ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 18

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"നോക്ക് ശ്രീ....ഇനിയിപ്പോൾ ലോകം കീഴ്മേൽ മറിയും എന്ന് പറഞ്ഞാലും ഞാൻ നിന്നെ വിട്ടു പോകില്ല.....എന്നെ വിട്ട് പോകാൻ നിന്നെ ഞാൻ അനുവദിക്കുകയുമില്ല....""" ഉറച്ച ശബ്ദത്തോടെ പറയുന്നതിനൊപ്പം അവൻ അവളെ കൂടെ അവനിലേക്ക് ചേർത്ത് പിടിച്ചു... "അതിന് നിന്നെ വിട്ട് എനിക്ക് പോകാൻ കഴിയില്ലല്ലോ ഓം...ഞാൻ നിന്നിലല്ലേ..." സിദ്ധു രണ്ട് കൈ കൊണ്ട് അവനെ ചുറ്റി...ഓം പുഞ്ചിരിയോടെ അവളുടെ മുടിയിൽ ചുംബിച്ചു... സിദ്ധു അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.... "മ്മ്... എന്തെ.... " തന്നെ കണ്ണെടുക്കാതെ നോക്കി ഇരിക്കുന്ന സിദ്ധുവിനെ കണ്ട് അവൻ ചോദിച്ചു.... "മ്മ്ഹ്ഹ്.... " പുഞ്ചിരിയോടെ തലയാട്ടി കൊണ്ട് അവൾ അവന്റെ തോളിലേക്ക് തലചായ്ച്ചു... കരയെ വാരി പുണരുന്ന തിരമാലകളെ നോക്കി അവർ ഇരുന്നു.... ഏറെ നേരത്തെ മൗനത്തെ കീറി മുറിച്ചു കൊണ്ട് അവളുടെ ഫോൺ റിങ് ചെയ്തു... സിദ്ധു അവനോട് ചേർന്നിരുന്നു കൊണ്ട് തന്നെ സ്‌ക്രീനിലേക്ക് നോക്കി... സ്ക്രീനിലെ പേര് കണ്ടതും അവൾ ദേഷ്യത്തോടെ കാൾ കട്ടാക്കി... അവന്റെ നെഞ്ചിലേക്ക് തലചായ്ച്ചു... "ആരാ.....??? എന്താ നീ അറ്റൻഡ് ചെയ്യാഞ്ഞേ...??" ഓം കാര്യം അന്വേഷിച്ചു... "ഒന്നൂല്ല്യ.... " അവളുടെ ശബ്ദം കടുത്തു.... "ഓക്കേ....." ചിരിച്ചു കൊണ്ട് അവൻ അവളുടെ നെറുകയിൽ തലോടി.... "വിളിച്ചത് അച്ഛനാ....." അവനോട് പറ്റി ചേർന്നു കൊണ്ട് അവൾ പറഞ്ഞു... "അച്ഛനല്ലേ വിളിച്ചത്...സംസാരിക്കാമായിരുന്നില്ലേ...."

