ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 19

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"കു....കുഞ്ഞേട്ടാ....!!!" പതർച്ചയോടെ അവൾ വിളിച്ചു.... ബാൽക്കണിയുടെ ഡോറിൽ ചാരി നിന്ന് ഗൗരവത്തോടെ അവളെ നോക്കി നിൽക്കുകയായിരുന്നു ജീവൻ.... "നീ ആള് കൊള്ളാലോടി... " കണ്ണ് കൂർപ്പിച്ചു കൊണ്ട് ജീവൻ അവളെ വിളിച്ചു... സിദ്ധു ആകെ വിയർക്കാൻ തുടങ്ങിയിരുന്നു...കയ്യിൽ ഉള്ള ഫോണിൽ അവൾ പിടി മുറുക്കി.. "ഹാളിൽ വെച്ച് ഷോപ്പിംഗിന് വരുന്നില്ലെന്ന് പറഞ്ഞിട്ട്...ഇപ്പോ ആരോടാടി നീ ഷോപ്പിംഗ് ന് പോകുന്നുണ്ട് എന്ന് പറഞ്ഞത് ഹേ..." അവന്റെ സംസാരം കേട്ടപ്പോൾ അവളുടെ ഉള്ളിലേക്ക് ആശ്വാസത്തിന്റെ നനുത്ത കാറ്റ് വീശിയത് പോലെ അവൾക്ക് തോന്നി... "താഴെ വെച്ച് എന്തൊക്കെയോ ഡയലോഗ് അടിച്ച് ചവിട്ടി തുള്ളി വന്നതല്ലേ...." ജീവൻ പറയുന്നത് കേട്ട് അവളൊന്ന് ഇളിച്ചു കൊടുത്തു.... "യ്യോ...ഇളിക്കല്ലേ...." ജീവൻ അടുത്തേക്ക് ചെന്ന് അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചു... "ആ...ഏട്ടാ...വിട്....ആ .." വേദന കൊണ്ട് അവൾ നിലവിളിച്ചു... ജീവൻ ഗൗരവത്തോടെ ഒന്ന് മൂളി കൊണ്ട് പിടി വിട്ടു..... "ആഹ്....നീറുന്നു..." അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് അവൾ പറഞ്ഞു... ചുണ്ടിൽ ഒരു ചിരി ഒളിപ്പിച്ചു കൊണ്ട് അവൻ അവളുടെ ചെവിയിൽ ഉഴിഞ്ഞു കൊടുത്തു..... "നീ എന്താടി താഴെ വെച്ച് വരുന്നില്ലെന്ന് പറഞ്ഞത്...മ്മ്... " "അത് പിന്നെ അപ്പൊ അങ്ങനെ തോന്നി... " മുഖം കോട്ടി കൊണ്ട് അവൾ പറഞ്ഞു.... "ഓഹോ...പിന്നെന്തിനാവോ തീരുമാനം മാറ്റിയത്.... " ഇരു കയ്യും മാറിൽ പിണച്ചു കെട്ടി അവളുടെ മുന്നിൽ നിന്ന് കൊണ്ട് അവൻ ചോദിച്ചു..

"അത് പിന്നെ...ഒന്ന് ആലോചിച്ചപ്പോൾ തോന്നി നിങ്ങളുടെ ഒക്കെ കൂടെ പുറത്ത് പോയിട്ട് കൊറേ ആയില്ലേന്ന്..അപ്പൊ തീരുമാനം മാറ്റി...." "മ്മ്....ഇപ്പോ ആരോടാ സംസാരിച്ചത്.... " "അത്.. അതെന്റെ ഫ്രണ്ട്... " ആദ്യം ഒന്ന് പതറിയെങ്കിലും അവൾ പറഞ്ഞൊപ്പിച്ചു... ജീവൻ അവളെ ഒന്ന് അടിമുടി നോക്കി... "മ്മ്മ്.....എന്നാ ഉറങ്ങിക്കോ..." അവൻ ഒന്ന് അമർത്തി മൂളി... "അല്ല ഏട്ടനെന്തേ വന്നേ..." അവൻ ചോദിച്ചു.. "ഞാൻ നാളെ നീ എന്തായാലും വരണം എന്ന് പറയാൻ വന്നതാ...ഇനി ഇപ്പോ എന്തായാലും അത് വേണ്ടല്ലോ ..." "ഓഹ്... അങ്ങനെ..." "അതെ...എന്നാ ഗുഡ് നൈറ്റ്‌...