ചെമ്പകം🌹: ഭാഗം 10

chembakam noora

എഴുത്തുകാരി: നൂറ

അവിടെ നന്ദയെ നേരിട്ട കാഴ്ച അവളുടെ ഹൃദയം നടുക്കുന്നതായിരുന്നു................. മാറാലകളാൽ മൂടിയ മുറിയുടെ ഓരത്തായി നിലംപതിക്കാറായി കിടക്കുന്ന ഒരു കട്ടിൽ. അതിൽ ജടപൂണ്ട തല മുടിയും കീറി പറിഞ്ഞ സാരിയുമായി ഒരു സ്ത്രീ നന്ദയെ തന്നെ നോക്കി ഇരിക്കുന്നു. പെട്ടെന്ന് വാതിലിൽ അനക്കം കണ്ടതും പേടിച്ചു വിറച്ചുകൊണ്ട് അവർ എന്തൊക്കയോ പുലമ്പാൻ തുടങ്ങി. "" എന്നെ ഒന്നും ചെയ്യല്ലേ......."" അവർ വാവിട്ട് കരഞ്ഞുകൊണ്ട് എഴുന്നേൽക്കാൻ ആഞ്ഞതും ,ഒരു ഉറച്ച ശബ്ദത്തോടെ നിലത്തേക്ക് വീണു. അത് കണ്ടതും ഒരു നിമിഷം പോലും പാഴാക്കാതെ നന്ദ ആ മുറിക്കകത്തേക്ക ഓടി കയറി .ചെന്നപാടെ ആ സ്ത്രീയെ താങ്ങിപിടിച്ചെഴുന്നേൽപ്പിച്ചു. അവരുടെ കണ്ണുകളിലെ ദയനീയത നന്ദയെ ഏറെ വേദനിപ്പിച്ചു. പെട്ടെന്നാണ് നന്ദിയുടെ ശ്രദ്ധ ആ സ്ത്രീയോടെ രക്തമൊഴുകുന്ന കയ്യകളിലേക്കെത്തിയത്. അവരുടെ ശരീരമാകെ മുറിവുകളായിരുന്നു .അതിലൂടെയെല്ലാം നിർത്താതെ രക്തം ഒലിച്ചു കൊണ്ടേയിരുന്നു . (നന്ദ അവരെ ചേർത്ത് പിടിക്കാൻ ശ്രമിക്കുംതോറും അവർ ഒരു ഭയപ്പാടോട് കൂടി അവളിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു.)

""അമ്മേ.........."" എന്ന നന്ദയുടെ ആ വിളിയോടുകൂടി അവരുടെ കണ്ണുകൾ വിടർന്നു. അവർ സാവധാനം ആശ്വാസത്തോടെ നന്ദയുടെ കയ്യകളിൽ പിടിച്ചുകൊണ്ട് തുടർന്നു. "" മോളെന്താ വിളിച്ചത്......? ഒരു വെട്ടം കൂടി വിളിക്കുമോ...... "" നിഷ്കളങ്കമായ ആ സ്ത്രീയുടെ വാക്കുകൾ നന്ദയുടെ ഹൃദയത്തെ പിടിച്ചു കുലുക്കി. (നന്ദ വാൽസല്യത്തോടെ ആ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു തുടങ്ങി.) നന്ദ :- ""അമ്മേ........"" (അവർ നന്ദയുടെ മൂർദ്ധാവിൽ അനുഗ്രഹിക്കയെന്നോണം തലോടി കൊണ്ടിരുന്നു.) അപ്പോഴാണ് നന്ദയെ തിരഞ്ഞുകൊണ്ട് യദ്ധു ആ മുറിയിലേക്ക് എത്തിയത്. യദ്ധു ഒന്നും മനസ്സിലാകാതെ നന്ദയേം ആ സാധു സ്ത്രീയേം മാറി മാറി നോക്കുക്കൊണ്ട് നിന്നു. യദ്ധുവിനെ കണ്ടതും അവർ പഴയത് പോലെ പേടിച്ചു വിറക്കാൻ തുടങ്ങി. നന്ദ അവരേ ചേർത്ത് നിർത്തിക്കൊണ്ട് തുടർന്നു. നന്ദ :- "" അമ്മ പേടിക്കണ്ട ....!! ഇവിടെയുള്ള ആരും തന്നെ അമ്മയെ ഒന്നും ചെയ്യില്ല....."" (നന്ദ അവരെ ചേർത്ത് പിടിച്ചു കൊണ്ട് നിക്കുമ്പോൾ ആണ് ഓടി കിതച്ച് പ്രതാപ വർമ്മ അവിടേക്ക് വന്നത്. പ്രതാപ വർമ്മയെ കണ്ടതും അവരുടെ കണ്ണുകളിൽ പേടിയോടെ നിറയാൻ തുടങ്ങി. അവരുടെ ശരീരം കിലുകില വിറക്കാൻ തുടങ്ങി. നന്ദയുടെ പിന്നിലേക്ക് ഒളിക്കാൻ തുടങ്ങിയ അവരുടെ അടുത്തേക്ക് പ്രതാപ വർമ്മ കുതിച്ചെത്തി.

