ചെമ്പകം🌹: ഭാഗം 3

chembakam noora

എഴുത്തുകാരി: നൂറ

രാത്രിയുടെ യാമങ്ങളിൽ എപ്പഴോ അവളുടെയടുത്തേക്ക് ആ കയ്യ് നീണ്ടു വന്നു........ നന്ദ ഞെട്ടി പിടഞ്ഞെണീറ്റു . എന്നാൽ അയാളുടെ കയ്യ്കൾ അവളെ അനങ്ങാൻ കഴിയാത്ത വിധം ചുറ്റിവരിഞ്ഞിരുന്നു. നിസഹായയായ് ആ കരവലയത്തിൽ കിടക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ. അപ്പോഴാണ് നന്ദയാ മുഖത്തേക്ക് നോട്ടം പായിച്ചത്. "ആദർശ് സാർർർ............." (ഉറക്കെത്തിലെപ്പഴോ അവൻ നന്ദയുടെ ദേഹത്തേക്ക് വീണിരുന്നു.) പലവഴി നോക്കിയിട്ടും ആദർശിൻറെ അടുത്തുനിന്ന് അവൾക്കെഴുന്നേൽക്കാൻ സാധിച്ചില്ല. കിളികളുടെ കലപില ശബ്ദം കേട്ടാണ് ആദർശ് കണ്ണുകൾ പ്രയാസപ്പെട്ട് വലിച്ചു തുറന്നത്. ആദർശിൻറെ നെഞ്ചിൽ തലചായ്ചുറങ്ങുന്ന നന്ദയെ കണ്ടതും ഒരൂക്കോടെ അവനവളെ തള്ളിമാറ്റി. പെട്ടെന്ന് ഉണ്ടായ പ്രതികരണത്തിൽ നന്ദയുടെ തലഭിത്തിയിൽ ചെന്നിടിച്ചു. (ആ കാഴ്ചയിലും ആനന്ദം കണ്ടെത്തുന്ന അവനെ നിറകണ്ണോകളോട് മാത്രമേ നന്ദയ്ക്ക് നോക്കി കാണാൻ കഴിഞ്ഞുള്ളു.) അവനെയതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമല്ലായിരുന്നു . നന്ദയെ ഒന്നും നോക്കുക പോലും ചെയ്യാതെ അവന് വാഷ് റൂമിലേക്ക് പോയിരുന്നു.

എല്ലാം തന്റെ വിധിയാണെന്ന് പറഞ്ഞ് അവൾ ഭിത്തിയിൽ പിടിച്ച് തപ്പി തടഞ്ഞെഴുന്നേറ്റു.തലചുറ്റുന്ന പോലെ തോന്നിയവൾക്ക് എന്നിട്ടും എല്ലാം വേദനയും സഹിച്ചുകൊണ്ട് കണ്ണു തുടച്ച് അടുക്കള ലക്ഷ്യമാക്കി നടന്നു. അടുക്കളയിൽ എത്തിയ നന്ദയുടെ കണ്ണുകൾ ഭഗീരഥിയെ അന്വേഷിക്കുകയാരുന്നു എന്നാൽ ആ നോട്ടം എത്തിനിന്നത് അവളെ തറപ്പിച്ചു നോക്കുന്ന വാസുരിയിലാണ്. വാസുരി :- "ആരിത് ഇലഞ്ഞിക്ക്ൽ തറവാട്ടിലെ തമ്പുരാട്ടിയോ." ( പരിഹാസത്തോടെ അവളെ നോക്കി പറഞ്ഞു.) നന്ദ :-" അത് ഞ ....ഞാൻ......" (അവളുടെ വാക്കിന് കാത്കൊടുക്കാതെ അവർ തുടർന്നു.) വാസുരി :-" തമ്പുരാട്ടിയുടെ പള്ളിയുറക്കം കഴിഞ്ഞോ ആവോ.... എന്താടീ നിന്നോട് ഇന്നലെ പറഞ്ഞതൊക്കെ ഇത്ര പെട്ടെന്ന് മറന്നോ......." (നന്ദയ്ക്ക് ശിരസ്സ് കുനിച്ചു നിൽക്കാനേ ആയുള്ളു.) വാസുരി :-" മതിയെടി നിന്റെ മുതല കണ്ണീർ. " (അവളെയോരോന്നും പറഞ്ഞു കുത്തി നോവിച്ചുകൊണ്ടേയിരുന്നു.)

