ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 17

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"Yes...!!!" മുഖത്ത് വലിയ ഭാവവ്യത്യാസമൊന്നുമില്ലാതെ അവൻ പറയുന്നത് കേട്ടതും അല്ലുവും ഹരനും വാ പൊളിച്ചു കൊണ്ട് പരസ്പരം നോക്കി... "മറുപടി കിട്ടിയില്ലേ....ഇനി എന്താ....??" അന്തം വിട്ടു നിൽക്കുന്ന ഹരനെയും അല്ലുനെയും നോക്കി ഓം ചോദിച്ചു... "ഇ... ഇനി....ഒരു കാര്യം കൂടെ...." കഴുത്തിൽ ഒന്ന് തടവി കൊണ്ട് അല്ലു പറഞ്ഞു...പിന്നെ ഹരനെ നോക്കി കണ്ണ് കൊണ്ട് ചോദിക്കാൻ പറഞ്ഞു... അവരുടെ രണ്ട് പേരുടെയും കഥകളി കണ്ട് ഓമിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു... "ചോദിക്കാൻ എന്തേലും ഉണ്ടെങ്കിൽ ചോദിക്ക്....ഇല്ലേൽ get out.... " അവരെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൻ വാതിലിനടുത്തേക്ക് ചൂണ്ടി.... പറയേണ്ട താമസം ഹരൻ വാതിലിനടുത്തേക്ക് നടന്നിരുന്നു... "മ്മ്.. നീ പോണില്ലേ...." ഹരൻ പോകുന്നത് നോക്കി കണ്ണ് മിഴിച്ചു നിന്ന അല്ലുവിനെ നോക്കി ഗൗരവത്തോടെ ചോദിച്ചു... "ആ....ആ..ഞ.. ഞാൻ എപ്പോഴേ പോയി...." ഓമിനെ നോക്കി ഒന്നിളിച്ചു കൊണ്ട് അല്ലു വാതിൽക്കൽ എത്തിയ ഹരന്റെ അടുത്തേക്ക് നടന്നു.. "ഏട്ടനും അനിയനും ഒന്ന് നിന്നെ..." പുറത്തേക്ക് ഇറങ്ങാൻ നിന്ന അവരെ ഒരിക്കൽ കൂടെ അവൻ വിളിച്ചു... അല്ലു ഹരന്റെ പുറകിൽ നിന്നു... "വല്ലാത്ത സാധനം ആണ്...എപ്പോഴാ അവന്റെ സ്വഭാവം മാറുക എന്ന് പറയാൻ പറ്റില്ല....

ഏട്ടനെ പിന്നെ അവൻ ഒന്നും ചെയ്യില്ലല്ലോ...പ്രൊട്ടക്ഷൻ വേണ്ടത് എനിക്കല്ലേ.... " ഹരന്റെ ചെവിയിൽ സ്വകര്യമായി അല്ലു പറഞ്ഞു... ഓം അവരെ രണ്ട് പേരെയും ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് ഇരു കയ്യും മാറി കെട്ടി അവരുടെ മുന്നിൽ വന്നു നിന്നു.... "എന്നോട് എന്തേലും പറയാൻ ഉണ്ടേൽ സ്ട്രൈറ് ആയിട്ട് ചോദിക്കാം...മറുപടി തരാൻ കഴിയുന്നത് ആണേൽ തരും.... " വളരെ ഗൗരവത്തോടെ ആയിരുന്നു അവൻ അത് പറഞ്ഞത്.... ഹരനും അല്ലുവും അറിയാതെ തലയാട്ടി പോയി..... "Ok...then....അല്ലു..നീ ചോദിക്കാൻ പോകുന്ന question എന്താണെന്ന് എനിക്കറിയാം..." പറയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു... "നീ ഉദ്ദേശിച്ച ആള് തന്നെയാണ്....സൃഷ്ടി സിദ്ധ...my luv...." അവൻ ചുണ്ടിൽ ഊറി വന്ന പുഞ്ചിരി മായ്ക്കാതെ പറഞ്ഞു..... "അറിയേണ്ടത് അറിഞ്ഞില്ലേ...." തന്റെ മുന്നിൽ മിഴിച്ചു നിന്ന അല്ലുവിനെയും ഹരനെയും നോക്കി അവൻ ചോദിച്ചു... "ആ...." രണ്ട് പേരെയും ഒരുപോലെ പറഞ്ഞു... "Then....out.." ഓം അതും പറഞ്ഞു ബാൽക്കണിയിലേക്ക് നടന്നു.. "പോകാം... " ഹരനെ നോക്കി കളി പോയ അല്ലു ചോദിച്ചു... "മ്മ്... " ഹരനൊന്ന് മൂളി കൊണ്ട് പുറത്തേക്ക് ഇറങ്ങി....പിന്നാലെ അല്ലുവും...  ഉച്ചത്തിലുള്ള മിന്നിൽ പ്രവാഹത്തിനൊപ്പം മഴ ഭൂമിയിൽ പെയ്തിറങ്ങി....

