ചെമ്പകം🌹: ഭാഗം 11

chembakam noora

എഴുത്തുകാരി: നൂറ

അപ്പോഴാണ് ആദർശ് കയ്യിൽ കരുതിയിരുന്ന file നന്ദയ്ക്ക് നേരെ നീട്ടിയത്..... അത് തുറന്നു നോക്കിയ നന്ദയ്ക്ക് പറയാൻ വാക്കുകൾ ഇല്ലായിരുന്നു......... ആ പേപ്പറിലെ ഓരോ അക്ഷരങ്ങളും അത്യധികം ആനന്ദത്തോടെയാണ് നന്ദ നോക്കി കണ്ടത്. അവൾ സന്തോഷത്തോടെ പിറുപിറുക്കാൻ തുടങ്ങി. നന്ദ :- ""ആദർശേട്ടാ...... എനിക്കിത് വിശ്വസിക്കാന് കഴിയുന്നില്ല....... ഞാൻ പിന്നെയും പഠിക്കാന് പോകുന്നു.....!!! എന്നാലും ഇതെങ്ങനെ.....!!!"" (നന്ദ അത്ഭുതം ഊറുന്ന കണ്ണുകളോടെ ആദർശിലേക്ക് നോട്ടം പായിച്ചു നിന്നു. ആദർശ് ഒരു കള്ള ചിരിയുമായി നന്ദയുടെ അടുത്തേക്ക് വന്നുകൊണ്ട് പറഞ്ഞു തുടങ്ങി.) ആദർശ് :- ""എന്റെ ഭാര്യേ...... താന് ഇങ്ങനെ ഞെട്ടുകയൊന്നും വേണ്ടാ...... തന്റെ പാതിയിൽ അവസാനിച്ച പഠനം തുടരണം അതാണ് എന്റെയും ആഗ്രഹം.അതിന് ആയുഷിന്റെ കോളേജിൽ തന്നെ എന്റെ നന്ദകുട്ടിക്കും അഡ്മിഷൻ എടുത്തിട്ടുണ്ട്.....!!"" (നന്ദയ്ക്ക് പറയാൻ വാക്കുകൾ ഇല്ലാതെ കുഴങ്ങി.അവളുടെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു തുളുമ്പി. ആദർശ് ഒരു കിന്നാരത്തോടെ നന്ദയുടെ അവനിലേക്ക് അടുപ്പിച്ചു നിർത്തി കൊണ്ട് അവളുടെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞു കൊണ്ട് നന്ദയുടെ മൂർദ്ധാവിൽ ചുംബിച്ചു.

നന്ദ ഒരു പിടച്ചിലോടെ അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവരുടെ മധുരമേറിയ നിമിഷത്തെ തച്ചുടച്ചുകൊണ്ടാണ് സുമംഗല ദേവിയും വാസുരിയും ആകൃതിയും കൂടി മുറിയിലേക്ക് കയറിയത്. അവരെ കണ്ടതും നന്ദയിലുള്ള ആദർശിന്റെ കയ്യയഞ്ഞു. മൂന്നു പേരുടേയും മുഖം ക്രോധത്താൽ ആളിക്കത്തി. ആകൃതി ഒരൂക്കോടെ നന്ദയെ ആദർശിൽ നിന്ന് പിടിച്ചു മാറ്റി തല്ലാൻ ആഞ്ഞതും ആദർശിനാറെ പിടി ആകൃതിയുടെ കയ്യിൽ വീണു. (ആദർശ് ആകൃതിയേയും വാസുരിയേം തറപ്പിച്ചു നോക്കി കൊണ്ട് തുടർന്നു.) ആദർശ് :- ""നിങ്ങളോടൊക്കെ ഒരു പ്രാവശ്യം ഞാൻ മര്യാതയുടെ ഭാഷയിൽ പറഞ്ഞതാണ്....... എന്റെ ഭാര്യയുടെ നേർക്ക് നിങ്ങടെ ഒരു വാക്ക് പോലും ഉയരരുതെന്ന്......... "" (അതും കേട്ടതും പുറത്തേക്ക് ദേഷ്യത്തോടെ പോകാന് തുടങ്ങിയ ആകൃതിയേയും കൂട്ടരേം ആദർശ് പിടിച്ചു നിർത്തിക്കൊണ്ട് തുടർന്നു.) ആദർശ് :- ""ആകൃതി മോളൊന്ന് നിന്നേ....... നീ എന്ത് ധൈര്യത്തിലാടീ... എന്റെ നന്ദയ്ക്ക് നേരെ കയ്യോങ്ങിയത്. അപ്പം കഴിഞ്ഞ പ്രാവശ്യം കിട്ടിയതകൊണ്ടൊന്നൂം നിനക്ക് നിനക്ക് മതിയായില്ല അല്ലേ......?"" അത് പറഞ്ഞപ്പോൾ ആണ് ആകൃതി അന്നത്തെ അടിയുടെ വേദന ഓർത്തത് തന്നെ . ഉടനടി തന്നെ അവളുടെ കയ്യ് അന്ന് അടികൊണ്ട് കരുനീലിച്ചു കിടന്ന കവിളിലേക്കെത്തി.

