ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 1

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി 

ഒരു തണുത്ത പ്രഭാതം.... അടുക്കളയിൽ നിന്നുള്ള പത്രങ്ങളുടെ ശബ്ദം കേട്ടാണ് യമുന ഉറക്കത്തിൽ നിന്ന് ഉണർന്നത്.... "എന്താ അടുക്കളയിൽ നിന്നൊരു ബഹളം....?? " ഉറക്കം വിട്ടു മാറാതെ തിരിഞ്ഞു കിടന്നു കൊണ്ട് അനന്തൻ ചോദിച്ചു... "മ്മ്മ്...നിങ്ങടെ മക്കൾ അടുക്കളയിൽ കയറിയിട്ടുണ്ട്...അവരുടെ ചട്ടമ്പി പെങ്ങളുടെ പിറന്നാൾ അല്ലെ ഇന്ന്...നേരം ഒരുപാട് ആയി.." ചിരിയോടെ അതും പറഞ്ഞു യമുന മുടിയും വാരി കെട്ടി എഴുനേറ്റു.... അനന്തൻ ഒന്ന് മൂളി കൊണ്ട് കണ്ണടച്ചു കിടന്നു... യമുന വേഗം ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങി അടുക്കളയിയിലേക്ക് ചെന്നു.... "ആഹാ പുന്നാര പെങ്ങളുടെ പിറന്നാൾ സദ്യ ഏട്ടന്മാർ ഏറ്റെടുത്തോ... " അടുക്കള വാതിൽക്കൽ ചെന്ന് കൊണ്ട് അവർ ചോദിച്ചു.... "അതേലോ...ഇന്നത്തെ ഭക്ഷണം ഞങ്ങളുടെ വക...." തലയിൽ ഒരു തോർത്തു മുണ്ട് ചുറ്റി കെട്ടി സ്ലാബിൽ കയറിയിരുന്ന് തേങ്ങ ചിരകുന്ന ജഗൻ എന്ന ജഗൻ നാഥൻ മറുപടി കൊടുത്തു... "അമ്മ എന്താ ഇവിടെ... പോയെ പോയെ...ബ്രേക്ക്‌ ഫാസ്റ്റ് മുതൽ ഉച്ച ഭക്ഷണം വരെ എല്ലാം ഞങ്ങളുടെ വകയാ അല്ലെ ഏട്ടാ.... " സ്റ്റവിൽ വെച്ചിരുന്ന കറി ഇളക്കി കൊണ്ടിരുന്ന ജീവൻ വല്യേ ഗമയിൽ പറഞ്ഞു... "ഓഹ്...ആയിക്കോട്ടേ തമ്പ്രാ.....അല്ല ഞാൻ വല്ല ഹെൽപ്പും ചെയ്യണോ..?? " ഇരു കയ്യും മാറിൽ പിണച്ചു കെട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.... "നോ താങ്ക്സ് മേഡം...." ജഗനും ജീവനും ഒരുപോലെ കൈ കൂപ്പി കൊണ്ട് പറഞ്ഞു... യമുന ചിരിച്ചു കൊണ്ട് അവരെ നോക്കി... "അല്ല സിദ്ധുനെ ആരാ പിക് ചെയ്യാൻ പോകുന്നെ..??? " അവർ സംശയത്തോടെ ചോദിച്ചു...