വാവിട്ടു കരഞ്ഞു കൊണ്ട് അവൾ ചെമ്പകമരത്തിനടുത്തേക്ക് ഓടി....അവളുടെ കാലുകൾ ഇടറി.... ഒരു പേമാരി പോലെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഒരു പൊട്ടികരച്ചിലൂടെ ആ മരത്തിനടിയിൽ മുഖം പൊത്തിയിരുന്നു..വിറപൂണ്ട അവളുടെ അധരങ്ങൾ...വ്യാസ്... എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു.... കാറ്റും മരങ്ങളും വാനവും അവളുടെ വിരഹം കണ്ട് കണ്ണീർ വാർത്തു.... വാശിയോടെ തുടച്ചു നീക്കുന്ന കണ്ണുനീർ വീണ്ടും വീണ്ടും ചാലിട്ടൊഴുകി... """"""ഇനിയും പുനർജനിക്കണം എനിക്ക് നിന്നെ പ്രണയിക്കാനായി മാത്രം.... ഒരു നഷ്ടപെടലിന്റെ അല്ലലിതെ നിന്നോട് ചേർന്നിരിക്കമെനിക്ക്... കാത്തിരിക്കും ഞാൻ അടുത്ത ജന്മവും നിനക്കായ് മാത്രം...""""" വിതുമ്പുന്ന അവളുടെ ആത്മാവ് പുലമ്പുന്നുണ്ടായിരുന്നു....അവൾ അറിയുന്നുണ്ടായിരുന്നു ഹൃദയം നിശ്ചലമാകുന്നത്...കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങിയിരുന്നു... നീലാകാശത്തെ മേഘകെട്ടുകൾക്കിടയിലൂടെ ഭാരമില്ലാതെ ഒഴുകി നടക്കുമ്പോൾ അവളുടെ കണ്ണുകൾ ചുറ്റും പരതി നടന്നു....ഒരു പഞ്ഞികെട്ട് പോലുള്ള മേഖത്തിനടുത്ത് തന്റെ പ്രിയപ്പെട്ടവനെ കണ്ടപ്പോൾ അവളുടെ കരിമിഴികൾ വിടർന്നു.... കയ്യെത്തി അവനെ തൊടാൻ ആഞ്ഞതും അവൻ ദൂരേക്ക് മാഞ്ഞു.... "ഓം.......!!!!!!"

