ചെമ്പകം🌹: ഭാഗം 7

chembakam noora

എഴുത്തുകാരി: നൂറ

പെട്ടെന്ന് ആണ് ഇലഞ്ഞിക്ക്ൽ തറവാട്ടിൻറെ മുന്നിൽ ഒരു കാർ speedil വന്നു നിന്നത്..... Door തുറന്ന് ഒരു സുന്ദരിയായ യുവതി പുറത്തേക്ക് ഇറങ്ങി. ഇറുകിയ റ്റോപ്പും മുട്ടിന് മുകളിൽ നിക്കുന്ന skirtum , high heels എല്ലാം കൊണ്ടും ഒരു പച്ച പരിഷ്ക്കാരി . ആഞ്ഞു വീശുന്ന കാറ്റിൽ അവളുടെ തോളറ്റം വരെയുള്ള മുടി പാറി പറക്കുന്നുണ്ട്. ചായം പൂശിയ ചുണ്ടുകൾ കൊണ്ട് ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി തറവാട്ടിൻറെ അകത്തേക്ക് നോട്ടം പായിച്ചു. അവളെ കണ്ടതും സുമംഗല ദേവിയുടെയും വാസുരിയുടേയും മുഖം ആനന്ദത്താൽ വിടർന്നു. കാറിന്റെ ഡിക്കിയിൽ നിന്ന് പെട്ടിയുമെട്ത്തോണ്ട് അവൾ സുമംഗല ദേവി യിലേക്ക് നോട്ടം പായിച്ചു. വാസുരി ആകാംഷയോടെ അവളുടെ അടുത്തേക്ക് നടന്നു. വാസുരി :-" അല്ലാ ... ആരിത് ആകൃതി മോളോ...... എത്ര കാലമായി കുട്ടി നീ ഇങ്ങോട്ടൊക്കെ വന്നിട്ട്....." (അവരുടെ ഉഝാഹം കണ്ടുകൊണ്ടാണ് സുമംഗല ദേവിയും അവിടേക്ക് വന്നത്.) "ഇങ്ങനെ വന്നകാലെ ഇവിടെ തന്നെ നിക്കാനാണോ.. ഉദ്ദേശം....." (സുമംഗല ദേവി പറഞ്ഞു). ആകൃതി :- "ഏയ് അല്ല ആന്റി ....... നല്ല വിശപ്പ് അകത്ത് ചെന്നിട്ട് വേണം നല്ലോണം ഒന്ന് തട്ടാൻ......"

ആകൃതിയുടെ സംസാരം കേട്ട് രണ്ടാളും ഒരു ചിരിയോടെ തലയാട്ടികൊണ്ട് അവളെ അകത്തേക്ക് ക്ഷണിച്ചു. "ആന്റി .... എന്റെ luggage എടുക്കാൻ ആരേലും ഒന്ന് വിളിക്കുമോ......?" (സുമംഗല ദേവി മിണ്ടുന്നതിന് മുന്നേ തന്നെ വാസുരി ഇടയ്ക്ക് കേറി പറഞ്ഞു.) വാസുരി :- "അതിനെന്താ മോളെ ആ വേലക്കാരി പെണ്ണിനെ വിളിക്കാലോ....." (ഒന്ന് നിർത്തിയതിന് ശേഷം തുടർന്നു.) "മോളിവിടെ ഇല്ലാതിരുന്നപ്പോൾ എന്തൊക്കയാ നടന്നേയെന്നോ......." (വാസുരി ആകൃതിയുടെ ചെവി കടിച്ചകീറാൻ തുടങ്ങി.) (അതുകണ്ടതോടെ സുമംഗല ദേവി വാസുരിയെ തറപ്പിച്ചൊന്ന് നോക്കി. അതോടെ അവരുടെ വാ അടഞ്ഞു.) (ആകൃതി വാസുരിയുടെ തോളിൽ ഒന്ന് തട്ടി കൊണ്ട് തുടർന്നു) ആകൃതി :- " എന്റെ ചെറിയമ്മെ ഇന്നലെ സുമംഗല ആന്റി വിളിച്ചപ്പോൾ എല്ലാം വിശദമായി പറഞ്ഞിരുന്നു........" (ആകൃതി കയ്യ് രണ്ടും തിരുമ്മി കൊണ്ട് ഒരു പുശ്ച ചിരിയോടെ പറഞ്ഞു).

