🔥 ചെകുത്താൻ 🔥 : ഭാഗം 44

chekuthan aami

രചന: ആമി

 രാവിലെ എഴുന്നേറ്റ് ഫ്രഷായി ഒരു ചുരിദാർ എടുത്തിട്ട് ഞാൻ നേരെ താഴേക്ക് പോയി . താഴെ കിച്ചണിൽ അമ്മയും ബിന്ദു ചേച്ചിയും ഉണ്ടായിരുന്നു . “ അയ്യോ മോളെന്തിനാ ഇത്രയും നേരത്തെ എഴുന്നേറ്റത് .. കുറച്ച് നേരം കൂടി കിടക്കാരുന്നില്ലേ ” എന്നെ കണ്ടതും എല്ലാ അമ്മായിഅമ്മമാരുടെയും സ്ഥിരം പല്ലവി കേട്ടു .. പക്ഷേ പറഞ്ഞത് അമ്മയല്ല ,, ബിന്ദു ചേച്ചിയാണ് .. 😁 ഞാനൊന്ന് ചിരിച്ചു കാണിച്ചിട്ട് അമ്മയുടെ നേർക്ക് തിരിഞ്ഞു “ കുളി കഴിഞ്ഞാൽ ഈ രാസ്നാദി തലയിൽ തേക്കണം . അപ്പോ നീർക്കെട്ട് വരില്ല ” അമ്മ കബോഡിൽ നിന്ന് ഒരു ചെറിയ ബോട്ടിൽ എടുത്ത് അതിൽ നിന്ന് എന്തോ കയ്യിലെടുത്ത് എന്റെ നെറുകയിൽ തേച്ചുതന്നു കൊണ്ട് പറഞ്ഞു . ഞാനൊന്ന് ചിരിച്ചു കാണിച്ചു “ ദാ ഈ കോഫി ആദി മോന് കൊണ്ടുകൊടുക്ക് മോളേ ” എന്നും പറഞ്ഞ് ബിന്ദു ചേച്ചി ഒരു കോഫീമഗ് എടുത്ത് എന്റെ കയ്യിലേക്ക് വച്ചുതന്നു 😬😬 ഞാൻ പല്ലിറുമ്മിക്കൊണ്ട് ചിരിച്ചെന്ന് വരുത്തി തിരിഞ്ഞ് നടന്നു ... റൂമിലെത്തി ഡോർ ക്ലോസ് ചെയ്ത് ഞാൻ ആ കോഫി ഒറ്റവലിക്ക് കുടിച്ച് തീർത്തു ... ഹല്ല പിന്നെ 😤 കോദി മോന് കോഫി കൊടുക്കാൻ പോലും 😏😏 ഞാൻ കോഫി കുടിച്ച് ചുണ്ട് തുടച്ച് തിരിഞ്ഞതും ദേ നിൽക്കുന്നു കയ്യും കെട്ടി കോദി മോൻ 😇😇

ഞാൻ ഒന്ന് പുച്ഛിച്ച് കാണിച്ചിട്ട് തിരിഞ്ഞ് നടന്നു ... പക്ഷേ ഒരടി പോലും നടക്കാനായില്ല .... ആ കടുവ കയ്യിൽ പിടിച്ച് നിർത്തിയേക്കാണ് 😬 ഞാൻ പല്ലിറുമ്മി കടുവയെ നോക്കി ... അപ്പോ തന്നെ കടുവ എന്റെ കയ്യിൽ നിന്ന് കോഫീമഗ് വാങ്ങിച്ച് ടേബിളിൽ വച്ചിട്ട് എന്റെ കയ്യിൽ പിടിച്ച് വലിച്ച് എന്നെ ചുമരിനോട് ചേർത്ത് നിർത്തി 😱 “ എ ... എ .. എന് .. എന്താ .. ” എങ്ങനെയൊക്കെയോ വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു “ എന്റെ കോഫി എവിടെ ” കടുവ എന്റെ മേലേക്ക് ചാഞ്ഞുനിന്നു കൊണ്ട് ചോദിച്ചു “ ഞാൻ ... ഞാൻ ... കുടിച്ചു ” ഞാൻ കടുവയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു “ അപ്പോ എനിക്കോ ” ഞാൻ മറുപടിയൊന്നും പറഞ്ഞില്ല “ മുഖത്തേക്ക് നോക്ക് ” ഞാൻ നോക്കിയില്ല “ ച്ഛീ നോക്കെടീ ” കടുവയുടെ അലറൽ കേട്ടതും ഞാൻ ഞെട്ടിത്തരിച്ച് കടുവയുടെ മുഖത്തേക്ക് നോക്കി “ എനിക്ക് കോഫി എവിടെ ” കടുവ കലിപ്പിലാണ് ... മാങ്ങാത്തൊലി ,, ഏത് നേരത്താണോന്തോ അത് കുടിക്കാൻ തോന്നിയെ 😬 “ ഞാൻ ... ഞാൻ എടുത്തോ ... ണ്ട് വരാം ” ഞാൻ മാന്യമായി പറഞ്ഞു

