ചെമ്പകം🌹: ഭാഗം 14

chembakam noora

എഴുത്തുകാരി: നൂറ

പെട്ടെന്ന് ഒരു ചുടു നിശ്വാസം അവളുടെ തോളിൽ തട്ടിയതും നന്ദ വിറയലോടെ ഞെട്ടി തിരിഞ്ഞു. അവളെ തന്നെ നോക്കി നിൽക്കുന്ന ആ കഴുകൻ കണ്ണുകളെ നന്ദയ്ക്ക് വിശ്വാസിക്കാനായില്ല. നന്ദ പേടിയോടെ പതുക്കെ അവന്റെ പേര് ഉരുവിട്ടു ""യദ്ധു........."" ( യദ്ധു കാമം നിറഞ്ഞു നിന്നു കണ്ണുകളോടെ നന്ദയോടായി തുടർന്നു.) യദ്ധു :- ""അതേ നന്ദ യദ്ധു തന്നെയാ.......!! ഈ പാവം നന്ദ കുട്ടിയെ ഞാൻ ഒരുപാട് ആഗ്രഹിച്ചു പോയി...... എന്റേത് മാത്രം ആക്കണമെന്ന്........!!! നന്ദ പറ.... എന്നെ ഇഷ്ടമല്ലേ നന്ദയ്ക്ക്.....??"" യദ്ധു ഭ്രാന്ത് പിടിച്ച പോലെ പറഞ്ഞു നിർത്തിയതും നന്ദ അവനിൽ നിന്നു കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു. (യദ്ധു വീണ്ടും നന്ദയെ കൂടുതൽ ചേർത്ത് പിടിച്ചു കൊണ്ട് തുടർന്നു.) യദ്ധു :- "" ഇല്ല നന്ദ നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.........!!!"" ( നന്ദ അവനെ ഊക്കോടെ തള്ളിയിട്ടു കൊണ്ട് മാറി നിന്നു. ഉയർന്നു പൊങ്ങുന്ന ശ്വാസത്തോടെ നന്ദ തുടർന്നു.) നന്ദ :- "" നിനക്ക് എന്താ യദ്ധു ഭ്രാന്തായോ......നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്.....!!"" ( യദ്ധു മുറിയിലെ ഭിത്തിയിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു കൊണ്ട് തുടർന്നു.) യദ്ധു :- "" അതേ ഭ്രാന്താണ്........... നിന്നോട് ഉള്ള പ്രേമം മൂത്ത് ഭ്രാന്തായി...... !!"" ""ആദ്യം കണ്ട നിമിഷം തന്നെ നീ എന്റെ് മനസ് കീഴടക്കി നന്ദ.......!!

ഇപ്പം ഈ കാണുന്ന എല്ലാ സ്വത്തിനും അവകാശി നീയല്ലേ....... നമ്മുക്ക് അതൊക്കെ വെച്ച് സന്തോഷത്തോടെ ജീവിക്കാം നന്ദ...... നീ വരില്ലേ എന്റെ കൂടെ......??"" നന്ദ ഒരു ഞെട്ടലോടെയാണ് യദ്ധുവിന്റെ ഓരോ വാക്കുകളും കാതോർത്തത്. പെട്ടെന്ന് തന്നെ അവൾ മുറിയുടെ സാക്ഷ തുറക്കാൻ തുടങ്ങി. അത് കണ്ടതും യദ്ധു ഊക്കോടെ വന്ന് നന്ദയെ വലിച്ചുകൊണ്ട് ഭിത്തിയുടെ അടുത്തേക്ക് നടന്നു. (നന്ദ ഏങ്ങലടിയോടെ യദ്ധുവിനോട് പറഞ്ഞു തുടങ്ങി.) നന്ദ :- "" യദ്ധു plsss...... എന്നെ വെറുതെ വിട്...... എന്നേം കാത്തുകൊണ്ട് എന്റെ ആദർശേട്ടൻ താഴെ നിക്കുന്നുണ്ടാവും ...... എനിക്ക് ഇനി എത്ര ജന്മം ഉണ്ടെങ്കിലും ആദർശേട്ടനെ മാത്രമേ സ്നേഹിക്കാൻ കഴിയുള്ളൂ......!! ദയവ് ചെയ്ത് എന്നെ വെറുതെ വിട്....!!"" നന്ദ കയ്യ്കൂപ്പികൊണ്ട് യദ്ധുവിനോട് പറഞ്ഞെങ്കിലും അവനൊന്നും കേൾക്കാത്തെ മട്ടിൽ തന്നെ നിന്നു. (പെട്ടെന്നാണ് യദ്ധു ഫോൺ എടുത്തു കയ്യിലെടുത്തു കൊണ്ട് ആരെയോ വിളിക്കാൻ തുടങ്ങി.) യദ്ധു :-"" ഹലോ മിസ്റ്റർ ആദർശ് മഹാദേവ് നിനക്ക് പ്രിയപ്പെട്ട ഒന്ന് എന്റെ കയ്യിലുണ്ട്...... മുന്പ് രണ്ട് പ്രാവശ്യം വിളിച്ചപ്പോളും നിന്നോട് പറഞ്ഞത് തന്നെ....... നിന്റെ നന്ദയെ എനിക്ക് വേണം എന്റേത് മാത്രമായി...... അതിന് നീ ഞാന് അയച്ച divorce നോട്ടീസിൽ ഒപ്പിടണം.......

