🔥 ചെകുത്താൻ 🔥 : ഭാഗം 45

chekuthan aami

രചന: ആമി

“ ഡോക്ടർ ,,,,, അവൾക്ക് ..... ” ഞാൻ തെല്ലൊരു പരിഭ്രാന്തിയോടു കൂടി ചോദിച്ചു “ എടോ ,, താനിങ്ങനെ പേടിക്കേണ്ട കാര്യം ഒന്നുമില്ല .... ഇത് എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്നതാടോ ” “ ഡോക്ടർ ,, ഐ കാൺഡ് അണ്ടർസ്റ്റാൻഡ് ” “ ഇതിലിപ്പോ ഇത്ര മനസ്സിലാകാനെന്തിരിക്കുന്നു .. ഷീ ഈസ് ക്യാരിയിംഗ് ” “ വാാാാാാാട്ട് 😱😱 ” “ യെസ് മാൻ ... യു ആർ ഗോയിംങ് ടു ബീ എ ഫാദർ ” ( തുടരും ) ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ “ യെസ് മാൻ ... യു ആർ ഗോയിംങ് ടു ബീ എ ഫാദർ ” ഡോക്ടറുടെ വാക്കുകൾ എന്റെ കാതിൽ ഒരു ഇടിത്തീ പോലെയാണ് വന്ന് പതിച്ചത് 😱😳😵 “ എനിവേ ,, കൺഗ്രാറ്റ്സ് 🤝 ” ഡോക്ടർ എന്റെ നേരെ കെെ നീട്ടിക്കൊണ്ട് പറഞ്ഞു തിരിച്ച് ഞാൻ ഒന്നും പറയാതെ ക്യാബിനിൽ നിന്ന് ഇറങ്ങി .... തിരിച്ച് ഒബ്സർവേഷൻ റൂമിനു ഫ്രണ്ടിലെത്തിയപ്പോൾ തന്നെ അമ്മ എന്താ കാര്യം എന്ന് ചോദിച്ച് അടുത്തേക്ക് വന്നു .. ഞാനെന്ത് പറയുമെന്നറിയാതെ കുഴങ്ങിയപ്പോഴാണ് ഒരു സിസ്റ്റർ വന്ന് മെഡിസിൻ വാങ്ങി വരാൻ പറഞ്ഞത് ... തത്ക്കാലത്തേക്ക് രക്ഷപ്പെട്ട് ഞാൻ വേഗം അവിടുന്ന് മുങ്ങി ... മെഡിസിൻ വാങ്ങിക്കാൻ വേണ്ടി ക്യൂവിൽ നിൽക്കുമ്പോഴും എന്റെ മനസ്സിൽ ഒരേ ഒരു ചിന്ത മാത്രമായിരുന്നു ,,,,

ഇതെങ്ങനെ 🤔🤔 മെഡിസിൻ വാങ്ങി തിരിച്ച് വന്നപ്പോൾ അമ്മയുടെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി ,, അമ്മ കാര്യം അറിഞ്ഞു എന്ന് . ഞാനൊന്ന് ചിരിച്ചെന്ന് വരുത്തിയിട്ട് ഡോറിൽ തട്ടി . നേഴ്സ് വന്ന് ഡോർ തുറന്ന് മെഡിസിൻ വാങ്ങി പോയി .... പിന്നെയും ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് അവളെ പുറത്തിറക്കിയത് . അവളെ കണ്ട ഉടൻ അമ്മ കെട്ടിപ്പിടിക്കലായി ,, ഉമ്മ വക്കലായി ,, ആകെ ഒരു ബഹളം 😏 ഞാനവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പാർക്കിംഗിൽ പോയി കാർ എടുത്ത് വന്നു . അവര് രണ്ട് പേരും കയറിക്കഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് വിട്ടു .... വീട്ടിലെത്തുന്നത് വരെ അവള് തല താഴ്ത്തി ഇരുന്നതല്ലാതെ മിററിലൂടെ പോലും എന്നെ ഒന്ന് നോക്കിയില്ല .... ഞാനും പിന്നെ മെെന്റ് ചെയ്യാൻ നിന്നില്ല വീട്ടിലെത്തി അവരെ ഇറക്കി വിട്ട് ഞാൻ എങ്ങോട്ടെന്നില്ലാതെ പോന്നു ..... ഞാൻ നേരെ ചെന്നത് ബീച്ചിലേക്കാണ് ..... ഉച്ചയോടടുത്ത സമയമായതിനാൽ ബീച്ചിൽ അധികം ആരും ഉണ്ടായിരുന്നില്ല . ഞാൻ നടന്ന് ചെന്ന് കാൽപ്പാദം കടലിൽ മുങ്ങിനിൽക്കുന്ന നിലയിൽ നിന്നു ... ഒരുപാട് സമയം അങ്ങനെ ആ നിൽപ്പ് തുടർന്നു ....

