ചെമ്പകം🌹: ഭാഗം 4

chembakam noora

എഴുത്തുകാരി: നൂറ

ആലില പോലെ പേടിച്ചു വിറച്ചുനിന്ന നന്ദയുടെ ഉടലാകെ അവന്റെ കണ്ണുകൾ പാറി നടന്നു. അവിടെ നിന്ന് പുറത്തേക്ക് ഓടാൻ പോയ അവളുടെ കൈത്തണ്ടയിൽ ദേവന്റെ പിടി മുറികി. നന്ദ കരഞ്ഞു കൊണ്ട് അവനോട് കേണപേക്ഷിച്ചു. നന്ദ :- "ദേവ സാർ... എന്നെ വിട്.....!!" (ദേവയവളുടെ വാക്കുകളെ തടഞ്ഞുകൊണ്ട് വാ പൊത്തി പിടിച്ചു.) അവിടമാകെ നന്ദയുടെ ഞരക്കം പ്രതി ഫലിക്കാൻ തുടങ്ങി. അവനിൽ നിന്ന് കുതറിമാനുള്ള നന്ദയുടെ ഓരോ ശ്രമവും പരാജയപ്പെട്ടു. (അപ്പോഴാണ് ആദർശിൻറെ കാർ പോർച്ചിലേക്ക് കുതിച്ചെത്തിയത്. കാറിൽ നിന്നും ധൃതിയിൽ ഇറങ്ങിയ ആദർശ് മുറി ലക്ഷ്യമാക്കി നടന്നു). ദേവന്റെ മുറിയ്ക്ക് മുന്നിലൂടെ കടന്നു പോയെങ്കിലും അവന് അവിടെ നിന്ന് ഒരു ശബ്ദവും കേട്ടില്ല. അവന്റെ ശ്രദ്ധ മുഴുവനും ഹെഡ് ഫോണിൽ ഉള്ള പാട്ടിലാരുന്നു. നന്ദയെ ഒരൂക്കോടെ ബെടിലേക്ക വലിച്ചിട്ടുകൊണ്ട് ഒരു വഷള ചിരിയുമായി അവനവളിലേക്ക് അമരാൻ തുടങ്ങുമ്പോഴാണ് കതകും ചവിട്ടി തുറന്ന് ആദർശ് അവന്റെ അടുത്തേക്ക് വന്നത്. ചെന്നപാടെ അവന്റെ ഇരു കരണത്തും പ്ഠേ...... പ്ഠേ.....

എന്ന് ആദർശിൻറെ കയ്യ് മുദ്ര പതിഞ്ഞു. എല്ലാം നോക്കി കൊണ്ട് നിന്ന നന്ദ ആദർശിൻറ അടുത്തേക്കോടി. അവളവനെ നെഞ്ചോട് ചേർത്ത് നിർത്തി കൊണ്ടു ദേവയോടായി പറഞ്ഞു. ആദർശ് :- "ആദർശ് മഹാദേവിൻറ ഭാര്യേടെ ദേഹത്ത് കൈ വെക്കാനായോടാ..............🤬🤬" ദേവ പേടിച്ചരണ്ടുകൊണ്ട് ആദർശിലേക്ക് നോട്ടം പായിച്ചു. ദേവ :-" ആദർശേട്ടാ...... ഞാൻ എന്താ ഉണ്ടായേന്ന് പറയട്ടെ........" (അവന് വിക്കി വിക്കി പറഞ്ഞു.) ആദർശ് ക്രോധത്തോടെ ദേവന്റെ കോളറെ കുത്തി പിടിച്ചു.അവൻറെ കണ്ണുകളിലെ രോഷം ദേവനെ ഭയത്തിലാഴ്ത്തി. (ഇതെല്ലാം കണ്ടുകൊണ്ടാണ് വാസുരി അവിടേക്ക് ഓടി കിതച്ചെത്തിയത്.) വാസുരി :- "ആദർശ് മോനെ എന്തിനാ എന്റെ മോനെ തല്ലുന്നേ ........" ആദർശ് ദേവന്റെ കഴുത്തിലെ പിടിവിട്ട് വാസുരിയുടെ നേർക്ക് തിരിഞ്ഞു. ആദർശ് :- "എന്തിനാണെന്നോ.... ???'' ഇവനിവളോട് കാണിക്കാൻ പോയതിന് തല്ലുകയല്ലാ കൊല്ലുകയാ ചെയ്യേണ്ടത്." ഭാസുരി :- "എന്റെ മോനെയല്ല ഈ നശിച്ചവളെയാ കൊല്ലണ്ടത്....!! ആദർശ് മോനെ കിട്ടില്ലെന്ന് അറിഞ്ഞപ്പോൾ എന്റെ മോനെ മയക്കാം എന്ന് കരുതിയോടീ..........."