"നിങ്ങളാരും ഒന്നും ഓർത്ത് വിഷമിക്കേണ്ട..... ഞാൻ വന്നില്ലേ..... ഇനി ആ വേലക്കാരി ഇവിടെ അധികകാലം ഇണ്ടാവില്ലാ......." ഇതെല്ലാം കേട്ട് സന്തോഷത്തിൻറെ കൊടുമുടിയിൽ നിക്കുവാരുന്നു വാസുരിയും സുമംഗല ദേവിയും. (പെട്ടെന്ന് എന്തോ ഓർത്ത പോലെ വാസുരി തറവിട്ടിനകത്തേക്ക് നീട്ടി വിളിച്ചു.) "നന്ദേ..............എടി ...നന്ദേ.........." (നന്ദ വാസുരിയുടെ വിളികേൾക്കേണ്ട താമസം, ഉടനെ തന്നെ ഓടി കിതച്ച് അവിടേക്കെത്തി.) തറവാട്ടിലെ അതിഥിയായ ആകൃതിയെ കണ്ട് നന്ദിയുടെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അത് മായാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല. (ആകൃതി ഒരു പരിഹാസ ചിരിയോടെ നന്ദയുടെ അരികിലേക്ക് വന്നുകൊണ്ട് പറഞ്ഞു.) ആകൃതി :- "നീയാണോ എന്റെ ആദർശ് baby കെട്ടിയ വേലക്കാരി അല്ലേ....?" (നന്ദ ഒരു വിളറിയ ചിരി വരുത്തിയിട്ട് തല കുനിച്ചു നിന്നു.) വാസുരി :- "എടീ ... വേലക്കാരി നന്ദേ .... ഇവിടെ വായി നോക്കി നിൽക്കാനല്ല നിന്നെ വിളിപ്പിച്ചത്, ആകൃതി മോൾടെ luggage ഒക്കെ എടുത്തോണ്ട് പോയി ആദർശ് മോന്റെ അടുത്ത റൂമിൽ കൊണ്ടുവെക്ക് ....."

(വാസുരി നന്ദിയോട് ആജ്ഞാപിച്ചു.) അവൾ ഒരക്ഷരം പോലും മിണ്ടാതെ അതെടുക്കാനിയി കുനിയുമ്പോളാണ് . shirtൻറെ കയ്യും മടക്കി ഓരോ പടിയും അവളെ തന്നെ നോക്കി ഇറങ്ങുന്ന അദർശിനെ കണ്ടതും. അവളുടെ ചുണ്ടിൽ അസൽ ഒരു ചിരി വിരിഞ്ഞു. ആദർശിൻറെ ശ്രദ്ധ മുഴുവനും നന്ദയിൽ ആണെന്ന് മനസ്സിലായ ആകൃതി ഓടി ചെന്ന് അവനെ മുറികെ കെട്ടി പിടിച്ചുകൊണ്ട് പറഞ്ഞു തുടങ്ങി. "Hlo Mr ആദർശ് നമ്മളെയൊക്കെ ഓർമ്മയുണ്ടോ ആവോ.........." (ആദർശ് അപ്പോഴാണ് ആകൃതിയെ ഒന്ന് നോക്കുന്നത് തന്നെ . പെട്ടെന്ന് അവളിൽ നിന്നു വിട്ടു മാറികൊണ്ട് പറഞ്ഞു..) ആദർശ് :- ആഹാ ആകൃതി....... നീയെപ്പോഴാ class ഒക്കെ കഴിഞ്ഞെത്തിയത് ." ആകൃതി :- "എന്റെ ആദർശേട്ടാ..... ദാ ഇപ്പം വന്നിട്ടേയുള്ളു.ഇവിടെ വന്നപ്പോൾ അല്ലേ പുതിയ വിശേഷങ്ങൾ ഒക്കെ അറിഞ്ഞത്....." (നന്ദയെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് പറഞ്ഞു.) ആദർശ് ഇതെല്ലാം കേട്ടുകൊണ്ട് നന്ദയുടെ അടുത്തേക്ക് വന്ന് അവളെ ചേർത്ത് നിർത്തിക്കൊണ്ട് ആകൃതിയിലേക്ക് തിരിഞ്ഞു. ആദർശ് :- "ഇതാണ് എന്റെ ഭാര്യ അളക നന്ദ ആദർശ്......."

(അത് കേട്ടതും മൂവരുടേയും മുഖം വലിഞ്ഞുമുറുകി.) വാസുരി അകത്തേക്ക് ചാടി തുള്ളി പോയതും ഒന്നും മിണ്ടാതെ തന്നെ സുമംഗല ദേവിയും അവരുടെ പിന്നാലെ പോയി.അപ്പോഴും ആദർശിനേയോം നന്ദയേം മാറി മാറി നോക്കുകയാരുന്നു ആകൃതി. പെട്ടെന്നാണ് അവളെ സ്വപ്നത്തിൽ നിന്ന് ഉണർത്തുന്ന പോലെ ആദർശിൻറെ ചോദ്യം എത്തിയത്. "ആകൃതി അപ്പം ഇവിടെ തന്നെ നിക്കാൻ ആണോ ഭാവം...?" (ആകൃതി ഒന്നൂടെ ആദർശിൻറെ അടുത്ത് ചേർന്ന് നിന്നോണ്ട് പറഞ്ഞു തുടങ്ങി.) "ആദർശ് baby..... ഞാൻ ഇനി കുറെ കാലത്തേക്ക് ഇവിടെ തന്നെയാ താമസം Daddy പ്രത്യേകം പറഞ്ഞയ........" ആകൃതി യുടെ ആദർശിനോട് ചേർന്ന് നിന്നുള്ള വർത്താനം നന്ദയിൽ ദേഷ്യം ഉളവാക്കി. അവളുടെ ഓരൊ ചലനവും ഉള്ളിൽ ഒരു ചിരിയോടെ സസൂക്ഷ്മം നിരീക്ഷിക്കുവാരുന്നു ആദർശ്. പെട്ടെന്ന് നന്ദ ഓരോ ഞരക്കങ്ങൾ ഒക്കെ ഉണ്ടാക്കി അവൾടെ ഇഷ്ടകേടും കുശുംബും ഒക്കെ അവിടെ ആദർശിന്റെ മുന്നിൽ പ്രകടിപ്പിക്കാൻ തുടങ്ങിയതും ആദർശിന് ചിരി സഹിക്കാൻ ആയില്ല.