ഞങ്ങൾ തമ്മിൽ ഇതുവരെ അങ്ങനെ ഒരു റിലേഷൻ ഉണ്ടായിട്ടില്ല ,,,, പിന്നെ ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തിൽ ഞാൻ ഇപ്പോഴും കൺഫ്യൂസ്ഡ് ആണ് .... ഇനി എന്ത് തന്നെയായാലും ശരി ,, ഇന്ന് തന്നെ അവളോട് സംസാരിക്കണമെന്ന ഉറച്ച തീരുമാനത്തോടു കൂടി ഞാൻ കാറിൽ കയറി വീട്ടിലേക്ക് കുതിച്ചു ..... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] എന്നെ ശരിക്കും തളർത്തിക്കളയാൻ തന്നെ കഴിയുന്ന ഒരു കാര്യമാണ് ഇന്ന് സംഭവിച്ചത് ... യെസ് ,, ആം പ്രഗ്നന്റ് 🤰 !! വീട്ടിലെത്തി അമ്മക്ക് മുഖം കൊടുക്കാതെ മുകളിലേക്ക് കയറാൻ പോയ എന്നെ അമ്മ പുറകിൽ നിന്ന് വിളിച്ചു ... ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അമ്മ പറഞ്ഞു ,,, ഇനി മുതൽ താഴെ റൂമിൽ കിടന്നാൽ മതിയെന്ന് . ഞാൻ മറുത്തൊന്നും പറയാതെ താഴെ ഫ്ലോറിലുള്ള ഒരു റൂമിൽ കയറി ഡോർ ക്ലോസ് ചെയ്തു ... ബെഡിൽ മുഖം പൊത്തി ഇരിക്കുമ്പോഴും എന്റെ മനസ്സിൽ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ ,,,, കടുവ . ഇത്രയും നാൾ എന്നോട് ഒന്നും ചോദിച്ചിട്ടില്ല ,, എന്നോട് സംസാരിച്ചിട്ടില്ല ,, എന്തിന് ഒന്ന് ചിരിച്ചിട്ട് പോലുമില്ല ... പക്ഷേ ഇന്ന് ആ മനുഷ്യൻ എന്നോട് ഇതിനെപ്പറ്റി ചോദിക്കുമ്പോൾ ഞാനെന്ത് പറയും പടച്ചവനേ .... 😭😭😭

ഓരോന്ന് ചിന്തിച്ചിരിക്കുന്നതിനിടയിൽ ആരോ ഡോറിൽ തട്ടുന്ന സൗണ്ട് കേട്ടു . കടുവയായിരിക്കും എന്ന ഉറച്ച ബോധ്യത്തോടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരിനെ അമർത്തി തുടച്ചിട്ട് ഞാൻ പോയി ഡോർ തുറന്ന് കൊടുത്തു ... ഡോർ തുറന്ന ഞാൻ കണ്ടത് കടുവയെ അല്ല ,, പകരം അമ്മയെയാണ് . ഞാൻ അമ്മയുടെ നേരെ നോക്കി ചിരിക്കാനൊരു ശ്രമം നടത്തി ,, പക്ഷേ അത് പരാജയപ്പെട്ടു ... “ വാ മോളേ ,,, കുറച്ച് കഞ്ഞി കുടിച്ചിട്ട് കിടന്നോ ” അമ്മ എന്റെ കയ്യിൽ പിടിച്ച് അത് പറഞ്ഞതും ഒരു നിമിഷത്തേക്ക് ഞാൻ ഇല്ലാതാകുന്നത് പോലെ തോന്നി എനിക്ക് 😔 എന്നെ കൊണ്ട് മറുത്തൊന്നും പറയിക്കാതെ അമ്മ എന്നെയും കൊണ്ട് പോയി കഞ്ഞി കോരിത്തന്നു ... ശരിക്കും കണ്ണ് നിറഞ്ഞ് പോയി 😭😔 അത് അമ്മ കാണാതിരിക്കാനായി തല ചെരിച്ചതും ഡോറിൽ ചാരി കെെ മാറിൽ കെട്ടി നിൽക്കുന്ന കടുവയിൽ എന്റെ കണ്ണുകൾ ഉടക്കി ... ഞാൻ പതിയെ ചെയറിൽ നിന്നെഴുന്നേറ്റു .. “ എഴുന്നേൽക്കണ്ട ,, ഇരുന്നോ ”