ഫോൺ ഒക്കെ എടുത്തു വെച്ച് കിടന്നുറങ്ങാൻ നോക്ക്... " അതും പറഞ്ഞവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.... "ഗുഡ് നൈറ്റ്‌... " അവളും തിരിച്ചു പറഞ്ഞു ബെഡിൽ വന്നു കിടന്നു... ജീവൻ അവളെ നോക്കി ഒന്ന് പുഞ്ചിരി...ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി...വാതിൽ അടക്കാൻ നേരം ഒരിക്കൽ കൂടെ അവളെ നോക്കി... __________ മേലാകാശത്ത് മേഘകെട്ടുകൾക്കിടയിൽ അവനെ തേടി അവൾ നടന്നു.... ഒഴുകി നടക്കുന്ന മേഘങ്ങൾക്കിടയിൽ അവൾ കണ്ടു തന്നെ പ്രണയപൂർവ്വം ഉറ്റു നോക്കുന്ന വശ്യമായ ആ കണ്ണുകളെ.... അവനരികിൽ എത്താൻ അവളുടെ ഹൃദയം തുടിച്ചു.... കാലുകൾ വേഗത്തിൽ മുന്നോട്ട് ചലിച്ചു... ഒരു കയ്യകലത്തിൽ നിൽക്കുന്ന അവനെ ഒന്ന് തൊടാൻ അവളുടെ കൈകൾ ഉയർന്നു.... രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു ...

തന്നെ തലോടാൻ ഉയർന്ന അവളുടെ കൈകളെ അവൻ ഒന്ന് നോക്കി...പിന്നെ വേദന നിറഞ്ഞൊരു പുഞ്ചിരിയോടെ പുറകിലേക്ക് നീങ്ങി നിന്നു.... അവൻ നിറഞ്ഞ കണ്ണുകളോടെ അവനെ ഉറ്റു നോക്കി... "ഇനിയൊരു ജന്മം കാത്തിരിക്കണം..നമ്മുടെ മൗനം കൊണ്ട് നമ്മുക്കിടയിൽ വീർപ്പുമുട്ടിയ പ്രണയത്തിനായ് ഒരു പുനർജ്ജന്മം.... " അവൻ പറഞ്ഞു കൊണ്ടിരിക്കെ ഇരുവർക്കുമിടയിൽ മേഘകൂട്ടങ്ങൾ കടന്നു വരുന്നുണ്ടായിരുന്നു... "നഷ്ടങ്ങളുടെ ആവർത്തനമില്ലാതെ അന്ന് എനിക്ക് നിന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയമാവണം...കാത്തിരിക്കും...നിനക്ക് വേണ്ടി പുനർജനിക്കും...നിന്നെ പ്രണയിക്കാനായി മാത്രം... " അവന്റെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു.....ഒരു നേർത്ത തെന്നലായ് വന്നവൻ മാഞ്ഞു പോയി.....കാറ്റായി അവൻ ആഞ്ഞു വീശിയപ്പോൾ ഒരു മഴയായ് അവൾ പെയ്തിറങ്ങിയിരുന്നു....ഓരോ മഴത്തുള്ളികളും അവരുടെ പ്രണയമായിരുന്നു... ശരീരത്തിലേക്ക് കുളിർ അരിച്ചു കയറിയപ്പോൾ സിദ്ധു ഞെട്ടി കണ്ണുകൾ തുടങ്ങി...കണ്ടു കൊണ്ടിരുന്നു സ്വപ്നം കണ്മുന്നിൽ വീണ്ടും നിറഞ്ഞു നിന്നും....പുറത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്..എങ്കിലും അവൾ വെട്ടി വിയർക്കുന്നുണ്ടായിരുന്നു... അവളുടെ നെഞ്ചിടിപ്പ് ഉയർന്നു.... മുഖം തുടച്ചു ബെഡിൽ നിന്ന് എഴുനേറ്റു...ജാലക വാതിൽ തുറന്നിട്ട്‌ പുറത്തേക്ക് നോക്കി കുറേ നേരം ഇരുന്നു...ഈ ഇടയായി കാണുന്ന സ്വപ്‌നങ്ങൾ അവളുടെ മനസിനെ വല്ലാതെ അലട്ടി തുടങ്ങിയിരുന്നു....