നന്ദയെ അവിടുന്ന് ദൂരേക്ക് തള്ളിയിട്ടുകൊണ്ട് പ്രതാപ വർമ്മ ആ സ്ത്രീയുടെ മുടി കുത്തിനു പിടിച്ചു വലിച്ചുകൊണ്ട് അവരുടെ തല ഭിത്തിയിലേക്ക് ആഞ്ഞിടിപ്പിച്ചു. പ്രതാപ വർമ്മയുടെ പ്രവർത്തിയിൽ ഒരു പോലെ പകച്ചുനിക്കുവായിരുന്ന യദ്ധുവും നന്ദയും ഓടി വന്നു അയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. അവിടെ ശക്തമായ പിടിവലികൾ നടന്നെങ്കിലും ഒന്നിലും പതറാതെ നന്ദയേം യദ്ധുവിനേം തള്ളിമാറ്റികൊണ്ട് പ്രതാപ വർമ്മ ആ സ്ത്രീയുടെ അടുത്തേക്ക് പാഞ്ഞു കൊണ്ടിരുന്നു. അവിടുത്തെ ശബ്ദം കേട്ടാണ് ആയുഷും സിദ്ധാർത്ഥും കീർത്തനയും കൂടി അവിടേക്ക് എത്തിയത്. പ്രതാപ വർമ്മയുടെ കത്തിജ്വലിക്കുന്ന ഭാവം ആയുഷിൽ ആദ്യം ഭയം നിറച്ചെങ്കിലും പിന്നൊന്നും നോക്കാതെ അയാളുടെ അടുത്തേക്ക് ചെന്നുകൊണ്ട് ആയുഷ് :- '"അച്ഛാ..........."" എന്നുള്ള ആയുഷിന്റെ വിളിയിൽ തന്നെ പ്രതാപ വർമ്മ പരിസരബോധം കൈവരിച്ചു. (ആയുഷ് പ്രതാപ വർമ്മയുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു തുടങ്ങി.) ആയുഷ് :- "" എന്താ അച്ഛനെ ഈ കാണിക്കുന്നത്...... എന്തിനാ യദ്ധുവിനേം നന്ദയേം തള്ളിയിട്ടത്....?""

(പ്രതാപ വർമ്മ ഉത്തരം കിട്ടാതെ കുഴഞ്ഞു നിന്നു.) അപ്പോഴാണ് ദൂരെ പേടിച്ചരണ്ടിരിക്കുന്ന സ്ത്രീയിലേക്ക് ആയുഷിന്റെ നോട്ടം ചെന്നത്. (ആയുഷ് പതിഞ്ഞ സ്വരത്തിൽ അവരുടെ പേര് പറഞ്ഞു കൊണ്ടേയിരുന്നു.) ആയുഷ് :- ""മഹേശ്വരി....... അമ്മ........."" (യദ്ധുവും നന്ദയും ബാക്കി എല്ലാവരും തന്നെ ഒന്നുമറിയാതെ മിഴിച്ചു നിന്നു.) ആയുഷ് ഉടനെ തന്നെ മഹേശ്വരിയുടെ അടുത്തേക്ക് ചെന്നു.അവരെ കുലുക്കി വിളിച്ചു കൊണ്ട് നിറകണ്ണുകളോടെ പറഞ്ഞു തുടങ്ങി. ആയുഷ് :-"" മഹേശ്വരി അമ്മേ ....... നോക്കിക്കെ ഞാൻ ആരാണെന്ന്...... ആയുഷാണ്........ മഹേശ്വരി അമ്മയുടെ കുറുമ്പൻ ......!!"" ആയുഷിന്റെ ഏങ്ങലടിച്ചുള്ള വാക്കുകൾ ഒന്നിനും തന്നെ ഒരു മറുപടിയും പറയാതെ ദൂരേക്ക് നോക്കിയിരിക്കുകയായിരുന്നു മഹേശ്വരി. പ്രതാപ വർമ്മ :- മതി ആയുഷ് ....!! നീ ഈ മുഴു ഭ്രാന്തിയെ വിളിച്ചിട്ട് കാര്യമില്ല. ഇവിടെ വരരുതെന്ന് പറഞ്ഞിട്ടില്ലേ...... "" പ്രതാപ വർമ്മ അതുറ പറഞ്ഞു കൊണ്ട് ആയുഷിനെ ഒരൂക്കോടെ പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി. മുറിയിൽ അവശേഷിച്ച എല്ലാരോടും തറപ്പിച്ചു നോക്കിക്കൊണ്ട് അലറി. പ്രതാപ വർമ്മ :- നിന്നെയൊന്നും ഇനിയിവിടെ കണ്ട് പോകരുത് ....!!! get out .........!!

