ചെമ്പകം🌹: ഭാഗം 2

chembakam noora

എഴുത്തുകാരി: നൂറ

അങ്ങനെ പദം പറഞ്ഞുകൊണ്ടിരുന്നപ്പോൾ ആണ് ഇരുട്ടിൽ നിന്നും) "നന്ദേ..............." എന്ന വിളി കേട്ടത്. (ഒരു ഞെട്ടലോടെയാണവൾ അതാരാണെന്ന് മനസ്സിലാക്കിയത്.) അത്രയും നേരം കല്ലിനോട് കഥ പറഞ്ഞിരുന്നവളുടെ മുഖം ഭയത്തോടെ വിറക്കിൻ തുടങ്ങി. (ഒരു വഷള ചിരിയുമായി അവനവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു. ആലില പോലെ വിറക്കുന്ന ചുണ്ടുകൾ അവന്റെ പേര് മൊഴിഞ്ഞു.) " ദേവ സാർ......!!!" ദേവ :- അതേടി... ഞാൻ തന്നെയാ...... നീ ആരോട് കിന്നരിച്ചോണ്ട് നിക്കുവാ.... അതും നിന്റെ ഈ ആദ്യരാത്രി തന്നെ..." (ഒരോ വാക്കിനോടൊപ്പം അവന്ന് നന്ദയുടെ അടുത്തേക്ക് നടന്നടുത്തു കൊണ്ടേയിരുന്നു.) അവന്റെ പ്രതികരണത്തിൽ പേടിച്ച അവൾ പിന്നിലേക്ക് ഓരോ ചുവടു വച്ചുകൊണ്ടേയിരുന്നു.അതിനൊടുവിൽ ഭിത്തിയെ തട്ടി നിന്നു. തന്റെ രക്ഷപ്പെടാനുള്ള മാർകങ്ങൾ എല്ലാം അവസാനിച്ചെന്ന് മനസ്സിലായപ്പോൾ. കൈകൾ കൊണ്ട് പേടിയോടെ മുഖം പൊത്തി നിന്നു. അപ്പോഴാണ് "ദേവാ.................."

എന്ന വിളി അവളുടെ കാതുകളിൽ പതിച്ചത്. തെല്ലൊരു ആശ്വാസമെന്നോണം കരഞ്ഞു കലങ്ങിയ കണ്ണുകളൾ ചിമ്മി തുറന്നു. (ആദർശിൻറെ അച്ചമ്മ ഭഗീരഥി ആയിരുന്നത്.) നന്ദയുടെ അടുത്ത് നിന്ന് ദേവനെ തള്ളിമാറ്റി കൊണ്ട് ക്രോധത്തിൻറെ അഗ്നിയിൽ ഭഗീരതി ദേവനൈലേക്ക് നോട്ടം പായിച്ചു. ദേവ:- "അച്ചമ്മേ ഞാൻ........." (പറഞ്ഞ് മുഴുവിപ്പിക്കുന്നതിന് മുന്നേതന്നെ അവരുടെ കയ്യ് അവന്റെ മുഖത്ത് പതിഞ്ഞിരുന്നു.) ഭഗീരഥി :-" എത്ര ധൈര്യം ഉണ്ടെടാ നിനക്ക് ഇലഞ്ഞിക്ക്ൽ തറവാട്ടിലെ ആദർശ് മഹാദേവിൻറ ഭാര്യയായ ഈകുട്ടിയുടെ നേരെ കൈപൊങ്ങാൻ." (എല്ലാം കേട്ടുകൊണ്ട് നിറകണ്ണുകളോടെ നിക്കുവായിരുന്നു നന്ദ.) അടക്കിപ്പിടിച്ച പകയോടെ അടിയുടേ വേദനയിൽ നിന്ന ദേവ അവളെ നോക്കി പല്ലുഞെരിച്ചുകൊണ്ട് പറഞ്ഞു. ദേവ :- "അച്ചമ്മേ ഈ വേലക്കാരിയാണോ ആദർശേട്ടൻറെ ഭാര്യ.നാളെ നേരം പുലരുന്നതോടെ അവസാനിക്കില്ലേ ... ഇവളുടെ ഭാര്യ പദവി." (ദേവന്റെ ഓരോ വാക്കും അവളുടെ നെഞ്ചിലാഞ്ഞ് കുത്തി മുറവേൽപ്പിച്ച്കൊണ്ടേയിരുന്നു.