ഒരു അലർച്ചയോടെ സിദ്ധു ഉറക്കത്തിൽ ഞെട്ടി ഉണർന്നു.... ഉയർന്ന ഹൃദയമിടിപ്പോടെ അവൾ ചുറ്റും നോക്കി....ശരീരം വിറക്കുന്നുണ്ടായിരുന്നു...ചെന്നിയിൽ നിന്നും വിയർപ്പു തുള്ളികൾ ചാലിട്ടൊഴുകി.... കിതപ്പടക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.... മനസിൽ ചിന്തകൾ കുമിഞ്ഞു കൂടി...ടേബിളിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ചു... കണ്ട സ്വപ്നം തന്നെ കണ്മുന്നിലൂടെ പോയി കൊണ്ടിരുന്നു...അതിലെ പെൺകുട്ടിക്ക് തന്റെ മുഖമായിരുന്നു....കയ്യെത്തും ദൂരത്ത് എത്തിയിട്ടും കൈവിട്ടു പോയവന് ഓമിന്റെ മുഖവും..... അവൾ ഇരുന്നു കിതച്ചു.... കുറച്ചു നേരം മുഖം പൊത്തിയിരുന്നു...എന്തിന്നെനില്ലാതെ കരഞ്ഞു... മനസ്സിലേക്ക് ഓമിന്റെ മുഖം ഓടി വന്നപ്പോൾ അവൾ കയ്യെത്തി ഫോൺ എടുത്തു... തേങ്ങി കരഞ്ഞു കൊണ്ട് ഓമിന് കാൾ ചെയ്തു..... ഇതേ സമയം ഉറക്കം വരാതെ തലയിണയിൽ മുഖം അമർത്തി കിടക്കുകയായിരുന്നു ഓം.... കണ്ണടച്ചാൽ ശ്രീയാണ്...ഉറക്കത്തിൽ കണ്ട സ്വപ്നം....ചെമ്പകചോട്ടിലിരുന്ന് പൊട്ടികരയുന്ന പെൺകുട്ടി അവൾക്ക് തന്റെ ശ്രീയുടെ മുഖാമെന്നത് അവനിൽ അസ്വസ്ഥത ഉളവാക്കി... തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവnu നിദ്രാദേവി കടാക്ഷിച്ചില്ല... പെട്ടന്നാണ് ഫോൺ റിങ് ചെയ്തത്.... അവനൊന്നു സംശയിച്ചു നിന്നു...ഇതാരാ ഈ സമയത്ത്....

സിദ്ധുവിന്റെ മുഖം മനസിലേക്ക് വന്നപ്പോൾ അവൻ ചാടി എണീറ്റു ഫോൺ എടുത്തു... സിദ്ധു ആണെന്ന് കണ്ടപ്പോൾ അവന്റെ ഹൃദയം വേഗത്തിൽ മിടിച്ചു.... ദൃതിയിൽ ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ചു... "ശ്രീ...." ആവലാതിയോടെ അവൻ വിളിച്ചു... "ഓം..." അവളുടെ ശബ്ദം ഇടറിയിരുന്നു... "എന്താ....എന്താ പറ്റ്യേ...." "കാണാൻ തോന്നുന്നു ഓം..." പറയുന്നതിനൊപ്പം അവൾ വിറക്കുന്നുണ്ടായിരുന്നു... "What...ഈ നേരത്തോ..." "മ്മ്.. now..." അവനൊന്നു കണ്ണുകൾ ഇറുക്കി അടച്ചു.... കാൾ കട്ടാക്കി... ഹാങ്ങറിൽ ഇട്ടിരുന്ന ഷർട്ട്‌ എടുത്തു ബനിയന് മുകളിലൂടെ ഇട്ടു.... ബൈക്കിന്റെ കീയും എടുത്ത് അവൻ പുറത്തേക്ക് റൂമിൽ നിന്നിറങ്ങി ഡോർ ലോക്ക് ചെയ്തു.. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം പരന്നു കിടന്ന റോഡിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ ഉള്ളിൽ സിദ്ധുമാത്രമായിരുന്നു... അവളുടെ വീടിന് മുന്നിൽ ബൈക്ക് നിർത്തി സിദ്ധുന് കാൾ ചെയ്തു... അവന്റെ കാൾ പ്രതീക്ഷിച്ചെന്ന പോലെ അവൾ ഫസ്റ്റ് റിങ്ങിൽ അറ്റന്റ് ചെയ്തു... "ഞാൻ നിന്റെ വീടിന് മുന്നിലുണ്ട്..പുറത്തേക്ക് വാ...." അത് കേട്ടതും... ഫോൺ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ബാൾക്കണിയിലേക്ക് ഓടി..... കൈ വരിയിൽ പിടി മുറുക്കി മതിലിനപ്പുറത്തേക്ക് കാലെത്തി ക്ഷമയില്ലാതെ നോക്കി.... വീടിന് മുന്നിലേ റോഡിന്റെ മറു സൈഡിൽ ബൈക്കിൽ ചാരി നിൽക്കുന്ന ഓമിനെ കണ്ടപ്പോൾ അവളുടെ ഹൃദയം സന്തോഷം കൊണ്ട് തുടി കൊട്ടി.... ഓം ഫോൺ ചെവിയോട് ചേർത്ത് വെച്ചു....

