ചെമ്പകം🌹: ഭാഗം 8

chembakam noora

എഴുത്തുകാരി: നൂറ

രാത്രിയുടെ ഇരുളിൽ പേടിച്ചു വിറച്ചുനിന്ന നന്ദയുടെ അടുത്തേക്ക് ആ കാലടി ശബ്ദം എത്തിയത്. വിറയാർന്ന സ്വരത്തിൽ അവൾ ""ആരാ......."" എന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല. കണ്ണുകൾ മുറുകെ അടച്ചിരുന്ന നന്ദയുടെ തോളിൽ ഒരു കരസ്പർശനം ഏറ്റതും.അവൾ പേടിയോടെ കണ്ണുകൾ വലിച്ചു തുറന്നു....... തൊട്ട് മുന്പിൽ നിക്കുന്ന ആളെ കണ്ടതും അവളുടെ ഉള്ളിലെ ഭയം വെന്തുരുകി എങ്ങോട്ടോ പോയി. അവന്റെ കണ്ണുകളിലേ തിളക്കത്തിലേക്ക് നന്ദ ഇമ ചിമ്മാതെ നോക്കികൊണ്ടിരുന്നു. (വിറയാർന്ന സ്വരത്തിൽ നന്ദ ആ പേര് മൊഴിഞ്ഞു.) ""ആദർശേട്ടാ.........."" എന്നും പറഞ്ഞുകൊണ്ട് കണ്ണീരോടെ നന്ദ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു. ആദർശ് അവളുടെ മുടിയിഴകളിലൂടെ, അവളെ ആശ്വസിപ്പിക്കയെന്നോണം തലോടി കൊണ്ടിരുന്നു. നന്ദയുട ഏങ്ങലടിച്ചുള്ള കരച്ചിൽ ആദർശിന്റെ മിഴികളെ കൂടി ഈറനണിയിപ്പിച്ചു. ഇരുവരിലും തളം കെട്ടി നിന്ന നീണ്ട നിശബ്ദതയ്ക്ക് ഒടുവിൽ അതിനെ കീറി മുറിച്ച് കൊണ്ട് ആദർശ് തുടർന്നു. ആദർശ് :- "" എന്റെ നന്ദ കുട്ടി ഇനി കരയരുത്. അത് എനിക്ക് തീരെ ഇഷ്ടമില്ല......."" (നന്ദയുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവളേം ചേർത്ത് പിടിച്ചു കൊണ്ട് ആദർശ് കാറിന്റെ അടുത്തേക്ക് നടന്നു.)

ആദർശ് :- ""ആകൃതി എന്റെ നന്ദ കുട്ടിയെ വിളിച്ചപ്പോഴെ എനിക്ക അതിൽ പതുങ്ങി യിരിക്കുന്ന അപകടം മനസിലായി.........അത് കാരണാ ഞാൻ ബാല്കണിയിലൂടെ ചാടി ഇറങ്ങി വന്നത്........."" (അത്രയും കേട്ടതും നന്ദയുടെ പിടക്കുന്ന കണ്ണുകൾ ആദർശിൻറെ മേനിയിലാകമാനം വെപ്രാളത്തോടെ ഓടി നടന്നു.) നന്ദയുടെ മുഖത്തെ പരിഭ്രമം കണ്ടതും ആദർശ് എന്ത് പറ്റിയെന്ന് തല പൊക്കി ചോദിച്ചു. നന്ദ :- ""അത്രയും ഉയരത്തിൽ നിന്ന് ഇറങ്ങിയപ്പോൾ എന്റെ ഏട്ടനെന്തേലും പറ്റിയോ........"" (നന്ദയുടെ പരിഭ്രമത്തോടെ ഉള്ള വർത്തമാനം കേട്ടതും ആദർശിന് ചിരി അടക്കാൻ കഴിഞ്ഞില്ല.അവൻ അവളുടെ തോളത്തു തട്ടി കൊണ്ട് തുടർന്നു.) ""എന്റെ ബുദ്ധൂസെ ഇതിനാണോ നീ ഇങ്ങനെ വിശമിക്കുന്നേ...... ഇതൊക്കെ എന്ത് 😏ആദർശിന്റെ കഴിവുകൾ ഇനി കാണാൻ കിടക്കുന്നയല്ലേ ഉള്ളൂ........."" (നന്ദ ഒരു വളിച്ച ചിരി പാസ്സാക്കിയിട്ട് അവനോടൊപ്പം നടന്നു.) അവർ നടന്ന് കാറിന്റെ അരുകിലെത്തിയതും നന്ദ ഒന്നും മനസ്സിലാകാതെ ആദർശിലേക്ക് തന്നെ നോട്ടം പായിച്ചു നിന്നു.😕 ആദർശ് :- ""എന്റെ ഉണ്ട കണ്ണീ പെണ്ണേ...... നീ എന്നെ തറപ്പിച്ചൊന്നുംനോക്കണ്ടാ...... ഞാൻ നിന്നെ കൊല്ലാന് കൊണ്ടുപോകുവല്ല .... ആദർശ് ഒരു കള്ള ചിരിയുമായി പറഞ്ഞതും നന്ദ ചുണ്ടു കൂർപ്പിച്ചു പിണക്കം കാണിച്ചു കൊണ്ട് അവിടെ തന്നെ നിന്നു. ആദർശ് സ്നേഹത്തോടെ അവളെ അവനിലേക്ക് തിരിച്ചു നിർത്തികൊണ്ട് തുടർന്നു.