കണ്ണുകൊണ്ട് വീണ്ടും അവൾടെ ദേഷ്യം എല്ലാം തന്നെ ആങ്ങ്യം കാണിച്ചു കൊണ്ടിരുന്നു. (ആകൃതി അപ്പോഴാണ് നന്ദയുടെ ഈ പ്രവർത്തിയൊക്കെ കാണുന്നത് തന്നെ.) ആകൃതി :-" നീ എന്തുവാ ഇവിടെ നിന്ന് കാണിക്കുന്നത്. ഇവിടെ നിന്ന് കഥകളി കളിക്കാതെ എന്റെ luggage ഒക്കെ മുറിയിൽ കൊണ്ടുവെക്ക് ......." (അവളുടെ ആഞ്ജാപന സ്വരത്തിലെ സംസാരം കേട്ടതും ആദർശിന്റെ പെരുവിരൽം തൊട്ട് കോപം അരിച്ചു കയറി.) ആദർശ് :- "എന്താ ആകൃതി......" ഇവിടെയുള്ള വരെ പോലെ നീയും എന്റെ നന്ദയെ അടുക്കളകാരിയായി കാണാനാ ഭാവമെങ്കിൽ....!! എപ്പോഴും ചിരിച്ചും കളിച്ചും നിക്കുന്ന ആദർശിനെ നിനക്ക് അറിയൂ . എനിക്ക് ഇതല്ലാതെ വേറൊരു മുഖം കൂടി ഉണ്ട്. അത് നീ കാണാതിരിക്കുന്നതാ നിനക്ക് നല്ലത്. ആദർശ് ഒരു താക്കീത് പോലെ ആകൃതിക്ക് നേർക്ക് പറഞ്ഞതും അവളിലെ ഭയം മുഖമാകെ തെളിഞ്ഞു നിന്നു. (നടക്കാൻ ഭാവിച്ച ആദർശ് ഒന്നൂടെ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു തുടങ്ങി). ആദർശ് :- "എന്റെ നന്ദയെ എന്നെ കാണുന്നത് പോലെ കണ്ടാൽ നിനക്ക് കൊള്ളാ......."

ആകൃതി ഒരു മൂളൽ മാത്രം മറുപടി നൽകി അകത്തേക്ക് പോയി.) ഇതെല്ലാം കേട്ട് നിറഞ്ഞൊഴുകിയ കണ്ണുകളുമായി നിക്കുവാരുന്നു നന്ദ. ആദർശ് അവളുടെ അടുത്തേക്ക് ഒരു കള്ള ചിരിയുമായി വന്നു കൊണ്ട് അവളുടെ നിറഞ്ഞു തുളുമ്പിയ കണ്ണിൽ ചുംബനം കൊണ്ട് മൂടി. (കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.) ആദർശ് :- ""എന്റെ ഈ പാവം ഭാര്യ എന്തിനാ കരയുന്നേ.....!! ഇങ്ങനെ തൊട്ടാവാടി പെണ്ണാവാനാ ഭാവമെങ്കിൽ ഞാൻ വേറെ ആളെ നോക്കുവേ......."" അതുകേട്ട നന്ദ ചുണ്ട് കോട്ടി കെറുവിച്ചുംകാണിച്ച് അകത്തേക്ക് പോവാൻ തുടങ്ങിയതും ആദർശ് അവളെ ഒരൂക്കോടെ നെഞ്ചിലേക്ക് വലിച്ചിട്ടു. കുതറി മാറാൻ ശ്രമിക്കുന്ന നന്ദിയുടെ കവിളത്ത് ഒരു ചുംബനം നൽകികൊണ്ട് ആദർശ് പറയാന് തുടങ്ങി. ആദർശ് :- എന്റെ നന്ദകുട്ടി .... ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞയല്ലേ...... ഇങ്ങനെ പിണങ്ങി പോയാലോ......" (നന്ദ ചിണുങ്ങികൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി നിന്നു.) ആദർശിന്റെ മൊബൈൽ ഫോൺ ring ചെയ്യുന്ന ശബ്ദം കേട്ടതോടെ രണ്ടാളും വിട്ട് മാറി നിന്നു. നന്ദക കിട്ടിയ അവസരം നാണത്തോടെ ആകൃതിയുടെ luggagum ആയി അകത്തേക്ക് ഓടി. അവൾ പോയ വഴിയും നോക്കി ആദർശ് ഫോൺ എടുത്തു സംസാരിച്ചുകൊണ്ട് പുറത്തേക്ക് പോയി. 