അവളെ അടർത്തി മാറ്റി കൊണ്ട് അവൻ ചോദിച്ചു... അവളുടെ മുഖം ഇരുണ്ടു കൂടി... "എനിക്ക് ഇഷ്ടല്ല അയാളെ...വെറുപ്പാ..." ദേഷ്യത്തോടെ അതു പറയുമ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകി....വലത് കയ്യിലെ ഫോണിൽ പിടി മുറുക്കി... ഓം ഒന്ന് മുഖം ചുളിച്ചു....പിന്നെ ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ നിന്ന് ബലമായി ഫോൺ പിടിച്ചു വാങ്ങി വെച്ചു... അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർത്തി വെച്ചു...സിദ്ധു അവന്റെ ഷർട്ടിൽ പിടി മുറുക്കി.... അവന്റെ ഹൃദയം താളം അവളുടെ കാതിനെ തുളച്ചു കയറി അവ അവളുടെ ഹൃദയമിടിപ്പിനൊപ്പം ഇഴ ചേർന്നു..... സിദ്ധു കണ്ണുകൾ ഇറുക്കി അടച്ചു....അവളിൽ ഉടലെടുത്ത ദേഷ്യം അവളെ വിട്ട് പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു... ഓം അവളുടെ മുടിയിഴകളെ തലോടി കൊണ്ടിരുന്നു.... "അച്ഛനെ ഇഷ്ടമല്ലെന്നോ..??why....?? " അവളൊന്നു ശാന്തമായതും അവൻ ചോദിച്ചു.... "മ്മ്മ്....ഇഷ്ടമല്ല... " "എന്ത് കൊണ്ടാ ശ്രീ...." "അച്ഛന് എന്നെ ഇഷ്ടമല്ല ഓം.... " അവളുടെ ശബ്ദം ഇടറി... ഓം അവളെ അടർത്തി...നിറഞ്ഞു കവിയാൻ വെമ്പി നിൽക്കുന്ന അവളുടെ കരിമിഴികളെ കണ്ടപ്പോൾ അവന്റെ നെഞ്ച് പിടഞ്ഞു...ഹൃദയത്തിൽ നിന്ന് രക്തം കിനിയുന്നത് പോലെ അവനെ തോന്നി.... അവളുടെ അവളുടെ ഇരു മിഴികളിലും മൃദുവായ് ചുംബിച്ചു... "എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം....എന്നോട് പറയാൻ പറ്റുന്നതാണോ..?? " ആ കവിളിൽ തലോടി കൊണ്ട് അവൻ ചോദിച്ചു... "മ്മ്.... " മിഴികൾ താഴ്ത്തി അവൾ മൂളി...

"എന്നാ പറ... " അവൻ അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി..... സിദ്ധു കണ്ണുകൾ ഇറുക്കി അടച്ചു വീണ്ടും അവനോട് ചേർന്നിരുന്നു.... "അച്ഛന് ഏട്ടന്മാരെയാ ഇഷ്ടം...കുഞ്ഞു നാള് മുതൽ ഞാൻ കാണുന്നതാ..എന്നോട് സ്നേഹത്തോടെ സംസാരിക്കാറില്ല...ചേർത്തു പിടിച്ചിട്ടില്ല...ഞാൻ എന്ത് ചെയ്താലും കുറ്റം...കുഞ്ഞിലേ ഞാൻ കേട്ടിട്ടുണ്ട് അച്ഛൻ അമ്മയോട് പറയുന്നത് അന്നേ എന്നെ വേണ്ടാന്ന് വെച്ചാൽ മതിയായിരുന്നു എന്ന്...ഞാൻ ജനിച്ചതിൽ പിന്നെ അച്ഛന് നഷ്ടങ്ങൾ മാത്രേ ഉണ്ടായിട്ടുള്ളൂത്രേ...എന്ത് ചെയ്താലും കുറ്റം മാത്രേ അച്ഛൻ കണ്ടെത്തിയിട്ടൊള്ളൂ...അച്ഛന് എന്നോട് വെറുപ്പാണ് എന്ന് മനസിലാക്കിയ നിമിഷങ്ങളിൽ എപ്പഴോ എന്റെ മനസ്സും അങ്ങനെ ആയി പോയി....പിന്നീട് ഞാൻ സംസാരിക്കാൻ ശ്രമിച്ചിട്ടില്ല..." ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു നിർത്തി... "ഞാൻ അച്ഛന്റ്റെ മുന്നിൽ ചെല്ലാറില്ല..വിളിച്ചാൽ ഫോൺ എടുക്കാറുമില്ല.. ഏകദേശം ഫിഫ്റ്റീൻ യേർസ് ആയി ഞാൻ അച്ചനോട് ശെരിക്ക് സംസാരിച്ചിട്ട്... എല്ലാം എന്റെ മേൽ അടിച്ചേൽപ്പിക്കുകയാണ്..എന്റെ മാത്രംമല്ല ഏട്ടന്മാരെയും..എപ്പഴും അച്ഛൻ പറഞ്ഞത് അനുസരിക്കണം എന്റെ ഇഷ്ട്ടം ഒന്നും നോക്കാറില്ല....ഇടക്ക് വരും കല്യാണ ആലോചനയും കൊണ്ട് ഞാൻ ദേഷ്യപെട്ട് വീട്ടിൽ നിന്നിറങ്ങി പോരും....ഇന്ന് അമ്മയോട് പറയുന്നത് കേട്ടു ഒരു ആലോചനയേ കുറിച്ച് അപ്പൊ തന്നെ ഞാൻ ഇങ്ങ് പോന്നു... " അത്രയും പറഞ്ഞു മുഖം ഉയർത്തി അവൾ അവനെ നോക്കി....

