🔥 ചെകുത്താൻ 🔥 : ഭാഗം 43

chekuthan aami

രചന: ആമി

രാവിലെ തന്നെ ദേവകി എഴുന്നേറ്റ് ആദിയുടെ റൂമിലേക്ക് വന്നു , ഇഷാനയെ വിളിക്കാനായി ... ഡോറിൽ ആരോ തട്ടുന്നത് കേട്ടതും ആദി എഴുന്നേറ്റ് വന്നു . അപ്പോഴേക്കും ഇഷുവും എഴുന്നേറ്റിരുന്നു ദേവകി അവളെ വിളിച്ചു കൊണ്ട് താഴെ ഒരു റൂമിലേക്ക് കൊണ്ടുപോയി ... അവര് പോയതിന് പുറകെ തന്നെ കുട്ടൻ ആദിയുടെ റൂമിലേക്ക് കയറിവന്നു ... കയ്യിൽ ഒരു കവറുമുണ്ടായിരുന്നു . ആ കവർ ബെഡിൽ വച്ചിട്ട് അവൻ ആദിയെ ഇറുകെ കെട്ടിപ്പിടിച്ചു ,,,, ആദി തിരിച്ചും .. “ അപ്പോ മോനേ ,,, ഇത് രാവിലത്തേക്കുള്ള ഡ്രസ്സ് ... വേഗം പോയി ഫ്രഷായി വാ .. ബ്യൂട്ടീഷൻ ഇപ്പോ വരും ” എന്നും പറഞ്ഞ് അവൻ ആദിയെ ബാത്റൂമിലേക്ക് ഉന്തിത്തള്ളി വിട്ടു ... കുട്ടൻ കുറച്ച് നേരം ഫോണിൽ കുത്തിക്കൊണ്ടിരുന്നപ്പോഴേക്കും ആദി കുളി കഴിഞ്ഞിറങ്ങിയിരുന്നു ... പത്ത് മിനിറ്റിന് ശേഷം ഏറ്റവും ഫെയ്മസായ ഒരു ബ്യൂട്ടീഷൻ തന്നെ വന്നു , ആദിയെ ഒരുക്കാൻ ... വെെറ്റ് കളർ ഷർട്ടും അതിന് പുറമെ ബ്ലാക്ക് കളർ കോട്ടും സ്യൂട്ടുമായിരുന്നു ആദിയുടെ വേഷം ... ഡ്രസ്സ് ചെയ്ഞ്ച് ചെയ്ത് കഴിഞ്ഞ് മുടി സെറ്റ് ചെയ്ത് ഷൂ ഇട്ട് എന്തുകൊണ്ടും ഒരു മണവാളന്റെ ഗാംഭീര്യത്തോടു കൂടി തന്നെ ആദി ആ റൂമിൽ നിന്ന് പുറത്തിറങ്ങി ...

റൂമിൽ നിന്നിറങ്ങിയതും അവന്റെ നോട്ടം ആദ്യം ചെന്ന് പതിച്ചത് അരവിന്ദിന്റെ കയ്യിലിരിക്കുന്ന ആരൂട്ടനിലാണ് . ആദിയുടെ അതേ കോസ്റ്റ്യൂമിട്ട കുഞ്ഞു ആരൂട്ടനെ കയ്യിലെടുത്ത് അവന്റെ കവിളിൽ അവൻ അമർത്തി ചുംബിച്ചു ... ആരൂട്ടനെയും കൊണ്ട് ആദിയും അവനു പിന്നാലെയായി ആദർശും അരവിന്ദും കുട്ടനും അടങ്ങുന്ന കുടുംബത്തിലെ ആൺതരികൾ ഒന്നൊന്നായി പന്തലിലേക്ക് നടന്നു ... വീടിന്റെ ബാക്കിലാണ് പന്തൽ സെറ്റ് ചെയ്തിരിക്കുന്നത് . അതിനൊത്ത നടുക്കായി തന്നെ ദ ഗ്രേറ്റ് മിസ്റ്റർ ആദവ് കൃഷ്ണയുടെ പ്രൗഡിയും പ്രതാപവും വിളിച്ചോതുന്ന തരത്തിലുള്ള വലിയ സ്റ്റേജും സെറ്റ് ചെയ്തിരുന്നു ഓപ്പൺ സ്റ്റേജായിരുന്നു .. നാല് വശത്ത് നിന്ന് നോക്കുന്നവർക്കും സ്റ്റേജിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായി കാണാൻ കഴിയുന്ന തരത്തിലുള്ള ഒന്ന് . സ്റ്റേജിന്റെ മുൻവശത്തായിട്ട് നിരനിരയായി വെെറ്റ് കളർ ഫ്ലവേഴ്സ് നിരത്തിവച്ചിട്ടിണ്ട് . സ്റ്റേജിന്റെ മുകൾ ഭാഗത്ത് നിന്ന് പലവർണ്ണങ്ങളിലുള്ള ബലൂണുകളും വർണ്ണക്കടലാസുകളും തൂങ്ങിക്കിടപ്പുണ്ടായിരുന്നു .,, അതിനിടയിൽ ആദിയുടെയും ഇഷുവിന്റെയും മനോഹരമായ കുറച്ച് ഫോട്ടോസും ....

