ചെമ്പകം🌹: ഭാഗം 6

chembakam noora

എഴുത്തുകാരി: നൂറ

ഇരുട്ടിന്റെ മറവിൽ അവളുടെ അടുത്തേക്ക് അവന് കൊതിയൂറുന്ന കണ്ണുമായി വന്നുകൊണ്ടിരുന്നു. നന്ദയുടെ ഉടലാകെ അവന്റെ കഴുകൻ കണ്ണുകൾ സഞ്ചരിച്ചു കൊണ്ടേയിരിന്നു. പെട്ടെന്ന് ആണ് നന്ദ ഒരു നിഴലനക്കം കണ്ട് ഉറക്കത്തിൽ നിന്ന് ഞെട്ടി പിടഞ്ഞെണീറ്റത് . അവളുടെ മുന്നിൽ നില്ക്കുന്നത് ദേവയാണെന്ന് മനസ്സിലാക്കിയതും ഒച്ച വെക്കാനായി അവൾ വാ തുറക്കാൻ ആഞ്ഞതും അവനവളുടെ മുടിയിൽ പിടിച്ചെഴുന്നേൽപിച്ചു കൊണ്ട് നന്ദയുടെ ഇരു കരണത്തും അവൻ മാറി മാറിയടിച്ചു.നിസ്സഹായയായി കരയാനെ നന്ദയ്ക്ക് കഴിഞ്ഞുള്ളൂ. പെട്ടെന്നാണ് പുറകിൽ നിന്നും ആഞ്ഞ് ചവിട്ടേറ്റ് ദേവ മുറിയുടെ ഓരത്തേക്ക് തെറിച്ചു വീണത്.അതാരാണെന്ന് തിരിച്ചറിഞ്ഞ പേടിച്ചു വിറക്കാൻ തുടങ്ങി. തീക്ഷ്ണമായ കണ്ണുകളുമായി ആദർശ് അവൻറരികിലേക്ക് വന്നു. ( അപ്പോഴാണ് കരഞ്ഞു കലങ്ങിയ നന്ദയുടെ കണ്ണുകൾ ആദർശിലേക്ക് എത്തിയത്.) ആ കാഴ്ച നന്ദയുടെ ഹൃദയമിടിപ്പിനെ വേഗത്തിലാക്കി. നന്ദ ചാടി പിടഞ്ഞെഴുന്നറ്റു ആദർശിൻറെ അരുകിലേക്ക് ഓടി.ചെന്നപാടെ ഒരൂക്കോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

( നന്ദയേം ചേർത്ത് നിർത്തിക്കൊണ്ട് ആദർശ് ദേവയുടെ അടുത്തേക്ക് നടന്നു.) ആദർശ് :- " നിന്നോട് അന്നേ ഞാൻ പറഞ്ഞയാ എന്റെ പെണ്ണിന്റെ നേർക്ക് നിന്റെ ഈ വൃത്തികെട്ട കണ്ണുകൾ പതിയരുതെന്ന്." ( പറഞ്ഞു തീരുന്നതിനു മുൻപേ തന്നെ അവന്റെ കോളറെ കുത്തി പിടിച്ചു കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു.) ആദർശിൻറെ അലർച്ചയിൽ ഇലഞ്ഞിക്ക്ൽ തറവാട് മുഴുവൻ കിടുകിടാ വിറച്ചു. ( ദേവ ആദർശിൻറെ കൈകളിൽ കിടന്ന് കരഞ്ഞു.) ആദർശിൻറെ അലർച്ചയോടെ തറവാട്ടിലെ എല്ലാരും തന്നെ അകത്തളത്തിലേക്ക് വേഗം എത്തി. ( ആദർശിനെ പഴയ സ്ഥിതിയിൽ കണ്ട എല്ലാവരുടേയും കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു. എന്നാൽ വാസുരിയിൽ മാത്രം പക ആളി കത്തി കൊണ്ടിരുന്നു.) വാസുരി :- " ആദർശ് മോനെ എന്തിനാ എന്റെ മോനെ ഇങ്ങനെ ഉപദ്രവിക്കുന്നേ........." വാസുരി അടുത്തത് മിണ്ടുന്നതിന് മുന്നേ തന്നെ മിണ്ടിപ്പോകരുതെന്ന് ആദർശ് ആങ്ങ്യം കാണിച്ചു. ( ആദർശ് ഒരലർച്ചയോടെ തുടർന്നു.) ആദർശ് :- " ഇലഞ്ഞിക്ക്ൽ തറവാട്ടിലെ എല്ലാരും എത്തിയല്ലോ അല്ലെ.......