തകർത്തു പെയ്യുന്ന മഴയിലേക്ക് അവൾ നോക്കി നിന്നു... "ഓം.....!!!" ഇരു കണ്ണുകളും അടച്ചവൾ മന്ത്രിച്ചു.... "ഓം....!!!!" കാതിനെ കുളിരണിയിപ്പിച്ച ആ സ്വരം കേട്ട് ഓം ഞെട്ടി എഴുനേറ്റു.... "ശ്രീ..... " ഒരു നെടുവീർപ്പോടെ അവൻ വിളിച്ചു.... ബെഡിൽ കിടന്ന ഫോൺ എടുത്തു പവർ ഓൺ ചെയ്തു നോക്കി.... സമയം 2 മണി....അവൻ കണ്ണുകൾ ഇറുക്കി അടച്ച് വീണ്ടും അവൻ ബെഡിലേക്ക് കിടന്നു... പക്ഷെ ഉറക്കം ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല...അവൻ എഴുനേറ്റു ബാൽക്കണിയിൽ ചെന്ന് നിന്നു...കാറ്റിന്റെ കുസൃതിയിൽ പെയ്തിറങ്ങി മഴതുള്ളികളിൽ ഒന്ന് അവന്റെ നെറ്റിയിൽ വന്നു പതിച്ചു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു...ഹൃദയം പ്രിയപ്പെട്ടവളുടെ നാമം മന്ത്രിച്ചു കൊണ്ടിരുന്നു... റൂമിൽ ചെന്ന് ഫോൺ എടുത്തു സിദ്ധുവിന്റെ നമ്പറിൽ വിളിക്കാൻ ഒരുങ്ങി....പിന്നെ എന്തോ ഓർത്ത പോലെ അവൻ ഫോൺ തിരികെ വെച്ച് ബെഡിൽ കിടന്നു....തലയിണയിൽ മുഖം അമർത്തി... തുറന്നിട്ട ജനാലയിലൂടെ ഇളം വെയിൽ മുഖത്തേക്ക് പതിച്ചപ്പോഴാണ്.. ഓം കണ്ണ് തുറന്നത് .... എണീറ്റ് ഇരുന്നവൻ മുഖം അമർത്തി തുടച്ചു.... നാസികയിലേക്ക് ചെമ്പകപ്പൂവിന്റെ ഗന്ധം ഇരച്ചു കയറിയപ്പോൾ കണ്ണുകൾ ആദ്യം പോയത് ഡ്രസിങ് ടേബിളിലേക്ക് ആണ്... വാടി തുടങ്ങിയ ചെമ്പകപ്പൂ കണ്ടതും ഒരു പുഞ്ചിരിയോടെ അവൻ അത് കയ്യെത്തി എടുത്തു.... അതിന്റെ വശ്യമാം ഗന്ധം ആവോളം ആസ്വദിച്ചു കൊണ്ട് അവ ചുണ്ടോട് ചേർത്തു... 

"ആഹാ ഇത് നന്നായിട്ടുണ്ട് അല്ലേ...എനിക്കിഷ്ട്ടായി.... " ഹാളിലേ സോഫയിൽ ഇരുന്ന് അല്ലുവിന്റെ ഫോണിൽ നോക്കി കൊണ്ട് രോഹിണി പറഞ്ഞു.... "എന്താ ഇത്രക്ക് നല്ലത്....മ്മ്..." ഫ്രഷ് ആയി സ്റ്റയർ ഇറങ്ങി വന്ന ഓം ചോദിച്ചു.... അവനെ കണ്ടതും അല്ലു അപ്പൊ തന്നെ ഫോൺ ഓഫ് ആക്കി പുറകിലേക്ക് വെച്ചു.... ഓം അല്ലുവിനെ സംശയയോടെ നോക്കി..അല്ലു മുഖം വെട്ടിച്ചതും ഓം അവന്റെ നീളൻ മുടിയെ മാടി ഒതുക്കി വെച്ചു... "അത് വേറൊന്നുമല്ല നീ നിന്റെ റൂമിന്റെ ചുമരിൽ വരച്ചു വെച്ച ആ ചിത്രമില്ലേ പൂക്കൾ കൊഴിഞ്ഞു വീഴുന്ന ഒരു മരം...അത് ഇവന്റെ ഫോണിൽ കണ്ടു....നീ ഇത് ആരെയും കാണിക്കാതെ എടുത്തു വെക്കുന്നത്...നന്നായിട്ടുണ്ട് മോനെ... " അല്ലു കാണിക്കുന്ന കോപ്രായങ്ങൾ ഒന്നും ശ്രദ്ധിക്കാതെ രോഹിണി ഓമിന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു.... ഓമിന്റെ കണ്ണുകൾ സോഫയിൽ ഇരുന്നു രോഹിണിയേ കയ്യും കാണിക്കുന്ന അല്ലുവലായിരുന്നു.... "അമ്മേ......." ഓമിന്റെ ദേഷ്യത്തിൽ ഉള്ള നോട്ടം കണ്ട് അല്ലു ദയനീയമായി വിളിച്ചു.... ഉമിനീർ ഇറക്കി എണീറ്റ് പോകാൻ അല്ലുവിന്റെ ഷർട്ടിൽ ഓം പിടിച്ചു വെച്ചു.... "സൊ...സോറി ഓം...ഞാൻ ഇപ്പൊ തന്നെ ഡിലീറ്റ് ചെയ്തോളാം... " പറഞ്ഞു തീരുമാനം മുന്നേ അവൻ അല്ലുവിനെ പിടിച്ചു സോഫയിലേക്ക് തള്ളിയിട്ടിരുന്നു... ഒറ്റ കുതിപ്പിന് അവന്റെ കഴുത്തിൽ കുത്തി പിടിച്ചു... "How dare you.. How many times have I been told you not to interfere with my privacy ....എത്ര പറഞ്ഞാലും മനസിലാവില്ലേ നിനക്ക്...."