എന്തുകൊണ്ടും ഒരു അടിപൊളി സ്റ്റേജ് . സ്റ്റേജിൽ നടുക്കായി ഒരുക്കിയിരിക്കുന്ന അഗ്നികുണ്ഡത്തിനടുത്തായി ഇട്ടിരിക്കുന്ന രണ്ട് പലകകളിൽ ഒന്നിൽ ആദി ഇരുന്നു ,, അവന്റെ മടിയിലായി തന്നെ ആരൂട്ടനും . ആളുകൾ ഓരോരുത്തരായി എത്തിത്തുടങ്ങി ... ഫാമിലിയും റിലേറ്റീവ്സും അടങ്ങുന്ന ഒരു ചെറിയ ഫങ്ഷനാണ് ഇപ്പോ അറേഞ്ച് ചെയ്തിട്ടുള്ളൂ ... ബാക്കി എല്ലാവരെയും വിളിച്ചുള്ള പാർട്ടി നെെറ്റ് ആണ് .. ആരൂട്ടനെയും കളിപ്പിച്ചു കൊണ്ടിരുന്നപ്പോഴാണ് ആദിയുടെ കണ്ണിൽ എന്തോ ഒന്ന് ഒരു മിന്നായം പോലെ കണ്ടത് . അവൻ ആ ഭാഗത്തേക്ക് ഒന്നുകൂടി നോട്ടം തിരിച്ചു ,,,,,, വെെറ്റ് കളർ പ്രിൻസസ് ഗൗൺ ഇട്ട് സ്റ്റേജിലേക്ക് നടന്നു വരുന്ന ഇഷുവിനെ കണ്ടതും അവനൊന്നമ്പരന്നു .. ആരൂട്ടനെ തന്റെ മടിയിൽ നിന്ന് താഴെ ഇറക്കി നിർത്തി ആദി ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് ഇഷുവിനെ തന്നെ ഇമചിമ്മാതെ നോക്കി നിന്നു ... ഇഷു തന്റെ അടുത്ത് വന്ന് നിന്നതോ തൊട്ടടുത്തുള്ള പലകയിൽ ഇരുന്നതോ ഒന്നും അറിയാതെ ആദി ആ നിൽപ്പ് തുടർന്നു ..