""എന്റെ ഭാര്യേ ...... താനിങ്ങനെ ആയാൽ എങ്ങനാ....... കല്യാണം കഴിഞ്ഞിട്ട് ഇത് വരെ നമ്മൾ ഒരുമിച്ചു outing നൊന്നും പോയിട്ടില്ലല്ലോ....നമ്മുക്കീ രാത്രി മുഴുവൻ എല്ലാടവും കറങ്ങാം ........"" (അത് കേട്ടതും കൊച്ചുകുട്ടികളെ പോലെ അവൾ അവിടെ നിന്ന് തുള്ളിചാടാൻ തുടങ്ങി...) അവളുടെ സന്തോഷം കണ്കുളുർക്കെ കാണുവാരുന്നു ആദർശ്. അവളോടുള്ള പ്രണയം അവന്റെ കാഴ്ചയെ തന്നെ മറച്ചു. നന്ദയെ അകറ്റി നിർത്തിയതിനും ഉപദ്രവിച്ചതിനും എല്ലാം അവന് സ്വയം പഴിച്ചു കൊണ്ട് തുടർന്നു. ആദർശ് :- "" നിനക്കെന്നോട് വെറുപ്പില്ലേ ...നന്ദേ........"" നന്ദയുടെ അത് വരെയുള്ള കളിയും ചിരിയും എല്ലാം അവന്റെ ചോദ്യത്തോടെ മങ്ങി അകന്നു. (ഒരു പുഞ്ചിരിയോടെ ആദർശിന്റെ കയ്യും പിടിച്ചവൾ ആകാശത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.) ""ആദർശേട്ടാ..... ഈ ചന്ദ്രനെയും തൊട്ടരുകിൽ നിക്കുന്ന നക്ഷത്രങ്ങളേയും ... കണ്ടോ.... എന്ത് ഭംഗിയാണ്.... അല്ലേ.... നക്ഷത്രത്തിന്റെ തിളക്കവും ചന്ദ്രന്റെ നിലാവും ഇല്ലാതെ രാത്രി പരിപൂർണ്ണമാവില്ല...... അത് പോലെയാ ആദർശേട്ടന്റെ ഈ കുറുമ്പൊന്നും ഇല്ലെങ്കിൽ ആദർശ് മഹാദേവ് പൂർണമാവില്ല......."" അത് കേട്ടതും ആദർശ് നിറഞ്ഞ മിഴികളോടെ നന്ദയെ ഇറുകെ പുണർന്നു. നീണ്ട നേരത്തെ നിർത്തത്തിനൊടുവിൽ നന്ദയേം ചേർത്ത് നിർത്തിക്കൊണ്ട് ആദർശ് കാറിലേക്ക് കയറി . ഇലഞ്ഞിക്ക്ൽ തറവാട്ടിൻറെ ഗേറ്റ് മറികടന്ന് ആദർശിന്റെ കാർ street light ന്റെ വെളിച്ചത്തിൽ റോഡിലേക്ക് കുതിച്ചു.