 "ഓം...ഡാ...അവനെ വിട്... ഓം നിന്നോടാ പറഞ്ഞെ.... " രോഹിണി ഓമിനെ പിടിച്ചു മാറ്റാൻ നോക്കി.... "അമ്മേ... ഇവൻ എന്നെ കൊല്ലും... " അല്ലു കണ്ണ് തുറിച്ചു കൊണ്ട് അവന്റെ പിടി വിടിയിക്കാൻ നോക്കുന്നുണ്ട്... "ഓം...മോനെ... വിടാടാ...ഹരാ...ഹരാ ഒന്നിങ് വന്നേ.... " അമ്മയുടെ വിളി കേട്ട് ആണ് ഓഫിസിലേക്ക് പോകാൻ ഒരുങ്ങി കൊണ്ടിരുന്ന ഹരൻ ഓടി വന്നത്... "വാ പൊളിച്ച് നിക്കാതെ പിള്ളേരെ പിടിച്ച മാറ്റാടാ... " ഓമിനെയും അവന്റെ കയ്യിൽ കിടന്നു പുളയുന്ന അല്ലുവിനെയും വായും തുറന്നു നിൽക്കുന്ന ഹരനെ നോക്കി രോഹിണി പറഞ്ഞു... ഹരൻ വേഗം ചെന്ന് ഓമിനെ പിടിച്ചു മാറ്റി... "ഹമ്മേ...!!!" അല്ലു സോഫയിൽ മലർന്ന് കിടന്ന് ശ്വാസം വലിച്ചു വിട്ടു... "നീ എന്താ ഓം.... " ഹരൻ എന്തോ ചോദിക്കാൻ വന്നതും ഓം മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് വീടിന് പുറത്തേക്ക് ഇറങ്ങി പോയി... "നിനക്ക് എന്തിന്റെ കേടാട വെറുതെ കയ്യിൽ നിന്ന് കിട്ടാൻ വേണ്ടി നടക്കുവാണോ നീ...ഇപ്പോ എന്തിനാ അവൻ നിന്നെ അടിച്ചത്..." സോഫയിൽ എഴുനേറ്റ് ഇരുന്ന് കഴുത്തു തടവി കൊണ്ടിരുന്ന അല്ലുവിനെ നോക്കി ഹരൻ ചോദിച്ചു... "ഞാൻ അവന്റെ ഒരു പെയിന്റിംഗ് ഫോട്ടോ എടുത്തു...." ഇളിച്ചു അല്ലു പറഞ്ഞു. "വെറുതെ അല്ല...അവന്റെ പൈറ്റിംഗ്സ് ഒന്നും മറ്റൊരാൾ കാണുന്നത് അവന് ഇഷ്ടമല്ല എന്ന് നിനക്ക് അറിയില്ലേ..." "ഈൗ അറിയാം...ചുമ്മാ ഒരു രസം..." അല്ലു കണ്ണിറുക്കി കൊണ്ട് പറഞ്ഞു... "ഇനി കിട്ടുന്നത് വാങ്ങിക്കോ...? " ഹരൻ അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തു.... "ഈ അമ്മ കാരണ...ഇല്ലേൽ അവൻ അറിയില്ലായിരുന്നു... " അല്ലു അമ്മയെ നോക്കി കണ്ണുരുട്ടി.. "ഇനി ഇപ്പോ എന്നെ പറഞ്ഞോ ..എനിക്ക് അറിയോ അവൻ അറിയാതെ ആണ് നീ ഫോട്ടോ എടുത്തത് എന്ന്..." രോഹിണി അതും പറഞ്ഞു റൂമിലേക്ക് പോയി.... ഹരനും അവനെ ഒന്ന് ഉഴിഞ്ഞു നോക്കി കൊണ്ട് ഷർട്ടിന്റെ സ്ലീവ് മടക്കി കൊണ്ട് അവിടെന്ന് പോയി..