. പെട്ടെന്ന് കുട്ടൻ അവന്റെ ഷോൾഡറിൽ ആഞ്ഞൊരു തട്ട് കൊടുത്തപ്പോഴാണ് അവൻ സ്വബോധത്തിലേക്ക് വന്നത് . അവൻ കുട്ടനെ നോക്കി ഒന്നിളിച്ചു കാണിച്ചിട്ട് പലകയിൽ ഇരുന്നു ... ക്ഷണിക്കപ്പെട്ട എല്ലാ അംഗങ്ങളും എത്തിക്കഴിഞ്ഞു ... ജാതകപ്രകാരം പത്ത് മണിക്കും പത്ത് പതിനഞ്ചിനും ഇടയിലാണ് മുഹൂർത്തം . എല്ലാവരും പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ പൂജാരി പറയുന്നത് കേട്ടു താലി കെട്ടാൻ സമയമായെന്ന് .. അഹാന ഒരു ചെറിയ ബോക്സ് തുറന്ന് അതിൽ നിന്നും ഒരു താലി മാല കയ്യിലെടുത്ത് ആദിയുടെ കയ്യിലേക്ക് നീട്ടി .. അവൻ ആ മാല വാങ്ങി ഇഷുവിന്റെ നഗ്നമായ കഴുത്തിലേക്ക് നോക്കി ... അപ്പോഴാണ് ഇഷുവും അത് ശ്രദ്ധിച്ചത് ,, തന്റെ കഴുത്തിൽ കിടന്നിരുന്ന മഞ്ഞച്ചരടിൽ കോർത്ത താലി മാല കാണുന്നില്ല .. അവൾ കെെ കൊണ്ട് കഴുത്തിൽ മുഴുവനായി തടവി നോക്കി .. “ തപ്പിനോക്കണ്ട ,, ആ മാല ഞാൻ ഇന്നലെ രാത്രി ഊരിയെടുത്തിരുന്നു ” അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ആദി അവളുടെ കാതോരം ചെന്ന് പറഞ്ഞു .

അവളൊന്നും മിണ്ടാതെ കെെ താഴ്ത്തി ഇരുന്നു “ താലി കെട്ടിക്കോളൂ ... ” പൂജാരിയുടെ നിർദ്ദേശപ്രകാരം ആദി താലി മാല അവളുടെ മുഖത്തിന് നേരെ നീട്ടി തന്റെ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും ഇവിടെ അവസാനിച്ചു എന്ന് മനസ്സിലാക്കിയ ഇഷു യാതൊരു വിധ എതിപ്പുകളും കാണിക്കാതെ അനുസരണയുള്ള ഒരു ഭാര്യയായി ആദിയുടെ മുന്നിൽ തല കുനിച്ച് ഇരുന്ന് കൊടുത്തു .... കൊട്ടും കുരവയും ഉയർന്നു ... വാദ്യമേളങ്ങളുടെ ശബ്ദം അന്തരീക്ഷത്തിലുയർന്നു പൊങ്ങി ... ചെണ്ടമേളം കുരവയുടെ താളത്തിലായി ... എല്ലാവരും പൂക്കൾ കൊണ്ട് ആദിയെയും ഇഷുവിനെയും അഭിസംബോധന ചെയ്തു ... അവിടെ വന്ന എല്ലാവരെയും സാക്ഷിയാക്കി ആദിയുടെ കെെ കൊണ്ടുള്ള താലി ഇഷുവിന്റെ കഴുത്തിൽ ചാർത്തപ്പെട്ടു ... ഇങ്ങനെ ഒരു നിമിഷം ഇഷു ഒരുപാട് ആഗ്രഹിച്ചതാണ് പക്ഷേ ആദിയുടെ സ്ഥാനത്ത് റിനീഷായിരുന്നെന്ന് മാത്രം . അത് ഒാർത്തപ്പോൾ അവളുടെ കണ്ണിൽ നിന്ന് രണ്ട് തുള്ളി കണ്ണുനീർ താഴേക്ക് പതിച്ചു ..