ചുവന്നു കലങ്ങിയിരുന്നു അവളുടെ കണ്ണുകൾ... ഓം അവളുടെ കവിളിൽ തലോടി...പിന്നെ ദൂരേക്ക് മിഴികൾ പായിച്ചു... "ഇപ്പൊ അച്ഛന് ആ പഴയ ഇഷ്ടക്കേട് ഇല്ലെങ്കിലോ...?? നിന്നോടുള്ള ഇഷ്ട്ടം കൊണ്ട് ആവില്ലേ മിണ്ടാൻ വന്നത്..." "സൊ...!!! എനിക്ക് അന്നും ഇന്നും വെറുപ്പാണ്...അതിനി മാറാനൊന്നും പോണില്ല...അയാൾക്ക് വെറും ബിസിനസ് ജയം പണം അതു മാത്രേ ഒള്ളൂ...." അവൾ ദേഷ്യത്തോടെ അവനിൽ നിന്ന് അടർന്നു മാറി.... ചിരിച്ചു കൊണ്ട് ഇരിക്കുന്ന അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവൾ എഴുനേറ്റു മുന്നോട്ട് നടന്നു.... "ഏയ്‌....ശ്രീ.... " അവനും എഴുനേറ്റ് അവളുടെ പുറകെ ചെന്നു.... ഓടി അടുത്ത് അവളുടെ വലം കയ്യിൽ പിടുത്തമിട്ടു.... "വിട് ഓം...എനിക്ക് ടോപിക് സംസാരിക്കാൻ താല്പര്യമില്ല...." മുന്നോട്ട് നോക്കി അവൾ അവന്റെ പിടി വിടുവിക്കാൻ നോക്കി..ഓം ചിരിച്ചു കൊണ്ട് പിടി വിട്ടു.. അവളെ അവന് നേരെ പിടിച്ചു നിർത്തി... "ശെരി....ആ ടോപിക് വിട്ടു...ബട്ട്‌ ഒന്ന് ഞാൻ പറയാം...അച്ഛനാണ്..മറക്കരുത്..." പറഞ്ഞു കൊണ്ട് അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു... അവൾ കണ്ണുകൾ അടച്ച് അതു സ്വീകരിച്ചു....  "സിദ്ധു ഇതുവരെ വന്നില്ലേ....രാവിലെ പോയതാണല്ലോ...?? " ഉച്ച ഭക്ഷണം ടേബിളിൽ കൊടുന്നു വെക്കുന്ന യമുനയോട് അനന്തൻ ഗൗരവത്തോടെ ചോദിച്ചു .. യമുന ഒന്നും പറഞ്ഞില്ല... "നീയാ അവളെ ഇങ്ങനെ വഷളാക്കുന്നത്...

