ചെമ്പകം🌹: ഭാഗം 9

chembakam noora

എഴുത്തുകാരി: നൂറ

പ്രണയം തുളുമ്പുന്ന കണ്ണുമായി നന്ദയെ നോക്കുന്ന യദ്ധുവിനെ ആകൃതി മാത്രമേ കണ്ടുള്ളൂ........ എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടി വിജയീ ഭാവത്തിൽ ആകൃതി നന്ദയിലേക്ക് നോട്ടം പായിച്ചു നിന്നു. നന്ദയുടെ സന്തോഷത്തിനെല്ലാ തിരശീല വീഴാൻ പോവാണെന്ന് പാവം അവൾ അറിഞ്ഞിരുന്നില്ല......... അകത്തളത്തിലെത്തിയ എല്ലാവരും തന്നെ ഡൈനിങ് ടേബിളിന് ചുറ്റും സ്ഥാനം പിടിച്ചിരുന്നു. വന്നിട്ട് കൈ പോലും കഴുകാതെ ഇരിക്കുന്ന ആയുഷിനെ കളിയാക്കി ചിരിക്കുവാരുന്നു സിദ്ധാർത്ഥ്. അപ്പോഴാണ് അടുക്കളയിൽ നിന്ന് ട്രേയിൽ ഭക്ഷണവുമായി വരുന്ന നന്ദയിൽ ആയിരുന്നു യദ്ധുവിന്റെയും ആദർശിൻറെയും നോട്ടം. (ചെന്നപാടെ എല്ലാവർക്കും ഭക്ഷണം വിളമ്പുന്ന തിരക്കിൽ നിന്ന നന്ദയിലേക്ക് ആയുഷ് പറഞ്ഞു തുടങ്ങി.) ആയുഷ് :- "" അതേ ഏട്ടത്തി...... ഞാൻ ഒരു കാര്യം ചോദിക്കട്ടെ...... സത്യത്തിൽ ഏട്ടത്തി ഞങ്ങളെക്കാൾ എത്രയോ ഇളയതാണ് ..... so..., ഞാൻ ഏട്ടത്തി എന്ന വിളി മാറ്റി വേറെന്തേലും വിളിച്ചോട്ടെ...... (ആയുഷ് 😁ചിരിച്ചുകൊണ്ട് ചോദിച്ചതും നന്ദയുടെ ചൊടിയിൽ ഒരു പുഞ്ചിരി മൊട്ടിട്ടു.)

നന്ദ :- "" അതിനെന്താ ആയുഷ് എന്ത് വേണമെങ്കിലും വിളിച്ചോ...... ചീത്ത മാത്രം വിളിക്കല്ലേ..........😁"" (ആയുഷ് ഒരു വളിച്ച ചിരി പാസ്സാക്കിയിട്ട് അവിടെ തന്നെ ഇരുന്നു.) നന്ദയുടെ കുലിങ്ങിചിരിച്ചുകൊണ്ടുള്ള വർത്തമാനം കേട്ടാണ് കീർത്തന അവിടേക്ക് വന്നത്. കീർത്തന :- ""ആഹാ........ ഈ നട്ട പാതിരായ്ക്ക് തന്നെ തുടങ്ങിയോ ചേച്ചീടെ ചളിയടി.......!!"" നന്ദ ഒന്നു ഇളിച്ചുകാണിച്ചെട്ട് കീർത്തനേടെ ചെവിക്കു പിടിച്ച് ചെറുതായിട്ടൊന്ന് കറക്കിയതും ഡൈനിങ് ടേബിളിലിരുന്ന ആകമാനം പേരും ചിരിയിലായി......!! നന്ദയുടെ ചെവിയിലുള്ള പിടുത്തം അയഞ്ഞതും കീർത്തന ഒറ്റ കുതിപ്പിന് ആയുഷിന്റെ chairന്റെ പിന്നിൽ വന്നു നിന്നുകൊണ്ട് നന്ദയെ നോക്കി കൊഞ്ഞനം കുത്തി കാണിക്കാന് തുടങ്ങിയതും നന്ദ അത് പോലെ തിരിച്ചു കാണിച്ചു. നന്ദയുടെ പ്രവർത്തി കണ്ടതും എല്ലാവരിലും സന്തോഷത്തിന്റെ പൂത്തിരി മിന്നി തുടങ്ങി. കീർത്തന chairil കയ്യും താങ്ങി കൊണ്ട് പറഞ്ഞു തുടങ്ങി. കീർത്തന :- ""ഹാവൂ.... ആശ്വസം ... ഇന്നത്തേക്ക് ഉള്ളത് വയർ നിറയെ കിട്ടിയല്ലോ......!!"" (കീർത്തന അങ്ങനെ പറഞ്ഞതും ആയുഷ് chair ഇൽ നിന്ന് പുറകിലേക്ക് തല ചരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു. ) അപ്പോഴാണ് രാവിലത്തെ അക്കിടിയുടെ കാര്യം കീർത്തന ഓർത്തതും അവിടുന്ന് സ്കൂട്ടായി.

