ചെമ്പകം പൂത്തപ്പോൾ....💖: ഭാഗം 23

Chembakam Poothappol Novel

എഴുത്തുകാരി: ആൻവി

"ഞാനല്ലേ മുത്തശ്ശി വ്യാസ്...?? " ഒട്ടും പ്രത്രക്ഷിക്കാതെ ഉള്ള അവന്റെ ചോദ്യം കേട്ട് മുത്തശ്ശി ഒന്ന് ഞെട്ടി... "എന്താ ഇപ്പോ നിനക്ക് ഇങ്ങനെ തോന്നാൻ... " മുത്തശ്ശി സംശയത്തോടെ അവനെ നോക്കി... "എനിക്ക് അങ്ങനെ ഫീൽ ചെയ്യുന്നു...എന്റെ ഉള്ളിൽ എവിടെയോ വ്യാസ് ഉള്ളത് പോലെ.... " പറയുമ്പോൾ എന്തൊക്കെയോ അറിഞ്ഞ ഒരു ഭാവമായിരുന്നു അവന് എന്ന് മുത്തശ്ശി മനസ്സിലാക്കി.... "ഓം... വ്യാസ് കാലങ്ങൾക്ക് മുന്നേ മരിച്ചു പോയതാണ്.....ആ പ്രണയവും അന്നവിടെ പൊലിഞ്ഞു പോയതാണ്..." മുത്തശ്ശി അവനെ തലോടി കൊണ്ട് പറഞ്ഞു... അവനൊന്നു ചിരിച്ചു... "കള്ളം പറയുന്നു.... " അവൻ പറയുന്നത് കേട്ട് മുത്തശ്ശി അവനെ ഉറ്റു നോക്കി... "വ്യാസ് ഇപ്പോഴും ഉണ്ട്...എന്നിൽ...ആ പ്രണയവും പുനർജനിച്ചു...." കയ്യിൽ ഉള്ള ചിത്രങ്ങളേ നോക്കി അവൻ പറഞ്ഞു... "മോനെ...അത്... " "ആ പ്രണയം പുനർജനിക്കും എന്ന് മുത്തശ്ശിയും പറഞ്ഞില്ലേ....?? അത് എന്നിലൂടെ ആണെന്ന് എന്റെ മനസ്സ് പറയുന്നു... ഞാൻ തന്നെയാണ് വ്യാസ്... " അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു...മുത്തശ്ശി പിന്നെ ഒന്നും പറഞ്ഞില്ല...ഒരു നെടുവീർപ്പോടെ അവന്റെ നെറുകയിൽ തലോടി... "അങ്ങനെ അല്ലേ മുത്തശ്ശി...?? " അവൻ ചോദ്യഭാവത്തിൽ മുത്തശ്ശിയെ നോക്കി.... "അതേ....നീ തന്നെയാണ് വ്യാസ്...നിന്നിൽ തന്നെയാണ് വ്യാസ് ജന്മമെടുത്തത്..." മുത്തശ്ശി സൗമ്യമായ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.... ഓം കണ്ണുകൾ വിടർത്തി മുത്തശ്ശിയെ നോക്കി... "നീ ജനിച്ച അന്ന് തന്നെ മനസിലാക്കിയതാണ്...."