“ അതൊക്കെ ഒരുപാട് ലേറ്റാവൂലേ ... നീ കുടിച്ച കോഫി മതി എനിക്ക് ” ഈ കടുവക്കെന്താ പ്രാന്താണോ ... ഞാൻ കുടിച്ച കോഫി എങ്ങനെയാ ഇനി കടുവക്ക് കൊടുക്കുക 😬 “ നീ ഒരുപാട് ചിന്തിച്ച് തല പുകക്കണ്ട ... ഞാൻ വാങ്ങിച്ചോളാം ” എന്നും പറഞ്ഞ് വശ്യമായി ചിരിച്ചു കൊണ്ട് കടുവ മുഖം എന്റെ മുഖത്തേക്ക് അടുപ്പിച്ചു ... ഈ കടുവ എന്തിനുള്ള പുറപ്പാടാണെന്ന് അറിയില്ലെങ്കിലും അത് എന്റെ നല്ലതിനാകില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ തല വെട്ടിച്ച് ചെരിച്ച് നിന്നു പക്ഷേ ആ കടുവ എന്റെ തല പിടിച്ച് തിരിച്ച് അങ്ങേരുടെ നേരെ തന്നെ വച്ചു . ഇങ്ങേരിതെന്നതാ കാണിക്കാൻ പോകുന്നേ എന്ന് കരുതി ഞാൻ കടുവയെ തന്നെ നോക്കി നിന്നു .... കടുവ പതിയെ മുഖം എന്റെ മുഖത്തേക്ക് അടുപ്പിച്ച് കൊണ്ടുവന്നതും കടുവയുടെ ചാട്ടം എങ്ങോട്ടാണെന്നെനിക്ക് മനസ്സിലായി ... ഞാൻ രണ്ട് കയ്യും കൊണ്ട് കടുവയെ തള്ളിമാറ്റാൻ വേണ്ടി അങ്ങേരുടെ നെഞ്ചിൽ കെെ വച്ചതും ആരോ സോറി പറയുന്ന ശബ്ദം കേട്ടു ... അത് കേട്ടതും കടുവ സ്വിച്ചിട്ട പോലെ തിരിഞ്ഞു ...