ഇന്ന് ഇവിടെ ഒരു വലിയ തീരുമാനം നടപ്പിലാക്കാൻ പോകുവാ.......... ഇനി ആരും കേട്ടില്ല എന്നൊന്നും പറഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത് .....!!" ( തറവാട്ടിലെ എല്ലാവരുടേയും ശ്രദ്ധ ആദർശിലേക്ക് മാത്രം ഒതുങ്ങി.) " ഇനി ഇവനെ പോലൊരുത്തൻ ഈ തറവാട്ടിൽ ഉണ്ടാവില്ല....... " (ആദർശ് തറപ്പിച്ചു പറഞ്ഞതും വാസുരി ഇടിമിന്നൽ ഏറ്റത് പോലെ തറഞ്ഞു നിന്ന് പോയി.) (പല്ലുകടിച്ച് പിടിച്ചോണ്ട് ആദർശ് തുടർന്നു) " ഇന്നത്തോടെ അവസാനിച്ചു ഈ വൃത്തികെട്ടവൻറെ 🤬 തറവാട്ടിലെ പൊറുതി........" ദേവയെ ചൂണ്ടി ആദർശ് പറഞ്ഞു നിർത്തിയതും പ്രതാപ വർമ്മ ഒരൂക്കോടെ സോഫയിൽ നിന്നും ചാടി എഴുന്നേറ്റു അവന്റെ അടുത്തേക്ക് വന്നു. പ്രതാപ വർമ്മ :- "നിനക്കെന്താ ആദർശ് ഭ്രാന്തായോ........" ആദർശ് ക്രോധത്തിൽ ആളിക്കത്തി കൊണ്ട് ദേവയേം കുത്തി പിടിച്ചു കൊണ്ട് പ്രതാപ വർമ്മയുടെ അടുത്തേക്ക് ചെന്നു. ആദർശ് :- "അച്ഛൻ അറിയുവോ ഇവൻ ചെയ്തത് എന്താണെന്ന്............" (ആദർശിൻറെ തറപ്പിച്ചുള്ള നോട്ടം ദേവയെ വിറകൊള്ളിച്ചു.)

പ്രതാപ വർമ്മ :- " enough ആദർശ്.....!! നീ പരുതി കടക്കുന്നു..... ഇത് നിന്റെ അനിയനാണ് അത് മറക്കരുത്. എവിടുന്നോ കേറി വന്ന ഈ വേലക്കാരിക്ക് വേണ്ടി നീ എന്തിനാ ഇങ്ങനെ ബഹളം വെക്കുന്നേ......." ( പ്രതാപ വർമ്മ പുശ്ചത്തോടെ പറഞ്ഞു.) ( ആദർശ് ഒരു കാറ്റ് പോലെ നന്ദയുടെ അടുത്തേക്ക് പാഞ്ഞു വന്നു.) നന്ദയൊന്നും അറിയാതെ മിഴിച്ചു നിന്നു. അവളുടെ കയ്യും പിടിച്ചു ആദർശ് ആ സഭയുടെ നടുക്ക് വന്നു നിന്നുകൊണ്ട് തുടർന്നു.) ആദർശ് :- " ഇവളുണ്ടല്ലോ ഈ അളക നന്ദ......!! എല്ലാവരുടേയും കണ്ണുകൾ വിടർന്നു.ആദർശ് നന്ദയെ പുറത്താക്കുമെന്ന് പറയാൻ കാത്തിരുന്ന എല്ലാം മുഖങ്ങളിലും ആകാംഷ നിഴലിച്ചു നിന്നു. (ഒന്ന് നിർത്തിയതിന് ശേഷം അവൻ തുടർന്നു) . ആദർശ് :- ഇവൾ വെറുമൊരു വേലക്കാരിയല്ല....!! മറിച്ച് ഇലഞ്ഞിക്ക്ൽ തറവാട്ടിലെ ആദർശ് മഹാദേവിൻറ ഭാര്യയാണ്....." (ദൃഢ നിശ്ചയത്തോടെ അവന് പറഞ്ഞു നിർത്തി.) വാസുരിയും സുമംഗല ദേവിയും ആദർശിൻറെ വാക്കിൽ ഞെട്ടി തരിച്ചു നിന്നു പോയി. സുമംഗല ദേവി :- "നീ എന്ത് വിഡ്ഡിത്തം ആണ് മോനെ ഈ പറയുന്നത്.....?"