താൻ ഒരു കളിപ്പാവ ആകുകയാരുന്നു ഇത്രയും നേരം എന്ന ചിന്ത അവളെ അലട്ടികൊണ്ടേയിരുന്നു. അവളിലെ മുഖം കണ്ണീരാൽ താഴുന്ന കണ്ട ഭഗീരഥി അവളെ ചേർത്ത് പിടിച്ചുകൊണ്ട് തുടർന്നു.) ഭഗീരഥി :- "നിർത്ത് ദേവാ.... നീ പരിധിവിടുന്നു.ഈ കുട്ടി നാളെയെന്നല്ല ഒരിക്കലും തറവാട്ടിൽ നിന്നും പടിയിറങ്ങില്ല . ഇതെന്റെ ആദർശിൻറെ പെണ്ണാണ്." (ആ വാക്കുകൾക്ക് നന്ദയുടെ മുഖം പ്രസ്സിരിപ്പിക്കാൻ മാത്രം ശക്തി ഉണ്ടായിരുന്നു.ഇതെല്ലാം പകയോടെ കേട്ട് നിൽക്കുവായിരുന്ന ദേവ ഒരു കാറ്റ് പോലെ അകത്തേക്ക് പോയി.) നന്ദയുടെ സങ്കടങ്ങളെല്ലാം ഭഗീരഥിയെ കെട്ടി പിടിച്ചു കരഞ്ഞുഥീർത്ഥു.അവരവളേയും കൊണ്ട് ആദർശിൻറെ മുറിയെ ലക്ഷ്യമാക്കി നടന്നു അപ്പോഴാണ് സുമംഗലാ ദേവി അവർക്ക് നേരെ വന്നത്. സുമംഗല ദേവി :- " അമ്മേ.... ഇവളേയും കൊണ്ട് എവിടേക്കാ........ (നടത്തം നിർത്തി ഭഗീരഥി സുമംഗല ദേവിയുടെ നേർക്ക് തിരിഞ്ഞു.)

ഭഗീരഥി :- ഇതെന്ത് ചോദ്യമാ സുമേ..... ഇന്നീകുട്ടിയുടെ കല്യാണം ആയിരുന്നു.വരൻ നിന്റെ മകനും. എന്നിട്ട് ഈ രാത്രിയിൽ എല്ലിമുറിയേ പണിയെടുപ്പിക്കുവാണല്ലേ ഈ പാവത്തിനെ." സുമംഗല ദേവി :- "വേലക്കാരിയെ പിന്നെ പണിയെടുപിക്കാതെ അകത്ത് കിരീടവുംകൊടുത്ത് റാണിയാക്കാം." (പരിഹാസത്തോടെ നന്ദയെ നോക്കി പറഞ്ഞു.) അപ്പോഴും വേദനകൾ എല്ലാം ഉള്ളിൽ കടിച്ചമർത്തി ഒരു നേർത്ത പുഞ്ചിരി നൽകി ഭഗീരഥിയോട് ചേർന്നു നിന്നവൾ. അവരിൽ അവൾക്ക് തൻറെ അമ്മയുടെ വാൽസല്യവും ധൈര്യവും കിട്ടുന്നപോലെ തോന്നി. ഭാഗീരഥി :"- മതിയാക്ക് സുമേ നിന്റെ സംസാരം. ഈ കുട്ടിയാണോ നിന്റെ മോനെ ചതിച്ചേ .. എല്ലാവരോടേയും മുന്നിൽ നിന്റെയൊക്കെ അഭിമാനം കാക്കാൻ കഴുത്ത്ംനീട്ടി തന്ന കുട്ടിയാണിവൾ." (സുമംഗലാദേവി മറുത്തൊരു വാക്ക് മിണ്ടുന്നേന് മുമ്പേ തന്നെ ഭഗീരഥി നന്ദയേം കൂട്ടി അവിടെ നിന്ന് നടന്നകന്നു.) താൻ ചെയ്തത് ശരിയായില്ല എന്ന് തോന്നൽ സുമംഗലാ ദേവിയുടെ കണ്ണുകളെ ഈറനണിഞ്ഞു.