ഞാൻ കടുവയുടെ മറവിൽ നിന്ന് നോക്കിയപ്പോൾ അഹാന ഡോർ ചാരുന്നതാണ് കണ്ടത് . കടുവയുടെ ശ്രദ്ധ മാറിയ ആ സെക്കന്റിൽ തന്നെ ഞാൻ അങ്ങേരെ തള്ളിമാറ്റി പുറത്തേക്ക് ഇറങ്ങി ഓടി ... മനസ്സിൽ അഹാനയോട് ഒരായിരം വട്ടം താങ്ക്സും പറഞ്ഞു .... 😇 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഓഹ് ആ കുരിപ്പ് അഹാന 😬😬 ഒരു ചാൻസ് മിസ്സാക്കി 😡😡👊😌 അവള് ഓടിയ വഴിയേ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ ടവ്വൽ എടുത്ത് കഴുത്തിലൂടെ ഇട്ട് ബാത്റൂമിലേക്ക് നടന്നു .... ഫ്രഷ് ആയി പുറത്തിറങ്ങി ഡ്രസ്സ്‌ ചെയ്ഞ്ച് ചെയ്ത് ഞാൻ നേരെ താഴേക്ക് വച്ചുപിടിച്ചു ... താഴെ എത്തുമ്പോൾ അഹാനയും ആ നീർക്കോലിയും കൂടിച്ചേർന്ന് ഫുഡ് എടുത്ത് ടേബിളിൽ വക്കുന്ന തിരക്കിലായിരുന്നു . കുട്ടൻ സോഫയിൽ കിടന്ന് ഫോണിൽ കളിക്കുന്നുണ്ട് ... അവനെ കണ്ടപ്പോൾ എനിക്ക് ചെറിയൊരു കുസൃതി തോന്നി ,,,,, ഞാൻ ഓടിച്ചെന്ന് അവന്റെ വയറിന്റെ മേലെ കയറി ഇരുന്നു 😁 “ ഡാ .... ഇനിയും എന്നെ ഉമ്മ വെക്കാൻ വന്നാ അടിച്ച് മോന്തേടെ ഷെയ്പ്പ് ഞാൻ മാറ്റും ,, പറഞ്ഞില്ലാന്ന് വേണ്ട 😡 ” അവൻ ഫോൺ സോഫയിലേക്ക് വച്ചിട്ട് കലിപ്പായി 😁

“ ഒന്ന് പോയേടാ .... ... ഇനി ആര് വരണു നിന്നെ ഉമ്മ വക്കാൻ 😏😬 ” ഞാൻ ചുണ്ട് കോട്ടിക്കൊണ്ട് പറഞ്ഞു അത് കേട്ടതും കുട്ടൻ ഞെട്ടി എഴുന്നേറ്റ് നീ എന്താ പറഞ്ഞെ എന്ന് ഉറക്കെ ചോദിച്ചു .... ഞാൻ ഒന്ന് സൈറ്റ് അടിച്ച് കാണിച്ചിട്ട് അവന്റെ കവിളിൽ ഒന്ന് തട്ടിയിട്ട് അവിടുന്നെഴുന്നേറ്റ് പുറത്തേക്ക് പോയി ... ഡോറിന്റെ അടുത്തെത്തി തിരിഞ്ഞു നോക്കിയപ്പോൾ അവനവിടെ കിളിപാറി വായും പൊളിച്ച് ഇരിക്കുന്നുണ്ട് 😁 അത് ഞാൻ അങ്ങനെ പറഞ്ഞതു കൊണ്ടാണ് 😝😝 ഞാൻ പോയി സിറ്റ്ഔട്ടിലെ ഊഞ്ഞാലിൽ ഇരുന്ന് ആടിക്കൊണ്ടിരുന്നു ... “ ഏട്ടാ വാ ,,, ബ്രേക്ക്ഫാസ്റ്റ് കഴിക്കാം ” കുറച്ച് കഴിഞ്ഞ് അഹാന വന്ന് വിളിച്ചു .. അപ്പോ ഞാനെഴുന്നേറ്റ് അവളുടെ തോളിലൂടെ കയ്യിട്ട് അവളുടെ കൂടെ അകത്തേക്ക് നടന്നു . ഞങ്ങൾ അകത്തെത്തുമ്പോൾ എല്ലാവരും കഴിക്കാൻ ഇരുന്നിരുന്നു ... അച്ചന്റെ അടുത്തുള്ള ചെയറിൽ തന്നെ അമ്മ ,, അരവിന്ദ് ഏട്ടന്റെ അടുത്തുള്ള ചെയറിൽ ഏട്ടത്തിയമ്മ മടിയിൽ ആരൂട്ടൻ ,, ആദർശ് ഏട്ടന്റെ അടുത്തുള്ള ചെയറിൽ മിഥുന ,, കുട്ടന്റെ അടുത്തുള്ള ചെയറിൽ അഹാന ചെന്നിരുന്നു ,,, ബാലൻസ് രണ്ട് ചെയറുകൾ ,,,, ഒന്നിൽ ഞാൻ കയറിയിരുന്നു .. ആ നീർക്കോലി എന്റെ അടുത്ത് ഇരിക്കാതെ അമ്മയുടെ ചെയറിന്റെ ബാക്കിൽ നിന്ന് പരുങ്ങിക്കളിക്കാണ് . ഞാൻ പിന്നെ അതൊന്നും മെെന്റ് ചെയ്യാതെ ഇരുന്ന് കഴിക്കാൻ തുടങ്ങി ...

