ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 13

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"ശ്രീ......!!!!!" കണ്ണുകൾ വിടർത്തി അവൻ അവനോട് ചേർന്നു നിന്ന സിദ്ധുവിനെ നോക്കി... അവളൊന്നു ചിരിച്ചു.... കാറ്റിൽ പാറി വീഴുന്ന അവന്റെ മുടിയിഴകളെ ഒരു കൈ കൊണ്ട് ഒതുക്കി വെച്ചു.... "കാണാതിരിക്കാൻ എനിക്കാവുന്നില്ല ഓം....!!!!" ചെറു ചിരിയാലേ അവന്റെ കൈകളിൽ മുറുകെ പിടിച്ചവൾ ചിണുങ്ങി.... അവൻ ചിരിയോടെ മുന്നോട്ട് നടന്നു...ആ കൈകളിൽ കോർത്ത്‌ പിടിച്ചവളും നടന്നു... രണ്ട് പേരും പരസ്പരം മിണ്ടിയില്ല.... "നമുക്ക് അവിടെ ഇരുന്നാലോ...." കാറ്റാടി മരങ്ങൾക്ക് കീഴിലുള്ള ഇരിപ്പിടത്തിലേക്ക് ചൂണ്ടി അവൻ ചോദിച്ചു.. "മ്മ്...." അവളൊന്നു മൂളി... രണ്ട് പേരും അവിടെ ചെന്നിരുന്നു... അവർ ഇരിക്കുന്നതിന് മുന്നിൽ തന്നെ കുട്ടികൾക്കായ് ഒരുക്കിയ പ്ലേ ഏരിയ ആയിരുന്നു... സിദ്ധു അങ്ങോട്ട് നോക്കി ഇരുന്നു...അവളുടെ ചുണ്ടിൽ മായാതെ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... ഓം അവളെ ഒന്ന് നോക്കി....കാറ്റിൽ അനുസരണയില്ലാതെ മുഖത്തേക്ക് പാറി വീണ മുടിയിഴകളെ അവൾ ഒതുക്കി വെക്കവേ കൈകളിലെ കരിവളെകൾ കിലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു....

ഒപ്പം വെയിലിൽ മിന്നി തിളങ്ങുന്ന മൂക്കുത്തിയും... അവൻ കൗതുകത്തോടെ അവയെ നോക്കി...പിന്നെ പുഞ്ചിരിയോടെ മുഖം തിരിച്ചു.... ഇരിപ്പിടത്തിൽ വെച്ചിരുന്ന അവന്റെ കൈകൾക്ക് മീതെ അവളുടെ കൈകൾ അമർന്നു... ഓം ചിരിച്ചു കൊണ്ട് അവളുടെ കൈകളെ കയ്യിൽ ഒതുക്കി.. "ഞാനിന്ന് എത്ര ഹാപ്പി ആണെന്ന് അറിയോ ഓം.... " അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു... ഓം അവളെ നോക്കി ഇരുന്നു.. "ഇതുവരെ ഇത്രത്തോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല....ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നിന്നോടൊപ്പമുള്ള നിമിഷങ്ങളിലാണ്..അറിയില്ല എങ്ങനെ എന്ന്...നിന്നോടുള്ള ഇഷ്ട്ടം ഓരോ ദിവസം കൂടും തോറും കൂടി കൂടി വരുവാ....എനിക്ക് എന്തൊക്കെയോ പറയണം എന്നുണ്ട് ബട്ട്‌ പറ്റുന്നില്ല...വാക്കുകൾ കൊണ്ട് എനിക്കെന്റെ ഫീലിംഗ്സ് പറയാൻ കഴിയില്ല..... " പറഞ്ഞു തീരും മുന്നേ അവൾ അവന്റെ നെഞ്ചിൽ ചാരി നിന്നു.... അവൻ അവളുടെ തലമുടിയിലൂടെ വിരലോടിച്ചു... "നിന്നെ കാണുമ്പോഴെല്ലാം എനിക്ക് ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല...അത്രത്തോളമാണ്....സത്യം പറഞ്ഞാൽ നീ അന്ന് എന്നോട് പറയാതെ നിന്നപ്പോൾ ശെരിക്കും സങ്കടം വന്നു...

എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്നൊരു തോന്നൽ....വേണ്ടെന്ന് വെച്ചിട്ടും ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നീ എത്തി നിൽക്കുന്നു....ഒരിക്കലും നിന്നെ നഷ്ടപ്പെടരുത് എന്നൊരു ചിന്ത വീണ്ടും വീണ്ടും എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നു...." അവൾ പറഞ്ഞു നിർത്തി....ഓം ഒന്നും മിണ്ടിയിരുന്നില്ല...സിദ്ധു മുഖം ഉയർത്തി അവനെ നോക്കി.... "എന്നോടൊന്നും പറയാനില്ലേ ഓം....?? " മറുപടിയായ് അവനൊന്നു ചിരിച്ചു...പെരുവിരൽ കൊണ്ട് ഒഴുകി ഇറങ്ങിയ അവളുടെ കണ്ണുനീർ തുടച്ചു നീക്കി... "എനിക്കും ഇതൊക്കെ തന്നെയാണ് പറയാനുള്ളത്....അടർത്തി മാറ്റിയിട്ടും വീണ്ടും വീണ്ടും നീയെന്നിൽ ഇഴകി ചേരുന്നു....ഇല്ലാതെയാൽ ഞാനില്ലെന്ന തിരിച്ചറിവ്....എന്നെ വീണ്ടും നിന്നിലേക്ക് വലിച്ചടുപ്പിക്കുന്നു...." അവന്റെ വാക്കുകൾ കേട്ട് കൊണ്ട് അവൾ അവനോട് പറ്റി ചേർന്ന് ഇരുന്നു... "അല്ല എങ്ങനെ നീ ഇവിടെ എത്തി..എങ്ങനെ അറിയാം ഞാൻ ഇങ്ങോട്ട് വരുമെന്ന്...മ്മ്.. " അവളുടെ മുഖം കൈകളിൽ എടുത്തു കൊണ്ട് അവൻ ചോദിച്ചു... "അതൊക്കെ എനിക്കറിയാം....നീ എവിടെ ഉണ്ടോ അവിടെ ഉണ്ടാകാനാ എനിക്കും ഇഷ്ടം.... " ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു...ഓം അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി....തൊടു വിരൽ കൊണ്ട് അവളുടെ മൂക്കുത്തിയിൽ ഒന്ന് തലോടി....

എത്രയോ രാത്രികളിൽ തന്റെ ഉറക്കത്തെ കട്ടെടുത്തതാണ് ആ വൈരക്കൽ മൂക്കുത്തിയും കരിനീല കണ്ണുകളും....അവൻ ഓർത്തു.... "ഓം...!!" അവൾ അവനെ തട്ടി വിളിച്ചു... "മ്മ്... " അവൻ മൂളി അപ്പോഴും കണ്ണുകൾ അവന്റെ അവളുടെ മൂക്കുത്തിയിൽ തറഞ്ഞു നിന്നു.. അവനിൽ നിന്ന് യാതൊരു പ്രതികരണവും ഇല്ലാതെ വന്നപ്പോൾ അവൾക്ക് ദേഷ്യം വരാൻ തുടങ്ങി... "ഓം..എനിക്ക് ദേഷ്യം വരുന്നുണ്ട്...." "അറിയാം.... " ചെറു ചിരിയോടെ അവൻ പറഞ്ഞു.. "എങ്ങനെ...?? " "നിന്റെ മൂക്ക് ചുവന്നിട്ടുണ്ട്... " മൂക്കുത്തിയിലൊന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞതും അവളും അറിയാതെ ചിരിച്ചു പോയി.... അവൻ അവളെ ചേർത്ത് പിടിച്ചു... "ഓരോ കോഫി ആയാലോ...?? " അവൾ ചോദിച്ചു... "ഓക്കെ... കം... " അവൻ എണീറ്റു... "വാ.... " അവൾക്ക് നേരെ അവൻ കൈകൾ നീട്ടി.... സിദ്ധു അവനെയും അവന്റെകയ്യിലേക്കും മാറി മാറി നോക്കി....എന്തോ അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി... ആവേശത്തോടെ അവൾ അവന്റെ കയ്യിൽ കോർത്ത്‌ പിടിച്ചു.. ഇരുവരും എണീറ്റ് അടുത്തുള്ള റെസ്റ്റോറന്റിലേക്ക് നടന്നു.... "നിനക്ക് എന്താ വേണ്ടത്...?? " അവളുടെ നേരെ ഓപ്പോസിറ്റ് ഇരുന്നു കൊണ്ട് അവൻ ചോദിച്ചു.. "നിനക്ക് ഇഷ്ടമുള്ളത് പറഞ്ഞോ...."