"ഡ്രൈവറെ അയക്കാം...11 മണിക്ക് ഫ്ലൈറ്റ് ഇറങ്ങും....അപ്പോഴേക്കും ഞങ്ങൾ സദ്യ ഒരുക്കട്ടെ... " ജഗൻ അതും പറഞ്ഞു താൻ ചെയുന്ന ജോലിയിൽ കോൺസെൻട്രേറ്റ് ചെയ്തു... "മ്മ്മ്...എന്നാ ജോലി നടക്കട്ടെ...പിന്നെ എന്റെ അടുക്കള വൃത്തിയാക്കി ഇട്ടോണം..." "അതൊക്കെ ചെയ്തോളാം അമ്മേ...വേഗം പോയെ..." ചിണുങ്ങി കൊണ്ട് ജീവൻ പറഞ്ഞു... യമുന ചിരിയോടെ അവിടെന്ന് പിൻവാങ്ങി... റൂമിൽ ചെന്നപ്പോൾ അനന്തൻ എഴുന്നേറ്റിരുന്നു... "ഏട്ടാ ഞാൻ അമ്പലത്തിൽ പോകുവാ...പിന്നെ ചായ നിങ്ങടെ പുന്നാര മക്കളോട് പറഞ്ഞാൽ മതി...രണ്ടും എന്നെ അങ്ങോട്ട്‌ അടുപ്പിക്കുന്നില്ല... " യമുന ഷെൽഫിൽ നിന്ന് സെറ്റ് മുണ്ട് എടുത്തു കയ്യിൽ പിടിച്ചു കൊണ്ട് അയാളോട് പറഞ്ഞു... "സിദ്ധു എപ്പോഴാ എത്തുന്നേ എന്ന് പറഞ്ഞോ....?? " ഗൗരവത്തോടെ അയാൾ ചോദിച്ചു.. "ഒരു 12 മണി ആവുമ്പോഴേക്കും എത്തും എന്ന് തോന്നുന്നു....അമേരിക്കയിലേ പഠിത്തം മുഴുവൻ കഴിഞ്ഞല്ലോ..ഇനി എന്നും കണ്മുന്നിൽ കാണാലോ...!" ഒരു നെടുവീർപ്പോടെ യമുന പറഞ്ഞു നിർത്തി.. അനന്തൻ മറുപടിയായി മൂളിയതെ ഒള്ളൂ... യമുന വേഗം ഒരുങ്ങി അമ്പലത്തിലേക്ക് ഇറങ്ങി...

"ഇവിടെ ഇപ്പോഴും മഴപെയ്യാറുണ്ടോ ഹരിയേട്ട....??? " കാറിന്റെ ഗ്ലാസ്‌ താഴ്ത്തി പുറത്തേക്ക് കണ്ണും നട്ടവൾ ചോദിച്ചു... ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന ഹരി (ഡ്രൈവർ) അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "എന്റെ കുഞ്ഞേ മഴയെ ഒള്ളൂ...കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഇത്തവണയാ മഴ... " അയാൾ അവളോടായി പറഞ്ഞു... മുഖത്തേക്ക് പാറി വീഴുന്ന ചെമ്പൻ മുടികളെ ചെറു ചിരിയാലെ മാടി ഒതുക്കി കൊണ്ട് അവൾ വഴിയോര കാഴ്ച്ചകളിൽ മുഴുകി... അതിനിടയിൽ ഫോൺ റിങ് ചെയ്തു.... സ്‌ക്രീനിൽ തെളിഞ്ഞ ജഗന്റെ മുഖം കണ്ട് അവൾ ആവേശത്തോടെ കാൾ അറ്റൻഡ് ചെയ്തു... "ഹലോ മിസ്സ്‌ സൃഷ്ടി സിദ്ധ... " മറു തലക്കൽ ജീവൻ ആയിരുന്നു..ആ വിളി കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.... "യെസ് മിസ്റ്റർ ജീവാനന്ദ്..." ചിരിയോടെ അവൾ മറുപടി കൊടുത്തു... "മേഡം എത്താറായോ...?? " "ആ കുഞ്ഞേട്ടാ ഇപ്പൊ എത്തും....ജസ്റ്റ്‌ ഫിഫ്റ്റീൻ മിനിറ്റ്സ്...." പുറത്തേക്ക് നോക്കി ഇരുന്നവൾ പറഞ്ഞു... "ഓഹ് ശെരി...ഞങ്ങൾ വെയ്റ്റിംഗ് ആണ്... " ജീവൻ അതും പറഞ്ഞു ഫോൺ കട്ടാക്കി.... "ആരാ മോളെ ജീവമോനാണോ..?? " ഹരി ഡ്രൈവിങ്ങിനിടെ ചോദിച്ചു.. "ആഹ് ഹരിയേട്ട...എവിടെ എത്തി എന്ന് ചോദിക്കാൻ വിളിച്ചതാ.. " "മോള് ഭാഗ്യവതിയാ അങ്ങനെ രണ്ട് ഏട്ടന്മാരെ കിട്ടിയതിൽ....