നിശബ്ദമായ വഴിയോരത്തിലൂടെ കാർ വിദൂരതയിലേക്ക് നീങ്ങി കൊണ്ടേയിരുന്നു. കാറിൻറെ window യിലൂടെ പുറത്തെ കാഴ്ചകളെല്ലാം ആസ്വദിച്ചു കാണുന്ന തിരക്കിലായിരുന്നു നന്ദ.പെട്ടെന്ന് കാർ sudden break ഇട്ടതും നന്ദ ഞെട്ടലോടെ ആദർശിലേക്ക് തിരിഞ്ഞു. ആദർശ് :- "" എന്റെ ഭാര്യേ ഇങ്ങനെ യാത്ര ചെയ്താൽ മാത്രം മതിയോ..... താനിറങ്ങിക്കേ.... നമ്മുക്ക് നല്ല ചൂട് ദോശയും ക്ട്ടനും അടിക്കാം........"" (അടുത്തുള്ള തട്ടുകട ചൂണ്ടിക്കാട്ടി ആദർശ് പറഞ്ഞു.) അതുകണ്ടതും ചിരിച്ചുകൊണ്ട് തലയാട്ടികൊണ്ട് കാറിൽ നിന്ന് നന്ദ ചാടി ഇറങ്ങി. ആദർശിൻറെ കയ്യും പിടിച്ചു തട്ടുകടയിലേക്ക് നടക്കുമ്പോൾ ലോകം കൈക്കലാക്കിയ സന്തോഷത്തിൽ ആയിരുന്നു നന്ദ. ************ നാഴികകളെല്ലാം ഇഴഞ്ഞു നീങ്ങി.ആകാശം വെളുത്തു തുടങ്ങി.കടൽ തിരകളെയും നോക്കി ആദർശിന്റെ തോളിൽ ചാഞ്ഞു കിടന്ന നന്ദ അത്യധികം സന്തോഷവതിയാരുന്നു. അവൾ പതുക്കെ തന്റെ ജീവിതപുസ്തകം ആദർശിന്റെ മുന്നിൽ തുറക്കാൻ തുടങ്ങി. നന്ദ :- ""ആദർശേട്ടനറിയുവോ ..... ഈ ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ആള് ഞാനാവും.........ഏട്ടനറിയുവോ......!!"" (ഒന്ന് നിർത്തിയതിന് ശേഷം ഒഴുകാൻ വെമ്പി നിൽക്കുന്ന കണ്ണുകളെ മുറിക്കയടച്ചുകൊണ്ട് പറഞ്ഞു തുടങ്ങി.) ""ഞാൻ ഒരു അനാഥയാണ് ........."" (ആദർശ് ഒരു ഞെട്ടലോടെയാണ് നന്ദയുടെ ഓരോ വാക്കിനും ചെവി കൊടുത്തത്.) നന്ദ :- "" കാർത്യായനി അമ്മ പ്രസവിച്ചില്ലെങ്കിലും എനിക്ക് എന്റെ അമ്മ തന്നെയാ........""

(അനുസരണ ഇല്ലാതെ ഒഴുകികൊണ്ടേയിരുന്നു കണ്ണീരിനെ പിടിച്ചു നിർത്താൻ അവൾ ശ്രമിച്ചെങ്കിലും അതിന് കഴിയുന്നുണ്ടാരുന്നില്ല.) ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നന്ദ തുടർന്നു നന്ദ :- "" കാർത്യായനി അമ്മയ്ക്കും ശങ്കരച്ഛനും എങ്ങനെയോ കിട്ടിയതാ അത്രേ എന്നെ , വലുതൊന്നും അല്ലെങ്കിലും ചെറിയ ആ വീട്ടിൽ സന്തോഷത്തോടെ ആണ് ഞങ്ങൾ ജീവിച്ചത്. ഇന്ന് വരെ ഞങ്ങളെ രണ്ടാളേം അച്ഛനോ അമ്മയോ വേർതിരിച്ചു കണ്ടിട്ടില്ല. കീർത്തന മോൾക്കും ഞാനെന്ന് വെച്ചാൽ ജീവനാണ്........ അങ്ങനെ സന്തോഷത്തോടെ പോകുകയായിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് ഇരുട്ട് നിറച്ചു കൊണ്ട് അച്ഛൻ ഞങ്ങളെ വിട്ടുപോയി. അതോടെ അമ്മയ്ക്ക് ഞങ്ങളെ നോക്കാൻ വേണ്ടി വീട്ടുജോലിക്ക് വന്ന് തുടങ്ങി. അമ്മയുടെ കഷ്ടപ്പാട് സഹിക്കാൻ വയ്യാതെ കൊണ്ടാണ് ഞാൻ എന്റെ പഠിപ്പ് അവസാനിപ്പിച്ചു നിങ്ങടെ തറവാട്ടിൽ കിട്ടുന്ന സമയമൊക്ക ജോലിക്ക് വന്നേ.... ബാക്കി സമയം കടയിൽ ജോലിയ്ക്ക് പോയി. വീട്ടിലിരുന്ന് കഷ്ടപ്പെട്ട് പഠിച്ചും ജീവിതം മുന്നോട്ട് പോയി.......!! അപ്പോഴാണ് ദൈവത്തിന്റെ പരീക്ഷണം എന്നോണം അമ്മയുടെ കാലുകൾ തളർന്ന് പോയത്.......!!അതും കൂടിയായതോടെ ഞങ്ങളുടെ ജീവിതം പൂർണമായും ഇരുട്ട് നിറഞ്ഞു. പിന്നെ അവിടുന്ന് ഈ കാലമിത്രയും ഒരു കരക്കെത്താനുള്ള നീന്തൽ ആയിരുന്നു......."" ( ആദർശിന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ കണ്ടപ്പോഴാണ് അവന് കരയുവാണെന്ന് നന്ദയ്ക്ക് മനസ്സിലായത്.)