(നന്ദയുടെ നേർക്ക് ആടിക്കാനായി കൈ പൊക്കിയും.ആദർശിൻറെ പിടി വാസിരിയുടെ കൈകളിൽ വീണു.) വാസുരി :- "ആദർശ് മോനെ...... ചെറിയമ്മ ഇവളെ ഒരു പാഠം പഠിപ്പിക്കാനായി......." (അവരുടെ വാക്കുകളിൽ അവളെ തല്ലാൻ കഴിയാഞ്ഞ നിരാശയാരുന്നു.) വാസുരിയുടെ വാക്കുകൾക്ക് കാത് കൊടുക്കാതെ ആദർശ് ദേവയുടെ അരികിലേക്ക് ചെന്നു. ആദർശ് :- "നിന്റെ ഈ വൃത്തികെട്ട കണ്ണുകൾ ഒരു പെണ്ണിന്റെ മേലിലും വീണ് പോവരുത്. ഇതെൻറ ആദ്യത്തേം അവസാനത്തേം warning ആണ് . കേട്ടോടാ...................🤬🤬🤬" (ദേവ അവന്റെ വാക്കുകൾ എല്ലാം തന്നെ ഒരു പകയോടെ കേട്ട് നിൽക്കുവായിരുന്നു.) പെട്ടെന്ന് തന്നെ ആദർശ് നന്ദയെ നോക്കി കൊണ്ട് തുടർന്നു. ആദർശ് :- "ഇവളെ ഉപദ്രവിക്കാനും കൊല്ലാനും എല്ലാത്തിനും എനിക്ക് മാത്രമേ അവകാശമുള്ളൂ....." ആ വാക്കുകൾക്ക് വാസുരിയുടെ മുഖത്ത് ആനന്ദം നിറക്കാൻ കഴിഞ്ഞു. അവർ എന്തൊക്കയോ മനസ്സിൽ കണക്ക് കൂട്ടി കൊണ്ടിരുന്നു. (ആദർശ് നന്ദയോട് മുറിയിലേക്ക് പോകാനായി ആങ്ങ്യം കാണിച്ചു. ആ നിമിഷം തന്നെ നന്ദ മുറിയിലേക്ക് ഓടി.