(ആദർശ് നന്ദയുടെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ട് തുടർന്നു.) ആദർശ് :- "കല്യാണം കഴിച്ച പെണ്ണിന്റെ മാനം കാത്ത് അവളെ ചേർത്ത് നിർത്തുന്നത് വിഡ്ഡിത്തം അല്ല പകരം അതാണ് ആണത്തം.....!!" (ആദർശിൻറെ വാക്കുകളിൽ നന്ദ അഭിമാനം കൊണ്ടുനിന്നു.) അവളുടെ മനസ്സിൽ ആദർശിനോടുള്ള പ്രണയം മിന്നി തിളങ്ങി.നന്ദയുടെ കണ്ണുകളിലെ തിളക്കം ആദർശിനെ വല്ലാതെ ഏറെ ആകർഷിച്ചു. ( അവൻ നന്ദയേം കൂട്ടി മുറിയിലേക്ക് നടക്കാൻ ആഞ്ഞതും പെട്ടെന്ന് അവന്റെ ശ്രദ്ധ ദേവയിലേക്ക് തിരിഞ്ഞത്.) ആദർശ് :- " പിന്നേടാ..... മോനെ നിന്നെ ഇനി ഈ തറവാട്ടിൽ കണ്ട് പോവരുത്. അതല്ല എന്റെ വാക്ക് ധിക്കരിച്ച് നീയിവിടെ തന്നെ നിക്കാനാ ഭാവമെങ്കിൽ എന്റെ സ്വഭാവം അറിയാലോ.........!!" (ദേവ ഒന്ന് പരുങ്ങാൻ തുടങ്ങി ) ആദർശ് ഒന്നുകൂടി അവനെ തറപ്പിച്ചൊന്ന് നോക്കിയതിന് ശേഷം നന്ദയേം കൂട്ടി അവിടുന്ന് നടന്നകന്നു. ( ആദർശിൻറെ പ്രവർത്തിയിൽ ആളി കത്തികൊണ്ട് ശത്രു പക്ഷം എല്ലാവരും തന്നെ മുറിയിലേക്ക് ചവിട്ടി തുള്ളി പോയി.) ഭഗീരഥിയുടേയും ആദിത്യയുടേം മനസ് ആനന്ദത്താൽ നിറഞ്ഞു.