എല്ലാം കേട്ടുകൊണ്ട് ആണ് സുമംഗലാ ദേവി അവിടേക്ക് വന്നത്. സുമംഗല ദേവി :- "വാസുരീ ........എന്താ പ്രശ്നം." വാസുരി ആവേശത്തോടെ നന്ദയെ കുറ്റപെടുത്താൻ തുടങ്ങി. വാസുകി :- "അല്ല ഏട്ടത്തി ഈ വേലക്കാരി പെണ്ണിന്റെ അഹങ്കാരമേ....." (പറഞ്ഞു തീർക്കുന്നതിന് മുന്നേതന്നേ ഭഗീരഥിയുടെ വരവും സംസാരവും ഒരുമിച്ചായിരുന്നു.) ഭാഗീരഥി :- "വാസുരീ.......... ആ കുട്ടി നിങ്ങളോടൊക്കെ എന്തഹങ്കാരമാ കാണിച്ചത്. നിങ്ങളുടെ ഒക്കെ ശകാരം മിണ്ടാതെ നിന്ന് കേട്ടതാണോ അവൾ ചെയ്ത തെറ്റ്." ഭാഗീരഥി യുടെ വാക്കുകൾ വാസുരിയുടെ വാ അടപ്പിച്ചു.ഉടനടി തന്നെ അവരവിടുന്ന് ചാടി തുള്ളി അകത്തേക്ക് പോയി. അപ്പോഴും മിണ്ടാതെ നിന്ന സുമംഗലാ ദേവി അവളെയൊന്ന് തറപ്പിച്ചു ഒന്ന് നോക്കിയതിന് ശേഷം അവരും അകത്തേക്ക് പോയി. (ഭാഗീരഥി യുടെ ശ്രദ്ധ നിറകണ്ണുകളോടെ നിന്ന നന്ദിയുടെ നെറ്റിയിൽ പതിച്ചത്.) ഭാഗീരഥി

:-" എന്ത് പറ്റി നന്ദ മോളെ നെറ്റിയിൽ........" (ആവലാതിയോടെ അവരവളുടെ അടുത്തേക്ക് ചെന്നു.) അപ്പോഴാണ് ആദിത്യയുടേം നോട്ടം അവളിൽ എത്തിയത്. നന്ദ :- "ഒന്നുവില്ല മാഡം.......!! തട്ടി വീഴാന് പോയപ്പോൾ........" (വാക്കുകൾ ഇല്ലാതെ കുഴങ്ങി നിന്നവൾ.) നന്ദയുടെ ചെവിക്കു പിടിച്ചു കൊണ്ട് ഭഗീരഥി പറഞ്ഞു. ഭഗീരഥി :- "എന്താ വിളിച്ചേ മാഡം എന്നോ..... ഇനി അങ്ങനെ വിളിച്ചാൽ ഉണ്ടല്ലോ നല്ല തച്ച് തരും പറഞ്ഞേക്കാം ഈ അച്ചമ്മ....." നന്ദയുടെ മുഖം ആനന്ദത്താൽ തിളങ്ങി "അച്ചമ്മേ......." (എന്ന് വിളിച്ചോണ്ട് ഓടിചെന്ന് ഭഗീരഥിയെ കെട്ടി പിടിച്ചു.) ഇതെല്ലാം സന്തോഷത്തോടെ കണ്ട് നിൽക്കുവാരുന്ന ആദിത്യയയടെ മനസ്സും നിറഞ്ഞു. ഭാഗീരഥി :- " ആദി മോളെ... ആ മരുന്നിങ്ങ് എടുത്തിട്ട് വാ......." ആദിത്യ :- " ശരിയച്ചമ്മേ........" (എന്നും പറഞ്ഞകത്തേക്ക് പോയ നിമിഷം തന്നെ മരുന്നുംകൊണ്ട് തിരികെ വന്നു.) മരുന്നുവാങ്ങി ഭഗീരഥി തന്നെ അവൾക്ക് പുരട്ടി കൊടുത്തു. നന്ദ :- " ആആ.........." ഭഗീരഥി :"- എന്റെ നന്ദമോൾ ഇത്രക്ക് തൊട്ടാവാടിയാണോ...." അത് കേട്ടതും നന്ദ കുലുങ്ങി ചിരിച്ചുകൊണ്ട് അകേത്തക്കോടി.

