന്തെങ്കിലും ആവട്ടെ ... 😇 ഞാൻ ടവ്വൽ എടുത്ത് നേരെ ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി ബാൽക്കണിയിൽ ചെന്നിരുന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് ചുണ്ടോടടുപ്പിച്ച് വലിച്ചു കൊണ്ടിരുന്നു .. രാത്രി എട്ടു മണിയായപ്പോഴേക്കും കുട്ടനും അഹാനയും ചെറിയച്ഛനും ചെറിയമ്മയും പ്രിയയും വന്നു . അവര് വന്ന് കുറച്ച് കഴിഞ്ഞപ്പോ തന്നെ ബാക്കിയുള്ളവരും വന്നു . പിന്നെ അങ്ങോട്ട് ഭയങ്കര ആഘോഷമായിരുന്നു ,, പാട്ടും മേളവും ഒക്കെ ആയിട്ട് ... പക്ഷേ ആ നീർക്കോലി മാത്രം അതിലൊന്നും ഇൻവോൾവ് ചെയ്യാതെ റൂമിൽ തന്നെ ഇരിക്കുകയായിരുന്നു . ഞാൻ പിന്നെ അവളെ വിളിക്കാനൊന്നും നിന്നില്ല ...

ചോദിച്ചവരോടൊക്കെ അവൾക്ക് തലവേദനയാണെന്ന് പറഞ്ഞു രാത്രി ഏറെ വെെകിയാണ് എല്ലാവരും കിടന്നത് . ഞാൻ റൂമിലെത്തിയപ്പോൾ അവള് ബെഡിൽ കമഴ്ന്ന് കിടന്നുറങ്ങുകയായിരുന്നു . ഒരു പുതപ്പെടുത്ത് പുതപ്പിച്ച് കൊടുത്ത ശേഷം ഞാൻ ബാൽക്കണിയിലേക്ക് പോയി ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] ഇവിടെ വന്നവരെല്ലാം ഒരുപാട് ലേറ്റായാണ് കിടന്നത് . അതുവരെ ഞാൻ റൂമിലൂടെ ഓരോ പ്ലാനുകൾ ആലോചിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ടിരുന്നു . എല്ലാവരും കിടക്കാൻ പോകാമെന്ന് പറയുന്നത് കേട്ടപ്പോൾ ഞാൻ ബെഡിൽ കയറി ഉറങ്ങിയതു പോലെ കിടന്നു . കടുവ റൂമിലേക്ക് വന്നതും പുതപ്പ് പുതപ്പിച്ച് തന്നതും ഒക്കെ ഞാനറിഞ്ഞു ... പിന്നെയും കുറച്ച് സമയത്തിന് ശേഷം ഞാൻ കണ്ണ് തുറന്ന് ബെഡിൽ എഴുന്നേറ്റിരുന്ന് ചുറ്റിനും ഒന്ന് നോക്കി ,,,, എങ്ങും ഇരുട്ട് മാത്രം ... ഞാൻ ബെഡിൽ നിന്നിറങ്ങി ശബ്ദമുണ്ടാക്കാതെ നടന്ന് ചെന്ന് ബാൽക്കണിയിലേക്ക് നോക്കി ,,,, ഗ്ലാസ് ഡോർ ആയതു കൊണ്ട് തന്നെ ബാൽക്കണിയിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി തന്നെ കാണാം ...

കടുവ ഊഞ്ഞാലിൽ ഇരുന്ന് ഉറങ്ങുകയാണ് .. ഞാൻ തിരിച്ച് നടന്ന് ഡോറിന്റെ അടുത്തെത്തി സൗണ്ട് ഉണ്ടാക്കാതെ ലോക്ക് തുറന്ന് ഡോർ ചാരി പുറത്തേക്കിറങ്ങി ... നിശബ്ദമായ ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് ഞാൻ പതിയെ താഴേക്കിറങ്ങി .. താഴെ ഹോളിലെ മെയിൻ വിൻഡോ ഗ്ലാസ് കൊണ്ടുണ്ടാക്കിയിരിക്കുന്നതാണ് . രണ്ട് സെെഡിൽ നിന്നും വലിച്ച് തുറക്കാവുന്ന ആ വിൻഡോ ഞാൻ നേരത്തേ തന്നെ നോട്ട് ചെയ്തു വച്ചിരുന്നു . പതിയെ അതിനടുത്തേക്ക് നടന്ന് ചുറ്റിനും നോക്കി ,,,, ആരുമില്ല ശബ്ദമുണ്ടാക്കാതെ ഞാൻ ആ വിൻഡോ തള്ളിനീക്കി ... ഒരു വലിയ ആശ്വാസത്തോടു കൂടി ഞാൻ ആ വിൻഡോയിലൂടെ പുറത്തേക്ക് കടക്കാൻ കാലെടുത്ത് വച്ചതും എന്റെ ഷോളിൽ ആരോ പിടുത്തമിട്ടു ... എന്റെ പടച്ചോനേ ,,, എന്നെ എന്തിനാ ഇങ്ങനെ പരീക്ഷിക്കണെ റബ്ബേ 😭😭 കടുവയായിരിക്കും അതെന്ന് ഉറപ്പുള്ളതു കൊണ്ട് തന്നെ ഞാൻ പതിയെ തല ചെരിച്ച് നോക്കിയപ്പോ ബാക്കിലാരും ഇല്ല 😳 ഒന്നൂടെ സൂക്ഷിച്ച് നോക്കിയപ്പോൾ മനസ്സിലായി ,,, ഷോളിന്റെ അറ്റം ഫ്ലവർ വേസ് വച്ചിരിക്കുന്ന ചെറിയ സ്റ്റാന്റിന്റെ സെെഡിൽ ഉടക്കിയതാണെന്ന് . ഞാൻ പതിയെ അത് വിടുവിച്ച് പുറത്തേക്ക് കടന്നു ....