(എല്ലാവരിലും ഒരുപാട് സംശയങ്ങൾ നിഴലിച്ചു നിന്നെങ്കിലും പ്രതാപ വർമ്മയോട് ചോദിക്കാൻ ധൈര്യം ഇല്ലാഞ്ഞതുകൊണ്ട് കണ്ണീരോടെ ഓരോരുത്തരായി താഴേക്ക് പോയി.) നന്ദയ്ക്ക് ആ നിമിഷങ്ങളോ മഹേശ്വരിയുടെ ദയനീയമായി കരച്ചിലോ മറക്കാൻ കഴിയിന്നുണ്ടായിരുന്നില്ല. നന്ദ ആ മുറിയിലേക്ക് മാത്രം നോട്ടം നൽകി കൊണ്ട് ഉരുകുന്ന മനസ്സുമായി അവൾ ഓരോ പടിയും ചവിട്ടി ഇറങ്ങി. അവർ പോയതിന് പിന്നാലെ മഹേശ്വരിയെ അകത്തിട്ട് പൂട്ടിയിട്ടുകൊണ്ട് പ്രതാപ വർമ്മ മുറിയിലേക്ക് നടന്നു. ************ താഴെ എത്തിയ എല്ലാവരും തന്നെ അകത്തളത്തിൽ നില ഉറപ്പിച്ചു നിന്നു. ആയുഷിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ അവരെയെല്ലാം ഒരു പോലെ വേദനിപ്പിച്ചു. അപ്പോഴാണ് ഒന്നും അറിയാതെ ഭഗീരഥി അവിടേക്ക് വന്നത്. എല്ലാവരുടേയും മുഖത്തെ മൗനം കണ്ടുകൊണ്ട് അവർ പറഞ്ഞു തുടങ്ങി. ഭഗീരഥി :- ""എന്താണ് കുറുമ്പന്മാർക്കും കുറുമ്പികൾക്കുമൊരു മൗനം.....!!"" ചിരിച്ചുകൊണ്ട് ഭഗീരഥി അവരെ നോക്കി പറഞ്ഞതും ആയുഷ് ശരവേഗത്തിൽ ഭഗീരഥിയെ കെട്ടി പിടിച്ചുകൊണ്ട് കരയാൻ തുടങ്ങി. (അതുകൂടി ആയതോടെ ഭഗീരഥീയുടെ ചിരി മാഞ്ഞു.) ഭഗീരഥി ഒരു വെപ്രാളത്തോടെ ആയുഷിനോട് കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി.