അവൾക്ക് പിന്നാലെ ആദർശും മുറി വിട്ടിറങ്ങി.) അപ്പോഴും പകയെരിയുന്ന മനസ്സുമായി നിൽക്കുവാരുന്നു വാസുരിയും ദേവയും. ആദർശിനെയും നന്ദയേം ഇല്ലാതാക്കാനായി ഇരുവരുടെ മനസ്സിലും പുതിയ പദ്ധതികൾ തേടി കൊണ്ടിരുന്നു. മനസ്സിൽ എന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ വാസുരിയുടെ മുഖം ദേവയോട് ആശ്വാസിക്കാനായി ആംഗ്യം കാണിച്ചു. (മുറിയിൽ ചെന്നപാടെ കരഞ്ഞു കലങ്ങിയ കണ്ണുകളൾ തുടച്ചുകൊണ്ട് നന്ദ തറയിലേക്ക് ചാഞ്ഞിരുന്നു.) പെട്ടെന്ന് ആണ് അലങ്കോലപെട്ട് കിടന്ന കട്ടിലിലേക്ക് നന്ദയുടെ ശ്രദ്ധ പോയത്. "ഇനി ഇതിന്റെ പേരിൽ ആദർശ് സാറിന്റെ കയ്യിൽ നിന്ന് വഴക്ക് കേൾക്കണ്ട ......." പതം പറഞ്ഞുകൊണ്ട് കട്ടിലിലെ ബെഡ് ഷീറ്റ് ഒക്കെ വൃത്തിയായി വിരിക്കാൻ തുടങ്ങി. അവളുടെ മനസ് നിറയേം ആദർശിൻറെ വാക്കുകൾ ആയിരുന്നു. തൻറെ രക്ഷകനായി വന്ന് ആ ക്രൂരൻറെ കയ്യിൽ നിന്ന് രക്ഷിച്ചതിന് ഒരു tnx പറയണമെന്ന് ഉറപ്പിച്ചു നിക്കുമ്പോളാണ് ആദർശ് ഡോർ തുറന്ന് വന്നത്. (അവനെ കണ്ടതും ചാടി പിടഞ്ഞെഴുന്നേറ്റ അവൾ അവനോട് മിണ്ടാൻ തുടങ്ങി.) നന്ദ :-

"സാർ.... ഒരുപാട് നന്ദി ഉണ്ട് എന്നെ രക്ഷിച്ചതിന് ......" (നന്ദയുടെ വാക്കുകൾ ഒന്നും തന്നെ ശ്രദ്ധിക്കാതെ അലമാരയിൽ നിന്ന് അവന് എന്തൊക്കയോ പരതി കൊണ്ടിരുന്നു.) ആദർശ് :- "മതി......... !! എനിക്ക് നിന്റെ വാക്കുകൾ ഒന്നും കേൾക്കാൻ താൽപര്യമില്ല." ഒന്നും തിരിഞ്ഞ് നിന്നെട്ട് ഒരു പരിഹാസം ചിരിയോടെ അവന് തുടർന്നു. ആദർശ് :- "ചിലപ്പോൾ ചെറിയമ്മ പറഞ്ഞപോലെ എന്നെ കിട്ടില്ല എന്ന് കണ്ടപ്പോൾ അവനിലേക്ക് ചായാം എന്ന് കരുതിയോടി........" അവന്റെ വാക്കുകൾ നന്ദയെ ആടിയുലച്ചു . ഭൂമി പിളർന്ന് അവൾ സ്വയം ഇല്ലാതായെങ്കിൽ എന്ന് നന്ദയ്ക്ക് തോന്നി പോയി. (അപ്പോഴും ആദർശിൻറെ വാക്കുകൾ അവസാനിച്ചില്ല.) ആദർശ് :- "അല്ലേ തന്നെ തെരുവിൽ കിടക്കുന്ന നിന്റെയൊക്കെ തൊഴിൽ ഇത് തന്നെയല്ലേ........." അത്രയും കൂടി ആയപ്പോൾ നന്ദയുടെ ക്ഷമ കെട്ടിരുന്നു. നന്ദ :- "നിർത്ത് സാർ........സാറിന് തെരുവിൽ കിടക്കുന്ന സ്ത്രീകളെ പറ്റി എന്തറിയാം? ജീവിക്കാൻ വേണ്ടി എത്ര കഷ്ടപ്പെട്ടാലും സാർ മുമ്പേ പറഞ്ഞപോലെ തരം താഴില്ല. അച്ചനില്ലാത്ത ഞങ്ങളെ വളർത്താൻ വേണ്ടിയാ എന്റെ അമ്മ ഇവിടെ വന്ന് എല്ലിമുറിയേ പണി എടുക്കുന്നത്. അല്ലേലും കഷ്ടപ്പാടിന്റെ വില അറിയാത്ത നിങ്ങൾക്ക് അതൊക്കെ എങ്ങനെ മനസിലാവാനാ........"