നന്ദ ഇന്ന് നടന്നതെല്ലാം ഓർത്ത് അകത്തളത്തിലൂടെ പാറി നടക്കുമ്പോളാണ് സുമംഗലാ ദേവി അവിടേക്ക് വന്നത്. സുമംഗല ദേവി :- "എന്താടി.... നിനക്ക് കണ്ണൊന്നും ഇല്ലേ...... ആകൃതി മോൾ വന്നിട്ട് എത്ര നേരമായി ആ കുട്ടിക്ക് വേണ്ടതൊക്കെ നീ അല്ലേ ചെയ്യണ്ടത്...." (വന്നയുടനെ തന്നെ അവരുടെ ശകാരം നന്ദയ്ക്ക് നേരെ തുറന്ന് വിട്ടിരുന്നു.) നന്ദ :- "അത്.... മാഡം..... ഞാൻ ...അവിടേക്ക് ....." (നന്ദ വിക്കി വിക്കി പറഞ്ഞു.) (സുമംഗല ദേവി പരിഹാസചുവയോടെ പറഞ്ഞു തുടങ്ങി.) സുമംഗല ദേവി :- "എന്താടി .....!! എന്റെ മോനെ കയ്യിലാക്കി വെച്ചേക്കുന്ന ധൈര്യത്തിൽ ഈ തറവാട് മൊത്തം തന്നെ ഭരിക്കാന്ന് കരുതിയോ........" (നന്ദയുടെ കണ്ണുനീർ, ഒരു നീർച്ചാല് പോലെ നിർത്താതെ ഒഴികികൊണ്ടേയിരുന്നു.) സുമംഗല ദേവി :- "പിന്നേടി.... നീ ഇന്ന് കണ്ട ആകൃതിയില്ലെ .... അവളാണ് എന്റെ മരുമകൾ ആകാൻ പോകുന്നത്.അത് ഞാൻ നിശ്ചയ പെടുത്തി കഴിഞ്ഞതാ...... അതിന് വേണ്ടി എത്രയും പെട്ടെന്ന് തന്നെ നിന്നെ എന്റെ മോന്റെ ജീവിതത്തിൽ നിന്ന് ഇല്ലാണ്ടാക്കിയീരിക്കും.........

ഇത് ഇലഞ്ഞിക്ക്ൽ തറവാട്ടിലെ സുമംഗല ദേവിയുടെ വാക്കാണ്........" (വെല്ലുവിളിയോടെ സുമംഗല ദേവി അതും പറഞ്ഞുകൊണ്ട് മുറിയിലേക്ക് പോയി.) (ഇതെല്ലാം കേട്ടുകൊണ്ട് നന്ദ നിലത്തേക്ക് ഊർന്നിരുന്ന് പോയി.) ************ കിലുങ്ങുന്ന കുപ്പിവള കൈകളാലെ അവളുടെ കണ്ണുകളെ പൊത്തി പിടിച്ചപ്പോൾ ആണ് നന്ദ വേദനകളിൽ നിന്ന് ഉണർന്നത്. കണ്ണീരടക്കി പിടിച്ചോണ്ട് അവൾ "ആരാ........" എന്ന് ചോദിച്ചതും കുപ്പിവളയുടെ കിലുക്കത്തിനൊപ്പം ആ കുട്ടിയുടെ കുസൃതി ചിരികൂടി ആയതോടെ നന്ദയ്ക്ക് ആളെ പിടികിട്ടി. നന്ദ :- "അമ്പടി.... കള്ളി....... ചേച്ചികുട്ടീടെ വാവേ......." വിടർന്നു കണ്ണുകളുമായി കീർത്തനയെ കണ്ടതും നന്ദയുടെ സന്തോഷം ഇരട്ടിയായി. (കീർത്തന കുറുമ്പോടെ സംസാരിച്ചു തുടങ്ങി) കീർത്തന :- "ചേച്ചിക്ക് എങ്ങനെ മനസ്സിലായി ഇത് ഞാനാണെന്ന്.....🤔"!! നന്ദ :- ""എന്റെ കിലുക്കാൻ പെട്ടി പെണ്ണേ നിന്നെ കണ്ട് പിടിക്കാൻ ഞാൻ I A S ഒന്നും ആവണ്ടാലോ....നിന്റെ ഈ കുറുമ്പി ചിരി മാത്രം മതിയല്ലോ......"" (നന്ദ ഉൽസാഹത്തോടെ പറഞ്ഞു). (അപ്പോഴാണ് കീർത്തനയുടെ ശ്രദ്ധ നന്ദയുടെ മിഴികളിലേക്ക് എത്തിയത്.)