"നീ എന്താ മാറി നിൽക്കുന്നത് നിനക്ക് ഒന്നും വേണ്ടേ മോളേ...?? " ഫോണും പിടിച്ചു ഒരു ഭാഗത്ത്‌ മാറി നിൽക്കുന്ന സിദ്ധുവിന്റെ അടുത്തേക്ക് ചെന്ന് ജഗൻ ചോദിച്ചു... "എനിക്ക് ഡ്രസ്സ്‌ ഒന്നും വേണ്ട ഏട്ടാ...." സാരി സെക്ഷനിൽ നിന്ന് ഓരോന്ന് വലിച്ചിടിയിപ്പിക്കുന്ന യമുനയേ നോക്കി അവൾ അപ്പൊ.. "പിന്നെ എന്താണാവോ ഭവതിക്ക് വേണ്ടത്... " ജഗൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു.... അവൾ ആ ഷോപ്പിന്റെ അകം മുഴുവൻ കണ്ണോടിച്ചു...ഫാൻസി സെക്ഷൻ കണ്ടപ്പോൾ അവൾ ജഗനെ ഒന്ന് നോക്കിയ ശേഷം അങ്ങോട്ട് ചൂണ്ടി... "ശെരി എന്താന്ന് വെച്ചാൽ പോയി വാങ്ങിച്ചോ..." ജഗൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് പറഞ്ഞു... അവളൊന്നു തലയാട്ടി കൊണ്ട് അങ്ങോട്ട് നടന്നു.... അവിടെ ഉള്ള ഓരോ ഓർണമെൻറ്സിലൂടെയും അവൾ കണ്ണോടിച്ചു... ചെറിയ സ്റ്റാൻഡിൽ ഹാങ്ങ്‌ ചെയ്തിട്ടിരിക്കുന്ന കുപ്പി വളകൾ കണ്ടപ്പോൾ അറിയാതെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ സ്ഥാനം പിടിച്ചു...അവൾ വളകളിലൂടെ വിരലോടിച്ചു... ""കടയിൽ ഇരിക്കുന്നതിനേക്കാൾ ഭംഗി പെൺകുട്ടികളുടെ കയ്യിൽ കിടക്കുന്നത് കാണാനാ"""" ഓമിന്റെ വാക്കുകൾ അവളുടെ ഓർമയിലേക്ക് വന്നു... പെട്ടെന്ന് അവളുടെ ഫോൺ റിങ് ചെയ്തു... "ഓം....." പുഞ്ചിരിയോടെ ഉരുവിട്ട് കൊണ്ട് അവൾ കാൾ അറ്റൻഡ് ചെയ്തു... "മിസ്സ്‌ സൃഷ്ടി സിദ്ധ...." മറുവശത്തെ ശബ്ദം കേട്ടപ്പോൾ അവളൊന്നു ചിരിച്ചു.. "യെസ് മിസ്റ്റർ ഓംകാര..." കുസൃതിയോടെ അവൾ വിളിച്ചു.. "ഇപ്പൊ എവിടെയാ...മ്മ്...ഷോപ്പിംഗ്...??? " "അതേലോ...at സിറ്റി മാൾ.. " അവനോട് സംസാരിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നു....ഒപ്പം ഡിസ്പ്ലേ ചെയ്ത ഓർണമെൻറ്സും മറ്റും നോക്കുന്നുമുണ്ടായിരുന്നു....