(ആയുഷ് കീർത്തനയുടെ ഓട്ടം നോക്കി ഒന്ന് ചിരിച്ചതിന് ശേഷം നന്ദയിലേക്ക് തിരിഞ്ഞു.) ആയുഷ് :-"" അല്ല .... ഏട്ടത്തി.... നമ്മൾ എവിടാ പറഞ്ഞു നിർത്തിയത്.....!!!"" (തലയും കൈ വെച്ച് നീണ്ട ആലോചനയിൽ ഇരുന്ന ആയുഷിനെ കളിയാക്കി കൊണ്ട് സിദ്ധാർത്ഥ് തുടർന്നു.) സിദ്ധാർത്ഥ് :- ""_എടാ മണ്ടാ.......!!! ഏട്ടത്തിന്ന് വിളിക്കുന്നത് മാറ്റുന്നേനെ പറ്റി....... അല്ലേലും ഇവൻ അരണയുടെ ജന്മമാ........'" (യദ്ധുവിന്റെ തോളിൽ തട്ടിക്കൊണ്ട് സിദ്ധാർത്ഥ് അങ്ങനെ പറഞ്ഞതും ആദർശ് പറഞ്ഞു തുടങ്ങി.) ആദർശ് :-"" ആഹാ ..... അത് കൊള്ളാമല്ലോ അരണ ഇവന് പറ്റിയ പേരാണ് കേട്ടോ.........."" അപ്പോഴാണ് എന്തോ ആലോചനയിൽ മുഴുകി ഇരുന്ന യദ്ധു അവിടമാകെ ഉറക്കെ വിളിച്ചു പറഞ്ഞത്. യദ്ധു :-"" കിട്ടി പോയി.........പേര് കിട്ടിപ്പോയി........"" (യദ്ധുവിന്റെ ഉല്ലാസം കണ്ട് എല്ലാരും ഞെട്ടലോടെ അവനിലേക്ക് നോട്ടം പായിച്ചു.) ആയുഷ് :- ""എന്താടാ.... യദ്ധു നിനക്ക് വട്ടായോ.......... "" യദ്ധുവിന്റെ തോളിൽ കുലുക്കി കൊണ്ട് സിദ്ധാർത്ഥ് ചോദിച്ചു. യദ്ധു :- ""എന്താ അളിയാ .... ഞാൻ ഒരു നല്ല കാര്യം പറയാൻ വന്നപ്പോൾ എല്ലാവരും nut പോയ അണ്ണാനെ പോലെ നിക്കുന്നത്......."" (യദ്ധു ചിരിച്ചുകൊണ്ട് പറഞ്ഞതും ആയുഷും സിദ്ധാർത്ഥും ഒരുപോലെ അന്തം വിട്ടു നിന്നു.)