“ മോളിരിക്കുന്നില്ലേ ?! ” അമ്മ അവളുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു . അപ്പോ അവള് ഒന്ന് ചിരിച്ചെന്ന് വരുത്തിയിട്ട് എന്റെ അടുത്തുള്ള ചെയറിൽ വന്നിരുന്നു ... ഫുഡ്‌ കഴിച്ചു കഴിഞ്ഞ് ഞാൻ ആദ്യം എഴുന്നേറ്റ് റൂമിലേക്ക് പോയി . ബാൽക്കണിയിൽ ചെന്നിരുന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് വലിച്ചു കൊണ്ടിരുന്നു ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് എല്ലാവരും കൂടി ഹോളിൽ സംസാരിച്ചിരുന്നു ... കടുവ മാത്രം ഉണ്ടായിരുന്നില്ല ... എല്ലാവരും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നപ്പോഴും എന്റെ ഉള്ളിൽ എന്റെ വീട്ടുകാരും റിനീഷിക്കായും മാത്രമായിരുന്നു .. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല .... എന്തിനാ റബ്ബേ എന്നെ ഇങ്ങനെ പരീക്ഷിക്കണെ 😭😭 ഇതിലും ഭേദം അന്ന് ആ അഭിജിതിന്റെ കെെ കൊണ്ട് മരിക്കലായിരുന്നു .. ഇതൊക്കെ അനുഭവിപ്പിക്കാനാണോ റബ്ബേ നീ എന്നെ അന്ന് കടുവയുടെ രൂപത്തിൽ വന്ന് എന്നെ രക്ഷിച്ചത് 😭😔 ഓരോന്നൊക്കെ ആലോചിച്ച് കൂട്ടി എന്റെ കണ്ണുകൾ നിറഞ്ഞു . ഇനി അവിടെ ഇരുന്നാ കെെ വിട്ട് പോകും എന്നുറപ്പുള്ളത് കൊണ്ട് ഞാൻ വേഗം എഴുന്നേറ്റ് മുകളിലേക്ക് പോന്നു റൂമിൽ കയറി ഡോറടച്ച് ഡോറിൽ ചാരി നിന്ന് മുഖം പൊത്തിപ്പിടിച്ച് ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു ....

