🔥 ചെകുത്താൻ 🔥 : ഭാഗം 46 | അവസാനിച്ചു

chekuthan aami

രചന: ആമി

ഇനി നിങ്ങൾക്ക് ആർക്കും ഒരു ശല്യമായി ഞാനോ എന്റെ കുഞ്ഞോ വരില്ല .......... മനസ്സ് ഒരുവിധം ശാന്തമായി എന്ന് തോന്നിയപ്പോൾ ഞാൻ കണ്ണുകൾ ഒന്നുകൂടെ ഇറുകെ അടച്ചിട്ട് കെെവരിയിലെ പിടുത്തം വിട്ടു ..... ( തുടരും ) ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ താഴേക്ക് വീണു എന്ന ഉറപ്പിന്മേൽ ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി .... എന്റെ പ്രതീക്ഷകളെയെല്ലാം പാടെ തകർത്തെറിഞ്ഞു കൊണ്ടാണ് ഞാൻ ആ കാര്യം മനസ്സിലാക്കിയത് ,,,,, ഞാൻ താഴെ എത്തിയിട്ടില്ല ,,,, ആരോ എന്നെ താങ്ങിപ്പിടിച്ചിട്ടുണ്ട് ....... ഞാൻ കണ്ണുകൾ പൂർണ്ണമായും തുറന്ന് നോക്കി ,,,,,, വേറാരുമല്ല ,, കടുവ തന്നെയാണ് എന്നെ പിടിച്ചിരിക്കുന്നത് ... ഞാൻ നേരെ നിന്ന് എന്റെ മേലുള്ള കടുവയുടെ പിടുത്തം വിടുവിച്ചു .. എന്ത് പറയണം , എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അവിടെത്തന്നെ നിന്നു .. ഒട്ടും പ്രതീക്ഷിക്കാതെ കടുവ എന്റെ വയറിനു മേലെ കെെ വച്ചു . ഞാൻ തലയുയർത്തി കണ്ണ് വിടർത്തി കടുവയെ നോക്കി ... “ നിന്റെ കാര്യം ഞാൻ നോക്കുന്നില്ല ... പക്ഷേ ,,,,, ഇതെന്റെ മോളാണ് ... ഇവൾക്കെന്തെങ്കിലും സംഭവിച്ചാൽ ........ ” എന്റെ വയറിലേക്ക് നോക്കി ഒരു ഭീഷണിയുടെ സ്വരത്തിൽ അത്രയും പറഞ്ഞു കൊണ്ട് കടുവ താഴേക്കിറങ്ങിപ്പോയി ...

കടുവ പോയിക്കഴിഞ്ഞിട്ടും പിന്നെയും കുറേ സമയം കൂടി ഞാൻ ആ നിൽപ്പ് തുടർന്നു .... പിന്നെ അമ്മയുടെ വിളി കേട്ടപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത് . അമ്മ കാണാതെ വേഗം തന്നെ താഴെ ഇറങ്ങിച്ചെന്ന് സോഫയിൽ ഇരുന്നു .... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ [ ആദി ] അവൾടെ ഒരു കോപ്പിലെ ചാവാൻ പോക്ക് 😬😬 ഇപ്പോ നിങ്ങൾക്ക് മനസ്സിലായില്ലേ ,, ഞാനെന്ത് കൊണ്ടാ അവളോടൊന്നും ചോദിക്കാതിരുന്നതെന്ന് ..... അത് തന്നെ കാരണം ,,, ആ കുഞ്ഞ് എന്റേതാണ് ♥♥ അതിനെ ഞാൻ എന്റെ കുഞ്ഞായി അംഗീകരിച്ചു കഴിഞ്ഞു 💘💯 അവളുടെ അടുത്ത്ന്ന് ഞാൻ നേരെ തറവാട്ടിലേക്കാണ് പോയത് .... കാർ പാർക്ക് ചെയ്ത് നേരെ ദേവൂട്ടിയുടെ റൂമിലേക്ക് പോയി .... പിന്നെ രാത്രി വരെ അവിടെ ഇരുന്നു ... ഫുഡ് കഴിച്ചിട്ടാണ് അവിടുന്ന് മടങ്ങിയത് .. രാത്രി വീട്ടിലെത്തി ആരെയും നോക്കാതെ ഞാൻ റൂമിലേക്ക് പോയി ..... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨ മാസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു .... ഇഷുവിന് ശാരീരീകമായി പല മാറ്റങ്ങളും വന്നുതുടങ്ങി ,, പക്ഷേ ആദിക്ക് ഇഷുവിനോടുള്ള മനോഭാവത്തിൽ ഒരു മാറ്റവും വന്നില്ല ...