ആയുഷ് :- ""എടാ ..... സിദ്ധു..... നീ എന്നെ ഒന്ന് പിച്ചിക്കേ...... ഇത് നമ്മടെ യദ്ധു തന്നെ അല്ലേ..... ? കോളേജിൽ വെച്ച് കമാന്ന് അക്ഷരം മിണ്ടാത്തവനാ.... ഇവിടെ വന്നപ്പോഴേക്കും എന്നെ പോലെ വാ തുറന്നാൽ ചളി അടിക്കുന്നു........."" നന്ദയും ആദർശും ഇതെല്ലാം കേട്ട് പരസ്പരം നോക്കി നിന്നു ചിരിക്കുവാരുന്നു. (സിദ്ധാർത്ഥ് പെട്ടെന്ന് പറഞ്ഞു തുടങ്ങി.) സിദ്ധാർത്ഥ് :-"" അല്ല യദ്ധു നിനക്ക് എന്ത് പേരാണ് കിട്ടിയ നന്ദയെ വിളിക്കാനായീ......"" (യദ്ധു പറയുന്നതിന് മുന്നെ തന്നെ ആയുഷ് ഇടയ്ക്ക് കേറി പറഞ്ഞു . ആയുഷ് :- ""നന്ദേട്ടത്തിക്ക് ഏറ്റവും ചേരുന്ന പേര് വായാടി മറിയം ...... പൊളിച്ചില്ലേ......."" (എല്ലാവരും ഒരു അവിഞ്ഞ ചിരി പാസ്സാക്കിയിട്ട് യദ്ധുവിലേക്ക് തിരിഞ്ഞു.) യദ്ധു :-"" ഒന്ന് നിർത്തി പോടാ ആയുഷ് മോനെ നിന്റെ ചളിയടി......."" (ആയുഷ് മുഖം കൂർപ്പിച്ചൊന്ന് യദ്ധുവിനെ നോക്കിയിട്ട് foodലേക്ക് തന്നെ concentrate ചെയ്യാന് തുടങ്ങി.) (യദ്ധു വീണ്ടും പറഞ്ഞു തുടങ്ങി.) യദ്ധു :-"" നന്ദയെ ഇനി മുതൽ നന്ദൂസ് എന്ന് വിളിച്ചാ മതി......!!"" നന്ദ യോടുള്ള പ്രണയം യദ്ധുവിൽ മിന്നിത്തിളങ്ങി.. (അത് കേട്ടതും എല്ലാവരുടേയും കണ്ണുകൾ വിടരാൻ തുടങ്ങി.) ആയുഷ് :-"" ആഹാ.... അസ്സലായിട്ടുണ്ട്...!! എന്റെ ഉണ്ണിക്ക് ഇത്രയും കഴിവുണ്ടെന്ന് ആരും പറഞ്ഞില്ല... ഞാനൊട്ട് അറിഞ്ഞുമില്ല....!!""

(കണ്ണൊക്കെ തുടക്കുന്ന പോലെ കാണിച്ചിട്ട്. വലിയ dialogue അടിച്ച വീരവാധത്തിൽ അവനവിടുന്ന് കീർത്തനെയെ ലക്ഷ്യമാക്കി അകത്തേക്ക് പോയി.) അപ്പോഴാണ് ശത്രു പക്ഷം എല്ലാവരും തന്നെ കോണി പടിയിറങ്ങി താഴേക്ക് വന്നത്. ആദർശിന്റെ അടുത്തായി ആകൃതി chair നീക്കിയിട്ടിരുന്നതും. നന്ദിയുടെ മുഖം വാടി വിളരാൻ തുടങ്ങി. ആകൃതി :- ""ആദർശ് .... Baby...... എനിക്ക് കുറെ കാര്യങ്ങൾ സംസാരിക്കാന് ഉണ്ട്....."" (ആകൃതിയുടെ സംസാരം കേട്ട് പല്ലും ഞെരിച്ചുകൊണ്ട് അകത്തേക്ക് പോകാന് തുടങ്ങിയ ആദർശിനോട് പ്രതാപ വർമ്മ പറഞ്ഞു തുടങ്ങി.) പ്രതാപ വർമ്മ :-"" എന്താ.... ആദർശ് നീ ഈ കാണിക്കുന്നത്..... നാളെ നിന്റെ ഭാര്യ ആകേണ്ട കുട്ടിയാ ആകൃതി........ അവളുടെ കാര്യങ്ങൾ കേൾക്കണ്ടത് നീയല്ലേ......"_ എല്ലാം ഹൃദയം നറുങ്ങുന്ന വേദനയോടെ കേൾക്കുകയാരുന്ന നന്ദ അവിടെ തന്നെ തറഞ്ഞു നിന്നു. ആദർശ് chair വലിച്ചു ദൂരേക്ക് എറിഞ്ഞു കൊണ്ട് പ്രതാപ വർമ്മയിലേക്ക് തിരിഞ്ഞു . ആദർശ് :-"" stop it അച്ഛാ........ ഇലഞ്ഞിക്ക്ൽ തറവാട്ടിലെ ആദർശ് മഹാദേവിന് ഒരു ഭാര്യയെ ഉള്ളു അത് ഈ അളക നന്ദയാണ്.....!! ഇനി ആ സ്ഥാനം പിടിച്ചുപറ്റാൻ ആരും ഇവിടെ അടുപ്പത്ത് വെള്ളം വെക്കണ്ടാ........."" (ആകതിയെ തറപ്പിച്ചൊന്നു നോക്കി പറഞ്ഞതിനു ശേഷം അകത്തേക്ക് പോയി.)