"എന്റെ കുട്ടിയുടെ ഈ ചിരി മായിക്കല്ലേ ദേവി.........." (ഭഗീരഥി സ്വയം പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി.) എല്ലാം നോക്കി നിന്ന ആദിത്യയയും അത് തന്നെ മനസ്സിൽ പറഞ്ഞോണ്ട് അവളും ജോലികളിലേക്ക് തിരിഞ്ഞു. ________ നന്ദ തറവാടിനകത്തളം വൃത്തിയാക്കുന്ന തിരക്കിലാരുന്നു. അപ്പോഴാണ് ആദർശ് കോണി പടിയിറങ്ങി വരുന്നത് നന്ദയുടെ ശ്രദ്ധിയിൽ പെട്ടെത്. (അവനെ കണ്ടപാടെ പേടിച്ചോടിയ നന്ദ തൂണിൽ ഇടിച്ചു വീഴാനാഞ്ഞു.) തലയും തടവിക്കൊണ്ട് അവൾ തൂണിനോടായി പരിഭവിക്കാൻ തുടങ്ങി. "എന്റെ തൂണെ നിനക്കൊന്ന് വഴിമാറി നിന്നൂടെ ..........." (അതുംകേട്ടോണ്ടാണ് ആദർശ് അവിടേക്ക് വന്നത്.) ആദർശ് :- "നിനക്കെന്താടി വട്ടുണ്ടോ .......... " (നർമ്മം കലർന്ന ചോദ്യത്തിൽ അവളുടെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞെങ്കിലും അതുമായാൻ നിമിഷം വേണ്ടി വന്നില്ല.) ആദർശ് :- " എന്താടീ...... ഇവിടെ സ്ഥിരതാസം ആക്കാനാണോ ഉദ്ദേശം. ഇന്നലത്തെ കല്യാണം എന്ന നാടകത്തിന് നിനക്ക് എത്രയാവേണ്ടത്........ " (ആ വാക്കുകൾ നന്ദയേ ജീവനോടെ എരിക്കുന്ന പോലെ തോന്നി.) നന്ദ :- "സാർർർ............"

(അവളുടെ വാക്കുകൾ ഇടറി ) ആരുടെയോ കാൽ പെരുമാറ്റം കേട്ടാണ് ഇരുവരും നിശബ്ദമായി.) ആരൂപം നടന്നടുത്തപ്പോഴാണ് പ്രതാപ വർമ്മയാണെന്ന് മനസ്സിലായത്. വന്നപാടെ പ്രതാപ വർമ്മ ആദർശിൻറെ നേർക്ക് തിരിഞ്ഞു. പ്രതാപ വർമ്മ :-" ആദർശ് ഇന്ന് ഓഫീസിൽ പോകുന്നില്ലേ........." (തീർത്ഥും നന്ദയെ ശ്രദ്ധിക്കാതെ പറഞ്ഞു.) ആദർശ് പ്രതാപ വർമ്മയുടെ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞുതുടങ്ങി. ആദർശ് :- " ഇല്ല അച്ചാ............. ഒരു വേലക്കാരിയുടെ ഭർത്താവായി എനിക്ക് അവിടോട്ട് പോവണ്ടാ......" പ്രതാപ വർമ്മ :- "നീ എന്താ ഈ പറയുന്നതെന്ന ബോധം വല്ലോം ഉണ്ടോ........!!" ഇലഞ്ഞിക്ക്ൽ തറവാട്ടിൻറെ കോടികണക്കിന് രൂപയുടെ ബിസിനസ് സാമ്രാജ്യം നോക്കി നടത്തുന്ന ആദർശ് മഹാദേവ്. ഈ വേലക്കാരി പെണ്ണിന്റെ കെട്ടിയതിൻറെ പേരിൽ ജീവിതം നശിപ്പിക്കാൻ തീരുമാനിച്ചോ...?" (ആദർശ് എന്തേലും മിണ്ടുന്നതിന് മുന്നേ തന്നെ പ്രതാപ് വർമ്മ ദേഷ്യത്തോടെ അവിടുന്നു പോയിരുന്നു.) (പ്രതാപ വർമ്മയുടെ വാക്കുകൾ അവന്റെ ക്രോധത്തെ ആളിത്തിച്ചു.) ആദർശിൻറെ നോട്ടം നന്ദയക്ക് തിരിഞ്ഞു.

