ചെമ്പകം🌹: ഭാഗം 5

chembakam noora

എഴുത്തുകാരി: നൂറ

ഇരുട്ടിന്റെ മറവിൽ അവൾക്ക് വേണ്ടി ഒളിഞ്ഞിരുന്ന ചതി പാവം നന്ദയറിഞ്ഞില്ല. അവളെ എന്നെന്നേക്കുമായി ഇല്ലാതാക്കാനുള്ള കെണി ഒരുക്കി അവൾക്ക് വേണ്ടി കാത്തിരിക്കുവാരുന്നു വാസുരിയും അണികളും. വാസുരിയുടെ വിളിയെ തുടർന്ന് അവൾ വേഗം കോണി പടികൽൾ ഓരോന്നായി ചവിട്ടി താഴേക്ക് ഇറങ്ങി. കോണി പടിയുടെ താഴെയായി ഊരിയിട്ടിരുന്ന electric wire നന്ദയുടെ കണ്ണുകളിൽ പതിഞ്ഞില്ല. അവളെ കൊല്ലാനായി കെണിയുമൊരുക്കി പതുങ്ങിയിരിക്കുവാരുന്നു തറവാട്ടിലെ ഉന്നതരെല്ലാം തന്നെ. പാവം നന്ദ ഒന്നുമറിയാതെ ഓരോ പടിയിറങ്ങി കൊണ്ടിരുന്നു. അവസാനത്തെ പടിയിൽ നിന്ന് കാൽ നിലത്തോട്ട് ചവിട്ടുന്നതിന് മുന്നേ തന്നെ ആ ആദർശിൻറ " നന്ദേ.............." എന്ന വിളികേട്ട ഉടനെതന്നെ മുന്നോട്ട് വെക്കാൻ ആഞ്ഞ കാൽ അവൾ പിന്നിലേക്ക് മാറ്റി. ആദർശ് അവളുടെ അടുത്തേക്ക് കോണി പടിയിറങ്ങി കൊണ്ട് പറഞ്ഞു. ആദർശ് :- "എന്താടീ ...... ഈ നട്ട പാതിരായ്ക്ക് എവിടെ പോകുവാ........!! ആരേലും കറക്കിയെടുക്കാൻ ഇറങ്ങിയതാണോ.......!!"

(ഒരു പുച്ഛത്തോടെ അവന് പറഞ്ഞു നിർത്തി.) ആദർശിൻറെ വാക്കുകൾ നന്ദയിൽ ഒരേ സമയം അറപ്പും വിഷമവും ഉളവാക്കി. ഇനിയും അവിടെ നിന്നാൽ ഇതിലും വലുത് കേൾക്കേണ്ടി വരുമെന്ന് ഓർത്ത് അവൾ മുറിയിലേക്ക് ഓടാൻ ഭാവിച്ചതും ആദർശിൻറെ പിടി അവളുടെ കയ്യിൽ വീണു. ആദർശ് :- "പിന്നേടി വേലക്കാരി .... നിന്നെ ഇവിടെ അധികകാലം എന്റെ ഭാര്യ പദവിയിൽ വാഴിക്കില്ല.....! കേട്ടല്ലോടീ......🤬" (ആദർശിൻറ വാക്കുകൾ കേൾക്കാൻ നിക്കാതെ നന്ദ അവന്റെ പിടിയിൽ നിന്ന് കയ്യ് അയക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ അവൾ വിജയിച്ചു.) (കരഞ്ഞുകൊണ്ട് അവൾ മുറിയിലേക്ക് ഓടി.) അത്രയും നേരം ഇരുട്ടിന്റെ മറവിൽ സന്തോഷിച്ചു നിന്ന വാസുരിയും കൂട്ടരും നിരാശരായി. പെട്ടെന്ന് ആണ് എല്ലാരേയും ഞെട്ടിച്ചു കൊണ്ട് ആദർശ് പുറത്തേക്ക് പോവാനായി ഓരോ പടിയിറങ്ങി വന്നത്. ആദർശ് ഒരലർച്ചയോടെ ശോക്കേറ്റ് തറയിലേക്ക് വീണു. (ആദർശിൻറ വാക്കുകൾ ഓർത്ത് നിറകണ്ണുകളുമായിരുന്ന നന്ദയുടെ കാതുകളിലേക്ക് അവന്റെ ശബ്ദം എത്തിയ നിമിഷം തന്നെ "ആദർശ് സാർ.........."