അങ്ങനെ നടക്കുന്നതിനിടയിലായിരുന്നു ഇടത് കയ്യിൽ ആരുടെയോ കൈ ഉരസി പോയത്..... പെട്ടെന്ന് അവളുടെ കാലുകൾ നിശ്ചലമായി...ഫോൺ ചെവിയോട് ചേർത്തവൾ തിരിഞ്ഞു നോക്കി.... അപ്പോൾ കണ്ടു ഒരു പുഞ്ചിരിയോടെ അവളെ നോക്കി പുറകിലേക്ക് നടക്കുന്ന ഓമിനെ.... അവളുടെ കണ്ണുകൾ വിടർന്നു... "ഓം...നീ ഇവിടെ..?? " തിളങ്ങുന്ന കണ്ണുകളോടെ അവൾ ചോദിച്ചു... "എനിക്ക് നിന്നെ കാണണം എന്ന് തോന്നിയാൽ നീ എവിടെ ആയാലും ഞാൻ വരും കാണും....ഞാൻ പറഞ്ഞില്ലേ എന്നിൽ നിന്ന് നിനക്കൊരു തിരിച്ചു പോക്കില്ലെന്ന്... " ആർദ്രമായി പറഞ്ഞു കൊണ്ട് അവൻ പുറകിലേക്ക് ഓരോ ചുവടും വെച്ചു.. അവളൊന്നു ചിരിച്ചു... "പോയാൽ പിന്നെ തിരിച്ചു വരാൻ തോന്നാത്ത ഇടങ്ങളിൽ പോകാനാണ് എനിക്കും ഇഷ്ടം.... " അവനെ നോക്കി നിന്നവൾ പറഞ്ഞു... അവനും ചിരിച്ചു... "ഓം പോകല്ലേ...ഞാൻ അങ്ങോട്ട് വരാം..." ഷോപ്പിന്റെ ഡോറിനടുത്ത് എത്തിയ അവനോട് പറഞ്ഞു.... "മ്മ്ഹ്ഹ്...വേണ്ട...നിന്റെ ഫാമിലി ഉള്ളതല്ലേ.." "അപ്പൊ പോകുവാണോ..?? " പരിഭവത്തോടെ അവൾ ചോദിച്ചു... "മ്മ്...ഞാൻ നിന്നെ കണ്ടല്ലോ...so enjoy your day.... by..." ഷോപ്പിന്റെ ഗ്ലാസ് ഡോർ തുറന്നവൻ പുറത്തേക്ക് ഇരുന്നു... "മ്മ്...ബൈ....പിന്നെ ഇന്ന് വൈകീട്ട് എന്തായാലും കാണണം..." "എന്തിനാ.... " "ചുമ്മാ എനിക്ക് കാണാൻ..." കുസൃതിയോടെ അവൾ പറഞ്ഞു. "ഡബിൾ ഓക്കേ... " ചിരിച്ചു കൊണ്ട് അവൻ ഫോൺ കട്ടാക്കി... "സിദ്ധു നീ ഇവിടെ നിൽക്കുവാണോ..." ഓം പോയ വഴിയേ നോക്കി നിൽക്കെ യമുന അവളുടെ അടുത്ത് വന്നു വിളിച്ചു.... "ആഹ് അമ്മേ...എന്താ...?? " "നീ വന്നേ...ദേ ജീവൻ അവിടെ നിനക്ക് എന്തൊക്കെയോ വാങ്ങി കൂട്ടുന്നുണ്ട്.. "യമുന അവളുടെ കൈ പിടിച്ചു നടന്നു... അമ്മയുടെ കൂടെ നടക്കുന്നതിനിടയിലും സിദ്ധു ഡോറിന്റെ ഭാഗത്തേക്ക് ഒരിക്കൽ കൂടെ തിരിഞ്ഞു നോക്കി.... 