മുത്തശ്ശി അവന്റെ നെറുകയിൽ മുത്തി... "നിന്റെ ജനനം നഷ്ടപെട്ടു പോയാ പ്രണയത്തെ ഈ ജന്മത്തിൽ സ്വന്തമാക്കാനാണ്...നിനക്കായ് വൈശാലിയും എവിടേലും ജീവിച്ചിരിപ്പുണ്ടാവും അവള് നിന്ററുകിലേക്ക് തന്നെ വരും...." മുത്തശ്ശി പറയുന്ന വാക്കുകൾ കേട്ടപ്പോൾ സിദ്ധു അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു... "നീയില്ലെങ്കിൽ അവളോ അവളില്ലെങ്കി നീയോ ഉണ്ടാവില്ല...നിന്റെ പ്രാണൻ പോലും അവളിൽ ആണെന്ന തിരിച്ചറിവ് ഉണ്ടാകുന്ന ഒരു ദിവസം വരും....നിന്റെ പ്രണയവും പ്രപഞ്ചവും അവളാകും... " ആ വാക്കുകൾ അവന്റെ ഹൃദയത്തിൽ തട്ടി സിദ്ധുവിനോടൊപ്പമുള്ള നിമിഷങ്ങൾ അവനിൽ പുഞ്ചിരി ഉണർത്തി.... "എനിക്കറിയാം മുത്തശ്ശി...ശെരിയാണ്..ഇന്നെന്റെ പ്രണയവും പ്രപഞ്ചവും അവളാണ്....ഒരിക്കൽ നഷ്ടപെട്ടു പോയാ എന്റെ പ്രണയം വൈശാലി..ഇന്നെന്റെ ശ്രീ..." അവൻ പറഞ്ഞു തീർന്നതും ഫോൺ റിങ് ചെയ്തു... സ്‌ക്രീനിൽ സിദ്ധുവിന്റെ മുഖം തെളിഞ്ഞു വന്നപ്പോൾ അവൻ മുത്തശ്ശിയെ നോക്കി ഒന്ന് പുഞ്ചിച്ചു ആ കവിളിൽ ഒന്ന് അമർത്തി മുത്തി കൊണ്ട് റൂമിൽ നിന്നിറങ്ങി പോയി.... മുത്തശ്ശി അവൻ പറഞ്ഞത് ഒന്നും മനസിലാകാതെ അവൻ പോകുന്നത് നോക്കി ഇരുന്നു... "അവൻ ആരാണെന്ന് തിരിച്ചറിയും മുന്നേ അവൾ അവനെ തേടിയെത്തിയിരിക്കും...അവളെ പ്രണയിച്ചു തുടങ്ങിയാൽ അവൻ സ്വയം മനസിലാക്കും അവൻ ആരാണെന്ന്....തിരിച്ചറിയും പ്രണയം എന്തെന്ന്.... " കുഞ്ഞായിരുന്ന ഓമിനെ കണ്ട് ആൽത്തറയിൽ ഒരു സ്വാമി പറഞ്ഞത് മുത്തശ്ശിയുടെ കാതിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.....  "ഓം....ഫ്രീയാണോ...?? "

"നോ..." ഫോൺ ചെവിയോട് ചേർത്ത് ഉമ്മറത്തേക്ക് ഇറങ്ങി കൊണ്ട് അവൻ പറഞ്ഞു.. "എപ്പോ ഫ്രീയാകും.... " അവളുടെ ചോദ്യം കേട്ട് അവൻ ചിരിച്ചു... "നീ ഇപ്പോ എന്തിനാ വിളിച്ചേ...?? " ചിരിയോടെ അവൻ ചോദിച്ചു... "കാണാൻ തോന്നുന്നു..അതാ ചോദിച്ചേ..." "ഞാൻ ബീച്ചിൽ വരാം... " "ടൈം...?? " ആവേശത്തോടെ അവൾ ചോദിച്ചു... "10.00 am... " "ആഹ് ഓക്കേ...ബൈ..." "ബൈ....." ചിരിച്ചു കൊണ്ട് അവൻ കാൾ കട്ടാക്കി....  ഫോൺ കട്ടാക്കി സിദ്ധു കുറച്ചു നേരം ഓമിനെയും ഓർത്ത് നിന്നു.... രാത്രി മുതൽ അവനെ കാണാതെ നെഞ്ച് വല്ലാതെ പിടയുന്നുണ്ടായിരുന്നു... പുഞ്ചിരിയോടെ അവൾ റൂമിലേക്ക് പോകവേ യമുനയുടെ റൂമിലേക്ക് അവൾ ഒന്ന് എത്തി നോക്കി...അവിടെ ആരും ഇല്ലെന്നു കണ്ടതും പമ്മി പമ്മി അവൾ അതിനുള്ളിലേക്ക് കയറി.... ഷെൽഫിലുള്ള കുഞ്ഞ് പെട്ടിയിലേക്ക് അവൾ കുറച്ചു നേരം നോക്കി നിന്നു... പിന്നെ അത് തുറന്നു നോക്കി... അതിൽ ചിലങ്കയായിരുന്നു....