ആദർശ് :- നീ എന്റെ ജീവിതത്തിൽ വന്നതോടു തുടങ്ങിയ കഷ്ടകാലമാ...... നിന്നെ ഇനിയെന്റെ കൺമുന്നിൽ കണ്ട് പോവരുത് പറഞ്ഞേക്കാം. നന്ദയിലേക്ക് രൂക്ഷമായ നോട്ടം പായിച്ചതിന് ശേഷം അവന് കാറുമെടുത്ത് ചീറിപാഞ്ഞ് എങ്ങോട്ടോ പോയി. (എല്ലാം കേട്ടുകൊണ്ട് ഒരു പ്രതിമയെ പോലെ നിന്ന നന്ദ സ്വയം പഴിച്ച് തുടങ്ങി.) "ആദർശ് സാർ പറഞ്ഞത് സത്യാ......... ശാപം പിടിച്ച ജന്മം......" (കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴികികൊണ്ടേയിരുന്നു.) അപ്പോഴാണ് വാസുരി അവിടേക്ക് വന്നത്. വാസുരി :-" എന്താടീ.... ഇനി ആരെയാ കയ്യിലെടുക്കേണ്ടത് എന്ന് ചിന്തിക്കുവാണോ...... നീ വന്നു കേറിയപ്പോൾ തന്നെ അമ്മയെ കൈക്കലാക്കി വെച്ചേക്കുവല്ലേ....." (നന്ദ ഒന്നും മിണ്ടാതെ തന്നെ എല്ലാ കേട്ടുകൊണ്ടു നിന്നു.) നന്ദയുടെ രക്ഷകയെ പോലെ ഭഗീരഥി യുടെ വരവ് കണ്ടതും മിന്നൽ വേഗത്തിൽ വാസുരി അകത്തേക്ക് പോയി. ( ഭഗീരഥി വന്നപാടെ നന്ദയെ ചേർത്ത് പിടിച്ചുകൊണ്ട് അവളോട് മിണ്ടാൻ തുടങ്ങി.) ഭഗീരഥി :- "എന്ത് പറ്റിയെൻറെ നന്ദ മോൾക്ക്...." ഒന്നുമില്ല എന്ന് അവൾ തലയാട്ടി.എങ്കിലും അവളുടെ കണ്ണ് നീർ എല്ലാം ഭഗീരഥിയോട് പറയുന്നുണ്ടാരുന്നു.