ഓം നേരെ പോയത് പാർക്കിലേക്ക് ആണ്..കുറേ നേരം അവിടെ ഒറ്റക്ക് ഇരുന്നു.....ഒറ്റക്ക് ഇരിക്കുന്നത് അവനെന്ന് ഒരു പതിവാണ്... ഇടക്ക് ഫോൺ നോക്കിയപ്പോൾ സിദ്ധുവിന്റെ മെസ്സേജ് കണ്ടു..അത് കണ്ടപ്പോൾ അവന് വല്ലാത്തൊരു സന്തോഷം തോന്നി.... കയ്യിൽ നിറയെ കുപ്പി വളകൾ ഇട്ട ഫോട്ടോ അവൾ അയച്ചിട്ടുണ്ട്...അവൻ അതിലേക്ക് നോക്കി ഇരുന്നു .. അവയുടെ ശബ്ദം അവന്റെ കാതിൽ വന്നു പതിയും പോലെ തോന്നി..... "നീ എവിടെയാ..?? " അവളുടെ കൈകൾ നോക്കി ഇരിക്കെ മെസ്സേജ് വന്നു... "At park.... " ചിരിയോടെ അവൻ റിപ്ലൈ കൊടുത്തു.... "ഞാൻ ഇപ്പോ വരാം.... " ആ മെസ്സേജ് കണ്ടതും അവൻ ഫോൺ ഓഫാക്കി അവൾക്കായ് കാത്തിരുന്നു.... ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും സിദ്ധു വന്നു... "എങ്ങനെ ഷോപ്പിംഗ് കഴിഞ്ഞോ...?? " തന്റെ അടുത്ത് വന്നിരുന്ന സിദ്ധുവിനോട് അവൻ ചോദിച്ചു... "മ്മ്...കഴിഞ്ഞു...ഓരോ ബിരിയാണിയും കഴിച്ചു ബീച്ചിലേക്ക് പോകാൻ പ്ലാൻ ചെയ്തിരുന്നപ്പോഴാണ് ഏട്ടന്മാർക്ക് ഓഫിസിൽ നിന്ന് വിളി...വീട്ടിലേക്ക് പോകുന്ന വഴിക്ക് ഞാൻ ഇവിടെ ഇറങ്ങി.... " കാര്യങ്ങൾ അവനോട് പറഞ്ഞു കൊണ്ട് അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു.... "എന്തെ കാണണം എന്ന് പറഞ്ഞത്... " അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ ചോദിച്ചു... "മ്മ്....എനിക്ക്.... എനിക്കില്ലേ ഓം.... " അവൾ പറയാൻ മടിച്ചു നിന്നു.. "വളച്ചു കെട്ടാതെ കാര്യം പറ...എന്തിനാ പറയാൻ മടി...." അവൻ പറഞ്ഞതും സിദ്ധു മുഖം ഉയർത്തി അവനെ നോക്കി...

"എനിക്ക് ആ തറവാടും ചെമ്പകമരവും കാണാൻ തോന്നുന്നു.. " അവന്റെ കണ്ണുകളിൽ നോക്കി അവൾ പറഞ്ഞു .... അവനൊന്നു ചിരിച്ചു... "വാ... " അവളെയും കൊണ്ട് എഴുനേറ്റു.... വീണ്ടും ഒരിക്കൽ കൂടെ തങ്ങളുടെ ഭൂതകാലത്തിലേക്ക് ഒരു യാത്ര..... തറവാടിന്റെ ഗേറ്റിന് മുന്നിൽ അവന്റെ ബൈക്ക് നിന്നപ്പോഴേ അവളുടെ ഉള്ളം തുടിക്കാൻ തുടങ്ങിരുന്നു.... വേഗം ബൈക്കിൽ നിന്നിറങ്ങി...അവന് മുന്നേ അവൾ ആ ഗേറ്റ് തള്ളി തുറന്നു... എന്തൊക്കെയോ ഓർമ്മകൾ അവളുടെ ഹൃദയത്തിന്റെ ഉള്ളറകളെ ഇളക്കി മറിക്കാൻ തുടങ്ങിരുന്നു..... മുന്നോട്ട് നടക്കുന്ന സിദ്ധുവിന്റെ കൈയ്യിൽ ഓം മുറുകെ പിടിച്ചു.. രണ്ടുപേരും പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന ചെമ്പകമരത്തിനടുത്തേക്ക് നടന്നു.... ഇടക്ക് സിദ്ധു ഒന്ന് തിരിഞ്ഞു നോക്കി ..തറവാടിന്റെ മുകളിലേ അടഞ്ഞു കിടക്കുന്ന ജാലകത്തിൽ കണ്ണുകൾ തറഞ്ഞു നിന്നു... തെളിഞ്ഞു നിന്ന മാനം ഇരുണ്ടു കൂടെ....കുളിരുള്ള കാറ്റ് അവരെ തഴുകാൻ തുടങ്ങി...രണ്ട് പേരും പരസ്പരം നോക്കി... അത്രയും നേരം കത്തുന്ന വെയിലുള്ള ആകാശം മഴക്കായ് ഒരുങ്ങിയത് അവർക്ക് അത്ഭുതമായി... "നിനക്കറിയോ ശ്രീ... നീ വിശ്വസിക്കുമോ എന്നറിയില്ല..ഈ ചെമ്പകം പൂത്തപ്പോൾ പ്രണയം വിരിഞ്ഞത് എന്റെ ഹൃദയത്തിലായിരുന്നു.... " ചെമ്പകചുവട്ടിലെത്തിയപ്പോൾ അവളുടെ മുന്നിലേക്ക് നിർത്തി അവൻ പറഞ്ഞു... അത് ശെരിയെന്ന് ഉറപ്പിച്ചു കൊണ്ട് ചെമ്പകമരം ഇളം കാറ്റിലും കോടി പുഷ്പങ്ങൾ അവർക്ക് മേൽ പൊഴിച്ചു... സിദ്ധു കണ്ണുകൾ വിടർത്തി മുകളിലേക്ക് നോക്കി....ഈ മരച്ചുവട്ടിൽ വരുമ്പോൾ താൻ മറ്റേതോ ലോകത്ത് ആണെന്ന് അവൾക്ക് തോന്നി... "ഞാൻ ഒരു സ്വപ്നം കണ്ടു വിജിത്രമായ ഒന്ന്....