അവൾ താടിക്കും കൈ കൊടുത്തു അവനെ നോക്കി ഇരുന്നു... "അത് വേണ്ട...നിനക്ക് ഇഷ്ടമുള്ളത് നീ ഓഡർ ചെയ്യ്...." അവൻ മെനുകാർഡ് അവൾക്ക് നേരെ നീട്ടി.... "എനിക്ക് കോഫി...." അവൾ പെട്ടെന്ന് പറഞ്ഞു... "ഓക്കേ...one കോഫീ...and one ഓറഞ്ച് ജ്യൂസ്.... " ഓം ഓഡർ ചെയ്തു.... അവൾ അവനെ നോക്കി ഇരിക്കുകയായിരുന്നു.... "മ്മ്..എന്താ ഇങ്ങനെ നോക്കുന്നത്.? " അവൻ പുരികം ഉയർത്തി ചോദിച്ചു.... "എന്റെ പിക് വരച്ചോ ഓം..." "മ്മ്ഹ്ഹ്... " ചിരിയോടെ അവൻ തലയാട്ടി.... "ഇനി വരക്കുമോ...?? "പ്രതീക്ഷയോടെ അവൾ ചോദിച്ചു ... "One മിനിറ്റ്..." ഓം അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് എഴുനേറ്റ് ഷോപ്പിന്റെ കൗണ്ടറിലേക്ക് നടന്നു സിദ്ധു അവനെ തന്നെ നോക്കി ഇരുന്നു... ഇത്തിരി കഴിഞ്ഞപ്പോൾ അവൻ ഒരു പേനയും പേപ്പറും എടുത്തു കൊണ്ട് വന്നു.. എന്നിട്ട് അവളുടെ ഓപ്പോസിറ്റ് ചെയറിലേക്ക് ചാരി ഇരുന്നു.... സിദ്ധു ഓഡർ ചെയ്ത കോഫി ചുണ്ടോട് ചേർത്ത് കൊണ്ട് അവനെ നോക്കി.. ഓം അവളെ ഒന്ന് നോക്കിയത് പോലുമില്ല....ഇടക്ക് ജ്യൂസ് കുടിച്ചു കൊണ്ട് എന്തോ വരയുകയായിരുന്നു... ഇടക്ക് എപ്പോഴോ അവളെ നോക്കിയപ്പോൾ അവളുടെ മുഖം കണ്ട് അവന് പെട്ടന്ന് ചിരി പൊട്ടി.... "എന്താ....?? " അവൻ ചിരിക്കുന്നത് കണ്ട് അവൻ കാര്യമറിയാൻ ചോദിച്ചു... ഓം ചിരിച്ചു കൊണ്ട് കയ്യെത്തി അവളുടെ മേൽ ചുണ്ടിൽ ഒന്ന് തഴുകി....

ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവളുടെ കണ്ണുകൾ തുറിച്ചു... ഓം ചുണ്ടിൽ ഒരു കള്ള ചിരി വിടർത്തി അവന്റെ തൊടു വിരലിൽ പറ്റിയ കോഫീ കാണിച്ചു കൊടുത്തു... പിന്നെ വീണ്ടും വരയ്ക്കാൻ തുടങ്ങി... സിദ്ധു കണ്ണിമ വെട്ടാതെ അവനെ നോക്കി ഇരുന്നു പോയി....മേൽ ചുണ്ട് ഒന്ന് നാവ് കൊണ്ട് തഴുകി കൊണ്ട് ചമ്മിയാ ചിരി ചിരിച്ചു.. ഇളം കാറ്റിൽ മുഖത്തേക്ക് വീണു കിടന്ന അവന്റെ നീളൻ മുടി ഒരു കൈ കൊണ്ട് പുറകിലേക്ക് മാടി ഒതുക്കി കൊണ്ട് അവൻ അവന്റെ ജോലി തുടർന്നു.... "പോകാം.... " ഇടക്ക് മുഖം ഉയർത്തി അവൻ ചോദിച്ചു.... "വരച്ചു കഴിഞ്ഞോ ഓം.. " ആകാംഷയോടെ അവൾ ചോദിച്ചു... അവനൊന്നു തലയാട്ടി കൊണ്ട് ബില്ലിന്റെ കൂടെ ക്യാഷും വെച്ച് എഴുനേറ്റു... "എന്നിട്ട് എവിടെ...കാണിക്ക്... " അവൾ അവന്റെ പിന്നാലെ ചെന്നു കൊണ്ട് ചോദിച്ചു... അവൻ ചിരിച്ചതല്ലാതെ മറുപടി കൊടുക്കാതെ മുന്നോട്ട് നടന്നു... "ഓം... കാണിക്ക്... " അവൾ അവന്റെ കയ്യിൽ പിടിച്ചവൾ നടന്നു.. പെട്ടെന്ന് അവൾ അവന്റെ കയ്യിൽ നിന്ന് വിട്ട് മുന്നോട്ട് നടന്നു.... പാർക്കിങ് ഏരിയയിലേ ആളൊഴിഞ്ഞ ഭാഗത്ത്‌ എത്തിയപ്പോൾ അവൻ അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപിടിച്ചു.... പെട്ടെന്ന് ആയത് കൊണ്ട് അവളുടെ കാലുകൾ പെരുവിരലിൽ ഉയർന്നു.... അവൻ കൈയ്യിൽ വരച്ച ചിത്രം അവൾക്ക് മുന്നിലേക്ക് നീട്ടി...അവന്റെ കരവലയത്തിൽ ഒതുങ്ങി നിന്ന അവൾ ആ ചിത്രത്തിലേക്ക് ഒന്ന് നോക്കി.... മറ്റെങ്ങോ നോക്കി നിൽക്കുന്ന അവളുടെ ചിത്രം....