ഭാഗീരഥി അവളെ ചേർത്ത് പിടിച്ചുകൊണ്ട് തുടർന്നു ഭഗീരഥി :- "എന്റെ കുട്ടിടെ കണ്ണ് നിറയരുത് കേട്ടോ..... ആദർശ് മോളെ ചേർത്ത് പിടിക്കുന്ന ഒരു ദിവസം വരും." (നന്ദയിൽ പ്രതീക്ഷയുടെ വിത്ത് വിതറാൻ ഭഗീരഥീയുടെ വാക്കുകൾക്ക് കഴിഞ്ഞു.) വാസിരിയുടെ വാക്കുകൾ സദാസമയവും നന്ദയെ ചുറ്റി വരിഞ്ഞുകൊണ്ടിരുന്നു. വാസുരി :- "തമ്പുരാട്ടി ചമഞ്ഞിരിക്കാതെ ജോലിയെല്ലാം ചെയ്യെടി......" അവർ ഓരോ ജോലികളും അവളെ കൊണ്ട് ചെയ്യിപ്പിക്കാൻ തുടങ്ങി. ഒരു പരിഭവവും പറയാതെ തന്നെ അവളെല്ലാം ചെയ്തു തീർത്തുകൊണ്ടേയിരുന്നു. ( ഭഗീരഥി അമ്പലത്തിൽ പോയ സമയം ആയിരുന്നത് കൊണ്ട് തന്നെ അവർ നന്ദയെ കൂടുതൽ കുത്തി നോവിച്ചു കൊണ്ടേയിരുന്നു.) എല്ലാ ജോലികൾക്കൊടുവിൽ തളർന്ന് വീഴാൻ പോയ നന്ദയോടായി വാസുരി പറഞ്ഞു. വാസുകി :-" ഇന്നാടി...... ഈ ചായ എല്ലാർക്കും കൊടുത്തിട്ട് വാ....." (ചായ കപ്പും നീട്ടിക്കൊണ്ട് അവർ നന്ദയോട് ആജ്ഞാപിച്ചു. ) അതിൽ ഒളിഞ്ഞിരുന്ന ചതി പാവം നന്ദയറിഞ്ഞില്ല. (അവളതൊരു മടിയുംകൂടാതെ തന്നെ വാങ്ങികൊണ്ട് പ്രതാപ വർമ്മയുടെ മുറിയിലേക്ക് നടന്നു.)

എല്ലാം നോക്കിക്കൊണ്ട് ഒരു പ്രതികാര ചിരിയിൽ നിൽക്കുവാരുന്നു വാസുരി. പ്രതാപ വർമ്മയുടെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോളാണ് അവൾക്ക് മനസ്സിലായത് തന്നെ ഇല്ലാതാക്കാനുള്ള plan കൾ മിനയുവാണ് രണ്ടാളുമെന്ന്. പ്രതാപ വർമ്മ :- "സുമേ..... ആ നരുന്ദ് പെണ്ണിനെ എങ്ങനേയും ഇല്ലാതാക്കിയേ പറ്റും........" (ഇരിപ്പുറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നുകൊണ്ട് പ്രതാപ വർമ്മ സുമംഗലാ ദേവിയോടായി പറഞ്ഞു.) സുമംഗലാ ദേവി :-" അതെങ്ങനാ പ്രതാപേട്ടാ..... അമ്മയല്ലേ ഇപ്പോൾ അവളുടെ......." പറഞ്ഞു തീർക്കുന്നതിന് മുന്പേ തന്നെ കതകിൽ ആഞ്ഞുമുട്ടുന്നത് കേട്ട് ഇരുവരുടേയും ശബ്ദം നിന്നു. പ്രതാപ വർമ്മ :- "ആരാന്ന് നോക്ക് സുമേ......." (വാതിൽ തുറന്നതും ചായ കപ്പുമായി നിൽക്കുന്ന നന്ദയെയാണ് കണ്ടത്. ഇരുകൂട്ടരും കോപത്തിൽ പല്ലുഞ്ഞെരിച്ചു) സുമംഗല ദേവി :- " നിനക്കെന്താ ഇവിടെ കാര്യം ." (നന്ദ വിറച്ചു കൊണ്ട് പറഞ്ഞു.) നന്ദ :- "അത് മാഡം....... ചായ.....!!!" സുമംഗല ദേവി :- "നിന്നോട് ഞങ്ങൾ ആവശ്യപ്പെട്ടോ....." (പറഞ്ഞു തീരും മുന്നേ വാതിൽ പഠേ... എന്ന ശബ്ദത്തിൽ അടഞ്ഞുരുന്നു .)