അപ്പോഴേക്കും ഇലഞ്ഞിക്ക്ൽ തറവാട്ടിൻറെ അകതളത്തിലേക്ക് സൂര്യന്റെ വരവ് അറിയിച്ചുകൊണ്ട് പ്രകാശത്തിൻറെ ചീളുകൾ പതിച്ചിരുന്നു. മുറിയിൽ ചെന്നപാടെ സന്തോഷം കൊണ്ട് നന്ദ ആദർശിനെ ഇറുകെ പുണർന്നു.അവൻറെ മനസ്സിലും നന്ദയോടുള്ള പ്രണയം അലകടൽ പോലെ തുള്ളി കളിക്കാൻ തുടങ്ങി. ആദർശ് നന്ദയുടെ ചെയ്തികളിൽ ഒരു പ്രതിമ കണക്ക് നിന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ നന്ദ അവനിൽ നിന്ന് വിട്ടകന്നു മാറി പുറത്തേക്ക് ഓടി. ആദർശ് നന്ദയ്ക്ക് എന്ത് പറ്റിയെന്ന് താടിക്ക് കയ്യും കൊടുത്ത് നിന്ന് ആലോചിക്കാൻ തുടങ്ങി. ( നന്ദ വേഗം പൂജ മുറിയിൽ നിന്ന് ഒരു കുഞ്ഞ് ചെപ്പുമായി പോയ speedil തന്നെ ഓടി കിതച്ച് വന്നു.) അത് ആദർശിന് നേരെ നീട്ടി കൊണ്ട് നാണത്താൽ തല താഴ്ത്തി നിന്നു. അവനതിൽ നിന്ന് ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ നെറ്റിയിൽ ചാർത്തി കുറഞ്ഞൊരമ്മയും കൂടി അവളുടെ കവിളത്ത് കൊടുത്തു.നാണം കൊണ്ട് നന്ദയുടെ മുഖമാകെ ചുവന്ന് തുടുത്തു. പെട്ടെന്നാണ് കതകിൽ ആഞ്ഞുള്ള മുട്ട് കേട്ടത്.ആദർശ് മനസ്സില്ലാ മനസ്സോടെ വാതിലിലിൻറെ അടുത്തേക്ക് ചെന്നു.

കതക് തുറക്കുന്നതിന് മുന്നേ ഇപ്പം വരാമെന്ന് നന്ദയെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് 😉 കതകു തുറന്നു പുറത്തിറങ്ങി. ആവൻ കതക് തുറന്ന് പാടെ ആനന്ദ് മുന്നിൽ നില്ക്കുന്നത് കണ്ടോണ്ട് എന്താന്ന് പിരുകം ഉയർത്തി ചോദിച്ചു. ആനന്ദ് വർമ്മ :- " ആദർശ് ഈയിടയായ് നമ്മുടെ ഓഫീസിൽ എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അച്ഛൻ പറയുന്നുണ്ട്." ( ആദർശ് ഒന്നും മനസ്സിലാകാതെ തല പുകഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.) ആദർശ് :- അതിന് ഞാൻ കുറേ നാളായില്ലേ ഓഫീസിലോട്ട് ഒക്കെ പോയിട്ട് തന്നെ എന്റെ ഡ്യൂട്ടി ച കൂടി ദേവയെയല്ലേ ഏൽപ്പിച്ചത്. ( ആനന്ദ് വർമ്മ ഒന്നാലോചിച്ചു നിന്നിട്ട് തുടർന്നു.) "എനിക്കറിയില്ല ആദർശ് അച്ഛൻ എന്തൊക്കയോ മനസ്സിൽ ഉറപ്പിച്ച പോലെയാ പറഞ്ഞേ...... ദേവയുടേയും അച്ഛന്റേയും ഒക്കെ പിന്നിൽ എന്തൊക്കയോ നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ട്." (അതും പറഞ്ഞു പോകാന് ഇറങ്ങിയ ആനന്ദ് എന്തോ ഓർത്ത പോലെ തിരിഞ്ഞുകൊണ്ട് പറഞ്ഞു.) ആനന്ദ് വർമ്മ :- "അച്ഛൻ നിന്നെ അന്വേഷിക്കുന്നു. പിന്നെ അച്ഛന്റെ സംസാരങ്ങളിൽ എന്തൊക്കയോ പന്തികേടുണ്ട്."