ജഗൻമോനും ജീവമോനും എന്തൊക്കെയോ പരിപാടി ഒരുക്കിയിട്ടുണ്ട് മോളുടെ പിറന്നാളിന്...അവിടെ ചെന്നാൽ അറിയാം.." ഹരി പറയുന്നത് കേട്ട് അവളുടെ ഹൃദയം സന്തോഷത്താൽ തുടി കൊട്ടി.... എത്രയും പെട്ടെന്ന് വീട്ടിൽ എത്തിയാൽ മതി എന്നായി അവൾക്ക്.... പെട്ടെന്ന് ആണ് കാറിന്റെ സൈഡിലൂടെ മറ്റൊരു കാർ ശരവേഗത്തിൽ പാഞ്ഞത്... അവൾ സഞ്ചരിച്ച കാറിന്റെ സൈഡിലൂടെ ഉരഞ്ഞു പോയി.... ഹരി വേഗം കാർ നിർത്തി...സിദ്ധു വേഗം കാറിൽ നിന്നിറങ്ങി..ദേഷ്യത്തിൽ ഡോർ വലിച്ചടച്ചു... "Youuuu.... bloody bitch...." നിലത്ത് കിടന്നിരുന്ന കല്ലെടുത്ത്‌ പാഞ്ഞു പോയാ ആ കാറിന് നേരെ അലറി കൊണ്ട് എറിഞ്ഞു... കുറച്ചു ദൂരം പോയതും ആ കാർ റിവേഴ്സ് വന്നു... കുറച്ചു മാറി ആ കാർ നിന്നതും സിദ്ധു അങ്ങോട്ട്‌ ചെന്നു... "ഹലോ മിസ്റ്റർ.... " കാറിന്റെ ഗ്ലാസിൽ തട്ടി അവൾ വിളിക്കുമ്പോൾ ശബ്ദത്തിൽ ദേഷ്യം കലർന്നു... പൊതുവെ ദേഷ്യക്കാരിയാണ്... ആരും ഇറങ്ങി വരാത്തത് കണ്ടപ്പോൾ അവൾ വീണ്ടും ശക്തിയിൽ തട്ടി വിളിച്ചു... ഡ്രൈവിംഗ് സീറ്റിലേ ഡോർ തുറക്കുന്നത് കണ്ടപ്പോൾ അവൾ പുറകിലേക്ക് മാറി നിന്നു... കാറിന്റെ ഡോറിന് മുകളിൽ പതിഞ്ഞ കൈകളിൽ അവൾ നോട്ടമിട്ടു.... വൈറ്റ് ഷർട്ടും ബ്ലൂ ജീനും ധരിച്ച സുന്ദരനായ ഒരു ചെറുപ്പക്കാരൻ കാറിൽ നിന്ന് ഇറങ്ങി വന്നു... മുഖത്തെ കൂളിംഗ് ഗ്ലാസ് എടുത്തു മാറ്റി അവൻ അവളെ ഒന്ന് ഉഴിഞ്ഞു നോക്കി....

പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അവൻ ഡോർ അടച്ച് അവളുടെ അടുത്തേക്ക് ചെന്നു... "മ്മ്മ്.... " ഗൗരവത്തോടെ പുരികം ഉയർത്തി കൊണ്ട് അവൻ കൂളിംഗ് ഗ്ലാസ് ഷർട്ടിൽ ഗാങ് ചെയ്തു... സിദ്ധു ഇരു കയ്യും മാറിൽ കെട്ടി നിന്ന് അവനെ തുറിച്ചു നോക്കി... "ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാടോ താൻ... എന്റെ കാർ ഇപ്പൊ തട്ടി മറിച്ച് ഇട്ടേനേലോ.... " ഉറഞ്ഞു തുള്ളി കൊണ്ട് അവൾ ചോദിച്ചു.. "എത്രയാ വേണ്ടേ ആദ്യം അത് പറ... " പാന്റിന്റെ പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുത്തവൻ അവളെ നോക്കി.. "You...!!!! എനിക്ക് തന്റെ പിച്ച കാശ് ഒന്നും വേണ്ട..ഞാൻ ആരാന്നു തനിക്ക് അറിയില്ല...." "നീ ആരായാലും എനിക്ക് എന്താടി...കൂടുതൽ ഷോ ഇറക്കല്ലേ..." അവളുടെ നേരെ വിരൽ ചൂണ്ടി അവൻ പറഞ്ഞു.. മറുപടിയായി അവൾ എന്തോ പറയാൻ വന്നതും.. "അല്ലു......!!!" കാറിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു.. "എന്താടാ..." അവന് അരുകിൽ വന്നു കൊണ്ട് ആ സ്ത്രീ ചോദിച്ചു.. അവൻ ഒന്നും മിണ്ടാതെ അവളെ തുറിച്ചു നോക്കി... അവളും അവനെ നോക്കി നിൽക്കുകയായിരുന്നു... "അല്ലു....ചെന്ന് കാറിൽ കേറ്..മ്മ്മ്... ചെല്ലടാ.... " അമ്മ പറഞ്ഞപ്പോൾ അവൻ ചവിട്ടി തുള്ളി കാറിൽ കയറി... "മോളെ.....തെറ്റ് എന്റെ മോന്റെ ഭാഗത്താണ്...അതിന് ഞാൻ മാപ്പ് ചോദിക്കുന്നു...അവന് ഇത്തിരി ദേഷ്യം കൂടുതലാണ്.... " വളരെ വിനയത്തോടെ ആ അമ്മ പറയുന്നത് കേട്ടപ്പോൾ അവളുടെ ദേഷ്യം എങ്ങോ പോയി.. "It's, ok ആന്റി...എനിക്കും ദേഷ്യം കുറച്ചു കൂടുതലാ... " ചിരിച്ചു കൊണ്ട് അവൾ മറുപടി കൊടുത്തു... "സിദ്ധു മോളെ നമുക്ക് പോകാം...