എന്ന് വിളിച്ചുകൊണ്ട് ചാടിപിടഞ്ഞെഴുന്നേറ്റു പുറത്തേക്കോടി. ആ കാഴ്ച നന്ദയെ ആടിയുലച്ചു . നന്ദ സ്വന്തം ജീവൻ പോലും നോക്കാതെ ആദർശിൻറെ അടുത്തേക്കോടി. കയ്യിൽ കിട്ടിയ എന്തോ ഒന്നുകൊണ്ടു ഷോക്കേറ്റ് നിന്ന അവനെ അടിച്ച് താഴെയിട്ടു. നന്ദയുടെ കണ്ണുകൾ തോരാതെ പെയ്തു കൊണ്ടിരിന്നു.അവൾംആരോടെന്നില്ലാതെ അലറി വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. ആധർശിൻറെ വീഴ്ച കണ്ടതും ഇരുട്ടിന്റെ മറവിൽ നന്ദയുടെ മരണം കാത്തുനിന്ന സുമംഗല ദേവിയും പ്രതാപ വർമ്മയുടേം ഉള്ളിലൂടെ കത്തി കുത്തിയിറക്കിയത് പോലെ തോന്നി.അടുത്ത നിമിഷം തന്നെ "മോനേ............." എന്ന് വിളിച്ചു കൊണ്ട് രണ്ടാളും അങ്ങോട്ടോടി. (ആദർശിൻറ അടുത്തിരുന്ന നന്ദയെ ഊക്കോടെ തള്ളിമാറ്റിയിട്ട് വാവിട്ട് കരയാൻ തുടങ്ങി) സുമംഗല ദേവി :- "മോനെ..... കണ്ണ് തുറക്ക് അമ്മയാ വിളിക്കുന്നേ........" (അവരുടെ വിളിക്ക് അവനിൽ നിന്ന് പ്രതികരണം കിട്ടാതായതോടെ നന്ദയേ അവർ രൂക്ഷമായി നോക്കി. പെട്ടെന്ന് തന്നെ അവളോടെ അടുത്തേക്ക് തിരിഞ്ഞു കൊണ്ട് തുടർന്നു.)

സുമംഗല ദേവി :- "എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയ നിന്നെ ഞാന്.............." (അവർ നന്ദയുടെ ഇരു കരണവും മാറി മാറി അടിച്ചു.) (അടിയുടെ തളർച്ചയിൽ അവൾ താഴേക്ക് ഊർന്നിരുന്ന് പോയി.) അപ്പോഴും വാസുരിയുടേയും ദേവയുടെയും മുഖം തെളിഞ്ഞു തന്നെ നിന്നു. പെട്ടെന്ന് തന്നെ ഒരു കപട സങ്കടവുമായി സുമംഗല ദേവിയുടെ അടുത്തേക്ക് വന്നുകൊണ്ട് തുടർന്നു. വാസുരി :- "ഏട്ടത്തി.... ഇങ്ങനെ കരയാതെ ഒക്കത്തിനും കാരണം ഈ നാശം പിടിച്ച ജന്മം ആണ്..........." (എന്നും പറഞ്ഞുകൊണ്ട് വാസുരി നന്ദയുടെ മുടി കുത്തിന് പിടിച്ചെഴുന്നേൽപിച്ചു. അവരുടെ പക മുഴുവനും അവളുടെ കരണത്ത് തീർത്തു.) "നിർത്തൂ..........." എന്ന ഭഗീരഥിയുടെ ശബ്ദം അവിടമാകെ മുഴങ്ങി കേട്ടു. (ഭഗീരഥിയെ കണ്ടതും വാസുരി നന്ദയിൽ നിന്ന് വിട്ടുമാറി നിന്നു.) തറയിലേക്ക് വീഴാൻ പോയ നന്ദയെ ആദിത്യ ചേർത്ത് പിടിച്ചു. അപ്പോഴാണ് ഭാഗീരഥി യുടെ നോട്ടം ആദർശിൽ ചെന്നു പതിച്ചത്. ഭഗീരഥി :- "ആദർശ് മോനെ.......... അച്ചമ്മേടെ മോന് എന്താ പറ്റിയത് ...... ആരേലും വേഗം ഡോക്ടറെ വിളിക്ക് ."