ആകൃതിയുടെ മുഖത്തെ പേടി കണ്ടതും വാസുരിയീലും ചെറിയ പരിഭ്രമങ്ങൾ ഉടലെടുത്തു. നന്ദയെ തറപ്പിച്ചു ഒന്ന് നോക്കിക്കൊണ്ട് രണ്ടാളും പുറത്തേക്ക് പോയി. ഇനി അവിടെ നിൽക്കുന്നത് പന്തിയല്ലെന്ന് മനസ്സിലായതും സുമംഗല ദേവിയും അവരുടെ പിന്നാലെ വാലു പോലെ പുറത്തേക്ക് പോയി. എല്ലാവരും പോയ സന്തോഷത്തിൽ നന്ദയെ ചേർത്ത് പിടിക്കാനായി ആദർശ് നടന്നതും നന്ദ നാണത്തോടെ നിലകണ്ണാടിയുടെ മുന്നിലേക്ക് തിരിഞ്ഞു. ആദർശ് പ്രണയത്തോടെ നന്ദയോടെ പിൻകഴുത്തിൽ കുഞ്ഞു കുഞ്ഞു മുത്തങ്ങൾംകൊണ്ട് മൂടാൻ തുടങ്ങിയതും വാതിലിൽ ശക്തിയോടെ മുട്ട് കേൾക്കാൻ തുടങ്ങി. പ്രണയം തുളുമ്പിയ ആദർശിന്റെ മുഖം ദേഷ്യത്തിൽ വരിഞ്ഞു മുറുകിയത് കണ്ടതും നന്ദ അവനെ നോക്കി ചിരിക്കാൻ തുടങ്ങി. പല്ലും ഞെരിച്ചുപിടിച്ചുകൊണ്ട് മനസ്സില്ലാ മനസ്സോടെ ആദർശ് റൂമിന്റെ ഡോർ തുറന്നതും അവരെ തന്നെ നോക്കി ചിരിച്ചുകൊണ്ട് നിക്കുന്ന ആയുഷിനേം റ്റീമിനേയും ആണ് കാണുന്നത്. ആദർശിനെ തള്ളിമാറ്റി കൊണ്ട് മൂന്നാളും റൂമിലേക്ക് കയറിയതും ആദർശ് പിരുകം ചുളിച്ചു കൊണ്ട് എന്താണെന്ന് ചോദിച്ചു. അപ്പോഴും ആദർശിനെ തന്നെ നോക്കി ചിരിക്കുവാരുന്നു നന്ദ . അതുംകൂടി ആയതോടെ ആദർശ് നന്ദയെ കലിപ്പിച്ച് ഒരു നോട്ടം നോക്കിയിട്ട് തുടർന്നു .

ആദർശ് :- ""അല്ലാ.... ഈ പാതിരായിക്ക് three kingsന് എന്താണ് ഇവിടെ കാര്യം....?"" (ആയുഷ് യദ്ധുവിന്റെ തോളിൽ കയ്യിട്ടു കൊണ്ട് തുടർന്നു.) ആയുഷ് :- ""അല്ല broo ഞങ്ങൾ ഇപ്പം three kings അല്ലാ... ഞങ്ങടെ ഇടയിൽ ഒരു queen കൂടി വരുന്നെന്ന് അറിഞ്ഞല്ലോ........!!"" (ആയുഷ് പറഞ്ഞു നിർത്തിയതും നന്ദ ഒന്നും മനസ്സിലാകാതെ ആദർശിലേക്ക് നോട്ടം പായിച്ചു നിന്നു.) (ആയുഷ് ഒരു ചിരിയോടെ തുടർന്നു.) ആയുഷ് :- ""എന്റെ നന്ദൂസെ ...... നീയിങ്ങനെ ഞെട്ടണ്ട..... ഏട്ടൻ വന്നപ്പോളെ എല്ലാം ഞങ്ങളോടു പറഞ്ഞാരുന്നു....... പിന്നെ നന്ദൂസിന് ഒരു surprise തന്നതല്ലേ........."" ആദർശിന്റെ വാക്കിന് തലയാട്ടി കൊണ്ട് യദ്ധുവും സിദ്ധാർത്ഥിനേം കൂടി കണ്ടതോടെ നന്ദയുടെ സന്തോഷം ഉച്ചസ്ഥായിയിൽ എത്തി നിൽക്കുവായിരുന്നു. നന്ദ സന്തോഷത്തോടെ ആദർശിനെ ഓടി ചെന്ന് കെട്ടിപിടിച്ചതും ആയുഷും സിദ്ധുവും മുഖം തിരിച്ചു ഒരു ചിരിയോടെ നിന്നു. എന്നാൽ യദ്ധുവിന്റെ മുഖം മാത്രം ദേഷ്യം കൊണ്ട് ചുവന്നു . ഒരു നിമിഷം പോലും പാഴാക്കാതെ യദ്ധു മുറിവിട്ട് പുറത്തു പോയതും ആയുഷും സിദ്ധുവും കൂടി പുറത്തേക്ക് പോയി. പോവുന്നതിനിടയിൽ ആയുഷ് അവരോടായി തുടർന്നു. ആയുഷ് :- ""ഞങ്ങളില്ലേ സ്വർഗത്തിലെ കട്ടുറുമ്പാവാൻ.........!!"" (അത് കേട്ടപ്പോളാണ് നന്ദ ഒരു ഞെട്ടലോടെ ആദർശിൽ നിന്ന് അകന്നു മാറിയത്.)