(ആദർശിൻറെ മുറിക്ക് മുന്നിലെത്തിയ ഭഗീരഥി നന്ദയോടായി ധൈര്യമായി പൊക്കോളാൻ കണ്ണിറുക്കി കാണിച്ചു😉.) അത്രയും നേരം കരഞ്ഞുത ളർന്ന മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. മുറിയിൽ കയറിയ ഉടനെ തന്നെ പേടിയോടെ അവളുടെ കണ്ണുകൾ ആദർശിനെ തിരയാൻ തുടങ്ങി. അവനെയവിടെ കാണാഞ്ഞത് ഉള്ളിൽ അല്പം സന്തോഷം നിറച്ചെങ്കിലും ബാല്കണിയിലൂടെ കേട്ട പൊട്ടിച്ചിരി അവളെ മൊത്തത്തിൽ ആടിയുലച്ചു. ചാരിയിട്ട വാതിലിലൂടെ എത്തി വലിഞ്ഞ് നോക്കിയവൾ ഒന്ന് ഞെട്ടി . ഒരു കൈയ്യിൽ മദ്യ കുപ്പിയും പിടിച്ച് ആടിയുലയുന്ന ആദർശിനെയവൾ ദയനീയമായി നോക്കി നിന്നു. ആരോടെന്നില്ലാതെ അവന് എന്തൊക്കയോ പുലമ്പികൊണ്ടേയിരുന്നു തട്ടിയ തടഞ്ഞും വീഴാനാഞ്ഞും നിക്കുവായിരുന്നവൻ. ആദർശ് :-

" ചതിച്ചില്ലേടി ...... നീ എന്നെ ചതിച്ചില്ലേ ... എല്ലാരുടേയും മുന്നിൽ എന്നെ നാണം കെടുത്തിയില്ലേ..... എന്നെ കൊണ്ട് ആ വേലക്കാരിയുടെ കഴുത്തിൽ താലി കെട്ടിച്ചില്ലേ........" (എല്ലാം ഒരു നിശബ്ദതയോടെ കേട്ട് നിൽക്കാനേ അവൾക്കായുള്ളു പെട്ടെന്ന് വീഴാൻ പോയവനെ താങ്ങികൊണ്ട് നന്ദ അടുത്തേക്ക് വന്നു. ബോധമില്ലാതിരുന്ന അവൻ അവളേ നെഞ്ചോട് ചേർത്തു പിടിച്ചു. അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ അവേനയൂം താങ്ങി കൊണ്ട് മുറിയിലേക്ക് നടന്നു. (റൂമിലെത്തിയ ആദർശ് അപ്പോഴാണ് നന്ദയെ ശ്രദ്ധിച്ചത് തന്നെ.ആ നിമിഷം തന്നെ ഞരക്കത്തോടെ അവളിൽ നിന്നടർന്നുമാറി.) ആദർശ് :-" നിന്നോട് ആരാടി പറഞ്ഞെ എന്റെ മുറിയിൽ കയറാൻ....."

നന്ദ ഒരുവാക്ക് മിണ്ടുന്നതിന് മുമ്പേ തന്നെ അവളുടെ ഇരു കരണത്തും അവൻ മാറി മാറിയടിച്ചു. ഒടുവിൽ ശരീരം തളരുന്ന പോലെ നന്ദ തറയിലേക്ക് ഊർന്നിരുന്നു.അപ്പോഴും അവന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുവാരുന്നു. നന്ദ ദയനീയമായി അവിടെ തന്നെ ഇരുന്നു. മദ്യത്തിന്റെ ആലസ്യത്തിൽ അവനെപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണിരുന്നു. എല്ലാം തന്റെ വിധിയാണെന്ന് പറഞ്ഞ് കരഞ്ഞു കലങ്ങിയ കണ്ണുമായി അവളാത്തറയിൽ ഭിത്തിയോട് ഓരത്തായി തല ചായ്ച്ചു കിടന്നു. രാത്രിയുടെ യാമങ്ങളിൽ എപ്പഴോ അവളിലേക്ക് ആ കയ്യ് നീണ്ടു വന്നു........""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story