ആദർശ് :- "നിർത്തടീ....... നിനക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ ഈ ആദർശ് മഹാദേവിൻറ മുന്നിൽ ഒച്ച വെക്കാൻ........" (പറഞ്ഞു തീർത്തതും അവന്റെ കയ്യ് നന്ദയുടെ കരണത്ത് പതിഞ്ഞിരുന്നു.) മനസ്സിനും ശരീരത്തിനുമേറ്റ മുറിവുകൾ അവളെ തളർത്തി. ഭിത്തിയോട് ചേർന്ന് ഊർന്നിരുന്നിരുന്ന് കണ്ണുകൾ അടച്ച് തന്റെ വിധിയെ പഴിച്ചിരുന്നു. (എല്ലാത്തിനൊടുവിൽ ഒരു വിജയീ ഭാവത്തിൽ ആദർശ് റൂം വിട്ടു പുറത്തു പോയി.) വാസുരി :-" അങ്ങോട്ട് അനങ്ങി തുടക്കെടി..........." (വാസുരി നന്ദയെ കൊണ്ട് നിലം തുടപ്പിക്കുന്ന തിരക്കിലാരുന്നു.) അവളൊന്നും മിണ്ടാതെ അനുസരണയോടുകൂടി എല്ലാം ചെയ്തു കൊണ്ടേയിരുന്നു. (ദൂരെ നിന്ന് നടന്നു വരുന്ന കാർത്യായനിയെ കണ്ടതും നന്ദയുടെ കണ്ണുകൾ ആനന്ദത്താൽ വിടർന്നു.) "അമ്മ..........." (നന്ദയുടെ വാക്കുകൾ കേട്ടാണ് വാസുരി അങ്ങോട്ട് നോക്കിയത്.) നിറം മങ്ങിയ സാരിയും കാലുകൾ വേച്ച് വേച്ച് മുന്നോട്ട് നടന്നു വരുന്ന കാർത്യായനിയെ കണ്ടതും വാസുരി അവങ്ങ്യയയോടെ തല മാറ്റി . ഭാസുരി :- "അല്ലാ... ആരിത് കാർത്യായനിയോ........ വന്നാട്ടെ.... എന്നാലും അടിച്ച് തളക്കാരിയായ നിന്റെ മോൾക്ക് കിട്ടിയ ഭാഗ്യമേ......." (കാർത്യായനി അവരുടെ വാക്കുകൾ എല്ലാം തല കുനിച്ചു നിന്നു കേട്ടു.)

കാർത്യായനിയെ കണ്ടതും സന്തോഷത്തോടെ എഴുന്നേൽക്കാൻ ഭാവിച്ച നന്ദയെ വാസുരി ഒരൂക്കോടെ നിലം തുടക്കുന്ന വെള്ളത്തിലേക്ക് തള്ളി ഇട്ടു. (പെട്ടെന്നുള്ള വീഴ്ചയിൽ അവളുടെ നെറ്റി ഇന്നലത്തെ പോലെ ഒന്നൂടെ ഇടിച്ചു.ഉണങ്ങി വന്ന മുറിവിലൂടെ വീണ്ടും രക്തം വാർന്നുകൊണ്ടേയിരുന്നു.) (അതെല്ലാം ആസ്വദിച്ചു നിന്ന വാസുരി അകത്തേക്ക് കയറി പോയി.) "നന്ദ മോളേ..........." എന്ന് വിളിച്ചു കൊണ്ട് കാർത്യായനി അവളുടെ അടുത്തേക്ക് ഓടിച്ചെന്നു എഴുന്നേൽപ്പിച്ചു. (ഒരു ഞരക്കത്തോടെ നന്ദ കാർത്യായനിയെ കെട്ടി പിടിച്ചു കരയാൻ തുടങ്ങി.) നന്ദം:- "അമ്മേ........" അവർ അവളുടെ മുടിയിഴകളിലൂടെ തലോടി കൊണ്ടിരുന്നു. "എന്റെ നന്ദമോൾ ഒരുപാട് അനുഭവിക്കുന്നുണ്ടല്ലേ................" (അവൾ അതിനൊന്നും മിണ്ടിയില്ല.) കാർത്യായനി :- ഇതിനെല്ലാത്തിനും കാരണം ഞാനാ..... എന്റെ കുട്ടീടെ ഇഷ്ടം പോലും നോക്കാതെ ഈ വേഷം കെട്ടിച്ചത്. അന്ന് മനസ്സിൽ മുഴുവൻ ഈ തറവാട്ടിലുള്ളവരോട് നന്ദികേട് കാണിക്കരുതെന്ന് മാത്രമാരുന്നു. നന്ദമോൾ ഈ അമ്മയോട് ക്ഷമിക്ക്......."