എന്ന് പറഞ്ഞ് കടുവ താഴെ ഇരുന്ന ഒരു കവറും എടുത്ത് അകത്തേക്ക് കയറി വന്നു ... “ അമ്മാ ,, ഇത് കുറച്ച് സ്വീറ്റ്സ് ആണ് ” എന്നും പറഞ്ഞ് ആ കവർ ടേബിളിൽ വച്ചിട്ട് കടുവ പോകാനായി തിരിഞ്ഞു “ അപ്പോ എന്റെ മോന് പക്വതയൊക്കെ ഉണ്ടല്ലേ ” അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു “ ഇങ്ങനെയൊക്കെയല്ലേ പക്വത വരുന്നത് 😏 ” കടുവ എന്നെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് മുകളിലേക്ക് കയറിപ്പോയി കഞ്ഞി വേണ്ടെന്ന് അമ്മയോട് ഒരുപാട് പറഞ്ഞു നോക്കിയെങ്കിലും അമ്മ അതൊന്നും കേട്ട ഭാവം പോലും കാണിച്ചില്ല ,,,, ആ പാത്രത്തിലുണ്ടായിരുന്ന മുഴുവൻ കഞ്ഞിയും എന്നെ കൊണ്ട് കുടിപ്പിച്ചു 😇 കഞ്ഞി കുടിച്ച് കഴിഞ്ഞ് ഞാൻ നേരെ റൂമിലേക്ക് ചെന്ന് പില്ലോയിൽ മുഖം പൂഴ്ത്തി ബെഡിൽ കമഴ്ന്ന് കിടന്നു .. ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] ഞാൻ മനഃപൂർവ്വം ആണ് അവളോട് ഒന്നും ചോദിക്കാതിരുന്നത് . ഒന്നാമത്തേ അവളുടെ ബോഡി നല്ല വീക്കാണെന്ന് ഡോക്ടർ പറഞ്ഞതാണ് . ഇനി ഞാനായിട്ട് ടെൻഷൻ അടിപ്പിക്കണ്ടല്ലോ ..

. അതു മാത്രമല്ല ,, ഒന്നും ചോദിക്കാതിരുന്നതിന്റെ പിന്നിൽ വേറൊരു ഉദ്ദേശ്യം കൂടിയുണ്ടെന്ന് കൂട്ടിക്കോളൂ ... 😉😉 റൂമിലെത്തി ഞാൻ നേരെ ബാത്റൂമിൽ കയറി ഫ്രഷായി ബാൽക്കണിയിൽ പോയിരുന്ന് സിഗരറ്റ് എടുത്ത് വലിക്കാൻ തുടങ്ങി ... കുറച്ച് കഴിഞ്ഞ് ഫോൺ ബെല്ലടിക്കുന്നത് കേട്ട് നോക്കിയപ്പോൾ സ്ക്രീനിൽ ചിരിച്ച് നിക്കാണ് കുട്ടൻ 😘 ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയിലേക്ക് വച്ചു ... “ കൺഗ്രാറ്റ്സ് മാൻ ... ഗോളടിച്ചല്ലേ ” എന്നെ കൊണ്ട് ഹലോ പോലും പറയിപ്പിക്കാതെ ആ തെണ്ടി തുടങ്ങി .. ഇവനോടിപ്പോ ഇതാരാ എഴുന്നള്ളിച്ചെ 😬😬 അമ്മയായിരിക്കും ,,, അല്ലാതെ വേറാരാ 😡 ഞാനൊന്നും പറയാൻ നിക്കാതെ കോൾ കട്ട് ചെയ്ത് ഫോൺ സെെലന്റിലിട്ട് ഞാൻ ചെയ്തു കൊണ്ടിരുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ..... 😏 ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ഇഷു ] കുറേ നേരം കഴിഞ്ഞാണ് ഞാൻ എഴുന്നേറ്റത് . എന്തോ അപ്പോ തന്നെ കടുവയെ കാണണമെന്ന് തോന്നി എനിക്ക് .