ഇത് തെറ്റിക്കാനാ നിന്റെ ഉദ്ദേശം എങ്കിൽ ഈ പാവം നന്ദ ഭൂമിയിൽ ജീവനോടുണ്ടാവില്ല........!!"" യദ്ധുവിന്റെ ഓരോ വാക്കുകളും അവളുടെ ഹൃദയത്തെ കീറി മുറിക്കുന്നത് പോലെ നന്ദയ്ക്ക് തോന്നി. (ഫോൺ കട്ടാക്കി കൊണ്ട് യദ്ധു നന്ദയുടെ അടുത്തേക്ക് നടന്നു കൊണ്ട് തുടർന്നു.) യദ്ധു :- "" നിന്റെ ആദർശിനെ ജീവനോടെ കാണണമെങ്കിൽ എന്റെ സ്വന്തം ആകണം നീ.......!!"" യദ്ധു അതും പറഞ്ഞു കൊണ്ട് നന്ദിയുടെ അടുത്തേക്ക് ഓരോ ചുവടുകളും വെച്ച് കൊണ്ട് നടന്നു. നന്ദ പേടിയോടെ പിറകിലേക്ക് നിരങ്ങി നീങ്ങി കൊണ്ടേയിരുന്നു... നന്ദയുടെ അടുത്തെത്തിയ യദ്ധു അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി തല താഴ്ത്തി ചുംബിക്കാൻ തുടങ്ങിയതും വാതിലും ചവിട്ടി തുറന്ന് ആദർശും ആയുഷും അവിടേക്ക് എത്തിയത് ഒരുമിച്ചായിരുന്നു. ചെന്നപാടെ മിന്നൽ വേഗത്തിൽ യദ്ധുവിനെ ഒറ്റ ചവിട്ടുകൊണ്ട് ആദർശ് ദൂരേക്ക് തെറിപ്പിച്ചു. നന്ദ ആദർശിനെ കണ്ടതും ഒരു നിമിഷം പോലും പാഴാക്കാതെ അവന്റെ അടുത്തേക്ക് ഓടി ചെന്ന് കെട്ടിപ്പിടിച്ചു. നന്ദയീടെ പിടക്കുന്ന കണ്ണിലെ ഭയം അപ്പോഴും അവസാനിച്ചിട്ടില്ലായിരുന്നു. ( ആദർശ് നന്ദയേം ചേർത്ത് പിടിച്ചു കൊണ്ട് യദ്ധുവീലേക്ക് തിരിഞ്ഞു കൊണ്ട് തുടർന്നു.) ആദർശ് :- "" നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാടാ.........