(അത് കേട്ടതും പ്രതാപ വർമ്മ ദേവനോട് വിളിക്കാനായി ആങ്ങ്യം കാണിച്ചു. മനസ്സില്ലാ മനസ്സോടെ അവന് ഡോക്ടറെ വിളിച്ചു.) പിന്നെ എല്ലാം ശരവേഗത്തിൽ ആയിരുന്നു. ആദർശിനെ നോക്കി പുറത്തേക്ക് വരുന്ന ഡോക്ടറോട് പ്രതാപ വർമ്മ ധൃതിയിൽ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. പ്രതാപ വർമ്മ:- "ഡോക്ടർ ആദർശിന് എങ്ങനെയുണ്ട് ." ഡോക്ട്ടർ മഹേഷ് കുറച്ചു നേരം നിശബ്ദതയിൽ നിന്നിട്ട് പറഞ്ഞു തുടങ്ങി. "Mr പ്രതാപ് ഞാൻ പറയുന്നത് കേട്ട് നിങ്ങൾ വിഷമിക്കണ്ടാ ആദർശിന് പെട്ടെന്ന് ഉണ്ടായ ഈ ആക്സിഡന്റിൽ അയാളുടെ ചലനം ശേഷി നഷ്ടമായി......" (പ്രതാപ വർമ്മ കൈ നെഞ്ചിൽ വെച്ചുകൊണ്ട് താഴേക്ക് ഇരുന്നു പോയി.ഇലഞ്ഞിക്കൽ തറവാട്ടിലെ എല്ലാരുടേയും അവസ്ഥ ഇത് തന്നെ ആയിരുന്നു.) നന്ദ ദയനീയമായി എല്ലാരെയും നോക്കി. അവരുടെ കണ്ണുകളിൽ എല്ലാം അവളോടുള്ള പക കത്തിയെരിഞ്ഞുകൊണ്ടേയിരുന്നു. (ഇതെല്ലാം ആസ്വദിച്ചു നിക്കുവാരുന്നു വാസുരിയും ദേവനും .) (സുമംഗല ദേവി ഇടറിയ ശബ്ദത്തോടെ ഡോക്ടറുടെ അടുത്തേക്ക് വന്നു.)

സുമംഗല ദേവി :- "ഡോക്ടർ എന്റെ കുഞ്ഞിനെ പഴയ സ്ഥിതിയിലേക്ക് കൊണ്ടുവരാൻ എന്താ ചെയ്യുക...!!" നന്ദയുടെ കണ്ണുകളും മഹേഷിലേക്ക് തിരിഞ്ഞു.അവളുടെ മുഖത്ത് ആദർശിനെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാൻ ഉള്ള വെമ്പൽ നിറഞ്ഞു നിന്നു. ഡോക്ടർ മഹേഷ് :-" ആദർശിന് ഇപ്പോൽ വേണ്ടത് care ആണ്.പിന്നെ സാവധാനം അയാളെ പഴയ ആദർശിലേക്ക് കൊണ്ട് വരാം സ്നേഹത്തിലൂടെയും പരിചരണത്തിലൂടെയുമൊക്കെ. അതിന് നിങ്ങൾ തയ്യാറാണോ.....?" "അതെ ഡോക്ടർ തയ്യാറാണ്..... ആദർശ് സാറിനെ പഴയത് പോലെ ആക്കാൻ എന്ത് ചെയ്യാനും തയ്യാറാണ്....." (നന്ദ ധൈര്യം സംഭരിച്ച് അവരെല്ലാരോടുമായി പറഞ്ഞു.) ഡോക്ടർ മഹേഷ് :- "ആരാ ഈ കുട്ടി....." ഭഗീരഥി :- "ആദർശിൻറെ ഭാര്യ ആണ്....." എന്ന് നന്ദയെ ചൂണ്ടിക്കാട്ടി അഭിമാനത്തോടെ പറഞ്ഞു. (മഹേഷ് ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് തുടർന്നു.) ഡോക്ടർ മഹേഷ് :- good ..!! അപ്പോൾ കുട്ടി വരൂ ചികിത്സാ രീതീയെ പറ്റി പറഞ്ഞു തരാം ..." (അവളെ വേണ്ട എന്ന് പറയാൻ തുടങ്ങിയ സുമംഗല ദേവിയെ നോട്ടം കൊണ്ട് ഭാഗീരഥി എതിർത്തു.)

മരുന്നും മന്ത്രവും എല്ലാം ഡോക്ടർ നന്ദയ്ക്ക് പറഞ്ഞു കൊടുത്തു. എല്ലാത്തിനൊടുവിൽ കരഞ്ഞു കലങ്ങിയ കണ്ണുകളിലേക്ക് സൂര്യ രശ്മി പതിഞ്ഞപ്പോൾ ആണ് നന്ദ നേരം വെളുത്തു എന്ന് തന്നെ അറിയുന്നത്. കട്ടിലിൽ ഒരു ജീവശ്ചവം പോലെ കിടക്കുന്ന ആദർശിൻറെ രൂപം അവളേ വേദനയുടെ ആഴം കൂട്ടി. (അവൾ കണ്ണുകൾ തുടച്ചുകൊണ്ട് ആദർശിൻറെ അടുത്തേക്ക് ചെന്നു.) അവനിൽ നിന്ന് വേദനയുടെ ചെറിയ മുരൾച്ച മാത്രം കേട്ടു കൊണ്ടിരുന്നു. അവൾ ഒരു മടിയും കൂടാതെ അവന്റെ ഓരോ കാര്യങ്ങളും അറിഞ്ഞു ചെയ്തു കൊണ്ടേയിരുന്നു. ദിവസങ്ങൾ കടന്നു പോയി ആദർശിൻറെ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങി. എന്നാലും തറവാട്ടിൽ എല്ലാർക്കും നന്ദ ഒരു ചെണ്ട തന്നയാരുന്നു . ഒരു കാരണവും ഇല്ലാതെ കൊട്ടാൻ. എന്നത്തേയും പോലെ വാസുരി നന്ദയ്ക്ക് നേരെ അവരുടെ ശകാരം തുറന്ന് വിട്ടിരുന്നു.

വാസുരി :- "എന്താടി നീ ഞാന് പറയുന്നത് കേൾക്കില്ലേ.... അങ്ങോട്ട് അനങ്ങി തുടക്കെടി......" അതും പറഞ്ഞു കൊണ്ട് നന്ദയെ വാസുരി ആഞ്ഞു തൊഴിച്ചു. അവരുടെ ഉപദ്രവം എല്ലാം അസഹനീയം ആയിട്ട് കൂടി മറിച്ച് ഒരു വാക്ക് പോലും അവൾ മിണ്ടിയില്ല. അതിനനുസരിച്ച് അവർ കുറച്ചു കൂടി ആഴത്തിൽ നന്ദയെ കുത്തി നോവിച്ചു കൊണ്ടേയിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് പ്രതികരിക്കാനാകാതെ ആദിത്യ അവിടെ തന്നെ തറച്ചു നിന്നു. ആദർശിൻറെ മുറിയിലേക്ക് ചെല്ലുമ്പോൾ ആ പഴയ ഭയം ഒക്കെ നന്ദയെ വിട്ട് പോയിരുന്നു. മുറിക്കകത്തേക്ക് ചെന്നപാടെ ആദർശിൻറെ മുഖത്തേക്ക് നോക്കാതെ ഒരു കുസൃതി ചിരിയുമായി shelf-ൻറെ അടുത്തേക്ക് ചെന്നു. ഇടക്ക് ഏറു കണ്ണിട്ടു ആദർശിലേക്ക് നോട്ടം പായിച്ചു. അവന് ഇതെല്ലാം ഒരു കുസൃതി ചിരിയോടെ കാണുവാരുന്നു . ഇത്രയും നാളു കൊണ്ട് തന്നെ ആദർശിൻറെ മനസ്സിൽ അവൾ ഇടം പിടിച്ചു കഴിഞ്ഞിരുന്നു. നന്ദ :-" എന്റെ ആദർശ് സാറേ എപ്പോഴും ഇങ്ങനെ മിണ്ടാതെ കിടന്നാൽ എങ്ങനെ ശരിയാകും......."