നന്ദ ഒരു തമാശ ലാകവത്തിൽ ആദർശിനോടായി തുടർന്നു . നന്ദ :- "" അയ്യേ ..... എന്റെ ഈ പൊട്ട കഥ കേട്ടിട്ടെന്തിനാ.... ആദർശേട്ടൻ കരയുന്നേ......"" ഒരു നിമിഷം പോലും വൈകാതെ തന്നെ ആദർശ് നന്ദയെ നെഞ്ചിലേക്ക് വലിച്ചിട്ടു. എല്ലാ സങ്കടങ്ങളും പിടിച്ചു നിന്ന നന്ദയുടെ കണ്ണുനീർ ആദർശിൻറെ ഷർട്ടിനെ നനവ് പടർത്തി കൊണ്ട് ഒഴികികൊണ്ടേയിരുന്നു. (നന്ദയുടെ മുഖം കയ്യിലെടുത്തു കൊണ്ട് ആദർശ് തുടർന്നു .) ആദർശ് :-"" ആരാ...... പറഞ്ഞേ ... എന്റെ നന്ദ അനാഥയാണെന്ന് അപ്പം പിന്നെ ഞാനാരാ നിന്റെ .....?"" (ആദർശിന്റെ കുറുമ്പോട് കൂടിയുളെള ചോദ്യം കേട്ടതും നന്ദ നാണത്തോടെ പറയാൻ തുടങ്ങി.) നന്ദ :- ""അത്....... പിന്നെ ........ എന്റെ......!!"" (ആദർശിന്റെ മുഖവും അവളുടെ മറുപടി യ്ക്കായി ആകാംഷയോടെ വിടർന്നു.) നന്ദ :-"" എന്റെ പാവം കെട്ടിയോൻ......"" അതും പറഞ്ഞു നാണത്താൽ മുഖം പൊത്തി നിക്കുന്ന 🙈 നന്ദയെ ആദർശ് ചുംബനങ്ങൾ കൊണ്ട് മൂടി. ************ പ്രണയ മഴയ്ക്കൊടുവിൽ ഇരുവരും ഇലഞ്ഞിക്ക്ൽ തറവാട്ടിലേക്ക് തിരിച്ചു. സമയം 7 മണി കഴിഞ്ഞാണ് ആദർശിന്റെ കാർ ,തറവാടിന്റെ ഗേറ്റ് മറികടന്ന് മുറ്റത്തെതിയത്. അത് വരെ സന്തോഷിച്ചു നിന്ന നന്ദയുടെ ഉള്ളിൽ തീ പാറാൻ തുടങ്ങി. ആദർശിനോട് പോലും ഒന്നും മിണ്ടാതെ അവൾ തറവാടിന്റെ അകതളത്തിലേക്ക് ഓടി കയറി. ആദർശിന്റെ കൂടെ നന്ദയെ കണ്ടതും തന്റെ പണികളെല്ലാം പാളി പോയതിന്റെ നിരാശയിൽ നിക്കുവായിരുന്നു ആകൃതി. (അടുക്കളയിലേക്ക് പോകാൻ നിന്ന് നന്ദയെ ആകൃതി തടഞ്ഞു നിർത്തിക്കൊണ്ട് തുടർന്നു .)