ഇരുവരും മുഖത്തോട് മുഖം കുറേ നേരം കണ്ണുകൾ കൊണ്ട് സംസാരിച്ചു കൊണ്ട് നിക്കുമ്പോൾ ആണ് കീർത്തന അവിടേക്ക് വന്നത്. കീർത്തന :- ""ചേച്ചി....... അച്ഛമ്മയ്ക്ക് തീരെ സുഖമില്ല .....!! ചേച്ചി വേഗം താഴേക്ക് വാ......"" (അത് കേട്ടതും ആദർശും നന്ദയും വെപ്രാളത്തോടെ കോണി പടിയിറങ്ങി താഴേക്ക് ചെന്നു.) അപ്പോഴും മഹേശ്വരിയെ പറ്റി മാത്രം ആരോടെന്നില്ലാതെ പുലമ്പി കൊണ്ടിരുന്ന ഭഗീരഥിയെ നന്ദ വിളിച്ചുണർത്തി. നന്ദ :- ""അച്ഛമ്മേ....... അച്ഛമ്മയ്ക്ക് എന്താ പറ്റിയത്......!!"" ആദർശിൻറെ മുഖത്തും വെപ്രാളം നിഴലിച്ചു നിന്നു. ആദർശിന്റെ tension കണ്ടതും ഭഗീരഥി സ്വബോധം തിരിച്ചു കിട്ടി. (ഭഗീരഥി ആദർശിനോടായി തുടർന്നു .) ഭഗീരഥി :- ""ആദർശ് മോനെ നിങ്ങൾ ആരും വിഷമിക്കണ്ട അച്ഛമ്മയ്ക്ക് ഒരു കുഴപ്പവുമില്ല..... എന്റെ് കുട്ടി പോയി കിടന്നോളു......."" (എങ്ങനെയൊക്കെയോ ഭാഗീരഥി ആദർശിനെ സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു. നന്ദിയോട് എത്ര പറഞ്ഞുവെങ്കിലും അവൾ അവിടെ തന്നെ നിന്നു.) നന്ദ കീർത്തനയോടായി പറഞ്ഞു തുടങ്ങി. നന്ദ :- ""കീർത്തു.... മോൾ കിടന്നോ.....!! അച്ഛമ്മയ്ക്ക് കൂട്ടായി ഇപ്പം ഞാനുണ്ടല്ലോ........!!"" (ആദ്യം കുറെ വിസമ്മതിച്ചെങ്കിലും കീർത്തനയേം നന്ദ ശാന്തതയോടെ പറഞ്ഞയച്ചു.) അപ്പോഴും ഭഗീരഥിയോടെ കണ്ണുകളിലെ പേമാരി അവസാനിച്ചില്ലാരുന്നു....

