ചെമ്പകം🌹: ഭാഗം 12

chembakam noora

എഴുത്തുകാരി: നൂറ

മുറിയിലെത്തിയ ആകൃതി പകയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി. ഒടുവിൽ ഒരു വിജയച്ചിരിയോടെ എന്തൊക്കയോ മനസ്സിൽ ആലോചിച്ചു കൊണ്ട് വാസുരിയുടെ മുറിയിലേക്ക് നടന്നു. അലങ്കോലമായ മുറിയിൽ ഫോണിൽ ദേവനോട് എന്തൊക്കയോ പദ്ധതികൾ പറയുന്ന തിരക്കിലായിരുന്നു വാസുരി. കതകിൽ ഒന്ന് മുട്ടുക പോലും ചെയ്യാതെ ആകൃതി മുറിയുടെ അകത്തേക്ക് ധൃതിയിൽ കയറി വാതിലടച്ചു. ആകൃതിയെ കണ്ടപ്പാടെ call cut ആക്കി കൊണ്ട് വാസുരി തുടർന്നു. വാസുരി :- ""എന്താ ആകൃതി മോളെ ധൃതിയിൽ......?"" ആകൃതി ചിരിച്ചുകൊണ്ട് തുടർന്നു. ആകൃതി :- "" വാസുരി ചെറിയമ്മേ...... നമ്മൾ ഇനി ഒന്ന് കൊണ്ടും പേടിക്കണ്ട..... ആ വേലക്കാരിയെ ആദർശ് baby ടെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതാക്കാനായി ഒരു idea കിട്ടിയിട്ടുണ്ട് ..... അതിന് എനിക്ക് ചെറിയമ്മേടെ full support വേണം......"" വാസുരി :- "" അതിനെന്താ ആകൃതി മോളെ ഈ ചെറിയമ്മ അതിന് full support ആണല്ലോ.....മോൾ ആദ്യം idea പറയ്....."" (വാസുരീ ആകാംഷയോടെ ആകൃതിയോട് പറഞ്ഞു.) ആകൃതി :- ""ചെറിയമ്മേ.................""

(തെല്ലൊരു നിമിഷം പോലും പാഴാക്കാതെ ആകൃതി എല്ലാം തന്നെ വാസുരിയോട് പറഞ്ഞു.) അത് കേട്ടതും വാസുരിയുടെ മുഖവും ക്രൂരമായ ചിരിയിൽ വിടർന്നു. ************ നന്ദയുടെ മനസ് മുഴുവനൻ മഹേശ്വരിയെ രക്ഷിക്കാനുള്ള തന്ത്രം മെനയുകയാരുന്നു. അപ്പോഴാണ് business tour എന്നും പറഞ്ഞു കൊണ്ട് പ്രതാപ വർമ്മ സുമംഗല ദേവിയോട് യാത്ര പറഞ്ഞു പുറത്തേക്ക് പോകുന്നത് കണ്ടത്. നന്ദയുടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. നന്ദ സാവകാശം ആരും അറിയാതെ ഇലഞ്ഞിക്ക്ൽ തറവാട്ടിൻറെ മുകളിലത്തെ പൂട്ടിയിരുന്നു അറയുടെ മുന്നിൽ എത്തി. ഒരു നിമിഷം പോലും പാഴാക്കാതെ നന്ദ മഹേശ്വരിയുടെ മുറിയിലേക്ക് ഓടി. അവിടെ കണ്ട കാഴ്ച നന്ദയുടെ മനസ്സിനെ ആടിയുലച്ചു. രക്തത്തിൽ കുളിച്ചു മരണത്തോട് മല്ലിടുന്ന മഹേശ്വരിയെ നന്ദ താങ്ങി പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു. മഹേശ്വരിയുടെ പാതി കൂമ്പിയ കണ്ണുകൾ നിർത്താതെ പെയ്തു കൊണ്ടേയിരുന്നു. മഹേശ്വരി :- "" മോളെ......... നീ എന്തിനാ എന്നെ ആ നരകത്തിൽ നിന്ന് രക്ഷിച്ചത് ആർക്കും വേണ്ടാത്ത ഈ ജന്മത്തെ.....!!""