ആദർശിൻറെ വാക്കുകളിൽ അത്യധികം ക്രോധത്തിൽ നിന്ന പ്രതാപ വർമ്മ ഡൈനിങ്ങ് ടേബിളിന്റെ അടുത്ത് നിന്ന് ഒരൂക്കോടെ ചാടിയെഴുന്നേറ്റു മുറിയിലേക്ക് പോയി. അതുംകൂടി ആയതോടെ വാസുരിയും സുമംഗല ദേവിയും നന്ദിയുടെ അടുത്തേക്ക് ചീറിപ്പാഞ്ഞടുത്തു. വാസുരി :- "" എടീ വേലക്കാരി...... നീ ഇവിടെ അധികകാലം വാഴാമെന്ന് സ്വപ്നം കാണണ്ടാ........!! പിന്നെ ആദർശിന്റെ വാക്ക് കേട്ട് ഇവിടെ സുഖിച്ചു ജീവിക്കാം എന്ന് കരുതുകയും വേണ്ട......."" (വാസുരി ആളിക്കത്തി പറഞ്ഞതും ഒന്നും മിണ്ടാതെ കരയാൻ മാത്രമേ നന്ദയ്ക്ക് കഴിഞ്ഞുള്ളൂ.) സുമംഗല ദേവി :-"" എന്റെ മോന്റെ ജീവിതത്തിൽ നിന്ന് എന്നന്നേക്കുമായി നിന്നെ ഇല്ലാണ്ടാക്കിയിരിക്കും........."" (അതും പറഞ്ഞു നന്ദയെ അടിക്കാനായി സുമംഗല ദേവി കയ്യ് പൊക്കിയതും യദ്ധു അവരെ തടുത്തു.) യദ്ധു :- ""മതി ആന്റി...... ഈ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നേ........ ഞാൻ നിങ്ങടെ വീട്ടിലെ ആരുമല്ലായിരിക്കാം പക്ഷേ ഇതൊന്നും കണ്ട് പ്രതികരിക്കാതിരിക്കാൻ ഈ യദ്ധുരാജിന് കഴിയില്ല....!!"" (പകയാൽ കത്തിയെരിയുന്ന കണ്ണുകളുമായി സുമംഗല ദേവി യദ്ധുവിലേക്ക് തിരിഞ്ഞു കൊണ്ട് തുടർന്നു.) സുമംഗല ദേവി :- ""ഇന്നലെ കയറി വന്ന നിനക്കെന്ത് ധൈര്യം ഉണ്ടായിട്ടാ ഈ സുമംഗല ദേവിയ്ക്ക് നേരെ വാക്ക് ഉയർത്തിയത്...... പിന്നെ നീ ഇവളുടെ ആരാ......? ഇവൾക്ക് വക്കാലത്ത് പിടിക്കാൻ വേണ്ടി......""