നീ എന്റെ നന്ദയ്ക്ക് നേരെ ഈ ഭീഷണി ഉയർത്തിയത്......?? നീ എന്ത് കരുതി നിന്റെ ഈ ഉപ്പാപ്പ കളി കണ്ട് ഞാൻ അങ്ങ് പേടിക്കുമെന്നോ.....!! നിന്നെ കണ്ടപ്പോളെ മനസ്സിലായി എന്തൊക്കയോ നിഗൂഢതകൾ നിന്നിൽ ഒളിഞ്ഞു കിടപ്പുണ്ടെന്ന്.......!! ചിലപ്പോൾ നീ ആയിരിക്കും കോളേജിലെ hero പക്ഷേ........ ഈ ഇലഞ്ഞിക്ക്ൽ തറവാട്ടിൽ ഒരു hero യെ ഉള്ളു അത് ഈ ആദർശ് മഹാദേവ് ആണ്.....!!! എന്റെ നന്ദയുടെ ഏക അവകാശി ഞാൻ മാത്രമാണ്.....!!"" (ആദർശ് പറഞ്ഞു നിർത്തിയതും യദ്ധു ഒരു ഭ്രാന്തനെ പോലെ അലറാൻ തുടങ്ങി.) യദ്ധു :- "" Noooo.................!!! ഇല്ല ഞാൻ അതിന് സമ്മയിക്കില്ല...... ഈ യദ്ധുരാജ് എന്തെങ്കിലും മോഹിച്ചിട്ടുണ്ടെങ്കിൽ അത് സ്വന്തം ആക്കിയിരിക്കും.......!!"" അടുത്തത് പറയുന്നതിന് മുന്നേ തന്നെ ആദർശിന്റെ കയ്യ് യദ്ധുവിന്റെ മുഖത്ത് പതിച്ചിരുന്നു. നന്ദ ഇതെല്ലാം കണ്ട് പേടിച്ചു വിറച്ചു കൊണ്ട് ആദർശിന്റെ പിന്നിൽ നിക്കുവായിരുന്നു. (അപ്പോഴാണ് ആയുഷ് പാഞ്ഞ് വന്ന് യദ്ധുവിന്റെ കോളറിൽ കുത്തി പിടിച്ചു കൊണ്ട് പറയാന് തുടങ്ങി.) ആയുഷ് :- ""ഛെ.......!! നിന്നെ പോലെ ഒരുത്തനെ ഇത്രയും നാൾ കൂടെ കൂട്ടിയത് ഓർക്കുമ്പോൾ തന്നെ തൊലിയുരിയുന്നു.......!! നിനക്ക് എങ്ങനെ ഇത്രയും ഇതാകാൻ കഴിഞ്ഞെടാ........ !!"" (അതും പറഞ്ഞു കൊണ്ട് ആയുഷ് യദ്ധുവിന്റെ കഴുത്തിൽ കുത്തി പിടിച്ചു ശ്വാസം മുട്ടിച്ചു.)

അവിടേക്ക് വന്നത് സിദ്ധാർത്ഥിന്റെ ഭാവവും ഇത് തന്നെ ആയിരുന്നു. (ആയുഷ് നന്ദയുടെ അടുത്തേക്ക് നടന്നു വന്നു കൊണ്ട് തുടർന്നു.) ആയുഷ് :- "" നന്ദൂസെ....... നിന്നെ ഉപദ്രവിക്കാൻ ശ്രമിച്ച ഇവന് നിന്റെ വക നല്ലൊരു ശിക്ഷ കൊടുത്തിട്ട് വാ........!!"" നന്ദ യദ്ധുവിന്റെ അടുത്തെത്തിയതും കാരണം പൊട്ടിച്ചു കൊണ്ട് ഒന്ന് കൊടുത്തതും ഒരുമിച്ചായിരുന്നു. അടിയുടെ ""പ്ഠേ........!!"" എന്നുള്ള ശബ്ദം ആ മുറിയുടെ ഓരോ കോണിലും പ്രതിഫലിച്ചു കേട്ടുകൊണ്ടിരുന്നു. ഒടുവിൽ യദ്ധുവിന്റെ കോളറെ പിടിച്ചു കൊണ്ട് ആദർശ് മുറിക്ക് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് കതകിന്റെ പിന്നിലുള്ള നിഴൽ ശ്രദ്ധിക്കുന്നത്. ആദർശ് :- ""അവിടെ മറഞ്ഞു നിക്കാതെ പുറത്തേക്ക് വാടി ആകൃതി.......മോളെ.......!!"" ആകൃതി കതകിന്റെ പിന്നിൽ നിന്നും ആദർശിന്റെ വിളിയിൽ ഞെട്ടലോടെ പുറത്തേക്ക് വന്നു. (ആദർശ് ഒരു കലിപ്പ് ചിരിയോടെ ആകൃതിയോടായി തുടർന്നു.) ആദർശ് :- "" എനിക്ക് അറിയാമായിരുന്നെടീ....... ഈ യദ്ധുരാജിന്റെ പിന്നിൽ ഒളിഞ്ഞു നിക്കുന്ന ശത്രു നീയാണെന്ന്......!!