(നന്ദ അവരെ ചേർത്ത് പിടിച്ചു കൊണ്ട് തുടർന്നു.) നന്ദ :- "" ആരാ അമ്മയോട് പറഞ്ഞത്.... അമ്മ ആർക്കും വേണ്ടാത്തയാണെന്ന്..... അമ്മയ്ക്ക് കൂട്ടായി ഞാനില്ലേ........!!"" (നന്ദ വേഗം തന്നെ മഹേശ്വരിയേം കൂട്ടികൊണ്ട് ഭഗീരഥിയുടെ മുറിയിലേക്ക് പോയി.) മുറിയിൽ ചെന്നപാടെ ഭഗീരഥി മഹേശ്വരിയെ കണ്ടതും ആ വയസ്സായ സ്ത്രീ ഭഗീരഥി :- ""മോളെ............"" എന്ന് വിളിച്ചുകൊണ്ട് ഓടി ചെന്ന് മഹേശ്വരിയെ കെട്ടി പിടിച്ചു. മഹേശ്വരിയുടെ അവസ്ഥ കണ്ടതും ഭഗീരഥിക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഭഗീരഥിയുടെ വലയത്തിൽ മഹേശ്വരി കുഞ്ഞ് കുട്ടികളെ പോലെ ഒതുങ്ങി നിന്നു. ഈ കാഴ്ച നന്ദയുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു. അപ്പോഴാണ് three kings അവിടേക്ക് വന്നത് . (മഹേശ്വരിയെ കണ്ടതും ആയുഷ് അവരുടെ അടുത്തേക്ക് ഓടി .) ആയുഷ് :- ""മഹേശ്വരി അമ്മേ......... അമ്മയ്ക്ക് എന്താ പറ്റിയത്......!!"" (മഹേശ്വരി അമ്മയെ താങ്ങി പിടിച്ചു കൊണ്ട് അവർ വേഗം തന്നെ ആശുപത്രിയിലേക്ക് പോയി.) ഇതെല്ലാം ദൂരെനിന്ന് വീക്ഷിച്ച സുമംഗല ദേവി ഉടൻ തന്നെ പ്രതാപ വർമ്മയെ വിളിച്ചറിയിച്ചു. """"""""""""""""""* ആകാശം ഇരുണ്ട് തുടങ്ങി ദേശാടനപ്പക്ഷികൾ എല്ലാം കരഞ്ഞു വിളിച്ചുകൊണ്ട് കൂടൂകൾ ചേക്കേറാനുള്ള ആവേശത്തിലാണ്. മഹേശ്വരിയേം കൊണ്ട് ആയുഷിന്റെ കാർ ഇലഞ്ഞിക്ക്ൽ തറവാടിന്റെ gate കടന്ന് മുറ്റത്തെത്തി. ആയുഷും നന്ദിയും ചേർന്ന് സാവധാനം മഹേശ്വരിയെ കാറിൽ നിന്നും പിടിച്ചിറക്കി.

അപ്പോഴാണ് വാസുരിയും ആകൃതിയും സുമംഗല ദേവിയും കൂടി അവിടേക്ക് വന്നത്. (അവരുടെ മൂന്നാളുടേം പുച്ഛം നിറഞ്ഞ മുഖം നോക്കാതെ മഹേശ്വരിയേം കൊണ്ട് നന്ദ അകത്തേക്ക് കയറാൻ ആഞ്ഞതും അവളെ എതിർത്തുകൊണ്ട് ആകൃതി പറഞ്ഞു തുടങ്ങി.) ആകൃതി :- "" ഇവരേയും കൊണ്ട് അകത്തേക്ക് കയറാമെന്ന് നീ കരുതണ്ട..... പ്രതാപ അങ്കിൾ വന്നോട്ടെ അതോടെ തീരും നിന്റേയും ഇവരുടേയും ആളുകളി.........."" (അത് പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ .) ആദർശ് :- ""നിർത്തെടി ....... നിന്റെ അഹങ്കാരം....."" എന്ന ആദർശിൻറെ അലർച്ചയിൽ ആകൃതി കിടുകിടാ വിറച്ചു. ആദർശ് ചീറിപ്പാഞ്ഞു കൊണ്ട് ആകൃതിയുടെ അടുത്തേക്ക് വന്നു. വഴി തടസ്സമായി നിന്ന ആകൃതിയെ ഓരത്തേക്ക് തള്ളി മാറ്റിക്കൊണ്ട് മഹേശ്വരിയേം പിടിച്ചു കൊണ്ട് അകത്തേക്ക് പോയി. ആയുഷും സിദ്ധാർത്ഥും യദ്ധുവും കൂടി അവളെ ഒന്ന് തറപ്പിച്ചു നോക്കിയതിന് ശേഷം അകത്തേക്ക് കയറി പോയി. മഹേശ്വരി മുറിയിൽ ചെന്നപാടെ തളർന്ന് കട്ടിലിലേക്ക് കിടന്നു. നന്ദ വാൽസല്യത്തോടെ മഹേശ്വരിയെ നോക്കി കൊണ്ട് നിക്കുമ്പോൾ ആണ് ആദർശ് മുറിയിലേക്ക് ഓരോ സാധനങ്ങളും ആയി കയറി വന്നത്. നന്ദ :-"" ആദർശേട്ടാ...... മഹേശ്വരി അമ്മയ്ക്ക് വേണ്ട സാധനങ്ങൾ ഒക്കെ ഇങ്ങ് തന്നോളു........""