കരച്ചിലിന്റെ ശക്തി കൂടിയതനുസരിച്ച് ഞാൻ തറയിൽ മുട്ട് കുത്തിയിരുന്നു .... പെട്ടെന്നാണ് അടുത്ത് ആരുടെയോ സാമീപ്യം ഞാൻ തിരിച്ചറിഞ്ഞത് . തലയുയർത്തി നോക്കിയപ്പോൾ എന്റെ മുന്നിലായി തറയിൽ മുട്ട് കുത്തിയിരിക്കാണ് കടുവ 😡😡 ഞാൻ കടുവയെ മെെന്റ് ചെയ്യാതെ എഴുന്നേൽക്കാൻ പോയതും കടുവ എന്റെ കയ്യിൽ കയറി പിടിച്ചു . ഞാൻ തിരിഞ്ഞ് കണ്ണ് കൂർപ്പിച്ച് നോക്കി .. പക്ഷേ അങ്ങേര് അതൊന്നും മെെന്റ് ചെയ്യാതെ എന്റെ കയ്യിൽ ബലമായി പിടിച്ച് എന്നെ തറയിലിരുത്തി .,,, കടുവയും ഇരുന്നു . “ നീ ഇങ്ങനെ കരയല്ലേ ... നിനക്കിപ്പോ എന്താ വേണ്ടേ ... വീട്ടിലേക്ക് പോണോ ,,, ഞാൻ കൊണ്ടാക്കാം .. ആദ്യം നീ ഈ കരച്ചിലൊന്ന് നിർത്ത് ” ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഞാൻ വളരെ സമാധാനത്തോടെ അത് പറഞ്ഞതും അവളുടെ ഉള്ളിലെ നാഗവല്ലി ഉണർന്നു . “ ബലമായി എന്നെ പിടിച്ച് കൊണ്ടുവന്ന് കല്യാണം കഴിച്ചിട്ട് ഇപ്പോ തിരിച്ച് കൊണ്ടാക്കാമെന്നല്ലേ ,,,, നിങ്ങക്ക് തീരെ മനസാക്ഷി ഇല്ലേ ...?!! ആരുടെയും ഫീലിംഗ്സോ വിഷമങ്ങളോ ഒന്നും നിങ്ങക്ക് മനസ്സിലാവില്ല ... നിങ്ങളുടെ പെങ്ങൾക്കാണെങ്കിലോ ഇങ്ങനെ ഒരവസ്ഥ വന്നത് ...

അവളെ തിരിച്ച് കൊണ്ടാക്കിയാ നിങ്ങളവളെ അംഗീകരിക്കോ .. ” അവള് കരഞ്ഞു കൊണ്ട് എന്റെ ടീഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അത്രയും ചോദിച്ച് നിർത്തി . അവള് ചോദിച്ചതിന് എന്റെ പക്കൽ ഉത്തരമില്ലായിരുന്നു . അതുകൊണ്ട് തന്നെ ഞാൻ താഴേക്ക് നോക്കിയിരുന്നു അവള് കരഞ്ഞു കരഞ്ഞ് എന്റെ നെഞ്ചിൽ തല പൂഴ്ത്തി . എന്തോ ആ കാഴ്ച എന്റെ കണ്ണിൽ നനവ് പടർത്തി . അവളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നെങ്കിലും ഞാനത് ചെയ്തില്ല ... പെട്ടെന്നെന്തോ ബോധം വന്നപ്പോൾ അവള് തന്നെ എന്റെ മേലുള്ള പിടുത്തം വിട്ട് എഴുന്നേറ്റ് പോയി .... ഞാൻ ചെയ്തത് ഒരുപാട് തെറ്റായിപ്പോയി എന്ന് തോന്നുന്നു ... ബട്ട് ഐ കാൺഡ് ലീവ് ഹെർ ... ഷീ മസ്റ്റ് ബീ വിത് മീ 😇 രാത്രി ആയപ്പോൾ അരവിന്ദ് ഏട്ടനും ആദർശ് ഏട്ടനും തിരികെ പോയി ... അഹാനയും കുട്ടനും കുട്ടന്റെ വീട്ടിലേക്കും പോയി .. പിന്നെ വീട്ടിൽ ഞാനും അച്ഛനും അമ്മയും ആ നീർക്കോലിയും മാത്രമായി ... രാത്രി ഫുഡ് കഴിഞ്ഞ് അവളെ നോക്കാതെ ഞാൻ ബാൽക്കണിയിലേക്ക് പോയി ... രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ആ നീർക്കോലിയെ റൂമിലെങ്ങും കണ്ടില്ല ... ബാത്റൂമിൽ നോക്കിയപ്പോൾ അവിടെയും ഇല്ല .. പിന്നെ ഈ ജന്തു ഇതെവിടെപ്പോയി എന്ന് കരുതി ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോൾ അവളതാ അപ്പുറത്തെ റൂമിൽ നിന്നിറങ്ങി വരുന്നു 🧐😦