ഇത്രയും നാൾ നിന്നെ വെറുതെ വിട്ടത് നീയൊരു പെണ്ണാണെന്ന പരികണനയിൽ ആണ് ഇനി അതിനുള്ള അർഹത പോലും നിനക്കില്ല......!!"" ആദർശ് അത്രയും പറഞ്ഞു തീർക്കുന്നതിന് മുന്പേ തന്നെ നന്ദയുടെ കയ്യ് ആകൃതിയിൽ വീണു. പിന്നെ അവിടെ ഒരു റോസ് പൗഡറിന്റെ തുലാഭാരം ആയിരുന്നു. ആദർശും ബാക്കി എല്ലാവരും കൂടി ആകൃതിയേം യദ്ധുവിനേം അകത്തളത്തിൽ കൊണ്ടു വന്നു നല്ലോണം വിസ്തരിച്ചു. അങ്ങനെ ഒരു ദയവ് പോലും കാണിക്കാതെ അവരെ രണ്ടാളേം ഇലഞ്ഞിക്ക്ൽ തറവാട്ടിൽ നിന്ന് പുറത്താക്കി. സുമംഗല ദേവിയുടെ അകമ്പടിയോടെ വാസുരിയും എല്ലാവരും അകത്തളത്തിലേക്ക് വന്നു. (ചെന്നപ്പാടെ സുമംഗല ദേവി നന്ദിയുടെ അടുത്തേക്ക് ചെന്നു കൊണ്ട് അവളുടെ ഇരു കൈകളും കൂട്ടി പിടിച്ചു കൊണ്ട് കരയാൻ തുടങ്ങി.) സുമംഗല ദേവി :- "" എന്റെ മോൾ ഈ അമ്മയോട് ക്ഷമിക്ക്.......!!! ഞാൻ ഒരുപാട് മോളെ ദ്രോഹിച്ചിട്ടുണ്ട് അതിനെല്ലാം ഈ അന്ന് മോളോട് മാപ്പ് ചോദിക്കുന്നു.....!!"" (നന്ദ സുമംഗല ദേവിയുടെ കണ്ണുനീർ തുടച്ചുകൊണ്ട് തുടർന്നു.)