നന്ദ ഭാഗീരഥിയോട് ചേർന്നിരുന്നു കൊണ്ട് ആശ്വാസിപ്പിക്കാൻ തുടങ്ങി. നന്ദ :- ""അച്ഛമ്മ വിശമിക്കണ്ട നമ്മുക്ക് മഹേശ്വരി അമ്മയെ പഴയ പോലെ കളി ചിരിയുള്ള അമ്മയായിട്ട് മാറ്റിയെടുക്കാം....അതിനായി നല്ലൊരു ഡോക്ടറേം കാണാം......!!"" (നന്ദ സന്തോഷത്തോടെ അത് പറഞ്ഞെങ്കിലും ഭഗീരഥിയിൽ ഒരു ഭാവം വ്യത്യാസവും ഉണ്ടായില്ല....) (ഏറെ നേരത്തെ നിശബ്ദതയക്കൊടുവിൽ ഭാഗീരഥി പറഞ്ഞു തുടങ്ങി.) ഭഗീരഫി :- ""മോളെന്താ മഹേശ്വരിയെ പറ്റി കരുതിയിരിക്കുന്നത്.. അവൾ ഒരു മുഴൂ ഭ്രാന്തിയാണെന്നോ...... എന്നാൽ മോൾക്ക് തെറ്റീ........"" ""ഇലഞ്ഞിക്ക്ൽ തറവാടിൻറെ ഐശ്വര്യം ആയ എന്റെ് കുഞ്ഞിനെ ഭ്രാന്തിയെ പോലെ പൂട്ടിയിട്ടിരിക്കുവാ......."" (അതെല്ലാം ഒരു ഞെട്ടലോടെയാണ് നന്ദ കേട്ടു നിന്നത്.) നന്ദ :- ""ആരാണ് ആ പാവത്തിനെ ഇങ്ങനെ പൂട്ടിയിരിക്കുന്നത്. ....?"" (ഒരു നീർഘ ശ്വാസം വിട്ടതിനു ശേഷം ഭഗീരഥി തുടർന്നു.) ഭാഗീരഥി :- ""അവൾ ദൈവത്തെ പോലെ കണ്ടിരുന്ന അവളുടെ സ്വന്തം വല്യേട്ടൻ...... ഇലഞ്ഞിക്ക്ൽ തറവാട്ടിലെ പ്രതാപ വർമ്മ......!!"" നന്ദയ്ക്ക് ഭഗീരഥിയുടെ വാക്കുകളെ വിശ്വാസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..

ഭഗീരഥി ഒരൂ തളർച്ചയോടെ കട്ടിലിൽ ഇരുന്നുകൊണ്ട് പറയാൻ തുടങ്ങി. ************ കഥ കുറച്ചു കാലം പിന്നോട്ട് മഹേശ്വരിയുടെ വാക്കുകൾ കേട്ട ഭഗീരഥി തളർന്നിരുന്നു പോയി. അവർ ആരോടെന്നില്ലാതെ പുലമ്പി കൊണ്ടിരുന്ന. "" ഇലഞ്ഞിക്ക്ൽ തറവാട്ടിലെ വിശ്വ മഹാദേവ തമ്പുരാന്റെ മകൾ മംഗലം കഴിക്കുന്നതിന് മുമ്പ് തന്നെ ഗർഭിണി ആണെന്ന് അറിഞ്ഞാൽ എന്താവും ദേവ്യേ...... കഥ......!!"" (ഭഗീരഥി തലയ്ക്ക് രണ്ടു കയ്യും വെച്ച് നിലത്തേക്ക് ഊർന്നിരുന്ന് പോയി. മഹേശ്വരി വിങ്ങിപ്പൊട്ടി കൊണ്ട് തുടർന്നു.) മഹേശ്വരി :- ""അമ്മ ഞങ്ങളെ രക്ഷിക്കണം ഇന്ന് സത്യേട്ടൻ കാറൂമായി വഴിയിൽ വരാമെന്ന് പറഞ്ഞിരിക്കുവാ......!!!"" ""അമ്മയുടെ അനുഗ്രഹത്തോടെ വേണം എനിക്ക് ഇവിടെ നിന്ന് ഇറങ്ങാൻ......!!"" അത് കേട്ടതും ഭഗീരഥി ഒരക്ഷരവും മിണ്ടാതെ എഴുന്നേറ്റു മുറിയിലേക്ക് പോയി. മഹേശ്വരി നിറഞ്ഞൊഴുകിയ കണ്ണുകളുമായി അവിടെ തന്നെ നിന്നു. അപ്പോഴാണ് ആരും കാണാതെ ഭഗീരഥി ചുറ്റുപാടും നോക്കി കൊണ്ട് അവിടേക്ക് വന്നത്. മഹേശ്വരി ഒന്നും മനസ്സിലാകാതെ ഭഗീരഥിയെ തന്നെ ഇമ ചിമ്മാതെ നോക്കികൊണ്ടിരുന്നു. (ഭഗീരഥി സാരിയുടെ കോന്തലയിൽ നിന്ന് കുറച്ചു പണം എടുത്തു മഹേശ്വരിക്ക് നേരെ നീട്ടി കൊണ്ട് തുടർന്നു.) ഭഗീരഥി:- ""എന്റെ കുട്ടി പോയി സന്തോഷത്തോടെ ജീവിക്കു..........!!