ആകൃതി :- "" നീ ഇത്രയും നേരം ഈ തറവാട്ടിൽ ഇല്ലായിരുന്നോ......... ? എന്റെ ആദർശ് babyടെ കൂടെ എവിടാരുന്നു......... ഇത് വരെ.......?"" ആകൃതിയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി ഇല്ലാതെ നിക്കുവായിരുന്നു നന്ദ . അതുംകൂടി ആയതോടെ ആകൃതി നന്ദയുടെ നിശബ്ദതയെ മുതലെടുത്തുകൊണ്ട് ,അവളെ അടിക്കാനായി കയ്യോങ്ങിയതും.അതിനെ തടുത്തു കൊണ്ട് ആദർശിന്റെ പിടി വീണു. (ആദർശിനെ കണ്ടതും ആകൃതി അടവ് പുറത്തെടുത്തു.) ആകൃതി :- ""അ....അത് ... ആദർശ് baby .... ഇവളുണ്ടല്ലോ... ഈ നന്ദ ........!!"" ബാക്കി പറയുന്നതിന് മുന്നെ തന്നെ അവളുടെ കരണത്ത് ആദർശിൻറെ കയ്യ് പതിഞ്ഞിരുന്നു. കവിളും തടവിക്കൊണ്ട് തീയെരിയുന്ന കണ്ണുമായി ആകൃതി നന്ദയിലേക്ക് നോട്ടം പായിച്ചു നിന്നു. (ഒരു പരിഹാസ ചിരിയോടെ ആദർശ് തുടർന്നു.) ആദർശ് :- ""ഇതെന്തിനാണെന്ന് അറിയുവോ ...... ഒരു കാര്യവും ഇല്ലാതെ എന്റെ പെണ്ണിന്റെ നേർക്ക് നിന്റെ കയ്യ് പൊക്കിയതിന്....."" (ആദർശ് ഒരടിയും കൂടി ആകൃതിയ്ക്ക് കൊടുത്തു കൊണ്ട് തുടർന്നു.) ആദർശ് :- "" ഇതെന്തിനാണെന്ന് ഇപ്പം പറയാം ......ഇന്നലെ ആ കൂരാകൂരിരുട്ടത്ത് നന്ദയെ തനിച്ചാക്കിയതിന് .......!! പിന്നെ ഇവളെ ഇല്ലാണ്ടാക്കാൻ വേണ്ടി നീ പറഞ്ഞു വിട്ട ദേവയും ഗുണ്ടകളേം ഇപ്പൊ തിരക്കിയാൽ അറിയാം ഏതേലും hospitalil കാണും ...... !!അവർക്ക് കിട്ടേണ്ടത് വയർ നിറയെ കൊടുത്തിട്ടുണ്ട്......!!"" ഇതെല്ലാം ഒരത്ഭുതത്തോടെ കേട്ട് നിൽക്കുവാരുന്നു നന്ദ.തനിക്ക് വേണ്ടി ഇത്രയും വലിയ ആപത്തൊരുക്കിയ ആകൃതിയെ നന്ദ പുശ്ചത്തോടെ നോക്കി നിന്നു.

(ആകൃതിയാകട്ടെ അവൾ കുഴിച്ച കുഴിയിൽ അവൾ തന്നെ വീണു എന്ന അവസ്ഥയിൽ ആയിരുന്നു.) (അപ്പോഴാണ് ഭാഗീരഥി അവിടേക്ക് എത്തിയത് ) ഭഗീരഥി :- ""എന്താ ആദർശ് മോനെ ഇവിടെ പടക്കം പൊട്ടിയ പോലെ ഒരു ശബ്ദം കേട്ടല്ലോ........"" (ആകൃതിയെ നോക്കി ഒരു പരിഹാസത്തോടെ പറഞ്ഞതും ഉള്ളിൽ ആളി കത്തുന്ന പകയുമായി ആകൃതി ചാടി തുള്ളി അകത്തേക്ക് പോയി.) അപ്പോഴും അമ്പരപ്പ് മാറാതെ നിൽക്കുവാരുന്ന നന്ദയുടെ തോളിൽ ഒന്ന് തട്ടിയിട്ട് ആദർശ് അകത്തേക്ക് നടന്നു. (ആദർശ് പോയ വഴിയെ നോക്കി നിന്ന നന്ദയുടെ മനസ് എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് തുള്ളിച്ചാടി.) ആദർശ് പോയയുടനെ ഭഗീരഥി തുടർന്നു. ഭഗീരഥി :- "" എന്റെ നന്ദ കുട്ടി എന്തിനാ ....ആകൃതിയുടെ താളത്തിനൊത്ത് നിക്കുന്നേ.......? അവൾ നിന്നെ ദ്രോഹിക്കുകയെയുള്ളു.... കുട്ടീ.......!!"" (നന്ദ ഒന്നും മിണ്ടാതെ ഭഗീരഥിയുടെ ഓരൊ വാക്കുകളും കേട്ടു നിന്നു.) പെട്ടെന്ന് എന്തോ ഓർത്ത പോലെ തല ചികഞ്ഞു കൊണ്ട് ഭഗീരഥി നന്ദയോടായി തുടർന്നു. ഭഗീരഥി :- "" രാവിലെ എണീറ്റപ്പോൾ തൊട്ട് നന്ദ മോളേം തപ്പി നടക്കുവാ കീർത്തന മോള്........!!"" നന്ദ അപ്പോഴാണ് കീർത്തനയെ പറ്റി ഓർത്തുകൊണ്ട് വെപ്രാളത്തോടെ അടുക്കളയിലേക്ക് ഓടി. അടുക്കള സ്ലാവിന്റെ മുകളിൽ പുട്ടും തട്ടി യിരിക്കുന്നു കീർത്തനയെ കണ്ടതും നന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. (ചെന്നപാടെ ആദിത്യയയോട് കുശലം പറഞ്ഞിരുന്ന കീർത്തന യുടെ അടുത്ത് ചെന്നിരുന്നു കൊണ്ട് നന്ദ തുടർന്നു.)