(നന്ദ പറഞ്ഞു തീർന്നതും ആദർശ് ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് തുടർന്നു.) ആദർശ് :- "" അങ്ങനെ നീ ഒറ്റയ്ക്ക് എന്റെ മഹേശ്വരി അമ്മയെ സ്നേഹിക്കണ്ട.......'" (അത് പറഞ്ഞു നിക്കൂമ്പോൾ ആണ് three kings അവിടേക്ക് എത്തിയത്.) ആയുഷ് :- "" ആഹാ..... രണ്ടാളും കൂടി മഹേശ്വരി അമ്മയ്ക്ക് വേണ്ടി അടിയിടുവാണോ....... എങ്കിൽ പിന്നെ എന്നെ കൂടി വിളിച്ചൂടെ നിങ്ങൾക്ക് ഞാൻ company തരില്ലേ......."" (ആയുഷിന്റെ ചളി കേട്ട് ആദർശും നന്ദയും മുഖത്തോട് മുഖം നോക്കി നിന്നു.) സിദ്ധാർത്ഥ് ആയുഷിന്റെ തോളിൽ കയ്യിട്ടു കൊണ്ട് ആദർശിനോടായി തുടർന്നു. സിദ്ധാർത്ഥ് :- "" അല്ല...... ആദർശെ ഇവന്റെ ചളിയടി മാറ്റാൻ വല്ല മാർഗവും ഉണ്ടോ......??"" (ആദർശും ബാക്കി എല്ലാവരും ആയുഷിനെ നോക്കി ചിരിക്കുമ്പോൾ ആണ് കീർത്തന അവിടേക്ക് വന്നത്.) കീർത്തന :- "" ആഹാ...... ആരാ പറഞ്ഞെ ചളിയടി മോശം പരിപാടിയാണെന്ന്......? അത് ഒരൂ പ്രത്യേക കലയാണ്.....!!. അത് പറയാനും വേണം കഴിവ്.....!! (കീർത്തന ഗമയോടെ പറഞ്ഞു നിർത്തിയതും ആയുഷ് അവൾക്ക് ഒരു shake hand കൊടുത്തുകൊണ്ട് പറഞ്ഞു തുടങ്ങി.) ആയുഷ് :- "" well done my girl......"" (കീർത്തന അത് കേട്ടതും തല പൊക്കി ഗമയോടെ നിന്നു.) (സിദ്ധാർത്ഥ് രണ്ടാളേം നോക്കി കൊണ്ട് തുടർന്നു.)