അമ്മേടെ അനുഗ്രഹം എന്റെ കുട്ടിയോടൊപ്പം എന്നുമുണ്ടാവും.......!!"" (മഹേശ്വരിയുടെ കണ്ണുകൾ ആനന്ദാശ്രു പൊഴിയിച്ചു നിന്നു. നേരം ഒട്ടും വൈകാതെ തന്നെ അവൾ മുറിയിലേക്ക് പോയി. ) **"""******"""** ഇലഞ്ഞിക്ക്ൽ തറവാടിനെ മൂടികൊണാട് ഇരുട്ട് നാനാവശത്തും പടർന്നു. മഹേശ്വരി മുറിയുടെ ഓരത്തുള്ള ജനലിലൂടെ വഴിയിലേക്ക് കണ്ണും നട്ടിരുന്നു. പെട്ടെന്നാണ് കതകും വലിച്ചു തുറന്നു കൊണ്ട് പ്രതാപ വർമ്മ മുറിയിലേക്ക് കയറിയത്. (മഹേശ്വരി ഞെട്ടി തരിച്ചുകൊണ്ട് പ്രതാപ വർമ്മയിലേക്ക തിരിഞ്ഞു.) മഹേശ്വരി :- "" വല്ല്യേട്ടൻ......എന്താ ഈ രാത്രിയിലിവിടെ ......... !!"" (മഹേശ്വരി ഭയന്നു വിറച്ചു കൊണ്ട് ചോദിച്ചു.) പ്രതാപ വർമ്മ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തുടർന്നു. പ്രതാപ വർമ്മ:-""മഹേശ്വരി..മോളെ...."" (പ്രതാപ വർമ്മയുടെ വിളിയിൽ മഹേശ്വരി ആകെ ഞെട്ടി തരിച്ചു നിക്കുവാരുന്നു.... പ്രതാപ വർമ്മ മഹേശ്വരിയുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു തുടങ്ങി.) പ്രതാപ വർമ്മ :- ""മോളെ മഹേശ്വരി ....... നിന്റെ ഈ വല്യേട്ടനെ ഇത് വരെ മോൾ തിരിച്ചറിഞ്ഞില്ല......മോൾടെ എല്ലാ സങ്കടത്തിലും ഈ വല്യേട്ടൻ കൂട്ട് നിന്നിട്ടല്ലേ ഉള്ളു........"" (പ്രതാപ വർമ്മയുടെ ഓരോ വാക്കിലും അമ്പരന്നു നിക്കുവായിരുന്ന മഹേശ്വരിയെ തോളിൽ കുലുക്കി കൊണ്ട് അയാൾ തുടർന്നു.)

""മോൾക്ക് അറിയാലോ... ഈ വല്യേട്ടനും സത്യനാഥും ചെറുപ്പം മുതലേ സുഹൃത്തുക്കൾ ആണെന്ന്...... അത് കൊണ്ട് തന്നെ നിങ്ങടെ മംഗലത്തിൽ എനിക്ക് പൂർണ്ണ സമ്മതമാ..... പക്ഷേ.........!!"" (പ്രതാപ വർമ്മ അതും പറഞ്ഞു കൊണ്ട് മഹേശ്വരയുടെ അടുത്ത് നിന്ന് തിരിഞ്ഞു നിന്നു.) മഹേശ്വരി ആകാംഷയോടെ പ്രതാപ വർമ്മയിലേക്ക് നോട്ടം നൽകി നിന്നു. ഒരു നെടുവീർപ്പിട്ടതിനു ശേഷം പ്രതാപ വർമ്മ തുടർന്നു. പ്രതാപ വർമ്മ:- "" പക്ഷെ ....... അച്ഛൻ തമ്പുരാന്റെ സമ്മതത്തോടെ ഈ മംഗലം നടക്കില്ല ...... അതോണ്ട് എന്റെ കുട്ടി സത്യനാഥിന്റെ കൂടെ എവിടാന്ന് വെച്ചാൽ പോയി ജീവിക്ക്...... !!"" പ്രതാപ വർമ്മ പറഞ്ഞു നിർത്തിയതും മഹേശ്വരി ഓടിച്ചെന്നു അയാളെ കെട്ടി പിടിച്ചു കൊണ്ട് കരയാൻ തുടങ്ങി. മഹേശ്വരി :- ""എന്റെ വല്ല്യേട്ടനെ തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ലല്ലോ........!!"" (പ്രതാപ വർമ്മ അവളുടെ മുടിയിഴകളിലൂടെ തലോടി കൊണ്ട് തുടർന്നു.) പ്രതാപ വർമ്മ :- ""സാരല്ല്യ...... ഏട്ടന് ഒരു വിഷമവും ഇല്ല....."" പിന്നെ ഒന്നും നോക്കാതെ മഹേശ്വരി തന്റേയും സത്യനാഥിന്റേം തീരുമാനങ്ങൾ എല്ലാം തന്നെ ഒരു വള്ളിയും പുള്ളിയും തെറ്റാതെ പ്രതാപ വർമ്മയോട് പറഞ്ഞു. (പ്രതാപ വർമ്മ അൽപനേരം മിണ്ടാതിരുനെനതിന് ശേഷം മഹേശ്വരിയോടായി പറഞ്ഞു.) പ്രതാപ വർമ്മ :- ""മോള് സമാധാനമായിരിക്ക് വല്ല്യേട്ടൻ പോയി സത്യനാഥിനേം കൂട്ടിയിട്ട് വരാം.......!!"" (പ്രതാപ വർമ്മ അതും പറഞ്ഞു കൊണ്ട് മുറിവിട്ട് പുറത്തേക്ക് പോയി.)