നന്ദ :- "" ആഹാ...... വീട്ടിലെ പോലെ ഇവിടെയും തുടങ്ങിയോ....... ഫുഡടി......."" പുട്ട് തിന്നുന്ന ഇടക്കൂടെ ഒരു വളിച്ച ചിരി പാസ്സാക്കിയിട്ട് കീർത്തന വീണ്ടും പുട്ടിലേക്ക് concentrate ചെയ്യാൻ തുടങ്ങി. (ആദിത്യ ഇതെല്ലാം ചിരിച്ചുകൊണ്ട് നോക്കി കാണുവാരുന്നു.) കീർത്തന :- ""ആദിയേച്ചി .....ഒരു കുറ്റി പുട്ട് കൂടി......!!"" (കീർത്തന കഴിക്കുന്നതിന്റെ ഇടയ്ക്കു പറഞ്ഞു.) നടുവിന് കയ്യും താങ്ങി നിന്നുകൊണ്ട് നന്ദ തുടർന്നു നന്ദ :- "" എന്റെ ആദിയേച്ചി നിങ്ങൾ ഇത്ര പെട്ടെന്ന് friends ആയോ........!!"" (ആദിത്യ കുലുങ്ങി ചിരിച്ചുകൊണ്ട് പറയാൻ തുടങ്ങി.) ആദിത്യ :- ""എന്റെ പൊന്നു നന്ദേ ..... ഈ കിലുക്കാൻ പെട്ടി ഇവിടെ വന്നിരുന്നപ്പോൾ തൊട്ട്....ദേ ഈ നിമിഷം വരെ വായടച്ചിട്ട് വേണ്ടെ......!! പിന്നെ നിന്നെ പോലെ തന്നെയാ... ഈ കുരിപ്പും......"" ആദിത്യ യയുടെ വർത്തമാനം കേട്ട് രണ്ടാളും ഒരു വളിച്ച ചിരി പാസ്സാക്കി അവിടെ തന്നെ നിന്നു..... ************ കൂട്ടിലേക്ക് ചേക്കേറാനുള്ള കിളികളുടെ കലപില ശബ്ദത്തോടെ ആകാശം ഇരുട്ടി തുടങ്ങി . ഇലഞ്ഞിക്ക്ൽ തറവാട്ടിൻറെ മുറ്റത്ത് ഒരു ജീപ്പ് വന്ന് നിന്നു.യുവത്ത്വം തുളുമ്പുന്ന മൂന്ന് ചെറുപ്പക്കാർ അതിൽ നിന്നും ഇറങ്ങി തറവാട്ടിൻറെ അകത്തേക്ക് നോട്ടം പായിച്ചു നിന്നു. മൂരി നിവർന്നു കൊണ്ട് അതിലൊരു ചെറുപ്പക്കാരൻ അകത്തേക്ക് നീട്ടി വിളിച്ചു. ""ഇവിടാരുമില്ലെ........""