അത് കണ്ടതും ഞാൻ പുറത്തേക്കിറങ്ങിയതു പോലെ തന്നെ തിരിച്ച് അകത്തേക്ക് കയറി 😇 പിന്നെ വേഗം ഫ്രഷായി ഓഫീസിൽ പോകാൻ റെഡിയായി താഴേക്ക് ഇറങ്ങിച്ചെന്നു . “ നീ ഇതെവിടേക്കാ ” എന്നെ കണ്ടതും അമ്മ ചോദിച്ചു “ ഓഫീസിലേക്ക് .... ” ഞാൻ കോട്ട് ശരിയാക്കിക്കൊണ്ട് പറഞ്ഞു എന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് തോന്നുന്നു , അമ്മ ഒന്നും മിണ്ടാതെ പോയത് 😁 ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞാൻ ഓഫീസിലേക്ക് പോയി ,,,, നീർക്കോലി ഇന്ന് വന്നില്ല ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു .... കടുവയോട് എല്ലാ കാര്യങ്ങളും തുറന്നു പറയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ... പക്ഷേ എങ്ങനെ പറയും എന്ത് പറയും എന്ന് ഐഡിയ ഇല്ലാത്തതു കൊണ്ട് തന്നെ ഞാൻ മൗനം പാലിച്ചു .. അല്ലെങ്കി തന്നെ ഇനി പറഞ്ഞിട്ടെന്തിനാ .... എല്ലാവർക്കു മുന്നിലും ഞാനൊരു ചീത്ത പെൺകുട്ടിയായി . എന്റെ റിനീഷിക്ക പോലും ഇപ്പോ എന്നെ വെറുത്തിട്ടുണ്ടാകും .. ഇനി ആ പഴയ ഇഷുവിലേക്ക് ഒരു മടക്കം എനിക്കുണ്ടാകില്ല 😔😔 അതിനിടയിൽ ഞാൻ ഓഫീസിലെ ജോബ് റിസെെൻ ചെയ്തു ...

ആരേയും കാണാതെ ആരോടും മിണ്ടാതെ ഒരു റൂമിൽ ഞാൻ എന്റെ പകലുകളും രാവുകളും ചിലവഴിച്ചു ... ഫുഡ് കഴിക്കാൻ മാത്രമാണ് ആ റൂമിൽ നിന്ന് പുറത്തിറങ്ങാറുള്ളൂ ,, അതും അമ്മ നിർബന്ധിച്ചാൽ മാത്രം അമ്മയും അച്ഛനും ഒരുപാട് സന്തോഷത്തിലാണ് .. അവരുടെ കടമകളെല്ലാം തീർത്ത് അവരിപ്പോ ലോകത്തിലെ ഏറ്റവും സന്തോഷവാനും സന്തോഷവതിയും ആണ് ... എന്റെ ഉള്ളിൽ പുകഞ്ഞു നീറുന്ന അഗ്നിയെ മാത്രം ആരും കണ്ടില്ല ,, അല്ലെങ്കിൽ കാണാൻ ശ്രമിച്ചില്ല 😔 കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ ഒറ്റ ദിവസം പോലും റിനീഷിക്കാക്ക് മെസേജ് അയക്കാതിരുന്നിട്ടില്ല ,,, എന്തിനും ഏതിനും ഇക്കാനോട് അഭിപ്രായം ചോദിക്കുമായിരുന്നു ,,, ഇക്ക എന്റെ അടുത്തില്ലെങ്കിൽ കൂടി ഇക്കാന്റെ അനുവാദമില്ലാതെ ഞാനൊന്നും ചെയ്യാറു കൂടിയുണ്ടായിരുന്നില്ല ..... അതൊക്കെ ഓർത്തപ്പോൾ കണ്ണ് നിറഞ്ഞ് വന്നു .. എന്തായാലും എന്റെ ജീവിതം പോയി .... ഇനി ഈ നരകത്തിൽ നിന്ന് എനിക്കൊരു മോചനം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല 😔😔 അതുപോലെ ഈ ജന്മത്തിൽ എനിക്ക് കടുവയെ അംഗീകരിക്കാനും കഴിയില്ല ... മനസ്സ് കൊണ്ട് എന്നോ റിനീഷിക്കാന്റെ ആയതാണ് ഞാൻ . അതിനൊരു മാറ്റം ഞാൻ ആഗ്രഹിക്കുന്നില്ല .... എന്റെ സങ്കടവും വിഷമവും എന്റെ ഉള്ളിൽ തന്നെ ഇരിക്കട്ടെ 😭😔 ... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨

[[ ഒരു മാസത്തിന് ശേഷം ....... ]] ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] രാവിലെ എഴുന്നേറ്റ് ഓഫീസിൽ പോകാൻ റെഡിയായി താഴെ എത്തിയപ്പോൾ ആ നീർക്കോലി ഫുഡ് എടുത്ത് ടേബിളിൽ വക്കുന്നുണ്ട് . കല്യാണം കഴിഞ്ഞിട്ട് ഒരു മാസമായെങ്കിലും ഇന്നുവരെ അവളെന്നോട് ഒന്നും സംസാരിച്ചിട്ടില്ല . എന്തിന് ,, അവൾക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോലും എന്റടുത്ത് പറഞ്ഞിട്ടില്ല .. അതിനെ കുറിച്ചൊന്നും ഞാനായിട്ട് അന്വേഷിക്കാൻ പോകാറും ഇല്ല 😇 ഞാൻ ചെന്ന് ഒരു ചെയർ വലിച്ച് അതിലിരുന്ന് പ്ലേറ്റ് എടുത്ത് വച്ച് കഴിക്കാൻ തുടങ്ങി ... കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എന്തോ ഒന്ന് വീഴുന്ന ശബ്ദം കേട്ട് തല ചെരിച്ച് നോക്കിയ ഞാൻ കണ്ടത് തറയിൽ അബോധാവസ്ഥയിൽ കിടക്കുന്ന നീർക്കോലിയെയാണ് .... ഞാൻ വേഗം എഴുന്നേറ്റ് കെെ കഴുകി അവളുടെ അടുത്ത് വന്ന് അവളുടെ തല എടുത്ത് പൊക്കി എന്റെ മടിയിൽ വച്ച് അവളുടെ കവിളിൽ തട്ടിവിളിച്ചു .. പക്ഷേ അവള് കണ്ണ് തുറന്നില്ല ... ഞാൻ വേഗം അമ്മയെ വിളിച്ചു . അമ്മ വന്ന് ഹോസ്പിറ്റലിൽ പോകാമെന്ന് പറഞ്ഞു .. ഞാനവളെ എന്റെ രണ്ട് കയ്യിലുമായി കോരിയെടുത്ത് പുറത്തേക്ക് നടന്നു ...

അമ്മ ആദ്യം കയറി . എന്നിട്ട് അവളെ ഞാൻ അമ്മയുടെ മടിയിലേക്ക് കിടത്തി .. ഹെെസ്പീഡിൽ കാറോടിച്ച് പോയി .... പത്ത് മിനിറ്റ് കൊണ്ട് എന്റെ കാർ ഹോസ്പിറ്റൽ മുറ്റത്തെത്തി ... ഹോസ്പിറ്റലിലെത്തി അവളെ വാരിയെടുത്ത് സ്ട്രക്ച്ചറിൽ കിടത്തുമ്പോഴും അവൾക്കൊന്നും പറ്റരുതേ എന്ന് മാത്രമായിരുന്നു എന്റെ പ്രാർത്ഥന .... 😔 അവൾക്കെന്താ സംഭവിച്ചതെന്നറിയാതെ ഞാൻ ആ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ... അമ്മ ഒരു ചെയറിൽ ഇരിക്കുന്നുണ്ട് .. ഏകദേശം ഇരുപത് മിനിറ്റിന് ശേഷം ഒബ്സർവേഷൻ റൂമിൽ നിന്ന് ഡോക്ടർ പുറത്തേക്ക് വന്നു . ഡോക്ടറെ കണ്ടതും ഞാൻ മറ്റൊന്നും ചിന്തിക്കാതെ ഡോക്ടറുടെ അടുത്തേക്ക് ചെന്നു ... “ പേടിക്കാനൊന്നും ഇല്ല .. ബോഡി ഒന്ന് വീക്ക് ആയതാണ് ... ഒന്ന് കയറിക്കണ്ടോളൂ ... എന്നിട്ട് എന്റെ ക്യാബിനിലേക്ക് വരൂ ” എന്നെ കണ്ടതും ഡോക്ടർ അത്രയും പറഞ്ഞ് അവിടുന്ന് പോയി ഞാൻ തല ചെരിച്ച് അമ്മയെ നോക്കിയപ്പോൾ അമ്മ തലയാട്ടി അനുവാദം നൽകി ... ഞാൻ ഡോർ തുറന്ന് ആ റൂമിലേക്ക് കയറി ... ഒരു ബെഡിൽ ഡ്രിപ്പ് ഇട്ട് അവശയായി കിടക്കുന്ന നീർക്കോലിയെ കണ്ടതും എന്റെ ശരീരം ആകെ തളരുന്നത് പോലെ തോന്നി എനിക്ക് . ഞാൻ പതിയെ നടന്ന് ചെന്ന് അവള് കിടക്കുന്ന ബെഡിനടുത്തുള്ള ചെയറിൽ ഇരുന്ന് അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് ഡോക്ടർ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞ കാര്യം ഓർമ്മ വന്നത് .