യമുന നന്നായി നൃത്തം ചെയ്യും... ആ ചിലങ്കയും അതിൽ നിന്ന് ഉണരുന്ന ശബ്ദവും അവളെ മറ്റൊരു ലോകത്തേക്ക് എത്തി....സിദ്ധു അതിലൂടെ വിരലോടിച്ചു...എന്തോ വല്ലാത്തൊരു ഇഷ്ടം തോന്നി അവൾക്ക് ആ ചിലങ്കയോട്.. അവയുടെ ശബ്ദം കേൾക്കവേ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ രൂപം അവളുടെ കണ്മുന്നിലേക്ക് ഓടി വന്നു.... പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരം അവളുടെ മനസ്സിനെ വരിഞ്ഞു മുറുക്കി.. കാതിൽ ചിലങ്കയുടെ നാഥവും താളമടികളും മുഴങ്ങി കൊണ്ടിരുന്നു..... ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും.. സിദ്ധു വെപ്രാളത്തിൽ പെട്ടി അടച്ചു വെച്ചു റൂമിൽ നിന്ന് ഇറങ്ങി ഓടി.. 

"നീ എങ്ങോട്ടാ സിദ്ധു....?? " കാറിന്റെ കീ വിരലിൽ ഇട്ട് കറക്കി സ്റ്റയർ ഇറങ്ങി വരുന്ന സിദ്ധു കണ്ട് യമുന ചോദിച്ചു.... "ഞാനൊന്ന് പുറത്ത് പോകുവാ..." അതും പറഞ്ഞവൾ ഉമ്മറത്തേക്ക് നടന്നു.. "ഈ ഇടയായി പുറത്ത് പോക്ക് ഇത്തിരി കൂടിയിട്ടുണ്ട് നിനക്ക്...ഇതിനും മാത്രം ആരെ കാണാനാവോ പോകുന്നത്...?? " യമുന അർത്ഥം വെച്ച് ചോദിച്ചു... "എനിക്ക് എത്ര പേരെ കാണുന്നുണ്ടാവും...എല്ലാം അമായോട് പറയണോ..?? " അവൾ ചവിട്ടി തുകളി കൊണ്ട് ചോദിച്ചു... "ആഹ് പറയണം...ഞാൻ നിന്റെ അമ്മയല്ലേ പറഞ്ഞാൽ എന്താ നിനക്ക്..... " "പറയാൻ പറ്റില്ല അത്രതന്നെ..." ദേഷ്യത്തോടെ അവൾ പറഞ്ഞു... "സിദ്ധു..നിന്റെ ദേഷ്യം കുറച്ചു കുറക്കുന്നതാ നിനക്ക് നല്ലത്....നീ ഒരു പെൺകുട്ടിയാണെന്ന് മറക്കണ്ട..." അവളുടെ തോളിൽ പിടിച്ചു കൊണ്ട് ശാസനയോടെ യമുന പറഞ്ഞു... അവൾ ആ കൈകൾ തട്ടി മാറ്റി...അവൾ ഇടത് കൈ ചുരുട്ടി പിടിച്ചു തള്ളവിരൽ കൊണ്ട് ഓമിന്റെ പ്രണയസമ്മാനത്തിൽ തലോടി... "ഇനി ദേഷ്യം വരുമ്പോൾ ഈ റിങ് ഒന്ന് നോക്കിയാൽ മതി...കേട്ടോ angry young women... " കവിളിൽ തട്ടി അവൻ മന്ത്രിച്ചത് അവളുടെ കാതിൽ അലയടിച്ചു കൊണ്ടിരുന്നു... ഒരു ദീർഘ ശ്വാസം എടുത്ത് അമ്മയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ ആ കവിളിൽ ഒന്ന് അമർത്തി മുത്തി പുറത്തേക്ക് ഇറങ്ങി...  കറക്റ്റ് പത്തു മണിക്ക് തന്നെ ഓം ബീച്ചിൽ എത്തിയിരുന്നു.... ബീച്ചിന്റെ സൈഡിലേ ഇരിപ്പിടത്തിൽ സിദ്ധുവിനെയും കാത്ത് അവൻ ഇരുന്നു.... വീശിയടിക്കുന്ന കടൽ കാറ്റിൽ പാറി പറക്കുന്ന അവന്റെ നീളൻ മുടികളെ അവൻ ഒരു കൈ കൊണ്ട് പുറകിലേക്ക് മാടി ഒതുക്കുന്നുണ്ടായിരുന്നു... ഇടക്ക് സൈഡിലേക്ക് നോക്കിയപ്പോൾ കണ്ടു....അവനടുത്തേക്ക് ഓടി വരുന്ന സിദ്ധുനെ.....