ഭഗീരഥി :- "" എന്താ.... ആയുഷ് മോനെ...... കാര്യം പറയ്.....? ഇത്രയും കാലം എന്റെ കുട്ടീ ടെ കണ്ണ് നിറഞ്ഞു കണ്ടിട്ടില്ലല്ലോ....?"" (ആയുഷ് ഒരേങ്ങലോടെ തുടർന്നു .) ആയുഷ് :- ""അച്ഛമ്മേ നമ്മുടെ മഹേശ്വരി അമ്മ........!!"" അത് കേട്ടതും ഭഗീരഥീയുടെ കണ്ണുകൾ ഒരു നീർച്ചാൽ പോലെ ഒഴുകാൻ തുടങ്ങി. സംസാരിക്കാൻ കഴിയാതെ അവരുടെ വാക്കുകൾ കുഴങ്ങി. (അവർ ഒരു ഭ്രാന്തിയെ പോലെ പിറുപിറുക്കാൻ തുടങ്ങി.) ഭഗീരഥി :- "" മഹേശ്വരി എന്റെ മോളാ...... എന്റെ മോൾ ....."" ആയുഷിനെ തട്ടി മാറ്റിക്കൊണ്ട് നെഞ്ചത്ത് കൈ വെച്ച് പറഞ്ഞു കൊണ്ടേയിരുന്നു. (നന്ദ ഭഗീരഥിയെ ചേർത്ത് നിർത്തിക്കൊണ്ട് സമാധാനിപ്പിക്കാൻ തുടങ്ങി.) നന്ദ :-"" അച്ഛമ്മയെന്തിനാ വിശമിക്കുന്നെ........ "" (ഒന്ന് നിർത്തിയതിന് ശേഷം നന്ദ മടിച്ചു മടിച്ചു ചോദിച്ചു തുടങ്ങി.) നന്ദ :- "" ആ പാവത്തിനെ എന്തിനാ ഇങ്ങനെ പൂട്ടിയിട്ടേക്കുന്നെ.......?"" ഭഗീരഥി ഒരു നീണ്ട നെടുവീർപ്പിട്ടതിനു ശേഷം പറഞ്ഞു തുടങ്ങി. ഭഗീരഥി :- "" ശരിയാ നന്ദ മോൾ പറഞ്ഞത് അവളൊരു പാവമാ... മോടെ ഭർതൃ പിതാവില്ലേ പ്രതാപ വർമ്മ ...... അവനാണ് എന്റെ മോളെ ഒരു ഭ്രാന്തിയായി ആ മുറിയിൽ, നരകിക്കാനായി പൂട്ടി ഇട്ടിരിക്കുന്നത്."" (ഒന്ന് നിർത്തിയതിന് ശേഷം തുടർന്നു.)

"" നിങ്ങൾ കണ്ടതാണ് ഇലഞ്ഞിക്ക്ൽ തറവാട്ടിലെ വിശ്വമഹാദേവ് തമ്പുരാന്റേയും എന്റേയും മകളായ മഹേശ്വരി.......!! തറവാടിന്റെ ഐശ്വര്യം ആയിരുന്നു എന്റെ മോൾ മഹേശ്വരി. പഠുപ്പിലും സൗന്ദര്യത്തിലും അവളെ കഴിഞ്ഞേ ഉണ്ടാരുന്നുള്ളു മറ്റാരും തന്നെ......"" ************ കഥ കുറച്ചു കാലം പിന്നോട്ട്. ""ഠിൺ..ഠിൺ........"" സൈക്കളിന്റെ ബെല്ലടി ശബ്ദം കേട്ടാണ് ചെമ്പക ചോട്ടിൽ ഇരുന്ന് പൂ പെറുക്കി കൊണ്ടിരുന്ന മഹേശ്വരിയുടെ ശ്രദ്ധ തറവാട് മുറ്റത്തേക്കെത്തിയത്. ഈറനാൽ അഴിഞ്ഞുലഞ്ഞാടിയ കാർക്കൂന്തലും കിലുങ്ങുന്ന പാദസരവുമായി അവളാ മുറ്റത്തേക്ക് ഓടി. വെള്ളാരം കണ്ണുകളും, സൈടിലേക്ക് ചീകി ഒതുക്കിയ മുടിയും നല്ല കൊമ്പൻ മീശയുമായി അയാൾ സൈക്കിളിൽ ഇരുന്നുകൊണ്ട് വീണ്ടും വീണ്ടും ബെൽ അടിച്ചുകൊണ്ടേയിരുന്നു. (പിടയ്ക്കുന്ന കരിമഷി കണ്ണാലെ നിഷ്കളങ്കമായി അവൾ അയാളോട് ചോദിക്കാൻ തുടങ്ങി.) മഹേശ്വരി :- ""ആരാ........."" (ഒരു മനോഹരമായ ചിരിയോടെ ആ വെള്ളാരം കണ്ണുകാരൻ അവളോടായി തുടർന്നു.)