സിദ്ധാർത്ഥ് :- "" ചക്കിക്കൊത്ത ചങ്കരൻ തന്നെ......!!!"" അതും കൂടി ആയതോടെ എല്ലാരും ചിരിയിലായി. (അപ്പോഴും നന്ദ കീർത്തനയെ അത്ഭുതത്തോടെ നോക്കി കൊണ്ട് പറഞ്ഞു തുടങ്ങി.) നന്ദ :- "" നിങ്ങളൊക്കെ എപ്പഴാ friends ആയേ.......!! ഞാനിതൊന്നും അറിഞ്ഞില്ലല്ലോ.........!!!"" (യദ്ധു ചിരിച്ചുകൊണ്ട് തുടർന്നു.) യദ്ധു :- ""എന്റെ നന്ദൂസെ അതൊക്കെ എപ്പോഴേ..........!!!"" നന്ദ :- ""ആഹാ അങ്ങനൊക്കെ കുറേ അത്ഭുതങ്ങൾ നടന്നു അല്ലേ........."" (അവരെല്ലാം സന്തോഷത്തോടെ സംസാരിച്ചു നിക്കുമ്പോൾ ആണ് ആദർശിന്റെ ഫോണിലേക്ക് ഒരു കോൾ വരുന്നത്.) ആദർശ് :- ""ഹലോ..............."" ആദർശ് കോൾ attend ചെയ്തപ്പോൾ തൊട്ട് മുഖത്തെ ഓരോ ഭാവം വ്യത്യാസങ്ങളും നന്ദ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഒരക്ഷരം പോലും മിണ്ടാതെ ആദർശ് മുറിയുടെ പുറത്തേക്ക് ശരവേഗത്തിൽ പോയി. ആദർശിന്റെ പ്രവർത്തിയീൽ ഒന്നും മനസ്സിലാകാതെ ആലോചനയിൽ നിന്ന നന്ദയെ ഉണർത്തിയത് മഹേശ്വരിയുടെ ഞരക്കങ്ങൾ ആയിരുന്നു. മഹേശ്വരി :- ""മോളെ...... അയാൾ ഇനിയും വരുമോ......!!. എന്നെ ആ പഴയ മുറിയിൽ അടച്ചിടാൻ........!!"" മഹേശ്വരി പേടിയോടെ നന്ദയെ നോക്കി പറഞ്ഞതും ചിരിച്ചുകൊണ്ട് നിന്ന് എല്ലാവരിലും നിശബ്ദത പരന്നു. (നന്ദ മഹേശ്വരിയുടെ മുടിയിൽ തലോടിക്കൊണ്ട് തുടർന്നു.) നന്ദ :- ""അമ്മ പേടിക്കണ്ട........ അമ്മയെ ഇനി ആരും ഇവിടെ നിന്ന് എങ്ങും കൊണ്ട് പോകില്ല........""

(മഹേശ്വരി ആശ്വാസത്തോടെ നന്ദയിലേക്ക നോട്ടം പായിച്ചു നിന്നു.) അപ്പോഴും നന്ദയുടെ മനസ്സിൽ മുഴുവൻ ആദർശിലുണ്ടായ മാറ്റമായിരുന്നു. നന്ദിയും ബാക്കി എല്ലാവരും മഹേശ്വരി ഉറങ്ങിയതിന് ശേഷം മുറി വിട്ട് പുറത്തേക്ക് പോയി. ************ എല്ലാവരുടേയും സന്തോഷം തല്ലി കിടത്തി കൊണ്ട് പ്രതാപ വർമ്മ അവിടേക്ക് വന്നത്. അയാളെ കണ്ടതും മഹേശ്വരി ഉറക്കത്തിൽ നിന്ന് ഞെട്ടി പിടഞ്ഞെണീറ്റു. അയാൾ ചീറി പാഞ്ഞുകൊണ്ട് മഹേശ്വരിയുടെ അടുത്തേക്ക് വന്നുകൊണ്ട് belt ഊരി കയ്യിൽ പിടിച്ചു.അവരെ പൊതുരെ തല്ലാൻ തുടങ്ങി. മഹേശ്വരി അലർച്ചയോടെ കരയാൻ തുടങ്ങി. അവരുടെ കരച്ചിലു കേട്ട് കൊണ്ടാണ് നന്ദ അവിടേക്ക് ഓടി വന്നത്. നന്ദ മഹേശ്വരിയെ അടിക്കാൻ സമ്മതിക്കാതെ പ്രതാപ വർമ്മയെ തടഞ്ഞ് നിർത്തി. എന്നാൽ നന്ദയെ ദൂരേക്ക് തള്ളിയിട്ടുകൊണ്ട് പ്രതാപ വർമ്മ മഹേശ്വരി വലിച്ചിഴച്ചു കൊണ്ടു അകത്തളത്തിലേക്ക് കൊണ്ട് പോയി. മഹേശ്വരിയുടെ ഉറക്കയുള്ള കരച്ചിൽ ഇലഞ്ഞിക്ക്ൽ തറവാട്ടിൻറെ ഓരോ ചുവരിലും മുഴങ്ങി കേട്ടു.. പ്രതാപ വർമ്മയുടെ ഓരോ അടിയിലും മരുന്ന് വെച്ച് കെട്ടിയ മഹേശ്വരിയുടെ മുറിവുകളിലൂടെ രക്തം ഒഴുകാൻ തുടങ്ങി.