വീട്ടിൽ നിന്ന് വിളിക്കുന്നുണ്ട്... " ടെൻഷനോടെ ഡ്രൈവർ വന്നു പറഞ്ഞു... ആ അമ്മക്ക് ഒരു പുഞ്ചിരി സമ്മാനിച്ചവൾ നടന്നു നീങ്ങവേ കാറിൽ ഇരിക്കുന്ന അലോക് എന്ന അല്ലുവിനെ നോക്കി പേടിപ്പിക്കാനും അവൾ മറന്നില്ല... "നിനക്ക് ഇത്തിരി കൂടുന്നുണ്ട് അല്ലു....ആ കുട്ടിയോട് സോറി പറയാനല്ലെ നിന്നോട് ഞാൻ പറഞ്ഞത്... " കാറിൽ കയറി ഇരുന്ന ഉടനെ അവന്റെ കയ്യിൽ ഒന്ന് നുള്ളി കൊണ്ട് രോഹിണി ചോദിച്ചു..... "അമ്മ എന്തിനാ ഇടയിൽ കയറി വന്നേ...അവളോട് പുളിച്ച നാല് വർത്താനം പറയേണ്ടതായിരുന്നു... " സ്റ്റിയറിങ്ങിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു... "നീ എന്റെ വായിൽ നിന്ന് കേൾക്കാൻ നിക്കല്ലേ അല്ലു... വേഗം വണ്ടി എടുത്തേ...പ്രോഗ്രാം ഇപ്പോ തുടങ്ങിയിട്ടുണ്ടാവും....നിന്റെ ചേട്ടനും അച്ഛനും നമ്മളെ കാണാതെ കയറു പൊട്ടിക്കുന്നുണ്ടാവും... " ദൃതിയിൽ അതും പറഞ്ഞു കൊണ്ട് അവർ ഫോൺ എടുത്തു നോക്കി.. "ദേ നോക്ക് 4 മിസ്സ്ഡ് കാൾ വന്നിട്ടുണ്ട്..." അത് കണ്ടതും അലോക് കാർ മുന്നോട്ട് എടുത്തു പിന്നെ കാർ വന്നു നിന്നത് ബ്ലൂ ഡയമണ്ട് കൺവെൻഷൻ സെന്ററിന് മുന്നിലാണ്.... അവർ രണ്ട് പേരും വേഗത്തിൽഓഡിറ്റോറിയത്തിനുള്ളിലേക്ക് നടന്നു... "അമ്മേ ദേ ഏട്ടൻ... " മെയിൻ ഡോറിന് മുന്നിൽ അവരെ പ്രതീക്ഷിച്ചു നിൽക്കുന്ന ഹരനെ കാണിച്ചു കൊടുത്തു കൊണ്ട് അലോക് പറഞ്ഞു... "എവിടെ ആയിരുന്നു അമ്മേ...അച്ഛൻ സ്റ്റേജിൽ കയറി...വന്നേ... "