പെൺകുട്ടികൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കണം അല്ലാതെ നാട് തെണ്ടാൻ ഇറങ്ങുകയല്ല വേണ്ടത്...നിന്റെ മോൾക്ക് നീ അതൊന്നും പറഞ്ഞു കൊടുത്തിട്ടില്ലേ.. " "എന്റെ മാത്രം അല്ലല്ലോ നിങ്ങളുടെയും കൂടെ അല്ലേ..." ഭക്ഷണം വിളമ്പി കൊടുക്കുന്നതിനിടയിൽ യമുന പറഞ്ഞു... അനന്തൻ അവരെ ഒന്ന് തുറിച്ചു നോക്കി... "അതെങ്ങനാ അനുസരണ എന്ന് പറയുന്നത് അവൾക്കില്ലല്ലോ...എന്നെ അവൾക്ക് വല്ല ബഹുമാനവും ഉണ്ടോ...എല്ലാം നിന്റെ വളർത്തു ദോഷമാണ്... " "ബഹുമാനം ഇല്ലാതെ ആക്കിയത് നിങ്ങൾ തന്നെയല്ലേ...പറഞ്ഞു മനസിലാക്കി കൊടുക്കാൻ അമ്മക്ക് മാത്രമല്ല അച്ഛനും പറ്റും... അവള് നിങ്ങളോട് അങ്ങനെ ഒക്കെ പെരുമാറുന്നുണ്ടേൽ നിങ്ങള് തന്നെയാ കാരണം..." അതു കേട്ട് അയാൾ ഒന്നും മിണ്ടിയില്ല....യമുന കിച്ചണിലേക്ക് പോയി.. "ഇനി എങ്ങനാ വീട്ടിൽ പോകുവല്ലേ.... " സിദ്ധുവിന്റെ കയ്യിൽ കോർത്ത്‌ പിടി ബൈക്കിനടുത്തേക്ക് നടക്കും നേരം അവൻ ചോദിച്ചു.... "കുറച്ചു കൂടെ കഴിഞ്ഞിട്ട് പോരെ ഓം....പോകാൻ തോന്നുന്നില്ല.... " ചിണുങ്ങി കൊണ്ട് അവൾ പറഞ്ഞു.... "നേരം ഉച്ച കഴിഞ്ഞു... " അവൻ ചിരിയോടെ പറഞ്ഞു... "ഇന്ന് നമുക്ക് ഒരുമിച്ചു ഫുഡ്‌ കഴിക്കാം...പ്ലീസ്..." ഒരു കൊച്ചു കുട്ടിയെ പോലെ അവന്റെ കയ്യിൽ തൂങ്ങി കൊണ്ട് കൊഞ്ചുന്ന സിദ്ധുനെ കണ്ടപ്പോൾ അവന് നോ എന്ന് പറയാൻ തോന്നിയില്ല... "ഓക്കേ....കം...." ഓം അവളുടെ കയ്യും പിടിച്ചു ബീച്ചിനടുത്തുള്ള റെസ്‌റ്റോറെന്റിലേക്ക് നടന്നു... രണ്ട് പേരും ഫാമിലി റൂമിൽ ആയിരുന്നു ചെന്നിരുന്നത്... "എന്താ നിനക്ക് കഴിക്കാൻ വേണ്ടത്...?? " അവൻ ചോദിച്ചു... "മ്മ്മ്മ്....ഫ്രൈഡ് റൈസ്...." താടിക്ക് കൈ കൊടുത്തിരുന്നവൾ പറഞ്ഞു....

"മ്മ്....ഓക്കേ...." അവൻ ചിരിച്ചു കൊണ്ട് ഓഡർ ചെയ്തു.... സിദ്ധു ഓമിനെ നോക്കി ഇരിക്കുകയാണ്....അവൻ ആണേൽ ഫോണിലും... ഇടക്ക് മുഖം ഉയർത്തി അവൻ ഒന്ന് നോക്കി.... "മ്മ്....നീ എന്താ നോക്കുന്നത്... " "മ്മ്ഹ്...ചുമ്മാ നോക്കിയതാ... " ഒരു കള്ള ചിരിയോടെ അവൾ ടേബിളിൽ വെച്ചിരുന്ന അവന്റെ ഇടം കയ്യിൽ മുറുകെ പിടിച്ചു... അറിയാതെ അവനും ചിരിച്ചു പോയി.. അവൾ എണീറ്റ് അവന്റെ അടുത്ത് ചെന്നിരുന്നു... അപ്പോഴേക്കും ഓഡർ ചെയ്ത ഫുഡ്‌ എത്തി.... ഓം വെള്ളം ഗ്ലാസിൽ പകർന്ന് അവൾക്ക് വെച്ചു കൊടുത്തു.... അവൾ അപ്പോഴേക്കും കഴിക്കാൻ തുടങ്ങിരുന്നു... അതു കണ്ട് അവൻ ചിരിയോടായാണ് ഭക്ഷണം കഴിച്ചത്.... "നാളെ വരില്ലേ ഓം..." കഴിച്ചു കഴിഞ്ഞു ബിൽ സെറ്റിൽ ചെയ്തു പുറത്തേക്ക് ഇറങ്ങിയ ഓമിനോട്‌ അവൾ ചോദിച്ചു....... "നോക്കാം..... " അവൻ അത്രമാത്രമേ പറഞ്ഞോള്ളൂ... മുന്നോട്ട് നടന്ന അവന്റെ കയ്യിൽ അവൾ പിടിച്ചു വെച്ചു.... ഓം ചോദ്യഭാവത്തിൽ അവളെ നോക്കി... "വന്നേ പറ്റൂ....നിന്നെ കാണാതെ എനിക്കില്ല പറ്റില്ല.... " ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.... അവൻ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ ഒന്ന് തട്ടി.... "വന്നില്ലേൽ നിന്നെ കാണാൻ ഞാൻ രാത്രി നിന്റെ വീട്ടിൽ വരും.. " ഭീഷണി പോലെ അവൾ പറഞ്ഞു... "ഓഹ് റിയലി...." അവൻ പുരികം ഉയർത്തി മാറിൽ കൈ പിണച്ചു കെട്ടി അവളുടെ മുന്നിൽ വന്നു നിന്നു... "ഹാ...വരും.. " അവൻ നിൽക്കുന്നത് പോലെ അവളും നിന്നു... "ഉറപ്പാണോ..... "

ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു.... "ആഹ്...ഉറപ്പ്... " പറയുന്നതിന് അനുസരിച്ചവൾ പുറകിലേക്ക് നീങ്ങി... "ഓഹോ.... " "ഓ...ഓം...ആൾക്കാർ ശ്രദ്ധിക്കുന്നുണ്ട്..." അവൾ പരിഭ്രമത്തോടെ ചുറ്റും നോക്കി... "ശെരിക്കും...വരുമോ..." അവൻ അവളിലേക്ക് നടന്നടുത്തു... "വ....വരും...വരില്ല.." വിക്കി കൊണ്ട് അവൾ പറഞ്ഞു....അവൾ ആകെ വിയർത്തിരുന്നു... അവനത് കണ്ട് ചിരി വന്നു.... "എന്നാ പോകാം...." അവൻ ചോദിച്ചു.. "മ്മ്മ്... പോകാം..." ഇളിച്ചു കൊണ്ട് അവൾ അവന്റെ കയ്യിൽ പിടിച്ചു.... "എന്നാ നീ വിട്ടോ..." സിദ്ധുവിനെ അവളുടെ കാറിൽ കൊണ്ടിരുത്തി കൊണ്ട് അവൻ പറഞ്ഞു.. "എനിക്ക് മുത്തശ്ശിയുടെ അടുത്തേക്ക് പോണം....പിന്നെ സൂക്ഷിച്ചു ഡ്രൈവ് ചെയ്യണം. " അവൻ അവളുടെ കവിളിൽ തലോടി... "മ്മ് .. ശെരി....ബൈ.... " ചിരിച്ചു കൊണ്ട് അവൾ കാർ സ്റ്റാർട്ട്‌ ആക്കി....  "നീ ഇതാരായ വരച്ചു കൂട്ടുന്നത് ഓം...." തന്റെ മടിയിൽ കിടന്ന് കയ്യിൽ ഉള്ള കടലാസിൽ എന്തോ വരഞ്ഞു വെക്കുന്ന ഓമിനെ തലോടി മുത്തശ്ശി ചോദിച്ചു... "ഇതോ.....ഇത് വ്യസ്സും വൈശാലിയും..." ചെമ്പകചുവട്ടിൽ പരസ്പരം ചേർന്നിരിക്കുന്ന രണ്ട് പേരെയുടെ ചിത്രത്തിലൂടെ വിരലോടിച്ചു കൊണ്ട് ഓം പറഞ്ഞു.... "ആഹാ എന്നിട്ട് എന്താട അവർക്ക് മുഖമില്ലാത്തത്...." "അതിന് അവർ എങ്ങനെ ഇരിക്കും എന്ന് എനിക്ക് അറിയില്ലല്ലോ മുത്തശ്ശി...." ആ മടിയിൽ മലർന്നു കിടന്നു കൊണ്ട് ആ ചിത്രത്തിലേക്ക് ഉറ്റു നോക്കി....