പൂജാരി നീട്ടിയ കുങ്കുമച്ചെപ്പിൽ നിന്ന് ഒരുനുള്ള് എടുത്ത് അവൻ അവളുടെ സീമന്ദരേഖയിൽ സിന്ദൂരമായി തൊട്ടുകൊടുത്തു . അവൾ തലയുയർത്തി കണ്ണ് വിടർത്തി അവനെ നോക്കി ... ദേവകി ഒരു ഷാൾ അവരുടെ രണ്ട് പേരുടെയും കഴുത്തിലൂടെ ഇട്ട് അതിന്റെ രണ്ടറ്റവും ബന്ധിച്ചു . ശേഷം അവരെഴുന്നേറ്റ് അഗ്നികുണ്ഡത്തെ വലം വച്ച് നടന്നു .... രജിസ്റ്റർ ഓഫീസിൽ നിന്ന് വന്ന ഓഫീസർ നീട്ടിയ രജിസ്റ്ററിൽ സെെൻ ചെയ്തതോടു കൂടി ചടങ്ങുകൾ കഴിഞ്ഞു ..... അങ്ങനെ ഇഷാന അലി ഫെെസൽ എന്ന ഇഷു ഒഫിഷ്യലായി മിസ്സിസ്സ് ഇഷാന ആദവ് കൃഷ്ണ ആയി മാറി അതിന് ശേഷം അവർ ഫുഡ് കഴിക്കാൻ ഇരുന്നു . ഇഷു കാര്യമായി ഒന്നും കഴിച്ചില്ല ,,, വെറുതെ പ്ലേറ്റിൽ ചിക്കിച്ചികഞ്ഞ് കൊണ്ടിരുന്നു . ആദി കഴിച്ചെഴുന്നേറ്റപ്പോൾ ഇട്ട ചോറ് അതേ പോലെ തന്നെ പ്ലേറ്റിൽ മടക്കി വച്ചിട്ട് അവളും എഴുന്നേറ്റു . ഫുഡ് കഴിച്ച് കഴിഞ്ഞ് കുറേ നേരം ഫോട്ടോഷൂട്ടായിരുന്നു . ഫോട്ടോഗ്രഫർ പറയുന്ന ഓരോ പോസിലും നിന്നു കൊടുക്കുമ്പോൾ ഇഷുവിന് എന്തിനെന്നില്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു ... എങ്കിലും അവളതൊന്നും പുറത്ത് കാണിക്കാതെ ചിരിച്ച് നിന്നു ..

ഫോട്ടോഷൂട്ടും കഴിഞ്ഞ് വീട്ടിലേക്ക് നടക്കുന്നതിനിടയിൽ അവൾക്ക് കാഴ്ച മങ്ങുന്നത് പോലെയും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും തോന്നി ... തന്റെ ഒപ്പം നടന്നിരുന്ന അഹാനയുടെ ഡ്രസ്സിൽ പിടിച്ച് അവളവിടെ നിന്നു ... എന്താ പറ്റിയെ എന്ന മറ്റുള്ളവരുടെ ചോദ്യം കേൾക്കുന്നതിന് മുന്നേ തന്നെ അവൾ ഒരു തൂവൽ കണക്കെ നിലംപതിച്ചു ..... താഴെ വീണുകിടക്കുന്ന ഇഷുവിന്റെ അവസ്ഥ ആദിയുടെ നെഞ്ചിൽ ഒരു പിടച്ചിലുണ്ടാക്കി .. വേറൊന്നും ചിന്തിക്കാതെ അവനവളെ അവന്റെ രണ്ട് കെെകളിലുമായി കോരിയെടുത്ത് വീട്ടിലേക്ക് നടന്നു ..... മുകളിലേക്ക് കയറാൻ നിന്നില്ല ,,, താഴെ മാസ്റ്റർ ബെഡ്റൂമിൽ അവളെ കിടത്തി ... എല്ലാ പെണ്ണ്ങ്ങളും ചുറ്റും കൂടിനിന്ന് ഓരോന്ന് പറയാൻ തുടങ്ങി . അവൾക്കെന്ത് സംഭവിച്ചതാണെന്നറിയാതെയും അവളെ ഒന്ന് കാണാതെയും ആദിക്കൊരു സമാധാനവും ഇല്ലായിരുന്നു .. അത് മനസ്സിലാക്കിയ ദേവകി എല്ലാവരെയും റൂമിൽ നിന്ന് ഇറക്കി അവനെ റൂമിലേക്ക് അയച്ചു .... റൂമിലേക്ക് കയറി വന്ന ആദിക്ക് അവളുടെ കിടപ്പ് കണ്ട് തന്റെ ചങ്ക് തകരുന്നത് പോലെ തോന്നി . അവൻ കുനിഞ്ഞ് നിന്ന് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചിട്ട് സോഫയിൽ കയറി കിടന്നു ..