അല്ലുവിനെയും രോഹിണിയേയും കൊണ്ട് ഹരൻ അകത്തേക്ക് കയറി... ആ വലിയ ഓഡിറ്റോറിയത്തിനുള്ളിലേ കാണികൾക്ക് മുന്നിലൂടെ അവർ മൂവരും നടന്നു നീങ്ങി...അവർക്ക് വേണ്ടി അനുവദിച്ച മുൻ നിരയിലേ സീറ്റിൽ അവർ സ്ഥാനം ഉറപ്പിച്ചു... """"The best business man of the year award goes to......"""""" സ്റ്റേജിൽ നിന്ന് ആ വാക്കുകൾ ഉയർന്നതും എല്ലാവരുടേയും കണ്ണുകൾ വേദിയിൽ ഇരിക്കുന്ന മഹേശ്വറിൽ എത്തി നിന്നു... "മഹേശ്വർ വർമ..." ആ പേര് വിളിച്ചു പറഞ്ഞതും കാണികൾക്കൊപ്പം ഹരനും അല്ലുവും രോഹിണിയും ആവേശത്തോടെ കയ്യടിച്ചു... അവാർഡ് വാങ്ങി രണ്ട് വാക്ക് സംസാരിക്കാൻ മഹേശ്വറിനെ ക്ഷണിച്ചപ്പോൾ പുഞ്ചിരിയോടെ അയാൾ മൈക്കിനടുത്തേക്ക് നീങ്ങി... കണ്ണുകൾ തന്റെ മക്കളിലും ഭാര്യയിലും എത്തി നിന്നു... "ആറാം തവണയാണ് ഈ അവാർഡ് എനിക്ക് ലഭിക്കുന്നത്...ഇത് ശെരിക്കും എനിക്ക് അവകാശപെട്ടതല്ല...എന്നേക്കാൾ കൂടുതൽ effort എടുത്ത് ഓരോ വർക്കും ചെയ്യാൻ എന്നോടൊപ്പം നിന്ന എന്റെ മക്കൾക്ക് അവകാശപെട്ടതാണ്..." അയാൾ പറഞ്ഞു നിർത്തി....കയ്യടികൾ ഉയർന്നു.... പ്രോഗ്രാം കഴിഞ്ഞ് സ്റ്റേജിൽ നിന്ന് ഇറങ്ങി അയാൾ ഫാമിലിയുടെ അടുത്തേക്ക് പോയി.... "ഹേയ് മഹേശ്വർ..എവിടെടോ തന്റെ ഫാമിലി..... " മുന്നോട്ട് നടക്കുന്നതിനിടയിൽ ആരോ പറഞ്ഞു..അയാൾ തിരിഞ്ഞു നോക്കി.. "കൃഷ്ണകുമാർ...!! താനോ..വാ അവർ അവിടെ ഉണ്ട്... "

അയാളെ ചേർത്ത് പിടിച്ചു കൊണ്ട് മഹേശ്വർ ഫാമിലിയുടെ അടുത്തേക്ക് നടന്നു... "രോഹിണി...മക്കൾ എവിടെ..??? " സീറ്റിൽ ഒറ്റക്ക് ഇരിക്കുന്ന രോഹിണിയോട് അയാൾ ചോദിച്ചു... "ഹരൻ ഒരു കാൾ വന്നിട്ട് എഴുനേറ്റു പോയി ..അല്ലു ഇപ്പോ വരാം എന്ന് പറഞ്ഞു പോയതാ...എവിടെ ആവോ... " രോഹിണി പറഞ്ഞു.. "കുമാർ... ഇതെന്റെ വൈഫ് രോഹിണി മഹേശ്വർ....രോഹിണി ഇത് നമ്മുടെ പുതിയ ബിസിനസ് പാർട്ണർ കൃഷ്ണകുമാർ... " അയാൾ പരിജയപെടുത്തി കൊടുത്തു... അപ്പോഴാണ് ഹരൻ അങ്ങോട്ട്‌ വന്നതാ.. "ആഹ് ഇതെന്റെ മൂത്തമകൻ ഹരൻ മഹേശ്വർ...ഇവനാണ് കൺസ്ട്രക്ഷൻ കമ്പനി നോക്കി നടത്തുന്നത്...ഹര നിന്റെ ബാക്കി എവിടെ..?? " ചിരിച്ചു കൊണ്ട് അയാൾ ഡോറിനടുത്തേക്ക് നോക്കി.... "ഞാൻ വിളിച്ചു വരാം... " ചിരിച്ചു കൊണ്ട് ഹരൻ അല്ലുവിനെ തിരഞ്ഞു പോയി... മെയിൻ ഡോറിന് മുന്നിൽ ഏതോ ഒരു കുട്ടിയെ പിടിച്ചു നിർത്തി സംസാരിക്കുന്ന അല്ലുവിനെ കണ്ട് ഹരൻ അവന്റെ അടുത്തേക്ക് ചെന്നു.. "അല്ലു...ഇതേതാ കുട്ടി... " അവനെയും കുട്ടിയേയും മാറി മാറി നോക്കി കൊണ്ട് ഹരൻ ചോദിച്ചു.... "ഇത് എനിക്ക് ജനിക്കാതെ പോയാ മകൾ...." ആ കുട്ടിയുടെ തലമുടിയിലൂടെ തലോടി അവൻ പറഞ്ഞു.. "ഞാൻ മാമന്റെ മോളല്ല...മാമന് വേറെ നല്ല മോളെ കിട്ടും.... " അതും പറഞ്ഞു ചിണുങ്ങി ചിരിച്ചു കൊണ്ട് ഓടി പോയാ ആ കുട്ടിയെ അലോക് നോക്കി നിന്നു...