"" ഞാൻ ഇവിടുത്തെ കാര്യസ്ഥനായ അച്ചുത കുറിപ്പിന്റെ മകനാ..... അച്ഛൻ തീരെ സുഖമില്ല അതോണ്ട് രണ്ട് ദിവസത്തേക്ക് അച്ഛന്റെ വരവുണ്ടാവില്ല അറിയിക്കാന് വന്നെയാ......... "" (മഹേശ്വരി മനോഹരമായ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തുടർന്നു.) മഹേശ്വരി :- ""അതിനെന്താ അച്ചുതമ്മാവന്റെ എല്ലാ വയ്യാഴികേം മാറിയിട്ട് വന്നാ മതി...... .."" (അതും പറഞ്ഞുകൊണ്ട് ചിരിച്ചു കളിച്ചകത്തേക്ക് പോകാന് തുടങ്ങിയ അവൾ പെട്ടെന്ന് ഒന്ന് തിരിഞ്ഞ് നിന്നുകൊണ്ട് തുടർന്നു .) മഹേശ്വരി :- ""അല്ലാ..... ഇയാൾടെ പേരെന്താ......?"" സത്യനാഥ് :- ""എന്റെ പേരെന്തിനാ... തമ്പുരാട്ടി കുട്ടിക്ക്...?"" (അയാൾ ഒരു കള്ള ചിരിയോടുകൂടി പറഞ്ഞു.) അത് കേൾക്കണ്ട താമസം മഹേശ്വരിയുടെ മറുപടി ഉടനടി വന്നു. മഹേശ്വരി :-"" മംഗലം കഴിക്കാൻ......!!"" അതും പറഞ്ഞു കൊണ്ട് മഹേശ്വരി അകത്തളത്തിലേക്ക് ഓടി. അവളുടെ ഓട്ടം കൗതുകത്തോടെ നോക്കി കൊണ്ട് അവന് ഉറക്കെ വിളിച്ചു പറഞ്ഞു. ""സത്യനാഥ്......!! പിന്നെ തമ്പുരാട്ടി കുട്ടി പറഞ്ഞതിൽ എനിക്ക് സമ്മതാണേ.........!!"" ഓട്ടത്തിന്റെ ഇടയിലും ആ പേര് കേട്ടുകൊണ്ട് അവൾ ചിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ സത്യനാഥ് തറവാട്ടിലേക്ക് ഓരോ കാരണവും പറഞ്ഞു കൊണ്ട് വരവ് തുടങ്ങി.

അവന്റെ വെള്ളാരം കണ്ണുകൾ മഹേശ്വരിക്കായി അങ്ങിങ്ങ് ഓടി നടന്നു കൊണ്ടേയിരുന്നു. പതിയെ പതിയെ മഹേശ്വരിയിലും പ്രണയം പൂവണിയാൻ തുടങ്ങി. ഇതെല്ലാം ഒരു കാട്ടു തീ പോലെയാണ് പ്രതാപ വർമ്മയുടെ കാതുകളിൽ എത്തിയത്. പ്രതാപ വർമ്മയുടേം സത്യനാഥിന്റേയും സൗഹൃദത്തിൽ വിള്ളൽ വീണു തുടങ്ങി. തറവാടിനെ ആടിയുലച്ചുകൊണ്ട് ഈ വാർത്ത അച്ഛൻ തമ്പുരാന്റെ കാതുകളിൽ എത്തി. വേദനയുടേയും ത്യാഗങ്ങളുടേയും ഒടുവിൽ അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചു. സന്ധ്യ മയങ്ങുന്ന സമയം തൊഴു കൈകളുമായി മഹേശ്വരി ദൈവത്തിനു മുന്നിൽ നിന്ന് ഉരുകി പ്രാർത്തിച്ചു. പൂജ മുറിയിൽ നിന്നും പുറത്തേക്ക് വന്ന മഹേശ്വരി ആദ്യം ചെന്നു പെട്ടത് ഭാഗീരഥിയുടെ മുന്നിൽ ആയിരുന്നു. മഹേശ്വരി :- "" അമ്മ എന്നോട് ക്ഷമിക്കണം..... എന്റെ മുന്നിൽ വേറൊരു വഴിയില്ല..... സത്യേട്ടനെ മാത്രമേ എനിക്കീ ജന്മം ഭർത്താവായി കാണാൻ പറ്റുള്ളൂ.....!!"" (ഭഗീരഥി ഏറെ നേരം നിശബ്ദയായി നിന്നതിനു ശേഷം തുടർന്നു.) ഭഗീരഥി :- "" എന്റെ കുട്ടി എന്തസംബന്ധമാണ് ഈ പറയുന്നത്.....!!."" (കണ്ണീർ കടിച്ചമർത്തി കൊണ്ട് മഹേശ്വരി തുടർന്നു.) മഹേശ്വരി :-"" ഇത് അസംബന്ധമല്ല...!! ഇതാണ് ശരിയമ്മേ...... ഞാൻ ഇന്ന് തനിച്ചല്ല..... എന്റെ ഉദരത്തിൽ ഒരു കുഞ്ഞ് കൂടിയുണ്ട്.......!!""