(അപ്പോഴാണ് ദാവണി ചുറ്റി കീർത്തന അവിടേക്ക് വന്നത്. ) വന്നപാടെ അവൾ പുറത്ത് നിക്കുന്ന ആ ചെറുപ്പക്കാരെ നോക്കി അവരാരാണെന്ന ചിന്തയിൽ നെറ്റി ചുളിച്ചുകൊണ്ട് വന്നിടത്ത് തന്നെ നിന്നു. (അതിലൊരു ചെറുപ്പക്കാരൻ അവളോടായി ചോദിച്ചു തുടങ്ങി.) ""ഏയ് സ്വപ്ന ജീവി...... നീയാരാ.........? ഇവിടെ ആരുമില്ലേ.........?"" (അത് കേട്ടതും കീർത്തന കലി തുള്ളി കൊണ്ട് പറഞ്ഞു തുടങ്ങി .) കീർത്തന :- ""അത് കൊള്ളാം ഞങ്ങളുടെ തറവാട്ടിൽ വന്നിട്ട് ഞാൻ ആരാണെന്നോ.......?"" (അതും കേട്ടുകൊണ്ട് അയാൾരോഷത്തോടെ തുടർന്നു.) ""എടീ അഹങ്കാരി......."" (അതും കേട്ടാണ് ആദർശ് അവിടേക്ക് എത്തിയത്.) ആദർശ് :- "" അല്ലാ..... എന്റെ അനിയൻ കുട്ടനെന്താ അവിടെ തന്നെ നിന്നു കളഞ്ഞത്.......!!"" ആദർശ് അവരെ നോക്കി ചിരിയോടെ പറഞ്ഞതും അക്കിടി പറ്റി പോയത് മനസ്സിലായി കീർത്തന അവർക്ക് നേരെ ഒരു വളിച്ച ചിരി പാസ്സാക്കിയിട്ട് മുങ്ങാൻ തുടങ്ങിയതും ആദർശ് അവളെ പിടിച്ചു നിർത്തി. ആദർശ് :- "" കീർത്തന മോളെ ഇതാണ് എന്റെ അനിയൻആയുഷ് മഹാദേവ്..! ആഹാ ഇവന്മാരും ഉണ്ടാരുന്നോ നിന്റെ കൂടെ....."" ആയുഷിന്റെ friends ആയ യദ്ധുരാജിനേയും *സിദ്ധാർത്ഥ് രഘുറാമിനേയും *നോക്കി ആദർശ് പറഞ്ഞു. അപ്പോഴാണ് തൂവെള്ള സെറ്റ് സാരിയിൽ മിന്നി തിളങ്ങി നന്ദ അവിടേക്ക് എത്തിയത്. തൊട്ട് മുന്പിൽ നിക്കുന്ന ആരേയും മനസ്സിലാവാതെ ആദർശിന്റെ മുഖത്തും അവരുടെ മുഖത്ത് മാറി മാറി നോക്കുകയാരുന്നു നന്ദ.

നന്ദയുടെ നിഷ്കളങ്കമായ നിർത്തം കണ്ടപ്പാടെ ആയുഷ് ആദർശിന്റെ തോളിൽ കയ്യിട്ടോണ്ട് അവളുടെ അടുത്തേക്ക് വന്നു കൊണ്ട് തുടർന്നു. ആയുഷ് :- ""ഇതാണല്ലേ ഏട്ടന് കെട്ടിയ വേലക്കാരി നന്ദ......."" (അത് കേട്ടതും ഒരു പിടച്ചിലോടെ നന്ദയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.) പെട്ടെന്ന് തന്നെ ആയുഷ് നന്ദയുട ഇരു കൈകളും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി. ആയുഷ് :- ""ഇയ്യോ.... എന്റെ ഏട്ടത്തി കരയല്ലേ....... ഞാൻ ഒരു തമാശയ്ക്ക് പറഞ്ഞയല്ലേ......!! എന്റെ നന്ദേട്ടത്തി ഇത്ര തൊട്ടാവാടി ആയാലോ...... "" (നന്ദയെ നോക്കി അങ്ങനെ പറഞ്ഞതും കണ്ണീർ നിറഞ്ഞ കണ്ണുകളിൽ ആനന്ദം വിടരാൻ തുടങ്ങി.) ആയുഷ് ഒരു പുഞ്ചിരിയോടെ അവന്റെ friendsനെ പരിചയപ്പെടുത്താൻ തുടങ്ങി. ആയുഷ് :- ""ഏട്ടത്തീടെ പേടി ഇത് വരെ മാറിയില്ലേ....... ഇങ്ങനെ പേടിച്ചു നിക്കാതെന്നേ.........ഇനി ഇവരെയൊക്കെ പരിചയപ്പെടുത്താം ഇത് എന്റെ college mates യദ്ധുരാജും and സിദ്ധാർത്ഥ് രഘുറാം."" നന്ദ അവർക്കെല്ലാം മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നിക്കുമ്പോൾ ആണ് ആകൃതിയുടെ വരവ്. (ആകൃതിയെ കണ്ടതും അവൾക്ക് നേരെ ഒരു വളിച്ച ചിരി പാസ്സാക്കിയിട്ട് തുടർന്നു.) ആയുഷ് :- "" ആഹാ..... നീ ഇവിടെ ഉണ്ടായിരുന്നോ....... അപ്പം അതാണല്ലേ എന്റെ പാവം ഏട്ടത്തീടെ മുഖം ഇങ്ങനെ വാടിയിരിക്കുന്നേ......."" (അത് കേട്ടതും പല്ലും ഞെരിച്ചുകൊണ്ട് ആകൃതി തുടർന്നു.) ആകൃതി :- ""ഓഹോ..... വന്ന് കേറിയില്ല അതിന് മുന്നെ തന്നെ നീ ഇവനേം കയ്യിലാക്കിയല്ലേ.......""