നന്ദ :- "" അയ്യേ...... അതിനെന്തിനാ എന്റെ അമ്മ കുട്ടി കരയുന്നേ....... അല്ലേ തന്നെ സ്വന്തം മക്കളോട് അമ്മമാർ ക്ഷമ ചോദിക്കുമോ......!!"" നന്ദയുടെ സ്നേഹം സുമംഗല ദേവിയുടെ കണ്ണ് തുറപ്പിച്ചു... (സുമംഗല ദേവി നന്ദയുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് തുടർന്നു.) സുമംഗല ദേവി :- "" എന്റെ നന്ദ മോളോടും മഹേശ്വരിയോടും ഞാൻ ചെയ്ത തെറ്റുകൾക്ക് എങ്ങനെയാണ് ക്ഷമ ചോദിക്കേണ്ടതെന്ന് അറിയില്ല...... പ്രതാപേട്ടനിൽ ഒളിഞ്ഞിരുന്ന സത്യങ്ങൾ എനിക്ക് അറിയില്ലായിരുന്നു.......!! മോള് ഞങ്ങളോടെല്ലാരോടും ക്ഷമിക്ക്.....!!"" നന്ദ :-"" ദേ അമ്മേ ഞാൻ മിണ്ടില്ലാട്ടോ..... ഇനിയും ഇങ്ങനെ പറഞ്ഞിരിക്കാനാ ഭാവമെങ്കിൽ...... സുമംഗല അമ്മ വേറൊന്നും ചെയ്യണ്ട മനസ് തുറന്നൊന്നു സ്നേഹിച്ചാൽ മതി......!!"" നന്ദ നിഷ്കളങ്കമായ പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയതും സുമംഗല ദേവിയിൽ അവളോടുള്ള വാത്സല്യം നിറഞ്ഞു തുളുമ്പാൻ തുടങ്ങി. അവർ രണ്ടു കയ്യും കൊണ്ട് നന്ദിയുടെ മുഖം കോരിയെടുത്ത് ചുംബിക്കാൻ തുടങ്ങി. അതൊന്നും വാസുരിക്ക് അത്ര സഹിക്കുന്നുണ്ടായിരുന്നില്ല . അവർ ചാടി തുള്ളി മുറിയിലേക്ക് പോയി. ആദർശിന്റെ കണ്ണുകൾ ഈ സന്തോഷ വേളകളിലെല്ലാം തന്നെ നന്ദയിൽ ആയിരുന്നു. അവന് ആരും കാണാതെ ഓരോ കുസൃതികൾ നന്ദയോട് ചെയ്തു കൊണ്ടിരുന്നു. *""""""""""""""""*""

ഇലഞ്ഞിക്ക്ൽ തറവാടിനെ മൂടികൊണ്ട് ഇരുട്ട് പടർന്നു. സിനിമ സ്റ്റൈലിൽ പാട്ടൊക്കെ പാടി നന്ദയേം കാത്തിരിക്കുവാണ് ആദർശ്. അവന്റെ ഓരോ നോട്ടവും വാതിലിലേക്ക് ചെന്നെങ്കിലും നന്ദയുടെവരവൊന്നും ഉണ്ടായില്ല.. (ആദർശിൻറെ ക്ഷമ കെട്ടു തുടങ്ങിയതും ഒറ്റയ്ക്ക് ഇരുന്ന് പിറുപിറുക്കാൻ തുടങ്ങി.) ആദർശ് :- ""എന്റെ നന്ദ മോള് ഇങ്ങ് വാ നിനക്ക് ഞാൻ കാണിച്ചു തരാം......!!"" ഇതും കേട്ട് കൊണ്ടാണ് നന്ദ മുറിയിലേക്ക് കയറിയത്. ചെന്നപ്പാടെ കൊഞ്ചലോടെ ആദർയിനെ നോക്കി കൊണ്ട് അവന്റെ അടുത്തേക്ക് വന്നു. നന്ദ :- "" എന്താണ് എന്റെ ആദർശേട്ടൻ ഒറ്റയ്ക്ക് ഇരുന്നൊരു സംസാരം.....??"" (ആദർശ് ഒരു വളിച്ച ചിരി പാസ്സാക്കികൊണ്ട് തുടർന്നു.) ആദർശ് :- ""അല്ലാ...... പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂത്തിങ്കളായ ഭാര്യേം കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി.... അത് ഇങ്ങനെ പറഞ്ഞതാ എന്റെ ഭാര്യേ.......!!"" അതും പറഞ്ഞു കൊണ്ട് ആദർശ് നന്ദിയുടെ ഇടിപ്പിലൂടെ പിടിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. നന്ദ കുതറി മാറാൻ ശ്രമിച്ചെങ്കിലും പരാജയം ആയിരുന്നു ഫലം.