ഇഷുവിന്റെ കാര്യം ഒന്നും നോക്കുന്നില്ല എങ്കിൽ കൂടിയും ആദി കുഞ്ഞിന് വേണ്ടി എല്ലാ സാധനങ്ങളും കണ്ടറിഞ്ഞ് വാങ്ങി അമ്മയെ ഏൽപ്പിക്കുന്നുണ്ടായിരുന്നു ... ദിനംപ്രതി ഇഷുവിന്റെ വയർ വലുതാകുന്നതിനനുസരിച്ച് ആദിയുടെ സ്വപ്നങ്ങളും വലുതായിക്കൊണ്ടിരുന്നു ... ആദിയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ലെങ്കിൽ കൂടിയും ഇഷുവിന്റെ സ്വഭാവത്തിൽ കാര്യമായ മാറ്റം തന്നെ സംഭവിച്ചു ...,,,,, അവൾ ആദിയെ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങി ... ഒരു ദിവസം ആദി കുറച്ച് വെെകി എത്തുന്നത് പോലും അവൾക്ക് അസ്വസ്ഥതയുണ്ടാക്കാൻ തുടങ്ങി . രാവിലെ എഴുന്നേറ്റ ഉടനെയും രാത്രി കിടക്കുന്നതിന് തൊട്ടു മുന്നെയും ആദിയെ കാണണമെന്നത് അവൾക്ക് നിർബന്ധമായി ... റിനീഷിനെ മനസ്സിൽ നിന്ന് പാടെ പറിച്ചു മാറ്റാൻ ഇഷുവിന് സാധിച്ചു ... പക്ഷേ മനസ്സിന്റെ ഏതോ ഒരു കോണിൽ റിനീഷ് അപ്പോഴും ഉണ്ടായിരുന്നു ,, അത് പക്ഷേ തന്റെ കുഞ്ഞിന്റെ പിതാവ് എന്ന അർത്ഥത്തിലായിരുന്നില്ല ,, മറിച്ച് ഒരു കാലത്ത് താൻ ജീവനുതുല്യം സ്നേഹിച്ചിരുന്ന ആൾ എന്ന നിലയിലായിരുന്നു ... ആദിയുടെ അമ്മ അവളെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുമ്പോൾ അവൾ അവളുടെ ഉമ്മിയെ കുറിച്ച് കുറച്ചൊന്നുമല്ല ഓർത്തിരുന്നത് .... ഉമ്മിയുടെയും അബ്ബിയുടെയും അകൽച്ച അവളെ ഒരുപാട് വിഷമിപ്പിച്ചിരുന്നു ...

ഇഷു പ്രെഗ്നന്റാണെന്ന് എങ്ങനെയോ അറിയാനിടയായ അമി ആ വിവരം സുബെെദയെയും ഷമീറിനെയും അറിയിച്ചു ... തങ്ങളുടെ മകളെ കാണണമെന്ന് ഷമീറിനും അവളുടെ കൂടെ നിന്ന് അവളെ ശുശ്രൂഷിക്കണമെന്ന് സുബെെദക്കും അതിയായ ആഗ്രഹമുണ്ടായിരുന്നു . പക്ഷേ അത് അവരുടെ ആഗ്രഹം മാത്രമായി അവശേഷിച്ചു ... 2nd ജനുവരി 2020 ഇന്നാണ് ആ ദിവസം .... ഇഷുവിന് പെയിൻ വന്ന് അവളെയും കൊണ്ട് ഹോസ്പിറ്റലിൽ വന്ന ദിവസം .... രാജഗിരി ഹോസ്പിറ്റലിന്റെ ലേബർ റൂമിനു വെളിയിലായി ആദിയും ദേവകിയും കൃഷ്ണൻ മേനോനും അഹാനയും കുട്ടനും എല്ലാവരും അക്ഷമരായി കാത്തുനിന്നു .... ഓരോ തവണയും ലേബർ റൂമിന്റെ ഡോർ തുറക്കുമ്പോഴും അവര് വളരെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരുന്നു . രാത്രി 11:45 ആയപ്പോൾ ഒരു മാലാഖ വന്ന് ചോദിച്ചു ,,, ഇഷാനയുടെ കൂടെ ആരാ ഉള്ളതെന്ന് .... അത് കേട്ടതും എല്ലാവരും കൂടി അങ്ങോട്ട് ഓടി ..... “ പെൺകുട്ടിയാണ് ” ആ നഴ്സ് പറഞ്ഞതും ആദിയുടെ മുഖം പൂർണ്ണചന്ദ്രനേക്കാളധികം ശോഭയിൽ ഉദിച്ച് നിന്നു ... പിന്നാലെ വന്ന ഒരു നഴ്സ് പിങ്ക് കളർ ടർക്കിയിൽ പൊതിഞ്ഞ ഒരു മാലാഖക്കുഞ്ഞിനെ അവരുടെ നേരെ നീട്ടി .