മഹേശ്വരി പ്രതാപ വർമ്മയുടെ വാക്കുകളിൽ തെല്ലൊരു ആശ്വാസത്തോടെ സത്യനാഥിന്റേം പ്രതാപ വർമ്മയുടേം വരവും കാത്ത് ജനലഴികളിൽ കൈ ചേർത്ത് വഴിയിലേക്ക് നോട്ടം പായിച്ചു നിന്നു. ഏറെ നേരം വൈകിട്ടും ആരുടേം വരവുണ്ടാകാഞ്ഞതോടു കൂടി മഹേശ്വരിയുടെ കണ്ണുകൾ നിദ്രയെ പുൽകി. **"""*****"""** സൂര്യന്റെ പ്രകാശ രശ്മികളോടൊപ്പം പ്രതാപ വർമ്മയുടെ കരച്ചിലാണ് മഹേശ്വരിയെ ഉണർത്തിയത് (ആ നിമിഷം തന്നെ മഹേശ്വരി പ്രതാപ വർമ്മയുടെ അടുത്തേക്ക് ഓടി) മഹേശ്വരി :-"" എന്താ വല്ല്യേട്ട കാര്യം.... പറയ്......?"" (മഹേശ്വരി പ്രതാപന്റെ ഷർട്ടിൽ പിടിച്ചു കൊണ്ട് കുലുക്കി ചോദിച്ചതും. പ്രതാപ വർമ്മ മഹേശ്വരിയെ ചേർത്ത് പിടിച്ചു കൊണ്ട് തുടർന്നു.) പ്രതാപ വർമ്മ :- ""അ....ത്..... അത് ..... മോളെ ചതിക്കുവാരുന്നു..... സത്യനാഥ്....!!"" മഹേശ്വരി ഒരു ഞെട്ടലോടെയാണ് അയാളുടെ വാക്കുകൾ ഓരോന്നും കേട്ടത്. (പ്രതാപ വർമ്മ തുടർന്നു .) പ്രതാപ വർമ്മ :-"" ഇന്നലെ രാത്രിയോടെ അവന് നാടുവിട്ടു.......!!"" (മഹേശ്വരി ഒരു ഭ്രാന്തിയെ പോലെ ചാടി എണീറ്റു കൊണ്ട് തുടർന്നു.) മഹേശ്വരി :-"" ഇല്ല.... ഞാനിത് വിശ്വസിക്കില്ല...... എന്റെ സത്യേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.....!!"" (മഹേശ്വരി തലയിലെ മുടി പിടിച്ചു ഒരു ഭ്രാന്തിയെ പോലെ അലറി കരയാൻ തുടങ്ങി.)