അവളെ കണ്ടതും അവൻ എഴുനേറ്റു....ഓടി വരുന്ന സിദ്ധുനെ നോക്കി അവൻ പുഞ്ചിരിച്ചു.... ഓടി വന്നവൾ അവന്റെ നെഞ്ചിൽ അണഞ്ഞു....പെട്ടെന്ന് ആയതു കൊണ്ട് അവൻ പുറകിലേക്ക് വെച്ചു പോയി...എങ്കിലും അവളെ ചേർത്ത് പിടിച്ചിരുന്നു.... അവൾ കിതക്കുന്നുണ്ടായിരുന്നു...അവന്റെ നെഞ്ചിലേയ്ക്ക് അവളുടെ കിതപ്പ് ആഴ്ന്നിറങ്ങുന്നുണ്ടായിരുന്നു..... ഓം ചിരിയോടെ അവളുടെ മുടിയിഴകളിൽ തലോടി... "ഇപ്പോഴാ സമാധാനം ആയത്....നിന്നെ കാണാതെ വല്ലാത്തൊരു വീർപ്പുമുട്ടലായിരുന്നു...." ശ്വാസം എടുത്തു അവനിൽ നിന്ന് അകന്നു മാറി കൊണ്ട് അവൾ പറഞ്ഞു... അവനൊന്നു പുഞ്ചിരിച്ചു.. "നമുക്ക് അവിടെ ഇരിക്കാം..." ഒരു ഭാഗത്തെ പാറകൂട്ടങ്ങളേ ചൂണ്ടി അവൾ ചോദിച്ചു... "മ്മ്...." അവനൊന്നു മൂളി കൊണ്ട് അങ്ങോട്ട് നടന്നു..സിദ്ധു അത് കണ്ട് ചിരിച്ചു കൊണ്ട് അവന്റെ കയ്യിൽ കോർത്തു പിടിച്ചു... അവൻ അവളെ നോക്കിയില്ല...എങ്കിലും ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു.... "ഓം....നിന്നോടൊരു കാര്യം ചോദിക്കട്ടെ..?? " തിരമാലകൾ ആഞ്ഞടിക്കുന്ന പാറക്കെട്ടുകളിലൊന്നിൽ ഇരുന്നു കൊണ്ട് അവൾ അവനോട് ചോദിച്ചു... "മ്മ്...എന്താ... " മുഖം ചുളിച്ചു കൊണ്ട് അവൻ ചോദിച്ചു..... "എനിക്ക് രണ്ട് ഏട്ടന്മാരുണ്ട്... " പുരികം ഉയർത്തി അവൾ പറഞ്ഞു.... "So...? " അവൻ കൈ മലർത്തി കൊണ്ട് ചോദിച്ചു... "So....അവർ എങ്ങാനും നമ്മുടെ പ്രണയത്തെ എതിർത്താൽ....? " പറഞ്ഞു തീരും മുന്നേ അവളുടെ മുഖത്തെ സങ്കടം നിഴലിച്ചു....

അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി ഇരുന്നു.... അവൾ കൈകൾ ഉയർത്തി അവന്റെ കവിളിൽ തലോടി... അവൻ പുഞ്ചിരിയോടെ അവളുടെ കൈ എടുത്തു ചുണ്ടോട് ചേർത്തു മിഴികൾ ഉയർത്തി അവളെ നോക്കി... "അതിനുള്ള ക്ഷമ എനിക്കില്ല ശ്രീ...അങ്ങനെ ആരെതിർത്താലും ദുർബലമായി പോകുന്ന പ്രണയമല്ല എന്റേത്..." അവൾ അവന് കേൾവിക്കാരിയായിരുന്നു... "ഈ ലോകം തന്നെ എനിക്ക് എതിരായാലും...നിന്നെ ഞാൻ സ്വന്തമാക്കിയിരിക്കും..." കരുതലോടെ അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു... "ഉള്ളിൽ എവിടെയോ ചെറിയൊരു ടെൻഷൻ അത് കൊണ്ട് പറഞ്ഞതാ.... " ചെറു ചിരിയോടെ സിദ്ധു അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... "നിനക്ക് അങ്ങനെ ടെൻഷൻ ഇല്ലേ ഓം..." മുഖം ഉയർത്തി അവൾ ചോദിച്ചു... കടലിലേക്ക് നോക്കി ഇരിക്കുകയായിരുന്നു ഓം... അവൻ ഇല്ലെന്ന് തലയാട്ടി.... "എന്ത് കൊണ്ടാ..." "നീയെനിക്കുള്ളതാണെന്ന് ഉറപ്പുള്ളത് കൊണ്ട്....ഇനിയും നിന്നോട് ഞാൻ എങ്ങനെ പറയും ശ്രീ...നിനക്ക് പറഞ്ഞാൽ മനസിലാകില്ല...എന്റെ പ്രണയം...പാതിവഴിയിൽ ഉപേക്ഷിച്ചു പോകാനല്ല ഞാൻ പ്രണയിച്ചത്....". ഓം അവളെ മുറുകെ പിടിച്ചു...അവളൊന്നു പുഞ്ചിരിച്ചു... "എനിക്ക് മനസിലാകും...നമ്മുടെ പ്രണയം ഇല്ലാതെയാൽ ഞാൻ ഇല്ലാതാകും...വൈശാലിയെ പോലെ... " പറഞ്ഞു തീരും മുന്നേ അവളുടെ ചുണ്ടിൽ അവന്റെ വിരലുകൾ അമർന്നു... "ഇനിയൊരു നഷ്ടപെടൽ നമ്മുക്കിടയിൽ ഇല്ല ശ്രീ....എന്റെ ഈ ജന്മം നിനക്കായ് മാത്രമാണ്...നിന്നെ പ്രണയിക്കാനായ് മാത്രം.... "

അവൻ പറഞ്ഞു തീരും മുന്നേ അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കി... "ഞാനും നിന്നക്കായ് പുനർജനിച്ചതാണ്‌...നീയില്ലെങ്കിൽ നിലച്ചു പോകും എന്റെ ഹൃദയതാളം....അത്രത്തോളം ഇഷ്ടമാണ്... വാക്കുകൾ കൊണ്ട് അതിനെ എങ്ങനെ നിനക്ക് മുന്നിൽ നിരത്തണം എന്ന് എനിക്കറിയില്ല ഓം....ഭ്രാന്ത്‌....അങ്ങനെ വേണേൽ പറയാം.... " അവളുടെ വാക്കുകൾ കേട്ട് കടലിലേക്ക് നോക്കി അവൻ ഇരുന്നു...അവന്റെ നെഞ്ചിലേക്ക് അവൾ പറ്റി ചേർന്നു... "ഭ്രാന്ത്....."പുഞ്ചിരി നിറഞ്ഞു നിന്ന അവന്റെ ചുണ്ടുകൾ മന്ത്രിച്ചു.... "അതേ....ഭ്രാന്ത്....നിന്നോടുള്ള എന്റെ പ്രണയം ഭ്രാന്തമാണ്...