(ഭഗീരഥി ഞെട്ടലോടുകൂടിയാണ് മഹേശ്വരിയുടെ വാക്കുകൾ കേട്ടത്.) ഇതെല്ലാം ഇരുട്ടിന്റെ മറവിൽ നിന്ന് കേട്ട അയാളുടെ മനസ്സിൽ പകയെരിയുകയാരുന്നു......... ************ ഭഗീരഥി പറഞ്ഞവസാനിപ്പിക്കുന്നതിന് മുന്നേ തന്നെ ആദർശ് കയ്യിലൊരു ഫയലുമായി അകത്തേക്ക് വന്നു. എല്ലാവരുടേയും മുഖത്തെ മൗനം കണ്ടുകൊണ്ട് ഒന്നും മനസ്സിലാകാതെ അവിടെ തന്നെ തറഞ്ഞു നിന്നു. അപ്പോഴും ഭഗീരഥി പറഞ്ഞ കഥയിൽ മുഴുകിയിരിക്കുവാരുന്നു നന്ദ . ആയുഷ് ആദർശിനേയും കൂട്ടി അകത്തേക്ക് നടന്നു. അവരുടെ പിന്നാലെ യദ്ധുവും സിദ്ധാർത്ഥും കൂടി പോയതോടെ അകതളമാകെ നിശബ്ദത പരന്നു. കീർത്തന ഭഗീരഥിയെ താങ്ങി പിടിച്ചു കൊണ്ട് മുറിയിലേക്ക് പോയി. നന്ദ മാത്രം ഒരു ശില പോലെ അവിടെ തന്നെ നിന്നു. നന്ദയുടെ മനസ് മുഴുവനും മഹേശ്വരിയുടെ മുഖം ആയിരുന്നു. കരഞ്ഞു കുഴിഞ്ഞു പോയ ആ കണ്ണുകളെ അവൾക്ക് മറക്കാനെ കഴിയുഞ്ഞിരുന്നില്ല. ഇലഞ്ഞിക്ക്ൽ തറവാടിനെ മൂടികൊണ്ട് ഇരുട്ടു പടർന്നു. മുറിയുടെ ഓരത്തേക്ക് തലചായ്ച്ചിരിക്കുന്ന നന്ദയെ ഉണർത്തിയത്

""നന്ദേ............"" എന്നുള്ള ആദർശിന്റെ വിളിയാണ്. (ആദർശിനെ കണ്ടതും കണ്ണും തുടച്ചുകൊണ്ട് നന്ദ ചാടിയെഴുന്നേറ്റു.) ഒരു നിർവികാരമായ പുഞ്ചിരി ആദർശിന് നൽകി കൊണ്ട് ബെഡ്ഷീറ്റ് വിരിക്കാൻ തുടങ്ങി. ആദർശ് ഒരു പുഞ്ചിരിയോടെ നന്ദയുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് തുടർന്നു. ""എന്റെ ഭാര്യേ..... നമ്മുക്ക് മഹേശ്വരി അമ്മയെ അച്ഛമ്മ പറഞ്ഞു പോലെ കളി ചിരിയുള്ള അമ്മയായിട്ട് തന്നെ മാറ്റാം.....!!"" (അതുകേട്ടതും നന്ദിയുടെ കണ്ണുകൾ ആനന്ദത്താൽ വിടർന്നു.) അവൾ സന്തോഷത്തോടെ ആദർശിനെ ഇറുകെ പുണർന്നു തന്നെ നിന്നു. അപ്പോഴാണ് ആദർശ് കയ്യിൽ കരുതിയിരുന്ന file നന്ദയ്ക്ക് നേരെ നീട്ടിയത്............. അത് തുറന്നു നോക്കിയ നന്ദയ്ക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു..........""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story