നന്ദ :- "എന്റെ അമ്മയെന്തിനാ ഇങ്ങനൊക്കെപറയണേ.............. എനിക്കിവിടെ ഒരു കുഴപ്പവുമില്ല...." ( നന്ദ എല്ലാ വേദനകളും കടിച്ചമർത്തി മുഖത്തൊരു പുഞ്ചിരി കൊണ്ടുവരാൻ ശ്രമിച്ചു.എന്നിട്ടവൾ ആ പഴയ കിലുക്കാൻ പെട്ടി പെണ്ണാവാൻ തുടങ്ങി.) നന്ദ :- "എന്റെ അമ്മ കുട്ടി ഒന്ന് ചിരിച്ചേ......" (അവൾ വീട്ട് വിശേഷം ഒക്കെ ചോയിച്ചിരുന്ന്.) നന്ദ പെട്ടെന്ന് എന്തോ ഓർത്ത പോലെ ചാടിയെഴുന്നേറ്റു. നന്ദ. :- "അമ്മ കുട്ടി ഇവിടെ ഇരിക്കേ..... ഞാനീ ജോലി വേഗം തീർത്ത് വരാം." അവൾ ഓടി നടന്നു ജോലികൾ എല്ലാം ചെയ്തോണ്ടിരുന്നു.ഇടക്കെപ്പഴോ തല വേദനിക്കുന്ന പോലെ തോന്നിയെങ്കിലും ആവൾ അതൊന്നും ശ്രദ്ധിച്ചില്ല. എല്ലാം കണ്ടു കൊണ്ട് നിസ്സഹായയായി ഇരിക്കവാരുന്നു കാർത്യായനി. (ഭഗീരഥി പൂജയൊക്കെ കഴിഞ്ഞു വരുവാരുന്നു.) ഭാഗീരഥി :- " ആഹാ....കാർത്യായനിയോ എപ്പം വന്നു. " കാർത്യായനി :- "തമ്പുരാട്ടി അമ്മേ....... കുറച്ചു നേരം ആയിട്ടുള്ളൂ." (അപ്പോഴാണ് നിലം തുടക്കുന്ന നന്ദയെ ഭഗീരഥി ശ്രദ്ധിച്ചത് .) ഭാഗീരഥി :-" എന്താ കുട്ടി നീ ഈ കാണിക്കുന്നത് രാവിലെ മരുന്ന് പുരട്ടി തന്നിട്ട് ഞാനെന്താ പറഞ്ഞത്." (നന്ദ മടിച്ചു മടിച്ചു പറയാൻ തുടങ്ങി) നന്ദ :- "അത് തറവാട്ടിലെ ഒരു ജോലിയും ചെയ്യണ്ട എന്ന്....."