നന്ദ പല തവണ പ്രതാപ വർമ്മയെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും അതിനെയെല്ലാം അയാൾ ശക്തിയോടെ എതിർത്തു നിന്നു. പ്രതാപ വർമ്മയുടെ കൈക്കരുത്തിൽ മഹേശ്വരിയുടെ ദേഹമാകെ മുറിവുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. അവരുടെ ശബ്ദം നേർത്തു ഇല്ലാതാക്കാറായപ്പോൾ ആണ് ആയുഷും ആദർശും എല്ലാവരും അവിടേക്ക് ഓടി എത്തിയത്. പ്രതാപ വർമ്മ അടുത്ത അടി മഹേശ്വരിയെ അടിക്കാൻ ആയി കയ്യ് ഉയർത്തിയതും അതിൽ ആദർശിൻറെ പിടി വീണു. (ആദർശ് ക്രോധത്തോടെ പറഞ്ഞു തുടങ്ങി.) ആദർശ് :- ""അച്ഛനെന്താ ഭ്രാന്തായോ.....!! എന്തിനാ ഈ പാവത്തിനെ ഇങ്ങനെ ഉപദ്രവിക്കുന്നത്........!!!"" (പ്രതാപ വർമ്മ കത്തിയെരിയുന്ന കണ്ണുകളുമായി ആദർശിലേക്ക് തിരിഞ്ഞു കൊണ്ട് തുടർന്നു.) പ്രതാപ വർമ്മ :- ""നിനക്ക് എന്തറിയാം...... ആദർശ്.... ഇവളെ പുറത്തിറക്കാൻ ആര് പറഞ്ഞു....... ഇവൾ ജനിച്ച കാലം തൊട്ട് തുടങ്ങിയതാ..... എന്റെ കഷ്ടകാലം...... ഞങ്ങളുടെ അച്ഛന് തമ്പുരാൻ ഒരു കേമൻ...... അയാളുണ്ടല്ലോ.......ആ വയസ്സൻ ..... എനിക്ക് അർഹതപ്പെട്ട ഈ തറവാടും സർവ സ്വത്തുക്കളും ഇവളുടെ പേർക്ക് എഴുതി വെച്ചു....... അതുംകൂടി ആയതോടെ ഞങ്ങളിലേ പക വർദ്ധിക്കുവായിരുന്നു........ അപ്പോഴല്ലേ അവളുടെ ഒരു ദിവ്യ പ്രണയം പൊട്ടി മൊളച്ചത് ....... പല പ്രാവശ്യം ഞാൻ അവനെ വിലക്കി നോക്കി.....

അതിലൊന്നും അവന് വഴങ്ങിയില്ല..... ഇവർ ഒന്നിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല ........ കൂടെ കൂട്ടുകാകരനായി നടന്നവൻ ഈ ഇലഞ്ഞിക്ക്ൽ തറവാടിന്റെ അവകാശി ആകുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലാരുന്നു..... അങ്ങനെ ഒരിക്കൽ എന്തൊക്കയോ മനസ്സിൽ ഉറപ്പിച്ച വരുമ്പോഴാണ് ഇരുട്ടിന്റെ മറവിൽ നിന്ന് ഇവളുടെയും ഭഗീരഥി അമ്മയുടേം സംസാരം കേൾക്കുന്നത് ......ഇവൾ ആ നശിച്ചവന്റെ പിഴച്ച കുഞ്ഞിന്റെ അമ്മയാണെന്ന് അതോടെ എന്റെ ലക്ഷ്യങ്ങൾ എല്ലാം പൊളിഞ്ഞു എന്ന് കരുതിയതാണ്....... പിന്നെ മനസ്സിൽ നിറയെ അവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രം ആയിരുന്നു ..... അതിന് വേണ്ടി ഇവളോട് തന്നെ സ്നേഹം കാണിച്ച് അവരുടെ തീരുമാനം എല്ലാം മനസ്സിലാക്കി....... !!"" (അതും പറഞ്ഞു കൊണ്ട് ഒരു പകയൂറുന്ന ചിരിയുമായി പ്രതാപ വർമ്മ വീണ്ടും തുടർന്നു). പ്രതാപ വർമ്മ :- "" അങ്ങനെ ഇവടെ ജീവന്റെ ജീവനായ സത്യനാഥിനെ കൂട്ടികൊണ്ട് വരാമെന്നും പറഞ്ഞു പുറത്തേക്ക് പോയി.......... പാവം ഇവളറിഞ്ഞില്ല അവന്റെ കുലകയറ് മുറുക്കാനാണെന്ന്......!!"" (മഹേശ്വരി പ്രതാപ വർമ്മയുടെ ഓരോ വാക്കുകളും ഞെട്ടലോടെയാണ് കേട്ടു നിന്നത്.) (പ്രതാപ വർമ്മ കണ്ണിൽ എരിയുന്ന പകയോടെ തുടർന്നു.) ""സത്യനാഥിന് മുന്നിലെത്തിയ ഞാൻ കൂടുതൽ അഭിനയിക്കേണ്ടി വന്നില്ല..... അതിന് മുന്നേ തന്നെ അവൻ എന്നെ കണ്ണും പൂട്ടി വിശ്വാസിച്ചിരുന്നു...... അങ്ങനെ സത്യനാഥിനേം കൊണ്ട് ഈ ഇലഞ്ഞിക്ക്ൽ തറവാട്ടിൽ കൊണ്ട് വന്നു.ഒരു നിമിഷം പോലും പാഴാക്കാതെ അവനെ വെട്ടിയരിഞ്ഞത് എന്റെ ഈ കൈക്കൊണ്ടാ.........!!""