പുറത്തെത്തി ഞാൻ ആ വീട്ടിലേക്ക് ഒന്ന് നോക്കി ,,,,, എന്നിട്ട് തിരിഞ്ഞ് നടന്നു ... ഗേറ്റിനടുത്തെത്തിയപ്പോഴാണ് സെക്യൂരിറ്റി ചേട്ടന്റെ കാര്യം ഓർമ്മ വന്നത് . ഞാൻ ഒരു ചെടിയുടെ മറവിൽ ഒളിച്ചു നിന്ന് നോക്കിയപ്പോ സെക്യൂരിറ്റി ചേട്ടൻ നല്ല സുഖമായി ഇരുന്നുറങ്ങാണ് .. ഞാനൊന്ന് ശ്വാസം വലിച്ചു വിട്ടിട്ട് നേരെ ഗേറ്റിനടുത്തേക്ക് ചെന്നു ... ഗേറ്റ് കണ്ടതും എന്റെ ഏതൊക്കെ വശത്തുകൂടിയാ കിളികൾ പറന്നതെന്ന് തമ്പുരാനറിയാം .... 😇 അമ്മാതിരി ഒരു വലിയ ഗേറ്റാണ് ... എന്നാ ഗേറ്റ് പോട്ടേ ,,, മതില് ചാടാമെന്ന് കരുതി ഞാൻ കുറച്ച് നീങ്ങി മതിലിലോട്ട് നോക്കി ,,, അത് അതിനേക്കാളും 😬😬 ഗേറ്റിന്റെ അത്രയും തന്നെയുള്ള മതില് 😡 ഇതിനി എങ്ങനെ ചാടിക്കടക്കും എന്ന് വിചാരിച്ച് എളിക്ക് കെെ കൊടുത്ത് ഞാൻ ആ മതിലിനെ നോക്കി നിന്നു .... “ മതില് ചാടാൻ ഞാൻ സഹായിക്കണോ ” ബാക്കിൽ നിന്ന് നല്ല പരിചയമുള്ള ഒരു സൗണ്ട് കേട്ടതും ഞാൻ പതിയെ തല ചെരിച്ച് നോക്കി ,,,, എന്റെ ബാക്കിൽ കെെ മാറിൽ കെട്ടി ചിരിച്ച് നിക്കാണ് കടുവ 😬👊

ഞാനൊന്നും പറയാതെ ചവിട്ടിത്തുള്ളി അകത്തേക്ക് തന്നെ നടന്നു .... 😡😡😬 പുറകെ തന്നെ കടുവയും വന്നു ... റൂമിലെത്തി ഞാൻ കടുവയെ മെെന്റ് ചെയ്യാതെ ബെഡിലേക്ക് കിടന്നു .... കിടന്നെന്ന് മാത്രമുള്ളൂ ,,, ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ല ... റിനീഷിക്കാന്റെ മുഖം കണ്ണിന്റെ മുന്നിൽ തെളിഞ്ഞ് നിക്കാണ് .... തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്ന് എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഒരവസരം കിട്ടിയാ ആ നീർക്കോലി ഇവിടുന്ന് ഇറങ്ങിപ്പോകുമെന്ന് എനിക്കറിയാവുന്നത് കൊണ്ട് തന്നെ ഞാനവളെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു ... അവള് പോയാലും ഗേറ്റിന്റെ അവിടം വരെയേ പോകൂ എന്ന് എനിക്കറിയായിരുന്നു 😂 റൂമിൽ വന്ന് അവള് ബെഡിലേക്ക് കിടന്നതും ഞാൻ ഡോർ ലോക്ക് ചെയ്ത് കീ കയ്യിലെടുത്ത് ബാൽക്കണിയിലേക്ക് പോയി .. ഇന്ന് മുഴുവൻ ഡ്രസ്സ് എടുക്കാനെന്ന പേരിൽ അലഞ്ഞുതിരിഞ്ഞ് നടന്നതല്ലേ ,,, നല്ല ക്ഷീണമുണ്ട് ...

അതുകൊണ്ട് തന്നെ ഒന്നും നോക്കാതെ ഊഞ്ഞാലിൽ കയറി ചാരിയിരുന്ന് കണ്ണുകൾ അടച്ചു ... എല്ലാവരെയും സാക്ഷിയാക്കി നാളെ അവളെന്റെ പെണ്ണാകും ... ഹോ ആലോചിക്കുമ്പോ തന്നെ കുളിര് കോരുവാ 😝😇 എനിക്ക് ഇതിലൊന്നും ഒരു താല്പര്യവും ഇല്ല ,,നമ്മുടെ പേഴ്സണൽ കാര്യങ്ങൾ നാട്ടുകാരെ മുഴുവൻ അറിയിക്കുന്നതിൽ . പക്ഷേ അച്ഛനും അമ്മക്കും ഒരേ നിർബന്ധം ,,,, ഇനിയൊരു ഫങ്ഷൻ ഈ വീട്ടിൽ നടക്കാനില്ലല്ലോ ,, അതുകൊണ്ട് ... പിന്നെ അവരുടെ ആഗ്രഹമല്ലേ എന്ന് കരുതി ഞാനും സമ്മതിച്ചു 😇 നാളത്തെ പുലരിയെ സ്വപ്നം കണ്ടുകൊണ്ട് പതിയെ ഞാൻ ഉറക്കത്തിലേക്ക് വീണു .............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story