ആ കിടപ്പിൽ നിന്ന് അവരെഴുന്നേറ്റത് ദേവകി ഡോറിൽ തട്ടിവിളിക്കുന്നത് കേട്ടാണ് . ബെഡിൽ എഴുന്നേറ്റിരിക്കുന്ന ഇഷുവിന്റെ വാടിത്തളർന്ന മുഖം കണ്ടതും ആദി മറുത്തൊന്നും ആലോചിക്കാതെ എഴുന്നേറ്റ് പോയി ഡോർ തുറന്നു . അവളോട് ഫ്രഷായി താഴേക്ക് വരാൻ പറഞ്ഞിട്ട് ദേവകി താഴേക്ക് പോയി അവള് ബെഡിൽ നിന്നിറങ്ങി ആദിയെ ഒന്ന് നോക്കിയിട്ട് ബാത്റൂമിലേക്ക് കയറി ... ഫ്രഷായി അവള് താഴേക്ക് പോയി ... ആദി ഫ്രഷായി ഇറങ്ങിയപ്പോഴേക്കും കുട്ടനും ഏട്ടന്മാരും എത്തിയിരുന്നു . അവര് മൂന്ന് പേരും കൂടി ആദിയെ റെഡിയാവാൻ സഹായിച്ചു . വെെറ്റ് കളർ ഷർട്ടും ബ്ലാക്ക് കളർ പാന്റ്സും ആയിരുന്നു ആദി ധരിച്ചിരുന്നത് . ഏഴ് മണി മുതൽ പത്ത് മണി വരെയാണ് റിസപ്ഷൻ ടെെം . ഫാമിലി , ആദിയുടെ ഫ്രണ്ട്സ് , കൃഷ്ണൻ മേനോന്റെ കൊളീഗ്സ് , അരവിന്ദിന്റെയും ആദർശിന്റെയും ഫ്രണ്ട്സ് , അഹാനയുടെ ഫ്രണ്ട്സും കൊളീഗ്സും അങ്ങനെ തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു റിസപ്ഷന് ...

കൃത്യം ഏഴ് മണിയായപ്പോൾ തന്നെ സ്റ്റേജിൽ നിന്ന് നല്ല അടിപൊളി ഒരു റൊമാന്റിക് സോങ് ഒഴുകിയെത്തി ... എല്ലാവരും പന്തലിലേക്ക് ചെന്നു ... ആദി താഴെ എത്തിയപ്പോൾ ഇഷുവും റെഡിയായി ഹോളിൽ എത്തിയിരുന്നു . താൻ സെലക്ട് ചെയ്ത ആ ഗ്രീൻ കളർ ഗൗണിൽ അവളൊരു ദേവതയെപ്പോലെ തോന്നി അവന് ... അവൻ അവളുടെ അടുത്തേക്ക് നടന്ന് ചെന്ന് അവന്റെ ഇടതുകെെ ചെറുതായി മടക്കി അവളുടെ നേർക്ക് നീട്ടി . അവള് ഒന്നാലോചിച്ച ശേഷം തന്റെ വലതു കെെ അവന്റെ ഇടതു കെെക്കുള്ളിലൂടെ ഇട്ട് കോർത്ത് പിടിച്ചു ... “ ഹലോ ഗയ്സ് ,,,, ലെറ്റ്സ് വെൽകം അവർ ബ്യൂട്ടിഫുൾ ബ്രെെഡ് ഇഷാന ആൻഡ് ദ ഹാൻഡ്സം ഗ്രൂം ആദവ് ” കുട്ടന്റെ ശബ്ദം മെെക്കിലൂടെ ഉയർന്നതും പന്തലിൽ കയ്യടിയുടെ ശബ്ദം ഉയർന്ന് കേട്ടു അവർ രണ്ട് പേരും ഒരുമിച്ച് തന്നെ സ്റ്റേജിലേക്ക് നടന്നു ... രാവിലത്തെ അഗ്നികുണ്ഡത്തിന് പകരം ഇപ്പോൾ സ്റ്റേജിൽ തലയെടുപ്പോടെയുള്ള രണ്ട് വലിയ ചെയറുകളായിരുന്നു . അതിൽ ഒന്നിൽ ആദിയും മറ്റൊന്നിൽ ഇഷുവും ഇരുന്നു ....