ഇന്നലെ രാത്രിയിൽ നിന്റെ പേര് വിളിച്ചിരുന്നു...." എന്തോ ഓർത്തപോലെ അവന്റെ നെഞ്ചിലേക്ക് പറ്റിചേർന്ന് കൊണ്ട് അവൾ പറഞ്ഞു... "ആ വിളി ഞാൻ കേട്ടിരുന്നു... " പുഞ്ചിരിയോടെ ഓം അവളെ ചുറ്റി പിടിച്ചു.. "നീ വിളിച്ചത് ഞാനും കേട്ടിരുന്നു.... " മുഖം ഉയർത്തി അവൾ പറഞ്ഞു... അവൻ ഒന്ന് പുഞ്ചിരിച്ചു ...അവളുടെ മുഖത്തേക്ക് വീണ ചെമ്പകപ്പൂവിനെ അവൻ കയ്യിൽ എടുത്തു.... "നമുക്ക് മാത്രമെന്താ ഓം അങ്ങനെ...?? " അവളുടെ ചോദ്യത്തിന് മറുപടിയായി അവൻ ആ നെറ്റിയിൽ അമർത്തി ചുംബിച്ചു... മേലാകാശത്ത് നിന്നൊരു മഴത്തുള്ളി അവന്റെ വൈരക്കൽ മൂക്കുത്തിയിൽ വന്നു പതിച്ചു....ഓം അതിലേക്ക് തന്നെ ഉറ്റു നോക്കി...ആ കുഞ്ഞു മൂക്കുത്തിക്ക് പതിവിലും തിളക്കമുള്ളത് പോലെ അവന് തോന്നി..... ചാറ്റൽ മഴ പേരുമഴയിലേക്ക് മാറിയിരുന്നു.... ഓം അവളുടെ മുഖം കയ്യിൽ എടുത്തു...ആ മൂക്കുത്തിയിൽ ചുണ്ട് അമർത്തി....അവളുടെ ചുണ്ടുകളുടെ ചൂടിൽ അവൾ അറിയാതെ കണ്ണടച്ച് പോയി.... അവന്റെ ചുടു നിശ്വാസം അവളുടെ ചുണ്ടുകളിൽ പതിക്കുന്നത് ഒരു വിറയലോടെ അവൾ അരിഞ്ഞു...അവന്റെ ഷർട്ടിൽ ചുരുട്ടി പിടിച്ചു.... രണ്ട് പേരുടെയും ഹൃദയം താളം മുറുകി.... ചുണ്ടുകളിൽ ഇളം ചൂട്...അവൾ കണ്ണുകൾ മുറുക്കി അടച്ചു....മേൽ ചുണ്ടിൽ അവന്റെ അധരം അമർന്നു.... ഒരുമിനിഷത്തേക്ക് ചുറ്റും നിശബ്ദത...ചെമ്പക മരം പൊഴിഞ്ഞില്ല...മഴ പെയ്തില്ല കാറ്റ് വീശിയില്ല...ഹൃദയമിടിപ്പ് പോലും ഒരു നിമിഷത്തേക്ക് നിശ്ചലമായ പോലെ..... അധരങ്ങൾ തമ്മിൽ ജീവനുകൾ കൈമാറിയ പ്രണയാർദ്ര നിമിഷം.... അടഞ്ഞു പോയ ഇരുവരുടേയും കണ്ണുകളിൽ അവരെ തന്നെ കണ്ട അപൂർവ നിമിഷം.... "വൈശാലി.... !!!!" ഓമിന്റെ ഹൃദയം മന്ത്രിച്ചു...അവൻ കണ്ണുകൾ വലിച്ചു തുറന്നു...................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story