യദ്ധു :- ""ഞാൻ ആരുമല്ല...... പക്ഷെ ഈ പാവത്തിനെ ഇങ്ങനെ ഉപദ്രവിക്കുന്നത് കണ്ട് നിക്കാൻ മാത്രം നട്ടെല്ലില്ലാത്തവനല്ല...... "" (അത് കേട്ടതും നന്ദയെ ഒന്ന് നോക്കിയതിനു ശേഷം ചാടി തൂള്ളി മൂന്നാളും അകത്തേക്ക് പോയി.) നന്ദ നന്ദി സൂചകത്തോടെ യദ്ധുവിന് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി. അപ്പോഴും യദ്ധുവിന്റെ പ്രതികരണത്തിൽ ഇമ ചിമ്മാതെ നിക്കുവാരുന്ന സിദ്ധാർത്ഥ് ഓടി വന്നു യദ്ധുവിന് shake handum നൽകി കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. സിദ്ധാർത്ഥ് :- ""കലക്കി മോനെ ....... നീ ചെയ്തത് തന്നെയാ ശരി...... അവരുടെ വർത്തമാനം കേട്ടപ്പോൾ എന്റെ കയ്യും തരിച്ചു കയറിയതാണ്........"" (അവർ രണ്ടാളും അതും പറഞ്ഞു ആയുഷിന്റെ മുറിയിലേക്ക് നടന്നു.) അവിടെ ചെന്നെങ്കിലും ആയുഷിനെ കാണാൻ കഴിഞ്ഞില്ല... അപ്പോഴാണ് അടുക്കളയിലേക്ക് ജനലിലൂടെ ആഞ്ഞുകിടന്ന് എത്തിനോക്കുന്ന ആയുഷിനെ കണ്ടതും രണ്ടാളുടേം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. രണ്ടാളും ശബ്ദം ഉണ്ടാക്കാതെ പയ്യെ ചെന്ന് ആയുഷിനെ പിറകിൽ നിന്ന് ""ഠോ......."" എന്ന് ശബ്ദം ഉണ്ടാക്കിയതും . ആയുഷ് ഞെട്ടി തിരിഞ്ഞു ഓടാൻ തുടങ്ങി.അപ്പോഴാണ് അവനെ തന്നെ നോക്കി ചിരിച്ചുകൊണ്ട് നിക്കുന്ന യദ്ധുവിനേം സിദ്ധാർത്ഥിനേം കണ്ടത്. ആയുഷ് അവിടെ നിന്ന് തപ്പി തടയാൻ തുടങ്ങിയതും , യദ്ധു ചിരിച്ചുകൊണ്ട് തുടർന്നു.

യദ്ധു :- "" എന്താ ആയുഷ് മോനെ നിനക്കൊരു കള്ള ലക്ഷണം........ !! വന്നപ്പോൾ തൊട്ട് ഞങ്ങൾ ശ്രദ്ധിക്കുവാ.... അടുക്കളയിലേക്കുള്ള മോന്റെ ഈ നോട്ടം.....!!"" (യദ്ധുവിൻറെ വാക്കുകൾക്ക് തലയാട്ടി നിൽക്കുവാരുന്നു സിദ്ധാർത്ഥും.) അവിടെ നിന്ന് നൈസായിട്ട് മുങ്ങാൻ തുടങ്ങിയ ആയുഷിനെ കയ്യോടെ പൊക്കി കൊണ്ട് അവർ റൂമിലേക്ക് പോയി. ************ രാത്രിയെ വരവേറ്റുകൊണ്ട് ഇലഞ്ഞിക്ക്ൽ തറവാടിനെ ഇരുട്ട് മൂടി. വേദനകളെ കടിച്ചമർത്തി നിന്ന നന്ദ കീർത്തനയെ കണ്ടതും ഒരുവേള അവളുടെ വേദനയെല്ലാം അണപൊട്ടി ഒഴുകാൻ തുടങ്ങി. കീർത്തന :- ""എന്റെ നന്ദേച്ചിയെന്തിനാ കരയുന്നേ..... !! ആ മൂന്നെണ്ണത്തിനും വട്ടാ....... എന്റെ ചേച്ചി കുട്ടി അവരുടെ വാക്കുകൾ കേട്ട് തളരാനുളെളതല്ല.......!!"" (കീർത്തനയുടെ വാക്കുകൾ നന്ദയെ ഏറെ ആശ്വാസപ്പെടുത്തി.) (കീർത്തനയുടെ കളിയും ചിരിയും എല്ലാം ആയപ്പോൾ നന്ദ വേദനകളയൊക്കെ മറക്കാൻ തുടങ്ങി.) രാത്രി കൂടുതൽ ഇരുണ്ട് തുടങ്ങിയതും നന്ദ ജോലികളെല്ലാം അവസാനിപ്പിച്ചു മുറിയിലേക്ക് നടന്നു.കീർത്തനയും അവളുടെ മുറി ലക്ഷ്യമാക്കി നടന്നു. ************ മുറിയിൽ ചെന്നപാടെ നന്ദ ആദർശിനെ ആകമാനം തിരയാൻ തുടങ്ങി. ബാല്കണിയിലൂടെ തഴുകി വന്ന ചീളുകാറ്റ് നന്ദയിലേക്ക് എത്തിയതും അവൾക്ക് മനസ്സിലായി ആദർശ് അവിടെയുണ്ടന്ന്. പിന്നെ ഒന്നും നോക്കാതെ നന്ദ അവിടേക്കോടി... ""ആദർശേട്ടാ........"' എന്നും വിളിച്ചുകൊണ്ട് അവൾ ഓടിച്ചെന്നു കെട്ടി പിടിച്ചു.