ആദർശ് :- " ചേട്ടൻ വിഷമിക്കേണ്ട ഇനി ആരു വിചാരിച്ചാലും എന്നെ നന്ദയിൽ നിന്ന് അകറ്റാന് പറ്റില്ല......!!" ഇതെല്ലാം മറവിൽ നിന്ന് കേട്ട സുമംഗല ദേവി എന്തൊക്കയോ മനസ്സിൽ ഉറപ്പിച്ച ശേഷം തിരിഞ്ഞ് റൂമിലേക്ക് പോയി. ( റൂമിൽ ചെന്നപാടെ വാസുരി അവിടെ എന്തൊക്കയോ ചിന്തിച്ചിരിക്കുന്നത് കണ്ടു.) സുമംഗല ദേവി :- " അല്ലാ വാസുരി എന്താ ഇവിടെ........" ( വാസുരി ഒന്ന് നീണ്ട ശ്വാസം വിട്ടതിനു ശേഷം തുടർന്നു.) " ചേച്ചി ഞാൻ വന്നത് നമ്മുക്ക് എങ്ങനെയെങ്കിലും ആ വൃത്തികെട്ട ജന്തുവിനെ ഇവിടുന്ന് അടിച്ചിറക്കണം. എന്റെ മോനെ ഈ തറവാട്ടിൽ നിന്ന് ഇറക്കിവിട്ടവളെ അധികകാലം ഇവിടെ വാഴിക്കരുത്......" പകയൂറുന്ന കണ്ണുമായി വാസുരി പറഞ്ഞു നിർത്തി. ( സുമംഗല ദേവി വാസുരിയുടെ വാക്കിന് തലയാട്ടി കൊണ്ട് ഫോൺ വിളിക്കാൻ തുടങ്ങി.) സുമംഗല ദേവി :- " ഹലോ................."

( നീണ്ട സംസാരത്തിനൊടുവിൽ അവർ അത്യധികം സന്തോഷത്തോടെ ഫോൺ കട്ടാക്കി വാസുരിയുടെ നേർക്ക് ചെന്നു). സുമംഗല ദേവി :-" വാസുരി....... ഇനി നമ്മൾ ഒന്നും ഓർത്ത് പേടിക്കണ്ടാ എല്ലാത്തിനും ഉള്ള വഴി ഞാൻ കണ്ടെത്തിയിട്ടുണ്ട്......" പിന്നെ നമ്മുടെ guest room ഒന്ന് വൃത്തിയാക്കാൻ ആ അടിച്ചു തളക്കാരിയോട് പറ............" (അവരുടെ മുഖം ഒരു പുശ്ച ചിരിയോടെ വിടർന്നു.) അതുംകൂടി ആയതോടെ വാസുരിക്ക് എല്ലാം മനസ്സിലായി. അവരുടെ മുഖവും ഒന്ന് വിടർന്നു. ആദർശിൻറെ മാറ്റങ്ങളും നേരുത്തെ നടന്നതൊക്കെ ഓർത്ത് സ്വപ്നത്തിൽ മുഴുകിയിരുന്ന നന്ദയുടെ പിറകിൽ നിന്ന് " ഠോ............" എന്ന ഒച്ച കേട്ടപാപ്പോളാണ് നന്ദ സ്വപ്നത്തിൽ നിന്ന് ചാടിയെണീറ്റത്. " എന്താണ് ഭാര്യേ പകൽ വെളിച്ചത്തിൽ ഒരു സ്വപ്നം കാണൽ........" ( ഒന്ന് കിന്നരിച്ചോണ്ട് ആദർശ് നന്ദയുടെ അടുത്തേക്ക് വന്നു.) " അത് ഞ..... ഞാൻ......" ( നന്ദയുടെ ചൊടികളിൽ ഒരു വിളറിയ ചിരി പാസ്സാക്കി പുറത്തേക്ക് ഓടാൻ തുടങ്ങിയ അവളുടെ കയ്യ്കളിൽ ആദർശിൻറെ പിടി വീണു.) ആദർശ് :- "ഞഞ്ഞ ....ഞഞ്ഞ ഞാനോ........ ഇത് കൊള്ളാലോ......"

