ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 26

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 26

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

വീണ്ടും മൗനം….. മൗനം തളം കെട്ടി നിന്ന മുറിയിൽ നിന്നും അവളുടെ നിശ്വാസങ്ങൾ മാത്രം ഉയർന്ന് പൊങ്ങി കൊണ്ടിരുന്നു. ഒന്നും പറയാതെ കണ്ണൻ ബാൽക്കണി ലക്ഷ്യമാക്കി നടന്നു. ഒന്നാലോചിച്ച ശേഷം വസുവും അവന്റെ പുറകെ നടന്നു. അവന്റെ തൊട്ടു പിന്നിലായി വന്നു നിന്ന് കൊണ്ട് അവൾ സംസാരിച്ചു തുടങ്ങി.. എനിക്ക്… എനിക്ക് ഡിവോഴ്സ് വേണം… എത്രയും പെട്ടന്ന് കിട്ടുമോ അത്രയും പെട്ടന്ന്… വസു പറയുന്നത് കേട്ടതും കണ്ണൻ തിരിഞ്ഞു നിന്ന് കൊണ്ട് അകത്തേക്ക് കയറുന്ന വസുവിനെ വിളിച്ചു.

അതേ ഒന്ന് നിന്നേ വസിഷ്ഠ ലക്ഷ്മി… ഓഹ് സോറി ഇപ്പോൾ വസിഷ്ഠ ലക്ഷ്മി ഹരിനന്ദ് ആണല്ലോ അല്ലേ? നിന്നോടുള്ള ഇഷ്ടം മൂത്ത് കെട്ടിയതൊന്നും അല്ല ഞാൻ.. എന്റെ അനിയത്തിക്കും അവളുടെ കുഞ്ഞിനും വേണ്ടി മാത്രം… അവർക്ക് നല്ലൊരു ജീവിതം കിട്ടിക്കഴിഞ്ഞാൽ ഞാൻ നിന്നെ സ്വതന്ത്രയാക്കും.. പിന്നെ നിന്റെ ജീവിതത്തിൽ അനാവശ്യമായി ഞാൻ ഇടപെടില്ല.. തിരിച്ചും ഇങ്ങോട്ടും അങ്ങനെയാവാം… പക്ഷേ… നിന്റെ അച്ഛന് ഞാൻ ഒരു വാക്ക് കൊടുത്തിട്ടുണ്ട് നിന്നെ നോക്കിക്കോളാം എന്ന് അത് എനിക്ക് പാലിച്ചേ പറ്റു..

എന്റെ കൂടെ നീയുള്ളിടത്തോളം.. നീ സുരക്ഷിതയായിരിക്കും.. ഒരു ഭർത്താവിന്റെ അവകാശമായോ അധികാരമോ ഞാൻ എടുക്കുകയുമില്ല.. ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽക്കുന്ന വസുവിനെ നോക്കി.. പറഞ്ഞത് മനസിലായില്ലേ? നിനക്ക് എന്തുണ്ടെങ്കിലും ഈ മുറിയിൽ അത് ഇറക്കി വെക്കാം… എന്നാൽ പുറമേ ഒരിക്കലും നീ സന്തോഷവതിയല്ലെന്ന് പറയരുത്… അതൊരു പക്ഷേ താങ്ങാൻ നിന്റെ അച്ഛന് കഴിഞ്ഞെന്ന് വരില്ല. വീണ്ടും വിദൂരതയിലേക്ക് കണ്ണും നട്ട് കണ്ണൻ നിന്നു.

നമുക്ക് പഴയപോലെ നല്ല കൂട്ടുകാരായിക്കൂടെ? പ്രതീക്ഷയോടെ അവന്റെ അരികിലേക്ക് നടന്നു കൊണ്ടവൾ ചോദിച്ചു.. നല്ല കൂട്ടുകാർ? അവന്റെ പുഞ്ചിരി പതിയെ പുച്ഛമായും പിന്നീടത് സങ്കടമായും പരിണമിച്ചു.. അങ്ങനെ ആയിരുന്നെങ്കിൽ ഒരിക്കലും നമ്മൾ ഇങ്ങനെ ആവില്ലായിരുന്നു… പഴയതൊന്നും പൊടിതട്ടി എടുക്കണ്ട… നിന്റെ ഒരു വാക്ക് മതിയായിരുന്നു വസിഷ്ഠ… പക്ഷേ നീ പോലും… അത്രയും പറഞ്ഞേന്തോ ഓർത്തതുപോലെ അവൻ സംസാരം നിർത്തി..

വേണ്ട ഈ മുറിക്ക് പുറത്തു ചിലപ്പോൾ നമ്മൾ പഴയ കൂട്ടുകാരായി പെരുമാറിയെന്നിരിക്കാം പക്ഷേ മുറിക്കകത്തു ആ സുഹൃത്ത് ബന്ധം വീണ്ടും പുനഃസ്ഥാപിക്കേണ്ട… ഇനിയും അപമാനിതനാകാൻ എനിക്ക് വയ്യ വസിഷ്ഠ… സൊ സ്റ്റേ എവേയ് ഫ്രം മി. എന്നോട് പൊറുത്തൂടെ നന്ദൂട്ട… വസു കരഞ്ഞു കൊണ്ട് ചോദിച്ചു.. പഴയ നന്ദൂട്ടന് അവന്റെ ലെച്ചുട്ടിയോട് ക്ഷമിക്കാൻ കഴിയുമായിരിക്കും.. പക്ഷേ… ഹരിനന്ദ് ന് അതിന് കഴിയുന്നില്ല… എന്നോ മരിച്ച നന്ദൂട്ടൻ ഇനി ഒരിക്കലും പുനർജനിക്കില്ല സിഷ്ഠ..

അത്രയും പറഞ്ഞവൻ തന്റെ സ്റ്റഡി റൂമിൽ കയറി വാതിൽ കൊട്ടിയടച്ചു.. നീ ഇതർഹിക്കുന്ന വസിഷ്ഠ അവളുടെ മനസും അവളോട് മന്ത്രിച്ചു. മനസ്സിൽ ഒരു പതിനാലുകാരിയുടെയും പതിനെട്ട്കാരന്റെയും മുഖം തെളിഞ്ഞതും വീണ്ടും സങ്കടങ്ങൾ ചാലിട്ടൊഴുകി… അത്രയും വേദനിപ്പിച്ചോ ഞാൻ നന്ദൂട്ട..പതിയെ തറയിലേക്ക് ഊർന്നിറങ്ങിയവൾ.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 പ്രിയാ നിനക്ക് തോന്നുന്നുണ്ടോ വസു കണ്ണനെ അംഗീകരിക്കുമെന്ന്? എന്തോ ഇതൊന്നും വേണ്ടായിരുന്നെന്ന് തോന്നുവാണ് ഇപ്പോൾ.. ഹരിയെ നെഞ്ചോട് ചേർത്തുകൊണ്ട് സുദേവ് ചോദിച്ചു. അറിയില്ല ദേവേട്ടാ…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story