കീർത്തന :- "എന്റെ ചേച്ചി കുട്ടി കരയുവാണോ ...... സത്യം പറ........" (നന്ദയുടെ താടിക്ക് പിടിച്ച് മുഖം ഒന്ന് ഉയർത്തി ചോദിച്ചിച്ചതും നന്ദ കണ്ണീർ മറച്ച് പിടിക്കാൻ സാരി തുമ്പു കൊണ്ട് കണ്ണും തുടച്ചു തിരിഞ്ഞു നിന്നു.) നന്ദ :- "ആര് .... ഞാനോ.... എന്തിനാ അല്ലേൽ തന്നെ കരയുന്നെ.... പിന്നെ കണ്ണീന്ന് വെള്ളം വന്നത് പൊടി വല്ലോം വീണതാവും......" (നന്ദ കീർത്തനയുടെ മുന്നിൽ പറഞ്ഞൊപ്പിച്ചു.) കീർത്തന :- "ദേ ചേച്ചി നീ എന്നോട് കള്ളം പറയണ്ടാട്ടോ......." അവൾ പറഞ്ഞു തീരുന്നതിനു മുന്നേ തന്നെ കാർത്യായനി വേച്ചു വേച്ച് അവിടേക്ക് വന്നു. (കാർത്യായനിയുടെ വരവ് കണ്ടതും നന്ദ ഓടിച്ചെന്നു കാർത്യായനി പിടിച്ചു നടക്കാന് സഹായിച്ചുകൊണ്ട് പറഞ്ഞു.) നന്ദ :- "നീ ആള് കൊള്ളാമല്ലോ കീർത്തി മോളെ .......എന്റെ പാവം അമ്മയെ ഒറ്റയ്ക്ക് ആക്കിയിട്ട് ഓടി വന്നല്ലേ......." നന്ദ കീർത്തനയുടെ തലക്കിട്ട് ഒന്ന് കൊടുത്തിട്ട് .അവരോട് രണ്ടാളോടും ഇരിക്കാൻ പറഞ്ഞു.അവളും അവരുടെ അടുത്തായി ചേർന്നിരുന്ന കൊണ്ട് ആ കലപിലക്കാരി നന്ദയാവാൻ തുടങ്ങി. നന്ദ :- "എന്റെ അമ്മ കുട്ടി പറയ് വിശേഷങ്ങൾ......"

(കാർത്യായനിയെ കെട്ടി പിടിച്ചുകൊണ്ട് നന്ദ പറഞ്ഞു.) അപ്പോഴാണ് ആകൃതി അവിടേക്ക് വന്നത് അവളുടെ വാല് പോലെയെന്ന വിധം വാസുരിയും പിന്നാലെ എത്തി. (വന്നപാടെ അവർ അവരുടെ പ്രവർത്തി തുടങ്ങി.) വാസുരി :- "എടി ..... നന്ദെ ഇവിടെ കഥ പറഞ്ഞു നിക്കാനാണോ നിന്നോട് മുന്പേ പറഞ്ഞേ..... നിനക്ക് ഇവിടുന്ന് വല്ലോം കഴിക്കാൻ കിട്ടണമെങ്കിൽ നല്ലോണം പണിയെടുക്കണം........!!! (ഇത് കേട്ടതും ഇടിമിന്നൽ ഏറ്റത് പോലെ കാർത്യായനിയും കീർത്തനയും തറഞ്ഞു നിന്നു പോയി.) അപ്പോഴും വേദന കടിച്ചമർത്തി ഒരു പുഞ്ചിരിയുമായി നിക്കുന്ന നന്ദയെ ആകൃതി ഒരത്ഭുതത്തോടെ ആണ് നോക്കി കണ്ടത്. ആകൃതി തുടർന്നു ആകൃതി :- എന്നാലും ചെറിയമ്മേ ...... ഇവളുടെ തൊലി കട്ടി സമ്മതിക്കണം ........ ഇത്രയും പറഞ്ഞിട്ടും ഇവൾക്കൊരു അനക്കം പോലുമില്ല....." ഒരു വിജയീ ഭാവത്തിൽ നന്ദയെ നോക്കി പരിഹാസത്തോടെ ആകൃതി അത്രയും പറഞ്ഞു നിർത്തി. ഇതെല്ലാം കേട്ട് ഒരക്ഷരം പോലും മിണ്ടാതെ നന്ദ അവിടെ തന്നെ നിന്നു. (അതുകൊണ്ടൊന്നും തൃപ്തയാവിതെ വാസുരി പിന്നേയും പറഞ്ഞുതുടങ്ങി.)

വാസുരി :- " അതെങ്ങനാ.... വേലക്കാരി യുടെ മോൾ വേലക്കാരി തന്നെ...... ഇതിനൊക്കെ അന്തസ്സോ നാണമോ വല്ലോം ഉണ്ടോ..............!!" ഇതെല്ലാം കേട്ടുകൊണ്ട് ആണ് ഭാഗീരഥി അകതളത്തിലേക്ക് വന്നത്. അത്രയും നേരം ധൈര്യശാലിയായി നിന്ന വാസുരിയുടെ ശബ്ദം തമിഞ്ഞില്ലാണ്ടായി. ചെന്നപാടെ വാസുരിയുടെ കരണത്ത് പ്ഠേ... എന്ന് ശബ്ദത്തിൽ ഭാഗീരഥി യുടെ കയ്യ് പതിഞ്ഞിരുന്നു. (ഇതെല്ലാം കൂടി ആയതോടെ ആകൃതി നിന്നനിൽപ്പിൽ സ്ഥലം കാലിയാക്കി.) വാസുരിയാകട്ടെ കവിളും തടവിക്കൊണ്ട് നന്ദയെ ഒന്ന് സൂക്ഷിച്ചു നോക്കിയതിന് ശേഷം അകത്തേക്ക് കയറി പോയി. നന്ദയേം ചേർത്ത് നിർത്തിക്കൊണ്ട് ഭഗീരഥി കാർത്യായനിയുടെ അടുത്തേക്ക് നടന്നു. ഭാഗീരഥി :- "ആദ്യമേ തന്നെ ഞാൻ എന്റെ മരുമകൾ വാസുരിക്ക് വേണ്ടി ക്ഷമ ചോദിക്കുന്നു..... പിന്നെ എന്റെ കാർത്യായനിയെ ..... നന്ദ മോൾ ഇങ്ങനെ പാവമായോണ്ടാ...... അവരെല്ലാംകൂടി ഇങ്ങനെ ഉപദ്രവിക്കുന്നത്....!!" കാർത്യായനി :-" തമ്പുരാട്ടി അമ്മയെന്തിനാ ക്ഷമ പറയണേ........ പിന്നെ അത് ശരിയാ തമ്പുരാട്ടി അമ്മേ........ എന്റെ കുട്ടി ഒരു പാവമാ....."