(ഒടുവിൽ കവിളുകളെ ചുമപ്പിച്ചു കൊണ്ട് ഉള്ള നാണത്തിൽ നന്ദ പറഞ്ഞു തുടങ്ങി.) നന്ദ :- ""ആദർശേട്ടാ......... എന്നെ .......വി...ട്...... കീർത്തന..... ഒറ്റ.....യ്...ക്കാ......!!"" (നന്ദ നാണം കൊണ്ട് വിക്കി വിക്കി പറഞ്ഞു.) (ആദർശ് ഒരു കള്ള ചിരിയോടെ തുടർന്നു.) ആദർശ് :- "" ആണോ...... നന്ദ കുട്ടി..... അതിനല്ലെ ഇപ്പം എല്ലാവരും ഉള്ളത്...... പിന്നെ നീ പോയാൽ ഈ പാവം ഞാൻ ഒറ്റയ്ക്ക് ആവില്ലേ....... !!"" അതും പറഞ്ഞു കൊണ്ട് ആദർശ് നന്ദയിലേക്ക് കൂടുതൽ ചേർന്നിരുന്നു. ഒടുവിൽ നന്ദയുടെ പാറി കളിക്കുന്ന വിടർന്നു കണ്ണുകളോട് ആദർശിന്റെ കണ്ണുകൾ കോർത്തു. ആദർശ് രണ്ടു കയ്യാലേയും നന്ദയെ എടുത്തു കൊണ്ട് bed ലക്ഷ്യമാക്കി നടന്നു. നന്ദയുടെ മുഖം പനിനീർ പൂവ് പോലെ ചുവന്നു തുടുത്തു......... ആദർശ് നന്ദയെ ശ്രദ്ധിയോടെ bed ലേക്ക് ഇരുത്തി കൊണ്ട് തുടർന്നു. ആദർശ് :- "" നമ്മുക്ക് 5 മക്കൾ വേണം..... ഈ വീട് മുഴുവൻ അവരോടി കളിച്ച് നടക്കണം........!!"" (നന്ദ കുലുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു.) നന്ദ :- "" അപ്പം മോന്റെ ഉദ്ദേശം ഒരു ചെറിയ nursery ആണല്ലേ........!!"" നന്ദയെ കൂടുതൽ പറയാന് തുടങ്ങുന്നതിന് മുമ്പ് തന്നെ ആദർശ് അവളുടെ അധരങ്ങളെ ചുംബിച്ചു കൊണ്ട് തടഞ്ഞു. നീണ്ട ചുംബനത്തിനൊടുവിൽ പതുക്കെ അവൻ നന്ദയിലേക്ക് അലിഞ്ഞു ചേരാൻ തുടങ്ങി. അവരെ പുൽകിയെന്നോണം ജനാലയിലൂടെ കാറ്റ് തെന്നി വന്നുകൊണ്ടിരുന്നു.

ഇലഞ്ഞിക്ക്ൽ തറവാടിനെ ഉണർത്തി കൊണ്ട് ഒരു പുലരി കൂടി വന്നു ചേർന്നു. നന്ദ പതുക്കെ ആദർശിനെ അനക്കാതെ എഴുന്നേറ്റു അവന്റെ നെറുകയിൽ ഒരു ചുംബനം നൽകികൊണ്ട് ഇന്നലെത്തെ കാര്യങ്ങൾ ഓർക്കാൻ തുടങ്ങി. അപ്പോഴാണ് ""ഠോ.......!!"" എന്നും പറഞ്ഞു കൊണ്ട് ആദർശ് ചാടി എണീറ്റത്. നന്ദ ഒരു കള്ള ചിരിയോടെ തുടർന്നു. ആഹാ എന്റെ ആദർശേട്ടൻ ഉണർന്നു കിടക്കുവായിരുന്നോ........ ആദർശ് അതിന് മറുപടി ആടി ചെറുതായൊന്നു കണ്ണിറുക്കി കാണിച്ചു.😉. നന്ദ ധൃതി പിടിച്ചു കൊണ്ട് എഴുന്നക്കാൻ പോകുന്ന കണ്ട ആദർശ് അവളേം കൊണ്ട് പുതപ്പ് അങ്ങ് മൂടി. *""""""""""""""''"*""* അടുക്കളയിൽ എല്ലാവരും നല്ല സന്തോഷത്തോടെ ഓരോന്നും പറഞ്ഞു നിൽക്കുമ്പോൾ ആണ് ഇലഞ്ഞിക്ക്ൽ തറവാട്ടിൻറെ ഗേറ്റ് മറികടന്ന് ഒരു കാർ അവിടെ വന്നു നിന്നത് .....അതിൽ നിന്ന് ഇറങ്ങിയവരെ കണ്ടതും എല്ലാവരും ഒരുപോലെ ഞെട്ടി തരിച്ചു നിന്നു.""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story