അത് കണ്ട് അവളും... "ഇപ്പോ കണ്ടില്ലേ....മ്മ്..." പുഞ്ചിരിയോടെ അവൻ ചോദിച്ചു.. "ഞ...ഞാൻ അങ്ങോട്ട് വരാം.... " "ഏയ്‌...അത് വേണ്ട ശ്രീ..." "ഇല്ല...ഞാൻ വരും...നീ ഒന്നും പറയണ്ട...." വാശിയോടെ ഫോൺ ഫോൺ കട്ടാക്കി അവൾ ബാൽക്കണിയിലൂടെ സൺഷേഡിലേക്ക് ഇറങ്ങി.... അതിനോട് ചേർത്ത് വെച്ചിരുന്ന ഏണിയിലൂടെ അവൾ താഴേക്ക് ഇറങ്ങി... ഓം അവളുടെ നീക്കം വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.... സിദ്ധു മതിലിനടുത്തേക്ക് ഓടി ചെന്നു.... പൂച്ചട്ടി വെച്ചിരുന്ന സിമന്റ്‌ തിണ്ണയിൽ ചവിട്ടി അവൾ മതിലിനു മുകളിൽ കയറി ഇരുന്നു.... അത് കണ്ട് ഓം ചിരിച്ചു കൊണ്ട് റോഡ് മുറിഞ്ഞു കടന്ന് അവളുടെ അടുത്തേക്ക് ചെന്നു... കാല് ഇപ്പുറത്തേക്ക് ഇട്ട് ഇരിക്കുന്ന സിദ്ധു അവനൊന്നു നോക്കി.. "ഇത് സ്ഥിരമണല്ലേ.... " അവന്റെ ചോദ്യത്തിന് അവളൊന്നു ചിരിച്ചു കൊണ്ട് തലയാട്ടി.... താഴേക്ക് ചാടാനായി ഒരുങ്ങിയ അവളുടെ അടുത്തേക്ക് അവൻ നീങ്ങി നിന്നു....അവൾക്ക് സംരക്ഷണം എന്നോണം അവൻ കൈ നീട്ടി... അവൾ താഴേക്ക് ചാടിയതും ഓം അവന്റെ കരവലയത്തിൽ ചേർത്ത് പിടിച്ചിരുന്നു വീഴാതെ..... സിദ്ധു അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ചു....അവന്റെ മുഖം അവളുടെ കഴുത്തിൽ അമർന്നു.... സിദ്ധു ഒന്ന് പിടഞ്ഞു.....ഓം മുഖമുയർത്തി അവളുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കി... നിലാവിന്റെ ശോഭയിൽ അവളുടെ മുഖത്തിന് വല്ലാത്തൊരു വശ്യതയായിരുന്നു.... അവന്റെ നോട്ടം അവളുടെ ഹൃദയത്തിനാഴത്തിൽ ചെന്ന് നിന്നു...