ആദർശ് പിരുകം ചുളിച്ചു കൊണ്ട് അവളെ നോക്കി. (നന്ദ വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു.) നന്ദ :- "ഈ തറവാട്ടിൽ എന്തോരം സ്ഥലം ഉണ്ടെന്ന് അറിയോ........" (അവൾടെ അത്ഭുതം ഊറിയ വാക്കുകൾ എല്ലാം ആസ്വദിച്ചു കാണുവാരുന്നു ആദർശ്.) നന്ദ :-" ആദർശ് സാറിന് ആഗ്രഹമില്ലേ ഈ കിടപ്പിൽ നിന്ന് എണീക്കണം എന്ന് ....!" നന്ദയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവളെ ആശ്വസിപ്പിക്കാനെന്നോണം ആദർശ് കണ്ണിറുക്കി കാണിച്ചു.😉 അത് കണ്ടതോടെ നന്ദ കുലുങ്ങി ചിരിച്ചുകൊണ്ട് പുറത്തേക്ക് ഓടി. വെളിച്ചത്തെ തുടച്ചു നീക്കികൊണ്ട് ഇരുട്ട് പരക്കാൻ തുടങ്ങി. രാത്രിയുടെ നിലാവിൽ ജോലികൾ എല്ലാം തീർത്ത് ആദർശിൻറെ അടുത്തേക്ക് ഓടാൻ ഉള്ള തന്ത്രപാടിലാരുന്നു നന്ദ. (അടുക്കളയിൽ നിന്ന് മുകളിലേക്ക് ഓടുന്നയിടയിൽ നന്ദ സുമംഗല ദേവിയെ തട്ടി വീഴാനാഞ്ഞു ) സുമംഗല ദേവി :-" എന്താടീ നിനക്ക് കണ്ണില്ലേ...... നോക്കി നടക്കെടി....." (അവർ ക്രോധത്തൊടെ പറഞ്ഞു) നന്ദ ഒന്നും മിണ്ടാതെ തലയാട്ടി കാണിച്ചോകൊണ്ട് പോവാൻ നിന്നതും സുമംഗല ദേവി തുടർന്നു.

സുമംഗല ദേവി :- "ആദർശ് പഴയ സ്ഥിതിയിലേക്ക് ഒന്ന് തിരികെ വന്നോട്ടെ.... പിന്നെ എനിക്കറിയിടി നിന്നെയെങ്ങനെ ഇവിടെ നിന്ന് പുറത്താക്കണമെന്ന്......" (സുമംഗല ദേവി ഒരു പരിഹാസം ചിരിയോടെ പറഞ്ഞു.) നന്ദയ്ക്ക് കണ്ണീരോടെ കേട്ട് നിക്കാനെ കഴിഞ്ഞുള്ളൂ. അവൾ ഒന്നും മിണ്ടാതെ നടന്നകന്നു. ആദർശിൻറ മുറിയുടെ മുന്നിൽ എത്തിയതും കണ്ണുകൾ തുടച്ചുകൊണ്ട് ഒരു പുഞ്ചിരിയുമായി മുറിയിലേക്ക് കയറി. (അത്രയും നേരം ഡോറിലേക്ക് കണ്ണും നട്ടിരുന്ന ആദർശ് നന്ദയെ കണ്ടതും മുഖം മാറ്റി.) നന്ദ :- " ആഹാ !! സാറിത് വരെ ഉറങ്ങിയില്ലേ......." (നന്ദ വാത്സല്യത്തോടെ ചോദിച്ചു.) ആദർശ് ഇല്ലെന്ന് ചൂമൽ മൂളി കാണിച്ചു. രണ്ടാളും നീണ്ട നേരത്തെ സംസാരത്തിനൊടുവിൽ ഉറക്കത്തിലേക്ക് വഴുതി വീണു . ഇരുട്ടിന്റെ മറവിൽ അവളുടെ അടുത്തേക്ക് അവൻ കൊതിയൂറുന്ന കണ്ണുമായി വന്നുകൊണ്ടിരുന്നു........""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story