ഓരോ തവണ അതിലേക്ക് നോക്കുമ്പോഴും അവന് അവനെയും സിദ്ധുവിനെയും ആയിരുന്നു കാണാൻ സാധിച്ചത്... വിരൽ കൊണ്ട് അവൻ ആ ചിത്രത്തിൽ തലോടി...... "വ്യാസ് വൈശാലി പ്രണയം ഇല്ലാതെ ആയപ്പോൾ മുതൽ ചെമ്പകം പൂക്കില്ല എന്നല്ലേ മുത്തശ്ശി പറഞ്ഞത്....പിന്നെ എന്താ കൊണ്ടാ അത് പൂത്തത്..." ചോദ്യഭാവത്തിൽ അവൻ മുത്തശ്ശിയേ നോക്കി...മുത്തശ്ശി ചിരിച്ചതെ ഒള്ളൂ...മറ്റൊന്നും പറഞ്ഞു... "പൊഴിഞ്ഞു പോയ ആ പ്രണയം വീണ്ടും പുനർജനിച്ചോ മുത്തശ്ശി...." ഉയർന്ന ഹൃദയമിടിപ്പോടെ അവൻ ചോദിച്ചു... "നിനക്കെന്ത് തോന്നുന്നു..." മറുപടിയായി അവൻ ചിരിച്ചതെ ഒള്ളൂ.... "എന്താ നീ ഒന്നും പറയാത്തത്...മ്മ്..." മുത്തശ്ശി വാത്സല്യത്തോടെ അവന്റെ കവിളിൽ തലോടി.... "ആ പ്രണയം പൂത്തു തുടങ്ങി എന്ന് തോന്നുന്നില്ലേ മുത്തശ്ശിക്ക്...എന്നിലൂടെ ആ ചെമ്പകമരം കാത്തിരുന്ന പ്രണയം വിരിക്കുന്നു എന്ന് എനിക്ക് തോന്നി തുടങ്ങിയിട്ട് നാളൊരുപാടായി മുത്തശ്ശി...." അതും പറഞ്ഞവൻ എഴുനേറ്റു ഇരുന്നു...മുത്തശ്ശി അവനെ നോക്കി ഇരുന്നു... "ആ ചെമ്പകമരം കാലങ്ങൾക്കിപ്പുറം ആദ്യ വസന്തം വിടർത്തിയപ്പോൾ ഞാൻ അനുഭവിച്ച ആത്മ നിർവൃതി...അത് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല....ആ മരമെന്നോട് സംസാരിക്കുന്നത് പോലെ എനിക്ക് തോന്നാറുണ്ട്...എനിക്ക് എവിടെയോ നഷ്ടപെട്ട പലതും തിരിച്ചു കിട്ടിയ പോലെ....എന്താ മുത്തശ്ശി അങ്ങനെ..ഞാൻ എന്നോട് തന്നെ ഒരുപാട് ചോദിച്ചു...ഉത്തരം എനിക്ക് കിട്ടിയില്ല .."

ഉള്ളിൽ കുമിഞ്ഞു കൂടിയ ചോദ്യങ്ങൾ അവൻ ഓരോന്നായി പുറത്തേക്ക് എടുക്കുകയായിരുന്നു... ചെമ്പകത്തിന്റെ സുഗന്ധം അവനെ വന്നു വലം വെക്കുന്നുണ്ടായിരുന്നു.... "ആ മരവും തറവാടും എന്നെ വല്ലാതെ സ്വാധീനിക്കുന്നു മുത്തശ്ശി...അതിന് കാരണം എന്താ...." മുത്തശ്ശി ചിരിയോടെ അവന്റെ നെറുകയിൽ തലോടി... "നിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും നിന്നിൽ തന്നെ ഉണ്ട് ഓം....നീ ചോദിക്കുന്ന ഓരോ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നീ തന്നെയാണ്....ആ തിരിച്ചറിവ് നീ നേടി എടുക്കണം..... " സ്നേഹത്തോടെ മുത്തശ്ശി പറയുന്നത് കേട്ട് അവൻ മുഖം ചുളിച്ചു.... "എനിക്ക് മനസിലാകുന്നില്ല മുത്തശ്ശി....." "ഓം...അത്... " "അമ്മേ....ദേ...അമ്പല കമ്മറ്റിക്കാർ വന്നിരിക്കുന്നു..." മുത്തശ്ശി എന്തോ പറയാൻ വന്നതും താഴെ നിന്ന് വല്യമ്മ വിളിച്ചു... അത് കേട്ട് അമ്മ കണ്ണ് ഇറുക്കി അടച്ചു... മുത്തശ്ശി അവന്റെ നെറുകയിൽ ഒന്ന് തലോടിയ ശേഷം താഴേക്ക് ഇറങ്ങി.... ഓം മുത്തശ്ശി പോകുന്നത് നോക്കി നിന്നു...