കടുവ എന്നോട് ഒന്നും ചോദിക്കാതിരിക്കുന്നതിന് പിന്നിൽ വ്യക്തമായ എന്തെങ്കിലും കാരണമുണ്ടാകും എന്നെനിക്കുറപ്പാണ് . പക്ഷേ എനിക്ക് അയാളോട് പറയാതിരിക്കാൻ വയ്യ ഒന്നും .... സോ കടുവയുടെ റൂമിലേക്ക് പോകാൻ തന്നെ തീരുമാനിച്ച് ഞാൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി .. അമ്മ കാണുന്നില്ല എന്ന് ഉറപ്പാക്കിയ ശേഷം ഞാൻ പതിയെ സ്റ്റെയർ കയറാൻ തുടങ്ങി ... മൂന്ന് സ്റ്റെപ്പ് കയറിയപ്പോഴേക്കും അമ്മയുടെ വിളി വന്നു . എന്നെ വഴക്ക് പറഞ്ഞ് താഴെ റൂമിലേക്ക് തന്നെ പറഞ്ഞയച്ചു .... ഞാൻ റൂമിലെത്തി ബെഡിൽ കയറി ഭിത്തിയിൽ ചാരി കണ്ണടച്ചിരുന്നു .... ഓർമ്മകൾ ഒരു മാസം പുറകിലേക്ക് സഞ്ചരിച്ചു ,,,,,, ആ ദിവസത്തിലേക്ക് ..... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഒരു മാസം മുൻപ് ,,,, കൃത്യമായി പറഞ്ഞാൽ ..... എന്റെ എൻഗേജ്മെന്റിന്റെ അന്ന് ...... റിനീഷിക്കാന്റെ വീട്ടിൽ നിന്ന് വന്നവരെല്ലാവരും പോയിക്കഴിഞ്ഞ് ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാൻ വേണ്ടി റൂമിലെത്തി ഡോർ ലോക്ക് ചെയ്ത് തിരിഞ്ഞ ഞാൻ കണ്ടത് എന്റെ ബെഡിൽ കിടക്കുന്ന റിനീഷിക്കാനെയാണ് .

സന്തോഷവും അത്ഭുതവും ഒക്കെ കൂടെ കൂടി ഞാൻ ഓടിച്ചെന്ന് ഇക്കാന്റെ മേലെ കയറിക്കിടന്നു . ഇക്ക രണ്ട് കെെ കൊണ്ടും എന്നെ ഇറുകെ കെട്ടിപ്പിടിച്ചു ... “ ഇക്ക എപ്പഴാ വന്നേ ” ഞാൻ തല പൊന്തിച്ച് ഇക്കാന്റെ മീശ പിടിച്ച് പിരിച്ചു കൊണ്ട് ചോദിച്ചു “ കുറച്ച് നേരമായി ” ഇക്ക പറഞ്ഞു “ അപ്പോ നാളെ പോകണ്ടേ ” “ നിന്നെ കാണാതെ അങ്ങനെയങ്ങ് പോകാൻ പറ്റുവോ 😉 ” ഇക്ക ഒന്ന് സെെറ്റടിച്ചു കാണിച്ചു കൊണ്ട് ചോദിച്ചു ഞാൻ ചിരിച്ചു കൊണ്ട് ഇക്കാന്റെ മേലെ നിന്നെഴുന്നേറ്റു . “ മോനിരിക്ക് ,, ഞാനൊന്ന് ഫ്രഷായിട്ട് വരാം ” എന്നും പറഞ്ഞ് ഞാൻ ഡ്രസ്സും എടുത്ത് ബാത്റൂമിൽ കയറി ഫ്രഷായി ഇറങ്ങി പിന്നെ കുറേ നേരം ഞങ്ങള് സംസാരിച്ചിരുന്നു .... നാളെ മോർണിംഗ് ആണ് ഇക്കാന്റെ ഫ്ലെെറ്റ് . ലഗേജ് ഇക്കാന്റെ ഫ്രണ്ട്സ് കൊണ്ടുവരുമത്രേ ,,, ഇക്ക ഇവിടുന്ന് നേരെ എയർപോർട്ടിലേക്ക് പോകും .... അപ്പോ ആ രാത്രി മുഴുവൻ ഇക്ക എന്റെ കൂടെ തന്നെ ഉണ്ടാകും എന്ന സന്തോഷത്തിലായിരുന്നു ഞാൻ സംസാരിക്കുന്നതിനേക്കാൾ കൂടുതൽ കേൾക്കാനായിരുന്നു ഇക്കാക്ക് ഇഷ്ടം .