(ഈ കാഴ്ച്ചചൂടി ആയതോടെ കരയാൻ വെമ്പി നിന്ന നന്ദയുടെ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു .) ഇതെല്ലാം ദൂരെനിന്ന് ആസ്വദിക്കുവാരുന്നു വാസുരി. അവരുടെ മുഖം ആനന്ദംകൊണ്ട് നിറഞ്ഞു. ( കണ്ണുകൾ തുടച്ചുകൊണ്ട് നന്ദ അവിടെ നിന്ന് ആദിത്യയയുടെ മുറി ലക്ഷ്യമാക്കി നടന്നു. നന്ദയെ ദൂരെ നിന്ന് കണ്ടപാടെ ആദിത്യയയവളുടെ അടുത്തേക്ക് വന്നു.) ആദിത്യ :- "നന്ദ കുട്ടിയുടെ മുഖം എന്തായിങ്ങനെ വാടിയിരിക്കുന്നേ........" നന്ദ :-" ഒന്നുമില്ല ആദിയേച്ചി.........." (ആദിത്യയയുടെ മുഖത്തേക്ക് നോക്കാതെ തന്നെ പറഞാഞൊപ്പിച്ചു.) ആദിത്യ :-" പിന്നെ നിന്റെയീ ആദിയേച്ചിയോട് കള്ളത്തരം ഒന്നും പറയണ്ടാട്ടോ....! " നന്ദയൊന്നും മിണ്ടാതെ തല കുനിച്ചു നിന്നു. ആദിത്യ നന്ദിയുടെ കവിളിൽ പിടിച്ചു കൊണ്ട് പറഞ്ഞു. " ചെറിയമ്മ എന്തേലും പറഞ്ഞുകാണുമല്ലേ....... അവരങ്ങനെയൊരു സ്ത്രീയാ..... മോളതൊന്നും ശ്രദ്ധിക്കണ്ടാ......."

( അപ്പോഴാണ് നന്ദയുടെ കയ്യിലെ ചായ കപ്പലിലേക്ക് അവളുടെ ശ്രദ്ധ പോയത്.) ആദിത്യ :-" ആഹാ ഇപ്പം തന്നെ ചായ ആറി തണുത്തിട്ടുണ്ടാവുമല്ലോ....." ആദിത്യ ആ ചായ വാങ്ങി കുടിച്ചുകൊണ്ട് അടിപൊളി 👌എന്നാങ്ങ്യം കാണിച്ചു. (നന്ദയുടെ മുഖത്ത് നല്ലൊരു ചിരി വിരിഞ്ഞു. അതിലവളുടെ നുണക്കുഴി കവിൾ കാണാൻ നല്ല ചേലായിരുന്നു.) അവസാനം ചായ'യുമായി അവളെത്തിയത് ദേവന്റെ മുറിക്ക് മുന്നിലായിരുന്നു. (വാസുരിയുടെ മകന് ദേവൻ അവരെ പോലെ തന്നെയായിരുന്നു. നന്ദയെ വേദനിപ്പിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കില്ല.) നന്ദ മടിച്ചു മടിച്ച് മുറിയിലേക്ക് കയറി. പേടിച്ചു വിറച്ചാണവൾ ഓരോ ചുവടും മുന്നോട്ട് വെച്ചത് . മുറിയിലവനെ കാണാഞ്ഞതോണ്ട് നന്ദയ്ക്ക് ഒരൽപം ആശ്വാസം തോന്നി. ചായ വേഗം മേശപ്പുറത്ത് വെച്ച് തിരിഞ്ഞു നടക്കാന് നിന്ന നന്ദയുടെ കാതുകളിലക്ക് door വലിച്ചടച്ച ശബ്ദമാണ് കേട്ടത്. ആലില പോലെ പേടിച്ചു വിറച്ചുനിന്ന നന്ദയുടെ ഉടലാകെ അവന്റെ കണ്ണുകൾ പാറി നടന്നു. അവിടെ നിന്നും പുറത്തേക്ക് ഓടാൻ നിന്ന് അവളുടെ കൈത്തണ്ടയിൽ ദേവന്റെ പിടി മുറികി.............""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story