അവന്റെ ശരീരത്തിലൂടെ താഴേക്ക് അവൾ ഊർന്ന് ഇറങ്ങി....കാൽപാദം മണ്ണിൽ അമർന്നു.... അവളുടെ മുഖം അവന്റെ നെഞ്ചിൽ ഉരസിയതും...എന്തോ ഓർത്തപോലെ അവൾ അവനെ വാരി പുണർന്നു... ആദ്യം ഒന്ന് പകച്ചെങ്കിലും അവനും അവളെ പൊതിഞ്ഞു പിടിച്ചു... "എന്താ ശ്രീ....." അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ട് മൃദുവായ് ചോദിച്ചു.. "എങ്ങനെ അറിയാം എന്റെ വീട്... " മുഖം ഉയർത്തി അവൾ ചോദിച്ചു....അവൻ മറുപടി പറഞ്ഞില്ല... "ഞാൻ...ഞാനൊരു സ്വപ്നം കണ്ടു ഓം..." അവന്റെ നെഞ്ചിൽ മുഖം അമർത്തി കൊണ്ട് പറഞ്ഞു.... "ഞാനും.... " നെടുവീർപ്പോടെ അവളെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു... അവൾ മുഖം ഉയർത്തി അവനെ നോക്കി..... "എന്താ കണ്ടത്...??" ചോദ്യഭാവത്തിൽ അവനെ നോക്കിയാ സിദ്ധുവിന്റെ കവിളിൽ അവൻ പതിയെ തലോടി..... "നമ്മളെ....." അവനൊന്നു പുഞ്ചിരിച്ചു .. "ഞാനും...." അവൾ കൈ ഉയർത്തി അവന്റെ തലമുടിയിഴലൂടെ വിരലോടിച്ചു.... ഓം അവളുടെ മുഖം കയ്യിൽ എടുത്തു...അവളുടെ വിരിനെറ്റിയിൽ ചുംബിച്ചു.... അവളുടെ മനസ്സ് നിറഞ്ഞു.... വീണ്ടും അവന്റെ നെഞ്ചിൽ ഒളിച്ചു... "നമ്മൾ കഴിഞ്ഞ ജന്മത്തിലും പ്രണയിച്ചവർ ആണെന്ന് തോന്നുന്നു ഓം.... " അത് കേട്ട് അവൻ അവളെ അടർത്തി മാറ്റി..... "എന്താ അങ്ങനെ പറഞ്ഞെ... മ്മ്... " "മ്മ്ഹ്ഹ്... ഒന്നൂല്യ എനിക്ക് അങ്ങനെ തോന്നി....നീ അന്ന് എന്നോട് പറഞ്ഞില്ലേ."mi alma se siente renacer cada vez que te veo""" എന്ന്.... "

കുസൃതിയോടെ അവൾ പറഞ്ഞു..അവൾ ചിരിച്ചു... "നേരം ഒരുപാടായി...നീ അകത്തേക്ക് ചെല്ല്... " അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ പറഞ്ഞു.... "മ്മ്ഹ്....പോകാൻ തോന്നുന്നില്ല ഓം..എപ്പോഴും നിന്റെ കൂടെ ഇരിക്കാൻ തോന്നുവാ.... " ചിണുങ്ങി കൊണ്ട് അവൾ പറയുന്നത് കേട്ട് അവന് ചിരി വന്നു... "ചെല്ല് ശ്രീ..." അവൻ പറഞ്ഞു... "മ്മ്...." മനസ്സില്ലാ മനസ്സോടെ മൂളി കൊണ്ട് അവൾ മതിലിനടുത്തേക്ക് നടന്നു... തിരിച്ചു കയറാൻ അവൻ അവളെ സഹായിച്ചു.... "ബൈ....." തിരിച്ചു ചാടാൻ നിന്ന അവൾ അവന് നേരെ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു... "ബൈ.... " അവൻ കൈ വീശി കാണിച്ചു.... പതിവ് അലാറം കേട്ടാണ് ഓം