അതിന് താഴെ എഴുതിയ വരികൾ കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... *"""mi alma se siente renacer cada vez que te veo"""" * അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. അവന്റെ ചുടു നിശ്വാസം കാതിൽ പതിഞ്ഞു.... അവൾ ശ്വാസം വലിച്ചു കൊണ്ട് അവന്റെ കൈകളിൽ മുറുകെ പിടിച്ചു.... "MY SOUL FEELS REBORN.....EACH TIME I SEE YOU... FALLING IN LOVE WITH YOU AGAIN AND AGAIN....." കാതിൽ അലയടിച്ച അവന്റെ നേർത്ത സ്വരം... അവളുടെ ഉള്ളം കുളിര് കോരി... ഇക്കിളി കൊണ്ട് അവൾ മുഖം ചെരിച്ചു... അവൻ അവളിലെ പിടി അയച്ചു... അവളെ അവന് നേരെ തിരിച്ചു നിർത്തി..... "ഓം...." അവളുടെ വിറയാർന്ന അധരങ്ങൾ മൊഴിഞ്ഞു... "ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പിന്നെ എനിക്ക് ഒരിക്കലും വിട്ട് കൊടുക്കാൻ കഴിയില്ല നിന്നെ ആർക്കും....അത്രത്തോളം ആഴമേറിയതാവും എന്റെ പ്രണയം...because you are my first and last love...." വാക്കുകൾക്കൊപ്പം അവന്റെ ഹൃദയമിടിപ്പും ഉയർന്നു... അവളുടെ കണ്ണും മനസ്സും ഒപ്പം നിറഞ്ഞു... "എനിക്ക് മുന്നിൽ നിന്നെ മാത്രമേ ഞാൻ കാണുന്നുള്ളൂ ഇപ്പോ....i want you for the rest of my life.... " അവൾ അവളുടെ മുഖം നെഞ്ചോട് അടുപ്പിച്ചു.. അവൾക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല പറയാൻ.... അവൻ അവളെ അടർത്തി മാറ്റി... "നീ എങ്ങനെയാ പോകുന്നത്..?? " അവളുടെ മുഖം കയ്യിൽ എടുത്തു കൊണ്ട് ചോദിച്ചു... "കാർ ഉണ്ട്... " നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു..

"എന്നാ... ഞാൻ പോട്ടെ...ബൈ... ടേക്ക് കെയർ.... " അവളുടെ കവിളിൽ ഒന്ന് തലോടി അവൻ ബൈക്കിൽ കയറി.. അവളെ നോക്കി തലയാട്ടി കൊണ്ട് ബൈക്ക് മുന്നോട്ട് എടുത്തു.... കുറച്ചു ദൂരെ ആയി ബൈക്ക് നിന്നതും അവൻ തിരിഞ്ഞു നോക്കി... സിദ്ധു അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.... "ശ്രീ......" അവന്റെ വിളിയിൽ പ്രതീക്ഷയോടെ അവൾ നിന്നു... "ഒറ്റക്ക് ഇവിടെ കറങ്ങി നടക്കേണ്ട... വേഗം വീട്ടിൽ പോ...." ആ വാക്കുകളിൽ പ്രണയത്തോടൊപ്പം കരുതലും അവൾ അറിഞ്ഞു.... സന്തോഷത്തോടെ അവൾ തലയാട്ടി....കാറിലേക്ക് കയറി... "ഹരന്റെയും ഓമിന്റെയും വിവാഹം ഒരുമിച്ചു നടത്തിയാലോ....?? " സോഫയിൽ ഇരുന്ന് ഫയൽസ് നോക്കി കൊണ്ടിരിക്കുന്ന മഹേശ്വറിനോട്‌ രോഹിണി പറഞ്ഞു... "മ്മ്.. ഹരന്റെ കാര്യം ഓക്കേ.... ഓമിന്റെ കാര്യം മാത്രം നടക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്.... " "അത് ഏട്ടന് തോന്നുന്നതാ ഞാൻ പറഞ്ഞാൽ അവൻ അനുസരിക്കും...എനിക്കുറപ്പാ... " "എനിക്ക് തോന്നുന്നില്ല....മാത്രമല്ല ഓമിന് പ്രായം ആവുന്നതല്ലേ ഒള്ളൂ.... " "ഞാൻ എന്റെ അഭിപ്രായം പറഞ്ഞന്നെ ഒള്ളൂ...ഹരനെ കൂട്ടി നാളെ പെണ്ണ് കാണാൻ പോകണം...ഓം എന്തായാലും വരില്ല... അവന് പിന്നെ ആൾകൂട്ടം ഇഷ്ടമല്ലല്ലോ...ഇങ്ങനെ പോയാൽ ഹരന്റെ കല്യാണത്തിന് അവൻ വീട്ടിൽ ഉണ്ടായാൽ മതിയായിരുന്നു..." രോഹിണി നെടുവീർപ്പോടെ പറഞ്ഞു നിർത്തി... മഹേശ്വർ ചിരിച്ചു...