അതുകൊണ്ട് തന്നെ എന്നെ കൊണ്ട് ഇക്ക ഒരുപാട് സംസാരിപ്പിക്കും . അങ്ങനെ അന്നും ഞാൻ ഒരുപാട് സംസാരിച്ചു കൊണ്ടിരുന്നു ... കുറേ കഴിഞ്ഞ് സംസാരിക്കുന്നതിനിടയിൽ ഇക്ക എന്റെ തല പിടിച്ച് തിരിച്ച് എന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു . പെട്ടെന്നുണ്ടായ ഒരു ഇതായിരുന്നതിനാൽ ഞാനൊന്ന് പതറി . ഞാൻ കണ്ണ് വിടർത്തി ഇക്കാനെ നോക്കി ... ഇക്ക ഒന്ന് സെെറ്റടിച്ച് കാണിച്ചിട്ട് എന്റെ അധരങ്ങളെ പൂർണ്ണമായും ഇക്കാന്റേതാക്കി മാറ്റി .... 💋 ഇക്കാന്റെ ആ ഭ്രാന്തമായ ചുംബനത്തിൽ ഏതോ ഒരു നിമിഷത്തിൽ ഞാനും അലിഞ്ഞ് ചേർന്നു .... 😌 എന്റെ ചുണ്ടിലെ തേൻ മതിവരുവോളം ഇക്ക ആസ്വദിച്ചു .... 💞 പതിയെ ആ ചുംബനം വഴിമാറി .... എന്റെ കഴുത്തിലും മുഖത്തുമെല്ലാം ഇക്കാന്റെ ചുണ്ടുകൾ പതിഞ്ഞു ... 😌 എ.സിയുടെ കൊടുംതണുപ്പിലും എന്റെ ശരീരം വെട്ടിവിയർത്തു കൊണ്ടിരുന്നു .... ⚡️ ഇക്കാന്റെ കെെകൾ എന്റെ ശരീരത്തിൽ മുഴുവൻ ഓടിനടന്നു .... 😇

ഞാൻ സ്വന്തമെന്ന് കരുതി കാത്ത് സൂക്ഷിച്ച് കൊണ്ടുനടന്ന പലതിലും ഇക്കാന്റെ കെെകൾ ചെന്നെത്തി .... 😶 ഇക്കാന്റെ അധരങ്ങൾ എന്നെ മുഴുവനായും ആവാഹിച്ചെടുത്തു .... 💋 എന്റെ ടീഷർട്ടും ഷോട്സും എന്നിൽ നിന്ന് അകന്നുപോകുന്നത് ഒരു മയക്കത്തിലെന്ന പോലെ ഞാൻ അറിഞ്ഞു .... 👻 ഞാൻ കാത്തു സൂക്ഷിച്ച എന്റെ വിലപ്പെട്ട പലതും ഇക്കാന്റെ കൺകോണുകളിൽ തറഞ്ഞു .... 👀 പതിയെ ,,,,,, ഇക്കയൊരു മഴയായി എന്നിൽ പെയ്തിറങ്ങി .... 💘 ആ രാവ് പുലർന്നപ്പോൾ ഞങ്ങളിരുവരും ഒന്നായിക്കഴിഞ്ഞിരുന്നു .... 💓 അങ്ങനെ ,,,, മനസ്സു കൊണ്ടും ശരീരം കൊണ്ടും ഞാൻ റിനീഷ് മുഹമ്മദിന്റെ പെണ്ണായി ..... ♥ 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 തെറ്റാണ് ,,,, അറിയാം ... പക്ഷേ അന്നങ്ങനെ സംഭവിച്ചു പോയി .. എങ്കിലും ഞാൻ സമാധാനിച്ചിരുന്നത് റിനീഷിക്ക തന്നെയാണല്ലോ എന്നെ കല്യാണം കഴിക്കുന്നത് എന്നോർത്തായിരുന്നു ... പക്ഷേ ........

ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരറിഞ്ഞു .... 😔 ഇക്കാന്റെ ജീവന്റെ തുടിപ്പ് എന്റെ വയറ്റിൽ ഉള്ളിടത്തോളം കാലം ഞാൻ ഈ വീട്ടിൽ നിൽക്കാൻ യോഗ്യയല്ല ... ഞാനും എന്റെ കുഞ്ഞും ഈ വീട്ടിൽ എന്നും അന്യരായിരിക്കും ... അല്ലെങ്കിലും ഈ വീട്ടിൽ എനിക്കാരാ ഉള്ളത് ... താലി കെട്ടി എന്ന പേരിൽ ഭർത്താവ് എന്ന അവകാശമുള്ള ഒരു മനുഷ്യനോ ....!!! ഈ ദിവസത്തോടു കൂടി ഇവരുടെ ജീവിതത്തിൽ നിന്നും ഞാൻ എന്ന കറുത്ത നിഴലിനെ ഞാൻ അകറ്റും എന്ന ഉറച്ച തീരുമാനത്തോടു കൂടി ഞാൻ പതിയെ റൂമിൽ നിന്നിറങ്ങി ശബ്ദമുണ്ടാക്കാതെ സ്റ്റെയർ കയറാൻ തുടങ്ങി .... ഉറച്ച കാലടികളോടു കൂടി ഓരോ സ്റ്റെപ്പ് കയറുമ്പോഴും ഞാൻ ഉള്ളിൽ കരയുകയായിരുന്നു .... എന്റെ റിനീഷിക്ക ,,, ഞങ്ങളുടെ കുഞ്ഞ് ... 😭😭😔 ഇനി ഇല്ല .... ഒന്നും ..... ആരും ...... മുകളിലെ ഫ്ലോറിൽ എത്തി ഞാൻ ഒന്ന് താഴേക്ക് നോക്കി . അപ്പോൾ തന്നെ ഞാൻ പോലുമറിയാതെ എന്റെ വലതു കെെ എന്റെ വയറിലേക്ക് ചലിച്ചു ..

നിറഞ്ഞ് വന്ന കണ്ണുകൾ ഇറുകെ അടച്ച് ഞാൻ കെെവരിയിൽ മുറുകെ പിടിച്ച് കാലെടുത്ത് സ്റ്റെപ്പിന്റെ ഏറ്റവും അറ്റത്തായി വച്ചു ... ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റാണ് ഞാനിപ്പോ ചെയ്യുന്നത് ... പക്ഷേ ഇതല്ലാതെ എന്റെ മുന്നിൽ വേറെ ഒരു വഴിയില്ല ,,,, അതാണ് ... “ പ്രത്യേകം ശ്രദ്ധിക്കണം ,, കുഞ്ഞിന്റെ കാര്യം മാത്രമല്ല ,, അമ്മയുടെ കാര്യത്തിലും കുറച്ച് കോംപ്ലിക്കേഷൻസ് ഉണ്ട് ... കുഞ്ഞിന് അപകടകരമായി എന്ത് സംഭവിച്ചാലും അതെല്ലാം അമ്മയെയും ബാധിക്കും ... സാധാരണ കുഞ്ഞിന് അപകടം സംഭവിച്ചാൽ അമ്മയെ നമുക്ക് രക്ഷിക്കാം ... പക്ഷേ ,,, ഈ കുട്ടിയുടെ കാര്യത്തിൽ കുഞ്ഞ് നഷ്ടപ്പെട്ടാലും അമ്മയെ നമുക്ക് ഒരിക്കലും രക്ഷിക്കാൻ കഴിയില്ല ... സോ നിങ്ങള് നന്നായി ശ്രദ്ധിക്കണം ” ഡോക്ടർ അമ്മയോട് പറഞ്ഞ വാക്കുകൾ എന്റെ കാതിൽ അലയടിച്ചു കേട്ടുകൊണ്ടിരുന്നു ..... ഇനി നിങ്ങൾക്ക് ആർക്കും ഒരു ശല്യമായി ഞാനോ എന്റെ കുഞ്ഞോ വരില്ല .......... മനസ്സ് ഒരുവിധം ശാന്തമായി എന്ന് തോന്നിയപ്പോൾ ഞാൻ കണ്ണുകൾ ഒന്നുകൂടെ ഇറുകെ അടച്ചിട്ട് കെെവരിയിലെ പിടുത്തം വിട്ടു ..............തുടരും.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story