ഉണർന്നത്... കണ്ണ് വലിച്ചു തുറന്നു കൊണ്ട് അവൻ എണീറ്റ് ഇരുന്നു.... ദേഹത്തു കിടന്ന പുതpp മാറ്റി അവൻ എണീറ്റ് ബാത്‌റൂമിലേക്ക് പോയി... ഫ്രഷ് ആയി വന്ന് ഹാളിലേക്ക് ചെന്നപ്പോൾ അല്ലുവും ഹരനും ചായ കുടിക്കുന്നുണ്ട്.... "മോർണിംഗ് ഓം...." അവനെ കണ്ടപ്പോൾ അല്ലു വിളിച്ചു പറഞ്ഞു... "മോർണിംഗ്....!!" പുഞ്ചിരിയോടെ അവൻ പറഞ്ഞു... കോഫീ കൊണ്ട് എടുത്തു കൊണ്ട് വന്ന് അവരുടെ അടുത്തേക്ക് ചെന്നു.... "നീ ഇന്നലെ രാത്രി എങ്ങോട്ടേലും പോയിരുന്നോ ഓം...." ചായക്കുന്നതിനിടയിൽ ഹരൻ ചോദിച്ചു... അവന്റെ ചോദ്യം കേട്ട് ഓം അവനെ ഒന്ന് നോക്കി.. "അല്ല പാതിരാത്രി ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന സൗണ്ട് കേട്ടു....അത് കൊണ്ട് ചോദിച്ചതാ.." "മ്മ്...പോയി.... " അതും പറഞ്ഞു കൊണ്ട് അവൻ ചായ കുടിക്കാൻ തുടങ്ങി....

അല്ലു ഹരനെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്....ഹരന് ആണേൽ അതൊന്നും മനസിലായതുമില്ല.... "ഏട്ടാ...നമുക്ക് അപ്പ്രൂവൽ കിട്ടിയ പ്രൊജക്റ്റ്‌ എവിടെ ചെയ്യാനാ പ്ലാൻ..." ഗൗരവത്തോടെ ഓം ചോദിച്ചു... "ഓ....ബിസിനസ്.... " പുച്ഛത്തോടെ തലചൊറിഞ്ഞു കൊണ്ട് അല്ലു എണീറ്റ് പോയി... "ആഹ് അച്ചം പറഞ്ഞത് നമ്മുടെ ടെസ്റ്റൈൽ ഷോപ്പിന്റെ പുറകിലെ ഏരിയയിൽ ചെയ്യാനാ...എനിക്കും അത് നല്ലതാണെന്നു തോന്നി.... " വായിച്ചു കൊണ്ടിരുന്ന പത്രം ടീപോയിലേക്ക് വെച്ച് കൊണ്ട് ഹരൻ പറഞ്ഞു... "അവിടെയോ..?? ഒരുപാട് ഫ്ലാറ്റ് അല്ലേ നമ്മൾ കെട്ടി പോകുന്നത് എനിക്ക് തോന്നുന്നത് ടൗണിലെ ഒഴിഞ്ഞു കിടക്കുന്ന ഏരിയയിൽ ചെയ്യാം എന്നാണ്..എങ്കിലേ എന്തെങ്കിലും ഗുണമൊള്ളൂ....നീ ഒന്ന് ആലോചിച്ചു നോക്ക്...എന്നിട്ട് അച്ഛനോട് പറ.... " കുടിച്ചു കഴിഞ്ഞ ഗ്ലാസ് എടുത്തു പോകും വഴി ഓം ഹരനോട് പറഞ്ഞു.... "സ്റ്റോപ്പിറ്റ് ജഗാ....ആ ചെക്കനെ കുറിച്ച് പുകഴ്ത്തി പറയാനല്ല നിന്നെ ഞാൻ വിളിച്ചത്....നെക്സ്റ്റ് month RM ടെക്നോളജിസിന്റെ പ്രൊജക്റ്റ്‌ ഉണ്ട് അത് എങ്ങനെലും നമ്മുടെ കമ്പനിക്ക് നേടി തരാൻ നോക്ക്...ബെസ്റ്റ് ഡിസൈൻ മാത്രേ അവർ സെലക്ട്‌ ചെയ്യൂ....ഇന്നേ വരെ നിനക്ക് നല്ലൊരു ഡിസൈനോ പ്ലാനോ തയ്യാറാക്കാൻ കഴിഞ്ഞിട്ടില്ല...