(അത് പറയുമ്പോൾ കാർത്യായനിയുടെ കണ്ണുകൾ നിർത്താതെ ഒഴുകുകയാരുന്നു.) ഭഗീരഥി :- "എന്റെ കാർത്യായനി നന്ദ മോൾക്ക് ഒരു വിഷമവും വരാതെ നോക്കാൻ ഞാൻ ഉണ്ട് പിന്നെ ഇപ്പം മോളുടെ രക്ഷകനായി ആദർശും ഉണ്ട്....." (അത് കേട്ടതും നന്ദയുടെ മുഖം നാണത്താൽ ചുവന്നു . കാർത്യായനിയുടെ മനസ്സും അത് കേട്ടതോടെ നിർവൃതിയടഞ്ഞു.) കാർത്യായനി :- "പിന്നെ തമ്പുരാട്ടി അമ്മേ വന്ന കാര്യം അങ്ങ് മറന്നു. കുറച്ചു നാളത്തേക്ക് നാട്ടിൽ വരെ പോകുവാ . കുട്ടികളുടെ അച്ഛന്റെ ഉറങ്ങുന്ന മണ്ണിലേക്ക് . അവിടുത്തെ കുടുംബം ക്ഷേത്രത്തിൽ ഉത്സവം വരുകയാണ്... കീർത്തന മോൾക്ക് പരീക്ഷ ഈയിടെ തുടങ്ങും അതോണ്ട് അവളെ വിശ്വാസിച്ചു നിർത്താൻ നന്ദയുടെ അടുത്തേ പറ്റു......!" (ഭഗീരഥി ഒരു പുഞ്ചിരിയോടെ തുടർന്നു .) ഭഗീരഥി :- "അതിനെന്താ.. കാർത്യായനി കീർത്തന മോള് ഇവിടെ നന്ദയോടൊപ്പം നിക്കട്ടെ .......!!" (കാർത്യായനി തെല്ലൊരു ആശ്വാസത്തോടെ തുടർന്നു .) കാർത്യായനി :-" എന്നാശരി തമ്പുരാട്ടി അമ്മേ ഞാൻ ഇറങ്ങുവാ......." (നന്ദയെ നോക്കി ഒന്ന് നെടുവീർപ്പിട്ടതിന് ശേഷം അവർ ഇലഞ്ഞിക്ക്ൽ തറവാട്ടിൽ നിന്ന് പുറത്തേക്ക് നടന്നു.) നന്ദ അമ്മയെ യാത്ര അയച്ചതിന് ശേഷം കീർത്തനയേം കൊണ്ട് അടുക്കളയിലേക്ക് പോയി.

രാത്രിയുടെ വരവ് വിളിച്ചു പറഞ്ഞു കൊണ്ട് ഇലഞ്ഞിക്ക്ൽ തറവാടിനു ചുറ്റും ഇരുട്ടിന്റെ നിഴൽ പതിഞ്ഞിരുന്നു. തറവാട്ടിനകത്തേക്ക് ചീറി പാഞ്ഞെത്തിയ കാറിൽ നിന്നും ആദർശ് സന്തോഷത്തോടെ ഇറങ്ങി. (മുറിയെ ലക്ഷ്യമാക്കി വേഗം നടന്ന് അവന്റെ മുന്നിലേക്ക് ആകൃതി കിന്നരിച്ചുകൊണ്ടു വന്നു.) ആകൃതി :- "ആദർശ് baby നീ എവിടേക്കാ ഇത്ര ധൃതി പിടിച്ച്...." (ആദർശ് ഒന്നും മിണ്ടാതെ പോകാൻ തുടങ്ങിയതും അവളുടെ പിടി ആദർശിൻറെ കയ്യിൽ വീണു.) ആകൃതി :- " baby എന്നോട് ഒന്നും മിണ്ടാതെ പോവാണോ......" (ആദർശ് ആകൃതിയെ ഓരത്തേക്ക് തള്ളിമാറ്റി കൊണ്ട് തുടർന്നു ) ആദർശ് :- "എന്റെ മുന്നിൽ നിന്ന് മാറി നിൽക്ക് എനിക്ക് തടസം ഉണ്ടാക്കാതെ ........" (അതും പറഞ്ഞു കൊണ്ട് അവന് ശരവേഗത്തിൽ അവിടുന്ന് പോയി.) പകയെരിയുന്ന മനസ്സുമായി നിൽക്കുവാരുന്നു ആകൃതി എന്തൊക്കയോ മനസ്സിൽ കണക്ക് കൂട്ടി കൊണ്ടിരുന്നു. ("Mr ആദർശ് മഹാദേവ് അധികകാലം വൈകാതെ എന്റെ കഴുത്തിൽ താലി കെട്ടുന്നതോടെ തീരും നിങ്ങടെ ഈ അഹങ്കാരം.") (ആകൃതി ആത്മഗതിച്ചുകൊണ്ട് അവളുടെ മുറിയിലേക്ക് പോയി.) 