(ആദർശ് നന്ദയെ ചേർത്ത് പിടിച്ചു കൊണ്ട് തുടർന്നു.) ആദർശ് :-"" എന്റെ നന്ദേ...... ഞാൻ ഇനി പറയാൻ പോകുന്ന കാര്യം ശ്രദ്ധിച്ചുകേൾക്കണം..... ഇന്ന് നീ ഒറ്റയ്ക്കല്ല ഒപ്പം ഞങ്ങൾ എല്ലാവരും ഉണ്ട്....... ഇനിയും അവർ നിന്നെ ഉപദ്രവിക്കാൻ വരും അത് കൊണ്ട് തന്നെ നീ ഇനി പ്രതികരിക്കണം .നിന്റെ ഈ നിശബ്ദതയാണ് അവരുടെ ധൈര്യം....... "" (നന്ദ അതെല്ലാം തലയാട്ടി കേട്ടുകൊണ്ട് ബാല്കണിയിൽ തന്നെ നിന്നു. കളിയും ചിരിയും ആയി രണ്ടാളും അവിടെ തന്നെ പ്രണയം നിമിഷങ്ങൾ കൈമാറി നിന്നു.) ************ രാത്രിയുടെ ഇരുട്ടിനെ തുടച്ചുനീക്കി കൊണ്ട് പുലരിയുടെ തണുത്ത ഗണം ഇലഞ്ഞിക്ക്ൽ തറവാടിനെ പുൽകി ഉണർത്തി. കണ്ണിൽ വെളിച്ചം തട്ടിയപ്പോഴാണ് നന്ദ ചാടി എണീറ്റത്. നന്ദം:- ""എന്റെ ദൈവമേ...... ഇന്നെന്റെ അവസാനമായിരിക്കും ..... വാസുരി ചെറിയമ്മ ഇപ്പം തന്നെ അടുക്കളയിൽ എത്തിയിട്ടുണ്ടാവും....."" നന്ദ ആത്മഗതിച്ചുകൊണ്ട് മുറിയിലേക്ക് പോകാന് തുടങ്ങിയതും ആദർശ് അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു. നന്ദയുടെ നെറ്റിയീലേക്ക് ചാഞ്ഞു കിടന്ന മുടിയിഴകളെ ആദർശ് പതിയെ അതിനെ ഓരോന്നായിഒതുക്കി കൊണ്ട് തുടർന്നു. ആദർശ് :- "" എന്റെ നന്ദകുട്ടി ഈ രാവിലെ തന്നെ ദൈവത്തോട് പരാതി പറഞ്ഞു കൊണ്ട് എവിടേക്ക് ആണ്......"