സുമംഗല ദേവിയും ,വാസുരിയും, കുഞ്ഞ് മക്കളുമായി അവിടെ എല്ലാവരും തടിച്ചു കൂടി. അപ്പോഴും അവിടെ നിന്ന ഒരാളിൽ പകയുടെ ചിരി വിരിയുന്നുണ്ടാരുന്നു. കാലം ശരവേഗത്തിൽ തെന്നി നീങ്ങുക്കൊണ്ടേയിരുന്നു അതിനനോസരിച്ച് മഹേശ്വരിയുടെ വയറും വീർത്തു വന്നു. പല പ്രാവശ്യം കുഞ്ഞിനെ ഇല്ലാതാക്കാൻ പ്രതാപ വർമ്മ നിർദേശിച്ചെങ്കിലും അതിന് പാടെ അവഗണിച്ചുകൊണ്ട് മഹേശ്വരി ജീവിച്ചു മുന്നോട്ട് പോയി. എന്നാൽ എല്ലാ പ്രതീക്ഷകളേയും തകടം മറിച്ചു കൊണ്ട് മഹേശ്വരയുടെ പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്ന വാർത്ത പരന്നത്. മകളുടെ ഭാവിയെ ഓർത്ത് വിശ്വമഹാദേവ് തറവാടും സ്വത്ത് വകകളും മഹേശ്വരിയുടെ പേരിൽ എഴുതി വെച്ചു. ഒരു പാട് കാലം തികയുന്നതിന് മുന്പ് തന്നെ തമ്പുരാൻ ലോകത്തോട് വിട പറഞ്ഞു മടങ്ങി. അതോടെ എല്ലാ അതികാരവും പ്രതാപ വർമ്മയുടെ കയ്യ്ക്കുള്ളിലായ്. കാലം ഇഴഞ്ഞു നീങ്ങുമ്പോൾംആണ് ആരുടെയോ വാക്കുകളിൽ നിന്ന് തന്റെ കുഞ്ഞ് മരിച്ചിട്ടില്ല എന്ന സത്യം മഹേശ്വരി അറിയുന്നത്. ജീവിതം ഇരുണ്ട് തുടങ്ങിയ അവരുടെ മനസ്സിൽ പ്രതീക്ഷയുടെ വിത്ത് വിതറാൻ ആ വാർത്തയ്ക്ക് കഴിഞ്ഞു. എന്നാൽ എല്ലാത്തിനും തിരശീല എന്നപോലെ പ്രതാപ വർമ്മ മഹേശ്വരിയെ മുറിയിൽ ഇട്ട് പൂട്ടി. എല്ലാവരുടേയും മുന്നിൽ അവളെ ഒരു ഭ്രാന്തിയാക്കി മാറ്റി......."" ഇതെല്ലാം പറഞ്ഞവസാനിക്കുമ്പോൾ ഭഗീരഥിയുടെ കണ്ണുകൾ പേമാഴീ പോലെ ഒഴുകികൊണ്ടേയിരുന്നു.

നന്ദ വിങ്ങലോടെയാണ് ഭാഗീരഥി യുടെ ഓരോ വാക്കുകൾക്കും കാത് കൊടുത്തത്... (നന്ദ സങ്കടം സഹിക്കാനാകാതെ പുറത്തേക്ക് ഓടാൻ പാവിച്ചതും ഭാഗീരഥി തുടർന്നു.) ഭഗീരഥി :- ""മോളെ നന്ദേ......!!! അച്ഛമ്മയ്ക്ക് വേണ്ടി എന്റെ കുട്ടി ഒരു കാര്യം ചെയ്യണം..... എങ്ങനെ എങ്കിലും എന്റെ മഹേശ്വരി മോളേ ആ നരകത്തിൽ നിന്ന് രക്ഷിക്കണം........!!"" ഭഗീരഥിയുടെ വാക്കുകൾക്ക് ദൃഢ നിശ്ചയത്തോടെ നന്ദ പുറത്തേക്ക് പോയി. ************ ഇരുട്ടിനെ തുടച്ചുമാറ്റി കൊണ്ട് ഇലഞ്ഞിക്ക്ൽ തറവാട്ടിലാകെ പ്രകാശം പരന്നു. അടുക്കളയിൽ ആകെ തകൃതി പിടിച്ചുള്ള പണിയിലാണ് ആദിത്യ... അവളെ തന്നെ നോക്കി ചളിയടിക്കുന്ന തിരക്കിലാരുന്നു കീർത്തന. എന്നാൽ ഇതിലൊന്നും ശ്രദ്ധിക്കാതെ മഹേശ്വരി അമ്മയുടെ കഥകളിൽ മുഴുകി ഇരിക്കുകയായിരുന്നു നന്ദ. അപ്പോഴാണ് ആർത്തുല്ലസിച്ചുകൊണ്ട് ആകൃതി അവിടേക്ക് എത്തിയത്. ആകൃതിയെ കണ്ടതും ചളിയടിച്ചിരുന്ന കീർത്തനയും ആദിത്യയയും ഒരുപോലെ നിശബ്ദതമായി. (ആകൃതി വന്നപാടെ നന്ദയിലേക്ക തിരിഞ്ഞു.) ആകൃതി :- ""എന്താടി സ്വപ്നം കാണുന്നത്.... എന്റെ ആദർശ് babyനേ എന്നിൽ നിന്ന് തട്ടിയെടുത്തിട്ട്......!! നിന്നെ ഞാൻ വെറുതെ വിടുമെന്ന് നീ കരുതണ്ടാ......!!""