(പ്രതാപ വർമ്മ രണ്ടും കയ്യ്കളും ഉയർത്തി ക്രൂരമായ ചിരിയോടെ പറഞ്ഞതും മഹേശ്വരി ഞെട്ടി പിടഞ്ഞെണീറ്റുകൊണ്ട് പ്രതാപ വർമ്മയുടെ അടുത്തേക്ക് ഓടി .. ചെന്നപാടെ അയാളുടെ കോളറിൽ പിടിച്ചു കുലുക്കി കൊണ്ട് കരയാൻ തുടങ്ങി. (പ്രതാപ വർമ്മ മഹേശ്വരി യെ നോക്കി പകയെരിയുന്ന കണ്ണീകളോടെ പറഞ്ഞു തുടങ്ങി.) നിനക്ക് അറിയേണ്ടെ അവനെയെവിടാ കുഴിച്ചിട്ടേക്കുന്നേയെന്ന്.....!! നീയോം അവനും പ്രണയം കൈമാറിയ നിന്റെ പ്രിയപ്പെട്ട ചെമ്പക ചോട്ടിൽ ഉണ്ടെടീ നിന്റെ സത്യനാഥ്.......!!"" (മഹേശ്വരി രണ്ടു കയ്യും തലയിൽ വെച്ച് കൊണ്ട് നിലത്തേക്ക് ഊർന്നിരുന്ന് പോയി.) (പ്രതാപ വർമ്മ ഒന്ന് നിർത്തിയതിന് ശേഷം തുടർന്നു) പ്രതാപ വർമ്മ :- "" അന്ന് നിന്നോട് ഞാൻ സമർത്ഥമായ കള്ളം പറഞ്ഞു നോക്കി നിന്നെ ഇട്ടിട്ട് അവന് നാടുവിട്ടെന്ന്..... പക്ഷേ മഹേശ്വരി നീ...... അത് വിശ്വാസിക്കാൻ തയ്യാറായില്ല....... നീയൊഴിക എല്ലാരും അത് വിശ്വാസിച്ച് നിന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ നിന്നോട് പറഞ്ഞു..... എന്നാൽ അതൊന്നും കേൾക്കാൻ നീ തയ്യാറല്ലായിരുന്നു....... അതിന് എന്റെ കഷ്ടപ്പാടൊന്നും വേണ്ടി വന്നില്ല അതിന് മുന്നേ ആ ജന്തു ചത്ത് തുലഞ്ഞു......"" (മഹേശ്വരി ഒരു ഭ്രാന്തിയെ പോലെ എല്ലാം കേട്ടുകൊണ്ട് ഇരുന്നു.) അപ്പോഴാണ് പുറത്ത് നിന്ന് ആ ശബ്ദം അവിടേക്ക് എത്തിയത്. നിനക്ക് തെറ്റി പ്രതാപ.............""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story