അതിൽ ഒരിക്കലും വിവേകം കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല..... " അത് കേട്ട് അവൻ മുഖം ചെരിച്ചവളെ നോക്കി... അവളുടെ തിളങ്ങുന്ന മൂക്കുത്തിയിൽ കണ്ണുകൾ ഉടക്കി... "Mee too.... " അവൻ ആ മൂക്കുത്തിയിൽ ചുണ്ട് അമർത്തി.... "പോയാലോ നമുക്ക്...?? " കുറച്ചു നേരത്തിന് ശേഷം അവൻ ചോദിച്ചു... "മ്മ്.... "മൂളി കൊണ്ട് അവൾ എണീറ്റു.. "പോട്ടേ...... " അവനെ നോക്കി ചിരിച്ചു കൊണ്ട് തിരിഞ്ഞു അവൾ നടക്കവേ... ചുറ്റും ഒന്ന് നോക്കിയ ശേഷം ഓം അവളുടെ കൈ കയ്യിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി.... "എന്താ ഓം..." അവന്റെ കണ്ണുകളിൽ നോക്കി അവൾ നോക്കി... "ഞാനിന്നോട് ചേർന്ന് നിൽക്കുമ്പോൾ നിനക്ക് എന്ത് തോന്നുന്നു... " കാറ്റിൽ പാറി പറന്ന അവളുടെ മുടിയിഴകളെ മാടി ഒതുക്കി കൊണ്ട് അവൻ ചോദിച്ചു.... "എത്ര ചേർന്ന് നിന്നിട്ടും മതിയാകാത്ത പോലെ തോന്നുന്നു.... "

പുഞ്ചിരിയോടെ അവൾ പറഞ്ഞു.. അവനും പുഞ്ചിരിച്ചു...അവളുടെ ഇടത് കൈ ഉയർത്തി മോതിരത്തിൽ ഒന്ന് അമർത്തി ചുംബിച്ചു... അവളുടെ മുകത്ത് നാണം വിരിഞ്ഞു... "വേറെന്തൊക്കെ തോന്നും...?? മ്മ്... " കള്ള ചിരിയോടെ അവൻ ചോദിച്ചു.. "എന്നും ഇങ്ങനെ ചേർന്ന് നിൽക്കാൻ കഴിയണേ എന്ന്..." "പിന്നെ...?? " അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു... "അയ്യടാ.... " അവന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ട് അവൾ ഓമിനെ കെട്ടിപിടിച്ചു... "എന്നെ മിസ് ചെയ്യുമോ..." കൗതുകത്തോടെ മുഖം ഉയർത്തി അവനോട് അവൾ ചോദിച്ചു... "നോ .... " ചുവന്നു തുടുത്ത അവളുടെ കവിളിണയിൽ കൈ ചേർത്ത് വെച്ചവൻ പറഞ്ഞു... അവളുടെ മുഖം ചുവന്നു ചോദ്യഭാവത്തിൽ അവൾ അവനെ നോക്കി... "You are with me...beside me before me within me..." അവളുടെ മുഖം കൈക്കുള്ളിൽ ഒതുക്കി അവൻ മന്ത്രിച്ചു... അവളുടെ മുഖം പ്രകാശിച്ചു... "ഒരു മഴയായ്...നനുത്ത തെന്നലായ്...രാത്രിയിലേ ഇരുട്ട് ആയി...കണ്ട് കൊതിതീരാത്ത സ്വപ്‌നങ്ങളായ് എല്ലാം നീയുണ്ട് കൂടെ.... നിന്റെ ഓരോ സ്പർശം പോലും ഓരോ നിമിഷവും മഴയായ് എന്നിൽ പെയ്യുന്നുണ്ട്.." മൂക്കിൻ തുമ്പിൽ പതിയെ തട്ടി കൊണ്ട് അവൻ പറഞ്ഞു... അവൾ നാണത്താൽ പുഞ്ചിരിച്ചു.... ഒപ്പം അവനും...കൂടെ അവർ ഇരുവരും അറിയാതെ പരസ്പരം പ്രണയിച്ചു കൊണ്ടിരിക്കുന്ന അവരിലെ വ്യാസും വൈശാലിയും.... "അച്ഛാ... ഓം വരുന്നുണ്ട്..." ഗേറ്റ് കടന്ന് ഓമിന്റെ ബൈക്ക് കണ്ടതും ഉമ്മറത്ത് നിന്ന അല്ലു ഹാളിലേക്ക് ഓടി വന്നു കൊണ്ട് പറഞ്ഞു... "എനിക്ക് തോന്നുന്നില്ല മഹിയേട്ടാ അവൻ ഇപ്പോ ഒരു കല്യാണത്തിന് സമ്മതിക്കും എന്ന്... " മഹിയെ നോക്കി രോഹിണി പറഞ്ഞു...