മുറിയിൽ നിലകണ്ണാടിയുടെ മുന്നിൽ നിന്ന് നീണ്ട ആലോചനയിൽ മുഴുകി നിന്ന നന്ദയുടെ അരയിൽ പെട്ടന്നാണ് രണ്ട് കയ്കൾ ചുറ്റി പിണഞ്ഞത്. തെല്ലൊരു വെപ്രാളത്തോടെ കുതറി മാറാൻ ശ്രമിച്ച അവളുടെ പിന്കഴുത്തിൽ ആദർശിന്റെ നിശ്വാസമേറ്റതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പാളി പോയത് പോലെ നന്ദ പെട്ടെന്ന് തിരിഞ്ഞു. നാണം കൊണ്ട് അവളുടെ ചൊടികൾ വിറക്കാൻ തുടങ്ങിയതും ആദർശിന്റെ കൗതുകം ഏറി വന്നു.പതിയെ അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി അവൻ തല ചാഞ്ഞു വരുന്നത് കണ്ടതും നന്ദ ഒരൂക്കോടെ അവനെ തള്ളിയിട്ടു പുറത്തേക്ക് ഓടി. അപ്പോഴാണ് പുറത്ത് അവളെ തന്നെ നോക്കി നിക്കുന്ന ആകൃതിയെ കണ്ടത്. ആകൃതി യുടെ മുഖത്തെ ദേഷ്യം കണ്ടതും നന്ദയിൽ തെളിഞ്ഞു നിന്ന നാണവും സന്തോഷവും എല്ലാം മങ്ങി അകന്നു. അവളെ പിറകെ ഓടി വന്ന ആദർശിന്റേം അവസ്ഥ ഇത് തന്നെ ആയിരുന്നു. ആദർശ് ഒരു വിളറിയ ചിരിയോടെ ആകൃതിയോട് സംസാരിക്കാന് തുടങ്ങി ആദർശ് :- "എന്താ ആകൃതി ഈ നേരത്ത് എന്റെ മുറിയുടെ മുന്നിലൂടെ ഒരു നടത്തം.......

" ആകൃതി :-" അ... അത് .... പിന്നെ...." (ആകൃതി മറുപടി ഇല്ലാതെ കുഴങ്ങി). ആദർശ് മുഖത്ത് കുറച്ചു ഗൗരവം കൊണ്ടു വന്നോണ്ട് തുടർന്നു. ആദർശ് :- "നിന്റെ അസുഖം ഒക്കെ ഏകദേശം എനിക്ക് മനസ്സിലായി......പക്ഷ അത് നടക്കില്ല എനിക്ക് ഒരു ഭാര്യ മതി........!! അത് ഈ നിക്കുന്ന അളക നന്ദയാണ് ...." (എല്ലാം കേട്ടുകൊണ്ട് പല്ലുഞ്ഞെരിച്ച് ക്രോധം അടക്കിപ്പിടിച്ച നിക്കുവാരുന്ന ആകൃതി നന്ദയുടെ നേർക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു.) ആകൃതി :- " ഞാൻ വന്നത് നിന്നെ വിളിക്കാൻ ആണ് നന്ദ........" (നന്ദ കാര്യം എന്തെന്ന് അറിയാതെ ആകൃതിയെ തന്നെ നോക്കി നിന്നു.) ആകൃതി :- " എന്റെ wash roomil ചൂട് വെള്ളം വരുന്നില്ല അതോണ്ട് നിന്നോട് വെള്ളം ചൂടാക്കാൻ പറയാൻ വാസുരി ചെറിമ്മ പറഞ്ഞു........ " (അത് കേട്ടതും ആദർശിന്റെ അരിശം പുകഞ്ഞു കയറി .) ആദർശ് :- "അതെന്താ ഇവിടെ നന്ദ മാത്രമേ ഉള്ളോ..........!!" (ആദർശിനെ തടഞ്ഞുകൊണ്ട് നന്ദ ആകൃതിയോടായി പറഞ്ഞു തുടങ്ങി ). നന്ദ :- "കുട്ടി നടന്നോളു ...... ഞാൻ വരാം ......." (നന്ദ സൗമ്യം ആയി പറഞ്ഞതും ആദർശ് ക്രോധത്തിൽ ആളിക്കത്തി.) ആദർശ് :- "എന്റെ നന്ദേ ..... നിനക്ക് ഭ്രാന്തുണ്ടോ.....നിന്നെ ദ്രോഹിക്കാൻ വരുന്നവരെ നീയെന്തിനാ സഹായിക്കുന്നേ......" (നന്ദ ഒന്നു നിശബ്ദമായേന് ശേഷം തുടർന്നു.)