ഓരോരുത്തരായി സ്റ്റേജിൽ കയറി ഫോട്ടോ എടുക്കലൊക്കെ തകൃതിയായി നടന്നു കൊണ്ടിരുന്നു .. “ ഗയ്സ് ,,, പ്ലീസ് ലിസൺ ..... ” കുറച്ച് കഴിഞ്ഞ് കുട്ടന്റെ ശബ്ദം ഉയർന്നതും എല്ലാവരെയും ശ്രദ്ധ സ്റ്റേജിലേക്കായി .. “ ലെറ്റ്സ് എൻജോയ് എ റൊമാന്റിക് കപ്പിൾ ഡാൻസ് ഓഫ് അവർ ബ്രെെഡ് ഇഷാന ആൻഡ് ഗ്രൂം ആദവ് ..... ഗിം ദെം എ ബിഗ് ക്ലാപ്പ് 👏👏 ” കുട്ടൻ പറഞ്ഞു നിർത്തിയതും ഇഷുവും ആദിയും പരസ്പരം മുഖത്തോട് മുഖം നോക്കി .... എല്ലാവരെയും കയ്യടിയുടെ ശബ്ദം അന്തരീക്ഷത്തിലുയർന്നു ... “ ഓ.കെ ... പ്ലേ ദ മ്യൂസിക് .... ” കുട്ടൻ പറഞ്ഞതും അവിടെയാകെ ലെെറ്റ്സ് ഡിമ്മായി ഒരു വെളുത്ത പ്രകാശം മാത്രം ഓണായി അത് ആദിയെയും ഇഷുവിനെയും ഫോക്കസ് ചെയ്ത് നിന്ന് ഒരു ചെറിയ ശബ്ദത്തിൽ മ്യൂസിക് പ്ലേ ആയി .... 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶

Saj Dhaj , Ban Than , Chale Kidhar Badli Huyi Hai Kaise Aaj Ye Nazar Saj Dhaj , Ban Than , Chale Kidhar Badli Huyi Hai Kaise Aaj Ye Nazar Kaise Dhang Mein Tu Aa Gaya Bedhangi ... Bedhangi Bedhangi Bedhangi .... Oye Firangi , Oye Firangi , Tue Hua Firangi , Oye Firangi (×2) Ae Kachhe Jehe Kanch Warga Eh Suchhe Jehe Sach Warga Aasaan Mere Dil Nu Teriyan Ve , Teriyan Teriyan Teriyan Ve .. Naino Se Padh Le Hothon Ki Tehereerein Ishq Milagaya Dono Ki Taqdeerein Naino Se Padh Le Hothon Ki Tehereerein Ishq Milagaya Dono Ki Taqdeerein There Rang Meri Rang Jaaungi Main Berangi ... Berangi , Berangi , Berangi .... Oye Firangi , Oye Firangi , Tue Hua Firangi , Oye Firangi (×2) 🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶🎶 മ്യൂസിക് പ്ലേ ആയതും ആദി നടന്ന് ഇഷുവിന്റെ അടുത്ത് ചെന്ന് അവൾക്ക് നേരെ കെെ നീട്ടി . മനസ്സില്ലാമനസ്സോടെയെങ്കിലും അവള് അവന്റെ കയ്യിലേക്ക് അവളുടെ കെെ വച്ചു ... ആദി അവളുടെ കയ്യിൽ പിടിച്ച് അവന്റെ അടുത്തേക്ക് വലിച്ചു . അവള് നേരെ ചെന്ന് അവന്റെ നെഞ്ചിൽ തട്ടി നിന്നു .