അയാൾ ഒന്നും മിണ്ടയില്ല.. "ഏട്ടൻ നോക്കിക്കോ...കല്യാണകാര്യം പറഞ്ഞാൽ ഓം ദേഷ്യപെട്ടു ഒരു പോക്ക് പോകും.... " ഹരന്റെ അടുത്ത് ചെന്നിരുന്നു കൊണ്ട് അല്ലു സ്വകാര്യമായി പറഞ്ഞു. "മ്മ് ശെരിയാ അവന് വേറൊരു കുട്ടിയെ ഇഷ്ടമാണല്ലോ...സൊ അവൻ ദേഷ്യപെടും..അച്ഛനും അമ്മയും കാര്യം അന്വേഷിക്കും...നമ്മളോട് പറഞ്ഞ പോലെ അവരോട് അവൻ പറയില്ലാലോ... " ഹരനും അവനോടായി പറഞ്ഞു.. "എന്താ എല്ലാവരും കൂടെ ഡിസ്കഷൻ... " ഹാളിലേക്ക് കയറി വന്ന ഓം എല്ലാവരോടുമായി ചോദിച്ചു.... "നീ ഇവിടെ വന്നിരിക്ക്...ഞാൻ പറയാം... " മഹി അവനെ അടുത്തേക്ക് വിളിച്ചു... അവൻ പുഞ്ചിരിയോടെ അച്ഛന്റെ അടുത്ത് ചെന്നിരുന്നു... "എന്താ....?? " ഓം ചോദിച്ചു.. "ഹരന്റെ കല്യാണം ഇനിയും വെച്ച് നീട്ടുന്നില്ല...എൻഗേജ്മെന്റും കല്യാണവും അടുത്ത് അടുത്ത ദിവസങ്ങളിൽ നടത്താൻ ആണ് തീരുമാനം... " "ഓഹ്... that's good... " ഓം ഹരനെ നോക്കി ചിരിച്ചു... "അല്ല മോനെ....നിന്റെ കല്യാണം കൂടെ നടത്തിയാലോ എന്നാ ഞങ്ങൾ ആലോചിക്കുന്നത്...." അല്പം മടിയോടെയായിരുന്നു രോഹിണി അവനോടത് ചോദിച്ചത്.... "ഇപ്പൊ കണ്ടോ അവന്റെ ഭാവം മാറുന്നത്... ഓംകാര തൃക്കണ്ണ് തുറക്കുന്നത് ഇപ്പൊ കാണാം...." അല്ലു ഓമിൽ നിന്ന് കണ്ണെടുക്കാതെ ഹരന്റെ ചെവിയിൽ പറഞ്ഞു... ഓം ഒന്നും മിണ്ടിയില്ല...പുഞ്ചിരിയോടെ അമ്മയെയും അച്ഛനെയും നോക്കി... "മോനൊന്നും പറഞ്ഞില്ല ... " രോഹിണി അവന്റെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു .. "നിങ്ങളുടെ ഇഷ്ടം.... " പുഞ്ചിരിമായ്ക്കാതെ അവൻ പറഞ്ഞു... അല്ലുവും ഹരനും ഒരുപോലെ ഞെട്ടി.... 'അപ്പൊ ഇവൻ ലവളെ തേച്ച.... 'അല്ലു മനസ്സിലോർത്തു... "പക്ഷേ ആരെ കല്യാണം കഴിക്കണം എന്ന് ഞാൻ തീരുമാനിക്കും......." ഓം അവരോടായി പറഞ്ഞു.....................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story