നന്ദയെ വേദനിപ്പിക്കാൻ തുടങ്ങിയതും ആദർശിൻറേം ആയുഷിൻറേം മുഖം ഒരുപോലെ ക്രോധത്തിൽ ആളിക്കത്തി. ആദർശ് അവൾക്ക് നേരെ നീങ്ങിയതും നന്ദ അരുതെന്ന് പറഞ്ഞുകൊണ്ട് അവനെ പിന്തിരിച്ചു. നന്ദയിലെ നന്മ കണ്ടതും യദ്ധുവും സിദ്ദുവും അവളെ അത്ഭുതത്തോടെ നോക്കി നിന്നു. (അപ്പോഴാണ് ആയുഷിന്റെ ശ്രദ്ധ ആകൃതിയുടെ വീർത്തു ചുവന്ന കവിളിൽ എത്തിയത്.) ആയുഷ് :- "" ആഹാ ...... എന്താടി ആകൃതി നിന്റെ കവിളത്ത് rose powder ഇട്ടേക്കുവാണോ.......'" (ആകൃതിയെ കളിയാക്കി ചിരിച്ചുകൊണ്ട് ആയുഷ് പറഞ്ഞതും എല്ലാരുടേം നോട്ടം അവളുടെ കവിളിലേക്ക് തിരിഞ്ഞു.) (ആദർശ് ഒരു ചിരിയോടെ തുടർന്നു.) ആദർശ് :- ""അത് നീ പറഞ്ഞത് ശരിയാണ് ആയുഷ്......!!! രാവിലെ ഇത് പോലൊരു comedy ആകൃതി പറഞ്ഞു.അത് കേപ്പോൾ എനിക്ക് അങ്ങോട്ട് തീര സഹിച്ചില്ല പിന്നെ ഒന്നും നോക്കിയില്ല rose powder കൊണ്ട് മൂടിയില്ലേ........!!""

(അവിടമാകെ അവളെ നോക്കി പൊട്ടി ചിരി നിറഞ്ഞു. അതുംകൂടി ആയതോടെ ആകൃതി ഒരു നിമിഷം പോലും കളയാതെ അകത്തേക്ക് പോയി.) അപ്പോഴാണ് നന്ദയുടെ ശ്രദ്ധ കുഴഞ്ഞു വന്ന മൂവരിലേക്കും തിരിഞ്ഞത്. നന്ദ:- "" വന്നകാലെ ഇവിടെ തന്നെ നിക്കാതെ അകത്തേക്ക് വരു......."" (നന്ദ സൗമ്യതയോടെ പറഞ്ഞുകൊണ്ട് അകത്തേക്ക് നടന്നു.) അപ്പോഴാണ് ആയുഷ് കീർത്തനയ്ക്ക് നേരെ തിരിഞ്ഞു കൊണ്ട് തുടർന്നു. ആയുഷ് :-"" ഇനി അകത്തേക്ക് കയറാലോ അല്ലേ.......!!"" (കീർത്തനയെ നോക്കി ഒരു കള്ള ചിരിയുമായി ആയുഷ് അങ്ങനെ പറഞ്ഞതും ,ജെറ്റ് പോകുന്ന സ്പീഡിൽ കീർത്തന അകത്തേക്ക് വലിഞ്ഞു. ആദശിനോടൊപ്പം മൂന്നാളും അകതളത്തിലേക്ക് കടക്കുമ്പോഴും പ്രണയം തുളുമ്പുന്ന കണ്ണുമായി നന്ദയെ നോക്കുന്ന യദ്ധുവിനെ ആകൃതി മാത്രമേ കണ്ടുള്ളൂ.......... എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി വിജയീ ഭാവത്തിൽ ആകൃതി നന്ദയിലേക്ക് നോട്ടം പായിച്ചു നിന്നു. നന്ദയുടെ സന്തോഷത്തിനെല്ലാ തിരശീല വീഴാൻ പോവാണെന്ന് പാവം അവൾ അറിഞ്ഞിരുന്നില്ല...........""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story