അവളൊന്ന് ഞെട്ടിക്കൊണ്ട് തലയുയർത്തി നോക്കി ... ആദി അവളുടെ വലതു കെെ എടുത്ത് അവന്റെ ഷോൾഡറിൽ വപ്പിച്ചു ,, ഇടതു കയ്യിൽ അവന്റെ ഇടതു കെെ കോർത്ത് അവന്റെ വലതു കെെ അവളുടെ ഇടുപ്പിലും വച്ചു .. സോങിനനുസരിച്ച് രണ്ട് പേരും ചുവടുകൾ വച്ചു . അതിനിടയിൽ എപ്പോഴോ അവരുടെ രണ്ട് പേരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി ... ആദിയുടെ വശ്യമായ നോട്ടത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ഇഷു തല വെട്ടിച്ചു . അത് കണ്ട് ആദിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു ... പിന്നെയും ചുവടുകൾ വച്ച് ആ സോങ് അവസാനിക്കാറായതും അവരുടെ കണ്ണുകൾ ഒന്നു കൂടി തമ്മിലുടക്കി . ഇപ്രാവശ്യം നോട്ടം തെറ്റിക്കാൻ ഇഷുവിനായില്ല . ആദിയുടെ കാന്തക്കണ്ണുകൾ കൊണ്ടുളള ആ കൊത്തിവലിക്കുന്നത് പോലുള്ള നോട്ടത്തിൽ അവളും അലിഞ്ഞ് ചേർന്നു ... സോങ് തീർന്നത് അവര് രണ്ട് പേരും അറിഞ്ഞില്ല ,,,, അവർ പരസ്പരം കണ്ണിൽ നോക്കി സ്വയം മറന്ന് നിൽക്കുകയായിരുന്നു . ഉച്ചത്തിലുള്ള കയ്യടിയുടെ ശബ്ദമാണ് അവരെ ബോധതലത്തിലേക്ക് കൊണ്ടുവന്നത് . പെട്ടെന്ന് ഞെട്ടി രണ്ട് പേരും വിട്ട് നിന്നു ...

യൂത്ത് ബിസിനസ്മാൻ ദ ഗ്രേറ്റ് മിസ്റ്റർ ആദവ് കൃഷ്ണയുടെ മാരേജിന് ബിസിനസ് രംഗത്തെ പല പ്രമുഖരും ഉണ്ടായിരുന്നു ... മീഡിയാസ് ലെെവായി അവരുടെ സ്വന്തം എ.കെയുടെ മാരേജ് ആഘോഷമാക്കി .... ന്യൂസ് അവേഴ്സിലും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും ആദിയും ഇഷുവും ആയിരുന്നു താരങ്ങൾ . ദ ഗ്രേറ്റ് ആദവ് കൃഷ്ണയുടെ ലേഡീസ് ഫാൻസിന് ഒരടിയായിരുന്നു ഈ വിവാഹം . പലരും ഇഷുവിനെ അസൂയയോടെ നോക്കി ലെെവായി അവരുടെ മാരേജ് കണ്ടവരുടെ കൂട്ടത്തിൽ ഇഷുവിന്റെ വീട്ടുകാരും അമിയും റിനീഷും ഉണ്ടായിരുന്നു . അവർക്കെല്ലാവർക്കും ഒരുതരം തളർച്ചയും മരവിപ്പുമായിരുന്നു അത് കണ്ടത് മുതൽ ... ഫങ്ഷൻ കഴിഞ്ഞ് എല്ലാവരും വീടിനകത്തേക്ക് പോയി ... ദേവകി ഇഷുവിനെ താഴെ റൂമിലേക്കാണ് കൊണ്ടുപോയത് . ആദി അവന്റെ റൂമിൽ ചെന്ന് ഫ്രഷായി ഇറങ്ങിയപ്പോഴേക്കും ഇഷുവിനെ ദേവകി റൂമിലെത്തിച്ചിരുന്നു . വെെറ്റ് കളർ സെറ്റ്സാരി ഉടുത്ത് തലയിൽ മുല്ലപ്പൂ ചൂടി കയ്യിൽ പാൽ ഗ്ലാസുമായി നിൽക്കുന്ന അവളെ കണ്ടതും ഒരു നിമിഷത്തേക്ക് ആദിയുടെ കണ്ട്രോള് തെറ്റി . പക്ഷേ പെട്ടെന്ന് തന്നെ അവൻ കണ്ണുകൾ ഇറുകെ അടച്ച് ശ്വാസം വലിച്ചു വിട്ടിട്ട് ബാൽക്കണിയിലേക്ക് പോയി ... ആദി ബാൽക്കണിയിലും ഇഷു റൂമിലുമായി ആ രാത്രി കൂടി കഴിഞ്ഞു .............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story