അവനെ പുകഴ്ത്തുന്ന നേരം നല്ലോരു വർക്ക്‌ ചെയ്യാൻ നോക്ക്...." ജഗന് നേരെ പൊട്ടി തെറിച്ചു കൊണ്ട് അനന്തൻ പറഞ്ഞു.... "അച്ഛാ ഞാൻ എന്റെ ബെസ്റ്റ് ആണ് ഓരോ തവണയും കാഴ്ച്ചവെക്കുന്നത്...എപ്പോഴും മികവുറ്റതക്കാൻ ഞാൻ ശ്രമിക്കാറുണ്ട്..പിന്നെ ഓംകാരയേ കുറിച്ച് പറഞ്ഞത് വേറൊന്നും കൊണ്ടല്ല...അവന്റെ വ്യൂ വേറിട്ടു നിൽക്കുന്നത് കൊണ്ടാ..." ജഗൻ മുഖം ഉയർത്തതെ നിന്നു കൊണ്ട് ഉള്ളിൽ ഉള്ളത് പറഞ്ഞു നിർത്തി...

"നീ അത്രക്ക് മികച്ചത് ആക്കാൻ നോക്കിയിട്ട് ആണോ ഇത്തവണയും നമുക്ക് ആ കോൺട്രാക്ട് മിസ്സ്‌ ആയത്.... " അയാൾ അവനെ തുറിച്ചു നോക്കി... പുറത്തേക്ക് പോകാൻ നിന്ന സിദ്ധു ഓഫിസ് റൂമിൽ നിന്ന് ജഗന്റെയും അനന്ദന്റെയും സംസാരം കേട്ടത്... ഇടക്ക് എപ്പോഴോ ഓംകാര എന്ന് കേട്ടപ്പോൾ അവൾ ഒന്ന് കൂടെ കാത് കൂർപ്പിച്ചു... "അവർ നമ്മുടെ ശത്രുക്കളാണ്‌...എന്റെ മക്കൾ ആ മഹിയുടെ മക്കളേ പുകഴ്ത്തി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല...അവന്റെ ഒരു ഓംകാര...." അനന്തൻ പുച്ഛത്തോടെ പറഞ്ഞു... "സോറി അച്ഛാ...നല്ലത് നല്ലതാണെന്നു തന്നെ പറയും...നിങ്ങടെ മത്സരത്തിലേക്ക് ഞങ്ങളെ വലിചിഴക്കുരുത്..... " ജഗൻ കൈ കൂപ്പി പറഞ്ഞു കൊണ്ട് റൂമിന് പുറത്തേക്ക് ഇറങ്ങി... സിദ്ധു എല്ലാം കേട്ട് കൊണ്ടിരിക്കുകയായിരുന്നു..  "കാണണം എന്ന് പറഞ്ഞു വിളിച്ചിട്ട് കുറേ നേരമായല്ലോ എന്റെ തലമുടിയിൽ പിടിച്ചു കളിക്കാൻ തുടങ്ങിയിട്ട്.... " അവന്റെ നീളൻ മുടികളെ താലോലിച്ചു കൊണ്ട് കടലിലേക്ക് നോക്കി ഇരിക്കുന്ന സിദ്ധുവിനോട് ഓം ചോദിച്ചു... അവൾ ചിരിച്ചു കൊണ്ട് അവന്റെ തോളിലേക്ക് കിടന്നു... "ഓം... " "മ്മ്....." "നിനക്കെന്നെ എത്രത്തോളം ഇഷ്ടമുണ്ട്...? " അവന്റെ കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് അവൾ ചോദിച്ചു... "Stupid question...luv ഒരിക്കലും വാക്കുകൾ കൊണ്ട് എസ്‌പ്ലൈൻ ചെയ്യാൻ കഴിയില്ല..."ദൂരേക്ക് നോക്കി ഇരുന്നു കൊണ്ട് അവൻ പറഞ്ഞു.... അവളുടെ ചൊടികളിൽ പുഞ്ചിരി തത്തി... "What is love...?? " അവൾ അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് ഒരിക്കൽ കൂടെ ചോദിച്ചു... അവൻ പുഞ്ചിച്ചു... അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി.. "For me.....it's you..... " അവന്റെ സ്വരം ആർദ്രമായി...കണ്ണുകൾ തമ്മിൽ കോർത്തു...