"എന്തായാലും ഹരന്റെ വിവാഹം കഴിയട്ടെ... എന്നിട്ട് ആലോചിക്കാം ഓംകാരയുടെ....അല്ല അവൻ എവിടെ പോയതാ... " "പുറത്ത് എവിടെയോ പോയതാ...ഇനി വരുന്നത് എപ്പോഴാണാവോ....നിങ്ങളോട് സംസാരിച്ചോ അവൻ...?" "സംസാരിക്കാൻ അവൻ വീട്ടിൽ ഉണ്ടായിട്ട് വേണ്ടേ...ഒന്നുകിൽ റൂമിലാവും അല്ലേൽ തറവാട് എന്നും പറഞ്ഞു അവിടെ ആവും..എനിക്കിപ്പോഴും മനസിലാകാത്തത് അവന് ഇതിന് മാത്രം എന്താ അവിടെ ഇരിക്കുന്നത് എന്നാ...എപ്പോഴും തറവാട്...ചെറുപ്പത്തിലേ അമ്മ ഓരോന്ന് പറഞ്ഞു കൊടുത്തിട്ടാ അവൻ ഇങ്ങനെ ആയത്...." അയാളുടെ വാക്കുകൾ കടുത്തു .... "അവന് അവിടെ ഇഷ്ട്ടമുള്ളത് കൊണ്ടല്ലേ ഏട്ടാ...പിന്നെ അവനെ കുറിച്ച് ഒരിക്കൽ ക്ഷേത്രത്തിലേ തിരുമേനി പറഞ്ഞതോർക്കുന്നില്ലേ...? അവന്റെ ജനനത്തിന് പിന്നിൽ ഒരു ലക്ഷ്യമുണ്ടെന്ന്...കഴിഞ്ഞ ജന്മത്തിൽ... " "ഒന്ന് നിർത്തുന്നുണ്ടോ രോഹിണി....എന്തൊക്കെ മണ്ടത്തരങ്ങളാൻ നീ പറയുന്നത്...ഇത് കൊണ്ടാ ഞാൻ അവനോട് അങ്ങോട്ട് പോകണ്ട എന്ന് പറയുന്നത്..ഓരോരോ അന്തവിശ്വാസങ്ങൾ...." അയാൾ രോഹിണിക്ക് നേരെ പൊട്ടി തെറിച്ചു... "പുനർജന്മം പോലും...." അയാൾ ദേഷ്യത്തിൽ ഫയൽസ് എടുത്തു റൂമിലേക്ക് പോയി... "ഈ പുനർജ്ജന്മം എന്ന് പറയുന്നത് സത്യമാണോ മുത്തശ്ശി.... " മുത്തശ്ശിയുടെ മടിയിൽ കിടന്ന് കൊണ്ട് ഓം ചോദിച്ചു... "എന്താ ഇപ്പോ അങ്ങനെ ഒരു ചോദ്യം.... " മുത്തശ്ശി അവന്റെ നെറുകയിൽ തലോടി... "പറ സത്യമാണോ...? "

" എന്തെന്നാല്‍ ജനിച്ചവന് മരണം സുനിശ്ചിതമാണ്...അത് പോലെ മരിച്ചവന് ജനനവും സുനിശ്ചിതമാണ് ഓം...നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്ന ഒരു പ്രക്രിയയല്ല പുനര്‍ജന്മം. നമുക്കതിനെ അളക്കുവാനോ തൂക്കുവാനോ അതിന്റെ പടമെടുക്കുവാനോ സാധ്യമല്ല. അത് ഇന്ദ്രിയ സംവേദനത്തിന് തികച്ചും അതീതമാണ്....." മുത്തശ്ശി അവനെ തലോടി പറഞ്ഞു...ഓംകാരയിൽ നിന്നും അവന്റെ മനസ്സ് വ്യാസിലേക്ക് ചലിക്കുന്നുണ്ടായിരുന്നു....