" (ആദർശ് കിന്നരിച്ചുകൊണ്ട് പറഞ്ഞതും നന്ദയുടെ ചുണ്ടിൽ ഒരു മനോഹരമായ പുഞ്ചിരി മൊട്ടിട്ടു.) നന്ദ :- ""എന്റെ ഏട്ടാ...... ഞാൻ ഇവിടെ നിന്നാലെ .... പിന്നെ കാണാൻ ആയി എനിക്ക് ജീവന് ഉണ്ടാവില്ല......"" ആദർശ് അതിന് മറുപടി പറയുന്നതിന് മുൻപ് തന്നെ നന്ദ അവനെ ഓരത്തേക്ക് തള്ളിയിട്ടു കൊണ്ട് പുറത്തേക്ക് ഓടി. (ആദർശ് ഒരു ചിരിയോടെ പറഞ്ഞു.) ""അമ്പടി....... ഇത് നിന്റെ സ്ഥിരം പരിപാടിയാണല്ലോ......... ഞാൻ നിന്നെ എടുത്തോളാം.........."" (അതും പറഞ്ഞു കൊണ്ട് ബാല്കണിയിൽ നിന്നും മുറിയിലേക്ക് നടന്നു.) അടുക്കളയിൽ ചെന്നപാടെ നന്ദ അവിടെയെല്ലാം വാസുരിയെ തിരഞ്ഞു.അവരെ അവിടെ കാണാഞ്ഞതും ആശ്വസത്തോടെ അവിടെ തന്നെ നിക്കുമ്പോൾ ആണ് മൂവർ സംഘം അവിടേക്ക് എത്തിയത്. ആയുഷ് :- ""എന്താണ് നന്ദൂസെ..... രാവിലെ തന്നെ ഒരു പേടി......!!"" ആയുഷ് അവിടെ നിന്ന് എന്തൊക്കെയോ കയ്യിൽ കിട്ടിയത് കൊറിച്ചുകൊണ്ട് പറഞ്ഞു. (നന്ദ ഒന്നും ഇല്ലായെന്ന് ചൂമൽ മൂളി കാണിച്ചു.) ഒരു നിശബ്ദയ്ക്കൊടുവിൽ യദ്ധു ആയുഷിന്റെ തോളിൽ കയ്യിട്ടു കൊണ്ട് തുടർന്നു

യദ്ധു :- ""പിന്നെ നന്ദൂസെ..... ഞങ്ങൾക്ക് ഈ തറവാട് മുഴുവൻ ചൂറ്റി കാണണം....താൻ വേണം ഞങ്ങടെ കൂടെ വരാൻ....."" (നന്ദ ഒന്ന് നിശബ്ദമായതിന് ശേഷം തുടർന്നു.) നന്ദ :- ""ആഹാ..... അതിനെന്തിനാ ഞാൻ... നിങ്ങടെ ചങ്ക് കൂട്ടുകാരന് മതിയല്ലോ........."" ആയുഷിനെ നോക്കി നന്ദ അങ്ങനെ പറഞ്ഞതും ആയുഷ് തലയിൽ കയ്യ് വെച്ചുകൊണ്ട് പറഞ്ഞു. ആയുഷ് :-"" അത് ശരിയാണല്ലോ.... എന്നാലെന്താ നമ്മുക്കെല്ലാവർക്കും കൂടി പോയീ കാണാമെന്നെ...... പിന്നെ നന്ദൂസെ .....!!.. നന്ദൂസിന്റെ സിസ്സിനെ കൂടി വിളിച്ചോ.....!!"" ആയുഷിന്റെ ആ വാക്കുകൾ കൂടി കേട്ടതോടെ യദ്ധുവും സിദ്ധാർത്ഥും ആയുഷിനെ ആക്കിയൊന്ന് നോക്കി. നന്ദ :-"" കീർത്തനേ............."" (നന്ദ അകത്തേക്ക് നീട്ടി വിളിച്ചു.) വിളി കേൾക്കെണ്ട താമസം ചാടി തുള്ളി കീർത്തന അവിടേക്ക് വന്നു. ഓടി വന്നയിടക്ക് അടുക്കള ഡോറിൽ ചെന്നു ...ടിഷ്കോ....... എന്നൊരു ഇടി. കീർത്തന :- ""എന്റമ്മേ........."" തലയും തടവിക്കൊണ്ട് കീർത്തന അവിടെ തന്നെ നിന്നു. ഇത് കണ്ടതും ആയൂഷും യദ്ധുവും സിദ്ധാർത്ഥും എല്ലാവരും ചിരിയിലായി. അതും കൂടി ആയതോടെ മുഖം കൂർപ്പിച്ചു കൊണ്ട് അകത്തേക്ക് പോകാന് തുടങ്ങിയ കീർത്തനയെ നന്ദ പിടിച്ചു നിർത്തി. നന്ദ :- "" എന്റെ കീർത്തു മോളെ ആകാശത്ത് നോക്കി നടക്കാതെ നിലത്ത് നോക്കി നടക്കണം എന്ന് എത്ര വെട്ടം പറഞ്ഞിട്ടുണ്ട്......!!""