പിന്നെ പിന്തിരിഞ്ഞ് ജനാലക്കടുത്തേക്ക് ചെന്നു.... പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകം കണ്ടപ്പോൾ അവനുള്ളിലേക്ക് ഒരു തണുത്ത കാറ്റ് വീശിയടിച്ച പോലെ തോന്നി... പുഞ്ചിരിയോടെ അവൻ കണ്ണുകൾ ഇറുക്കി അടച്ചു....  " ട്ടോ.....!!!!" പുറകിൽ ഇന്ന് ആരോ ഉറക്കെ ശബ്ദിച്ചപ്പോൾ സിദ്ധു ഒന്ന് ഞെട്ടി..ബെഡിൽ നിന്ന് ചാടി എണീറ്റ് അതുവരെ നോക്കി കൊണ്ടിരുന്ന ഫോണിൽ ഓമിന്റെ ഫോട്ടോ നോക്കിയിരുന്ന അവൾ ഫോൺ പുറകിലേക്ക് പിടിച്ചു.... മുന്നിൽ ഇളിച്ചു കൊണ്ട് നിൽക്കുന്ന അനുനെ കണ്ടപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്... "എടി നീയായിരുന്നോ....മനുഷ്യനെ പേടിപ്പിക്കാൻ...." അവൾ അനുനെ നോക്കി കണ്ണുരുട്ടി....

"ഞാനൊരു സർപ്രൈസ് തന്നതെല്ലേ..." അനു അതും പറഞ്ഞു ചിരിച്ചു കൊണ്ട് ബെഡിൽ വന്നിരുന്നു... "പിന്നെ ഒരു സർപ്രൈസ്..മനുഷ്യന്റെ നല്ല ജീവൻ പോയി....അല്ല നീ എങ്ങനെ ഇവിടെ എത്തി ..?? " "ഞാൻ എന്റെ കോളേജ് മേറ്റിന്റെ വീട്ടിലേക്ക് വന്നതാ.. ഇതുവഴി പോയപ്പോൾ നിന്നെ ഒന്ന് കാണാം എന്ന് കരുതി... " "മ്മ്....അങ്ങനെ.... " അനുനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം സിദ്ധു ബെഡിലേക്ക് വീണു... ഫോൺ ഓൺ ചെയ്ത് ഓമിന്റെ ഫോട്ടോയിലേക്ക് നോക്കി പുഞ്ചിരിച്ചു... "ആഹാ ഇവിടെ ഓംകാരചേട്ടനെയും നോക്കി ഇരിക്കുവായിരുന്നല്ലേ...ഗള്ളി....വെറുതെ അല്ല ഞെട്ടിയത്.... " ആക്കിയുള്ള ചിരിയോടെ സിദ്ധുവിനെ നോക്കി... സിദ്ധുവും അറിയാതെ ചിരിച്ചു പോയി.... "സ്കൂളിൽ പഠിക്കുമ്പോഴും മറ്റും എത്ര ചെക്കന്മാർ പുറകെ നടന്നതാ...അപ്പോഴേക്കെ മൈൻഡ് ചെയ്യാത്ത നീ ഓംകാരചേട്ടന്റെ പുറകെ നടന്നെന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല..." അനു നെഞ്ചിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു... സിദ്ധു ഓമിന്റെ ഫോട്ടോ സൂം ചെയ്ത് അവന്റെ കണ്ണുകൾ മാത്രം നോക്കി ഇരുന്നു... "അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല....he is something special...വല്ലാത്തൊരു ഇഷ്ടമാണ്...." അവൾ ആ ഫോട്ടോയിൽ ചുണ്ട് അമർത്തി.. "എന്ത് കൊണ്ടാ നിനക്ക് ഇത്രത്തോളം ഇഷ്ടം... " അനു അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി... "എടി അവന്റേത് വല്ലാത്തൊരു character ആണ്...calm and cool....അങ്ങനെ പെട്ടന്ന് ദേഷ്യപെടുന്ന ആളല്ല...ഞാനൊന്ന് ദേഷ്യപ്പെട്ടാൽ പോലും പുഞ്ചിരിയോടെ എന്നെ ചേർത്ത് പിടിക്കും...നല്ല caring...ഞാൻ എന്ന് വെച്ചാൽ അവന് ജീവനാ...and he gave me equal rights...." അവനെ കുറിച്ച് പറയുമ്പോൾ അവൾ വാജാലയായിരുന്നു.... അനു അവൾ പറയുന്നത് കേട്ടിരുന്നു... പറയുമ്പോഴും സിദ്ധു ഇടക്ക് ഓമിന്റെ ഫോട്ടോയിലൂടെ വിരലോടിക്കുന്നുണ്ടായിരുന്നു.... അവനെ കുറിച്ച് പറയുന്ന വാക്കിലും അവനോടുള്ള ഭ്രാന്തമായ പ്രണയം ഉണ്ടായിരുന്നു...