(നന്ദ ആകൃതിക്ക് മുഖം കൊടുക്കാതെ പച്ചക്കറി cut ചെയ്തു കൊണ്ടേയിരുന്നു.) (ആകൃതി പിന്നെയുംപല്ലു ഞെരിച്ചു കൊണ്ട് തുടർന്നു.) ആകൃതി :- "" അല്ലേ തന്നെ എന്തിനാടി നിനക്ക് എന്റെ ആദർശ് baby ...... ഇപ്പം തന്നെ നീ ആയുഷിനേം കൂട്ടുകാരേം കറക്കിയെടുക്കാൻ നടക്കുവല്ലേ....... !!!"" (നന്ദ ക്ഷമയോടെ ആകൃതിയുടെ വാക്കുകൾ കേട്ട് കൊണ്ട് നിന്നു.) അപ്പോഴാണ് three kings അവിടേക്ക് വന്നത്. (അതൊന്നും ശ്രദ്ധിക്കാതെ ആകൃതി നന്ദയെ വീണ്ടും വീണ്ടും കുത്തി നോവിച്ചു കൊണ്ടേയിരുന്നു.) ആകൃതി :- "" വാസുരി ചെറിയമ്മ പറഞ്ഞാരുന്നു നിന്റെ ലീല വിലാസങ്ങൾ.....!! പാവം ദേവയെ മയക്കി കയ്യിലെടുത്തിട്ട് ആദർശ് baby യെ കൊണ്ട് തന്നെ പുറത്താക്കി അല്ലേടി........ !!"" (ആകൃതി വീണ്ടും ഒരു പുശ്ച ചിരിയോടെ തുടർന്നു.) ആകൃതി :- ""അല്ലേലും നീയും ആ മേളിൽ പൂട്ടിയിരിക്കുന്ന അവരുമൊക്കെ ഒന്ന് പോലെയാ പിഴച്ച ജന്തുക്കൾ........!!"" അത് പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ നന്ദയുടെ കയ്യകൾ ആകൃതിയുടെ മുഖത്ത് പതിഞ്ഞിരുന്നു. രൗദ്ര ഭാവത്തിലെ നന്ദയുടെ നോട്ടം ആകൃതിയെ ഭയത്തിലാഴ്ത്തി. (വീണ്ടും ഒരടി കൂടി അവളുടെ കരണത്തിട്ട് പൊട്ടിച്ചു കൊണ്ട് നന്ദ തുടർന്നു.) നന്ദ :- ഇത്രയും നേരം ഞാൻ ക്ഷമിച്ചു.... പക്ഷേ ആ പാവം സാധു സ്ത്രീയെ പറഞ്ഞാൽ നന്ദ ക്ഷമിക്കുമെന്ന് നീ കരുതണ്ടാ.........!!!""

ആയുഷ് ഇതെല്ലാം വാ പൊളിച്ചു നിന്നുംകേൾക്കുവായിരുന്നു. (ഒരു നിമിഷം പോലും കളയാതെ ആകൃതി മുറിയിലേക്ക് പോയി.) ആകൃതി പോയതും ആദർശ് അവിടേക്ക് വന്നതും ഒരുപോലെയായിരുന്നു. ആദർശ് :-"" ആകൃതി എന്തിനാ പേടിച്ചരണ്ട് മുറിയിലേക്ക് ഓടിയത്......!!"" അപ്പോഴും എല്ലാവരും നന്ദയുടെ പ്രവർത്തിയിൽ അത്ഭുതപ്പെട്ടു നിക്കുവാരുന്നു. (ആയുഷ് ആദർശിൻറെ തോളിൽ കയ്യിട്ടു കൊണ്ട് തുടർന്നു .) ആയുഷ് :- ""എന്റെ ആദർശേട്ടാ..... നമ്മൾ വിചാരിക്കുന്ന പോലൊന്നും അല്ല ഈ നന്ദൂസ്..... ജഗജില്ലിയാണ്..... ആകൃതി യുടെ കവിള് റോസ് powder കൊണ്ട് മൂടിയില്ലേ......!!. ഏട്ടനൊന്ന് കാണാനായിരുന്നു.......!!"" ആയുഷ് അത്ഭുതം ഊറി അങ്ങനെ പറഞ്ഞതും എല്ലാരും തലയാട്ടി നിന്നു. ഇതെല്ലാം കണ്ടതും നന്ദ ചിരിയോടെ തല താഴ്ത്തി നിന്നു. മുറിയിലെത്തിയ ആകൃതി പകയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ഒടുവിൽ ഒരു വിജയ ചിരിയോടെ എന്തൊക്കയോ ആലോജിച്ചുകൊണ്ട് വാസുരിയുടെ മുറിയിലേക്ക് നടന്നു...........""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story