"ഇത് അവളുടെ കുരിപ്പ് തന്നെ..അവസാമായി അവളെ കണ്ടപ്പോൾ പറഞ്ഞ അതെ ഡയലോഗ്..." അവൻ സ്വയം പിറു പിറുത്തു... ഹരൻ നിന്ന് ചിരിച്ചുക്കുകയായിരുന്നു... "നീ വന്നേ ചെക്കാ.. അച്ഛൻ വിളിക്കുന്നു... " ഹരൻ അവനെ പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ട് പോയി... "ദേ ഇതാണ് എന്റെ ഇളയ പുത്രൻ അലോക്മഹേശ്വർ." അല്ലുവിനെ കണ്ടപ്പോൾ മഹേശ്വർ ചിരിച്ചു കൊണ്ട് പറഞ്ഞു... "ഓം എവിടെ ഹര.... " ചുറ്റും നോക്കി അയാൾ ചോദിച്ചു.. "എന്റെ രണ്ടാമത്തെ മകനാണ് ഓംകാര മഹേശ്വർ...." സംശയത്തോടെ നോക്കിയാ കുമാറിനോട്‌ അയാൾ പറഞ്ഞു.. "ചോദിച്ചത് കേട്ടില്ലേ ഓം എവിടെ എന്ന്....?? " "അച്ഛാ ഓം വന്നിട്ടില്ല...?? " മറുപടി കൊടുത്തത് അല്ലു ആയിരുന്നു... "ഇവിടെ പോയി അവൻ..?? " "അവന്റെ റൂം ലോക്ക് ആണ്...എനിക്ക് തോന്നുന്നു അവൻ മുത്തശ്ശിയുടെ അടുത്തേക്ക് പോയി എന്ന്... " ഹരൻ പറഞ്ഞു... "ഇതിനു മാത്രം എന്താണ് അവന് തറവാട്ടിൽ ഉള്ളത്....?? മിക്ക ദിവസങ്ങളിലും അവിടെ തന്നെ.ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ...." മഹേശ്വർ അവരെ മൂന്ന് പേരെയും മാറി മാറി കൊണ്ട് പറഞ്ഞു.. ________ ആ പഴയ തറവാടിന്റെ വരാന്തയിലൂടെ അവൻ നടന്നു നീങ്ങി..

"ഒരുപാട് കഥകൾ ഉണ്ട് ഈ വീടിന്റെ അകത്തളങ്ങളിൽ...." മുത്തശ്ശി പറഞ്ഞ വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി കേട്ടു...ചുറ്റും കണ്ണോടിച്ചവൻ മുന്നോട്ട് നടന്നു...ആ ഇടുങ്ങിയ വരാന്ത അവസാനിച്ചത് ഒരു ജനാലയുടെ മുന്നിലാണ്.... അവൻ അത് തുറന്നിട്ട് പുറത്തേക്ക് നോക്കി...ആദ്യം കണ്ണിൽ ഉടക്കിയത് തൊടിയിൽ വളർന്നു നിൽക്കുന്ന ആ ചെമ്പകമരത്തിലാണ്.... "കാലങ്ങൾ കഴിഞ്ഞിട്ടും ഒരു വസന്തം പോലും ആ ചെമ്പകമരത്തെ തിരിഞ്ഞു നോക്കിയിട്ടില്ല... " മുത്തശ്ശി പറഞ്ഞു തന്നത് അവൻ ഓർത്തു....ജാലകവാതിലിലൂടെ അതിനെ നോക്കി അവൻ നിന്നു... "ഓം..... !!!!" പുറകിൽ നിന്ന് ആരോ വിളിച്ചു...മുഖത്തെക്ക് വീണ കുഞ്ഞു മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് അവൻ തിരിഞ്ഞു നോക്കി.... തുടരും......

 

Share this story