ഭാഗീരഥി :- "ഹാ അതാ ഇപ്പം നല്ല കഥയായത് . എന്നിട്ട് അച്ചമ്മേടെ നന്ദ മോൾ എന്തായിപ്പം ചെയ്തോണ്ടിരിക്കുന്നത്." (കുസൃതി ചിരിയോടെ നന്ദയുടെ ചെവിക്കു പിടിച്ച് ചെറുതായിട്ടൊന്ന് കറക്കി.) നന്ദ :-" ആവൂ..... അച്ചമ്മേ വേദനിക്കുന്നു...!" (നന്ദ ചിണിങ്ങി കൊണ്ട് പറഞ്ഞു.) (അതെല്ലാം കണ്ട് കാർത്യായനി യുടെ മനസ്സും ആശ്വാസിച്ചു. തന്റെ മകൾക്ക് കാവലായി തമ്പുരാട്ടി അമ്മ ഉണ്ടല്ലോ എന്ന് ആത്മഗഥിച്ചു.) ഭാഗീരഥി :-" കാർത്യായനിയെ ഇനി രണ്ടോസം കഴിഞ്ഞ് പോയാൽ പോരെ..." കാർത്യായനി :-" ഇല്ല അമ്മേ........ ഇവൾക്ക് നേരെ ഇളയ തീർത്ത മോൾ തനിച്ചാവും. എന്നാ ഞാൻ ഇറങ്ങട്ടെ...." ഭാഗീരഥി :-' എന്നാ കാർത്യായനി ഇനി വരുമ്പോൾ ആ കുട്ടീനേം കൂട്ടിയിട്ട് വരണം...ട്ടോ....". (നന്ദയോട് യാത്ര പറഞ്ഞു കാർത്യായനി വീട്ടിലേക്ക് മടങ്ങി.) കാർത്യായനി നടന്ന് മറയും വരെ അവളാ വഴിയിലേക്ക് കണ്ണും നട്ടിരുന്നു.അവൾ അതോടെ മൂകമായി . അവളിൽ നിഴലിച്ച സങ്കടം കണ്ട് ഭഗീരഥി അവളേയും ചേർത്ത് പിടിച്ചുകൊണ്ട് അകത്തളത്തിലേക്ക് നടന്നു. 

അത്താഴ സമയം ആയതോടെ വീട്ടിലെ ശത്രു പക്ഷം എല്ലാവരും തന്നെ dining Table ൻറെ ചുറ്റും സ്ഥാനം പിടിച്ചിരുന്നു. നന്ദ എല്ലാവർക്കുമായി ഭക്ഷണം വിളമ്പി കൊടുത്തു കൊണ്ടിരുന്നപ്പോൾ ആണ് ആദർശ് അവിടേക്ക് വന്നത്. അവനൊരു chair വലിച്ചിട്ട് ദേവിയുടെ അടുത്തായി ഇരുന്നു. രാവിലെ കിട്ടിയ അടിയുടെ പാടുകൾ എല്ലാം തന്നെ അവന്റെ മുഖത്ത് കാണാമാരുന്നു. ദേവയെ തറപ്പിച്ചൊന്ന് നോക്കിയിട്ട് plate എടുത്ത് കഴിക്കാനായി ഇരുന്നു. നന്ദ ഒരുപാട് സന്തോഷത്തോടെ അവന് എല്ലാം വിളമ്പി കൊടുക്കാൻ വന്നതും ആദർശ് ഒരൂക്കോടെ അവളുടെ കയ്യിലെ പാത്രത്തെ തട്ടിയെറിഞ്ഞു. ആദർശ് :-" നിന്നോട് ആരാടി പറഞ്ഞെ ഇതുകൊണ്ട് എന്റെ മുന്നിൽ വരാൻ...!!. എന്റെ കൺമുന്നിൽ വന്നുപോവരുതെന്ന് പറഞ്ഞയല്ലേടി നിൻറടുത്ത്......." (നന്ദ വിറകൈകളോടെ നിലത്ത് വീണ പാത്രവും ചോറും എല്ലാം പെറുക്കി എടുക്കാൻ തുടങ്ങി.) ആദർശിൻറ പ്രവർത്തി എല്ലാവരിലും സന്തോഷം നിറച്ചു. അവന് chair വലിച്ചു നീക്കിയിട്ടോണ്ട് ചാടി എഴുന്നേറ്റു മുറിയിലേക്ക് പോയി. (അപ്പോഴാണ് വാസുരി നന്ദയുടെ അടുത്തേക്ക് വന്നത്.) വാസുരീ :-"എന്ത് പറ്റി നന്ദ മോളെ........." (അവരുടെ വിളിയിലെ മാറ്റം കണ്ട് നന്ദ ഞെട്ടലോടെ നിന്ന്.)