കൂടി നിന്ന എല്ലാവരും ആദിയുടെ മുഖത്തേക്ക് നോക്കി .......... “ ഇഷാന ??! ” അവൻ ആകാംക്ഷയോടെയും തെല്ലൊരു ഭയത്തോടെയും ചോദിച്ചു “ സുഖമായിരിക്കുന്നു ... അര മണിക്കൂർ കഴിഞ്ഞാൽ പുറത്തേക്ക് ഇറക്കാം ” എന്ന് പറഞ്ഞ് അവർ ആ കുഞ്ഞിനെ ആദിയുടെ നേരെ നീട്ടി .... അവൻ രണ്ട് കയ്യും നീട്ടി അവന്റെ പൊന്നോമനയെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു 🤩❣️👨‍👧 “ പേര് എന്തെങ്കിലും കണ്ടുവച്ചിട്ടുണ്ടോടാ ” കുട്ടൻ കുഞ്ഞിനെ നോക്കിക്കൊണ്ട് ചോദിച്ചു “ മ്മ് ” ആദി ഒന്ന് മൂളി “ എന്നതാ ,,,, പറ ... പറയ് ഏട്ടാ ,, എന്തൂന്ന് പേരാ കണ്ടുവച്ചേക്കുന്നെ ” നിറവയറും താങ്ങിപ്പിടിച്ചു കൊണ്ട് അഹാന ആദിയുടെ അടുത്തേക്ക് വന്ന് ചോദിച്ചു ആദി തലയുയർത്തി എല്ലാവരെയും ഒന്ന് നോക്കി ,,,, എല്ലാവരും പേരെന്താണെന്നറിയാനുള്ള ആകാംക്ഷയിലാണെന്ന് അവന് മനസ്സിലായി .... “ നാഇറ ആദവ് കൃഷ്ണ ” അവനൊന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു “ ആവൂ ,,,, അടിപൊളി പേര് 💖 ” എല്ലാവരും ഒരുമിച്ച് പറഞ്ഞു കുറച്ച് സമയത്തിന് ശേഷം രണ്ട് പേർ അവിടെയെത്തി ,,,,

മറ്റാരും ആയിരുന്നില്ല ,,,, ഷമീറും സുബെെദയും ആയിരുന്നു അത് .. അവർ ആദിയുടെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങിച്ച് മതിയാവോളം ലാളിച്ചു .. അര മണിക്കൂറിന് ശേഷം ഇഷാനയെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു . ആദി പക്ഷേ റൂമിലേക്ക് കയറിയില്ല ,, അവൻ പുറത്ത് ചെയറിൽ ഇരുന്നു .. ഇഷുവിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ... അവൾ അമ്മയോട് ആദിയെ കാണണമെന്ന് ആവശ്യപ്പെട്ടു . അതനുസരിച്ച് അമ്മ എല്ലാവരെയും പുറത്തേക്കിറക്കിയിട്ട് ആദിയെ അകത്തേക്ക് കയറ്റി വിട്ടു ... ആദി ഒന്ന് മടിച്ചെങ്കിലും എല്ലാവരും ഉള്ളതു കൊണ്ട് അവൻ അകത്തേക്ക് കയറി ... അവൻ അകത്ത് കയറുമ്പോൾ ഇഷു കണ്ണടച്ച് കിടക്കുകയായിരുന്നു . അവൻ ചെന്ന് കുഞ്ഞിനെ ഒന്ന് നോക്കിയിട്ട് തിരിച്ച് നടക്കാൻ തുനിഞ്ഞു . പക്ഷേ തിരിഞ്ഞപ്പോഴേക്കും അവന്റെ കയ്യിൽ ഒരു പിടുത്തം വീണു . ഇഷുവാണതെന്ന് അറിയാവുന്നതു കൊണ്ട് തന്നെ അവൻ തിരിഞ്ഞു നോക്കിയില്ല .... “ ഇപ്പോഴും എന്റെ കാര്യം നോക്കുന്നില്ലാന്നാണോ ,,,,

വാവയെ മാത്രം മതിയോ 😭😔 ” ഇഷു ഇടറുന്ന സ്വരത്തോടു കൂടി അവനോട് ചോദിച്ചു അതിൽ കൂടുതൽ പിടിച്ച് നിൽക്കാൻ ആദിക്കാകുമായിരുന്നില്ല . അവൻ അപ്പോ തന്നെ തിരിഞ്ഞ് തല താഴ്ത്തി അവളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു ................. 💓 ഇവിടെ തുടങ്ങുകയായി അവരുടെ ജീവിതം ..... മൂന്ന് ദിവസത്തിന് ശേഷം അവർ ഹോസ്പിറ്റൽ വിട്ടു .... ഇന്നേക്ക് 98 ദിവസമായി നാഇറ ഈ ലോകത്തേക്ക് വന്നിട്ട് .... കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്നിറങ്ങിയ ഇഷു കണ്ടത് നാഇറ മോളെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന ആദിയെയാണ് ♥ ജന്മം കൊണ്ട് പിതാവായില്ലെങ്കിലും കർമ്മം കൊണ്ട് പിതാവായ ആദിയെ നോക്കി അവൾ പുഞ്ചിരിച്ചു കൊണ്ട് ഭിത്തിയിൽ ചാരി നിന്നു .......... 💞❣️ ( അവസാനിച്ചു .. ) 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story