നന്ദ :- "എന്റെ ആദർശേട്ടാ....... സ്നേഹം കൊണ്ട് എത്ര പകയേം ഇല്ലാതാക്കാൻ പറ്റുമെന്നാണ് എന്റെ അമ്മ എന്നെ പഠിപ്പിച്ചിട്ടുള്ളത്....!!" (ആദർശ് നന്ദയുടെ കുലുങ്ങിയുള്ള വർത്തമാനം കേട്ടിട്ട് ഒരു കള്ള ചിരിയുമായി വേഗം പോയിട്ട് വരാൻ പറഞ്ഞോണ്ട് അകത്തേക്ക് പോയി.) (നന്ദ ഒന്ന് കണ്ണിറുക്കി കാണിച്ചിട്ട് 😉 അടുക്കളയിലേക്ക് ഓടുന്നതിൻറെ ഇടക്ക് പറഞ്ഞു.) "അയ്യടാ മോനെ വേഗം വന്നിട്ടെന്തിനാ........" ആദർശ് :-" ആഹാ ...... മോളിപ്പം പൊക്കോ.... വരുമ്പോൾ എടുത്തോളാം....." (നന്ദ അപ്പോഴേക്കും കുലുങ്ങി ചിരിച്ചുകൊണ്ട് അവടം മറഞ്ഞിരുന്നു.) അടുക്കളയിൽ ചെന്നപാടെ അവളെ രൂക്ഷമായി നോക്കി നിൽക്കുന്ന ആകൃതിയെ ആണ് കണ്ടത്.ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു കൊണ്ട് ഗാസടുപ്പിന്റെ അടുത്തേക്ക് തിരിഞ്ഞതും ആകൃതി അവളെ തടഞ്ഞുകൊണ്ട് തുടർന്നു. ആകൃതി :-" നന്ദ എനിക്കുള്ള വെള്ളം പുറത്തെ വിറകടുപ്പിൽ ഉണ്ടാക്കിയാ മതി...." (നന്ദ ഒന്നും മനസ്സിലാകാതെ തലയാട്ടി കൊണ്ട് സമ്മതം മൂളി. അവൾ വാതിൽ തുറന്ന് പുറത്തിറങ്ങിയതും നന്ദ പോലും അറിയാതെ അകത്തു നിന്ന് ആകൃതി വാതിലടച്ചു പൂട്ടി.) നന്ദയുടെ ശ്രദ്ധ അപ്പോഴും വിറകെടുക്കുന്നതിൽ ആയിരുന്നു.അത് കാരണം ആകൃതിയുടെ ഈ പ്രവർത്തി ഒന്നും അവൾ കണ്ടതുമില്ല. അവളെ ചതിക്കുഴിയിൽ വീഴ്ത്താൻ തക്കം പാർത്തിരുന്ന ആരേയും പാവം നന്ദ തിരിച്ചറിഞ്ഞില്ല.

(എന്തോ നേടിയ പോലെ സന്തോഷത്തോടെ വരുന്ന ആകൃതിയെ ആദർശ് പിടിച്ചു നിർത്തി.) ആദർശ് :- "ആകൃതി നന്ദയെവിടെ.....? (ആകൃതി ഒന്നുമറിയാത്ത ഭാവത്തിൽ) "ആ....." എന്ന് കൈ മലർത്തി കാണിച്ചു. ആദർശ് :- "നന്ദ നിന്റെ കൂടെയല്ലേ വന്നത് എന്നിട്ടിപ്പം അവളെവിടേന്ന് ചോദിച്ചപ്പോൾ അറിയത്തില്ല അല്ലേ......." ആദർശിൻറ വാക്കുകളിലെ തീക്ഷ്ണത ആകൃതിയെ കിടുകിട വിറപ്പിച്ചു. ആകൃതി :- "അത്...... നന്ദ.... അവളുടെ അനിയത്തി തനിച്ചായോണ്ട് ....ആ മുറിയിൽ കിടക്കാന് ആണെന്നും പറഞ്ഞു പോയി...." ആകൃതി വിക്കി വിക്കി സമർത്ഥമായി ആദർശിനെ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചൂകൊണ്ട് അവിടുന്ന് വേഗം തന്നെ മുറിയിലേക്ക് പോയി. അതിൽ ചെറിയ സംശയം തോന്നിയെങ്കിലും അത് തന്നെ സത്യം ആകുമെന്ന് കരുതി അവനും മുറിയിലേക്ക് തിരികെ പോയി. ഈ സമയം എല്ലാം പേടിച്ചു വിറച്ചു അടുപ്പിൽ നിന്നും വെള്ളം ഇറക്കി വെക്കുവാരുന്നു നന്ദ. അതുംകൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങിയ നന്ദയ്ക്ക് അപ്പോഴാണ് ചതി മനസിലായത്. അവൾ ആ കതകിൽ ഒത്തിരി വെട്ടം ആഞ്ഞ് കൊട്ടിയെങ്കിലും അകത്തൂന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. രാത്രിയുടെ ഇരുളിൽ പേടിച്ചു വിറച്ചുനിന്ന നന്ദയുടെ അടുത്തേക്ക് ആ കാലടി ശബ്ദം എത്തിയത്. വിറയാർന്ന സ്വരത്തിൽ അവൾ ആരാ...... എന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല.കണ്ണുകൾ മുറികെ അടച്ചിരുന്ന നന്ദയുടെ തോളിൽ ഒരു കരസ്പർശനം ഏറ്റതും നന്ദ പേടിയോടെ കണ്ണുകൾ വലിച്ചു തുറന്നു...............""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story