ആ കഥ തന്റെ ആണെന്ന് അവന്റെ ഉള്ളിൽ നിന്ന് ആരൊക്കെയോ പറഞ്ഞിരുന്നു... "വൈശാലിക്കും വ്യാസിനും അവരുടെ പ്രണയം തിരികെ കിട്ടണമെങ്കിൽ ഒരു ജന്മം കൂടെ വേണ്ടേ... പറയാതെ പോയാ പ്രണയം അത് അവിടെ തീരുന്നില്ലല്ലോ മുത്തശ്ശി...അത് ഇപ്പോഴും അവിടെ തന്നെ ഉണ്ടാകില്ലേ എങ്ങുമെത്താതെ.... " ആ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് പറഞ്ഞു... "പറയാതെ പോയ അവരുടെ പ്രണയമാണല്ലോ പൂക്കാതെ നിൽക്കുന്ന ആ ചെമ്പകം...വ്യാസ് വൈശാലി പ്രണയം പുനർജനിച്ചാൽ മാത്രമേ ആ ചെമ്പകം പൂക്കുകയൊള്ളൂ..കാലം കൊണ്ട് ആ മരം തെളിയിച്ചതാണ്.... " മുത്തശ്ശി പറഞ്ഞു കൊണ്ടിരിക്കെ....അവന്റെ നാസിക തുമ്പിനെ മതിക്കും വിധം ചെമ്പകത്തിന്റെ വശ്യമായാ ഗന്ധം ഇരച്ചു കയറി..... അവൻ വേഗം എഴുനേറ്റു.... ചെമ്പക സുഗന്ധം അവനെ വന്ന് പൊതിഞ്ഞു....

അവന്റെ കാലുകൾ മുന്നോട്ട് ചലിച്ചു.... "നീ എങ്ങോട്ടാ ഓം.. സന്ധ്യ നേരത്ത് അങ്ങോട്ട് ഒന്നും പോകണ്ട... " മുത്തശ്ശി പുറകിൽ നിന്ന് വിളിച്ചു പറയുന്നത് കേൾക്കാതെ അവൾ നടന്നു നീങ്ങി... ശാന്തമായിരുന്ന പ്രകൃതിയെ കാറ്റ് ആഞ്ഞു പുൽകി.... അവന്റെ കാലുകൾക്ക് വേഗതയേറി...അവ്യക്തമായ എന്തൊക്കെയോ മനസിലൂടെ മിന്നി മായ്ഞ്ഞു കൊണ്ടിരിന്നു. വീശുന്ന കാറ്റിലും മാനം മയക്കും ഗന്ധം പരന്നു... മുന്നിൽ കണ്മുന്നിൽ കണ്ടത് വിശ്വസിക്കാനാകാതെ അവന്റെ കണ്ണുകൾ മിഴിഞ്ഞു.... പൂത്തു നിൽക്കുന്ന ചെമ്പകം.... !!!! "നിന്നിലെ പ്രണയം എന്നിൽ വസന്തം വിരിയിച്ചിരിക്കുന്നു.... " ചെമ്പകം അവനോട് പറയുന്നതായ് തോന്നി.. കൈകൾ ഉയർത്തവേ അവന്റെ തോളിലേക്ക് കൊഴിഞ്ഞു വീണ ചെമ്പക പൂവിനെ അവൻ കയ്യിൽ എടുത്തു.. ഹൃദയതാളം മുറുകി.... അതിലേക്ക് തന്നെ ഉറ്റു നോക്കി... പൂക്കൾ പൂക്കാത്ത നിന്റെ ഹൃദയത്തിന്റെ പൂന്തോട്ടത്തിൽ വിരിഞ്ഞ രണ്ട് പൂക്കൾ കാലങ്ങൾക്ക് മുന്നേ വിരിയും മുന്നേ കൊഴിഞ്ഞു പോയാ അവന്റെ പ്രണയവും ചെമ്പകവും..അന്ന് മുതൽ പൂവിട്ടു...ഇനി ഒരിക്കലും കൊഴിയില്ലെന്ന പോൽ...!!!!..............................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story