അവളിൽ പടർന്നു കയറുന്ന പ്രണയം ചെമ്പകമരത്തിൽ പൂക്കളായ് വിരിയുന്നുണ്ടായിരുന്നു..... "ശ്രീ...this time to sleep...." "അയ്യോ വെക്കല്ലേ ഓം..ഇത്തിരി നേരം കൂടെ പ്ലീസ്..." അവളുടെ കൊഞ്ചൽ കേട്ട് അവൻ ചിരിച്ചു... "തമാശയല്ല...നിനക്ക് എന്നോട് ഇങ്ങനെ സംസാരിച്ചിരിക്കാൻ തോന്നുന്നില്ലേ...." പ്രിഭവത്തോടെ അവൾ ചോദിച്ചു .. "എന്റെ ശ്രീ..." അവൻ ചിരിയോടെ വിളിച്ചു... "മ്മ്..... " "ഈ ഫോണിൽ വിളിച്ചു രാത്രിയെ പകലാക്കി സംസാരിക്കുന്നതിനേക്കാൾ എനിക്കിഷ്ടം നിന്നോട് ചേർന്നിരുന്ന് നിന്റെ കുറുമ്പുകളും ദേഷ്യവും എല്ലാം ആസ്വദിക്കാനാണ്...ഒന്നും വേണ്ട ദൂരെ ഒന്ന് കണ്ടാൽ മതി...എന്റെ മനസ്സ് നിറയും...." ബാൽക്കണിയുടെ കൈ വരിയിലേക്ക് ചാരി നിന്ന് അവൻ പറഞ്ഞു.... അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു.... "അപ്പൊ നിനക്ക് എന്നെ കാണാൻ തോന്നിയാലോ...? എന്നെ മിസ്സ്‌ ചെയ്‌താൽ..." കുറുമ്പോടെ അവൾ ചോദിച്ചു... "അതിന് നീയെന്നെ മിസ്സ്‌ ചെയ്യാൻ സമ്മതിക്കാറില്ലല്ലോ..." പറയുന്നതിനോടൊപ്പം അവനും അത് കേട്ട് അവളും ചിരിച്ചു,.... "മ്മ്...പിന്നേയ് നാളെ നമുക്ക് മീറ്റ് ചെയ്യാൻ പറ്റില്ലാട്ടോ....ഫാമിലിയുടെ കൂടെ ചെറിയൊരു ഷോപ്പിങ്....." അവൾ നിരാശയോടെ പറഞ്ഞു. "മ്മ്മ്....എവിയെ പോകുന്നത്...." "സിറ്റി മാളിൽ തന്നെ... " "ഓക്കേ.....എന്നാ ചെന്ന് ഉറങ്ങിക്കോ....ഗുഡ് നൈറ്റ്‌... " "മ്മ്...ഗുഡ് നൈറ്റ്‌ ഓം....." അതും പറഞ്ഞവൾ ഫോൺ കട്ടാക്കി....കുറച്ചു നേരം നിലാവിനെയും നോക്കി നിന്നു.... പിന്നെ ഒരു നെടുവീർപ്പോടെ തിരിഞ്ഞതും മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവളൊന്നു ഞെട്ടി.. "കു...കുഞ്ഞേട്ടനോ......!!!!" ................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story