അതും പറഞ്ഞു നന്ദയും ചിരിക്കാൻ തുടങ്ങിയതും കീർത്തന മുഖം കുറച്ചൂടെ വീർത്തു വന്നു. (നന്ദ ഒരു ചിരിയോടെ തുടർന്നു.) നന്ദ :- "" ഞാൻ ചുമ്മാ പറഞ്ഞയല്ലേ...... എന്റെ കീർത്തന കുട്ടി പിണക്കമൊക്കെ മാറ്റി വന്നേ........."" (കീർത്തന എങ്ങോട്ടേക്കാണെന്ന് നെറ്റി ചുളിച്ചു ചോദിച്ചു.) നന്ദ :-"" നമ്മുക്കീ തറവാട് മുഴുവനും കാണാം......"" (അതും പറഞ്ഞു കൊണ്ട് അവരെല്ലാം കൂടി കോണിപ്പടി കയറി മുകളിലേക്ക് നടന്നു.) ആയുഷും സിദ്ധാർത്ഥും കീർത്തനയും കൂടി തറവാടിന്റെ കൊത്തുപണികൾ ആസ്വദിക്കുമ്പോൾ ആണ് നന്ദയുടെ കണ്ണുകൾ ദൂരെയായി അടഞ്ഞുകിടക്കുന്ന അറയിലേക്ക് എത്തിയത്. ആ മുറിയിൽ നിന്ന് ചെറിയ ചെറിയ ഞരക്കങ്ങൾ കേൾക്കുന്നുണ്ടെങ്കിലും അത് പുറത്തു നിന്ന് താഴിട്ടു പൂട്ടിയിരുന്നു. അവിടെ എന്താണെന്ന് അറിയാനുള്ള ജിജ്ഞാസ അവളിൽ പൂർണമായും മൂടിയിരുന്നു. അവൾ കൂടെ നിന്ന ആരും കാണാതെ ഓരോ അടിവെച്ചടിവച്ച് മുറിയുടെ അടുത്തേക്ക് നടന്നടുത്തു കൊണ്ടിരുന്നു. യദ്ധുവും നന്ദയുടെ നടത്തം കണ്ട് അങ്ങോട്ടേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു നിന്നു. നന്ദ മുറിയുടെ വാതിൽക്കൽ എത്തിയതും ആ പൂട്ട് തുറക്കാൻ ഉള്ള പരിശ്രമം തുടങ്ങി. അവിടമാകെ പൊടി പിടിച്ചു കിടക്കുകയാരുന്നത് കാരണം തറയൊന്നും വ്യക്തമായില്ല. താഴെ എന്തോ കാലെ കൊണ്ട് കേറുന്നത് പോലെ തോന്നിയതും നന്ദ അതെന്താണെന്ന് നോക്കാൻ തുടങ്ങി. കാലെ കൊണ്ടത് ഒരു താക്കോലാണെന്ന് മനസ്സിലായതും നന്ദയുടെ മുഖം ആനന്ദത്താൽ വിടർന്നു. അവൾ ഒരു നിമിഷം പോലും പാഴാക്കാതെ വേഗം തന്നെ താക്കോലിട്ട് പൂട്ടു തുറന്നുകൊണ്ട് വാതിൽ മലർക്കെ തുറന്നതും. അവിടെ നന്ദയെ നേരിട്ട കാഴ്ച അവളുടെ ഹൃദയം നടുക്കുന്നതായിരുന്നു..............""""തുടരും""""

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story