തോളിലേക്ക് ചാഞ്ഞു വന്ന അവളുടെ മുഖം പിടിച്ചുയർത്തി ആ നെറ്റിയിൽ ഒന്ന് ചുംബിച്ചു... മൗനവും വാചാലമായ നിമിഷങ്ങൾ.... "എന്നെ പറ്റി നിനക്ക് എല്ലാം അറിയുമോ ഓം...? " മുഖം ഉയർത്തി അവൾ അവനെ നോക്കി... അവൻ മുഖം ചുളിച്ചു... "എന്റെ വീട്ടുകാരെ കുറിച്ച് നിനക്കറിയുമോ...?? " അവൾക്ക് അവൻ മറുപടി കൊടുത്തില്ല... "എനിക്ക് ഇടക്ക് പെട്ടെന്ന് ദേഷ്യം വരും...ആ സമയത്ത് എനിക്ക് എന്നെ കണ്ട്രോൾ ചെയ്യാൻ കഴിയാറില്ല... " "എനിക്കറിയാം...." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു....പിന്നെ സിദ്ധുവിന്റെ മുഖം പിടിച്ചുയർത്തി... "ബട്ട്‌ നിന്റെ കൂടെ ഉള്ളപ്പോൾ ഫീൽ calm...happy....എന്ത് കൊണ്ടാണെന്നു ഇപ്പോഴും അറിയില്ല... " അവൾ പറയുന്നതിനൊപ്പം ചിരിച്ചു . ഓം അവൾ പറയുന്നത് കേട്ടിരുന്നു... "എന്റെ ഫാമിലിയേ നിനക്കറിയുമോ..?? " "അറിയാം... " അവൻ അവളുടെ മൂക്കുത്തിയിൽ പതിയെ തട്ടി... "എന്റെ ഒരു അറിവ് വെച്ച് നമ്മുടെ അച്ഛന്മാർ തമ്മിൽ ശത്രുക്കളാണ്‌.... " "അതേലോ..... " അവൻ പുഞ്ചിരിച്ചു... "അവ...അവർ എങ്ങാനും നമ്മുടെ ബന്ധത്തെ എതിർത്താൽ...?? " അവൾ അവന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് ചോദിച്ചു... "അതിന് ഒരുമിച്ചു ജീവിക്കുന്നത് നമ്മളല്ലേ...നമ്മുടെ അച്ചന്മാർ അല്ലല്ലോ... " അവളുടെ കൈകൾക്ക് മേൽ തലോടി കൊണ്ട് ചിരിയോടെ അവൻ പറഞ്ഞു... അവൾ അപ്പോഴും അവനെ നോക്കി ഇരിക്കുകയായിരുന്നു... "നോക്ക് ശ്രീ....ഇനിയിപ്പോൾ ലോകം കീഴ്മേൽ മറിയും എന്ന് പറഞ്ഞാലും ഞാൻ നിന്നെ വിട്ടു പോകില്ല.....എന്നെ വിട്ട് പോകാൻ നിന്നെ ഞാൻ അനുവദിക്കുകയുമില്ല...."""...................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story