അപ്പോ തന്നെ ഞാൻ എഴുന്നേറ്റ് അവളുടെ നെറ്റിയിൽ ഒന്ന് അമർത്തി ചുംബിച്ചിട്ട് പുറത്തേക്കിറങ്ങി ... അമ്മയോട് ഡോക്ടറെ കണ്ടിട്ട് വരാമെന്ന് പറഞ്ഞിട്ട് ഞാൻ ഡോക്ടറിന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു .. കുറച്ച് സമയം കൊണ്ട് തന്നെ ഞാൻ ഡോക്ടറുടെ ക്യാബിനിലെത്തി “ മേ ഐ കം ഇൻ സാർ ” ഡോർ പകുതി തുറന്ന് ഞാൻ ചോദിച്ചു “ ആഹ് ... യെസ് കം ഇൻ .. ” നോക്കിക്കൊണ്ടിരുന്ന ഫയലിൽ നിന്ന് നോട്ടം തെറ്റിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു അവൾക്ക് ഒരു കുഴപ്പവും ഉണ്ടാകല്ലേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി “ പ്ലീസ് സിറ്റ് മിസ്റ്റർ ആദവ് ... ” ഡോക്ടർ പറഞ്ഞതനുസരിച്ച് ഞാൻ ഒരു ചെയറിൽ ഇരുന്നു “ അപ്പോ ആദവ് ,,, ഒരു കാര്യം പ്രത്യേകം ഓർക്കുക ,, ആളെ കൊണ്ട് കൂടുതൽ ജോലികളൊന്നും ചെയ്യിപ്പിക്കരുത് ,, കൂടുതൽ വെള്ളം കുടിപ്പിക്കണം ,, നന്നായി ശ്രദ്ധിക്കണം ,, ബോഡി കുറച്ച് വീക്കാണ് ” “ ഡോക്ടർ ,,,,, അവൾക്ക് ..... ” ഞാൻ തെല്ലൊരു പരിഭ്രാന്തിയോടു കൂടി ചോദിച്ചു “ എടോ ,, താനിങ്ങനെ പേടിക്കേണ്ട കാര്യം ഒന്നുമില്ല .... ഇത് എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്നതാടോ ” “ ഡോക്ടർ ,, ഐ കാൺഡ് അണ്ടർസ്റ്റാൻഡ് ” “ ഇതിലിപ്പോ ഇത്ര മനസ്സിലാകാനെന്തിരിക്കുന്നു .. ഷീ ഈസ് ക്യാരിയിംഗ് ” “ വാാാാാാാട്ട് 😱😱 ” “ യെസ് മാൻ ... യു ആർ ഗോയിംങ് ടു ബീ എ ഫാദർ ” .........തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story