( അവന് ഒരൂക്കോടെ നന്ദയെ നെഞ്ചിലേക്ക് പിടിച്ചിട്ടു.) അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പെട്ടെന്നാണ് ഭഗീരഥിയുടെ " നന്ദേ..........." എന്ന വിളി എത്തിയത് . രണ്ടാളും പെട്ടെന്ന് അകന്നു മാറി. ഒരുവേള പുറത്തേക്ക് ഓടാൻ പാവിച്ച നന്ദയെ ആദർശ് ഒന്നൂടെ നെഞ്ചിലേക്ക് വലിച്ചിട്ടു. " ഇയ്യോ എന്നെ വിട് സാറേ.....അച്ഛമ്മ വിളിക്കുന്നു......." നന്ദ ചിണുങ്ങികൊണ്ട് പറഞ്ഞു. ( ആദർശ് ഒന്നൂടെ ചേർത്ത് നിർത്തിക്കൊണ്ട് പറഞ്ഞു.) " സാറോ നിങ്ങടെ അവിടെയൊക്കെ ഭർത്താക്കന്മാരെ സാറേ എന്നാണോ വിളിക്കുക.....?" (നന്ദ ഒരു നാണത്തോടെ തല താഴ്ത്തികൊണ്ട് തുടർന്നു.) " അപ്പം പിന്നെ എന്താ വിളിക്കുക.....?" അവന് നന്ദയുടെ ഇടിപ്പിലൂടെയുള്ള പിടി അയക്കാതെ തന്നെ ഒരു കള്ള ചിരിയുമായി തുടർന്നു . " ആഹാ..... അത് എന്നോടാണോ ചോദിക്കുന്നേ........" ആദർശ് മുഖം കൂർപ്പിച്ചു കാണിച്ചു. നന്ദ കുലുങ്ങി ചിരിച്ചുകൊണ്ട് " ഏട്ടാ......" എന്ന് വിളിച്ചുകൊണ്ട് ആദർശിൻറെ കവിളിൽ ഒരു ഉമ്മയും കൊടുത്തു പുറത്തേക്ക് ഓടി. ( ആദർശ് അന്തംവിട്ട് നിന്ന് പോയി ഒരുവേള പെട്ടെന്ന് തന്നെ ഓടി പോകുന്ന നന്ദയെ നോക്കി അവൻ വിളിച്ചു പറഞ്ഞു .)

ആദർശ് :- "അമ്പടി കേമി നിന്നെ ഞാൻ എടുത്തോളാം......." (അവനതും പറഞ്ഞ് ഒന്ന് ചിരിച്ചോണ്ട് wash റൂമിലേക്ക് പോയി.) നന്ദ ഓടിച്ചെന്നു ആദിത്യയയെ ഇടിച്ചു താഴെയിട്ടു. "ആവൂ............!!" ( നന്ദ നെറ്റി തടവിക്കൊണ്ട് പറഞ്ഞു.) ( ആദിത്യ ഒന്നാക്കി ചിരിച്ചുകൊണ്ട് തുടർന്നു.) " എന്താണ് നന്ദ കുട്ടി കണ്ണൊക്കെ അടിച്ചു പോയോ......?" നന്ദ എന്താന്ന് പിരുകം ഉയർത്തി കാണിച്ചതും കൂടി കണ്ടതോടെ ആദിത്യക്ക് ചിരി അടക്കാൻ ആയില്ല. അവൾ പൊട്ടി ചിരിച്ചുകൊണ്ട് നന്ദയുടെ അടുത്തേക്ക് വന്ന് തലയ്ക്ക് ഒരു കൊട്ട് കൊടുത്തിട്ട് പറഞ്ഞു തുടങ്ങി. ആദിത്യ :- അല്ലാ ഈ പ്രേമത്തിൻറെ രോഗം വന്നതിൽ പിന്നെ എന്റെ നന്ദ കുട്ടീടെ കണ്ണടിച്ചു പോയെന്ന് പറഞ്ഞയാണേ........." ( കയ്യും തൊഴുത് 🙏 ആദിത്യ നന്ദയെ കളിയാക്കി ചിരിക്കാൻ തുടങ്ങി.) നന്ദ അതു കേട്ടതും മുഖം കൂർപ്പിച്ചു പിണക്കം അഭിനയിച്ചു കാണിച്ചുകൊണ്ട് തിരിഞ്ഞു നിന്നു. അങ്ങനെ ഓരോ കളിയും ചിരിയും പറഞ്ഞുകൊണ്ട് രണ്ടാളും അകത്തേക്ക് പോയി. നന്ദയുടെ സന്തോഷത്തിനെല്ലാം തിരശീല വീഴാൻ പോവാണെന്ന് പാവം അവൾ അറിഞ്ഞിരുന്നില്ല. പെട്ടെന്ന് ആണ് ഇലഞ്ഞിക്ക്ൽ തറവാട്ടിൻറെ മുന്നിൽ speedil ഒരു കാർ വന്നുനിന്നത്.............""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story