വാസുരി :- "മോള് വിഷമിക്കണ്ടാട്ടോ...... ആദർശ് എപ്പഴും ഇങ്ങനാ......" (നന്ദയും ആദിത്യയയും ഒരു പോലെ അമ്പരന്നു നിന്നു.) പാവം നന്ദ അവരുടെ സ്നേഹം സത്യമാണെന്ന് വിശ്വസിച്ചു . അപ്പോഴും ആദിത്യയയുടെ മനസ്സിൽ ഓരോ സംശയങ്ങൾ ഉയർന്നു പൊങ്ങിക്കൊണ്ടേയിരുന്നു. (എല്ലവരും പോയ നിമിഷം ആദിത്യ നന്ദയോടായി പറയാൻ തുടങ്ങി.) ആദിത്യ :- "നന്ദേ നീ സൂക്ഷിക്കണം. ചെറിയമ്മയുടെ പെട്ടെന്ന് ഉള്ള മാറ്റത്തിൽ എനിക്ക് നല്ല സംശയം ഉണ്ട്. " നന്ദ :- "എന്റെ ആദിയേച്ചീ... എനിക്കും ആദ്യം ചെറിയ സംശയം തോന്നിയെങ്കിലും. പിന്നെ ഉള്ള സ്നേഹം പ്രകടനം കണ്ടപ്പോൾ മനസ്സിലായി മാഡം ശരിക്കും മാറിയെന്ന്....." (ആദിത്യ നന്ദയുടെ വാക്ക് കേട്ടെങ്കിലും അവളിൽ സംശയങ്ങൾ ശേഷിച്ചു തന്നെ നിന്നു.) നന്ദ :- "പിന്നെ ഉണ്ടല്ലോ ആദിയേച്ചി .. മാഡം എന്നോട് ചെറിയമ്മേ എന്ന് വിളിച്ചോളാനും പറഞ്ഞു.......... എനിക്കാണേൽ സന്തോഷം കൊണ്ട് നിൽക്കാനേ വയ്യേ...." "പാവം നന്ദ ! ഈശ്വരാ...... നീ തന്നെ ആ കുട്ടിക്ക് തുണയാവണേ......." (ആത്മഗതിച്ചുകൊണ്ട് മുറിയിലേക്ക് നടന്നു.) രാത്രിയുടെ യാമങ്ങളിൽ നക്ഷത്രങ്ങൾ മിന്നി തിളങ്ങി.ഇലഞ്ഞിക്കൽ തറവാട് ശാന്തമായി. എല്ലാ ജോലികൾക്കൊടുവിൽ തളർന്ന് ഉറങ്ങാൻ പോയ നന്ദയെ തേടി വാസുരിയുടെ വിളി എത്തിയത്. "മോളെ നന്ദേ............" നന്ദ ചാടി പിടഞ്ഞെഴുന്നറ്റു. നന്ദ വേഗം തന്നെ കോണി പടിയിറങ്ങി താഴേക്ക് വന്നുകൊണ്ടിരുന്നു. ഇരുട്ടിന്റെ മറവിൽ അവൾക്ക് വേണ്ടി ഒളിഞ്ഞിരുന്ന ചതി പാവം നന്ദയറിഞ്ഞില്ല...""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story